Sports

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം ദി ഡെയ്‌ലി ടെലിഗ്രാഫ്. ബാഗ്ലൂര്‍ ടെസ്റ്റില്‍ കോഹ്ലിയും കുബ്ലെയും അപമര്യാദയായി പെരുമാറിയെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദം കെട്ടടങ്ങും മുമ്പെയാണ് എരിതിയില്‍ എണ്ണയൊഴിച്ചുള്ള പത്രത്തിന്റെ ആരോപണങ്ങള്‍.

ഓസ്‌ട്രേലിയന്‍ അധികൃതനെ എനര്‍ജി ഡ്രിങ്ക് ബോട്ടില്‍ കൊണ്ട് തല്ലിയെന്നാണ് കോഹ്ലിക്കെതിരായ ആരോപണം. രണ്ടാം ഇന്നിംഗ്‌സിലെ കോഹ്ലിയുടെ പുറത്താകലില്‍ വിശദീകരണം തേടി കുബ്ലെ മാച്ച് ഒഫീഷ്യലുകളുടെ ബോക്‌സിലേക്ക് ഇരച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു. ഡിആര്‍എസ് റിവ്യൂവിലും കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതിന് പിന്നാലെ കുബ്ലെ ക്ഷുഭിതനായെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.

ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രൂ സൈമണ്ട്‌സും തമ്മിലുള്ള മങ്കിഗേറ്റ് വിവാദത്തിന് പിന്നിലെ മുഖ്യ കാരണക്കാരനായി കുബ്ലെയെ ചിത്രീകരിക്കാനും പത്രം ശ്രമിക്കുന്നുണ്ട്. മങ്കിഗേറ്റ് വിവാദത്തിലേത് പോലെ ബാഗ്ലൂര്‍ ടെസ്റ്റില്‍, അണിയറയ്ക്ക് പിന്നിലെ പാവക്കളിക്കാരന്റെ വേഷം കുബ്ലെ വീണ്ടും എടുത്തണിഞ്ഞെന്നാണ് പത്രത്തിന്റെ വിമര്‍ശനം.

ഓസ്‌ട്രേലിയന്‍ ബോക്‌സിലേക്ക് നോക്കി ഹാന്‍ഡ്‌സ്‌കോമ്പിനെ ഉന്നമിട്ട് കഴുത്ത് കീറുമെന്ന ആംഗ്യം കാട്ടിയെന്നാണ് കോഹ്ലിയ്‌ക്കെതിരായ മറ്റൊരു ഗുരുതര ആരോപണം. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന്‍ രണതുംഗയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്ലി. ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് പേസ് ബൗളര്‍ സുഭാഷിശ് റോയ്ക്ക് സംഭവിച്ചത്.

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 494 റണ്‍സെടുത്തിരുന്നു. മെന്‍ഡിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മെന്‍ഡിസ് 285 പന്തില്‍ 19 ഫോറും നാല് സിക്‌സും അടക്കം 194 റണ്‍സെടുത്തു. മറുപടിയായി ബംഗ്ലാദേശ് പ്രതിരോധം 312 റണ്‍സില്‍ അവസാനിച്ചു.

ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കൗസല്‍ മെന്‍ഡിസ് ‘പറത്തിയ’ സിക്‌സ് വിക്കറ്റാണെന്ന് തെറ്റിദ്ധരിച്ചതാണ് ബംഗ്ലാദേശ് പേസ് ബൗണ്ടര്‍ക്ക് വിനയായത്. മെന്‍ഡിനിന്റെ കൂറ്റനടി ഫൈന്‍ ലെഗില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പിടിച്ചെങ്കിലും താരം സിക്‌സ് ലൈന്‍ കടന്നിരുന്നു.

