UK

ഹഡേഴ്‌സ് ഫീൽഡ്:  കഴിഞ്ഞ (മാർച്ച് 18 ) മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന് യുകെ മലയാളികൾ വിടചൊല്ലി. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവനേയും ആശങ്കയിലും വീട്ടു തടവറയിലും ആക്കിയിരിക്കെയാണ്  മെയ് മോളുടെ ശവസംക്കാര ചടങ്ങുകൾ അൽപം മുൻപ് ഹഡേഴ്‌സ് ഫീൽഡിൽ  പൂർത്തിയായത്.

മുൻപ് അറിയിച്ചിരുന്നതുപോലെ പന്ത്രണ്ട് മണിക്കുതന്നെ ശവസംസ്കാര ശുശ്രുഷകൾ ഇന്ന് (08-04-2020) ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിച്ചു. ഫാദർ ജോസ് തെക്കുനിൽക്കുന്നത്തിൽ ആണ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ വളരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവർക്കുപോലും ഒരു നോക്ക് കാണുവാനുള്ള അവസരം പോലും സാധ്യമായിരുന്നില്ല.McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ഉള്ള ശുശ്രുഷകൾ പൂർത്തിയായതിനെത്തുടർന്ന് അടുത്ത് തന്നെയുള്ള Hay Lane Cemetery, Huddersfield ലേക്ക് കബറടക്കത്തിനായി പുറപ്പെട്ടു. സാമൂഹിക അകലം ഉള്ളതിനാൽ പലരും പ്രാർത്ഥനയോടെ ദൂരെ മാറി നിന്നിരുന്നു.

ഒന്നരയോടെ സിമെട്രിയിൽ എത്തിച്ചേരുകയും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്‌തു. നിയന്ത്രണങ്ങൾക്ക് അനുസൃണമായി പെട്ടെന്ന് തന്നെ സംസ്ക്കാരം പൂർത്തിയാക്കുകയും ചെയ്‌തു. യുകെയിലെ പുതിയ ശവസംസ്ക്കാര നിയന്ത്രണങ്ങൾ അനുസരിച്ചു ഏതു തരത്തിലുള്ള മരണമായിരുന്നാലും ബോഡിയെ ചുംബിക്കുവാൻ അനുവദിക്കുന്നില്ല. മെയ് മോളുടെ കോവിഡ് 19 പരിശോധന നെഗറ്റീവ് ആയിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾ ക്നാനായ വോയിസ് തത്സമയ സംപ്രേക്ഷണം ചെയ്‌തത്‌ ബന്ധുക്കൾക്കും നാട്ടിലുള്ള അമ്മയ്ക്കും ബന്ധുക്കൾക്കും ചടങ്ങുകൾ കാണുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത്.St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു മെയ് മോൾ. പരേത കോട്ടയം പുന്നത്തുറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്ന മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ്  (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും.

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുന്ന ബ്രിട്ടനിൽ മരണസംഖ്യ 6000 കടന്നു. ഇന്നലെ മാത്രം യുകെയിൽ മരണപ്പെട്ടത് 786 പേരാണ്. തിങ്കളാഴ്ച ഇത് 439 മാത്രമായിരുന്നു. ഇതോടെ ബ്രിട്ടനിൽ ആകെ മരണസംഖ്യ 6159 ആയി ഉയർന്നു. 3634 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55242 ആയി. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണസംഖ്യ കുത്തനെ ഉയരുന്നത് സർക്കാരിനും എൻ എച്ച് എസിനും വലിയ വെല്ലുവിളിയാണ്. യുകെയിൽ ആദ്യ 200 മരണങ്ങൾ സംഭവിക്കാൻ 17 ദിവസമെടുത്തു. പക്ഷേ അടുത്ത 17 ദിവസം കൊണ്ട് 6000ത്തോളം മരണങ്ങൾ ഉണ്ടായി. പുതിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിന് സാമൂഹിക അകലം പാലിക്കൽ തുടരണമെന്ന് സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ വാലൻസ് പറഞ്ഞു. എന്നിരുന്നാലും, മരണങ്ങളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുകെയിൽ രോഗവ്യാപനം ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഉയർന്ന മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

അതേസമയം, തീവ്രപരിചരണത്തിലുള്ള പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ നടപടി തുടരുന്നുണ്ടെന്നും ഈസ്റ്റർ വാരാന്ത്യത്തിലും ആളുകൾ അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക്ക്ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന്, സമയമാകുമ്പോൾ സർക്കാർ തീരുമാനമെടുക്കുമെന്ന് റാബ് ഉത്തരം നൽകി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബോറിസ് ജോൺസണ് ഓക്സിജൻ തെറാപ്പി ലഭിക്കുന്നുണ്ടെന്ന് റാബ് പറഞ്ഞു. “കാബിനറ്റിൽ നമുക്കെല്ലാവർക്കും അദ്ദേഹം ബോസ് മാത്രമല്ല – ഒരു സഹപ്രവർത്തകനും സുഹൃത്തും കൂടിയാണ്.” റാബ് അറിയിച്ചു. രോഗകാലത്ത് ഓരോ ആശുപത്രിയിലും മതിയായ തീവ്രപരിചരണ വിഭാഗങ്ങൾ (ഐസിയു) കിടക്കകൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് പാട്രിക് പറഞ്ഞു. ഐസിയുവിന്റെ മൊത്തത്തിലുള്ള ശേഷി വർദ്ധിപ്പിക്കുന്നതിൽ എൻ‌എച്ച്എസ് പ്രയത്നിച്ചു. അതിനാൽ കാര്യങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നതായി തോന്നുന്നെന്ന് പാട്രിക് കൂട്ടിച്ചേർത്തു. കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിച്ചു നിർത്തുന്ന ജർമ്മനിയിൽ നിന്ന് അനേകകാര്യങ്ങൾ നമുക്ക് പഠിക്കേണ്ടതായിട്ടുണ്ടെന്ന് സർക്കാറിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 82,074 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. അമേരിക്കയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1970 ആണ്. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി എണ്ണൂറ് പിന്നിട്ടിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം 4ലക്ഷം പിന്നിട്ടു. ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് ഇപ്പോൾ കോവിഡ് അതിന്‍റെ ഭീകരത ഏറ്റവുധികം പ്രകടമാക്കിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ കാലയളവിൽ പ്രധാനമന്ത്രിയുടെ എല്ലാ ചുമതലകളും വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും. പ്രതിദിന അടിയന്തര കൊറോണ വൈറസ് അവലോകന കമ്മിറ്റിയിൽ അധ്യക്ഷനാകുന്നതുമുതൽ ബ്രിട്ടനെ രക്ഷിക്കാനുള്ള ചുമതലയും ഇനി അദേഹത്തിന്റെ തോളിലാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് 46 കാരനായ റാബ്, സർക്കാരിന്റെ ഭരണം ഏറ്റെടുക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടെ ലോകത്തെ വിവിധ കോണുകളിൽ നിന്ന് ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കാൻ കഠിന പ്രയത്‌നം ചെയ്ത വ്യക്തിയാണ് റാബ്. അതിർത്തി അടയ്ക്കൽ, വിമാന സർവീസ് ഇല്ലാതാക്കൽ, അന്താരാഷ്ട്ര അധികാരികളുമായുള്ള ചർച്ചകൾ, പല രാജ്യത്തായി കുടുങ്ങികിടന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കൽ തുടങ്ങി അതീവ ഗൗരവമായ വിഷയങ്ങളാണ് കഴിഞ്ഞ മാസം അദ്ദേഹം കൈകാര്യം ചെയ്തത്.

ആദ്യ സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ഇരട്ട ചുമതല വഹിക്കുന്ന റാബിന് പ്രധാനമന്ത്രിയുടെ അധിക ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുന്നു. ബ്രിട്ടീഷ് ജിഹാദികളുടെ മക്കളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത വ്യക്തിയാണ് റാബ്. ഡേവിഡ് കാമറൂണിന്റെ 2010 ലെ കൺസർവേറ്റീവ് വിജയത്തിൽ എഷറിന്റെയും വാൾട്ടന്റെയും ഇരിപ്പിടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി അദ്ദേഹം മാറിയത്. 2018 നവംബറിൽ തെരേസ മേയുടെ ബ്രെക്സിറ്റ്‌ പദ്ധതിയിൽ പ്രതിഷേധിച്ച് റാബ് തന്റെ കാബിനറ്റ് അംഗത്വം ഉപേക്ഷിച്ചിരുന്നു.

1938 ൽ നാസികളിൽ നിന്ന് പലായനം ചെയ്ത ചെക്ക് സ്വദേശിയായ ജൂത അഭയാർഥിയായിരുന്നു റാബിൻെറ പിതാവ് . ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലുമായി പഠനം പൂർത്തിയാക്കി റാബ് . ബക്കിംഗ്ഹാംഷെയറിൽ വളർന്ന അദ്ദേഹം എറികയെ വിവാഹം കഴിച്ചു. 2019 ലെ ടോറി നേതൃത്വ മൽസരത്തിലും റാബ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാൻ ബ്രിട്ടനെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് ബോറിസ് ജോൺസന്റെ അഭാവത്തിൽ, റാബ് ഏറ്റെടുത്തിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില തൃപ്തിക്കരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.പത്തു ദിവസം മുമ്പ് കോവിഡ് 19 ബാധിതനായ ജോണ്‍സനെ കഴിഞ്ഞ ദിവസമാണ് ആസ്പത്രിയിലേക്ക് മാറ്റിയത്.

ജോണ്‍സന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടിയാണ് ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റിയതെന്നും ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര ഗൗരവമാര്‍ന്നതല്ലെങ്കില്‍ ഈ ഘട്ടത്തില്‍ ജോണ്‍സനെ ആസ്പത്രിയിലേക്ക് മാറ്റുമായിരുന്നില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ സാറ ബോസ്ലെ ചൂണ്ടിക്കാട്ടുന്നത്.

സാധാരണ നിലയ്ക്കുള്ള പരിശോധനകള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ തന്നെ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില തൃപ്തിക്കരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സനെ ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ആസ്പത്രിയിലേക്ക് മാറ്റിയത്.

കോ​വി​ഡ്- 19 ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​​ദ്ദേ​​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ന്‍ നീ​ട്ടി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തീ​വ്ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ഔ​ദ്യോ​ഗി​ക അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ മന്ത്രി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബോറിസ് ജോണ്‍സണെ തുടര്‍ പരിശോധന നടത്താനായി ഇന്നലെയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപതിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോറിസിന്റെ ആരോഗ്യസ്ഥിതി ഇന്നലെയോടെ കൂടുതല്‍ മോശമായി എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് കടുത്ത പനിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേയ്ക്ക് പടര്‍ന്നു പിടിക്കുന്ന കോറോണ ബ്രിട്ടനിലും പിടിമുറുക്കിയതായാണ് റിപ്പോര്‍ട്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി എട്ടരയോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശപ്രകാരം ആണ് മാറ്റിയതെന്നും ജോൺസന് മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ ഫ്ലാറ്റിൽ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ താല്‍ക്കാലികമായി തന്റെ ചുതലകളേല്‍പിച്ച ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പിന്നിൽ ശക്തമായൊരു ടീം സ്പിരിറ്റ് ഉണ്ടെന്ന് സർക്കാറിന്റെ പ്രതിദിന കോവിഡ് -19 മീറ്റിംഗിൽ അദ്ധ്യക്ഷനായ റാബ് പറഞ്ഞു. ജോൺസൺ നിർദ്ദേശിച്ച പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ താനും സഹപ്രവർത്തകരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് ചലഞ്ചിലൂടെ ഞങ്ങൾ രാജ്യത്തെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ഇതിനെ “ഭീകര വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. ബോറിസ് ജോൺസന്റെ തിരിച്ചുവരവിനായി അമേരിക്കൻ ജനതയുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “എന്റെയും ഈ രാജ്യത്തിന്റെയും ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹം.” ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയ്ക്കും ഗർഭിണിയായ അദേഹത്തിന്റെ പങ്കാളി കാരി സൈമണ്ട്സിനും തന്റെ പിന്തുണ ഉണ്ടെന്നും ജോൺസൺ ഇതിലും ശക്തനായി തിരിച്ചു വരവ് നടത്തുമെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ജോൺസന്റെ രോഗമുക്തിക്കായി എല്ലാ നല്ല ആശംസകളും അയയ്ക്കുകയാണെന്ന് പറഞ്ഞു. ജോൺസന്റെ മുൻഗാമിയായ തെരേസ മേയും മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ജോൺസന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചു. ഈ അഗ്നിപരീക്ഷയെ അദ്ദേഹം വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ജോൺസൻ തന്റെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരട്ടെയെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ ആശംസിച്ചു.

സെന്റ് തോമസ് ഹോസ്പിറ്റലിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ സ്റ്റാഫുകൾ ഉണ്ടെന്നും പ്രധാനമന്ത്രി സുരക്ഷിതമായ കൈകളിലാണെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 439 പേർ മരണപ്പെട്ടു. ആകെ മരണസംഖ്യ 5,373ലേക്ക് ഉയർന്നു. ഒപ്പം രോഗബാധിതരുടെ എണ്ണവും അരലക്ഷം കടന്നു. ഇന്നലെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,608 ആയി. ഈ കണക്കുകൾ ഞായറാഴ്ചത്തേക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.

സ്വന്തം ലേഖകൻ

യുകെ പോലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് സമൂഹ വ്യാപനം തടയാനായി സ്കൂളുകൾ ഉൾപ്പെടെ അടച്ചതിനെ പറ്റി പഠനം നടത്തി ഒരു കൂട്ടം ശാസ്ത്രജ്ഞൻമാർ. പഠനത്തിനു ശേഷം സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് സ്കൂളുകൾ അടച്ചത് മികച്ച ഒരു തീരുമാനം ആയിരുന്നു എന്നാണ്. കുട്ടികളിൽ വൈറസ് ബാധ ഉണ്ടായാലും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥ നിലവിലുണ്ടായിരുന്നു, അതിനാൽ ഇൻഫെക്ഷൻ തടയാൻ ഏറ്റവും മികച്ച മാർഗ്ഗം സ്കൂളുകൾ പൂട്ടി ഇടുക എന്നത് തന്നെയാണ്.

ദ ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിസർച്ച് പ്രകാരം 2003 ലുണ്ടായ സാർസ് രോഗവും, ഫ്ലൂവും ഉൾപ്പെടെ 16 കേസുകളിൽ നടത്തിയ പഠനത്തിലാണ് സ്കൂളുകൾ പൂട്ടേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നത്. ഇതുമൂലം രോഗബാധയും മരണസംഖ്യയും 2% മുതൽ 4% വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.


ഇപ്പോൾ ഗവൺമെന്റ് എടുത്തിരിക്കുന്ന നടപടി ഏറ്റവും പ്രശംസനീയമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രൊഫസർ ആയ നീൽ ഫെർഗുസൺ അഭിപ്രായപ്പെട്ടു , ലോക് ഡൗൺ കൃത്യമായി പാലിക്കുന്നതിലൂടെ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനും, രോഗം പടരുന്നത് തടയാനും സാധിക്കും. കുട്ടികൾ എല്ലാം വീട്ടിൽ തന്നെ കഴിയുന്നത് വഴി സ്കൂളുകളിലെ സ്റ്റാഫുകൾക്കുൾപ്പെടെ രോഗം പകരുന്നത് തടയാൻ സാധിക്കും. യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടിയിട്ട് ഇപ്പോൾ മൂന്ന് ആഴ്ചകളായി. രോഗ ബാധയോ, സാധ്യതയോ ഉള്ള അനേകം പേർ മറ്റുള്ളവരുമായി ഇടപഴകുന്നത് തടയാനും അതുവഴി രോഗികളുടെ എണ്ണം വർധിക്കാതിരിക്കാനും ഇത് സഹായകമായി. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ വിദ്യാർഥികൾക്കൊപ്പം നല്ലൊരു ശതമാനം ജീവനക്കാരും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കേണ്ടിവരും, ഇത് വരുത്തിവെയ്ക്കുന്ന അപകടസാധ്യത കൂടി കണക്കിലെടുത്താണ് സ്കൂളുകൾ തുറക്കാത്തത്. എന്നാൽ ഉടനെ തന്നെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമോ, എന്നായിരിയ്ക്കും വിദ്യാഭ്യാസ മേഖല പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരിക എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം വളരെ മുൻപേ സ്വീകരിച്ച സ്‌കൂൾ അടച്ചിടൽ തുടങ്ങിയ നടപടികൾ വളരെ ശരിയാണെന്ന് ശാസ്ത്രലോകവും അംഗീകരിച്ചിരിയ്ക്കുകയാണ് .കൊറോണാ വൈറസ് ബാധയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടം സമൂഹവ്യാപനം ആണ് .സമൂഹവ്യാപനംതടയാനായാൽ പകർച്ചവ്യാധിയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും.

ഇരവിപേരൂര്‍ – കണ്ടല്ലൂര്‍ മണ്ണില്‍ സെനി ചാക്കോ (50) നിര്യാതനായി. ശവസംസ്‌കാരം പിന്നീട് ഇരവിപേരൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടത്തും.

മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍ അംഗമായും, അയര്‍ലന്‍ഡ് ക്‌നാനായ യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്‌കറ്റിലെ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഭരണസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ടല്ലൂര്‍മണ്ണില്‍ പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍ പീടികയില്‍ ജൈനമ്മയുടേയും മകനാണ്. ഭാര്യ- കുറിച്ചി ചെറുവേലില്‍ ജിഷ സെനി (അയര്‍ലന്‍ഡ്), നികിത സെനി ( മെഡിക്കല്‍ വിദ്യാര്‍ത്ഥി, അയര്‍ലന്‍ഡ് ), നിഖില്‍ സെനി, എന്നിവര്‍ മക്കളാണ്. ഇരവിപേരൂര്‍ നെല്ലാട് – കണ്ടല്ലൂര്‍ മണ്ണില്‍ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ, റാന്നി മേപാരത്തില്‍ സോണു ജിക്കു, എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു വീണ്ടും മരണം. ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) ആണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്ന് രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത് .

ഡോര്‍ചസ്ടര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് അറിവായിട്ടില്ല.

മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ മറവടക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സമസ്ത ലണ്ടന്‍ കൾച്ചറൽ സെന്റർ ജോയിന്റ് സെക്രട്ടറി ആയിരുന്നു ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പരേതനായ ഇക്ബാൽ.

മകളോടൊപ്പം ലണ്ടനിൽ താമസിക്കുകയായിരുന്ന കൊല്ലം ഓടനാവട്ടം സ്വദേശി റിട്ടയേർഡ് അദ്ധ്യാപിക ഇന്ദിര (72) ആണ് മരിച്ചത്.

ഓടനാവട്ടം കട്ടയിൽ ദേവി വിലാസത്തിൽ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫിസർ ചെല്ലപ്പന്റെ ഭാര്യ യാണ് മരിച്ച ഇന്ദിര. സ്കൂളിൽ നിന്നാണു വിരമിച്ചത്. മൂത്തമകൾ ദീപ, മരുമകൻ ദീപക് എന്നിവർക്കൊപ്പം 6 മാസമായി ലണ്ടനിലായിരുന്നു താമസം. മരണകാരണം കോവിഡ്-19 ആണോ എന്ന് സംശയികുന്നു.

Copyright © . All rights reserved