Sports

പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ. ഐസിസിയോട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മല്‍സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ബിസിസിഐ യോഗം. മല്‍സരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാ‍ഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവന്‍ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.

ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയില്‍, ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മല്‍സരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിന്‍ പറഞ്ഞു.

പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ഇതിഹാസം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.

പ്രോ വോളിബോൾ ലീഗിലെ പ്രഥമ പതിപ്പിലെ വിജയികൾ ആരെന്ന് ഇന്നറിയാം. കലാശപോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്‌പാർട്ടൻസിനെ നേരിടും. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിൽ തോൽവിയറിയാതെയാണ് കോഴിക്കോടിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ ജയങ്ങൾക്ക് ശേഷം സെമിയിൽ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിന് യോഗ്യത നേടിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ ഫോം കോഴിക്കോടിന്റെ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ അമേരിക്കൻ താരം പോൾ ലോട്‌മാനും മലയാളി താരം അജിത്‌ലാലും ചേരുന്നതോടെ ടീം കൂടുതൽ ശക്തമാകും.

കന്നി കിരീടം കോഴിക്കോട് തന്നെ എത്തിച്ചിരിക്കുമെന്ന് കാലിക്കറ്റ് ഹീറോസ് നായകൻ ജെറോം വിനീത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോ വോളിബോൾ ലീഗിന്റെ ഫൈനൽ വരെ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് സഹായിച്ച ടീം അംഗങ്ങൾക്കും ചെമ്പട ആരാധക കൂട്ടായ്മയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ചെന്നൈയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. പ്രാഥമിക റൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ ലീഗിന്റെ അവസാന ഘട്ടത്തിൽ അസാമാന്യ കുതിപ്പാണ് നടത്തിയത്. സെമിഫൈനലിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനോട് 2-1ന് പിന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ വിജയത്തിലേയ്ക്ക് കുതിച്ചത്.

മലയാളി താരം അഖിനും വിദേശതാരം റൂഡിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. നായകൻ ഷെൽട്ടണും നവീനും ഒപ്പം ചേരുന്നതോടെ കിരീടം ചെന്നൈയ്ക്കും കൈയ്യെത്തും ദൂരത്താണ്. കോഴിക്കോട് ശക്തരായ എതിരാളികളാണെങ്കിലും കിരീടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെന്നൈ നായകൻ വ്യക്തമാക്കി കഴിഞ്ഞു.

സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത് എന്നത് ചെന്നൈയ്ക്ക് അനുകൂലമാണ്. എന്നാൽ പ്രോ വോളിബോൾ ലീഗിലെ ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മയായ ചെമ്പടയാണ് കോഴിക്കോടിന്റെ കരുത്ത്. ടീമിന്റെ ഇതുവരെ പ്രകടനങ്ങൾക്കെല്ലാം ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകർ കലാശപോരാട്ടത്തിനും എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

തനിക്കെതിരെ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടക്കെതിരെ ഫുട്‌ബോള്‍ താരം സി കെ വിനീതിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന സി കെ വിനീത് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ചെന്നൈ-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ സി കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വിനീതിനെതിരെ മാച്ച് കമ്മീഷണര്‍ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണമുണ്ട്. മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദസന്ദേശവും തെളിവായി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

മഞ്ഞപ്പട എന്ന പേരിലുളള വിവിധ വാട്‌സ് ആപ്പ് കൂട്ടായ്മയിലും മഞ്ഞപ്പട എക്‌സിക്യുട്ടീവ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയിലും പ്രചാരണം ശക്തമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും മഞ്ഞപ്പടയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രഭു എന്നയാളെക്കുറിച്ചും വോയിസ് ക്ലി്പ്പില്‍ പരാമര്‍ശമുണ്ട്. ഇവയടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സമര്‍പ്പിച്ചാണ് പരാതി. വ്യാജ പ്രചാരണ്ിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും സി കെ വിനീത് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

വാഹനാപകടത്തില്‍ മരിച്ചുവെന്ന് സോഷ്യല്‍മീഡിയ വിധിയെ‍ഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ജീവനോടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ മരിച്ചിട്ടില്ലെന്നും ദേവകൃപയാല്‍ സുഖമായിരിക്കുന്നുവെന്നും റെയ്ന പറഞ്ഞു. സുരേഷ് റെയ്ന വാഹനാപകടത്തില്‍പ്പെട്ടെന്ന് വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിന് കീ‍ഴടങ്ങിയെന്നും പ്രചാരണമുണ്ടായി.

യുട്യൂബില്‍ റെയ്ന മരിച്ചതായി വിഡിയോകളും പ്രചരിച്ചിരുന്നു. താരങ്ങളോടൊപ്പമുളള റെയ്നയുടെ ചില ചിത്രങ്ങളും വ്യാജവാര്‍ത്തയുടെ വിശ്വാസ്യതയ്ക്കായി മോര്‍ഫിംഗ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് റെയ്ന നേരിട്ട് പ്രതികരിച്ചത്.
ഒരു കാറപകടത്തില്‍ എനിക്ക് പരിക്കേറ്റതായി ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജപ്രചരണം ശക്തമാകുന്നുണ്ട്.

ഈ തട്ടിപ്പ് വാര്‍ത്ത നിമിത്തം എന്‍റ കുടുംബവും സുഹൃത്തുക്കളും ആകെ അസ്വസ്ഥമാണ്. ഇത്തരം വാര്‍ത്തകള്‍ ദയവ് ചെയ്ത് അവഗണിക്കുക. ദൈവത്തിന്‍റെ കൃപയാല്‍ സുഖമായിരിക്കുന്നു. വ്യാജപ്രചരണം നടത്തിയ യുട്യൂബ് ചാനലുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-റെയ്ന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാന്‍ ഒരുങ്ങുന്പോ‍ഴാണ് വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആഥിതേയരെ കീഴ്പ്പെടുത്തിയത്. ന്യുസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവെച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. അർധസെഞ്ചുറി നേടിയ നായകൻ രോഹിതിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റൺസ്കോറിങ്ങിന് വേഗത കൂട്ടിയത്.

മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ ടീമിന് നൽകിയത്. 29 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പായിച്ച് അർധസെഞ്ചുറി നേടിയ രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 79ൽ എത്തിയിരുന്നു. പിന്നാലെ 30 റൺസുമായി ശിഖർ ധവാനും കളം വിട്ടു. എട്ട് പന്തിൽ 14 റൺസ് നേടി വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ ധോണിയ്ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു. പന്ത് 28 പന്തുകളിൽ നിന്ന് 40 റൺസും ധോണി 17 പന്തിൽ 20 റൺസും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ടെയ്‌ലറുടെയും കോളിന്റെയും ബാറ്റിങ് മികവിലാണ് കിവികൾ ഭേദപ്പെട്ട് സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസെടുത്തു. തുടക്കത്തിൽ തകർച്ചയിലേയ്ക്ക നീങ്ങിയ ന്യൂസിലൻഡിനെ അഞ്ചാം വിക്കറ്റിൽ ടെയ്‍ലറും കോളിനും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ടീം സ്കോർ 15ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സെയ്ഫെർട്ടിനെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. അടുത്ത മൂന്ന് പേരെയും ക്രുണാൽ പാണ്ഡ്യ മടക്കിയെങ്കിലും അഞ്ചാം വിക്കറ്റിൽ ടെയ്‌ലർ – കോളിൻ സഖ്യം സ്കോർബോർഡ് ഉയർത്തുകയായിരുന്നു. 28 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും പായിച്ച് അർദ്ധ സെഞ്ചുറി നേടിയ കോളിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. 42 റൺസ് നേടിയ ടെയ്‍ലറെ വിജയ് ശങ്കറാണ് റൺഔട്ടിലൂടെ പുറത്താക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ടും ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

കുസൃതി നിറഞ്ഞ കണ്ണുകളും ചടുല ചലനങ്ങളുമായി എമിലിയാനോ സല തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു കഴിഞ്ഞു. കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ സ്ട്രൈക്കർ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ എന്ന് മനമുരുകി പ്രാർത്ഥിക്കുകയാണ് ലോകം. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

മൃതദേഹം കണ്ടെത്തിയ കാര്യം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെയും അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം ആരുടേതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സ്വന്തം സഹോദരന്റെ തിരോധാനത്തിൽ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീർ കാഴ്ച. സല ഒരു പോരാളിയാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു കരച്ചിൽ തുടച്ചു കൊണ്ട് റൊമിന പറയുന്നു. റോമിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സലയുടെ ആരാധകരുടെ ഹൃദയം തകർക്കുന്നത്. സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ നനവ് പടർത്തുന്നതും.

ദ ലയൺ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. ഇതോടെ വിമാനയാത്രയ്ക്കിടെ അപ്രത്യക്ഷനായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല ജീവനോടെയുണ്ടാകാനുള്ള സാധ്യതയും അടയുകയാണ്. ഇംഗ്ലിഷ് കടലിടുക്കിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയിൽ ഒരു മൃതദേഹവും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വിമാനാവശിഷ്ടങ്ങൾ ഇതുവരെ വീണ്ടെടുക്കാത്തതിനാൽ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Image result for emiliano-sala-search-body-seen-in-plane-wreckage

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടം കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവരുടെയും പൊലീസിന്റെയും നിർദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കന്നി കിരീടനേട്ടത്തിന് പിന്നാലെ ഖത്തർ ടീം ആരാധകർ ആവേശമായി ടീമിന് വേൾഡ് കപ്പ് ഒരുക്കങ്ങൾക്ക് സജ്ജമാക്കാൻ സൂപ്പർ പരിശീലകൻ സിനദീന്‍ സിദാന്‍ വരുന്നു. ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന, മോഹിപ്പിക്കുന്ന പ്രതിഫലം നൽകിയാണ് അദ്ദേഹത്തെ സ്വന്തം ആക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഹാട്രിക് കിരീടം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായാണ് സിദാന്‍റെ രാജി.സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105ലും റയലിന് ജയിക്കാനായി

2016ല്‍ അത്ലറ്റിക്കോയെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍ബൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു.

സിദാന്റെ ഈ നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ സൂപ്പർ പരിശീലകൻ സ്ഥാനത്തിന് അര്ഹനാക്കിയതും. മോഹവിലകൊടുത്തും താരത്തെ സ്വന്തമാക്കാൻ ടീമുകൾ വടംവലി നടത്തുന്നതും

ഏഷ്യ കപ്പിൽ അപ്രതീഷ നേട്ടം സ്വന്തമാക്കിയ ഖത്തർ ഇപ്പോൾ തന്നെ മലയാളി ആരാധകർ ഉൾപ്പെടെയുള്ളവരുടെ പ്രിയ ടീം ആയി. വേൾഡ് കപ്പിൽ കറുത്ത കുതിരകളായി മാറും എന്ന് വിലയിരത്തപ്പെടുന്നത്. അതോടൊപ്പം  സിദാന്റെ  പരിശീലന മികവും കുടി പുറത്തെടുത്താൽ സ്വന്തം കാണികൾക്കു മുൻപിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

ഫെലിക്സ് സാഞ്ചെസിന്റെ കിഴിൽ ടീം നല്ലപ്രകടനം നടത്തുന്നത് ടീമിനോട് അടുത്ത വൃത്തങ്ങളിൽ ചിലരെയെങ്കിലും പുതിയ കൊച്ചിന്റെ ആവിശ്യകതയെപ്പറ്റി മറിച്ചു ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിദ്ധനൊപ്പം സാഞ്ചസും തുടരാനാണ് സാധ്യത

ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എതിരാളികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്.   ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്.   അല്‍മോസ് അലിയുടെ മിന്നുന്ന ഫോമാണ് ഖത്തറിന് ഈ ടൂര്‍ണമെന്റില്‍ കരുത്ത് പകര്‍ന്നത്. ഫൈനലില്‍ നേടിയ ഒരു ഗോള്‍ അടക്കം ആകെ ഒന്‍പത് ഗോളുകള്‍ അലി സ്വന്തമാക്കി.

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിന് കന്നിക്കിരീടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അല്‍മോയിസ് അലിയും അബ്ദുലാസിസും അഫീഫുമാണ് ഖത്തറിനായി സ്കോര്‍ ചെയ്തത്. ഒന്‍പത് ഗോളുകള്‍ നേടിയ അല്‍മോയിസ് ഏഷ്യന്‍ കപ്പിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. മുന്‍ ഇറാന്‍ താരം അലി ദേയിയുടെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അല്‍മോയിസ് തകര്‍ത്തത്. മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍.

RECENT POSTS
Copyright © . All rights reserved