ബ്രിട്ടണില്‍ പ്രചാരണത്തില്‍ മുന്നിലെത്തിയ മലയാളം ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ന്യൂസ് നല്‍കുന്ന ഔട്സ്റ്റാന്‍ഡിംഗ് ബയോ ഗ്രാഫി അവാര്‍ഡിന് ഉഴവൂര്‍ കോളേജ് മുന്‍ പ്രന്‍സിപ്പാള്‍ ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അര്‍ഹമായി.
ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. നവംബര്‍ ആദ്യവാരം കോട്ടയത്തു നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ അവാര്‍ഡ് നല്‍കും. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡും നിയമോപദേശക സമതിയുമടങ്ങുന്ന പാനലാണ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതിയ സഫലം സൗഹൃതം സഞ്ചാരം എന്ന ആത്മകഥ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രന്‍സിപ്പാള്‍, മലയാളം വകുപ്പ് മേധാവി, കോട്ടയം ബി സി എം കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 34 വര്‍ഷത്തെ അധ്യാപക ജീവിതം. എം ജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കൂടാതെ കോട്ടയം അതിരൂപത പി ആര്‍ ഒ , അപ്നാ ദേശ് പത്രാധിപ സമതിയംഗം, കേരളം എക്‌സ്പ്രസ് (ഷിക്കാഗോ) കണ്‍സല്‍ട്ടന്റ് എഡിറ്റര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇരുപതോളം രാജ്യങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട്. സഫലം സൗഹൃതം സഞ്ചാരം, കല്ലാണപ്പാട്ടുകള്‍, വഴക്കവും പൊരുളും എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. പ്രൊഫ. വത്സാ ബാബുവാണ് ഭാര്യ. ഡോ. ആതിര ബാബു, അനഘ ബാബു എന്നിവര്‍ മക്കളാണ്.
മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങൾ കടന്നു കയറുന്നത് ആദ്യത്തെ സംഭവമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഹാരി-മേഗൻ രാജദമ്പതികൾ. മേഗൻ തന്റെ പിതാവിന് അയച്ച കത്തിലെ വിവരങ്ങൾ ഒരു പ്രമുഖ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയ മേഗന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മേഗന് പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ കത്തെഴുതിയിരിക്കുന്നത്.
ലേബർ പാർട്ടിയിലെ ജെസ് ഫിലിപ്പ്സ്, ഡൈൻ അബ്ബോട്ട്, തുലിപ് സിദ്ധിക്ക് , ഡെമോക്രാറ്റിക് പാർട്ടിയിലെ വേരാ ഹോബ്ഹോസ്സ്,ലൈല മോറാൻ തുടങ്ങി വിവിധ രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്ന എഴുപതോളം എംപിമാർ ആണ് ഇപ്പോൾ മേഗന് വേണ്ടി ഒന്നിച്ചിരിക്കുന്നത്.
മനുഷ്യത്വ വിരുദ്ധവും കാലഹരണപ്പെട്ടതുമായ മാധ്യമ രീതികളാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ രാജകുടുംബത്തിന് നേരെ ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. ” മാധ്യമ സ്വാതന്ത്ര്യം എന്ന അധികാരം ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാന്യതയ്ക്ക് നിരക്കുന്നതല്ല. ഒരുതരത്തിലും അനുവദിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തി ജീവിതത്തിലേക്കുള്ള മാധ്യമ കടന്നു കയറ്റത്തിനെതിരെ ഏതു നിയമ പോരാട്ടത്തിനും മേഗനൊപ്പം ഞങ്ങളുണ്ടാകും. “
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വിമാനത്തിൽ സഹയാത്രികർ ലഗേജ് വെക്കാൻ തലയ്ക്കുമുകളിൽ ലഗേജ് ബോക്സിൽ കുറെയധികം സമയം ചെലവഴിക്കുന്നത് ശല്യമായി തോന്നുന്നുണ്ടോ? പരിഹാരത്തിനുള്ള വഴികളുമായി ഗേറ്റ് വിക് രംഗത്ത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരിൽ ആണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. വിൻഡോ സീറ്റിലെ യാത്രക്കാർ ആദ്യം, പിന്നിൽ നിന്നു തുടങ്ങി മുന്നിലേക്കുള്ള സീറ്റുകളിലെ യാത്രക്കാരെ ക്രമമായി കടത്തിവിടാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഈ രീതിയിൽ ക്രമീകരിക്കുന്നത് ബിസിനസുകാർക്കും ഒറ്റയ്ക്കുള്ള യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും.
എയർപോർട്ട് ഗേറ്റിൽ നിന്ന് സീറ്റിലേക്കുള്ള ദൂരം 10 ശതമാനത്തിലധികം കുറയ്ക്കാനാവും എന്നാണ് കരുതുന്നത്. ഒരുമിച്ച് ഇരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും അതിനുള്ള സൗകര്യം ലഭ്യമാക്കും, അതും പിന്നിൽ നിന്നാവും സീറ്റിംഗ് തുടങ്ങുക. 158 യാത്രക്കാരെ 14 മിനിറ്റുകൾക്കുള്ളിൽ ഈ രീതിയിൽ കയറുന്നതിൽ ഗേറ്റ് വിക്ക് വിജയിച്ചിരുന്നു.
ചെറിയ കുട്ടികളുടെ അടുത്തിരുന്ന് യാത്രചെയ്ത് ബഹളമയമായ ഒരു സഞ്ചാരം ഒഴിവാക്കാനുള്ള മാർഗങ്ങളും ലഭ്യമാണ്. ജപ്പാൻ എയർലൈൻസ് ആണ് ഈ സിറ്റിങ് സിസ്റ്റം നടപ്പാക്കിയത്.
ബോർഡിങ് ഗേറ്റിൽ എപ്പോൾ ക്യൂ നിൽക്കണം എവിടെയാണ് സീറ്റ് തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ യാത്രക്കാർക്ക് കാണാൻ കഴിയുന്ന വിധത്തിൽ അറേഞ്ച് ചെയ്യുന്നു. അതിനനുസരിച്ച് യാത്രക്കാർക്ക് മുൻഗണനാക്രമത്തിൽ വിമാനത്തിനുള്ളിൽ കടക്കാം. ഇതിനെ ബിൻഗോ ബോർഡിങ് എന്ന പേരിൽ യാത്രക്കാർ വരവേറ്റ് കഴിഞ്ഞു. സൗകര്യപ്രദമായ ഈ രീതിയെക്കുറിച്ചു യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
യുകെയിലെ റഫ്രിജറേറ്റഡ് ട്രക്കിംഗ് കണ്ടെയ്നറിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 പേരിൽ ഭൂരിഭാഗവും. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യത്ത് മനുഷ്യക്കടത്തിന്റെ “മഞ്ഞുമലയുടെ അഗ്രം” തുറന്നുകാട്ടിയ വിയറ്റ്നാമീസ് ആണ്
മരിച്ചവർ ആഗോള മനുഷ്യ കടത്തിന്റെ ഇരകളാണെന്ന് ഡിറ്റക്ടീവുകൾ ഇപ്പോൾ വിശ്വസിക്കുന്നു, കേസുമായി ബന്ധമുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.
ബുധനാഴ്ച രാവിലെ എസെക്സ് പോലീസ് രണ്ട് പ്രതികളുടെ ഫോട്ടോകൾ പുറത്തുവിട്ടു.
വടക്കൻ അയർലണ്ടിലെ അർമാഗിൽ നിന്നുള്ള റോനൻ ഹ്യൂസ് (40), സഹോദരൻ ക്രിസ്റ്റഫർ (34) എന്നിവരെയാണ് നരഹത്യ, മനുഷ്യക്കടത്ത് എന്ന പേരിൽ സംശയിക്കുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് സ്റ്റുവർട്ട് ഹൂപ്പർ പറഞ്ഞു: “ഹ്യൂസ് സഹോദരന്മാരെ കണ്ടെത്തി സംസാരിക്കുന്നത് ഞങ്ങളുടെ അന്വേഷണത്തിന് നിർണായകമാണ്.
“ഇപ്പോൾ അവർ വടക്കൻ അയർലണ്ടിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ അവർക്ക് ഐറിഷ് റിപ്പബ്ലിക്കുമായി ബന്ധമുണ്ട്.”കണ്ടെയ്നര്‍ ഇരുവരുമാണ് വാടകയ്ക്കെടുത്തതെന്നാണ് നിഗമനം.പ്രതിയാക്കപ്പെട്ടവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ സമൂഹത്തിൽ നിന്നുള്ള പിന്തുണ വളരെ പ്രധാനമാണ് അദ്ദേഹം പറഞ്ഞു
എസ്സെക്സിലെ ഗ്രേയ്സില്‍ വാട്ടര്‍ഗ്ലെയ്്ഡ് വ്യവസായപാര്‍ക്കില്‍ കഴിഞ്ഞയാഴ്ചയാണ് 39 േപരുടെ മൃതദേഹവുമായി ട്രക്ക് കണ്ടെത്തിയത്. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറ്റക്കാരെ കടത്തുന്ന സംഘത്തിന്‍റെ സഹായം തേടിയവരാണ് ദുരന്തത്തിന് ഇരയായത്. കേസില്‍ അറസ്റ്റിലായ കണ്ടെയ്നറിന്‍റെ ഡ്രൈവറായ മൗറിസ് റോബിന്‍സനെ റിമാന്‍ഡ് ചെയ്തു. ഇയാളില്‍ നിന്നുളള വിവരം അനുസരിച്ചാണ് ഹ്യൂസ് സഹോദരന്‍മാരെ തിരയുന്നത്. ഒരു ഐറിഷ് കംപനിയില്‍ നിന്ന് റഫ്രിജറേറ്റഡ് കണ്ടെയനര്‍ ഇരുവരുമാണ് വാടകയ്ക്കെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ബിസ്കറ്റാണെണന്ന വ്യാജേനയാണ് കണ്ടെയ്നര്‍ ബ്രിട്ടനിലേക്കെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും വിയറ്റ്നാമില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. 38 മുതിര്‍ന്നവരുടെയും ഒരു കൗമാരക്കാരന്റെയും മൃതദേഹമാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. ഇനിയും ഒട്ടേറെ പേരെ തിരിച്ചറിയാനുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വെസ്റ്റ് വെർജീനിയ : പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. ശരത്കാലത്തിന്റെ തുടക്കം നവംബർ ഒന്നിനാണ്. അതിനുമുമ്പാണ് ഹാലോവീൻ. യുകെയിലും യുഎസിലും ഹാലോവീൻ അവധി ദിനം കൂടിയാണ്. ഈ വർഷത്തെ ഹാലോവീനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അതിനിടയിൽ തികച്ചും ഒരപൂർവ്വമായ അനുഭവം ഒരു വിദ്യാർത്ഥിനിക്ക് നേരിടേണ്ടതായി വന്നു.
ബെസ്റ്റ് വെർജീനിയയിലെ മാർഷ്യൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ സിഡ്നി വൂൾഫിന് ഉണ്ടായ രസകരമായ അനുഭവം അവൾ ട്വിറ്ററിൽ പങ്കുവച്ചു. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫൻ കിംഗിന്റെ ക്യാരി എന്ന ഹൊറർ നോവലിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അവൾ വേഷം അണിഞ്ഞത്. കാൽപാദം വരെ നീണ്ടുകിടക്കുന്ന വെള്ള ഉടുപ്പും തല മുതൽ കാൽ വരെ ചോര ഒലിയ്ക്കും വിധവുമുള്ള വേഷം കെട്ടിയാണ് അവൾ നിരത്തിലിറങ്ങിയത്. അന്ന് തന്നെ സിഡ്നിയുടെ കാറിന്റെ ബോണറ്റ് ഒരു മാൻ ഇടിച്ചു തകർക്കുകയും ചെയ്തു. എന്നാൽ സിഡ്‌നിയെ കണ്ട് ആളുകൾ ഭയചകിതരായി. കാർ അപകടത്തിൽ അവൾ മരണപ്പെട്ടോയെന്ന് വരെ അവർ സംശയിച്ചു. എല്ലാത്തിനും കാരണം അവളുടെ വേഷം തന്നെ. അല്പസമയത്തിനുശേഷം മാതാപിതാക്കളെ പ്രതീക്ഷിച്ചിരുന്ന അവളുടെ അടുക്കൽ ഒരു ഓഫീസർ വന്നു വൈദ്യസഹായം നിർദേശിക്കുകവരെ ചെയ്തു. എന്നാൽ പാരാമെഡിക്കൽ വിദഗ്ധരെ തെറ്റിധരിപ്പിച്ചതിന് ക്ഷമ ചോദിച്ച ശേഷമാണ് സിഡ്‌നി അവിടം വിട്ടത്.
ഒറ്റപ്പെട്ട ദ്വീപ് നിറയെ റബർ ബാൻഡുകൾ. പരിസ്ഥിതി പ്രവർത്തകരെയും അധികൃതരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഇത്. യുകെയിലെ കോര്‍ണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് ഇൗ റബർ ബാൻഡുകളുടെ കൂമ്പാരം കണ്ടെത്തിയത്. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ കണ്ടെത്തിയ റബര്‍ ബാന്‍ഡുകളുടെ ശേഖരം ആശങ്കയുണ്ടാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റബർ ബാൻഡുകൾ എങ്ങനെ ദ്വീപിലെത്തുന്നു എന്നതിന്റെ കാരണം കണ്ടെത്തിയത്.
“ബ്രീഡിംഗ് സീസണിൽ ഒരു മോണിറ്ററിംഗ് സന്ദർശനത്തിനെത്തിയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് പ്രദേശമാകെ റബർ ബാൻഡുകൾ, എന്തുകൊണ്ടാണ് ഇത്രയധികം റബർ ബാൻഡുകൾ ഉണ്ടെന്നും അവ എങ്ങനെ അവിടെയെത്തുമെന്നും ഞങ്ങൾ അമ്പരന്നു,” വെസ്റ്റ് കോൺവാൾ റിംഗിംഗ് ഗ്രൂപ്പിലെ മാർക്ക് ഗ്രന്ഥം പ്രസ്താവനയിൽ പറഞ്ഞു. കൂടുണ്ടാക്കുന്ന പക്ഷികളെ രക്ഷിക്കാൻ, ശരത്കാലത്തിലാണ് ലിറ്റർ നീക്കം ചെയ്യാൻ ഞങ്ങൾ ഒരു പ്രത്യേക യാത്ര നടത്തിയത്. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ആയിരക്കണക്കിന് ബാൻഡുകളും മത്സ്യബന്ധന മാലിന്യങ്ങളും ശേഖരിച്ചു.ജനവാസമില്ലാത്ത ദ്വീപ് വിദൂരമായതിനാൽ സന്ദർശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ് ബാൻഡുകൾ.
ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഈ ഇവ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകൾ ദ്വീപിലുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം ദ്വീപില്‍ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇത് വർധിച്ച് വരുന്നതായി പിന്നീടുള്ള സന്ദര്‍ശനങ്ങളിലൂടെ ഗവേഷകര്‍ മനസ്സിലാക്കി. പല തവണ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയെത്തി റബര്‍ ബാന്‍ഡുകള്‍ ശേഖരിച്ച് നീക്കം ചെയ്തു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റബര്‍ ബാന്‍ഡുകളാണ് ഈ ദ്വീപില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
എന്നാല്‍ ഇനിയും ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ പലയിടത്തായി ദ്വീപിലുണ്ടെന്നാണ് ഇവര്‍ പറയുന്നു. സംരക്ഷിത പ്രദേശമായതിനാല്‍ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിയ്ക്കുന്ന ആളുകളുട എണ്ണം കുറവാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരേ സമയത്ത് നിരവധി പേര്‍ക്ക് കൂട്ടമായെത്തി ശുദ്ധീകരണം നടത്താന്‍ സാധ്യമല്ല. ഇതിനിടെ തന്നെ ഇപ്പോഴും ദ്വീപിലേക്ക് പക്ഷികള്‍ റബര്‍ ബാൻഡ് എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കോ റോങ് : അമേലിയ ബാംബ്രിഡ്ജ് എവിടെ? ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിനെ (21) കാണാതായിട്ട് ഒരാഴ്ച ആവുന്നു. ബ്രിട്ടീഷ് യുവതിയുടെ തിരോധാനത്തിൽ ആറ് പേരെ കമ്പോഡിയൻ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ആറ് പേർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് കോ റോങ് ഗവർണർ നാമ ബന്തോൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോ റോംങ് ദ്വീപിലെ ബീച്ച് പാർട്ടിയിലാണ് അവളെ അവസാനമായി എല്ലാവരും കണ്ടത്. തന്റെ മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് പിതാവും ഭയപ്പെടുന്നു. ഇരുന്നൂറോളം സൈനികരും പോലീസും അമേലിയക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. വീട്ടിൽ നിന്നും സെപ്റ്റംബർ 27നാണ് അവൾ യാത്ര തിരിച്ചത്. ആദ്യം പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു.
കോ റോങിലെ നെസ്റ്റ് ബീച്ച് ക്ലബ് ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. കാണാതായ ആ രാത്രിയിൽ ഹോസ്റ്റലിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് പോയിരുന്നു. ഹോസ്റ്റലിലേക്ക് മടങ്ങി വരാത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ അവളെ കാണാതായതായി പരാതിപ്പെട്ടത്. അമേലിയയുടെ പേഴ്സ്, ക്രെഡിറ്റ് കാർഡുകൾ, ഫോൺ എന്നിവ അടങ്ങിയ ബാഗ് ബീച്ചിൽ നിന്നും അവളുടെ പാസ്‌പോർട്ട് ഹോസ്റ്റലിൽ നിന്നും പോലീസ് കണ്ടെടുത്തു. വിദേശ വിനോദ സഞ്ചാരികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് പുരുഷന്മാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചില പാശ്ചാത്യ സന്ദർശകരിൽ നിന്ന് പോലീസിന് ഒരു കത്ത് ലഭിച്ചതായി ഗവർണർ പറഞ്ഞു.
അവളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മേജർ ജനറൽ ചുവോൺ നരിൻ അറിയിച്ചു. അടുത്തുള്ള ദ്വീപുകളിലേക്കും തായ്‌ലൻഡ് ഉൾക്കടലിൽ കൂടുതൽ തീരങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അമേലിയ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാദേശിക ഗവർണർ പറയുന്നത്. അമേലിയയുടെ തിരിച്ചുവരവിനായി ബ്രിട്ടൻ പ്രാർത്ഥിക്കുകയാണ്. നിറകണ്ണുകളോടെ…
ബ്രിട്ടനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിര്‍ദേശത്തെ ലേബര്‍പാര്‍ട്ടി അംഗീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി 438 പേര്‍ പിന്തുണച്ചു. ‘നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്’ പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു.
ഡിസംബർ ഒൻപതിനു തെരഞ്ഞെടുപ്പാകാമെന്ന നിർദേശം തള്ളിയതോടെ ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് ദേശീയ പാർട്ടിയും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ലേബർ എംപിമാരിൽ പകുതിയോളം പേരും നിയമനിർമ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാർലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്‍റെ പ്രമേയം ഹൌസ് ഓഫ് ലോർഡ്‌സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ.
‘ഭരിക്കാനായി ജനിച്ചവരാണ്’ എന്ന് കരുതുന്ന ജോൺസനെപോലുള്ള കൺസർവേറ്റീവുകളെ പുറത്താക്കാൻ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോർബിൻ തന്റെ പ്രചാരണത്തിന് കളമൊരുക്കി. ‘ബ്രെക്സിറ്റ് ഇല്ലാതാക്കാനായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്’ എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക് ലീഡര്‍ ജോ സ്വിൻസൺ പറഞ്ഞത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കാന്‍ ‘പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ’ ഒരു പാർലമെന്റ് ആവശ്യമാണെന്ന് ജോണ്‍സണ്‍ ഹൌസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചക്കിടെ വാദിച്ചിരുന്നു. ‘ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളിലേക്ക് പോകുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റ് മാർഗമില്ല’ എന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.
ഒക്ടോബർ 31-ന് മുൻപ് യൂറോപ്യൻ യൂണിയൻ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോൺസൻ ആരംഭിച്ചത്. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാൽ തെരഞ്ഞെടുപ്പ് നിർദേശം പരിഗണിക്കാമെന്നായിരുന്നു ആദ്യം ലേബര്‍പാര്‍ട്ടി എടുത്ത നിലപാട്. ബ്രെക്‌സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ജോൺസൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ മാത്രമേ ജനുവരിക്ക് മുൻപ് യൂറോപ്യൻ യൂണിയൻ വിടാൻ സാധിക്കൂ. പൊതു തിരഞ്ഞെടുപ്പിലൂടെ അംഗബലം കൂട്ടി ശക്തമായി തിരിച്ചുവരാനാണ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്.
സുഹൃത്തുക്കൾക്കിടയിൽ മൗറിസ് റോബിൻസൺ അറിയപ്പെടുന്നത് ‘മോ’ എന്ന വിളിപ്പേരിലാണ്. ‘ലോറി ഡ്രൈവർ’ എന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ജോബ് ഡിസ്‌ക്രിപ്‌ഷനായിത്തന്നെ ചേർത്തിട്ടുള്ള റോബിൻസന്റെ വാളിൽ നിറഞ്ഞു നിൽക്കുന്നതും തന്റെ പ്രിയവാഹനവും ഉപജീവന മാർഗവുമായ ‘പോളാർ എക്സ്പ്രസ്സ്’ എന്നുപേരിട്ടിട്ടുളള സ്കാനിയാ ട്രെയ്‌ലർ ട്രക്കാണ്, ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുപട്ടികളും. സതേൺ റീജിയണൽ കോളേജിൽ ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ആൻഡ് റിപ്പയറിൽ ഡിപ്ലോമഎടുത്ത ശേഷമാണ് റോബിൻസൺ കാർഗോ ട്രെയിലറുകളുടെ രാജ്യാന്തര ഡ്രൈവിങ്ങ് തന്റെ ഉപജീവനമായി തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ യുകെയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് മോ റോബിൻസന്റെത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ 39 ഏഷ്യൻ വംശജരുടെ കൊലപാതകത്തിന്റെ കുറ്റം മോയുടെ തലയിലാണ്.
വടക്കൻ അയർലണ്ടിലെ പോർട്ടഡോൺ സ്വദേശിയാണ് റോബിൻസൺ. ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്ന് തെയിംസ് നദിയിലെ ടിൽബറി ഡോക്കിനടുത്തുള്ള പർഫ്‌ളീറ്റിൽ വന്നിറങ്ങിയതാണ് ഈ റഫ്രിജറേറ്റഡ് ട്രെയ്‌ലർ. അവിടെ നിന്ന് ട്രെയിലർ തന്റെ ട്രക്കുമായി ഘടിപ്പിച്ച് യാത്ര തുടങ്ങിയ റോബിൻസൺ അതുമായി ഹോളിഹെഡ് വഴി ഡബ്ളിനിലൂടെ യാത്ര തുടരുകയായിരുന്നു. ഒടുവിൽ എസ്സെക്സിലെ ഗ്രേയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെത്തി. അവിടെ വണ്ടി നിർത്തിയശേഷം കാർഗോയുടെ രേഖകൾ എടുക്കാൻ വേണ്ടി ട്രെയിലർ തുറന്നപ്പോഴാണ്, റോബിൻസൺ ഉള്ളിൽ തണുത്തുറഞ്ഞു മരിച്ചുകിടക്കുന്ന 39 പേരെ കാണുന്നത്. ആ ഭീകരദൃശ്യം കണ്ട നിമിഷം തന്നെ മോ റോബിൻസൺ ബോധം കെട്ടുവീഴുകയായിരുന്നു. അൽപനേരം കഴിഞ്ഞ് ബോധം വന്നപ്പോൾ റോബിൻസൺ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. പിന്നാലെ വന്നെത്തിയ പോലീസ് റോബിൻസനെ അറസ്റ്റുചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി റോബിൻസൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
വാഹനത്തിന്റെ റെഫ്രിജറേഷൻ സിസ്റ്റം പ്രവർത്തിച്ചിരുന്നു എന്നും, അതിനുള്ളിലുള്ളവർ മരിച്ചത് -25 ഡിഗ്രിസെൽഷ്യസിൽ ഹൈപ്പോതെർമിയ ബാധിച്ചാണ് എന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ കാർഗോ ട്രെയിലറുകൾ വന്നുപോകുന്ന ഡോക്കിൽ നിന്ന് ട്രെയിലർ തന്റെ ട്രക്കിൽ ഘടിപ്പിച്ചുവന്ന റോബിൻസൺ ചിലപ്പോൾ അതിനുള്ളിൽ 39 മൃതദേഹങ്ങൾ ഉള്ള കാര്യം അറിഞ്ഞുകാണാൻ ഇടയില്ല എന്ന് അതേ റൂട്ടിലോടുന്ന ചില ട്രെയിലർ ട്രക്കുകളുടെ ഡ്രൈവർമാർ ഡെയ്‌ലി മെയിൽ പത്രത്തോട് പറഞ്ഞു. മാത്രവുമല്ല, രേഖകളെടുക്കാൻ വേണ്ടി ട്രെയിലർ തുറന്ന് മൃതദേഹങ്ങൾ കണ്ടപാടെ റോബിൻസൺ തന്നെയാണ് ആംബുലൻസിനെയും പൊലീസിനെയും മറ്റും വിളിച്ചുവരുത്തിയതും.
എന്നാൽ, ഈ യാത്രയിൽ റോബിൻസൺ വന്ന വളഞ്ഞ വഴിയാണ് അയാളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒരു ദിവസം കൂടുതൽ യാത്ര ചെയ്യേണ്ടുന്ന ഒരു റൂട്ടിലൂടെയാണ് റോബിൻസൺ തന്റെ ട്രെയിലറുമായി വന്നത്. ആ വഴി ചെക്ക്പോസ്റ്റുകൾ കുറവാണ് എന്നതിനാൽ സൗകര്യമോർത്ത് പല ട്രെയ്‌ലർ ഡ്രൈവർമാരും ആ വഴി പോകാറുണ്ട് എന്നും പറയപ്പെടുന്നു. പോളാർ എക്സ്പ്രസ് എന്ന ലോറി റോബിൻസന്റെ സ്വന്തമല്ല. 2017-ൽ ബൾഗേറിയയിൽ ഒരു ഐറിഷ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ സ്‌കാനിയ ട്രക്ക്.
എസെക്‌സിൽ റോബിൻസൺ തുറന്നത് സ്വന്തം ട്രെയിലറിന്റെ മാത്രം വാതിലല്ല. അയാൾ അഴിച്ചിട്ടത്, ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ മോഹിച്ച് അതിനായി ജീവൻ വരെ പണയപ്പെടുത്തി, ദുരിതങ്ങൾ അനുഭവിക്കാൻ തയ്യാറെടുത്ത് ഇറങ്ങിപ്പുറപ്പെടുന്നവരെ മുതലെടുത്തുകൊണ്ട് ഇരുളിന്റെ മറവിൽ വാഴുന്ന മനുഷ്യക്കടത്തു മാഫിയകളുടെ മുഖംമൂടി കൂടിയാണ്. മൗറിസ് ‘മോ’ റോബിൻസൺ എന്ന ലോറി ഡ്രൈവർ, നിരപരാധിയായ ഒരു നിമിത്തം മാത്രമാണോ അതോ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ ‘മനുഷ്യക്കടത്ത് മാഫിയയുടെ കണ്ണി തന്നെയോ എന്നത് പൊലീസ് ഇനിയും അന്വേഷിച്ചു കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബ്രസൽസ് : ഒക്ടോബർ 31 എന്ന തീയതി ഇനി മറന്നേക്കൂ. ബ്രെക്സിറ്റിൽ പുതിയ വഴിത്തിരിവ്. 2020 ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടണമെന്നുള്ള ബ്രിട്ടന്റെ അഭ്യർത്ഥനയക്ക് യൂറോപ്യൻ യൂണിയന്റെ അനുമതി. അതുകൊണ്ട് തന്നെ മുൻ നിശ്ചയപ്രകാരം അന്തിമ കാലാവധിയായിരുന്ന ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ല. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള 27 അംഗരാജ്യങ്ങളും ബ്രെക്സിറ്റ് നീട്ടുന്നതിന് അനുമതി നൽകിയതായി പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് അറിയിച്ചു. ഒക്ടോബർ 31ന് തന്നെ എന്ത് വന്നാലും യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലായിരുന്നു ജോൺസൻ. എന്നാൽ പാർലമെന്റിൽ ഏറ്റ കനത്ത തിരിച്ചടി മൂലമാണ് അധികസമയത്തിനായി യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
സമയം നീട്ടിചോദിക്കണമെന്ന നിലപാടാണ് ഭൂരിഭാഗം എംപിമാരും കൈകൊണ്ടത്. ജോൺസൻ കൊണ്ടുവന്ന പുതിയ ബ്രെക്സിറ്റ് കരാറിന് അവർ അംഗീകാരം നൽകിയതുമില്ല. ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന ഒരു നിയമവും അവർ പാസ്സാക്കിയിരുന്നു. പാർലമെന്റിന്റെ അഭ്യർത്ഥനയും ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കണക്കിലെടുത്താണ് ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകിയത്.
28 രാജ്യങ്ങളുടെ കൂട്ടായ്മ ആയ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ കരാറായ ബ്രെക്സിറ്റ്, നേരത്തെ രണ്ടു പ്രാവശ്യം നീട്ടിവെച്ചിരുന്നു. നിലവിലെ പാർലമെന്റിൽ ബ്രെക്സിറ്റ് തീരുമാനത്തിന് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തീയതി നീട്ടിയുള്ള തീരുമാനം. എന്നിരുന്നാലും ബ്രെക്സിറ്റ് പ്രശ്നങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയെ ഉള്ളൂ.