അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിനദിൻ സിദാൻ ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. 2022 ഫുട്ബോൾ ലോകകപ്പിനായി ഖത്തർ ടീമിനെ സജ്ജമാക്കാൻ അടുത്ത നാലു വർഷത്തേക്ക് ഏകദേശം 1573കോടി രൂപയുടെ കരാറാണ് ഖത്തർ സിദാന് നൽകിയിരിക്കുന്നതെന്നാണ് വിവരം.
ട്വിറ്റർ വഴി പ്രമുഖ ഈജിപ്ത്യൻ ബിസിനസുകാരനായ നാഗ്വിബ് സാവ്രിസാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് വർഷ കരാർ കാലയളവിൽ ഓരോ വർഷവും ഏകദേശം 393കോടി രൂപയാണ് സിദാന് ലഭിക്കുക. 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ഖത്തറാണ്. അതിനാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ ഖത്തർ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇത്രയും വലിയ തുക നൽകി സിദാനെ ടീമിന്റെ തലപ്പത്തെത്തിക്കാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
എന്നാൽ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ മുൻ ഫ്രാൻസ് ക്യാപ്റ്റനായ സിദാന്റെയും ഖത്തർ ടീം അധികൃതരുടെയും ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമ്പോൾ നിലവിൽ മറ്റൊരു ടീമിന്റെയും പരിശീലകനാകാൻ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു സിദാൻ വ്യക്തമാക്കിയത്.
ഐപിഎല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മതാവുമായ അര്‍ബാസ് ഖാനെ ചോദ്യം ചെയുന്നതിന് പൊലീസ് തീരുമാനിച്ചു. ഇതിനായി താരത്തിന് പൊലീസ് നോട്ടീസ് നല്‍കി. നടന്‍ സല്‍മാന്‍ഖാന്റെ സഹോദരനായ അര്‍ബാസിന് ഈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വാതുവെയ്പ് നടത്തിയതിന് പിടിയിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് താനെ പൊലീസ് അര്‍ബാസിനെ ചോദ്യം ചെയുന്നതിന് വിളിപ്പിച്ചത്.
ശനിയാഴ്ചയ്ക്കു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാണ് പൊലീസ് അര്‍ബാസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരെത്ത വാതുവെയ്പ്പിന് പിടിയിലായ സോനു ജലാനുമായി അര്‍ബാസിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. സോനുവിന്റെ ഡയറിയില്‍ അര്‍ബാസിന്റെ പേരും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചും പരമാര്‍ശമുണ്ട്.
കുപ്രശസ്ത കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സോനുവിന് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സോനുവും കൂട്ടരും വെബ്‌സൈറ്റിലൂടെയായിരുന്നു വാതുവെയ്പ് നടത്തിയത്.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഹെയ്തിയെ നേരിട്ട അര്‍ജന്റീനയ്ക്ക് എതിരില്ലാത്ത നാല് ഗോളിന്റെ ജയം. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് അര്‍ജന്റീനയെ ക്യാപ്റ്റന്‍ കൂടിയായ മെസ്സി ജയത്തിലേക്ക് നയിച്ചത്. ഇതോടെ, വമ്പന്‍ മാര്‍ജിനിലുള്ള ജയം അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിന് അര്‍ജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമേകും.
മത്സരത്തിന്റെ 17ാം മിനുട്ടില്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ട ആരംഭിച്ചത്. ആദ്യ പകുതി പിന്നിട്ടതിന് ശേഷം ആക്രമണം ശക്തിയാക്കിയ അര്‍ജന്റീന് 57ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ലീഡ് ഇരട്ടിയാക്കി. 65ാം മിനുട്ടിലാണ് മെസ്സിയുടെ ഹാട്രിക്ക് ഗോള്‍ പിറന്നത്. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ, ഹാവി മസ്‌ക്കരാനോ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് താരതമ്യേന ദുര്‍ബലരായ ഹെയ്തിക്കെതിരേ പരിശീലകന്‍ സാംപോളി ടീമിനെ ഇറക്കിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച് എതിര്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു.
അരഡസനിലധികം ഗോളുകള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഹെയ്തിയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. ലോകറാങ്കിങ്ങില്‍ 108ാം സ്ഥാനത്തുള്ള ഒരു ടീമിനോട് എതിരില്ലാത്ത നാല് ഗോളുകളുടെ ജയം അര്‍ജന്റീന പരിശീലകന് അത്ര തൃപ്തി പകരുന്നതല്ല. അതേസമയം, റിസള്‍ട്ടിനേക്കാള്‍ തങ്ങളുടെ നാട്ടുകാര്‍ക്ക് മുന്നില്‍ ജയിച്ച് റഷ്യയിലേക്ക് യാത്ര തിരിക്കാം എന്നതാണ് ആശ്വാസമായതെന്നാണ് മെസ്സിയുടെ പ്രതികരണം.
പരിക്കില്‍ നിന്നും മോചിതനായി അഗ്യൂറോ ടീമിലെത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നത്തെ മത്സരത്തോടെ അര്‍ജന്റീന നാട്ടിലുള്ള പരിശീലനം മതിയാക്കി സ്‌പെയിനിലേക്ക് തിരിക്കും. ബാഴ്‌സലോണയില്‍ വെച്ചാണ് ലോകകപ്പിനുള്ള അവസാന ഘട്ട പരിശീലനം. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. ജൂണ്‍ 21ന് ക്രൊയേഷ്യയുമായും 26ന് നൈജീരിയയുമായും ആരാധകരുടെ പ്രിയപ്പെട്ട ടീം ഏറ്റുമുട്ടും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം. ഷെയ്ന്‍ വാട്സണിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. സ്‌കോര്‍, സണ്‍റൈസേഴ്സ് 20 ഓവറില്‍ 178-6, ചെന്നൈ 18.3 ഓവറില്‍ 179-2.
ആദ്യ മൂന്ന് ഓവറുകളില്‍ പ്രതിരോധിക്കാനായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ശ്രമം. 10 റണ്‍സെടുത്ത് ഡുപ്ലസിസ് പുറത്തായതോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ചു. ഷെയ്‌ന്‍ വാട്സണും സുരേഷ് റെയ്നെയും സണ്‍റൈസേഴ്സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ കൈയ്യിലായി. 24 പന്തില്‍ 32 റണ്‍സെടുത്ത റെയ്‌ന ഗോസ്വാമിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി.
അവസാന നാല് ഓവറില്‍ 25 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പതറാതെ കളിച്ച വാട്സണ്‍ 51 പന്തില്‍ തന്‍റെ തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വാട്സണിന്‍റെ നാലാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ചെന്നൈ വിജയിക്കുമ്പോള്‍ 117 റണ്‍സുമായി വാട്സണും റണ്‍സെടുത്ത് 16 റായുഡുവും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി സന്ദീപും ബ്രാത്ത്‌വെയ്റ്റും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ സണ്‍റൈസേഴ്സിനെ നായകന്‍ വില്യംസണും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഠാനുമാണ് മികച്ച സ്കോറിലെത്തിച്ചത്. 47 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ചെന്നൈക്കായി എന്‍ഗിഡി, ഠാക്കൂര്‍, കരണ്‍, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
ഓപ്പണര്‍മാരായ ഗോസ്വാമി അഞ്ച് റണ്‍സെടുത്തും ധവാന്‍ 26 റണ്‍സുമായും പുറത്തായി. സീസണിലെ മികച്ച ഫോം തുടര്‍ന്ന മൂന്നാമന്‍ വില്യംസണ്‍ അര്‍ദ്ധ സെഞ്ചുറിക്കരികെ വീണെങ്കിലും 47 റണ്‍സെടുത്തു. ഓള്‍റൗണ്ടര്‍ ഷാക്കിബ് 15 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ബ്രാത്ത്‌വെയ്റ്റ് 11 പന്തില്‍ 21 റണ്‍സെടുത്തു. എന്നാല്‍ 25 പന്തില്‍ 45 റണ്‍സുമായി പഠാന്‍ പുറത്താകാതെ നിന്നതോടെ സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തി.
ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 179 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ഓപ്പണർ ശ്രീവൽസ് ഗോസ്വാമിയെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും നായകൻ കെയിൻ വില്യംസണും ചേർന്ന് സ്കോർ ഉയർത്തി. 26 റൺെസടുത്ത ധവാനെ ജഡേജ പുറത്താക്കി.
വില്യംസണും യൂസഫ് പഠാനുമാണ് സൺറൈസേഴ്സിന് പൊരുതാനുള്ള സ്കോർ സമ്മനിച്ചത്. വില്യംസൺ 36 പന്തിൽ 47 റൺസെടുത്തു. യൂസഫ് പഠാൻ 25 പന്തിൽ 45 റൺസെടുത്തു. 15 പന്തിൽ 23 റൺസെടുത്ത ഷാക്കിബ് അൽ ഹസന്റെ വിക്കറ്റ് ബ്രാവോയ്ക്കാണ്. ചെന്നൈക്കുവേണ്ടി നിഗിഡി, കരൺ ശർമ, ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈയുടെ ബാറ്റിങ്ങും ഹൈദരാബാദിന്റെ ബോളിങ്ങും തമ്മിലുള്ള ആവേശപ്പോരിനാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. മൂന്നാംകിരീടമാണ് സിഎസ്കെയുടെ ലക്ഷ്യം. മൂന്നുകിരീടങ്ങളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിലേക്കും ധോണി കണ്ണുവയ്ക്കുന്നു.
വാട്സണ്‍, ഡുപ്ലെസി, അമ്പാട്ടി റായിഡു, റെയ്ന എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം ധോണിയുടെ കൗശലം കൂടി ചേരുമ്പോള്‍ ചെന്നൈയുടെ വീര്യം കൂടും. വാങ്കഡെയെ തറവാടുപോലെ അറിയാവുന്ന ധോണിയെ തറപറ്റിക്കുക എളുപ്പമല്ല. ആദ്യക്വാളിഫയറിലെ വിജയത്തിന് പുറമെ ലീഗില്‍ രണ്ടുതവണ സണ്‍റൈസേഴ്സിനെ സൂപ്പര്‍ കിങ്സ് തോല്‍പ്പിച്ചിരുന്നു.
റാഷിദും ഷാക്കിബും ഒന്നിക്കുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ നയിക്കുന്ന പേസര്‍മാരും അണിനിരക്കുമ്പോള്‍ വിസിലുകളെല്ലാം നിശബ്ദമാവും.
മുംബൈ: ഐപിഎല്ലിലെ ടീമുകളെ ട്രോളി ചെന്നൈയുടെ ആരാധകർ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎൽ ചെന്നൈയും മറ്റ് ടീമുകളും തമ്മിലുളള മൽസരമാണെന്ന്. കഴിഞ്ഞ പത്ത് സീസണിൽ ആറ് തവണ ഫൈനലിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് ഐപിഎല്ലിലെ ഹീറോയെന്നാണ് അവരുടെ വാദം. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം തുടങ്ങുക.
എന്നാൽ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ട രണ്ട് വർഷം ആ ടീമിന്റെ മുകളിൽ പറ്റിപ്പിടിച്ച ഒരിക്കലും മായാത്ത കറ തന്നെയാണ്. എങ്കിലും ഐപിഎല്ലിലേക്കുളള രണ്ടാം വരവിലും ആ ടീമിന്റെ കരുത്ത് ചോർന്ന് പോയിരുന്നില്ല.
അതേസമയം മറുവശത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖർ ധവാനും കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.
കുറഞ്ഞ സ്കോറിൽ പുറത്തായ സന്ദർഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് മൽസരത്തിന്റെ ഇതുവരെയുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഒരു ടീമിനോട് മാത്രം അവർക്ക് കാലിടറി.
ആ ടീമാണ് ചെന്നൈ. ഈ സീസണിൽ ആദ്യ രണ്ട് ലീഗ് മൽസരത്തിലും ചെന്നൈയോട് തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയർ മൽസരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേൽക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാൽ രണ്ടാം ക്വാളിഫെയർ മൽസരത്തിൽ കൊൽക്കത്തയെ മലർത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.
കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ഹർഭജന് ഇന്ന് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരണ്‍ ശർമ്മയും ടീമിലെത്താനുള്ള സാധ്യതയുണ്ട്.
ആകാംഷയോടെ ക്രിക്കറ്റ് ലോകം
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടാമത്തെ ഐപിഎൽ ഫൈനലാണിത്. ചെന്നൈ വിലക്കപ്പെട്ട 2016 സീസണിലായിരുന്നു ഇതിന് മുൻപ് അവർ ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗലുരുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.
ഇത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏഴാമത്തെ ഐപിഎൽ ഫൈനലാണ്. കഴിഞ്ഞ ആറ് ഫൈനലിൽ രണ്ട് തവണയാണ് അവർക്ക് കിരീടം നേടാനയത്. 2008 ൽ രാജസ്ഥാനോട് ഫൈനലിൽ തോറ്റ ചെന്നൈ, പിന്നീട് 2010 ലും 2011 ലും കിരീടം നേടി. എന്നാൽ 2012 ലും 2013 ലും 2015 ലും അവർ ഫൈനലിൽ തോറ്റു.
ഐപിഎല്ലിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് ബോളിവുഡിൽ നിന്നുളള താരരാജാക്കന്മാരെയും റാണിമാരെയും എത്തിച്ച് വിപുലമായ ആഘോഷമാണ് ഒരുങ്ങുന്നത്. വാംഖഡെയിലെ മൈതാനത്ത് ഇതിനായി ഇന്നലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
തങ്ങൾ ചെന്നൈയിലെ മൈതാനത്തല്ല കളിക്കുന്നതെന്നത് ഫൈനലിനെ സംബന്ധിച്ച് ഏറെ നിരാശയുളളതാണെന്നും ദൗർഭാഗ്യമാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. “കഴിഞ്ഞ രണ്ട് തവണയും ഞങ്ങളിവിടെ ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവർ. ചെന്നൈയിലല്ല കളിക്കുന്നതെന്നത് ദൗർഭാഗ്യമാണ്. എന്നാലും പ്രൊഫഷണലായി കളിക്കുക തന്നെയാണ് പ്രധാനം,” ധോണി പറഞ്ഞു.
Note: In all results below, the score of the finalist is given first (H: home; A: away).
![]() |
Round | ![]() |
||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Bye | Qualifying phase | Opponent | Agg. | 1st leg | 2nd leg | |||||||||||||||||||||||||||||||||||||||||||
Play-off round | ![]() |
6–3 | 2–1 (A) | 4–2 (H) | ||||||||||||||||||||||||||||||||||||||||||||
Opponent | Result | Group stage | Opponent | Result | ||||||||||||||||||||||||||||||||||||||||||||
![]() |
3–0 (H) | Matchday 1 | ![]() |
2–2 (H) | ||||||||||||||||||||||||||||||||||||||||||||
![]() |
3–1 (A) | Matchday 2 | ![]() |
1–1 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
1–1 (H) | Matchday 3 | ![]() |
7–0 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
1–3 (A) | Matchday 4 | ![]() |
3–0 (H) | ||||||||||||||||||||||||||||||||||||||||||||
![]() |
6–0 (A) | Matchday 5 | ![]() |
3–3 (A) | ||||||||||||||||||||||||||||||||||||||||||||
![]() |
3–2 (H) | Matchday 6 | ![]() |
7–0 (H) | ||||||||||||||||||||||||||||||||||||||||||||
Group H runners-up
Source: UEFA
|
Final standings | Group E winners
Source: UEFA
|
||||||||||||||||||||||||||||||||||||||||||||||
Opponent | Agg. | 1st leg | 2nd leg | Knockout phase | Opponent | Agg. | 1st leg | 2nd leg | ||||||||||||||||||||||||||||||||||||||||
![]() |
5–2 | 3–1 (H) | 2–1 (A) | Round of 16 | ![]() |
5–0 | 5–0 (A) | 0–0 (H) | ||||||||||||||||||||||||||||||||||||||||
![]() |
4–3 | 3–0 (A) | 1–3 (H) | Quarter-finals | ![]() |
5–1 | 3–0 (H) | 2–1 (A) | ||||||||||||||||||||||||||||||||||||||||
![]() |
4–3 | 2–1 (A) | 2–2 (H) | Semi-finals | ![]() |
7–6 | 5–2 (H) | 2–4 (A) |
കീവിലെപ്പോരാട്ടം രണ്ടുടീമുകളുടെ കിരീടപ്പോരാട്ടം മാത്രമല്ല, രണ്ടു താര രാജക്കന്മാരുടേതു കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മുഹമ്മദ് സലായുടെയും. ഈ സീസണിലെ ഗോള്‍ രാജാവിന്റെ പട്ടവും ഇവരെ കാത്തിരിക്കുന്നു. രണ്ടുഗോള്‍ കൂടി നേടാനായാല്‍ ഇരുവര്‍ക്കും മെസിയെ മറികടന്ന് ആ പട്ടത്തിലെത്താം. സീസണില്‍ 45 ഗോളോടെ മെസില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 44ഗോള്‍ വീതം നേടി റൊണാള്‍ഡോയും സലായും തൊട്ടുപിന്നിലുണ്ട്. ചാംപ്യന്‍സ് ലീഗ് കിരീടം എന്നതിനപ്പുറം ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആരു നേടുമെന്നതും ഈ ഫൈനലിലെ പ്രകടനത്തെ ആശ്രയിച്ചാവും.
അഞ്ചു തവണ നേടിയ ബാലണ്‍ ഡി ഓര്‍ ആറാം തവണ നേടാന്‍ റൊണാള്‍ഡോ നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയെയും മെസിയെയും മറികടന്ന് ബാലണ്‍ ഡി ഓറിലെത്താനാണ് മുഹമ്മദ് സലായുടെ ശ്രമം. ഈ സീസണില്‍ 51കളികളില്‍ നിന്നാണ് സലാ 44 ഗോളിലെത്തിയത്. റൊണാള്‍ഡോ ആവട്ടെ 43 കളികളില്‍ നിന്ന് 44ഗോളിലെത്തി. സലാ ഇടംകാലില്‍ തീര്‍ക്കുന്ന ഗോളടി മികവ് റൊണാള്‍ഡോയ്ക്ക് അവകാശപ്പെടാനില്ല. അതുപോലെ റൊണാള്‍ഡോ വലംകാലില്‍ തീര്‍ക്കുന്ന ഗോളാവേശം സലാക്കുമില്ല.
പോര്‍ച്ചുഗലിന്റെ താരത്തിന്റെ 27ഗോളുകള്‍ വലംകാല്‍ അടിയിലാണ് വീണത്. ഈജിപ്തിന്റെ പുത്രന്‍ 36ഗോളുകളാണ് ഇടതുകാലുകൊണ്ട് എതിരാളിയുടെ വലയിലിട്ടത്. റൊണാള്‍ഡോയുടെ 44ഗോളില്‍ 10എണ്ണം മാത്രമാണ് ഇടംകാലില്‍ വീണത്. സലായുടെ വലംകാല്‍ ആറു തവണ ഗോളിലേക്ക് ചലിച്ചു. പെനല്‍റ്റി ഗോളാക്കുന്നതില്‍ റൊണാള്‍ഡോ മികവ് തുടരുന്നു. ഏഴെണ്ണമാണ് റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയത്. എന്നാല്‍ സലാക്ക് റൊണാള്‍ഡോയുടെ അത്രമികവ് പെനല്‍റ്റി അടിക്കുന്നതിലില്ല. പക്ഷെ ഗോളിലേക്കുള്ള വഴിയൊരുക്കുന്നതില്‍ സലായാണ് മിടുക്കന്‍, ഇക്കാര്യത്തില്‍ റൊണോ പിറകിലാണ്. സലായുടെ 14 അസിസ്റ്റിന് എട്ട് അസിസ്റ്റാണ് റൊണാള്‍ഡോയുടെ മറുപടി. ആക്രമണമാണ് റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡിന്റെ ശൈലി.
എതിരാളിയെ അടിച്ചുവീഴ്ത്തിയിടുന്നത് ലിവര്‍പൂളിന്റെ ശീലം. റൊണാള്‍ഡോ ആദ്യ ഗോള്‍ നേടുമ്പോള്‍ റയല്‍ ജയിച്ചുകയറുന്നതാണ് കാണുന്നത്, അതുപോലെ സലാ ആദ്യ ഗോള്‍ നേടുമ്പോള്‍ ലിവര്‍പൂളും ജയിച്ചുകയറുന്നു. ഈ സീസണിലെ പ്രകടനത്തോടെ സലാ, മുന്നോട്ടു വയ്ക്കുന്നത് റൊണാള്‍ഡോയുടെയും മെസിയുടെയും പിന്‍ഗാമി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. ഇന്ന് ജയിച്ചാല്‍ സലാക്ക് ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം ആയിരിക്കും, റൊണാള്‍ഡോയ്ക്കാവട്ടെ അഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടവും റെക്കോര്‍ഡും. നാലു കിരീടം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഇന്ന് കപ്പടിച്ചാല്‍ അഞ്ചു കീരിടങ്ങള്‍ നേടുന്ന ആദ്യ താരമാകാം.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച ഔട്ട് ഫീല്‍ഡ് പ്ലയര്‍ റൊണാള്‍ഡോയാണ്. ബാര്‍സിലോനയുടെ സാവിയുടെ 151 മല്‍സരങ്ങളാണ് റൊണാള്‍ഡോ മാറ്റിയെഴുതിയത്. ആറാം തവണയാണ് റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്. എ.സി.മിലാന്റെ മുന്‍ താരം പൗളോ മള്‍ഡീനിയുടെ ആറുഫൈനല്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഈ നേട്ടം.
ലണ്ടൻ∙ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് പോകുന്നത് തടയാൻ സർക്കാർ ശ്രമിക്കുമെന്ന ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു. സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷന്റെ സ്വകാര്യ സ്വത്താണെന്നും അത് അവർ വിൽക്കുന്നതിൽ ഇടപെടാനാകില്ലെന്നും പ്രധാനമന്ത്രി തെരേസ മേ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. ഒരു സ്വകാര്യ സ്ഥാപനം മറ്റൊരാൾക്ക് വിൽക്കുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു പ്രധാനമന്ത്രിയുടെ മറുപടി.
ഇതോടെ ശനിയാഴ്ച നടന്ന ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനൽ വെംബ്ലിയിലെ അവസാന എഫ്എ മൽസരമായി.
മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി ഷാഹിദ് ഖാൻ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയാണ് അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാൻ. 800 മില്യൺ പൗണ്ടിന്റെ ക്വട്ടേഷനാണ് ഷാഹിദ് സ്റ്റേഡിയത്തിനു നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമകൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.
സ്റ്റേഡിയത്തിന് 600 മില്യൺ പൌണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 200 മില്യം പൌണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്.
സ്റ്റേഡിയം എഫ്എയുടെ ആണെങ്കിലും പുതുക്കിപ്പണിയാനായി 161 മില്യൺ പൌണ്ട് നികുതിപ്പണം ഉപയോഗിച്ചിട്ടുണെന്നതായിരുന്നു വിൽപനയിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നവരുടെ ന്യായം. സ്റ്റേഡിയം വിറ്റുകിട്ടുന്ന പണം എഫ്.എ. ഫുട്ബോളിനായി തന്നെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ആരാധകർക്കുണ്ടെന്ന് വിഷയം പാർലമെന്റിൽ അവതരിപ്പിച്ച എംപി ചൂണ്ടിക്കാട്ടി. എന്നാൽ നികുതിപ്പണത്തിനു പകരമായി അമ്പതു വർഷത്തേക്ക് ഫുട്ബോൾ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉടമ്പടി എഫ്.എ. ഉറപ്പാക്കിയിട്ടുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിൽപനയ്ക്കെതിരേ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള പാർലമെന്ററി കമ്മിറ്റി എഫ്എ അധികൃതരെ വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് വിൽപനയിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കിയത്.
2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായി ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻഎഫ്എൽ ഫ്രാഞ്ചൈസി ജാക്സൺ വില്ലെ സ്ഥിരമായി വെംബ്ലിയിൽ കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.
92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടണിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കായായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നുമുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്.
സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൌണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽനിന്നുള്ള 120 മില്യൺ പൗണ്ടും ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത ഫുട്ബോൾ അസോസിയേഷന് കൊടുത്തുതീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
നേരത്തെ വിൽപനയ്ക്കെതിരേ പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽനിന്നും പിന്നോക്കംപോകുന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന്റേത്. പ്രമുഖ ക്ല്ബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ പല കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്. ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇത് ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാണെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷത്തെ കരിയറിനൊടുവിലാണ് ‘മിസ്റ്റര്‍ 360’ ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും, 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി20 മത്സരങ്ങള്‍ കളിച്ച താരം 1672 റണ്‍സ് നേടി. ടെസ്റ്റില്‍ 22 സെഞ്ചുറിയും ഏകദിനത്തില്‍ 25 സെഞ്ചുറിയും എബിഡി സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കാനുള്ള തീരുമാനം കടുപ്പമേറിയതാണ്. എന്നാല്‍ ഇന്ത്യയ്ക്കും ഓസീസിനും എതിരായ പരമ്പര വിജയത്തിനൊടുവില്‍ ശരിയായ സമയത്താണ് ഈ തീരുമാനം കൈക്കൊണ്ടത്.
കരിയറില്‍ പിന്തുണ നല്‍കിയ പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിക്കുന്നതായും എബിഡി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ 2004ല്‍ ടെസ്റ്റിലും തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും എബിഡി അരങ്ങേറ്റവും കുറിച്ചു. ഒന്നര പതിറ്റാണ്ട് ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചാണ് എബിഡി കളംവിടുന്നത്. സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായാണ് എബിഡി അറിയപ്പെടുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ പ്ലേ ഓഫിലേക്കുള്ള യോഗ്യത നേടുമെന്നിരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഇത് ഉറപ്പിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വാളും പരിചയുമെടുത്ത് അടരാടുന്നത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മാത്രമാണ് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിച്ച ആദ്യ ടീം. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് 90 ശതമാനവും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്കാണ് പൊരിഞ്ഞ പോരാട്ടം നടക്കുക. അതില്‍ നിന്ന് നടക്കുന്നത് കിങ്‌സ് ഇലവന്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം.
ബെംഗളൂരുവിനെതിരേ പഞ്ചാബ് ജയിച്ചാല്‍ കോഹ് ലിക്കും കൂട്ടര്‍ക്കും ഇത്തവണയും പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല. പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ബംഗളൂരുവിന് 12 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം, 18 പോയിന്റുള്ള ഹൈദാരാബാദും 16 പോയിന്റുള്ള ചെന്നൈയും 14 പോയിന്റുള്ള പഞ്ചാബും കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരത്തിലെ എതിരാളികള്‍ക്ക് ആര്‍സിബിയേക്കാള്‍ പോയിന്റാകും.
ആര്‍സിബിയെ തോല്‍പ്പിക്കാനായാല്‍ പ്ലേ ഓഫ് സാധ്യത ശക്തിപ്പെടുത്താനാകുന്നതിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് വരെ എത്താന്‍ കിങ്‌സ് ഇലവന് അവസരം ലഭിക്കും.
പത്ത് പോയിന്റുള്ളു മുംബൈ ഇന്ത്യന്‍സിന് രണ്ട് കളിയിലും ജയിക്കല്‍ നിര്‍ബന്ധമാകും. അതോടൊപ്പം തന്നെ പ്ലേ ഓഫിലെത്താന്‍ ബാക്കിയുള്ള മത്സരങ്ങളുടെ ഫലം കൂടി ആശ്രയിക്കേണ്ടി വരും.
പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ ബംഗളൂരുവിന് പ്ലേ ഓഫ് സാധ്യകള്‍ തുറക്കും. ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും മറ്റുള്ള ടീമുകളുടെ മത്സരഫലം അനുകൂലമാവുകയും ചെയ്താല്‍ റണ്‍റേറ്റ് നോക്കാതെ തന്നെ ആര്‍സിബി യോഗ്യത നേടാം.
അതേസമയം, കിങ്‌സ് ഇലവന് അടുത്ത രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും പ്ലേ ഓഫിനെത്താം.