യുകെയിലെ സീറോ മലബാർ മിഷനിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവ് നിര്യാതനായി

യുകെയിലെ സീറോ മലബാർ മിഷനിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവ് നിര്യാതനായി
October 21 05:59 2020 Print This Article

യുകെയിലെ സീറോ മലബാർ മിഷനിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവ് തേറാട്ടിൽ നിലയാറ്റിങ്കൽ വാറപ്പൻ തോമസ് (81 ) നിര്യാതനായി . മൃത സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക് അരണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് . അന്നേദിവസം രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

ഭാര്യ : മേരി തോമസ്
മക്കൾ : റോയ് എൻ . ടി .(സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കോ.ലിമിറ്റഡ് ,എം ജി റോഡ്, തൃശൂർ), ഫാ. ബിനോയ് നിലയാറ്റിങ്കൽ (സീറോ മലബാർ മിഷൻ, റെഡ് ഹിൽ, ലണ്ടൻ ), റിജോയ് എൻ . ടി .(ജി എസ് റ്റി കൺസൽറ്റന്റ് , അരണാട്ടുകര )
മരുമക്കൾ : സിസിയ, ജിജി
പേരക്കുട്ടികൾ : ഏബൽ , ആൻ മരിയ , എയ്‌ഡൺ

ബിനോയ് അച്ചൻെറ പിതാവിൻെറ നിര്യാണത്തിൽ സെന്റ് ക്ലയർ മിഷനിലെ ഇടവകാംഗങ്ങൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ന് 9 .20 നെ പരേതൻെറ നിത്യശാന്തിക്കായി സൂമിൽ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles