കാമുകിയുടെ ശരീരത്ത് പുള്ളികൾ കൊണ്ട് ചിത്രപ്പണികൾ, പ്രദർശനത്തിന് തയാറെടുപ്പിച്ച് കാമുകനായ ചിത്രകാരൻ. ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാണ് കാമുകി സോഫി ക്യാനലിന്റെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റിയത്.
2018 മുതൽ 26-കാരിയായ മുൻ നർത്തകിയുമായ സോഫിയും 54കാരനായ ഹെർസ്റ്റും തമ്മിൽ പ്രണയത്തിലാണ്. ഹെർസ്റ്റിന്റെ കലാസപര്യയ്ക്ക് പൂർണ്ണപിന്തുണ നൽകി സോഫിയ ഒപ്പം നിൽക്കുന്നത് ഇവരുടെ ബന്ധത്തെ ദൃഢമാക്കുന്നു.
കാമുകിയുടെ നഗ്നശരീരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പുള്ളികൾ വരച്ചുകൊണ്ടാണ് ഹെർസ്റ്റിന്റെ പരീക്ഷണം. 2017ൽ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിർമിച്ച് പ്രദർശനത്തിന്‌വെച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാധ്യമാകുന്നതെന്നാണ് ഡാമിയൽ ഹെർസ്റ്റിന്റെ അവകാശവാദം.
വിവാഹിതനായ ഡാമിയൽ ഹെർസ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. പ്രായം ജീവിതത്തിലെ സന്തോഷങ്ങൾക്ക് തടസമല്ലെന്ന് ഇവർ തെളിയിച്ചിട്ടുണ്ട്. ഡാമിയലിനൊപ്പമുള്ള സുന്ദരനിമിഷങ്ങളും ജന്മദിനാഘോഷ ചിത്രങ്ങളും സോഫിയ പോസ്റ്റ് ചെയ്യാറുണ്ട്.
അബുദാബിയിലെ ഏറ്റവും ചെലവേറിയ ആഡംബര മുറിയുള്ളത് എമിറേറ്റ്‌സ് കൊട്ടാരത്തിനുള്ളിലാണ്. മൂന്ന് ബെഡ് റൂം സ്യൂട്ടുകളോടുകൂടിയ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ കൊട്ടാരത്തിന് 55,000 ദിര്‍ഹമാണ് ഒരു ദിവസത്തെ ചാര്‍ജ്. 680 സ്‌ക്വയര്‍ മീറ്റേഴ്‌സാണ് ഈ ആഢംബര സ്യൂട്ടിന്റെ ആകെ വിസ്തീര്‍ണം.



ലോകത്തിലെ തന്നെ നിരവധി പ്രമുഖ വ്യക്തികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണ്‍ , ഇംഗ്ലണ്ട് രാജ്ഞി, മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ പ്രമുഖരായ എല്‍ട്ടണ്‍ ജോണ്‍, ഷക്കീറ, ബോണ്‍ ജോവി എന്നിങ്ങനെ ആ നിര നീണ്ട് പോകുന്നു. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ രാജകുടുംബത്തിലെ പലരും ഇവിടെ താമസിച്ചിട്ടുണ്ട്.



എല്ലാ അര്‍ത്ഥത്തിലും സ്യൂട്ട് വലിയൊരു കൊട്ടാരത്തിന് സമാനമാണ് . മൂന്ന് മുറികള്‍ക്ക് പുറമെ സ്യൂട്ടില്‍ വിശാലമായ സ്വീകരണ മുറിയും മനോഹരമായ ഡൈനിംഗ് മുറിയും ഉണ്ട്. സ്യൂട്ടിലെ മുറികളില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളാണ്. ഹോട്ടല്‍ സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും നേരിട്ട് സ്യൂട്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകമായ ലിഫ്റ്റ് ഉണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. അതിഥികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഭക്ഷണം പാകം ചെയ്യാന്‍ 24 മണിക്കൂറും പാചകക്കാരുടെ സേവനവും ലഭ്യമാണ്. അടുക്കളയും സ്യൂട്ടിനോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികള്‍ക്കുള്ളിലെ ബാത്‌റൂമുകളും വളരെ വിശാലമാണ്.




സ്യൂട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. ചുമരുകളില്‍ ഒട്ടിച്ചിട്ടുള്ള കടലാസുകള്‍ ഇന്ത്യയില്‍ നിന്നും വരുത്തിയിട്ടുള്ള ശുദ്ധമായ പട്ടുകളാണ് ചുമരുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വരോസ്‌കി ക്രിസ്റ്റല്‍ കൊണ്ടുള്ളതാണ് തൂക്കുവിളക്കുകള്‍.10 പേര്‍ക്ക് ഇരിക്കാവുന്ന സ്വകാര്യ ഊണു മുറിയും സ്യൂട്ടിനുള്ളില്‍ ഉണ്ട്. പാത്രങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയും സ്പൂണുകളും ഫോര്‍ക്കുകളും വെള്ളിയുമാണ്. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്ലാസുകള്‍ക്ക് ഒന്നിന് 1000 ദിര്‍ഹമാണ് വില.
ഓരോ മുറികള്‍ക്കും അറേബ്യന്‍ കടലിലേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ബാല്‍ക്കണികളും ഉണ്ട്.


ഒരു മാസം മുന്‍പ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മോചനത്തിന് നടപടിയില്ല. കപ്പലില്‍ കഴിയുന്ന ജീവനക്കാര്‍ ഇറാന്‍ സൈനികരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ജുലൈ 19നാണ് ബ്രിട്ടിഷ് എണ്ണകപ്പലായ സ്റ്റെനോ എംപറോ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് സേനയുടെ കസ്റ്റഡിയിലാണ് നിലവില്‍ ഈ കപ്പല്‍. മലയാളികളടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ആദ്യമൊക്കെ നല്ല രീതിയില്‍ പെരുമാറുന്നു എന്ന് തോന്നിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഇറാന്‍ സൈന്യത്തിന്റെ പെരുമാറ്റം മോശമായിതുടങ്ങി.
ജീവനക്കാരുടെ കൈയ്യില്ലുള്ള ലാപ്പ്ടോപ്പും മൊബൈല്‍ഫോണും അടക്കം എല്ലാം പിടിച്ചെടുത്തു. ഓരോ ദിവസവും കപ്പലില്‍ കാവലിനായി മാറിമാറിവരുന്ന സേനാംഗങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് പെരുമാറുന്നത് കുടുങ്ങികിടക്കുന്നവര്‍ക്ക് വീട്ടിലേക്ക് ദിവസവും ഒരു തവണ വീട്ടിലേക്ക് വിളിക്കാന്‍ അവസരം ഉണ്ട് അങ്ങനെ വിളിച്ചപ്പോഴാണ് മലയാളിയായ സിജു വിറ്റല്‍ ഷേണായ് അച്ഛനോട് കപ്പലിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്.
ജീവനക്കാര്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് തോക്ക് ചൂണ്ടി ചിത്രീകരിച്ചതാണെന്നും സിജു വീട്ടുകാരോട് പറഞ്ഞു.എത്രയും പെട്ടന്ന് കപ്പലിലെ ജീവനക്കാരെ ഇറാന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് ചെയ്യണം എന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇവര്‍.
കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിയമവിധേയമാക്കിയതിന് എതിരെ നാഷണൽ ഹെൽത്ത് സർവീസ് രംഗത്ത്. കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ സുരക്ഷിതമാണെന്നതിനു മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഈ നീക്കം . പതിവായുള്ള ഉപയോഗത്തിനായി കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (നൈസ് ) അറിയിച്ചു. നൈസിന്റെ അനുമതിയില്ലാതെ ചുരുക്കം ചില ഡോക്ടർമാർക്കെ കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിർദേശിക്കാൻ കഴിയൂ. ഈയൊരു തീരുമാനം മൂലം പല രോഗികൾക്കും ചികിത്സ ലഭിക്കാതെയാകും.ഇത് കൂടാതെചികിത്സ ഫലപ്രദമല്ലയെന്ന കാരണത്താൽ സാറ്റിവെക്സ് എന്ന മരുന്നും എൻഎച്ചഎസ് അംഗീകരിക്കുന്നില്ല. എന്നാൽ കീമോതെറാപ്പികളുടെ അനന്തരഫലങ്ങൾ നേരിടുന്ന കാൻസർ രോഗികൾക്ക് കഞ്ചാവ് ഉൾപ്പെടുന്ന നാബിലോൺ എന്ന മരുന്ന് നൽകുന്നതിന് നൈസ് അംഗീകാരം നൽകി.

ഗുരുതരമായ അപസ്മാരം ബാധിച്ച കുട്ടിയായ അൽഫി ഡിംഗ്‌ളിയുടെ അമ്മ ഹന്നാ ഡീക്കൻ പറഞ്ഞു “കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ലോകമെമ്പാടും ധാരാളം ആളുകൾ ഉപയോഗിക്കുന്നു.അവർക്കെല്ലാം നല്ല റിസൾട്ട് ലഭിച്ചു.” അമേരിയ്ക്കയും കാനഡയും മറ്റു ജി 7 രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെന്നും ഹന്ന പറഞ്ഞു.
യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവർ നിർദ്ദേശിച്ചത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു.
ബ്രിട്ടീഷ് ദമ്പതികളുടെ 15 വയസ്സുകാരിയായ മകൾ നോറ ക്വൊറിനെ മലേഷ്യയിലെ ദുസാൻ റിസോർട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായി. ലണ്ടനിൽ നിന്നുള്ള ഐറിഷ് – ഫ്രഞ്ച് ദമ്പതികളായ മീബയും സെബാസ്റ്റ്യനും അവരുടെ മൂന്നു മക്കളോടൊപ്പം ശനിയാഴ്ചയാണ് ക്വാലാലംപൂരിൽ നിന്ന് 40 മൈൽ തെക്ക് സെരേംബാനടുത്തുള്ള റിസോർട്ടിൽ രണ്ടാഴ്ചത്തെ താമസത്തിനായി എത്തിചേർന്നത്. പിറ്റേന്ന് രാവിലെയാണ് നോറയെ അവളുടെ കിടപ്പുമുറിയിൽ നിന്നും കാണാതാവുന്നത്. മുറിയുടെ ജനൽ തുറന്നുകിടക്കുന്നതായും കാണപ്പെട്ടു. നോറ, താൻ താമസിച്ചിരുന്ന ഹോട്ടലിന് സമീപം തന്നെ കാണുമെന്ന് പോലീസ് കരുതുന്നു. കാണാതായി അഞ്ചാം ദിവസവും തിരച്ചിൽ ഊർജ്ജിതമായി തന്നെ തുടരുന്നു.

മലേഷ്യൻ കാടുകളിൽ നടന്ന തിരച്ചിലിനിടയിൽ നോറയുടെ അമ്മ മീബ ക്വൊറിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിച്ചു. ” നോറ ഡാർലിംഗ്, ഐ ലവ് യൂ, മം ഈസ് ഹിയർ ” എന്ന് മീബ പറയുന്നതാണ് കേൾപ്പിച്ചത്. ഈ ശബ്ദത്തിലേക്ക് നോറയെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. 2.5 ചതുരശ്ര മൈൽ വലിപ്പമുള്ള കാട്ടിൽ, ഒരു പ്രദേശത്ത് തിരയുന്ന ഉദ്യോഗസ്ഥരെ ആറു ടീമുകളായി തിരിച്ചിട്ടുണ്ട്. ” കാണാതായ കുട്ടിയെ കണ്ടത്താമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ” ജില്ലാ പോലീസ് മേധാവി മുഹമ്മദ് നോർ മർസുകി ബെസാർ പറഞ്ഞു.
നോറയെ നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു. പക്ഷേ ഇതൊരു തട്ടിക്കൊണ്ടുപോകൽ ആകാമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങൾ.നോറയുടെ തിരോധാനം തികച്ചും അസ്വാഭാവികമാണെന്ന് അവരുടെ കുടുംബസുഹൃത്ത് കാതറിൻ മോറിസൺ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ ഫ്രാൻസിന്റെ അംബാസഡർ ഫ്രഡറിക് ലാപ്ലാൻജെ, കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചു.
ഡോക്ടർമാരുടെ പെൻഷൻ വൈകുന്നത് തടയാൻ ഇംഗ്ലണ്ടിലും വെയിൽസിലും ഗവൺമെന്റ് പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നു. ഓവർ ടൈം ഡ്യൂട്ടി ചെയ്തിട്ട് പോലും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ടാക്സ് അടയ്ക്കാൻ മാത്രമേ തികയുന്നുള്ളൂ എന്ന പരാതി നിലനിൽക്കെയാണ് ഈ നീക്കം. തെരേസ മെയ് യുടെ ഭരണകാലത്തെ ‘കൂടുതൽ പെൻഷൻ ഫ്ലെക്സിബിലിറ്റി’ എന്ന നയം മാറ്റി കുറച്ചുകൂടി പ്രാവർത്തികമായ ആശയം കൊണ്ടുവരാനാണ് നീക്കം. 22 ജൂലൈയിലാണ് ആ നിയമം പാസാക്കിയത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടോറി ലീഡർഷിപ്പ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത് നവീകരിക്കാനുള്ള ഉറപ്പുനൽകിയിരുന്നു.
ഡോക്ടർമാർക്ക് പെൻഷൻ കുറയ്ക്കാതെ തന്നെ ഇപ്പോൾ അവർ സർക്കാരിന് നൽകി വരുന്ന ആനുവൽ ടാക്സ് അലവൻസ് ചുരുക്കാൻ ആണ് നീക്കം. രണ്ടായിരത്തി പത്തിൽ 2,50,000 പൗണ്ടിൽ നിന്നും ഏകദേശം 40,000 പൗണ്ടിലേയ്ക്ക് അവരുടെ അലവൻസ് കുറച്ചിരുന്നു. എന്നാൽ പബ്ലിക് സ്റ്റാഫിന് 50% ശമ്പളം ആയും 50 ശതമാനം പെൻഷൻ നിക്ഷേപം ആയും സൂക്ഷിക്കാം എന്നതായിരുന്നു മുൻപ് ഗവൺമെന്റിന്റെ നയം. എന്നാൽ ഇനിമുതൽ അവർ കോണ്ട്രിബൂഷൻസ് നൽകേണ്ടതില്ല എന്നാണ് ഗവൺമെന്റ് പറയുന്നത്. മുൻപ് ചില ഡോക്ടർമാർക്ക് പ്രതീക്ഷിക്കാത്ത വലിയ ടാക്സ് തുക അടക്കേണ്ടി വന്നതായി അവർ പരാതിപ്പെട്ടിരുന്നു.

ഈ സാമ്പത്തികവർഷം മുതൽ പെൻഷൻ സ്കീമിൽ നിന്നും ഡോക്ടർമാരെ പുറത്തുകൊണ്ടുവരും. അവർക്ക് പെൻഷൻ ലഭ്യമാക്കും എങ്കിലും ടാക്സ് ഇനത്തിൽ വലിയ തുക അടയ്ക്കേണ്ടി വരില്ല. അതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന ആഴ്ചകളിൽ പബ്ലിഷ് ചെയ്യും. ഇതിനു മുൻപ് ഡോക്ടർമാർ എക്സ്ട്രാ ഷിഫ്റ്റ് എടുക്കാത്തത് കാരണം രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റ് വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇനി അതു കുറയും എന്നാണ് നിഗമനം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർ ചാന്ദ് നേപാൾ പറയുന്നത് ഗവൺമെന്റിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ് എന്നാണ്. അത് എൻ എച്ച് എസ് അംഗങ്ങൾക്കെല്ലാം ആശ്വാസകരം ആയിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
യുകെയി-ൽ NHS ൻെറ കീഴിലുള്ള കിംഗ്സ് കോളേജ് ഹോസ്പിറ്റലിലേയ്ക്ക് നേഴ്‌സുമാർക്ക് അവസരം. സാലറി പാക്കേജ് £24000 — £28000/year. ബയോഡേറ്റ അയക്കേണ്ട വിലാസം [email protected] വിളിക്കേണ്ട നമ്പർ : +91 11 41563461/41563462
കൊച്ചിയിൽ വച്ച് ആഗസ്റ്റ് 17 , 18 തീയതികളിലും , മുബൈയിൽ ആഗസ്റ്റ് ഇരുപതാം തിയതിയുമാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത് .
ഈസി ജെറ്റ് കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ ഒരാൾ, വിമാനത്തിലെ ബാക്ക് ലെസ്സ് ഇരിപ്പിടങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് വൈറലായി . ല്യൂട്ടൻ മുതൽ ജനീവ വരെയുള്ള യാത്രയ്ക്കിടയിലാണ് വിമാനയാത്രികയായ സ്ത്രീ തന്റെ കാമുകന് വിമാനത്തിലെ ചാരില്ലാത്ത ഇരിപ്പിടങ്ങളുടെ ചിത്രം അയച്ചു കൊടുത്തത്. ഉടൻതന്നെ ആ ചിത്രം ഇന്റർനെറ്റിൽ വയറൽ ആക്കുകയും ചെയ്തു. റയനിയർ കമ്പനി ചെയ്തതുപോലെയുള്ള ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായിട്ടാകും ചാരില്ലാത്ത ഇരിപ്പിടങ്ങൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അയർലൻഡിലെ ചെലവ് ചുരുങ്ങിയ വിമാന സർവീസുകളിൽ ഒന്നാണ് റയനിയർ. യാത്രയിലുടനീളം ആ സീറ്റിൽ തന്നെ ഇരുത്തുകയും, മറ്റൊരു സീറ്റ് അനുവദിച്ചു കൊടുക്കുക്കാതിരിക്കുകയും ചെയ്തതായി ട്വീറ്റിലുണ്ട്. ഈസി ജെറ്റ് കമ്പനി ആ ചിത്രം നീക്കം ചെയ്യാനായി അഭ്യർത്ഥിച്ചെങ്കിലും, ചിത്രം പോസ്റ്റ് ചെയ്ത ഹാരിസ് തയ്യാറായില്ല.
എന്നാൽ ചിത്രം കമ്പനിയെ അപകീർത്തിപ്പെടുത്താനായി പോസ്റ്റ് ചെയ്തതാണെന്നും, അത്തരം സീറ്റുകളിൽ ഒരു യാത്രക്കാരെയും ഇരിക്കാൻ അനുവദിച്ചില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും, യാത്രക്കാർ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ മാർഗങ്ങളും എടുത്തിരുന്നുവെന്നും അവർ അറിയിച്ചു.
ബെൽഫാസ്റ്റ്: കന്നിയാത്രയിൽ തകർന്നടിഞ്ഞ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ നിർമാതാക്കൾ പാപ്പർ അപേക്ഷ സമർപ്പിച്ചു. ടൈറ്റാനിക് നിർമിച്ച ഹർലൻഡ് ആൻഡ് വൂൾഫ് ആണ് പാപ്പർ നടപടികൾക്കുള്ള അപേക്ഷ സമർപ്പിച്ചത്. കന്പനിയുടെ നൊർവീജിയർ ഉടമ വില്പനയ്ക്കു ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് പാപ്പർ നടപടി. വടക്കൻ അയർലൻഡിൽ സ്ഥിതിചെയ്യുന്ന ഷിപ്യാർഡിലെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാർ. നൊർവീജിയൻ കന്പനിയായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉടമസ്ഥതയിലാണ് ഹർലൻഡ് ആൻഡ് വൂൾഫ് പ്രവർത്തിക്കുന്നത്. ഡോൾഫിൻ ഡ്രില്ലിംഗ് ജൂണിൽ പാപ്പർ നടപടികൾക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഹർലൻഡ് ആൻഡ് വൂൾഫും പാപ്പർ നടപടികളിലേക്കു നീക്കിയത്. 1861ൽ പ്രവർത്തനമാരംഭിച്ച ഹർലൻഡ് ആൻഡ് വൂൾഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 30,000ൽപ്പരം ജീവനക്കാരുണ്ടായിരുന്നു. അര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ജീനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ഇന്ന് 130 ഫുൾ ടൈം ജീവനക്കാരും നിരവധി കരാർ ജീനക്കാരുമാണ് കന്പനിക്കുള്ളത്. പ്രധാനമായം ഉൗർജ-മറൈൻ എൻജിനിയറിംഗ് പദ്ധതികളിലാണ് കന്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുക.
ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലേബർ പാർട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് യാർഡിന്റെ വിധി എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ വക്താവിന്റെ പ്രതികരണം. 1975 മുതൽ 1989 വരെയുള്ള കാലയളവിൽ ഹർലൻഡ് ആൻഡ് വൂൾഫ് സർക്കാർ ഉടമസ്ഥതയിലായിരുന്നു. ടൈറ്റാനിക് മ്യൂസിയം ജീവനക്കാരുടെ തൊഴിലുകൾ പ്രതിസന്ധിയിലാണെങ്കിലും ഷിപ്യാർഡ് അടച്ചുപൂട്ടാൻ സാധ്യതയില്ല. ഷിപ്യാർഡിലെ ഒരു ഭാഗത്ത് ടൈറ്റാനിക്കിനുവേണ്ടി മാറ്റിവച്ച മ്യൂസിയം സ്ഥിതിചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന പേരിൽ 1912 നീറ്റിലിറങ്ങിയ ടൈറ്റാനിക് കന്നിയാത്രയിൽത്തന്നെ തകർന്നപ്പോൾ 1500ൽപ്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ടൈറ്റാനിക് ഡിസൈൻ ചെയ്ത കെട്ടിടത്തിൽ അടുത്തിലെ 4-സ്റ്റാർ ഹോട്ടൽ തുടങ്ങുകയും ചെയ്തു
കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അലാന കട്ട്‌ലാൻഡിൻെറ മൃതദേഹം മഡഗാസ്കറിലെ വനമേഖലയിൽ നിന്നും ഗോത്ര വിഭാഗക്കാർ കണ്ടെത്തി. വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള അലാന, ബയോളജിക്കൽ സയൻസിൽ രണ്ടുവർഷ ഡിഗ്രി പാസായതിനുശേഷം ഇന്റേൺഷിപ്പിനായി മഡഗാസ്കറിൽ എത്തിയതായിരുന്നു.

കൂടെയുണ്ടായിരുന്ന യാത്രക്കാരി രക്ഷിക്കാൻ ശ്രമിച്ചത് മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു . രൂത്ത് ജോൺസൻ എന്ന് അദ്ധ്യാപിക അലാനയുടെ കാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വഴുതി പോവുകയായിരുന്നു.
ലോക്കൽ പോലീസ് ചീഫ് സിനോല നോമിൻജഹാരി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ , സെസ്ന സി 168 എന്ന വിമാനം അഞ്ജാവിയിൽ നിന്നും ആണ് യാത്രതിരിച്ചത് എന്ന് രേഖപ്പെടുത്തി. മൂന്നുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്- അലാനയും, രൂത്തും, പൈലറ്റും മാത്രം. 10 മിനിറ്റ് യാത്ര കഴിഞ്ഞ് ഉടനെ, അലാന തന്റെ സീറ്റ് ബെൽറ്റ് ഊരുകയും, മാനത്തിന് വലതുവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.
അഞ്ച് മിനിറ്റോളം രൂത്ത് ജോൺസൺ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി പോവുകയായിരുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലയിലേക്കാണ് അലാന നിലംപതിച്ചത്. അലാനക്ക് പാരനോയ അറ്റാക്കുകൾ നിരന്തരം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ മകൾ മിടുക്കി ആയിരുന്നുവെന്നും, എല്ലാവരെയും സഹായി ച്ചിരുന്നതായും അലാനയുടെ മാതാപിതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.