ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ:രാജ്യത്തിനെ ഒന്നിച്ചു മനുഷ്യ വിസർജ്യങ്ങൾ കൊണ്ട് നിറക്കാൻ തയ്യാറെടുക്കുകയാണ് ഹെട്രോ,ഗാട്രിക് എയർപോർട്ടുകൾ.
1000 അടിയ്ക്ക് മുകളിൽ പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി വിസർജ്യങ്ങൾ പുറംതള്ളുന്നതിൽ പരിഭ്രാന്തരായിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. ഇത്തരത്തിൽ പുറം തള്ളുന്ന മാല്യനത്തെ ബ്ലൂ ഐസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2015 മുതൽ 2018 ഫെബ്രുവരി വരെയുള്ള കാലയളവുകളിൽ ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമാന്തര പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ വിമാനം താഴെയിറക്കിയ ശേഷമാണ് അതിൽ നിന്നും വിസർജ്യങ്ങൾ ശേഖരിക്കുന്നതും സുരക്ഷിതമായി സംസ്കരണം നടത്തുന്നതും. എന്നാൽ,ഹെട്രോ,ഗാട്രിക് തുടങ്ങിയ എയർപോർട്ടുകളിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നും വിപരീത രീതിയിലുള്ള സംഭവങ്ങളാണ് കാണാൻ കഴിയുന്നത്. ജനങ്ങളെ വലയ്ക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ മാത്രമല്ല ഇവർ കൈക്കൊള്ളുന്നത്. പരാതിയുമായി ചെല്ലുന്നവരെ പരിഹസിക്കുകയാണ് അധികൃതർ ചെയുന്നത്.
ഒരിക്കലും പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ നിന്നും വിസർജ്യങ്ങൾ പുറം തള്ളാറില്ലെന്നും വിമാനത്തിൽ മാലിന്യം സൂക്ഷിക്കുന്ന വാൽവിന് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുവെന്നും അവർ പറയുന്നു. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഹീത്രു എയർപോർട്ട് വെബ്സൈറ്റ് വഴി അധികാരികളെ വിവരം അറിയിക്കണം. ഇങ്ങനെയൊരു സംഭവം നടന്നതായി അവർക്ക് ബോധ്യപ്പെട്ടാൽ അതിന് നഷ്ട്ടപരിഹാരം നൽകാനും ഹീത്രു അധികൃതർ ഒരുക്കമാണ്.അതിനായി അവർ പറയുന്നത് ഇത്രമാത്രം:”നാശനഷ്ടം ഉണ്ടായെന്ന് പറയുന്ന സ്ഥലത്ത് ഞങ്ങളുടെ പ്രതിനിധിയെ അയക്കുന്നതായിരിക്കും.അയാൾ അവിടെ എത്തി അവിടെ പരിശോധിക്കുന്നതുവരെ മാലിന്യം നീക്കം ചെയ്യാതെ ഇരിക്കുക.
ഈ സേവനങ്ങൾ നടപ്പിലാക്കാൻ അധികൃതർ 07860323816 എന്ന നമ്പറും നൽകുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലണ്ടൻ ബ്രിഡ്ജിനു മുകളിൽ കത്തിയാക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഭീകരാക്രമണ കേസ് കഴിഞ്ഞ് ജയിൽ വിട്ട ആളാണ് തിരിച്ചെത്തി വീണ്ടും കത്തിയാക്രമണം നടത്തിയത്. 28കാരനായ ഉസ്മാൻ ഖാൻ ആണ് ആക്രമണത്തിന് പിന്നിൽ. മുമ്പ് തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇദ്ദേഹം എന്നും പോലീസ് വ്യക്തമാക്കി. 2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഉസ്മാൻ. തുടർന്ന് 2018ലാണ് പുറത്തിറങ്ങിയത്.
നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഉസ്മാൻ താമസിച്ച സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എല്ലാവരും ജാഗരൂകരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സ്റ്റാഫോർഡ്ഷയർ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് ബേക്കർ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ രംഗത്തെത്തി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ജോൺസൻ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, മിസ് ഡിക്ക് എന്നിവരടക്കം പല പ്രമുഖരും പൊതുജനങ്ങളുടെ ധീരമായ നടപടികളെ പ്രശംസിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിനു സമീപം അക്രമിയുടെ കുത്തേറ്റു രണ്ടു പേർ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളയുകയും വെടിവെച്ചിടുകയും ചെയ്യുകയായിരുന്നു
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനുവരി രണ്ട് മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രെയിൻ ടിക്കറ്റ് ചാർജ് വർദ്ധനവ് കോടിക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വർദ്ധനവ് 2019 തുടക്കത്തിൽ ഏർപ്പെടുത്തിയ 3.1 ശതമാനം ചാർജ് വർദ്ധനവിനേക്കാൾ കുറവാണെന്ന് ട്രെയിൻ കമ്പനി. ജോലിക്കാരുടെ യാത്രാചെലവ് പ്രതിവർഷം ഏകദേശം 100 പൗണ്ടോളം ഉയരും. ഭൂരിപക്ഷം യാത്രക്കാർക്കും തങ്ങളുടെ പണത്തിനു തുല്യമായ മൂല്യം യാത്ര സൗകര്യത്തിൽ ലഭിക്കുന്നില്ല എന്ന പരാതി നിലവിലുണ്ടെന്ന് ഇൻഡിപെൻഡൻസ് വാച്ച് ഡോഗ് ട്രാൻസ്പോർട്ട് ഫോക്കസ് പറഞ്ഞു.
സൗത്ത് വെസ്റ്റ് റെയിൽവേ സർവീസ് ജീവനക്കാർ അടുത്ത 27 ദിവസത്തെ റെയിൽ സ്ട്രൈക്ക് തീരുമാനിച്ചിരുന്നതായും അറിയിപ്പുണ്ട്. ട്രെയിനിലെ ഗാഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽ മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ മെമ്പേഴ്സ് വാക്ക് ഔട്ട് നടത്താൻ സാധ്യതയുണ്ട്.
അധികമായി ലഭിക്കുന്ന തുക 2020-ഓടെ ആയിരത്തിലധികം സർവീസുകൾ തുടങ്ങാൻ ഉപയോഗിക്കുമെന്ന് ഡെലിവറി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പോൾ പ്ലമ്മർ പറഞ്ഞു. തിരക്കേറിയ റൂട്ടുകളിൽ ബദൽ സംവിധാനത്തിനും സർവീസ് മെച്ചപ്പെടുത്താനും മാത്രമാണ് തുക ഉയർത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസുകൾ വേണമെന്നും സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും. ഡിലെ, ക്യാൻസലേഷൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ ട്രെയിൻ 15 മിനിറ്റിലധികം താമസിച്ചാൽ കോമ്പൻസേഷൻ നൽകുന്നുണ്ടെങ്കിലും അത് ഓട്ടോമാറ്റിക് പെയ്മെന്റ് ന് പകരം നേരിട്ട് ലഭിക്കും വിധം ആകാനും അവർ ആവശ്യപ്പെടുന്നു .
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.
ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.
സാലിസ്ബറി: യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ.. ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം… നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു… അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്.
ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി… അതെ അതിജീവനത്തിന്റെ നാളുകൾ… എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ ‘അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം ‘കഫേ ദിവാലി’ എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി… ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.
വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു.
അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്…. ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്… മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് … ഇതിനെല്ലാം പുറമെ ‘മിസ്റ്ററി ഡിന്നെഴ്‌സ്’ എന്ന കടമ്പയിൽ വിജയിക്കണം… അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്. ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി..
ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും
ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. ഒരു കൂട്ടം ആൾക്കാർ നിരവധിപേരെ കത്തിക്കുത്തിന് ഇരയാക്കി. പോലീസ് കലാപകാരികൾ ക്കെതിരെ നിറയൊഴിച്ചു. ട്രെയിനുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് ലണ്ടൻ സമയം രണ്ടു മണിക്കാണ് സംഭവം നടന്നത് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന ഭീകരാക്രമണവും സുരക്ഷാവീഴ്ചയും ജനവികാരം സർക്കാരിനെതിരെ തിരിയുവാൻ സാധ്യതയുണ്ട്.
സംഭവത്തിന് പിന്നിൽ ഉള്ള കൂടുതൽ കാര്യങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. പോലീസിന്റെ അവസരോചിതമായ സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. സംഭവത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ട്വീറ്റ് ചെയ്തു.
അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വിഡിയോയിൽ കാണാം.
ഒരാൾക്കു നേരെ 2 പൊലീസ് ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിനിൽക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ തേംസ് നദിയുടെ വടക്കു ഭാഗത്തേക്കു മാറ്റി. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ബ്രിക്സ് പോലെ രാഷ്ട്രീയ പ്രശ്ങ്ങളിൽ അലയുകയാണെങ്കിലും പുരോഗതിയില്‍ മുന്നിൽ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പക്ഷേ ഇതിനിടയിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ബ്രിട്ടനില്‍ ഇപ്പോഴും ഇടമുണ്ട്. എട്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് വരെ ദുര്‍മന്ത്രവാദികള്‍ സ്ഥിരമായി സാത്താന്‍ സേവ നടത്തിയിരുന്ന പ്രദേശങ്ങള്‍ പോലും ബ്രിട്ടനിലുണ്ട്. ഇത്തരം ഒരു പ്രദേശത്താണ് ഇപ്പോള്‍ വീണ്ടും സാത്താന്‍ സേവയുടെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതത്തിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഗ്രാമവാസികളില്‍ പലരും ഇക്കാരണം കൊണ്ട് തന്നെ ഭീതിയിലുമാണ്.
സാത്താന്‍ സേവയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്ന മേഖലയായിരുന്നു ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതം. അതേസമയം സാത്താന്‍ സേവ എന്നത് ആധുനിക മതപുരോഹിതന്‍മാര്‍ നല്‍കിയ പേരാണെന്നും ചെയ്തു വന്നിരുന്നത് പരമ്പരാഗത രീതിയിലുള്ള ആരാധനയമാണെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും ഇത്തരം ആരാധനയുമായി ബന്ധപ്പെട്ട് കണ്ടു വന്നിരുന്ന ചില സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്.ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്കിലും പരിസരത്തും വെറും അഞ്ച് ദിവസത്തിനുള്ളിൽ മൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തി.
ഈ മേഖലയിൽ പല മൃഗങ്ങളെയും കുത്തേറ്റു ചോര വാര്‍ന്നു ചത്ത നിലയില്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്കു തുടക്കമിട്ടത്. കൂടാതെ ഇത്തരത്തില്‍ ചത്ത ജീവികളുടെ ശരീരത്തില്‍ പല രീതിയിലുള്ള ചിഹ്നങ്ങളും കണ്ടെത്തിയിരുന്നു. നക്ഷത്രം പോലുള്ള സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് മരിച്ച ജീവികളുടെ ശരീരത്തില്‍ വരച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയത്. സാത്താന്‍ സേവക്കാര്‍ കൊന്നതെന്നു കരുതുന്ന ജീവികളില്‍ അണ്ണാനും, മുയലും പക്ഷികളും മുതല്‍ ചെമ്മരിയാടുകള്‍ വരെ ഉള്‍പ്പെടുന്നു. അതിൽ മൂന്നെണ്ണം ബ്രാംഷോ ഗ്രാമത്തിലാണ് നടന്നത്.സാത്താനിക് ഗ്രാഫിറ്റിയിൽ ഒരു പള്ളി മൂടിയിരുന്നു, സെന്റ് പീറ്റേഴ്സിലെ സിവിൽ ഇടവകയിലെ പള്ളിയുടെ വാതിലിൽ തലതിരിഞ്ഞ കുരിശും വാതിലിൽ സ്പ്രേ ചെയ്ത 666 നമ്പറുകൾ ഉൾപ്പെടെ ചുരണ്ടിയതായി റെവറന്റ് ഡേവിഡ് ബേക്കണിനോട് പറഞ്ഞു. കുരിശും പെന്റഗ്രാമും ഉപയോഗിച്ച് ചത്ത നിലയിൽ കണ്ടെത്തി മാർഗങ്ങളിൽ , മാന്ത്രികതയുമായി ബന്ധപ്പെട്ട ചിഹ്നം, അതിന്റെ ശരീരത്തിൽ പെയിന്റ് സ്പ്രേ ചെയ്തിരിക്കുന്നു
ഈ വിഷയത്തില്‍ ഏതായാലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. രണ്ട് സാധ്യതകളാണ് ഈ സംഭവത്തില്‍ അവര്‍ കാണുന്നത്. ഒന്ന് ഏതോ ഒരു സംഘത്തിന്‍റെ തമാശയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തി. അല്ലെങ്കില്‍ മിക്കവരും കരുതുന്നതു പോലെ സാത്താന്‍ സേവക്കാര്‍ വീണ്ടും സജീവമായതിന്‍റെ ലക്ഷണം. തമാശയ്ക്കു വേണ്ടിയുള്ളതാണെങ്കില്‍ ഒന്നോ രണ്ടോ ജീവികളുടെ കൊലപാതകത്തില്‍ അത് അവസാനിച്ചേനെ എന്നിവര്‍ കരുതുന്നു. അതുകൊണ്ട് തന്നെ സാത്താന്‍ സേവയ്ക്കാണ് പോലീസും കൂടുതല്‍ സാധ്യത കല്‍പിച്ചിരിക്കുന്നത്.
സാത്താന്‍ സേവ ശിക്ഷാര്‍ഹമാക്കാനുള്ള വകുപ്പ് ബ്രിട്ടനിലില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ബ്രിട്ടിഷ് നിയമം ഓരോ പൗരനനെയും അനുവദിക്കുന്നുണ്ട്. എന്നാല്‍ ജീവനുള്ള ഏതിനെയും ആചാരത്തിന്‍റെ പേരില്‍ ബലി കൊടുക്കുന്നത് ബ്രിട്ടിഷ് നിയമപ്രകാരം കുറ്റകൃത്യമാണ്. ഇതാണ് ജീവികളെ കൊന്നത് കുറ്റകൃത്യമാക്കി മാറ്റുന്നതും. ഏതായാലും പൊലീസ് ഉടനെ കുറ്റവാളികളെ കണ്ടെത്തുമെന്നും അതോടെ ആശങ്ക അവസാനിക്കുമെന്നുമാണ് ന്യൂ ഫോറസ്റ്റിനു സമീപമുള്ള ഗ്രാമവാസികളുടെ പ്രതീക്ഷ.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് വിജയമാണ് ആതിഥേയരായ ന്യൂസിലൻഡ് സ്വന്തമാക്കിയത്. എന്നാൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. ഐസിസി യുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ഈ മത്സരമെന്നതാണ് അത്. ഇക്കാര്യം കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടീമുകളുടെ പോയിന്റിനെ ഈ മത്സരത്തിലെ ജയപരാജയം ബാധിക്കില്ല. അല്ലായിരുന്നെങ്കിൽ ന്യൂസിലൻഡ് ഈ മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റുകൾ നേടിയേനെ.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിയമം അനുസരിച്ച് ഓരോ ടീമും മൂന്ന് വീതം ടെസ്റ്റ് പരമ്പരകളാണ് നാട്ടിലും, വിദേശത്തും കളിക്കേണ്ടത്. ഈ പരമ്പരകളിലെ പോയിന്റുകളാണ് ചാമ്പ്യൻഷിപ്പിൽ കണക്കിലെടുക്കുക. ഇതനുസരിച്ച് ഇംഗ്ലണ്ടിന്റെ വിദേശ പരമ്പരകൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ( 4 മത്സര പരമ്പര), ശ്രീലങ്കയ്ക്കെതിരെയും (2 മത്സര പരമ്പര), ഇന്ത്യയ്ക്കെതിരെയുമാണ്(5 മത്സര ടെസ്റ്റ് പരമ്പര). ഈ മൂന്ന് പരമ്പരകളിലെ ജയപരാജയങ്ങൾ മാത്രമേ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ പോയിന്റിനെ ബാധിക്കൂ.
ന്യൂസിലൻഡിനെതിരെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഈ മത്സരങ്ങൾ പോയിന്റിന് പരിഗണിക്കില്ല. അത് കൊണ്ട് തന്നെ കിവീസിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത പരാജയം ഇംഗ്ലണ്ടിനെ അത്ര കാര്യമായി അലട്ടില്ല.
കെൻസിങ്ടൺ കൊട്ടാരത്തില്‍ നിന്ന് മോഷണം നടത്തിയെന്ന് തുറന്നുപറഞ്ഞ് ഗായിക കാമില കാബെല്ലോ. കാമില കുറ്റം സമ്മതിച്ചതോടെ വില്യം രാജകുമാരനും കേറ്റും പ്രതികരിച്ചു. അതോടെ സംഭവം വാര്‍ത്തയായി.
കൊട്ടാരം സന്ദര്‍ശിക്കുന്നതിനിടെ ഓര്‍മ്മയ്ക്കുവേണ്ടി സൂക്ഷിക്കാന്‍ ഒരു പെന്‍സിലാണ് മോഷ്ടിച്ചത് എന്നാണ് കാമില തുറന്നുപറഞ്ഞത്. അവതാരകന്‍ ഗ്രെഗ് ജെയിംസാണ് തന്നെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഗായിക വെളിപ്പെടുത്തി. വില്യം രാജകുമാനെയും കേറ്റിനെയും സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് മോഷണം നടത്തിയതെന്നും കാമില പറഞ്ഞു.
എന്തെങ്കിലും ഒന്ന് എടുക്കൂ എന്നുപറഞ്ഞ് ഗ്രെഗാണ് ധൈര്യം തന്നത്. ആ പെന്‍സിലെങ്കിലും എടുക്കൂ എന്നും ഗ്രെഗ് പറഞ്ഞുവെന്നും അവര്‍ പറയുന്നു. മോഷ്ടിച്ച ആ പെന്‍സില്‍ അമ്മയുടെ പേഴ്സില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കൊട്ടാരത്തിന് അത് തിരിച്ചുകൊടുക്കണമെന്ന് അമ്മ പറഞ്ഞു. എന്നാല്‍ താനാണ് വേണ്ടയെന്ന് പറഞ്ഞത് എന്നും കാമില തുറന്നുസമ്മതിക്കുന്നു.
പ്രിയപ്പെട്ട രാജകുമാരനോടും കേറ്റിനോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. മോഷണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിയിട്ടില്ല എന്നും കാമില പറഞ്ഞു. മറുപടിയായി കെനിങ്സ്റ്റണ്‍ കൊട്ടാരത്തിന്റെ പ്രതികരണം ഒരു ഇമോജിയില്‍ ഒതുങ്ങി. ഒരു ജോഡി കണ്ണുകളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- നേഴ്സിംഗ് ഹോമിൽ 94 കാരിയായ വയോധികയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിനു മൂന്ന് നഴ്സുമാർ അറസ്റ്റിൽ. പനിബെൻ ഷായുടെ കുടുംബാംഗങ്ങൾ നഴ്സിംഗ് ഹോമിൽ ക്യാമറ വച്ചതിനെ തുടർന്നാണ് അവിടെ നടക്കുന്ന ക്രൂരതകൾ പുറം ലോകത്ത് എത്തിയത്. നഴ്സിംഗ് ഹോമിലെ സ്റ്റാഫുകൾ വയോധികയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണം ഡിമൻഷ്യ ആണെന്ന് നേഴ്സുമാർ വരുത്തി തീർത്തു. എന്നാൽ സംശയം തോന്നിയ മകൻ കീർത്തിയും കൊച്ചു മകനും ചേർന്ന് വയോധികയുടെ മുറിയിൽ ക്യാമറ സ്ഥാപിച്ചു. ഇതിനെത്തുടർന്നാണ് നഴ്സുമാർ അവരെ ഉപദ്രവിക്കുന്നതും, ശരീരത്തിൽ ചൂടു വെള്ളം ഒഴിക്കുന്നതും എല്ലാം കുടുംബാംഗങ്ങൾ കണ്ടെത്തിയത്.
തങ്ങൾക്ക് ഇത് വിശ്വസിക്കാവുന്നതിലുമപ്പുറം ആയിരുന്നു എന്ന് കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. അനിത റ്റി ( 46), അനിത ബി സി (49), ഹീന പരെക് (55) എന്നിവരെ നാലു മുതൽ ആറു മാസം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.
വയോധികയുടെ അഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്ന തരത്തിലാണ് നഴ്സുമാരുടെ പെരുമാറ്റം എന്ന് കോടതി വിലയിരുത്തി. ഏഷ്യക്കാർക്കുവേണ്ടിയുള്ള പ്രത്യേക നഴ്സിംഗ് ഹോം ആയ മീര സെന്ററിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഇത്തരം തെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.