എന്നാല്‍ ഇതൊന്നും കാണാതെ സുഭാഷിശ് റോയ് വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുകയായിരുന്നു. ഇതിനിടെ അമ്പയറും സിക്‌സ് വിളിച്ചു. ഇതോടെ അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ സുഭാഷിന്റെ മുഖം വിറളി വെളുത്തു. ഇതുകണ്ട് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും ചിരിയടക്കാനായില്ല ആ കാഴ്ച്ച കാണുക

 

 

ഈ വിജയത്തെ എന്ത് വിശേഷിപ്പിക്കണം. അസാധ്യമെന്ന് ലോകം മുഴുവന്‍ വിലയിരുത്തിയ തിരിച്ചുവരാവാണ് ബാഴ്‌സലോണയുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കാറ്റാലന്‍ പട കാഴ്ച്ചവെച്ചത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ ആറ് ഗോളിനാണ് ബാഴ്‌സ കീഴടത്തിയത്.

ആദ്യ പാദത്തില്‍ അവരുടെ മണ്ണില്‍ 4-0ത്തിന് തകര്‍ന്നടിഞ്ഞ ബാഴ്‌സയുടെ മധുര പ്രതികാരം കൂടിയായി ഈ കൂറ്റന്‍ ജയം. ഇതോടെ ഇരുപാദങ്ങളിലൂമായി 6-5 എന്ന ലീഡില്‍ പിഎസ്ജിയെ പിന്തള്ളി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയിരിക്കുകയാണ് ബാഴ്‌സലോണ.

അവസാന എട്ട് മിനിറ്റിലാണ് ബാഴ്സ മൂന്ന് ഗോളുകള്‍ നേടിയത്. ആദ്യ പാദത്തിലെ തകര്‍ച്ചയില്‍ ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാത്ത പ്രകടനമായിരുന്നു മെസ്സിയും കൂട്ടരും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്.

സുവാരസാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം മിനിറ്റിലായിരുന്നു അത്. നാല്പതാം മിനിറ്റില്‍ ലെയ്വിന്‍ കുര്‍സാവയുടെ സെള്‍ഫ് ഗോളിലൂടെ സ്‌കോര്‍ 2-0 മായി. അമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലയണല്‍ മെസി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു.

എന്നാല്‍ 62ാം മിനിറ്റില്‍ വിലപ്പെട്ട എവേ ഗോള്‍ പി എസ്ജിക്കായി കവാനി നേടിയതോടെ കളി ഏതാണ്ട് പിഎസ്ജിയുടെ വരുതിയിലായി. എന്നാല്‍ ആ പ്രതീക്ഷ 88ാം മിനിറ്റില്‍ വരെ മാത്രമേ നിലനിന്നുളളു. വെറും എട്ടു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ കൂടി നേടി ബാഴ്‌സ പിഎസ്ജി വധം പൂര്‍ത്തിയാക്കി. അതില്‍ രണ്ടെണ്ണം നെയ്മറുടെ വക. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോയുടെ വക ഒരെണ്ണം.

005ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്നുഗോളിന് പിന്നിട്ടു നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തിയ ലിവര്‍പൂളിന്റെ വിജയം പോലും ഇനി ബാഴ്‌സയുടെ ഈ വിജയത്തിന് നിഷ്പ്രഭമായി. മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെന്‍ഫിക്കയെ തോല്‍പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടറിലെത്തി.

 

തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: കഴിഞ്ഞ 4 വര്‍ഷക്കാലമായി നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള കായിക പ്രേമികള്‍ക്ക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലൂടെ ആവേശഭരിതമായ മുഹൂര്‍ത്തങ്ങള്‍ ഏറെ സമ്മാനിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് ലിംക. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ തങളുടെ മികവുറ്റ പ്രകടനം കാഴ്ച്ചവച്ച ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ കോര്‍ട്ട് വീണ്ടുമിതാ മറ്റൊരു വാശിയേറിയ മാമാങ്കത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

L2

5-ാമത് ലിംക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 29 ശനിയാഴ്ച നടത്തപ്പെടുന്നു. എന്നാല്‍ പോയ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ഇക്കുറി ലിവര്‍പൂള്‍ റീജിയനിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് മാത്രമായിട്ടാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ലിവര്‍പൂള്‍ മേഖലയിലെ Whiston, Warrington, St Helen’s, Fazakerly, Wirral, Birken Head എന്നീ ഏരിയാകളിലുള്ള നിരവധി ബാഡ്മിന്റണ്‍ പ്രേമികളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഈ വര്‍ഷം ലിംക ഇങ്ങനെയൊരു മേഖലാ അടിഅടിസ്ഥാനത്തിലുള്ള മത്സരം ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കുറി നിരവധി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മികവുറ്റ പ്രകടനവുമായി കോര്‍ട്ടിലെത്തുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. Registration fee 25 pounds ആണ്. മത്സരവിജയികള്‍ക്ക് Trophy ക്കൊപ്പം First prize- 200 pounds, Second Prize- 100 pounds, Third prize- 75 pounds ഇവ സമ്മാനമായി ലഭിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക Cach prize& Trophy നല്‍കുന്നതാണെന്നും മത്സരത്തി നുള്ള എല്ലാ വിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നുവെന്നും ലിംകയുടെ നിയുക്ത ചെയര്‍ പേഴ്സണ്‍ മനോജ് വടക്കേടത്ത്, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ നോബിള്‍ ജോസ് എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക-

NOBLE JOSE – 07971817310

മത്സരം നടക്കുന്ന സ്ഥലം –

BROADGREEN INTL. SCHOOL
HELIERS ROAD, L13 4DH
OLD SWAN

തീയതി -APRIL 29 SATURDAY

അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്ന് ഡ്രെസിങ്ങ് റൂമിലിരിക്കുന്നവരോട് ആരാഞ്ഞ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. സുനില്‍ ഗവാസ്‌ക്കറും വിവിഎസ് ലക്ഷ്മണുമാണ്‌ ഓസീസ് നായകനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു.

ലജ്ജാകരമെന്നാണ് ഗവാസ്‌ക്കറുടെ പ്രതികരണം. അത് മത്സരത്തിന്റെ സ്പിരിറ്റിന് അനുകൂലമല്ല. ഐസിസിയും മാച്ച് റഫറിയും വിവാദ ഡിആര്‍എസ്സില്‍ എന്ത് തീരുമാനം എടുക്കുമെന്ന് നോക്കാമെന്നും ഗവാസ്‌ക്കര്‍ പ്രതികരിച്ചു.

റിവ്യൂ ചോദിക്കാന്‍ ഡ്രെസ്സിങ് റൂമിലേക്ക് നോക്കിയ സ്മിത്തിന്റെ രീതി ശരിയ്ക്കും നിരാശപ്പെടുത്തി. തീര്‍ത്തും മത്സര സ്പിരിറ്റിന് എതിരാണത്.

                                                                                        വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യ ജയിച്ച ബാംഗ്ലൂര്‍ ടെസ്റ്റിലായിരുന്നു വിവാദ ഡിആര്‍എസ്.

സ്മിത്തിന്റെ വിവാദ നടപടിയെ വിമര്‍ശിച്ച് മുന്‍ ഓസീസ് ക്രിക്കറ്റര്‍ ആഡം ഗില്‍ക്രിസ്റ്റും രംഗത്തെത്തി.

റിവ്യൂ കാലഘട്ടത്തില്‍ ഞാനൊരിക്കലും കളിച്ചിട്ടില്ല. പക്ഷെ സ്മിത്തിന്റെ പ്രവൃത്തി ക്രിക്കറ്റ് നിയമത്തിന് എതിരാണെന്ന് കരുതുന്നു. നല്ല കാര്യമല്ല അത്. അദ്ദേഹത്തിന് കര്‍ശനമമായ താക്കീത് തീര്‍ച്ചയായും ലഭിക്കും.

                                                                    ആഡം ഗില്‍ക്രിസ്റ്റ്.

എന്നാല്‍ സ്മിത്തിനെ ചതിയനെന്ന് വിളിക്കുന്നത് അല്‍പ്പം കഠിനമാണെന്നും ഗില്ലി പറഞ്ഞു.

ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ബാംഗ്ലൂരു ടെസ്റ്റില്‍ സ്മിത്ത് പുറത്തായത്. എന്നാല്‍ പിച്ച് വിട്ടുപോകാന്‍ തയ്യാറാകാതെ സ്മിത്ത് സഹതാരം ഹാന്‍കോമ്പിനൊപ്പം മൈതാനമധ്യത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഒരു കൈകൊണ്ട് ഡ്രെസിങ്ങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുകയായിരുന്നു. ഇതുകണ്ട് രോഷാകുലനായ കോഹ്ലി ഓടിയെത്തി ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അമ്പയറും ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലായ സ്മിത്ത് ഇതോടെ മൈതാനം വിട്ടു. 28 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്

 

ആംഗ്യത്തോടെ സ്മിത്ത്, ഡ്രെസിങ് റൂമില്‍ ഉള്ളവരോട് ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുന്നു വീഡിയോ കാണാം …..

 

ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒാസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 75 റൺസ് ജയം. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒാസ്ട്രേലിയ 112 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപി. വാര്‍ണര്‍ 17റണ്‍സും റെന്‍ഷോ അഞ്ചുറണ്‍സും സ്മിത്ത് 28 റണ്‍സും ഷോണ്‍ മാര്‍ഷ് ഒന്‍‌പത് റണ്‍സും മിച്ചല്‍ മാര്‍ഷ് 13 റണ്‍സും നേടി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് രാവിലെ കണ്ടത്. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്. ഓസീസ് നിരയില്‍ ജോഷ് ഹേസല്‍വുഡ് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും ഒക്കെഫിയും രണ്ട് വിക്കറ്റു വീതം നേടി. കെ.എൽ രാഹുൽ(51), പൂജാര(92), രഹാനെ (52) എന്നിവർ അർധസെഞ്ചുറിനേടി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കരുൺ നായർ പൂജ്യത്തിന് പുറത്തായി.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സിന്റെ ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സോകര്‍ 276 റണ്‍സിനാണ് അവസാനിച്ചത്. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

ആറിന് 237 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കായി വാഡും സ്റ്റാര്‍ക്കും അല്‍പനേരം പിടിച്ചു നിന്നും വാഡ് 40ഉം സ്റ്റാര്‍ക്ക് 26ഉം റണ്‍സെടുത്തു. പിന്നീട് രണ്ട് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് എളുപ്പം വീഴ്ത്തായനായി. ലിയോണ്‍ പൂജ്യനായി പുറത്തായപ്പോള്‍ ഒരു റണ്‍സാണ് ഹസില്‍വുഡിന്റെ സംഭാവന. നാല് റണ്‍സുമായി ഓകീഫ് പുറത്താകാതെ നിന്നു.

21.4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് ജഡേജ ആറ് വിക്കറ്റ് വീഴ്ത്തിയത്. അശ്വിന്‍ രണഅടും ഇശാന്ത് ശര്‍മ്മയും ഉമേശ് യാദവും ഓരോ വിക്കറ്റും വീതം വീഴ്ത്തി.

രണ്ടാം ദിനം ഇന്ത്യന്‍ ബൗളിഗ് ആക്രമണത്തെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ധീരമായി ചെറുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി യുവതാരം മാത്ത് റിന്‍ഷായും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി നേടി. റിന്‍ഷാ 196 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 197 പന്തില്‍ നാല് ബൗണ്ടറി സഹിതം 66ഉം റണ്‍സെടുത്തു.

വിക്കറ്റ് നഷ്ടമാകാതെ 29 റണ്‍സ് എന്ന ഒന്നാം ദിവസത്തെ സ്‌കോറിനൊപ്പം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ അച്ചടക്കത്തോടെയാണ് ഇന്നിംഗ്‌സ് മുന്നേറിയത്. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത വാര്ഞണറെ അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു വാര്‍ണര്‍. തുടര്‍ന്ന് എട്ട് റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനും നായകനുമായ സ്മിത്ത് പെട്ടെന്ന് പുറത്തായി. പിന്നീടാണ് റെന്‍ഷായും മാര്‍ഷും കൂടി ഓസീസിനെ മുന്നോട്ട് നയിച്ചത്. ഹാന്‍കോമ്പ് (16) മിച്ചല്‍ മാര്‍ഷ് (0) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍(90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. 205 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ ആണ് രാഹുലിന്റെ അര്‍ധസെഞ്ച്വറി പ്രകടനം. മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഒറ്റയക്കത്തിലും രണ്ട് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 71.2 ഓവറില്‍ കൂടാരം കയറി. ഓപ്പണര്‍ അഭിനവ് മുകുന്ദ്(0) ചേതേശ്വര്‍ പൂജാര(17), വിരാട് കോഹ്ലി(12), രഹാനെ(17), കരുണ്‍ നായര്‍(26), അശ്വിന്‍(7), വൃദ്ധിമാന്‍ സാഹ(1), രവീന്ദ്ര ജഡേജ(3), ഇശാന്ത് ശര്‍മ്മ(0) എന്നിങ്ങനെയാണ് താരങ്ങളുടെ സ്‌കോറുകള്‍. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

വിരാക് കോഹ്ലി, രാഹുല്‍, പൂജാര, അശ്വിന്‍, സാഹ, ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. ലിയോണിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനാണ് ബെംഗളൂരിലേത്. 22.2 ഓവറില്‍ അമ്പത് റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ എട്ട് വിക്കറ്റ് പ്രകടനം. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത സ്റ്റീവ് ഒക്കീഫും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് നഷ്‌ടമായി. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 72 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഭിനവ് മുകുന്ദ്(പൂജ്യം), ചേതേശ്വര്‍ പൂജാര(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മുകുന്ദിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പൂജാരയെ നഥാന്‍ ലിയോണ്‍ ഹാന്‍ഡ്സ്‌കോംബിന്റെ കൈകളിലെത്തിച്ചു. 48 റണ്‍സുമായി ലോകേഷ് രാഹുല്‍ ക്രീസിലുണ്ട്.
ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള്‍ വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്‌ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്.

റോയ് മാത്യു

ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്ന രണ്ടാമത് ബാഡ്മിന്റണ്‍
ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ 32 ടീമുകള്‍ നോട്ടിംഗ്ഹാമില്‍ മാറ്റുരക്കുന്നു. ആദ്യം വന്ന 32 ടീമുകള്‍ക്കാണ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം കിട്ടിയത്. അവസാനം വന്ന പത്തോളം ടീമുകള്‍ക്ക് അവസരം ലഭിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇടുക്കി ജില്ലാ സംഗമം അടുത്ത വര്‍ഷം കുടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുവാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതാണ്.

കളികാര്‍ക്കും കാണികള്‍ക്കും ഉച്ചക്ക് ഫുഡ് ഉണ്ടായിരിക്കുന്നതാണ്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാം, ഈ വര്‍ഷത്തെ ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റണ്‍ കളികള്‍ക്ക് നേത്യത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇവരുടെ നേതൃത്വത്തില്‍ യുകെയില്‍ ആദ്യമായി നടത്തിയ ടൂര്‍ണമെന്റ് വിജയകരവും ബാഡ്മിന്റണ്‍ സ്നേഹികളുടെ പിന്‍ന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇവരോട് ഒപ്പം മറ്റ് കമ്മിറ്റിക്കാരും കൈ കോര്‍ക്കുന്നു.

3

സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്, മലയാളികളുടെ പുതിയ സംരഭമായ NEELAGIREE Indian Restauratn Rotherham, Allied Financial Service, ANRC Physiotherapy & Aurvedic Massage Clinic, London. TRUMARK TRAVEL, London. തുടങ്ങിയവരാണ്. വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £251,£151,£101,£75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്.
കൂടാതെ പ്രോത്സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് £50 കാഷ് പ്രൈസും നല്‍കുന്നതാണ്. അതോട് ഒപ്പം ഈ വര്‍ഷം മത്സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുകെയില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്നേഹികളെയും മാര്‍ച്ച് 4 ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ. മല്‍സര വേദിയുടെ വിലാസം.

Billbrough Sports Center
College way
Nottingham
NG8 4DQ

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സിലോണ തകര്‍പ്പന്‍ജയം നേടിയപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിന് സമനിലയില്‍ കുരുങ്ങി. ബാഴ്‌സലോണ സ്പോര്‍ട്ടിംഗ് ഗിജോണിനെ 6-1 ന് തകര്‍ത്തപ്പോള്‍ റയല്‍ ദുര്‍ബ്ബലരായ ലാസ്പാസിനോട് 3-3ന് സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതോടെ പോയിന്റ് നിലയില്‍ റയലിനെ ബാഴ്സ മറികടന്നു.സ്പോര്‍ട്ടിംഗ് ഗിജോണിനെതിരായ മത്സരത്തില്‍ സുവാരസ് രണ്ടു ഗോളടിച്ചപ്പോള്‍ മെസിയും നെയ്മറും റാകിടിക്കും അല്‍ക്കാസറും ഓരോഗോള്‍ വീതം നേടി. ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. പിന്നാലെ ഇടവേളയില്ലാതെ തന്നെ ബാഴ്‌സ ഗോളടിച്ചു കൊണ്ടേയിരുന്നു. മികച്ച ഫ്രീകിക്കിലായിരുന്നു നെയ്മറുടെ ഗോള്‍.

അതെ,സമയം റയലിനായി ക്രിസ്ത്യാനോ ഇരട്ട ഗോള്‍ നേടിയെങ്കിലും അവര്‍ക്ക് ജയത്തിലെത്താനായില്ല. നാല്‍പ്പത്തേഴാം മിനിറ്റില്‍ ഗെരത് ബെയ്ല്‍ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ ഇസ്‌കോയുടെ വകയായിരുന്നു റയലിന്റെ ആദ്യ ഗോള്‍. മറുവശത്ത് ലാസ് പാല്‍മസ് ഡൊമിംഗസ്, വിയേര, ബോട്ടെംഗ് എന്നിവരിലൂടെയാണ് സമനില പിടിച്ചത്. പത്തുപേരായി ചുരുങ്ങുമ്പോള്‍ 3-2 ന് പിന്നിലായ റയലിനെ അവസാന നാലു മിനിറ്റിനിടയില്‍ ക്രിസ്ത്യാനോ പെനാല്‍റ്റിയില്‍ നിന്നും അല്ലാതെയും ഗോളുകള്‍ നേടി കഷ്ടിച്ച് തോല്‍വി ഒഴിവാക്കിയത്.

ലാലിഗ: ബാഴ്‌സയ്ക്ക് ജയം റയലിന് സമനില; പോയന്റ് ടേബിളില്‍ കറ്റാലന്‍ കുതിപ്പ് 
ഇതോടെ ലാലിഗയില്‍ കിരീടപ്പോരാട്ടം കനക്കുകയാണ്. ഒരു കളി ബാഴ്‌സയേക്കാള്‍ പിന്നാലാണെങ്കിലും പോയന്റ് പട്ടികയില്‍ ബാഴ്‌സ ഒരു പോയന്റിന് മുന്നിലെത്തിയത് അവരെ ആശങ്കപ്പെടുത്തുന്നു. 57 പോയന്റാണ് ബാഴ്‌സക്കുളളത്

RECENT POSTS
Copyright © . All rights reserved