Spiritual

ബെഡ്ഫോർഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഒക്ടോബർ മാസം 21, 22, 23 തീയതികളിലായി ഭക്തിപുരസ്സരം കൊണ്ടാടുന്നു. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.

ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിൻ നീരുവേലിൽ തിരുനാളിന് ആമുഖമായി കൊടിയേറ്റി വി. കുർബ്ബാന അർപ്പിക്കും.

പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകും. തുടർന്ന് ദേവാലയം ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിക്കും.

ഇടവക ദിനാഘോഷത്തിൽ നടക്കുന്ന പാരീഷ് ഭക്ത സംഘടനകളുടെയും, സൺഡേ സ്കൂളിന്റെയും വാർഷികത്തിൽ ബിബിളിക്കൽ സ്കിറ്റും, കലാ പരിപാടികളും അരങ്ങേറും. തിരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയിറക്കിയ ശേഷം സകല മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയും, ഒപ്പീസും നടത്തപ്പെടും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന രണ്ടാമത് തിരുന്നാളിന്റെ ഭാഗമായി നടത്തുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.

ഒക്ടോബർ മാസത്തിൽ മാതൃവണക്കമായി നടത്തുന്ന ദശദിന ജപമാലയിലും വി. അൽഫോൻസയുടെ നൊവേനയിലും പാരീഷ് തിരുന്നാളിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിൻ നീരുവേലിൽ വി സി അറിയിച്ചു. തിരുന്നാളിന് പ്രസുദേന്തിമാരും, സ്‌പോൺസർമാരും ആകുവാൻ താല്പര്യമുള്ളവർ തിരുന്നാൾ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഉണ്ണിമിശിഹായുടെ തിരുപിറവിയുടെ ഒരുക്കമായി റെക്സം രൂപതയിലെ മലയാളികൾക്കായി ഏകദിന ധ്യാനം നവംബർ മാസം 23-ാo തീയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്.

ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശിർവാദം നൽകുന്നത് ബഹുമാനപെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്.ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു. ധ്യാനം സംബദ്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കുർബാന സെന്റർ അംഗങ്ങളെ ബന്ധപെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

ജിമ്മി ജോസഫ് കൂറ്റാരപ്പള്ളി

ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട്, കലാസ്വാദകരെയും വിശ്വാസ സമൂഹത്തെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ വർണ്ണവിസ്മയങ്ങളുടെ മാധുര്യമാർന്ന മികവിന്റെ മാറ്റുരയ്ക്കലാണ് ഇന്നു നടക്കുന്ന സ്കോട്ട് ലാൻഡ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിലുടനീളം അനുഭവവേദ്യമാകുക.

ലിവിംഗ് സ്റ്റണിലെ ഇൻ വെർലാമോൻഡ് കമ്യൂണിറ്റി ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മത്സര വേദിയിൽ സ്കോട്ട് ലാൻഡ് റീജിയണിലെ 5 മിഷനുകളിൽ നിന്നും 150 ൽ പരം കലാപ്രതിഭകളാണ് മത്സരാർത്ഥികളായി മാറ്റുരക്കുന്നത്. 16 ഇനങ്ങളിലായി 5 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന സ്കോട്ട് ലാൻഡ് ബൈബിൾ കലോത്സവത്തിന്റെ ദൃശ്യ മഹോത്സവത്തിന് ആവേശം പകരാനും , പ്രോത്സാഹിപ്പിക്കാനും , അനുമോദിക്കാനുമായി എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സര വേദി :
Inverlamond Community High school,
Willowbank,
Ladywell,
Livingston
EH54 6HW

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ . ഔർ ലേഡി ക്യൂൻ ഓഫ് റോസറി മിഷന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ സമാപനം ആകും . കഴിഞ്ഞ ഞായറാഴ്ച മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ യുടെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റോടെ ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങളിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയും ,പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രത്യേക നൊവേന പ്രാർഥനയും നടന്നിരുന്നു .

ഇന്നലെ നടന്ന പൂർവിക സ്മരണയിൽ നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയ പൂർവ പിതാക്കളുടെയും , സഹോദരങ്ങളുടെയും ഓർമ്മക്കായി പ്രത്യേക വിശുദ്ധ കുർബാനയും , ഒപ്പീസ് പ്രാർഥനയും നടന്നു , തങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും , പുഷ്പങ്ങളും പ്രത്യേകം ക്രമീകരിച്ച വേദിയിൽ ക്രമീകരിക്കുകയും , പ്രത്യേകം പ്രാർഥനകൾ നടത്തുകയും ചെയ്തു . ഇന്നലത്തെ കർമ്മങ്ങൾക്ക് ഫാ , സജി തോട്ടത്തിൽ കാർമികത്വം വഹിച്ചു . ഇന്ന് രാവിലെ ഒൻപതരയ്ക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഫാ . പോൾ ഒളിക്കൽ കാർമികത്വം വഹിക്കും . വൈകുന്നേരം നാല് മണിക്ക് കലാഭവൻ ദിലീപിന്റെ നേതൃത്വത്തിൽ മെഗാ ഷോ അരങ്ങേറും .

പ്രധാന തിരുന്നാൾ ദിനമായ ഞയാറാഴ്ച രാവിലെ പത്തു പതിനഞ്ചിന് ദേവാലയ കവാടത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഹെക്‌സാം ആൻഡ് ന്യൂകാസിൽ രൂപതാധ്യക്ഷൻ മാർ സ്റ്റീഫൻ റൈറ്റ് എന്നിവർക്ക് പൊന്തിഫിക്കൽ സ്വീകരണം നൽകും തുടർന്ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ , ഫാ മാത്യു കുരിശുമൂട്ടിൽ എന്നിവർ സഹ കാർമ്മികർ ആകും , മാർ സ്റ്റീഫൻ റൈറ്റ് വചന സന്ദേശം നൽകും , തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും എന്ന് മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . കൈക്കാരന്മാരായ ഷിന്റോ ജെയിംസ് ജീരകത്തിൽ , ഷിബു മാത്യു എട്ടുകാട്ടിൽ എന്നിവർ അറിയിച്ചു .

ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട്, കലാസ്വാദകരെയും വിശ്വാസ സമൂഹത്തെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ വർണ്ണവിസ്മയങ്ങളുടെ മാധുര്യമാർന്ന മികവിന്റെ മാറ്റുരയ്ക്കലാണ് ഇന്നു നടക്കുന്ന സ്കോട്ട് ലാൻഡ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിലുടനീളം അനുഭവവേദ്യമാകുക.

ലിവിംഗ് സ്റ്റണിലെ ഇൻ വെർലാമോൻഡ് കമ്യൂണിറ്റി ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മത്സര വേദിയിൽ സ്കോട്ട് ലാൻഡ് റീജിയണിലെ 5 മിഷനുകളിൽ നിന്നും 150 ൽ പരം കലാപ്രതിഭകളാണ് മത്സരാർത്ഥികളായി മാറ്റുരക്കുന്നത്. 16 ഇനങ്ങളിലായി 5 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന സ്കോട്ട് ലാൻഡ് ബൈബിൾ കലോത്സവത്തിന്റെ ദൃശ്യ മഹോത്സവത്തിന് ആവേശം പകരാനും , പ്രോത്സാഹിപ്പിക്കാനും , അനുമോദിക്കാനുമായി എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സര വേദി :
Inverlamond Community High school,
Willowbank,
Ladywell,
Livingston
EH54 6HW

ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവക ദേവാലയം ആയ സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ ആദ്യ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യ വെള്ളിയാഴ്ചകളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും, എണ്ണ നേർച്ചയിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത് . ആദ്യ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6 മണിക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 7-ാം തീയതി ശനിയാഴ്ച ജപമാല മാതാവിൻറെ തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക് കൊന്തയും തുടർന്ന് വിശുദ്ധ കുർബാനയും മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 6 – ന് നടക്കുന്ന ആദ്യ വെള്ളി ആചരണത്തിലെത്തിലേയ്ക്കും ഒക്ടോബർ 7- ന് നടക്കുന്ന ജപമാല മാതാവിൻറെ തിരുനാളിലേയ്ക്കും എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എല്ലാ റീജണുകളിലും നടത്തുന്ന ബൈബിൾ കൺവെൻഷൻ്റെ ഭാഗമായി ബർമിംഗ്ഹാം റീജണിലെ കൺവൻഷൻ 7/10/23 ശനിയാഴ്ച സ്റ്റോക്ക്-ഓൺ-ട്രെന്റിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടത്തുന്നു. ഈ കൺവെൻഷനിൽ ഏവരും പങ്കെടുത്തു ആത്മാവിൽ നവചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹം പ്രാപിക്കണമെന്നു അപേക്ഷിക്കുന്നു. ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനുവേണ്ടി കൺവെൻഷനിൽ പങ്കെടുക്കുവാൻ വരുന്നവർ ഇതോടൊപ്പമുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
https://forms.gle/o6gUVQhx9SVzcmvc9

ബിനോയ് എം. ജെ.

രതിഫലത്തെ(മാനസികമായ)ക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക. പ്രഥമ ദൃഷ്ടിയാ തന്നെ ഇതിന് രണ്ട് വശങ്ങൾ ഉള്ളതായി കാണാം. ഒന്ന് പ്രതിഫലത്തോടുള്ള വിരക്തി; രണ്ട് കർമ്മത്തോടുള്ള ആഭിമുഖ്യം. ഇത് രണ്ടും കൂടി ചേർന്നാലേ നിഷ്കാമകർമ്മം ആവൂ. ചെയ്യുന്ന കർമ്മത്തിന് പ്രതിഫലം കിട്ടണമെന്ന് നാം വാശിപിടിച്ചാൽ അത് നിഷ്കാമകർമ്മം ആകില്ല. പ്രതിഫലത്തോടുള്ള വിരക്തി കർമ്മത്തിലേക്കു കൂടി പരന്നാൽ അതും നിഷ്കാമകർമ്മം ആവില്ല. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നുള്ളത് (Every action has an equal and opposite reaction) സാർവ്വത്രികമായ ഒരു നിയമമാണ്. നിങ്ങൾ ലോകത്തിലേക്ക് ഒരു കർമ്മത്തെ അയയ്ക്കുന്നു; അതിന് തുല്യമായ ഒരു പ്രതിപ്രവർത്തനം ലോകം നിങ്ങളിലേക്കും അയക്കുന്നു. ഈ പ്രതി പ്രവർത്തനമാണ് നിങ്ങളുടെ കർമ്മത്തിനുള്ള പ്രതിഫലം. ഇവിടെ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്നതിന് കിട്ടുന്ന കൂലിയല്ല. മറിച്ച് ജോലിയും അതിന്റെ കൂലിയും കൂടി ഒരുമിച്ചു ജനിപ്പിക്കുന്ന മാനസികമായ പ്രതിഫലം – പേര്, പ്രശസ്തി,ബഹുമതി,അംഗീകാരം, സ്റ്റാറ്റസ് ആദിയായവ – ആണുദ്ദേശിക്കുന്നത് . ഇതിനെ തടയുവാൻ ആർക്കും സാധ്യമല്ല. ഇത് ലോകത്തിന്റെ നിലനിൽപ്പിന് ഏറെക്കുറെ ആവശ്യവുമാണ്.

