അര്‍ജന്റീന ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.
അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്‍ക്കാന്‍ കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്‌ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്‍ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കൻ തായ്ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില് പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്‍ലന്‍ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്‍മേഷന്‍ മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.
സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.
ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല
ജോണ്‍സണ്‍ മാത്യൂസ്
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള 6-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്‍സ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍വെത്ത് 2018 ജൂലൈ 29-ാം തിയതി ഞായറാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 6-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. ഇതിനു പുറമേ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളര്‍ക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്. കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വില്‍സ്ബറോ, കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, വളയേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല, കൈയേന്തി ഭവന്‍ പ്രവര്‍ത്തിക്കുന്നതാണ്.
വര്‍ഷം തോറും നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാം അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്‍സ്ബറോ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യു്ന്നുവെന്നും ആഷ്‌ഫോര്‍ഡ് മലയാളി അസോസയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് മോളി ജോജി, സെക്രട്ടറി ട്രീസ സുബിന്‍, ജോ.സെക്രട്ടറി സിജോ, ട്രഷറര്‍ ജെറി, ക്രിക്കറ്റ് ക്യാപ്റ്റന്‍ ജോളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക
ജെറി-07861653060
ജോളി-ആന്റണി 07913597718
രാജീവ്-07877124805
മനോജ് ജോണ്‍സണ്‍-07983524365
സോനു-07861722024
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional Cricket Ground
Ashford
Kent
TN24 0QE
ക്രൊയേഷ്യയോട് അര്‍ജന്റീന നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ് മറഡോണ. മല്‍സരത്തിന് മുന്‍പ് ഏറെ ഊര്‍ജസ്വലനായി ടീമിനെ പ്രചോദിപ്പിച്ച ഇതിഹാസം, താരങ്ങളുടെ മോശം പ്രകടനത്തില്‍ തീര്‍ത്തും നിരാശനായി.
അര്‍ജന്റീനയ്ക്ക് എന്നും ഓര്‍മിക്കാനൊരു സ്വര്‍ണക്കിരീടം നേടിയ ഇതിഹാസം വിഐപി ഗാലറിയിലെത്തിയത്, ജേതാക്കളെപ്പോലെ മെസിയും കൂട്ടരും പന്തുതട്ടുന്നത് കാണാനായിരുന്നു. മല്‍സരത്തിന് മുന്‍പ് തന്റെ മാനസപുത്രന്‍ ലിയോയുടെ പേരെഴുതിയ ജേഴ്സി അയാള്‍ ചുംബിക്കുകയും അത് ചുഴറ്റി ആരാധകരെ ത്രസിപ്പിക്കുകയും ചെയതു. അതില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു, ലിയോ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
അര്‍ജന്റൈന്‍ മുന്നേറ്റം ലക്ഷ്യം കാണാതെ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഗാലറിയിലിരുന്ന് അയാളും അലറിവിളിച്ചു. നീലപ്പടയുടെ നെഞ്ചുതുളച്ച് ഗോളുകള്‍ ഒന്നൊന്നായ് വീണപ്പോള്‍ ഇതിഹാസം നിരാശനായി. നിശബ്ദനായി മുഖം പൊത്തി നിന്നു.
അവസാനവിസില്‍ മുഴങ്ങിയപ്പോള്‍ തന്റെ യോദ്ധാക്കള്‍ കളത്തില്‍ തലകുനിച്ചു നില്‍ക്കുന്നത് കാണാനാകാതെ ദൈവം മുഖം പൊത്തിക്കരഞ്ഞു
മോസ്‌ക്കോ: കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍. ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും. നിസ്സഹായരായ ഈ രണ്ട് കാഴ്ചക്കാരെയും സാക്ഷികളാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി മാറി. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം അടിയറവ് പറഞ്ഞത്. ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി.
ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്തു.
ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.
അര്‍ജന്റജീന ഒരു ഗോളിന്റെ വക്കിലായിരുന്നു. അവിടെ നിന്നും മധ്യനിരയിലേയ്ക്ക് പന്ത് പറന്നുവരുമ്പോള്‍ രണ്ട് അര്‍ജന്റൈ്ന്‍ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല ഗോളി മെര്‍ക്കാഡോ കബല്ലാരോയ്ക്ക് പന്ത് തട്ടിക്കൊടുക്കുമ്പോള്‍. എന്നാല്‍, വീണ്ടും മെര്‍ക്കാഡോയ്ക്ക് തന്നെ കൊടുക്കാനുള്ള കബല്ലാരോയുടെ ശ്രമമാണ് ആത്മഹത്യാപരമായത്. കാലിലേയ്ക്ക് ഇട്ടുകൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ റെബിച്ച് വലയിലെത്തിച്ചു. അര്‍ജന്റീന ഞെട്ടിയ നിമിഷം. 1-0.
രണ്ടാം ഗോള്‍ വന്നത് 80-ാം മിനിറ്റിലാണ്. ഓട്ടമന്‍ഡിയെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് വാര അകലെ നിന്ന് മോഡ്രിച്ച് ഒരു വെടിയുണ്ട പായിക്കുകയായിരുന്നു. വീണ്ടും ക്രൊയേഷ്യക്ക് ലീഡ് 2-0. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു മൂന്നാം ഗോള്‍. അവിടേയും ്അര്‍ജന്റീനയുടെ പ്രതിരോധത്തിന് പിഴച്ചു. റാക്കിറ്റിച്ചടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. പന്തിലൊന്ന് തൊട്ടു നിയന്ത്രിച്ച് വലയിലെത്തിക്കേണ്ട ജോലിയേ റാക്കിറ്റിച്ചിനുണ്ടായുള്ളു. അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍ ഓഫ്‌സൈഡിന് കൈയുയര്‍ത്തിപ്പോഴേക്കും ക്രൊയേഷ്യ മൂന്നു ഗോളിന്റെ ലീഡിലെത്തിയിരുന്നു. 3-0
ലോകകപ്പ് പോലെ തന്നെ റഷ്യയിൽ ചർച്ചയാകുകയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിനു മുകളില്‍ കണ്ട അത്ഭുത വെളിച്ചം. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു. മത്സ്യത്തിന്റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചമായിരുന്നു അത്. ഈ വെളിച്ചത്തിന്റെ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ അന്യഗൃഹ ജീവികൾ എത്തിയതാണെന്ന് വരെ വാര്‍ത്തകൾ പ്രചരിച്ചു.
എന്നാൽ പിന്നീടാണ് സംഭവം മനസ്സിലായത്. ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി ഒന്ന് പരീക്ഷിച്ചതാണ് റഷ്യ. റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. മുൻ തീരുമാനിച്ചതു പ്രകാരം ജൂൺ 17നായിരുന്നു വിക്ഷേപണം.
റോഡരിേലക്ക് കാറില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ പരസ്യമായി കുറ്റപ്പെടുത്തുന്ന ബോളിവുഡ് നടി അനുഷ്ക ശർമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈയില്‍ യാത്രയ്ക്കിടെ അനുഷ്ക ശർമ നടത്തിയ വിമര്‍ശനം ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‍ലിലാണ് ക്യാമറയിൽ പകർത്തി ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വിഡിയോ ആരാധകരും ഏറ്റെടുത്തു. സംഭവത്തിൽ ഒട്ടേറെ പേർ അനുഷ്കയ്ക്കും കോഹ്‌ലിക്കും പിന്തുണയുമായെത്തുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന യുവാവിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വാര്‍ത്ത. മുംബൈ സ്വദേശിയായ അർഹാൻ സിങ്ങാണ് അനുഷ്കയുടെയും കോഹ്‌ലിയുടെയും പെരുമാറ്റത്തെപ്പറ്റി സമൂഹമാധ്യമത്തിൽ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി കുറിപ്പിട്ടത്.
മാലിന്യം വലിച്ചെറിഞ്ഞ അർഹാന്റെ കാർ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്ക കാറിലിരുന്ന് ശാസിച്ചത്. ലക്ഷ്വറി കാറിൽ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്. വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു. ഇതിനു മറുപടിയായാണു അർഹാൻ രംഗത്തെത്തിയത്.
‘ഈ പോസ്റ്റിൽ നിന്നു യാതൊരു ‘മൈലേജും’ പ്രതീക്ഷിച്ചല്ല ഇക്കാര്യങ്ങൾ കുറിക്കുന്നത്. യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഞാൻ കാരണക്കാരനായി. എന്റെ സമീപത്തു കൂടി ഒരു കാർ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിൻഡോ താഴ്ന്നു, അവിടെ നിന്നതാ സുന്ദരിയായ അനുഷ്ക ശർമ. അവർ എനിക്കു നേരെ ഒച്ചയുയർത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്തു പിടിച്ചതു പോലെ. എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാൻ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരൽപം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കിൽ അനുഷ്കയുടെയും കോഹ്‌ലിയുടെയും സ്റ്റാർ വാല്യു കുറഞ്ഞു പോകുമായിരുന്നോ..! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്!
എന്റെ ലക്ഷ്വറി കാറിൽ നിന്ന് അബദ്ധവശാൽ താഴെ വീണ മാലിന്യത്തേക്കാൾ വലുതാണ് നിങ്ങളുടെ വായിൽ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറിൽ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാർത്ഥത്തിൽ കുപ്പത്തൊട്ടിക്ക് സമാനമായതെന്നും അർഹാൻ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ അര്‍ഹാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. പരിസര മലിനീകരണം ഇല്ലാതാക്കണമെങ്കിൽ ആദ്യം ആഡംബര കാറിൽ നിന്നിറങ്ങി പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കൂ എന്നാണു ചിലർ കോഹ്‌ലിയോടും അനുഷ്കയോടും പറഞ്ഞത്. കാറിനകത്തെ എസി ഓഫാക്കി ഭൂമിയെ രക്ഷിക്കാനും ആഹ്വാനമുണ്ട്. വിഡിയോയിൽ യുവാവിന്റെ മുഖം കാണിച്ച് അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചിലര്‍ വാദിക്കുന്നു. താരങ്ങളും സാധാരണക്കാരനും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന രസകരമായ കാഴ്ച ആസ്വദിക്കുകയാണ് സോഷ്യല്‍ ലോകം
Saw these people throwing garbage on the road & pulled them up rightfully. Travelling in a luxury car and brains gone for a toss. These people will keep our country clean? Yeah right! If you see something wrong happening like this, do the same & spread awareness. @AnushkaSharma pic.twitter.com/p8flrmcnba
— Virat Kohli (@imVkohli) June 16, 2018
ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയികളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല
📹 PASSENGER FOOTAGE: Watch #KSA plane engine catching fire as they land in Rostov-on-Don for their #WorldCup matchday 2 game against #URU . pic.twitter.com/Yq3QQ1MtZ1
— Ahdaaf (@ahdaafme) June 18, 2018
ബിനോയ് ജോസഫ്, സ്പോര്‍ട്സ് ഡെസ്ക്
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ടീമിന് വിജയത്തുടക്കം. ആർപ്പുവിളിക്കുന്ന ഇംഗ്ലീഷ് ആരാധകർക്ക് മുന്നിൽ മനോഹരമായ കളി കാഴ്ചവച്ച ഇംഗ്ലീഷ് ടീം ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. കളിയുടെ എല്ലാ മേഖലകളിലും മികവു കാട്ടിയ ഇംഗ്ലണ്ട് പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത്. റഷ്യയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ടീമിനെ നയിക്കുന്നത്. 24 കാരനായ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും നേടിയത്. പതിനൊന്നാം മിനിട്ടിൽ ടീമിന്റെ ആദ്യ ഗോൾ പിറന്നു. കോർണർ കിക്ക് ആണ് ഗോളിനു വഴി തെളിച്ചത്. എന്നാൽ മുപ്പത്തഞ്ചാമത്തെ മിനിട്ടിൽ ടുണീഷ്യൻ കളിക്കാരനെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽട്ടി നല്കിയത് ടുണീഷ്യയുടെ സാസി നെറ്റിലാക്കി സമനില പിടിച്ചു.
ടുണീഷ്യയുടെ പോസ്റ്റിലേയ്ക്ക് നിരന്തരം റെയ്ഡ് നടത്തിയ ഇംഗ്ലണ്ട് ടീം ഫുൾടൈം കഴിഞ്ഞുള്ള എക്ട്രാ ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വീണ്ടും ടുണീഷ്യൻ വലയിൽ പന്തെത്തിച്ചു. കോർണർ കിക്കാണ് വീണ്ടും ഗോളിനു വഴിയൊരുക്കിയത്. 3-5-2 ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പനാമ, ടുണീഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.