ഫിലിപ്പ് കണ്ടോത്ത്
ബ്രിസ്‌റ്റോള്‍: സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്ത ”കരുണയുടെ വര്‍ഷം” ആചരണങ്ങള്‍ക്കു ബ്രിസ്‌റ്റോളില്‍ ഔദ്യോഗികമായി തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന കണ്‍വെന്‍ഷന്‍ വരുന്ന ജനുവരി 16 ശനിയാഴ്ച ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ്‌സ് പള്ളിയില്‍ നടക്കും. പ്രസിദ്ധ വചന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകരുമായ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ സിറില്‍ ഇടമനയും ആണ് കണ്‍ വന്‍ഷന്‍ നയിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. യൂത്ത്, റ്റീന്‍ എയ്ജ്, കൊച്ചു കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേകം സെഷനുകള്‍ ഉണ്ടായിരിക്കുന്നതാനെന്നും ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത് (07703063836), റോയി സെബാസ്റ്റ്യന്‍ (07862701046), എസ്.ടി.എസ്.എം.സി.സി. ട്രസ്റ്റി ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു.
രോഗശാന്തി ശുശ്രൂഷകളിലൂടെ ലോകമെമ്പാടും പ്രസിദ്ധനായ ” സെഹിയോന്‍ യു.കെ ” ഡയറക്ടര്‍ കൂടിയായ സോജി ഓലിക്കലിനെ കാണാനും രോഗ മുക്തി നേടാനും സര്‍വ്വോപരി കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ബ്രിസ്‌റ്റോളില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായി ഫ്രീ കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. നിലവില്‍ സെന്റ്. ജോസഫ്‌സ് പള്ളിയോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിംഗ് കൂടാതെ തൊട്ടടുത്തുള്ള ”ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍ നാഷണല്‍ ‘ ന്റെ കാര്‍ പാര്‍ക്കിംഗ് സൌകര്യവും തയ്യാറാക്കിയിട്ടുണ്ട്.
പള്ളിയുടെ മേല്‍വിലാസം : സെന്റ്. ജോസഫ്‌സ് കാത്തോലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍ BS 16 3 QT,
ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് വിലാസം : ഫില്‍വുഡ് റോഡ്, ഫിഷ്‌പോണ്ട്‌സ്, BS 16 3SB. ഗ്രാഫയിറ്റ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും 5 മിനിറ്റ് നടന്നാല്‍ കണ്‍ വന്‍ഷന്‍ നടക്കുന്ന പള്ളിയില്‍ എത്തിച്ചേരാവുന്നതാണ്.
മാത്യു ജോസഫ്
സന്‍ഡര്‍ലാന്‍ഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭി മുഖ്യത്തില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ സന്‍ഡര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ബഹു. ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍: റെജി കൊട്ടാരം, ബ്രദര്‍: പീറ്റര്‍ ചേരനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നോമ്പു കാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപെടുത്തണമെന്ന് യേശുനാമത്തില്‍ ചാപ്ലിന്‍ ബഹു. ഫാ . സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും (ശനി, ഞായര്‍ ദിവസങ്ങളില്‍) ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സമയം: മാര്‍ച്ച് 11 (വെള്ളി) 5.30pm, to 9.30pm, 12 (ശനി) 9.30am to 4.30pm, 13 (ഞായര്‍) 11.30am to 6.30pm.
ധ്യാനവേദി : സെ. ജോസഫ്‌സ് ചര്‍ച്ച്, സന്‍ഡര്‍ലാന്‍ഡ് : SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672, 07846003328, 07889146098.
വിരാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളം ക്ലാസുകള്‍ക്ക് പുതിയ ഭാവവും നിറവും പകര്‍ന്ന് കൊണ്ട് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ജാതി ഭേദമന്യേ എല്ലാ കുട്ടികള്‍ക്കും വേണ്ടി വിരാല്‍ ചെയ്ഞ്ച് എന്ന സ്ഥാപനത്തില്‍ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഫാ.ലോനപ്പന്‍ അരങ്ങാശേരി ജനുവരി പതിമൂന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചേമുക്കാല്‍ മുതല്‍ ഏഴ് വരെയുളള ക്ലാസുകള്‍ക്ക് ഷിബു മാത്യു, ബിജു ജോര്‍ജ്, ജോസഫ് കെ.ജെ., സജിത് തോമസ്, ബെറ്റ്‌സി സജിത്, ജസ്റ്റിന്‍ ജോഷി എന്നിവര്‍ നേതൃത്വം നല്‍കും. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി ഇരുപത് ആയിരിക്കുമെന്ന് ചാപ്ലയിന്‍ അറിയിച്ചു. ഉദ്ഘാടന ദിവസം മുപ്പത് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.