ഇപ്രകാരം ഇത് ഒരു ശാശ്വതനിയമമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ മനുഷ്യൻ കർമ്മത്തോടൊപ്പം പ്രതിഫലത്തോടും ആഭിമുഖ്യമുള്ളവനായി മാറുന്നു. പിന്നീട് അവൻ പ്രതിഫലത്തിനു വേണ്ടി കർമ്മം ചെയ്തു തുടങ്ങുന്നു. എന്താണ് ഇതുകൊണ്ടുള്ള ദോഷം? കർമ്മത്തോടൊപ്പം പ്രതിഫലവും കിട്ടുന്നുണ്ടെങ്കിൽ അത് കൂടുതൽ നല്ലതല്ലേ? പ്രതിഫലത്തിൽ അല്ലേ ജീവിതത്തിന്റെ അർത്ഥം മുഴുവൻ കിടക്കുന്നത്? പ്രതിഫലമില്ലാതെ കർമ്മം ചെയ്താൽ അതൊരു പാഴ് വേല മാത്രമാവില്ലേ? ഇവക്കുള്ള ഉത്തരം നമുക്ക് പരിശോധിക്കാം.

ആദ്യമായി കർമ്മത്തിന്റെ പ്രകൃതമനുസരിച്ച് പ്രതിഫലത്തിന്റെ പ്രകൃതവും മാറിവരുന്നു. അങ്ങോട്ടു കൊടുക്കുന്നത് പ്രഹരമാണെങ്കിൽ തിരിച്ചിങ്ങോട്ട് വരുന്നതും പ്രഹരം തന്നെ ആയിരിക്കും. അങ്ങോട്ട് കൊടുക്കുന്നത് ചുംബനമാണെങ്കിൽ ഇങ്ങോട്ടു വരുന്നതും ചുംബനം തന്നെയായിരിക്കും. ഇതിങ്ങനെയാണെങ്കിലും പ്രതിഫലത്തിന്റെ മേൽ നമുക്ക് വലിയ നിയന്ത്രണം ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രസംഗം നടത്തുന്നുവെന്ന് കരുതുക. നിങ്ങൾ വലിയ പ്രതീക്ഷയോടെയും തയ്യാറെടുപ്പോടെയുമാണത് അത് ചെയ്തത്. വലിയ ഒരു കയ്യടി നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിരുന്നു. പക്ഷെ പ്രസംഗം പാളി. ആളുകൾ കൂക്കി വിളിച്ചു. നിങ്ങൾക്ക് എന്തു തോന്നും? ഇത് മറിച്ചും സംഭവിക്കാം. നിങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രസംഗം വിജയിച്ചു. നീണ്ട കരഘോഷം.. നിങ്ങൾക്ക് സന്തോഷം തോന്നുന്നു. ഇപ്രകാരം പ്രതിഫലം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖദു:ഖങ്ങളെ കൊണ്ടുവന്ന് തരുന്നു. പ്രതിഫലം പുറത്തു നിന്നും വരുന്നതിനാൽ അത് നിങ്ങളുടെ നിയന്ത്രണത്തിന് വെളിയിലാണ്. നിങ്ങൾ സന്തോഷിക്കണമോ ദുഃഖിക്കണമോ എന്ന് നിങ്ങളേക്കാൾ ഉപരിയായി സമൂഹം തീരുമാനിക്കുന്നു. നിങ്ങൾ പ്രതിഫലത്തിന്റെയും അത് തരുന്ന സമൂഹത്തിന്റെയും അടിമകളായി മാറിക്കഴിഞ്ഞു. അടിമത്തം മനുഷ്യന് ഭൂഷണമല്ല.

പ്രതിഫലം അതിൽ തന്നെ വൈരുധ്യങ്ങൾ പേറുന്നു. മുൻപ് പറഞ്ഞതു പോലെ അത് ഭാവാത്മകമോ നിഷേധാത്മകമോ ആവാം. ഈ ദ്വൈതം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തിൽ വിജയമാണോ പരാജയമാണോ സംഭവിക്കുവാൻ പോകുന്നത്? ബിസിനസ്സിൽ ലാഭമാണോ നഷ്ടമാണോ സംഭവിക്കുവാൻ പോകുന്നത്? പ്രണയം വിജയിക്കുമോ അതോ പരാജയപ്പെടുമോ? നിങ്ങളുടെ ജീവിതം വലിയ റിസ്കിലാണ്. ചിലർ പറയുന്നു റിസ്ക് എടുക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കണമെന്ന്. ഇതൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. പ്രതിഫലത്തെ തന്നെ ത്യജിക്കുകയാണ് പ്രശ്നത്തിനുള്ള യഥാർത്ഥമായ പരിഹാരം. കാരണം കർമ്മം അതിൽതന്നെ വിജയമോ പരാജയമോ അല്ല. ജയാപജയങ്ങളെയും സുഖദു:ഖങ്ങളെയും ജനിപ്പിക്കുന്നത് പ്രതിഫലം തന്നെ.

രണ്ടാമതായി പ്രതിഫലത്തിലുള്ള ഈ ശ്രദ്ധയും താത്പര്യവും കർമ്മത്തിൽ നിന്ന് നിങ്ങളുടെ മനസ്സിനെ തെറിപ്പിക്കുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾ പരീക്ഷയിൽ ജയിക്കുന്നതായും, ജോലി കിട്ടുന്നതായും, ബിസിനസ്സ് തുടങ്ങുന്നതായും, വിവാഹം കഴിക്കുന്നതായും മറ്റും സദാ സ്വപനം കണ്ടുകൊണ്ടേയിരിക്കും. കാരണം അതാണ് നിങ്ങളുടെ ഏക പ്രചോദനം. നിങ്ങളുടെ സമയത്തിന്റെ പകുതി അങ്ങനെ തന്നെ പോവും. മാത്രവുമല്ല ഭാവിയെ കുറിച്ചുള്ള ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയെ തകർക്കുന്നു. ഏകാഗ്രതയില്ലാതെ പഠിച്ചാൽ നിങ്ങൾ പഠനത്തിൽ വിജയിക്കില്ല. ജോലിയെയും വിവാഹത്തെയും ഒക്കെ മറന്നുകൊണ്ട് നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുവിൻ. അപ്പോൾ നിങ്ങളുടെ ഏകാഗ്രത നൂറുമടങ്ങായി – അതെ നൂറു മടങ്ങായി തന്നെ – വർദ്ധിക്കുകയും നിങ്ങളുടെ ജോലിയും വിവാഹവും തടസ്സമില്ലാതെ സംഭവിക്കുകയുംവചെയ്യും. അപ്പോൾ പിന്നെ കർമ്മത്തിനുള്ള പ്രചോദനം എവിടെ നിന്ന് വരും? കർമ്മത്തിലുള്ള ആസ്വാദനം തന്നെ അതിനുള്ള ഏറ്റവും നല്ല പ്രചോദനം. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ജോലിയെയും വിദ്യാർത്ഥിയാണെങ്കിൽ പഠനത്തെയും ആസ്വദിക്കുവിൻ. നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കർമ്മമണ്ഠലം മാറി ആസ്വദിക്കുവാൻ കഴിയുന്ന എന്തെങ്കിലും കർമ്മത്തിൽ മുഴുകുവിൻ. അപ്പോൾ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.

