Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അജയ്യരായി കുതിക്കുന്ന ലിവർപൂളിന് കത്തുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുഞ്ഞ് ആരാധകൻ. ഒരു കളിയെങ്കിലും തോൽക്കണം. എതിരാളികൾക്ക് ഗോളടിക്കനെങ്കിലും അവസരം നൽകണമെന്നാണ് കോച്ച് യാർഗൻ ക്ലോപിനയച്ച കത്തിൽ പത്തുവയസുകാരൻ ഡാരഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇഷ്ടം പോലെ മത്സരങ്ങളാണ് ലിവർപൂൾ ജയിച്ചത്. ഇനി ഒൻപത് മത്സരം കൂടി ജയിച്ചാൽ ചരിത്രമാകുമത്. യുണൈറ്റഡ് ആരാധകനെന്ന നിലയിൽ സഹിക്കാൻ പറ്റുന്നതിനുമപ്പുറമാകും അത്. സീസൺ മുഴുവൻ തോൽക്കണമെന്നോ ഇനി ജയിക്കാൻ വേണ്ടി കളിക്കരുതെന്നോ അല്ല പറയുന്നത് ഒരു കളിയിൽ മാത്രം ഒന്ന് തോറ്റ് തരൂ എന്നാണ് ആവശ്യമെന്നും ഡാരെഗ് കുറിച്ചു.

എന്നാൽ അങ്ങനൊരു കാര്യത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. സാധ്യമല്ല എന്നാണ് ലിവർപൂൾ നൽകിയ മറുപടി. ലിവർപൂൾ തോൽക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം അതുകൊണ്ട് തന്നെ സ്വീകരിക്കാവുന്ന അപേക്ഷ അല്ലെന്നും ലിവർപൂൾ ആരാധകരെ നിരാശരാക്കില്ലെന്നും ക്ലോപ് മറുപടി നൽകി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 26 മത്സരം കളിച്ച ലിവർപൂൾ 25 ലും ജയിച്ചു. ഒന്നിൽ സമനിലയും പിടിച്ചു. 76 പോയിന്റോടെ പട്ടികയിൽ ബഹുദൂരം മുന്നിലാണ് ലിവർപൂൾ.

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 165 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ട്. ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യ്ക്ക് ന്യൂ​സി​ലൻ​ഡ് പേ​സി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.<br> <br> അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 122 റ​ണ്‍​സി​ന് ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ​ക്ക് 43 റ​ണ്‍​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ച്ച​ത്. ഇ​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഋ​ഷ​ഭ് പ​ന്തി​നെ ഇ​ന്ത്യ​യ്ക്കു ന​ഷ്ട​മാ​യി. പി​ന്നാ​ലെ ആ​ർ. അ​ശ്വി​നും (0) ര​ഹാ​നയും (46) പവലിയൻ കയറി. വാ​ല​റ്റ​ത് മു​ഹ​മ്മ​ദ് ഷ​മി​ക്കു (21) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. <br> <br> ടിം ​സൗ​ത്തി​യു​ടെ​യും കെ​യ്ൽ ജ​മൈ​സ​ണി​ന്‍റെ തീ​പാ​റ​ന്ന പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു വീ​ഴു​ന്ന കാ​ഴ്ച​യാ​ണ് ര​ണ്ടാം ദി​നം കാ​ണാ​ൻ സാ​ധി​ച്ച​ത്. സൗ​ത്തി​യും ജ​മൈ​സ​ണും നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ട്രെ​ന്‍റ് ബോ​ൾ​ട്ട് ഒ​രു വി​ക്ക​റ്റും നേ​ടി.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ താരമാണ് ഓജ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.

2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര ടെസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം എന്ന നിലയില്‍ ശ്രദ്ധേയമായ ആ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓജ കാഴ്ച്ചവെച്ചത്. ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു.

 

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഓജയ്ക്ക് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ സാധിച്ചിട്ടില്ല. പിന്നീട് ഐപിഎല്ലിലും അഭ്യന്തര ക്രിക്കറ്റിലും മാത്രമായി ഓജയുടെ പ്രകടനം ഒതുങ്ങി.

24 ടെസ്റ്റുകളില്‍നിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 156 വിക്കറ്റുകളും എറിഞ്ഞിട്ടു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പും മൂന്ന് തവണ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്.

