Sports

നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം ഏറെ നാടകീയമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തിയാണ് ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അഴിഞ്ഞാടിയത്.
നിർണായക നിമിഷത്തിൽ അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്ത് തുടങ്ങിയ രംഗം വൻ സംഘർഷത്തിനു വഴിമാറുകയായിരുന്നു. ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. പാതിക്ക് കളി അവസാനിക്കുമെന്ന തോന്നൽവരെയുണ്ടായി. മത്സരം ജയിച്ച് ഫൈനലിൽ കടന്ന ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ അക്രമമാണ് അഴിച്ചു വിട്ടത്. ശ്രീലങ്കൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ അഹങ്കാരവും അക്രമവും.

shakib-al-hasan
ഗ്രൗണ്ടിലെ കലിപ്പിന്റെ പുറത്ത് ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തതും വാര്‍ത്തയായിരുന്നു. ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിരുന്നു. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനായിരുന്നു നിർദേശം. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണെന്നായിരുന്നു അനുമാനം എങ്കിലും ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡ്രസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്തത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന കേറ്ററിംഗ് ജീവനക്കാര്‍ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെ തുടർന്ന് മാച്ച റഫറിമാർ നടത്തിയ അന്വേഷണത്തിലും ഷാക്കിബ് പ്രതിക്കൂട്ടിലാണ്.
bangladesh-dressing-room
അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചത്. . അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. ഇതിനിടെ മൽസരം അവസാനിപ്പിച്ചു മടങ്ങാൻ ബംഗ്ലദേശ് നായകൻ ഷക്കിബ് അൽ ഹസൻ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലബാറ്റ്സ്മാൻമാർ ഗ്രൗണ്ട് വിടാൻ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയർമാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

Image result for shakib-al-hasan-smashed-dressing-room-glass-during-nidahas-trophy

ഡ്രസ്സിംഗ് റൂമിന്റെ തകര്‍ന്ന ഭാഗം കാണുന്ന തരത്തില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോശം പെരുമാറ്റത്തിന് ഷക്കീബ് അല്‍ ഹസനും, നൂറുല്‍ ഹസനും ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴയും രണ്ടുപേരുടേയും മേല്‍ ഒരു ഡി മെറിറ്റ് പോയന്റും ചുമത്തിയിരുന്നു.

ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​ര​വേ​ദി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി​യേ​ക്കും. കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത​ത്തെ​ത്തി​യ​തോ​ടെ സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​താ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ത്സ​രം മാ​റ്റു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തു​റ​ന്ന​ത്.

വി​ഷ​യ​ത്തി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി കാ​യി​ക​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ച​ർ​ച്ച ന​ട​ത്തി. കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫി​നു കോ​ട്ടം​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് മ​ത്സ​രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ ത​ർ​ക്ക​ങ്ങ​ൾ കൂ​ടാ​തെ വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​നം കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ൻ ഇ​ന്ത്യ​ൻ താ​രം ഐ.​എം.​വി​ജ​യ​ൻ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ദേ​ശ​താ​രം ഇ​യാ​ൻ ഹ്യൂം, ​മ​ല​യാ​ളി താ​രം സി.​കെ.​വി​നീ​ത്, ശ​ശി ത​രൂ​ർ എം​പി, എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്.​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നും ഒ​രു ഫു​ട്ബോ​ൾ മ​ത്സ​രം മാ​ത്രം ന​ട​ത്താ​നാ​യി കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​മോ​യെ​ന്നും ഇ​യാ​ൻ ഹ്യൂം ​ചോ​ദി​ച്ചു.

ധാക്ക: ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് കാരണമായതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹുസൈന്‍. ബംഗ്ലാ കടുവകള്‍ ജയം ഉറപ്പിച്ച മത്സരത്തില്‍ റൂബെല്‍ എറിഞ്ഞ 19ാമത്തെ ഓവറാണ് ഇന്ത്യക്ക് അനുകൂലമായത്. അവസാന രണ്ട് ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

‘മത്സരത്തിന് ശേഷം ഞാന്‍ വളരെ നിരാശനാണ്. ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരാജയപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ദയവായി എന്നോട് എല്ലാവരും ക്ഷമിക്കണം റൂബല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മത്സര ശേഷം ഗ്രൗണ്ടില്‍ നിരാശനായി മുട്ടു കുത്തിയിരുന്ന റൂബലിനെ സഹകളിക്കാര്‍ ആശ്വസിപ്പിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

ശ്രീലങ്കയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി ഫൈനലിലെത്തിയ ബംഗ്ലാദേശ് മികച്ച പ്രകടം കാഴ്ച്ചവെച്ചങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും പ്രകടനം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് ഓവറില്‍ എട്ടു പന്തുകള്‍ മാത്രം നേരിട്ട ദിനേശ് കാര്‍ത്തിക്ക് 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. റൂബല്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് വയങ്ങിയിരുന്നു.

ലോകകപ്പിന് ഇനി 87 നാള്‍. അസൂറിപ്പടയില്ലാത്ത ലോകകപ്പിനാണ് ഇത്തവണ റഷ്യയില്‍ കൊടിയുയരുന്നത്. അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറ്റലി യോഗ്യത നേടാതെ പുറത്താകുന്നത്. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്ക് പുറത്താവുന്നത്.
അസൂറിപ്പടയെ മനസിലോര്‍ക്കുമ്പോള്‍ ആദ്യം ഓര്മയിലെത്തുക 2006ലെ ലോകകപ്പ് ഫൈനല്‍ പോരാട്ടമാണ്. ജയിച്ചുകറിയ നീലപ്പടയെക്കാള്‍ അന്ന് ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ഇടംപിടിച്ചത് തലകൊണ്ട് മറ്റരാസിയെ ഇടിച്ചു വീഴ്ത്തിയ സിദാനും

പിന്നാലെ ഫ്രാ‍ന്‍സിന്റെ നെഞ്ച് തകര്‍ത്ത് പെനല്‍റ്റി ഷൂട്ടൗട്ടില്‍ നീലപ്പടയുടെ വിജയാരവം, 1958നു ശേഷം ഇറ്റലിയില്ലാത ഒരു ലോകകപ്പ് ഇതാദ്യം . യോഗ്യതാ റൗണ്ടെന്ന കടമ്പതട്ടി ആദ്യം വീണു. പ്ലേ ഒാഫ് ജീവശ്വാസം നകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വീഡനെ മറികടക്കാനായില്ല.

മാര്‍ക്കോ വെരാറ്റിയുടെ വിലക്കും സാസയുടെയും സ്പിന്നസോലക്കിന്റെ പരുക്കും ഇറ്റലിയെ തളര്‍ത്തി.

ആരാധകരുടെ നെഞ്ചില് തീകോരിയിട്ട് യൂറോകപ്പിനുശേഷം വിരമിച്ച ബഫണ്‍ അന്ന് പറഞ്ഞത് രണ്ട് റഷ്യയില്‍ ഇറ്റലിയുടെ വലകാക്കാന്‍ ഞാന്‍ ഉണ്ടാവും എന്നാണ്. പക്ഷെ ബഫന്റെ ആത്മവിശ്വാസം ടീമിനെ രക്ഷിച്ചില്ല. ആന്ഡ്രി ബർസാഗ്ലിയും ,ഡാനിയല് റി റോസിയും റഷ്യന്‍ലോകകപ്പ് എന്ന സ്വപ്നം ബാക്കിയാക്കി കരിയർ അവസാനിപ്പിച്ചു.

നിദാഹാസ് ട്രോഫിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇന്ത്യയുടെ മത്സര വിജയശേഷം പ്രശസ്ത സച്ചിന്‍ ആരാധകന്‍ സുധീര്‍ ഗൗതമിനെ ഒരു ലങ്കന്‍ ആരാധകന്‍ എടുത്തുയര്‍ത്തുന്ന ചിത്രമാണ് തന്റെ വിലയിരുത്തലില്‍ നിദാഹാസ് ട്രോഫിയിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നെന്ന് രോഹിത് പറയുന്നു. ഇതിന്റെ ചിത്രവും രോഹിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Apart from @DineshKarthik ‘s heroics and India lifting the trophy, this 👇to me was one of the best moments of the night

നിദാഹാസ് ട്രോഫിയിലെ ഫൈനലിലെ അവസാന പന്തിന് മുമ്പ വരെ ബംഗ്ലാദേശ് ടീം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാമുണ്ടായ കൈയ്യാങ്കളിയും കോമ്പ്ര ഡാന്‍സും വാര്‍ത്ത സമ്മേളനത്തിലെ വെല്ലുവിളികളുമെല്ലാം കൂടിയായപ്പോള്‍ ബംഗ്ലാദേശ് ടീം ശ്രീലങ്കയില്‍ നോട്ടപ്പുള്ളികളായി. ഇതോടെ ഫൈനലില്‍ ലങ്കന്‍-ഇന്ത്യന്‍ ആരാധകര്‍ സംയുക്തമായി ബംഗ്ലാദേശിനെതിരെ അണിനിരക്കുകയായിരുന്നു.

ഇന്ത്യന്‍ പതാകകള്‍ ഗ്യാലറിയിലെങ്ങും പാറി പറന്നു. ജയിക്കും..ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യം ഇടിനാദം പോലെ ഗ്യാലറിയില്‍ മുഴങ്ങി. മല്‍സരത്തില്‍ ശ്രീലങ്ക ഇല്ലാതിരുന്നിട്ടുകൂടി ലങ്കക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണ കമന്റേറ്റര്‍മാരെയും അതിശയപ്പെടുത്തി. മല്‍സരത്തിന്റെ അവസാന ഓവറില്‍ മികച്ച പിന്തുണയാണ് ലങ്കന്‍ ആരാധകര്‍ നല്‍കിയത്. ദിനേഷ് കാര്‍ത്തിക് അവസാന ബോള്‍ സിക്‌സര്‍ ഉയര്‍ത്തി വിജയം തീര്‍ത്തപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളികളുയര്‍ന്നു. ഇന്ത്യന്‍ ആരാധകനെ എടുത്തുയുര്‍ത്തി വിജയ സന്തോഷം പങ്കിടുന്ന ലങ്കന്‍ ആരാധകന്റെ ചിത്രവും അതിനിടെ ക്രിക്കറ്റ് ലോകം കണ്ടു.

ശ്രീലങ്കന്‍ ആരാധകര്‍ തങ്ങള്‍ക്കു നല്‍കിയ പിന്തുണ ഇന്ത്യന്‍ താരങ്ങളും മറന്നില്ല. മല്‍സരം വിജയിച്ചശേഷം മൈതാനത്ത് കൂടി നടന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ശ്രീലങ്കന്‍ പതാകയും ഉണ്ടായിരുന്നു. ഇന്ത്യന്‍ പതാക ഗ്യാലറിയില്‍ പാറിയപ്പോള്‍ മൈതാനത്ത് ശ്രീലങ്കന്‍ പതാകയാണ് ഇന്ത്യന്‍ താരങ്ങള്‍ പാറിപ്പിച്ചത്. ലങ്കന്‍ ആരാധകര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് മല്‍സരശേഷം ദിനേശ് കാര്‍ത്തിക്കും പറഞ്ഞു. ഗ്യാലറിയില്‍ നിന്നും കിട്ടുന്ന പിന്തുണ കളിക്കാനുളള ഈര്‍ജം നല്‍കും. ഫൈനല്‍ മല്‍സരത്തില്‍ ലങ്കന്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് അവരോട് നന്ദി പറയുന്നുവെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അവസാന പന്തില്‍ ദിനേഷ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംശയിലാണ്. ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുമോ എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോയിന്റ് നിലയില്‍ സെഞ്ചുറി അടിക്കാന്‍ സിറ്റിക്ക് കഴിയും എന്നാണ് അവരുടെ പ്രതീക്ഷ.

പെപ് ഗാഡിയോളയുടെ സംഘം ഈ സീസണില്‍ ഉജ്വല്ല ഫോമില്‍ ആണ്. 30 മത്സരം ലീഗില്‍ കഴിഞ്ഞപ്പോള്‍ 81 പോയിന്റാണ് സിറ്റിക്ക്. 26 വിജയവും, 3 സമനിലയും ഒരു തോല്‍വിയും ആണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പട്ടികയില്‍ ഉള്ളത്. ഇനി 8 കളികള്‍ ബാക്കി നില്‍ക്കെ 24 പോയിന്റ് വരെ നേടാന്‍ സിറ്റിക്ക് കഴിയും. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ്ബ് പോയിന്റ് പട്ടികയില്‍ 100 അടിക്കും എന്ന പ്രതീക്ഷയില്‍ ആണ് സിറ്റിസണ്‍സ്. ഇപിഎഫ് ചരിത്രത്തില്‍ 2004-05 സീസണില്‍ 95 പോയിന്റ് നേടിയ ചെല്‍സിക്കാണ് നിലവില്‍ ഏറ്റവുമധികം പോയിന്റ് നേടിയ റെക്കോഡ്. ഇപ്പോഴത്തെ ഫോമില്‍ ആ റെക്കോര്‍ഡ് സിറ്റി മറികടക്കാന്‍ ആണ് സാധ്യത. അന്ന് ചെല്‍സി 72 ഗോളുകള്‍ ആണ് ആകെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സിറ്റി ഇപ്പോള്‍ തന്നെ 85 ഗോളുകള്‍ അടിച്ചുകൂട്ടികഴിഞ്ഞു.

അതേ സമയം ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ് ചെല്‍സിക്കാണ്. 2009-10 സീസണില്‍ 103 ഗോളുകള്‍ ചെല്‍സി നേടി. ഇതും സിറ്റിക്ക് മറികടക്കാന്‍ കഴിയുന്നതാണ്. ഒരു സീസണില്‍ 30 വിജയം എന്ന ചെല്‍സി റെക്കോഡും സിറ്റി മറികടന്നേക്കും. ഏപ്രില്‍ 7ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായും 15ന് ടോട്ടന്‍ഹാമുമായും സിറ്റിക്ക് കളികള്‍ ഉണ്ട്. ബാക്കി മത്സരങ്ങള്‍ ലീഗിലെ ദുര്‍ബലരുമായിട്ടാണ്. അതിനാല്‍ തന്നെ 100 പോയിന്റ് എന്നത് സാധ്യമാണെന്ന് പെപ്പും സംഘവും കരുതുന്നു. പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിനോടാണ് സിറ്റി ഇത്തവണ തോറ്റത്. ബര്‍ണലി, ക്രിസ്റ്റല്‍ പാലസ് എന്നിവരുമായി സമനിലയിലും പിരിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേ സമയം തന്റെ മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും തന്റെ കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ന്നുവെന്നും ചാനലിന് അഭിമുഖത്തില്‍ കണ്ണീരോടെ ഷമി പറഞ്ഞു.

ഹസിന്‍ ജഹാന് മുന്‍ ഭര്‍ത്താവും രണ്ടും കുട്ടികളും ഉണ്ടായിരുന്ന കാര്യം തന്നില്‍ മറച്ചുവെച്ചാണ് വിവാഹം നടന്നതെന്ന് ഷമി നേരത്തെ ആരോപിച്ചിരുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി ആരോപിക്കുന്നു. ഷമി ഒത്തു കളിച്ചുവെന്ന ഹസിന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കരാര്‍ പുനസ്ഥാപിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരുന്ന ഐപിഎല്‍ സീസണില്‍ ഷമിക്ക് പങ്കെടുക്കാന്‍ നിലവിലെ സാഹചര്യം മൂലം കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിസിസിഐയുടെ പിടിവാശിമൂലം ഒറ്റ സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും പുറത്താക്കപ്പെട്ട കൊച്ചി കേരള ടസ്‌ക്കേഴ്‌സിന് 550 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. നഷ്ടപരിഹാരം വേണ്ട വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെടുത്താല്‍ മതിയെന്ന ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റിന്റെ വാദം തള്ളിയെങ്കിലും വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കിയ ഒത്തുകളി നടത്തിയ ടീമുകള്‍ ഇപ്പോഴും ഐപിഎല്ലില്‍ തുടരുന്നത് ചൂണ്ടിക്കാണിച്ച് വീണ്ടും ഇതേ ആവശ്യം ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റ് ഉന്നയിച്ചേക്കും. ഒത്തുകളി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഈ സീസണില്‍ ഈ രണ്ട് ടീമുകള്‍ തിരിച്ചെത്തും.