കർമ്മം എത്രമാത്രം ആസ്വദിക്കുവാനാവും എന്നതിനെക്കുറിച്ച് നമ്മിൽ പലർക്കും ഗ്രാഹ്യം ഇല്ലെന്നതാണ് സത്യം. ആ ദിശയിൽ നമ്മുടെ ചിന്ത ഇനിയും പോയിട്ടില്ല. പ്രതിഫലത്തെക്കുറിച്ച് സദാ ചിന്തിക്കുന്ന നമുക്ക് എങ്ങനെയാണ് കർമ്മം ആസ്വദിക്കുവാൻ കഴിയുക? പ്രതിഫലത്തിനുവേണ്ടി ചെയ്യപ്പെടുന്ന കർമ്മം അടിമപ്പണിയാണ്. അടിമപ്പണിയിൽ നിന്നും എങ്ങനെയാണ് സന്തോഷം കിട്ടുക? നിങ്ങൾ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് ആവോളം ആസ്വദിക്കുവിൻ. ആഴ്ചകളും മാസങ്ങളും കഴിയുംതോറും ആ ആസ്വാദനം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ! അപ്പോൾ പ്രതിഫലത്തെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കിലും ജീവിതം അർത്ഥവ്യത്തും ആസ്വാദ്യകരവും ആണെന്നുമുള്ള വലിയ സത്യം നിങ്ങൾ മനസ്സിലാക്കി തുടങ്ങും. കർമ്മത്തിലുള്ള നിങ്ങളുടെ ആനന്ദവും ഏകാഗ്രതയും നൂറു മടങ്ങായി തന്നെ വർദ്ധിക്കും. അതാണ് നിഷ്കാമകർമ്മം!

പ്രതിഫലം കർമ്മത്തെ ജനിപ്പിക്കുന്നതിനു പകരം കർമ്മം പ്രതിഫലത്തെ ജനിപ്പിക്കട്ടെ. അപ്പോൾ സ്വാർത്ഥകർമ്മം നിഷ്കാമകർമ്മമായി മാറും. പ്രതിഫലത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യാതെയിരിപ്പിൻ. മറിച്ച് കർമ്മത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. ജീവിതം അങ്ങോളമിങ്ങോളം കർമ്മാനുഷ്ഠാനമല്ലാതെ മറ്റെന്താണ്? അതിനെ നിങ്ങൾ ആസ്വദിച്ചുതുടങ്ങിയാൽ ജീവിതം ഒരാനന്ദലഹരിയായി മാറും. പ്രതിഫലമാകുന്ന കെണിയിൽ നാം പെട്ടുപോകരുത്. അതിൽ പെട്ടാൽ കഷ്ടപ്പാടുകൾ മാത്രമേ ബാക്കിയുണ്ടാവൂ. കർമ്മം തന്നെയാണ് കഷ്ടപ്പാടുകൾ ആയി മാറുന്നത്. കാരണം നിങ്ങൾക്കത് ആസ്വദിക്കുവാൻ ആകുന്നില്ല. ജീവിതം തന്നെയാണ് ദുരിതമായി മാറുന്നത്. കാരണം നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല. ലോകം മുഴുവൻ കർമ്മം ചെയ്യുന്നു. പക്ഷേ ആർക്കും സംതൃപ്തി ഇല്ല. ഇത്രയധികം പ്രശ്നങ്ങളും പ്രക്ഷുബ്‌ധതകളും ലോകത്തിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? മനുഷ്യൻ ജീവിതം ആസ്വദിക്കുവാൻ പഠിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം താനെ മാറും. ലോകം ജീവിക്കുവാൻ കൊള്ളാവുന്ന ഒരിടമാവുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ജോർജ്‌ മാത്യു

ലെസ്റ്റർ സെന്റ് ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ്‌ ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.

ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്‌,സെന്റ് ജോർജ്‌ ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ്‌ ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ്‌ ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ്‌ ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.

സെന്റ് മേരീസ് സീറോ-മലബാർ മിഷൻ യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്രൂ വിലെ സീറോ മലബാർ സഭാ അംഗങ്ങൾ. ക്രൂ സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക വികാരി റവ ഫാ നിക്കോളാസ് കേൺ, ഫാ ജോർജ് എട്ടുപറയിൽ, ഫാ മാതിയു കുരിശുമ്മൂട്ടിൽഎന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് മിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി ബേബി സണ്ണി, ഹെഡ്മാസ്റ്റർ ജസ്റ്റിൻ കുര്യന്‌ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

RECENT POSTS
Copyright © . All rights reserved