UK

ജോജി തോമസ്

ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ പരിചയത്തിലുള്ളവരോ പുതിയ വീടുകൾ വാങ്ങുമ്പോഴോ, നിലവിലുള്ള വീടുകൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻറീരിയൽ ഡിസൈനിങ് മാറുമ്പോഴോ ആദ്യം നിർദ്ദേശിക്കുന്നത് ഷാജു മാടപ്പള്ളിയുടെ പേരാവും . 2002 ൽ യുകെയിലെത്തിയ ഷാജുവിന്റെ കലാവിരുതിന്റെ നിറവ് കഴിഞ്ഞ പത്തുവർഷമായി ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഭവനങ്ങളിലാണ് കടന്നുചെന്നത്. കർട്ടൻ ഡിസൈനിങ് ഒരു പാഷനായി കരുതുന്ന ഷാജു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത് .

ചെറുപ്പം മുതലേ ഇൻറീരിയൽ ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഷാജു കർട്ടൺ ഡിസൈനിംഗിലേയ്ക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായി ആയിരുന്നു . പത്തുവർഷത്തോളം സൗദി അറേബ്യയിലായിരുന്നു ഷാജു ജോലി ചെയ്തിരുന്നത്. സൗദി ജീവിതത്തിൻറെ ആരംഭകാലത്ത് സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാൻ അറിവും അനുഭവസമ്പത്തുമുള്ളവരെ ജോലിക്ക് ക്ഷണിച്ചുകൊണ്ട് സൗദിയിലെ പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഷാജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ അഭിരുചിക്കും , താത്പര്യങ്ങൾക്കുമൊത്ത ജോലിക്ക് അപേക്ഷിക്കുവാൻ ഷാജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സൗദി രാജകുടുംബത്തിന്റെ രാജകൊട്ടാരങ്ങൾ അലങ്കരിക്കാനുള്ള ഏതാണ്ട് 15 അംഗങ്ങളുള്ള ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായ ഷാജു, വളരെ പെട്ടെന്നാണ് സൗദി റോയൽ ഫാമിലിയുടെ പ്രീയപ്പെട്ട ഇന്റീരിയർ ഡിസൈനർ ആയത്.  സൗദി റോയൽ ഫാമിലിയുടെ ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായിരുന്നപ്പോഴും ഷാജു പ്രധാനമായും സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളിലേ കർട്ടൺ ജോലികൾ ആയിരുന്നു ചെയ്തിരുന്നത് .

‌ബ്രിട്ടനിൽ കഴിഞ്ഞ പത്ത് വർഷമായി കർട്ടൻ ലാൻഡ് എന്ന സ്ഥാപനം നടത്തുകയാണ് ഷാജു .ആയിരത്തിലധികം ഫാബ്രിക്സ് കർട്ടൻ ലാൻഡിൽ ലഭ്യമാണ് .കർട്ടനുകൾക്ക് പുറമെ ബ്ലൈൻഡ്‌സുകളും കർട്ടൻ ലാൻഡിൽ ചെയ്തു കൊടുക്കും. കർട്ടൻ ലാൻഡിലൂടെ ഷാജുവിൻെറ കരവിരുത് കടന്നുചെന്നതിൽ വീടുകൾ കൂടാതെ യുകെയിലെ നിരവധി നേഴ്‌സിംഗ് ഹോമുകളും ഉണ്ട്. ബർമിംഹാമിന് 75 മൈൽ ചുറ്റളവിൽ ഫ്രീയായി ക്വോട്ട് നല്കുന്ന ഷാജു യു.കെയിൽ ലഭ്യമായ ഫാബ്രിക്സും ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈനിങ്ങും മാത്രമാണ് കർട്ടൺ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. യു.കെ യിലെ ഫാബ്രിക്സിന്റെ പ്രത്യേകത ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ കെമിക്കൽസാണ് ഉപയോഗിക്കുന്നതെന്ന് ഷാജു മലയാളം യു.കെയോട് പറഞ്ഞു . കർട്ടൺ അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്ന ഷാജു മെയ്ഡ് റ്റു മെഷർ കർട്ടണിൽ യു.കെ യിലേ മറ്റെതൊരു സ്ഥാപനവുമായി പ്രൈസ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷാജുവിന്റെ കലാവിരുത് തങ്ങളുടെ വീടുകളേ മോടി പിടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ : 0745 6417678

പാല, പൂവരണി സ്വദേശിയായ കൊച്ചുറാണിയാണ് ഷാജുവിന്റെ ഭാര്യ. ലിയാ, ജോയൽ , റിയാ എന്നീ മൂന്ന് കുട്ടികളാണ് ഷാജുവിന് ഉള്ളത്. കൊച്ചുറാണി ടെൻ ഫോർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു.

 

 

യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.

അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.

നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വീണ്ടും നഴ്സുമാർ യുകെയിൽ എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ സംഘമാണ് ഇന്നലെ വൈകുന്നേരം യുകെയിൽ വിമാനമിറങ്ങിയത്. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന യുകെ റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നുള്ള ആശ്വാസ വാർത്തകൾ ആണ് ഈ കോവിഡ് സാഹചര്യത്തിലും നമ്മുടെ മാലാഖമാർക്ക് അല്പം സന്തോഷത്തിന് വക നൽകുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാരണം മാർച്ച്‌ 22 ന് ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യുകെ റിക്രൂട്ട്മെന്റുകൾ താത്കാലികമായി നിർത്തലാക്കിയിരുന്നു. ഇത് നൂറു കണക്കിന് വിസ അടിച്ച നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു വിലങ്ങു തടി ആയി മാറുകയായിരുന്നു. ഇതേ തുടർന്ന് എല്ലാ നഴ്‌സുമാരുടെയും ഒരു മാസത്തിനുള്ളിൽ യുകെയിൽ എത്തുവാൻ ലഭിച്ചിരുന്ന വിസയുടെ കാലാവധി കഴിഞ്ഞത് കാര്യങ്ങൾ വീണ്ടും വഷളാക്കി. കേരളത്തിനു പുറത്തും പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന പല നേഴ്‌സുമാരും യുകെയിൽ പോകുന്നതിനു മുന്നോടിയായി നാട്ടിലെത്തിയിരുന്നു എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവരാണ് നല്ലൊരു ശതമാനം നഴ്സുമാരും.

കേരളത്തിലെ യുകെ വിസ ഓഫീസുകൾ ഈ ആഴ്ച തുറന്നിരുന്നെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും എന്നാൽ യുകെയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിയന്ത്രണം ഏർപ്പെടുത്തും എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നഴ്സുമാരെ വളരെയധികം ആശങ്കയിലാക്കിയിരുന്നു. യുകെ റിക്രൂട്ട്മെന്റുകൾ ഇനി എന്ന് പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് അറിയാതെ ആശങ്കയിൽ നിന്നിരുന്ന സാഹചര്യത്തിലാണ് ആശ്വാസകമായ ഈ വാർത്ത വരുന്നത്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെങ്കിലും വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി യുകെയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലായിട്ടാണ് നഴ്സുമാർ യുകെയിൽ ഇന്നലെ എത്തിയത്. തിരുവനന്തപുരം, കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലും അവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ നഴ്സുമാർ വിമാനമിറങ്ങി.

ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ , റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലാണ് ഈ നഴ്സുമാർ ജോലി ആരംഭിക്കുന്നത്. യുകെ ഗവൺമെന്റിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് യുകെയിൽ എത്തുന്ന എല്ലാവരും പതിനാലുദിവസം ക്വാറന്‍റൈന്‍ ചെയ്യണം എന്നുള്ള കർശന നിയമം ഉള്ളതിനാൽ , അതിനു ശേഷം മാത്രം ആയിരിക്കും അവർ ജോലി ആരംഭിക്കുന്നത്. യുകെയിൽ ജോലിക്കായി കാത്തിരുന്ന ആയിരകണക്കിന് നഴ്സുമാർക്ക് ഈ കോവിഡ് കാലത്ത് പ്രതീക്ഷയേകുന്ന ഒരു വാർത്തകൂടിയാണിത്.

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയനേതൃത്വം റെവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകൻ ഫാ. നോബിൾ തോട്ടത്തിൽ , അമേരിക്കയിലെ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെയിലെ പ്രമുഖ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയ ടിക്ടോക്മൽസരം അത്യധികം ആവേശം നിറഞ്ഞതായിരുന്നു. മലയാള സിനിമയിലെ നടീനടന്മാർ അന്വശരമാക്കിയ പലപല വേഷങ്ങളിൽ പാടിയും അഭിനയിച്ചും മൽസരാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.


ആറാം തമ്പുരാൻ എന്ന സിനിമയിലെ ജഗന്നാഥനെയും കൊളപ്പുള്ളി അപ്പനെയും ഒരുമിച്ച് അവതരിപ്പിച്ച് മാത്യൂ ജോസ് കാന്റെബെറി ഒന്നാം സമ്മാനമായ 150 പൗണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനമായ 75 പൗണ്ട് അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച തോമസ് മാത്യൂ ഗ്രേറ്റ് യാർമൗത്തും , ഗാർഹീകപീഡനങ്ങളെക്കുറിച്ച് സമൂഹത്തിന് സന്ദേശം നൽകിയ കോട്ടയം കാക്കത്തുമലയിലെ ആനി വാവച്ചിചിന്നൂസും പങ്കിട്ടു. തേൻമാവിൻ കൊമ്പത്തെ കാർത്തുമ്പിയെ അവതരിപ്പിച്ച കിങ്ങണി റെയ്നോ ബെൽഫാസ്റ്റ്എന്ന കൊച്ചുമിടുക്കി സ്പെഷ്യൽ ജൂറി അവാർഡിന് അർഹയായി.


ഇവിടെയുള്ള കലാകാരമാരെ വളർത്താൻ ഇത്തരത്തിലുള്ള മൽസരങ്ങൾ ഇനിയും ഗ്രൂപ്പിൽ സംഘടിപ്പിക്കുമെന്ന്കലയെയും കലാകാരമാരെയും ഒരുപാട് സ്നേഹിക്കുന്ന അഡ്മിൻ റോയി ജോസഫ് അറിയിച്ചു.

സ്വന്തം ലേഖകൻ

ഡൽഹി :  ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ടാറ്റ ഗ്രുപ്പും ലോക സാമ്പത്തിക രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസികളെയും സഹായിക്കുവാൻ വേണ്ടി ”  ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ  ” ആരംഭിക്കുന്നു . ഇന്ത്യയിലും , ലോകത്ത് മറ്റ് എല്ലാ രാജ്യങ്ങളിലും ഒരു പോലെ ഉപയോഗിക്കുവാൻ കഴിയുന്ന യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിയും , ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷനും ഒരുക്കിയ മലയാളിയായ സുബാഷ് ജോർജ്ജ് മാനുവലിനും , അദ്ദേഹത്തിന്റെ ക്യാഷ് ബാക്ക് കമ്പനിയായ ബീ വണ്ണിനും , ടെക്ക് ബാങ്കിനും ഇത് അഭിമാന നിമിഷങ്ങളാണ് .

കാരണം യുകെ മലയാളികൾക്കിടയിൽ ബീ വൺ അവതരിപ്പിച്ച ബ്ലോക്ക് ചെയിനിനെയും , ക്രിപ്റ്റോ കറൻസി വ്യാപാരത്തെയും ടാറ്റയെ പോലെയുള്ള നല്ല കമ്പനികൾ അംഗീകരിക്കുമ്പോൾ അത് ബീ വണ്ണിന്റെ ഡിജിറ്റൽ കറൻസിക്ക് ഒരു വലിയ അംഗീകാരമായി മാറുകയാണ് .

1962 ൽ ടാറ്റ സ്റ്റീലിൽ ജോലി ആരംഭിച്ച രത്തൻ ടാറ്റ എന്ന ആർക്കിടെക്ചർ ബിരുദധാരിയുടെ വ്യാവസായിക വൈഭവം ഇന്ത്യയ്ക്ക് സമ്മാനിച്ചത് പുതിയ വഴിത്തിരുവുകളാണ് . വാഹന വിപ്ലവത്തിന്റെ ജയ പരാജയങ്ങളെ നേരിട്ട രത്തൻ ടാറ്റ ഇന്ന് ഇന്ത്യയും കടന്ന് ലോകത്തെ വമ്പൻ വാഹന കമ്പികളായിരുന്ന ജാഗ്വറെയും , ലാന്റ് റോവറെയും ഏറ്റെടുത്ത് തന്റെ എതിരാളികളോട് മധുര പ്രതികാരം വീട്ടിയിരിക്കുന്നു .

ചെറിയ കാറുകൾ മുതൽ വൻ ട്രക്കുകൾ വരെ നിർമ്മിക്കുന്ന വാഹന ഫാക്ടറികൾ , രാജ്യാന്തര നിലവാരമുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പോലെയുള്ള അനേകം പഠന കേന്ദ്രങ്ങൾ , ആശുപത്രികൾ , കാരുണ്യ സ്ഥാപനങ്ങൾ , ടാറ്റ ഗ്ലോബൽ ടീ തേയില കമ്പനി , ടാറ്റ കൺസൾട്ടൻസി സർവീസസ് , ടാറ്റ കെമിക്കൽസ് , ടാറ്റ മോട്ടേഴ്‌സ് , ടാറ്റ പവർ , ടാറ്റ ഗ്രൂപ്പിന്റെ വിമാന കമ്പനി തുടങ്ങിയവയെല്ലാം നേടിയപ്പോഴും മനുഷ്യത്വം മുറുകെ പിടിച്ച ഇന്ത്യൻ വ്യാവസായിയാണ് രത്തൻ ടാറ്റ.

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ ഐ . ടി വിഭാഗമായ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടി സി എസ് ) ആണ് ബാങ്കുകൾക്ക് വേണ്ടി ക്രിപ്റ്റോ കറൻസി ട്രേഡിംഗ് സൊല്യൂഷൻ ആരംഭിക്കുന്നത് . ഉപഭോക്താക്കൾക്ക് ഇനി ഇതിലൂടെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും , വാങ്ങുവാനും , വിൽക്കുവാനും സാധിക്കും . ക്രിപ്റ്റോ സേവനങ്ങൾക്കായുള്ള “ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ” ആരംഭിക്കുമെന്ന് ടി സി എസ് ബുധനാഴ്ച അറിയിച്ചിരുന്നു . ഇന്ത്യയുടെ ക്രിപ്‌റ്റോ കറൻസി വ്യവസായത്തിന് കൂടുതൽ ഉത്തേജനം പകരുന്ന വാർത്തയാണിത്.

ക്രിപ്റ്റോ കറൻസി ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടി സി എസ്  ക്വാർട്സ് ഗ്ലോബലിന്റെ മാനേജർ  ആർ. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. വിവിധ ക്രിപ്റ്റോ കറൻസികളെ സാധാരണ ഫിയറ്റ് കറൻസികളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ കറൻസി വ്യാപാര വേദികൾ, പബ്ലിക് ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്കുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ടി സി എസ് ക്വാർട്സ് സ്മാർട്ട് സൊല്യൂഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാനമായും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസികൾ  ” ഡിജിറ്റൽ ക്യാഷ് ” രൂപത്തിൽ കൈമാറാൻ സാധിക്കുമെന്ന് ടി സി എസ് വ്യക്തമാക്കി .

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നൽകികൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നതിനുശഷം ക്രിപ്റ്റോ കറൻസികളെ എങ്ങനെ പരിഗണിക്കണമെന്ന് ഇന്ത്യൻ സർക്കാരും , റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുമ്പോഴും ഇന്ത്യയിലെ ക്രിപ്റ്റോ ഇക്കോസിസ്റ്റം വളരെ വേഗത്തിൽ വളരുകയാണ്.

ബീ വണ്ണിന്റെ ക്രിപ്റ്റോ കറൻസിയായ ക്രിപ്റ്റോ കാർബൺ 140 ഓളം രാജ്യങ്ങളിൽ ടെക്ക് ബാങ്ക് എന്ന ഓണലൈൻ ആപ്ലിക്കേഷനിലൂടെ സാധാരണ ഫിയറ്റ് കറൻസികളിലേയ്ക്ക് മാറ്റുവാനും , ലക്ഷകണക്കിന് ഷോപ്പുകളിൽ ഉപയോഗിക്കുവാനും , ഇലക്ട്രിസിറ്റി ബിൽ , ഗ്യാസ് ബിൽ , വാട്ടർ ബിൽ , മൊബൈൽ  ഫോൺ ചാർജിംഗ്‌ തുടങ്ങിയവ പോലെയുള്ള സർവീസുകൾക്ക് ഉപയോഗിക്കാവാനുമുള്ള സൗകര്യം ഇതിനോടകം ബീ വൺ ഒരുക്കി കഴിഞ്ഞു .

എന്താണ് ബ്ലോക്ക്  ചെയിൻ , എന്താണ് ക്രിപ്റ്റോ കറൻസി , ക്രിപ്റ്റോ  കറൻസികൾ എങ്ങനെ  നേടാം , അവ ഓൺലൈനിലും നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

ബിബിൻ എബ്രഹാം

യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നു തുടക്കം കുറിച്ച ” ബിലാത്തിയിലെ കൂട്ടുകാർ ” എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികൾക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി.

ഏകദേശം നൂറോളം മങ്കകളും മങ്കൻമാരും പങ്കെടുത്ത മത്സരത്തിലെ വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ശ്രീ. ബോബൻ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകൻ ശ്രീ. ശങ്കർ പണിക്കറും, ഒപ്പം ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസിൽ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേർന്നായിരുന്നു.

മത്സരത്തിൽ ആദ്യ ഘട്ടത്തിൽ ലഭിച്ച നൂറോളം നോമിനേഷനുകളിൽ നിന്നു അഡ്മിൻ ആൻഡ് മോഡറേറ്റഴ്സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാർത്ഥികളിൽ നിന്നും പത്തു പേരെ തിരഞ്ഞെടുത്തത് ബിലാത്തിയിലെ കൂട്ടുകാർ നൽകിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആ പത്തു പേരിൽ നിന്നു വിജയികളെ തിരഞ്ഞെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മലയാള സിനിമയിലെ പ്രമുഖർ ആയ മൂന്നംഗ സെലിബ്രിറ്റി ജഡ്ജിംഗ് പാനൽ നിർവഹിച്ചത്.

കടുത്ത മത്സരം നടന്ന പുരുഷ വിഭാഗത്തിൽ ആഷ്ഫോർഡിൽ നിന്നുള്ള സിജോ ജയിംസിനെ മറികടന്നു വിജയിയായതു കെൻറിൽ നിന്നുള്ള ദീപു പണിക്കർ അണ്. ദീപുവിനെ ഈ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്തതു സഹധർമ്മിണി ആര്യ ആണ്.

വനിതാ വിഭാഗത്തിൽ ബർമിംഗ്ഹാമിൽ നിന്നു മോനി ഷിജോയും, ഈസ്റ്റ് ബോണിൽ നിന്നു ശ്രുതി വിജയനും ഒന്നാമതെത്തി സമ്മാനം പങ്കിട്ടു. ശ്രീമതി. മോനി ഷിജോയെ വാറിംഗ്റ്റണിൽ നിന്നുള്ള ഷിജോ വറുഗീസ് നോമിനേറ്റ് ചെയ്തപ്പോൾ, ശ്രീമതി. ശ്രുതി ജയനെ നോമിനേറ്റു ചെയ്തത് ഈസ്റ്റ്ബോണിൽ നിന്നും ലിറ്റി സത്യൻ ആണ്.

കഴിഞ്ഞ മൂന്ന് ആഴ്ച്ചയോളം സോഷ്യൽ മീഡിയയിൽ ആവേശം വിതറിയ ക്ലോസ് ഇനഫ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം നടത്തിയതു മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ സംവിധായകൻ ശ്രീ. അരുൺ. പി. ഗോപി ആണ്.

വിജയികൾക്ക് ബിലാത്തിയിലെ കൂട്ടുകാർ സ്പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടാണ് സമ്മാനം. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും ബിലാത്തിയുടെ വക പ്രോത്സാഹന സമ്മാനവും അയച്ചു കൊടുക്കുന്നതായിരിക്കും.

മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയികളായവർക്കും, അവരെ സപ്പോർട്ട് ചെയ്ത ബിലാത്തിയിലെ എല്ലാ കൂട്ടുകാരോടുമുള്ള നന്ദിയും ആശംസയും ബിലാത്തി ടീമിനു വേണ്ടി അഡ്മിൻസ് ഈ ഒരു അവസരത്തിൽ അറിയിക്കുകയാണ്.

വളരെ സൗഹാർദ്ദപരമായി നടത്തിയ പ്രഥമ മത്സരം ഒരു വൻ വിജയമാക്കി തീർക്കാൻ വേണ്ടി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാരിൽ നിന്നും തുടർന്നും ബിലാത്തി ടീം ഒരുക്കുന്ന വരും കാല മത്സരങ്ങളിലും നിസ്വാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്.

മലയാളത്തെ നെഞ്ചോടു ചേർക്കുന്ന, മലയാള മണ്ണിൻ്റെ നന്മയും, ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാ ബ്രിട്ടീഷ് മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്‌ഷ്യത്തോടെ ആണ് ബിലാത്തിയിലെ കൂട്ടുകാർ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു തുടക്കം കുറിക്കുന്നത്. ഞാനൊരു “തനി മലയാളി” എന്നു സ്വകാര്യമായി അഹങ്കരിക്കുന്ന ആർക്കും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാം.

2020 ജൂണിൽ തുടക്കം കുറിച്ച ഈ ഗ്രൂപ്പിൽ ഇന്നു 3.5K അംഗങ്ങൾ ആണ് ഉള്ളത്. യു.കെയിൽ ജീവിക്കുന്ന മലയാളികൾക്കു വേണ്ടി മാത്രമുള്ള ഈ ഗ്രൂപ്പിൽ, ജാതിയുടെയോ, മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ഏവർക്കും അംഗമാകാവുന്നതാണ്. കൂടാതെ ലിംഗസമത്വ അസമത്വങ്ങളുടെ വിവേചനങ്ങൾക്കോ വേർതിരിവുകൾക്കോ ഈ ഗ്രൂപ്പിൽ സ്ഥാനമില്ല. പരസ്പര ബഹുമാനം ആയിരിക്കും ഈ ഗ്രൂപ്പിൻ്റെ മുഖമുദ്ര, ഈ ഗ്രൂപ്പിൽ എല്ലാവരും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കും എന്നും അഡ്മിൻസ് അറിയിച്ചു.

അവസാനമായി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നു അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മണ്ണിലേക്ക് കുടിയേറിയ എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെയും ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് സഹർഷം ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പ് സന്ദർശിക്കുക, അംഗമാകുക.

https://www.facebook.com/groups/bilathiyilekootukar/

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 53 ) നിര്യാതനായി, മട്ടാഞ്ചേരി താഴ്‌ശേരില്‍ കുടുംബാംഗമാണ്. അസുഖത്തെ തുടന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന അദ്ദേഹം വൈകിട്ട് 5 മണിയോടെയാണ്‌ നിര്യാതനായത്. ട്യൂമിലെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ . ഏക മകള്‍ അലാന മരിയ കോളജ് വിദ്യാര്‍ത്ഥിനിയാണ് .

മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷത്തോളമായി അയര്‍ലണ്ടിലാണ്‌. സംസ്‌കാരം വെള്ളിയാഴ്ചയോടെ അയര്‍ലണ്ടില്‍ നടത്താനാണ് സാധ്യത. ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ, ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ പരേതനായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.

ജോര്‍ജ് ജോസ് വര്‍ഗീസിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.

ഷൈമോൻ തോട്ടുങ്കൽ

നോർവിച്ച് . ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളിലും കോവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകൾക്ക് സ്വാന്ത്വനത്തിന്റെ കുളിർ തെന്നലുമായി ഒരു ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നു . പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവർത്തനങ്ങളാലും ശ്രദ്ദേയനായ ക്നാനായ യാക്കോബായ സഭയിലെ വൈദീകനും നോർവിച്ചിൽ താമസിച്ചു വരുന്നതുമായ ഫാദർ ജോമോൻ പുന്നൂസ് രചിച്ചു ഈണം പകർന്ന് ജെയ്സൺ പന്തപ്ലാക്കൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും പുതിയ ക്രിസ്ത്യൻ ഡിവോഷണൽ ഗാനം ഇന്ന് റിലീസ് ചെയ്യുന്നു .

പൗരോഹിത്യത്തിന്റെ തിരക്കിലും തനിക്കു ദാനമായി ലഭിച്ച സംഗീതം കളയാതെ സൂക്ഷിക്കുകയും ആത്മ്മീയ പരിപാടികളിലും അതുപോലെ തന്നെ മലയാളി സദസ്സുകളിലും ചിരപരിചിതനാണ് ഫാ . ജോമോൻ . നോര്വിച് മലയാളി അസോസിയേഷൻ സജീവ അംഗവും മുൻപ്രസിഡന്റും ബിസിനസ് സാരംഭകനുമാണ് ജെയ്സൺ പന്തപ്ലാക്കൽ .ഫാദർ ജോമോൻ പുന്നൂസ് അച്ചന്റെ അഞ്ചാമത്തെ ഗാനമായ യേശുവേ നീ നിറയേണമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ലോകത്തു പുത്തൻ വാഗ്ദാനമായ ശ്രെയ അന്ന ജോസഫ് ആണ് .ഈ ഗാനം നിങ്ങളെ ആത്മീയതയുടെ പുത്തൻ തലങ്ങളിലേക്ക് ഉയർത്തും എന്ന് നിസംശയം പറയാം , പാട്ടു കേൾക്കുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

സ്വന്തം ലേഖകൻ

ലണ്ടൻ : ഗാർഹിക പീഡന ബില്ലിൽ ഭേദഗതി വരുത്താൻ സമ്മതിച്ച് എംപിമാർ. “പരുക്കൻ ലൈംഗിക പ്രതിരോധം” (rough sex defence ) ഇനി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിക്കും. ലൈംഗിക പങ്കാളിയെ കൊലപ്പെടുത്തുകയോ അക്രമാസക്തമായി പരിക്കേൽപ്പിക്കുകയോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ചില പ്രതികൾ കോടതിയിൽ പരുക്കൻ ലൈംഗിക പ്രതിരോധം (50 ഷേഡ്സ് ഡിഫെൻസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നു. മരണമോ പരിക്കോ സമ്മതത്തോടെയുള്ള ലൈംഗികതയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി വിശാലമായ നിയമനിർമ്മാണം നടത്താൻ ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് ബാധ്യതയുണ്ടാക്കും. പ്രചാരണക്കാർ ഇതിനെ സ്വാഗതം ചെയ്തെങ്കിലും കുടിയേറ്റ സ്ത്രീകളെപ്പോലുള്ളവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചിലർ പറഞ്ഞു.

ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ കോമൺസിൽ അവസാന ഘട്ടം പാസാക്കി. ഇനി ഇത് ഹൗസ് ഓഫ് ലോർഡ്‌സിൽ ചർച്ചയ്ക്കായി നീങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ തെരേസ മേയുടെ സർക്കാർ ക്രോസ്-പാർട്ടി പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് കാരണം പാസാകാൻ കാലതാമസം നേരിട്ടു. ഗാർഹിക പീഡനത്തിന്റെ ഫലങ്ങൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കുട്ടികളെ നിയമപ്രകാരം ഇരകളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. റഫ് സെക്സ് ഡിഫെൻസ് എന്നതിന്റെ ഉപയോഗം സമീപകാലത്തെ ഏറ്റവും ചടുലവും വേദനാജനകവുമായ സംഭവവികാസങ്ങളിലൊന്നാണ് കോമൺസിൽ സംസാരിച്ച ഹോം ഓഫീസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്സ്, 2016 ൽ കൊല്ലപ്പെട്ട നതാലി കൊനോലിയെ അനുസ്മരിച്ചു. 40ഓളം പരുക്കുകളാൽ ആണ് 26കാരിയായ നതാലി കൊല്ലപ്പെട്ടത്. ലൈംഗിക പങ്കാളിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തിയ്ക്കിടെയാണ് പരിക്കേറ്റതെന്ന് പറഞ്ഞ് കൊലപാതകകേസ് ഒഴിവാക്കുകയായിരുന്നു. ലൈംഗിക വേളയിൽ ഒരാളെ കൊലപ്പെടുത്തുന്നവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ ആഗ്രഹിക്കുന്ന കാമ്പെയ്ൻ ഗ്രൂപ്പ്, ഈ ഭേദഗതിയെ തങ്ങളുടെ വിജയമായി കണക്കാക്കി.

കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിൽ 60 സ്ത്രീകളെ പുരുഷന്മാർ കൊലപ്പെടുത്തിയതായി പ്രചാരകർ വാദിച്ചു. സ്ത്രീകൾ അക്രമത്തിന് സമ്മതിക്കുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ ഈ കേസുകളിൽ 45 ശതമാനവും വളരെ കുറഞ്ഞ ശിക്ഷകളാണ് നേരിട്ടത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബിബിസി ത്രീ 2020 ൽ ഇതുവരെ നാല് കേസുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 കേസുകൾ. സെന്റർ ഫോർ വിമൻസ് ജസ്റ്റിസ് ഡയറക്ടർ ഹാരിയറ്റ് വിസ്ട്രിച്ച് ബില്ലിനെ നിയമനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ മുന്നോട്ടുകൊണ്ടുവരണമെന്നും അവർ വാദിച്ചു.

RECENT POSTS
Copyright © . All rights reserved