അതേസമയം, കേരള താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വലിയ അവസരമൊരുക്കിയിരുന്ന കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കാന്‍ കാരണം ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറിന്റെ തിടുക്കവും പിടിവാശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ബോര്‍ഡിന് ഇതുകൊണ്ട്മാത്രം നഷ്ടമായത് 550 കോടി രൂപ.

ബിസിസിഐയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കിയത്. 2011ല്‍ അരങ്ങേറ്റം നടത്തി ആ സീസണിന്റെ അവസാനം തന്നെ കൊച്ചിയെ പുറത്താക്കുകയായിരുന്നു. അതേസമയം, ടീമിനെ പുറത്താക്കരുതെന്ന് ബിസിസിഐയുടെ നിയമോപദേശകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ശശാങ്ക് മനോഹര്‍ ടീമിനെ പുറത്താക്കണമെന്ന ഉറച്ച നിലപാടില്‍ നിന്നും മാറിയില്ല.

ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ തന്നെ വന്‍ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് കൊച്ചിയെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയത്. എസ് ശ്രീശാന്ത്, റൈഫി വിന്‍സന്റ്, പ്രശാന്ത് പരമേശ്വരന്‍, പത്മനാഭന്‍ പ്രശാന്ത് എന്നീ മലയാളി താരങ്ങളാണ് കൊച്ചി ടസ്‌ക്കേഴ്‌സിന് വേണ്ടി കളിച്ചിരുന്നത്.

 

അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വിയോഗത്തില്‍ ലോക നേതാക്കളും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തിയപ്പോള്‍ ഹോക്കിങ്‌സിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ‘You have to have a positive attitude and get the best out of the situation in which you find yourself’ എന്ന വാക്കുകള്‍ കടമെടുത്താണ് നെയ്മറിന്റെ അനുശോചന ട്വീറ്റ്. ഇതില്‍ ഉപയോഗിച്ച ചിത്രമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

Você tem que ter uma atitude positiva e tirar o melhor da situação na qual se encontra.

Stephen Hawking

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്‌സിനെ കളിയാക്കുന്ന തരത്തിലുള്ളൊരു ചിത്രമാണ് നെയ്മര്‍ ഉപയോഗിച്ചിരിക്കുന്നത്. പരുക്ക് മൂലം ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മര്‍ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഫെബ്രുവരി 26ന് മാഴ്‌സെയ്‌ക്കെതിരെ നടന്ന മല്‍സരത്തിനിടെയാണ് നെയ്മറിന്റെ വലത് കാലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.

തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യക്കെതിരെ പ്രത്യാക്രമണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്ന കാര്യം ഹസിന്‍ ജഹാന്‍ തന്നില്‍ നിന്ന് മറച്ചുവെച്ചതായി ഷമി ആരോപിച്ചു. ഇക്കാര്യത്തില്‍ ഹസിന്‍ തന്നോട് കളവു പറയുകയായിരുന്നെന്നും ഷമി പറയുന്നു.

ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി പറയുന്നു. 2010 ല്‍ ആദ്യ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ ഹസിന്‍. മക്കളെ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ഹസിന്റെ മൂത്തമകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചു വയസാണ് പ്രായം.

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചിയര്‍ഗേളും മോഡലുമായിരുന്ന ഹസിന്‍ വിവാഹം കഴിക്കുന്നത്. സഹോദരനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്ന് ഹസിന്‍ ഷമിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഷമിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved