ടോം ജോസ് തടിയംപാട്
കോട്ടയം രൂപതക്ക് പുറത്തു ലോകത്ത് ആദ്യമായി ഇംഗ്ലണ്ടിലെ ഷൂസ്ബെറി രൂപതയില്‍ ലഭിച്ച ക്നാനായ ചാപ്ലെന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബെര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച വൈകുന്നേരം കൊണ്ടാടി.
വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത് . കുര്‍ബാനയ്ക്ക് ഫാദര്‍ സജി മലയില്‍ പുത്തേന്പുരയില് . ഫാദര്‍ ഫിലിപ്പ് കുഴിപറബില് , ഫാദര്‍ ബെര്‍ണാട് എന്നിവര്‍ നേതൃത്വം നല്കി.
എല്ലാ വിഭാഗം ക്രൈസ്തവ മൂല്യങ്ങളോടും ഒത്തു പോകാന്‍ ആണ് നമ്മള് ശ്രമിക്കേണ്ടത് എന്നു ഫാദര്‍ സജി മലയില്‍ പുത്തേന്പുരയില് വിശ്വസികളെ ഓര്‍മ്മപ്പെടുത്തി. ലീഡ്സ്, മഞ്ചെസ്റ്റെര്‍, ലിവര്‍പൂള്‍ , ചെസ്റ്റെര്‍ എന്നിവിടങ്ങളില്‍ നിന്നും ക്നാനായ സംഘടനാനേതാക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ ബെര്‍കിന്‍ ഹെഡ് സീറോ മലബാര്‍ സഭ അംഗങ്ങളും പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ക്രിസ്തുമസ് പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂള്‍ ക്നാനായ പ്രസിഡന്റ് സിന്റോ ജോണ്‍ നമ്മള് എന്നും ക്രൈസ്തവ മൂല്യങ്ങള്‍ കൈവിടാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നു ഒര്‍മ്മപ്പെടുത്തി. പിന്നീട് സംസാരിച്ച മഞ്ചെസ്റ്റര്‍ ക്നാനായ പ്രസിഡന്റ് സാജന് ചാക്കോ , നമ്മുടെ ഈ കൂട്ടായ്മയും തുടര്‍ന്ന് കൊണ്ടുപോയി നമ്മള് മറ്റുള്ളവര്‍ക്ക് മാതൃകയാവണം എന്നു പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ലിഡ്സ് ക്നാനായ സെക്രട്ടറി സക്കറിയ പുത്തന്‍കുളം ഇവിടെ വന്നു കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ നാട്ടിലെ പള്ളിയില്‍ പോകുന്ന ഒരു അനുഭവം ആണ് ഉണ്ടായതെന്നു കൂട്ടി ചേര്‍ത്തു.
കുര്‍ബനക്കിടയില്‍ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനം വളരെ ശ്രധേയമായിരുന്നു. പിന്നിട് കുട്ടികള്‍ വിവിധ കലാപരിപടികള്‍ അവതരിപ്പിച്ചു.
ലിവര്‍പൂള്‍ ക്നാനായ സമൂഹത്തിന്റെ പുതിയ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത സിന്റോ ജോണിനു പഴയ പ്രസിഡണ്ട് സോജന് തോമസ് അധികാരങ്ങള്‍ കൈമാറി. പുതിയ കമ്മറ്റി അംഗങ്ങളും പഴയ കമ്മറ്റി അംഗങ്ങളും പരിപാടികളില്‍ സന്നിഹിതര്‍ ആയിരുന്നു .
നടവിളിയും ക്നാനായ പാട്ടുകളും കൊണ്ട് ഹാളും പരിസരവും നിറഞ്ഞും നിന്നു. ബെര്ക്കിന് ഹെഡ് വിശ്വസി സമൂഹം വീടുകളില്‍നിന്നും തയാറാക്കി കൊണ്ട് വന്ന വിഭവസമര്ഥമായ സദ്യയും കേക്കും കഴിച്ചു എല്ലാവരും പിരിഞ്ഞു.
മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂഷ്ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന് അരങ്ങാശേരി ഷ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും.
ബഹുമാനപ്പെട്ട വൈദികര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിന് സ്വീകരണം നല്‍കും. ഇതോടെ കലാസന്ധ്യയ്ക്ക് തിരിതെളിയും. കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരുമെല്ലാം വേദിയില്‍ എത്തുന്ന മൂന്ന് മണിക്കൂര്‍ നീളുന്ന കലാവിരുന്നാണ് വേദിയില്‍ അരങ്ങേറുക. ഒപ്പം നടക്കുന്ന ജനറല്‍ ബോഡിയില്‍ അസോസിയേഷന്റെ അടുത്ത രണ്ട് വര്‍ഷ കാലത്തേക്കുളള ഭാരവാഹികളെ കണ്ടെത്തും. വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുളള മുഴുവന്‍ അസോസിയേഷന് കുടുംബങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി നല്കി. ചരിത്രപ്രധാനങ്ങളായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കാണ് സാധാരണ ഈ വിശിഷ്ട പദവി നല്‍കുന്നത്.തിരു കുടുംബത്തിന്റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 27ന്, ബഷപ്പ് അലന് ഹോപ്സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി നല്കി കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പ്പന വായിച്ചു.
ഇംഗ്ലണ്ടിലെ നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെട്ട വാല്‍സിംഹാം ദേവാലയത്തില്‍, പടിപടിയായുള്ള പുനര്‍നിര്‍മ്മാണ പ്രക്രിയയിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണിതെന്ന് ബഷപ്പ് തുടര്‍ന്നു പറഞ്ഞു. ഈ ദേവാലയത്തിലെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ സാക്ഷ്യത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ റോമില്‍ നിന്നും ലഭിച്ചിരിക്കുന്ന മൈനര്‍ ബസലിക്ക പദവി.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ ദവി പ്രത്യേകമായും ഒരു അനുഗ്രഹമാണ്. ദേവാലയത്തിന്റെ റെക്ടറായ മോണ്‍.ജോണ്‍ ആര്‍മിറ്റാഷിന്റെ നേതൃത്വത്തില്‍, കുരിശുപള്ളിയുടെ നവീകരണത്തിനു വേണ്ട പദ്ധതികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വര്‍ഷം തോറും കൂടി വരുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കലും പ്രാര്‍ത്ഥനാലയം നവീകരിക്കലുമാണ് ലക്ഷ്യമിടുന്നത്.
പിതാവിന്റെ പ്രത്യേക പരിഗണന ലഭിച്ച ദേവാലയത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്, കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭ്യമാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
‘ഇവിടെ സേവനം ചെയ്യുന്ന നാട്ടുകാരുടെയും, ഇവിടെ വന്നു പോകുന്ന തീര്‍ത്ഥാടകരുടെയും, ഭക്തിയുടെ അംഗീകാരമാണ് നമ്മുടെ ദേവാലയത്തിന് ലഭിച്ചിരിക്കുന്നത്’ നോര്‍വിച്ച് ബിഷപ്പ് ഗ്രഹാം ജെയിംസ് പറയുന്നു. ‘9 വര്‍ഷങ്ങള്‍ക്ക് മുമ്പ് BBC നടത്തിയ ഒരു സര്‍വ്വേ പ്രകാരം, ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായിരുന്ന വാല്‍സിംഹാം. ഇപ്പോള്‍ പിതാവിന്റെ അംഗീകാരം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ആഗ്ലിക്കന്‍സും കത്തോലിക്കരും ഒരേ മനസ്സോടെ വാല്‍സിംഹാമിലെത്തുന്നു. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ നസ്രത്തില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിലും വര്‍ദ്ധനയുണ്ടാകാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.’
11ാം നൂറ്റാണ്ടില്‍ മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചല്‍ ഡിസ്ഡി ഫെവെച്ച്, കന്യകാമറിയത്തിനു വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുവാന്‍ തനിക്ക് അനുഗ്രഹമുണ്ടാകാനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. കന്യകാ മേരി അവര്‍ക്ക് പ്രത്യക്ഷയായി, നസ്രത്തില്‍ ഗബ്രിയല് ദൈവദൂതന് തനിക്ക് പ്രത്യക്ഷപ്പെട്ട് യേശുവിന് താന്‍ ജന്മം കൊടുക്കുമെന്നുള്ള വാര്‍ത്ത അറിയിച്ച സ്ഥലം പ്രഭ്വിയെ കാണിച്ചു കൊടുത്തു. വാല്‍സിംഹാമില്‍ അതിന്റെ ഓര്‍മ്മയ്ക്കായി ഒരു ദേവാലയം പൂര്‍ത്തിയാക്കുവാന്‍ അവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് വാല്‍സിംഹാമില്‍ നസ്രത്ത് രൂപമെടുത്തത്.
തിരുസഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍, ബ്രിട്ടനില്‍ ഇതേ വരെ, മൂന്നു മൈനര്‍ ബസലിക്ക മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളു. അവ, മാഞ്ചസ്റ്ററിലെ കോര്‍പ്പസ് ക്രിസ്റ്റി, സോമര്‍സെറ്റിലെ ഡൗണ്‍സൈഡ് ആബി, ബിര്‍മിംഗ്ഹാമിലെ സെന്റ് ‘കാഡ്സ് കത്തീഡ്രല്‍ എന്നിവയാണ്. 1941ന് ശേഷം മൈനര്‍ ബസിലിക്ക പദവി ലഭിക്കുന്ന ആദ്യ ദേവാലയമാണ്. വാല്‍സിംഹാമിലേത്.
ബര്‍മിംഗ്ഹാം അതിരൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാമിലേക്ക് തീര്‍ഥാടനം നടത്താറുണ്ട്.