2010ല്‍ അഹമ്മദാബാദില്‍ ഓസീസിനെതിരെ പുറത്തെടുത്ത ബാറ്റിങ് എന്നെന്നും ഓര്‍ക്കപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 124 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഒമ്പതാം വിക്കറ്റില്‍ ഇശാന്ത് ശര്‍മയ്ക്കൊപ്പം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജയം സ്വന്തമാക്കുമെന്നരിക്കെ ഇശാന്ത് മടങ്ങി. പിന്നീട് വേണ്ടത് 11 റണ്‍സ്. ഓജ ക്രീസിലേക്ക്. സമ്മര്‍ദ്ദത്തിനിടയിലും 10 പന്തില്‍ താരം അഞ്ച് റണ്‍സ് നേടി പുറത്താവാതെ നിന്നു. ലക്ഷ്മണിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ട്വന്റി 20, ഏകദിന പരമ്പരകള്‍ കഴിഞ്ഞു, ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരകള്‍ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നാളെ വെല്ലിംഗ്ടണിലാണ് രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വേദിയില്‍ ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

വെല്ലിങ്ടണില്‍ 1968 ല്‍ വിജയം നേടിയ ശേഷം ഇന്ത്യ പിന്നീടൊരിക്കലും ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.

വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ 1968 – ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം, 1976 ല്‍ന്യൂസീലന്‍ഡ് ഇന്നിങ്സിനും 33 റണ്‍സിനും വിജയിച്ചു, 1981 – ന്യൂസീലന്‍ഡിന് 62 റണ്‍സ് ജയം, 1998 – ന്യൂസീലന്‍ഡിന് നാലു വിക്കറ്റ് ജയം, 2002 – ന്യൂസീലന്‍ഡിന് 10 വിക്കറ്റ് ജയം,2009 – സമനില, 2014 – സമനില

ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷാ ഓപ്പണറായേക്കും. ന്യൂസിലന്‍ഡില്‍ നേരത്തെ കളിച്ചിടുള്ള ഇഷാന്ത് ആദ്യ മത്സരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. കളിക്കാരുടെ പരിശീലനം നോക്കിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ലഭിച്ചേക്കും.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ന്യൂസിലന്‍ഡ് ടീമിനൊപ്പം ചേരാത്ത നീല്‍ വാഗ്‌നര്‍ക്ക് പകരക്കാരനായിട്ടാണ് ഹെന്റിയെ ഉള്‍പ്പെടുത്തിയത്. ഹെന്റി ന്യൂസിലന്‍ഡായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല്‍ ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്.

ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റെ തോ​ളി​ലേ​റ്റി സ​ഹ​താ​ര​ങ്ങ​ൾ സ്റ്റേ​ഡി​യം വ​ലം​വ​യ്ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​യി​ക ഓ​സ്ക​ർ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം. 2000 മു​ത​ൽ 2020വ​രെ​യു​ള്ള 20 വ​ർ​ഷ കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച കാ​യി​ക നി​മി​ഷ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ലൂ​ടെ ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത്. 2011ലെ ​ഐ​സി​സി ക്രി​ക്ക​റ്റ് വേ​ള്‍​ഡ് ക​പ്പ് ഫൈ​ന​ലി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം സ​ച്ചി​നെ തോ​ളി​ലേ​റ്റി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ലേ​റി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി ഒ​ന്നാ​മ​തെ​ത്തി. ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. 2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച് എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു‍.

പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു. സ​ച്ചി​ന്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1992ൽ. ​ആ​ദ്യ​മാ​യി ലോ​ക ചാ​മ്പ്യ​നാ​യ​ത് ആ​റാ​മ​ത്തെ ശ്ര​മ​ത്തി​ലും. എ​ങ്കി​ലും ലോ​ക​ക​പ്പെ​ന്നാ​ൽ 1983 ആ​ണ് ആ​ദ്യം മ​ന​സ്സി​ല്‍ വ​രു​ന്ന​തെ​ന്ന് സ​ച്ചി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ത്യ​സ്ത സം​സ്കാ​ര​വും ഉ​ള്ള ഇ​ന്ത്യ ഒ​റ്റ​മ​ന​സ്സോ​ടെ​യാ​ണ് 2011ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തെ സ്വീ​ക​രി​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തി. പു​ര​സ്കാ​ര​നേ​ട്ടം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തി​നാ​യി സ​മ്മാ​നി​ച്ച സ​ച്ചി​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഭ​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ പ്ര​ശം​സ.

2019ലെ ​മി​ക​ച്ച പു​രു​ഷ കാ​യി​ക താ​ര​ത്തി​നു​ള്ള ലോ​റ​സ് പു​ര​സ്‌​കാ​രം ല​യ​ണ​ൽ മെ​സി​യും ലൂ​യി ഹാ​മി​ല്‍​ട്ട​ണും പ​ങ്കി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ലോ​റ​സ് പു​ര​സ്‌​കാ​രം പ​ങ്കി​ടു​ന്ന​ത്. ഫോ​ര്‍​മു​ല വ​ണ്‍ ലോ​ക​ചാ​മ്പ്യ​നാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍. പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ​ത്തെ ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ് മെ​സി. മി​ക​ച്ച വ​നി​താ കാ​യി​ക​താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ജിം​നാ​സ്റ്റി​ക് താ​രം സി​മോ​ണ്‍ ബെ​ല്‍​സ് നേ​ടി. സ്പാ​നി​ഷ് ബാ​സ്ക​റ്റ് ബാ​ൾ ടീ​മി​നാ​ണ് മി​ക​ച്ച ടീ​മി​നു​ള്ള പു​ര​സ്കാ​രം.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെ‍ജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ എന്നിവരുമുണ്ട്. സെവാഗും സച്ചിനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പങ്കെടുക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.

വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്ട്രേലിയയിലെ ചാരിറ്റി മത്സരത്തിൽ ഒരുമിച്ച് കളിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ആദ്യ മത്സരം മാര്‍ച്ച് 29ന് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്സും തമ്മില്‍. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിന്റെ മത്സരക്രമം ഇന്നലെയാണ് പുറത്ത് വിട്ടത്. ശനിയാഴ്ച്ചകളില്‍ രണ്ടുമത്സരങ്ങളുണ്ടാവില്ല. അതേസമയം ഞായറാഴ്ച്ചകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ രണ്ട് മത്സരങ്ങളുണ്ടാകും.

ശനിയാഴ്ചകളിലെ രണ്ടുമത്സരങ്ങള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച്ചകളില്‍ വൈകീട്ട് നാലിന് ആദ്യം മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അതേസമയം പിന്നീട് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണ രണ്ട് ഹോം മൈതാനമുണ്ടാകും. ഗുവാഹത്തിയാണ് അവരുടെ പുതിയ ഹോം മൈതാനം. ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുശേഷം 11 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുക.

IPL 2020 Full Schedule: 

March 29, Sunday: Mumbai Indians vs Chennai Super Kings – 8:00 PM in Mumbai

March 30, Monday: Delhi Capitals vs Kings XI Punjab – 8:00 PM in Delhi

March 31, Tuesday: Royal Challengers Bangalore vs Kolkata Knight Riders – 8:00 PM in Bengaluru

April 1, Wednesday: Sunrisers Hyderabad vs Mumbai Indians – 8:00 PM in Hyderabad

April 2, Thursday: Chennai Super Kings vs Rajasthan Royals – 8:00 PM in Chennai

April 3, Friday: Kolkata Knight Riders vs Delhi Capitals – 8:00 PM in Kolkata

April 4, Saturday: Kings XI Punjab vs Sunrisers Hyderabad – 8:00 PM in Mohali

April 5, Sunday: Mumbai Indians vs Royal Challengers Bangalore – 4:00 PM in Mumbai

April 5, Sunday: Rajasthan Royals vs Delhi Capitals – 8:00 PM in Jaipur/Guwahati

April 6, Monday: Kolkata Knight Riders vs Chennai Super Kings – 8:00 PM in Kolkata

April 7, Tuesday: Royal Challengers Bangalore vs Sunrisers Hyderabad – 8:00 PM in Bengaluru

April 8, Wednesday: Kings XI Punjab vs Mumbai Indians – 8:00 PM in Mohali

April 9, Thursday: Rajasthan Royals vs Kolkata Knight Riders – 8:00 PM in Jaipur/Guwahati

April 10, Friday: Delhi Capitals vs Royal Challengers Bangalore – 8:00 PM in Delhi

April 11, Saturday: Chennai Super Kings vs Kings XI Punjab – 8:00 PM in Chennai

April 12, Sunday: Sunrisers Hyderabad vs Rajasthan Royals – 4:00 PM in Hyderabad

April 12, Sunday: Kolkata Knight Riders vs Mumbai Indians – 8:00 PM in Kolkata

April 13, Monday: Delhi Capitals vs Chennai Super Kings – 8:00 PM in Delhi

April 14, Tuesday: Kings XI Punjab vs Royal Challengers Bangalore – 8:00 PM in Mohali

April 15, Wednesday: Mumbai Indians vs Rajasthan Royals – 8:00 PM in Mumbai

April 16, Thursday: Sunrisers Hyderabad vs Kolkata Knight Riders – 8:00 PM in Hyderabad

April 17, Friday: Kings XI Punjab vs Chennai Super Kings – 8:00 PM in Mohali

April 18, Saturday: Royal Challengers Bangalore vs Rajasthan Royals – 8:00 PM in Bengaluru

April 19, Sunday: Delhi Capitals vs Kolkata Knight Riders – 4:00 PM in Delhi

April 19, Sunday: Chennai Super Kings vs Sunrisers Hyderabad – 8:00 PM in Chennai

April 20, Monday: Mumbai Indians vs Kings XI Punjab – 8:00 PM in Mumbai

April 21, Tuesday: Rajasthan Royals vs Sunrisers Hyderabad – 8:00 PM in Jaipur

April 22, Wednesday: Royal Challengers Bangalore vs Delhi Capitals – 8:00 PM in Bengaluru

April 23, Thursday: Kolkata Knight Riders vs Kings XI Punjab – 8:00 PM in Kolkata

April 24, Friday: Chennai Super Kings vs Mumbai Indians – 8:00 PM in Chennai

April 25, Saturday: Rajasthan Royals vs Royal Challengers Bangalore – 8:00 PM in Jaipur

April 26, Sunday: Kings XI Punjab vs Kolkata Knight Riders – 4:00 PM in Mohali

April 26, Sunday: Sunrisers Hyderabad vs Delhi Capitals – 8:00 PM in Hyderabad

April 27, Monday: Chennai Super Kings vs Royal Challengers Bangalore – 8:00 PM in Chennai

April 28, Tuesday: Mumbai Indians vs Kolkata Knight Riders – 8:00 PM in Mumbai

April 29, Wednesday: Rajasthan Royals vs Kings XI Punjab – 8:00 PM in Jaipur

April 30, Thursday: Sunrisers Hyderabad vs Chennai Super Kings – 8:00 PM in Hyderabad

May 1, Friday: Mumbai Indians vs Delhi Capitals – 8:00 PM in Mumbai

May 2, Saturday: Kolkata Knight Riders vs Rajasthan Royals – 8:00 PM in Kolkata

May 3, Sunday: Royal Challengers Bangalore vs Kings XI Punjab – 4:00 PM in Bengaluru

May 3, Sunday: Delhi Capitals vs Sunrisers Hyderabad – 8:00 PM in Delhi

MAY 4, Monday: Rajasthan Royals vs Chennai Super Kings – 8:00 PM in Jaipur

May 5, Tuesday: Sunrisers Hyderabad vs Royal Challengers Bangalore – 8:00 PM in Hyderabad

May 6, Wednesday: Delhi Capitals vs Mumbai Indians – 8:00 PM in Delhi

May 7, Thursday: Chennai Super Kings vs Kolkata Knight Riders – 8:00 PM in Chennai

MAY 8, Friday: Kings XI Punjab vs Rajasthan Royals – 8:00 PM in Mohali

May 9, Saturday: Mumbai Indians vs Sunrisers Hyderabad – 8:00 PM in Mumbai

May 10, Sunday: Chennai Super Kings vs Delhi Capitals – 4:00 PM in Chennai

May 10, Sunday: Kolkata Knight Riders vs Royal Challengers Bangalore – 8:00 PM in Kolkata

May 11, Monday: Rajasthan Royals vs Mumbai Indians – 8:00 PM in Jaipur

May 12, Tuesday: Sunrisers Hyderabad vs Kings XI Punjab – 8:00 PM in Hyderabad

May 13, Wednesday: Delhi Capitals vs Rajasthan Royals – 8:00 PM in Delhi

MAY 14, Thursday: Royal Challengers Bangalore vs Chennai Super Kings – 8:00 PM in Bengaluru

May 15, Friday: Kolkata Knight Riders vs Sunrisers Hyderabad – 8:00 PM in Kolkata

May 16, Saturday: Kings XI Punjab vs Delhi Capitals – 8:00 PM in Mohali

May 17, Sunday: Royal Challengers Bangalore vs Mumbai Indians – 8:00 PM in Bengaluru

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനേഴാം മത്സരത്തിലും ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്. നോര്‍വിച്ച് സിറ്റിക്കെതിരെ അവരുടെ മൈതാനത്ത് 1-0 ജയമാണ് ലിവര്‍പൂള്‍ നേടിയത്. അതേസമയം ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് ശക്തരായ ലിവര്‍പൂളിനെതിരെ പൊരുതി കളിച്ചെങ്കിലും സാദിയോ മാനെയെ തടയാന്‍ അവര്‍ക്ക് ആയില്ല. ആദ്യ പകുതിയില്‍ ഗോളാക്കാവുന്ന മികച്ച അവസരം നോര്‍വിച്ചിന് ലഭിച്ചെങ്കിലും ആലിസന്‍ ലിവര്‍പൂളിന്റെ രക്ഷകന്‍ ആയി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും നോര്‍വിച്ചിന്റെ ഒരു മികച്ച ശ്രമം പോസ്റ്റില്‍ തട്ടി വിഫലമായി.

മത്സരത്തില്‍ ചേമ്പര്‍ലിന് പകരം ഇറങ്ങിയ സാദിയോമാനെയാണ് ലിവര്‍പൂളിന് വേണ്ടി സ്‌കോര്‍ ചെയ്തത്. മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ പാസ് സ്വീകരിച്ച പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച് ലിവര്‍പൂളിന് വിജയഗോള്‍ സമ്മാനിച്ചു. ലീഗില്‍ തുടര്‍ച്ചയായ 17 മത്തെ ജയം ആണ് ലിവര്‍പൂള്‍ നേടിയത്. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പ് ആണ് ഇത്. കൂടാതെ സീസണില്‍ ഇത് 12 മത്തെ തവണയാണ് ലിവര്‍പൂള്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ മത്സരം ജയിക്കുന്നത്. കൂടാതെ 26 മത്സരങ്ങള്‍ക്ക് ശേഷം 1996/97 ലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ റെക്കോര്‍ഡ് ആയ 75 പോയിന്റുകളും അവര്‍ മറികടന്നു.

നിലവില്‍ ലിവര്‍പൂളിനു 76 പോയിന്റുകള്‍ ആണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച രണ്ടാം സ്ഥാനക്കാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവട്ടെ 51 പോയിന്റുകളും, അതായത് 26 മത്സരങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനക്കാരെക്കാള്‍ 25 പോയിന്റുകള്‍ മുന്നില്‍. നിലവില്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ആവില്ല എന്നതിനാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും 12 മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ തന്നെ ലിവര്‍പൂള്‍ ഉറപ്പാക്കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഓ​ട്ട​ക്കാ​ര​ന്‍ ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ ഏ​വ​രും ആ​ദ്യം ഉ​ത്ത​രം പ​റ​യു​ക ഒ​രു പേ​രാ​ണ് ഉ​സൈ​ന്‍ ബോ​ള്‍​ട്ട്. അ​തേ, ലോ​ക​ത്തി​ലെ വേ​ഗ​രാ​ജാ​വ് ഉ​സൈ​ന്‍ ബോ​ള്‍​ട്ട് ത​ന്നെ. എ​ന്നാ​ല്‍ ബോ​ള്‍​ട്ടി​നോ​ളം വേ​ഗ​ത​യി​ല്‍ ഓ​ടാ​ന്‍ ക​ഴി​വു​ള്ള​വ​ര്‍ ഇ​ന്ത്യ​യി​ലും ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കാ​ന്‍ ത​ന്നെ പ്ര​യാ​സ​മാ​കും അ​ല്ലേ.

എ​ന്നാ​ല്‍ സ​ത്യ​മാ​ണ്. ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള കം​ബ​ല ജോ​ക്കി, ഇ​രു​പ​ത്തെ​ട്ടു​കാ​ര​നാ​യ ശ്രീ​നി​വാ​സ ഗൗ​ഡ​യാ​ണ് ബോ​ള്‍​ട്ടി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ലോ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സെ​ന്‍​സേ​ഷ​നാ​യി മാ​റി​യ​ത്. 142.5 മീ​റ്റ​ര്‍ പി​ന്നി​ടാ​ന്‍ എ​ടു​ത്ത സ​മ​യം വെ​റും 13.62 സെ​ക്ക​ന്‍​ഡ്‌​സ്.

ത​മി​ഴ്‌​നാ​ട്ടി​ലെ ജെ​ല്ലി​ക്കെ​ട്ട് പോ​ലെ​ത​ന്നെ പ്ര​ശ​സ്ത​മാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ കം​ബ​ല എ​ന്ന പോ​ത്തോ​ട്ട മ​ല്‍​സ​ര​വും. പോ​ത്തോ​ട്ട മ​ല്‍​സ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ശ്രീ​നി​വാ​സ ഗൗ​ഡ. അ​തേ സ​മ​യം, ശ്രീ​നി​വാ​സ ഓ​ടി​ത്തീ​ര്‍​ത്ത ദൂ​ര​വും സ​മ​യ​വും ത​മ്മി​ല്‍ താ​ര​ത​മ്യം ചെ​യ്തു പ​രി​ശോ​ധി​ച്ചാ​ല്‍ ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​നേ​ക്കാ​ള്‍ വേ​ഗ​ത​യി​ലാ​ണ് ശ്രീ​നി​വാ​സ ഓ​ടി​ത്തീ​ര്‍​ത്ത​തെ​ന്നു പ​റ​യാ​നാ​കും.

ബോ​ള്‍​ട്ടി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സ​മ​യം 9.58 സെ​ക്ക​ന്‍​ഡാ​ണ്. ശ്രീ​നി​വാ​സ ഓ​ടി​യ ദൂ​ര​വും സ​മ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 100 മീ​റ്റ​ര്‍ ഓ​ടി​ത്തീ​ര്‍​ക്കാ​ന്‍ ശ്രീ​നി​വാ​സ​നു വേ​ണ്ടി​വ​ന്ന​ത് 9.55 സെ​ക്ക​ന്‍​ഡ് മാ​ത്ര​മാ​ണ്. അ​താ​യ​ത് ബോ​ള്‍​ട്ടി​നേ​ക്കാ​ള്‍ മൂ​ന്നു സെ​ക്ക​ന്‍​ഡ് കു​റ​വ്.

ര​ണ്ടു​പേ​രും ഓ​ടി​യ​ത് ര​ണ്ടു വ്യ​ത്യ​സ്ത രീ​തി​യി​ലും ത​ര​ത്തി​ലു​മാ​യ​തി​നാ​ല്‍ പ​ര​സ്പ​രം താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. കാ​ര​ണം ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഓ​ട്ട​ക്കാ​ര​നാ​ണു താ​നെ​ന്നും ത​നി​ക്കു പ​റ്റി​യ എ​തി​രാ​ളി​ക​ള്‍ ആ​രു​മി​ല്ലെ​ന്നും പ​ല​കു​റി തെ​ളി​യി​ച്ച​യാ​ളാ​ണ് ഉ​സൈ​ന്‍ ബോ​ള്‍​ട്ട്. അ​ദേ​ഹം സ്വ​ന്ത​മാ​ക്കി​യ ഒ​ളിം​പി​ക് മെ​ഡ​ലു​ക​ള്‍ മാ​ത്രം മ​തി ഇ​തി​നു തെ​ളി​വ്.

ശ്രീ​നി​വാ​സ​യും മോ​ശ​മ​ല്ല. കാ​ര​ണം ഇ​ന്നു​വ​രെ ഒ​രു​ത്ത​നും സാ​ധി​ക്കാ​ത്ത നേ​ട്ട​മാ​ണ് പോ​ത്തോ​ട്ട മ​ല്‍​സ​ര​ത്തി​ല്‍ ശ്രീ​നി​വാ​സ കാ​ഴ്ച​വ​ച്ച​ത്. പോ​ത്തി​നെ ഓ​ടി​ച്ചു കൊ​ണ്ട് ഒ​പ്പം ഓ​ടു​ക​യാ​ണ് പോ​ത്തി​നെ തെ​ളി​ക്കു​ന്ന​വ​ര്‍ ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍ ഓ​ടു​ന്ന​തു പോ​ത്തി​ന്‍റെ ക​യ​റി​ല്‍ പി​ടി​ച്ചു​കൊ​ണ്ടാ​യ​തി​നാ​ല്‍ ത​ന്നെ, പോ​ത്തി​ന്റെ വേ​ഗ​ത അ​നു​സ​രി​ച്ചാ​ണ് ഇ​വ​രു​ടെ വേ​ഗ​ത​യും. ഇ​തു സ്വാ​ഭാ​വി​ക​മാ​ണ്. ചു​രു​ക്ക​ത്തി​ല്‍ ബോ​ള്‍​ട്ട് ഓ​ടി​യ ഓ​ട്ട​വും ഇ​വ​രു​ടെ ഓ​ട്ട​വും ര​ണ്ടും ര​ണ്ടാ​ണ്.

മി​ക​ച്ച ട്രാ​ക്കി​ല്‍, സ്യൂ​ട്ട​ണി​ഞ്ഞാ​ണ് ബോ​ള്‍​ട്ട് ഓ​ടു​ന്ന​ത്. എ​ന്നാ​ല്‍ പോ​ത്തോ​ട്ട​ക്കാ​ര്‍ ഓ​ടു​ന്ന​ത് ച​തു​പ്പു നി​ല​ത്താ​ണ്. അ​തും ന​ഗ്‌​ന​പാ​ദ​രാ​യി.​എ​ത്ര​യൊ​ക്കെ പ​റ​ഞ്ഞാ​ലും ശ്രീ​നി​വാ​സ നേ​ടി​യ നേ​ട്ടം ചെ​റു​ത​ല്ല. എ​ന്താ​യാ​ലും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​യാ​ൾ.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത നടപടിയെടുത്ത് യുവേഫ. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണം ചൂണ്ടികാട്ടി അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായി വിലക്ക് ലഭിച്ചത് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തില്‍ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ റൗണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും. തുടക്കം മുതല്‍ മുന്‍വിധിയോടെയുള്ള നടപടിയാണ് യുവേഫ സ്വീകരിച്ചതെന്നും ഈ നടപടി തെറ്റായിട്ടുള്ളതാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ ആരോപിച്ചു, ഈ തീരുമാനത്തില്‍ ക്ലബ് നിരാശനാണെന്നും എന്നാല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും സിഎഎസില്‍ ”എത്രയും വേഗം പിഴ ഈടാക്കുമെന്നും” സിറ്റി അറിയിച്ചു.

ക്ലബ് അവരുടെ വരുമാനം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ അവ വ്യാജമെന്ന് യുവേഫ കണ്ടെത്തുകയായിരുന്നു. ജര്‍മ്മന്‍ മാസികയായ ഡെര്‍ സ്പീഗല്‍ 2018 നവംബറില്‍ പ്രസിദ്ധീകരിച്ച ”ചോര്‍ന്ന” ഇമെയിലുകളും രേഖകളും എന്ന പ്രസിദ്ധീകരണത്തെ തുടര്‍ന്നുള്ള അന്വേഷണണത്തിലാണ്‌ ക്ലബ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ ക്ലബ് ഉടമ അബുദാബി ഭരണകുടുംബത്തിലെ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 67.5 മില്യണ്‍ ഡോളര്‍ ക്ലബിന് വാര്‍ഷിക ധനസഹായമാണ് നല്‍കുന്നത്. എയര്‍ലൈന്‍, ഇത്തിഹാദ്. ചോര്‍ന്ന ഇമെയിലുകളിലൊന്ന്, 2015-16 ലെ സ്‌പോണ്‍സര്‍ഷിപ്പിന്റെ 8 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തിഹാദ് നേരിട്ട് ധനസഹായം നല്‍കിയതെന്നും ബാക്കിയുള്ളവ സിറ്റിയുടെ ഉടമസ്ഥതയ്ക്കായി മന്‍സൂറിന്റെ സ്വന്തം കമ്പനിയായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പില്‍ നിന്ന് വരുന്നതാണെന്നുമാണ് കണ്ടെത്തല്‍.

Copyright © . All rights reserved