മാഞ്ചസ്റ്റര്‍: നൈറ്റ് വിജില്‍ നാളെ സെന്റ്.ജോസഫ് പളളിയില്‍ നാളെ നടക്കും. ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാത്രി ഒമ്പതരമുതല്‍ വെളുപ്പിന് മുന്നരവരെ നീളുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ എല്ലാ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു. പരിപാടി നടക്കുന്ന പളളിയുടെ വിലാസം
St.Joseph Church
Long Sight
Manchester
M13OBU
എ. പി. രാധാകൃഷ്ണന്‍
ഇന്ന് ജനുവരി 12ന് യുഗപ്രഭാവന്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനം. ഭാരതം ഇന്നേ ദിവസം യുവജനദിനമായി ആചരിക്കുന്നു. ഭാരതത്തിന്റെ വേദാന്ത സൂക്തങ്ങളെ ലോകം മുഴുവനും വാരിവിതറിയ ആധ്യാത്മിക ചൈതന്യമായിരുന്നു സ്വാമി വിവേകാനന്ദന്‍. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി മാസത്തെ സത്സംഗം സ്വാമി വിവേകാനന്ദ ജയന്തിയായി കൊണ്ടാടുന്നു. ഈ മാസം 30 നു ശനിയാഴ്ച സ്ഥിരം വേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ നടത്തപ്പെടും.
മാനവസേവയാണ് മാധവസേവയെന്ന് ഒരു ജനതയെ തന്റെ പ്രവത്തനങ്ങള്‍കൊണ്ട് കാണിച്ചു കൊണ്ടുത്ത ഉജ്വല പ്രതിഭയായിരുന്നു സ്വാമിജി. ഹ്രസ്വമായ ഒരു ജീവിതമായിരുന്നിട്ടുകൂടി ഇന്നും ലോകത്തിന്റെ നെറുകയില്‍ പ്രകാശം ചൊരിഞ്ഞ് നില്‍ക്കുകയാണ് സ്വാമി വിവേകാനന്ദനും വിവേകാനന്ദ സന്ദേശങ്ങളും. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാതെ പ്രതികൂലമായ എന്തിനെയും സധൈര്യം നേരിട്ട് ജീവിതം വിജയം വരിക്കാന്‍ ഇന്നും അനേകായിരങ്ങള്‍ സ്വാമിജിയുടെ സന്ദേശങ്ങളെ ആശ്രയിക്കുന്നു. യുവജനങ്ങള്‍ ഇത്രയും അധികം ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്ത ഒരു ഗുരുവര്യന്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ വളരെ വിരളമായിരിക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങളുടെ ഭാഗമായി പതിവായി നടക്കുന്ന ഭജനക്ക് പുറമേ, വിവേകാനന്ദ ജയന്തി സ്മാരക പ്രഭാഷണം, സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ കുറിച്ച് ബാലവേദി കുട്ടികള്‍ അവതരിപ്പിക്കുന്ന ഹ്രസ്വമായ പരിപാടി, പ്രശസ്ത ഗായകന്‍ രാജേഷ് രാമന്‍ നയിക്കുന്ന പ്രത്യേക സംഗീത പരിപാടി ‘സ്വരാഞ്ജലി’ എന്നിവയും ഉണ്ടാകും. പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിധികരിക്കും. എല്ലാ വിഭാഗം ജനങ്ങളും കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: [email protected]
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
മാഞ്ചസ്റ്റര്‍: അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ നൊവേനയും ദിവ്യബലിയും വൈകിട്ട് എഴു മുതല്‍ മാഞ്ചസ്്റ്ററില്‍ നടക്കും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും മറ്റ് തിരുക്കര്‍മ്മങ്ങളും നടക്കും. വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ് ഏവരെയും സ്വാഗതം ചെയ്യുന്നു.
പളളിയുടെ വിലാസം St. Hildas Church 66 Kenworthy Lane Northenden Manchester M22 4EF
ആകുല മനസിന് പ്രത്യാശയുടെ കിരണവും പ്രകാശത്തിന്റെ വഴിത്താരയുമായി ആത്മീയ നവീകരണത്തിന് ഒരു പുതിയ മാനവുമായി നന്‍മയുടെ നക്ഷത്രം ഉദിക്കുന്നത് കാത്തിരിക്കുന്നവര്‍ക്ക് ആത്മീയ നവീകരണത്തിന് ഒരു അവസരവുമായി സെന്റ് ജോസഫ് മലങ്കര ചര്‍ച്ച് ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഫാ.ജോര്‍ജ് പനക്കലച്ചന്റെയും ( ഡയറക്ടര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ രാംസംഗേറ്റ്, കെന്റ്) ഫാ.ദാനിയേല്‍ കുളങ്ങരയുടെയും നേതൃത്വത്തില്‍ ജനുവരി മാസം പത്താം തീയതി ഞായറാഴ്ച രാവിലെ പത്ത് മണിമുതല്‍ അഞ്ച് മണിവരെ സെന്റ് ആന്‍സ് ആര്‍സി ചര്‍ച്ചില്‍ വച്ച് ഏകദിന ധ്യാനം നടത്തപ്പെടുന്നു.
പ്രസ്തുത ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ ചൈതന്യം നേടുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിപുലമായ കാര്‍ പാര്‍ക്കിംഗും ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
പളളിയുടെ വിലാസം
St. Anne’s RC Church
170 Woodward Road
RM9 4Su
ഏറ്റവും അടുത്ത അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷന്‍ ബെക്കണ്‍ട്രീ സ്‌റ്റേഷന്‍ (ഡിസ്ട്രിക്ട് ലെയിന്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ദാനിയേല്‍ കുളങ്ങര
07947563066
സന്ദര്‍ലാന്ഡ് : കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 3 ഞായറാഴ്ച വൈകുന്നേരം 5.30 ന് സന്ദര്‍ലാന്ഡ് കോളേജ് ആര്ട്‌സ് അക്കാദമി തിയേറ്ററില്‍ വെച്ച് ബഹു. സന്ദര്‍ലാന്‍ഡ് മേയറുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമായി.ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി െ്രെകസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാഥിതികളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമായി മാറി. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.
മാഞ്ചസ്റ്റര്‍: വേദിയെ ത്രസിപ്പിച്ച ഒരുപിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തിയതും മികച്ച ജനപങ്കാളിത്തവും ഒത്തു ചേര്‍ന്നതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രൗഢോജ്വലമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷ പൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂഷ്‌ബെറി രൂപതാ സീറോ മലബാര്‍ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി, സെന്റ് ഹില്‍ഡാസ് പളളി വികാരി ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി.
കുടുംബങ്ങള്‍ നന്മയുടെ വിളനിലമാണെന്നും സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി സഭയോടൊത്ത് വളരുവാന്‍ ദിവ്യബലി മധ്യേ നല്‍കിയസന്ദേശത്തില്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിയെ തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജുആന്റണി അധ്യക്ഷത വഹിച്ചു. ഫാ.ലോനപ്പന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സുശീല ജേക്കബ്,ഫാ. തോമസ് മടുക്കാമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു സ്വാഗതവും സെക്രട്ടറി നോയല്‍ ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ച് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിന് സ്വീകരണം നല്‍കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.
നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷന്‍ സജീവാംഗമായിരുന്ന ജോബിക്കും കുടുംബത്തിനും റവ.ഡോ. ലോനപ്പന്‍ അരങ്ങാശേരി അസോസിയേഷന്റെ ഉപഹാരം നല്‍കി. ഇതേ തുടര്‍ന്ന് നേറ്റിവിറ്റി പ്ലേയോട് കൂടി കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു. ഫാമിലി യൂണിറ്റുകള്‍ മാറ്റുരച്ച മണിക്കൂറുകള്‍ നീണ്ട കലാപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി. വേദിയെ ത്രസിപ്പിച്ച പരിപാടികള്‍ ഒന്നിനൊന്ന് മികച്ചതായതോടെ നിരഞ്ഞ സദസിലാണ് മുഴുവന്‍ കലാ പരിപാടികളും അരങ്ങേറിയത്.
കെസിഎഎം വിമന്‍സ് വിംഗ് അവതരിപ്പിച്ച നാടകത്തെ തുടര്‍ന്ന് വിളമ്പിയ സ്വാദിഷ്ഠമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സമൂഹത്തിന്റെ കെട്ടുറപ്പിനായി അസോസിയേഷന്‍ എക്കാലവും നിലകൊളളുമെന്നും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും പ്രസിഡന്റ് ബിജു ആന്റണി നന്ദി രേഖപ്പെടുത്തി.
നിത്യപുരോഹിതനായ ഈശോയെ…
അങ്ങേ ദാസരായ വൈദികരെ അങ്ങേ തിരുഹൃദയ തണലില്‍ നിരുപദ്രവമായി പാലിക്കണേ… അങ്ങേ തിരുശരീരത്തെ ദിനംപ്രതി സ്പര്‍ശിക്കുന്ന കരങ്ങളേയും അങ്ങേ തിരുരക്തത്തെ ആസ്വദിക്കുന്ന അധരങ്ങളേയും അങ്ങേ മഹനീയ പൗരോഹിത്യത്തിന്റെ ദിവ്യ ചിഹ്നത്താല്‍ മുദ്രിതമായ ഹൃദയത്തേയും നിര്‍മ്മലമായി കാത്തു കൊള്ളേണമേ.. അങ്ങേ സ്‌നേഹം ഈ വൈദീകനെ ഭൗതീക സംക്രമണത്തില്‍ നിന്ന് സംരക്ഷിക്കട്ടെ. ഈ വൈദീകന്റെ ഉദ്യമങ്ങള്‍ സമൃദ്ധമായി സഭലീഭവിക്കാന്‍ അനുഗ്രഹിക്കേണമെ….
വൈദീകര്‍ ഏത് അജഗണത്തിനു വേണ്ടിയാണോ നില്ക്കുന്നുവോ, ആ അജഗണം അവര്‍ക്ക് ഇഹത്തില്‍ സന്തോഷവും സമാധാനവും പരത്തില്‍ അക്ഷയ മകുടമായി പരിണമിക്കാന്‍ കൃപ ചെയ്യേണമെ……..
ദിവൃബലിയര്‍പ്പിച്ചതിന്റെ ആറാമത് വാര്‍ഷീകമാഘോഷിക്കുന്ന ജോബി മടത്തിത്തപ്പറമ്പിലച്ചന് മലയാളം യു കെ ന്യൂസ് ടീംമിന്റ ഹൃദയം നിറഞ്ഞ ആശംസകള്‍….