ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.
1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.
അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു. 2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 4 ന് ഡെവോണിലെ എക്സ്മൗത്തിൽ 10 വയസുകാരി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് ലൈംഗികമായി പീഡിപ്പിച്ചു പതിനേഴുകാരൻ വിചാരണ നേരിടുന്നത്. 17 കാരനായ കുട്ടി ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ വിചാരണ നടത്തിയ ആദ്യ ദിവസം തന്നെ കുറ്റം സമ്മതിച്ചു. വിചാരണ വേളയിൽ, ആൺകുട്ടി പെൺകുട്ടിയെ പിടികൂടിയത് എങ്ങനെയെന്ന് ജുഡീഷ്യൽ ചോദ്യങ്ങൾക്കു ചെറുപ്പകന്റെ മറുപടിയിൽ ഞെട്ടി കോടതി പരിസരം.
സ്കൂൾ കഴിഞ്ഞ് വരുകയായിരുന്ന അവളെ അയാൾ കഴുത്തിൽ ഒതുക്കി ഒരു നദീതീരത്തിനടുത്ത് ബലാത്സംഗം ചെയ്തു. എന്തുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു: ‘എനിക്ക് അസാധാരണമായ വികാരങ്ങൾ എന്റെ തലയിലൂടെ കടന്നുപോകുന്നു. എനിക്ക് ദേഷ്യം വന്നു ഞാൻ വിഷാദത്തിലായി ഏകാന്തത ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ നഷ്ടപ്പെട്ടു് എനിക്ക് മറ്റാരെയെങ്കിലും എന്തെങ്കിലും ചെയ്യണമെന്നായി. ആ ചെറുപ്പക്കാരൻ പറഞ്ഞു.
ആൺകുട്ടിയെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും നവംബർ 11 ന് ശിക്ഷിക്കപ്പെടുമെന്നും സേന പറഞ്ഞു. ശിക്ഷാവിധിക്കുശേഷവും ഇരയ്ക്കും പ്രതിയെയും തിരിച്ചറിയാൻ പാടില്ലെന്നും പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയെ മാർച്ചിൽ ഒരു ജൂറി കുറ്റവിമുക്തനാക്കിയെങ്കിലും ബലാത്സംഗം, ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ശ്വാസം മുട്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷ വിധിക്കും
വിവാദങ്ങൾക്ക് വഴിവച്ച ലോകകപ്പ് ഫൈനലായിരുന്നു ഇത്തവണത്തേത്. ഫൈനലിൽ ന്യൂസിലന്റും ജംഗ്ലണ്ടും ഏറ്റുമുട്ടി സമനിലയിൽ എത്തിയപ്പോൾ സൂപ്പർ ഒാവറിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും ഒരേപോലെ റൺസ് നേടി. അവസാനം ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിച്ചു. ഇതോടെ വിവാദങ്ങളും തലപൊക്കി. ഇത്തരമൊരു നിയമം ക്രിക്കറ്റിൽ ഇല്ലെന്നും ഇല്ലാത്ത ബൗണ്ടറികൾ ഇംഗ്ലണ്ടിനും നൽതകിയെന്നുമെല്ലാം സീനിയർ താരങ്ങൾ പ്രതികരിച്ചു. അംപയർമാരുടെ തെറ്റായ തീരുമാനത്തേയും എല്ലാവരും വിമർശിച്ചു.
എന്നാൽ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓവർത്രോയ്ക്ക് 6 റൺസ് നൽകിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അംപയർ കുമാർ ധർമസേന.തനിക്കതിൽ മനസ്താപമില്ലെന്നും ധർമസേന വ്യക്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു.
ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സര ഫലത്തിൽ നിർണായകമായി. ശരിക്കും അഞ്ചു റൺസ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമൺ ടോഫൽ ഉൾപ്പെടെയുള്ള അംപയർമാർ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമർശിക്കാൻ എളുപ്പമാണ്.
റീപ്ലേ കണ്ടപ്പോൾ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അംപയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റൺസ് അനുവദിച്ചത്. ആ തീരുമാനത്തെ ഐസിസി അഭിനന്ദിച്ചതുമാണ്’– ശ്രീലങ്കയുടെ മുൻ ഓഫ് സ്പിന്നർ കൂടിയായ ധർമസേന പറഞ്ഞു.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ‘സ്റ്റെന ഇംപറോ’യുടെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാരുമുണ്ട്.
കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല.
ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്.
എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
Iran’s state TV has released video showing the crew on-board the British-flagged oil tanker that was seized by Tehran in the Strait of Hormuz last week.
Get more on this story here: https://t.co/UGizzF1HIu pic.twitter.com/CWLqJX4w46
— Sky News (@SkyNews) July 22, 2019
ലണ്ടൻ: ബോറീസ് ജോൺസൻ പ്രധാനമന്ത്രിയായാൽ താൻ രാജിവയ്ക്കുമെന്നു ബ്രിട്ടനിലെ ധനമന്ത്രി(ചാൻസലർ) ഫിലിപ് ഹാമണ്ട് വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ കൺസർവേറ്റീവ് നേതൃതെരഞ്ഞെടുപ്പിൽ ജോൺസൻ വിജയിക്കുമെന്നാണു കരുതപ്പെടുന്നത്. നേതൃതെരഞ്ഞെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചാലുടൻ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവർ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് സമർപ്പിക്കും. ജോൺസന്റെ ബ്രെക്സിറ്റ് നയവുമായി തനിക്കു യോജിച്ചുപോകാനാവില്ലെന്നു ചാൻസലർ പറഞ്ഞു. ഒക്ടോബർ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടാണു ജോൺസനുള്ളത്. ജോൺസന്റെ കീഴിൽ മന്ത്രിയാവാൻ തനിക്കു സാധ്യമല്ലെന്ന് ഹാമണ്ട് പറഞ്ഞു
ക്രൂര പീഡനം, തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊമ്പതുകാരി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ താന്‍ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നെന്ന് വ്യക്തമാക്കി.
പ്രതികളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് യുവതിയായ തന്നെ 12 ഇസ്രായേല്‍ കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും ഓരോ മണിക്കൂര്‍ ഇടവെട്ട് ഇത് തുടര്‍ന്നെന്നും യുവതി പറയുന്നു.
പതിനാറിനും പത്തൊന്‍പത് വയസ്സിനും ഇടയിലുള്ള 12 പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത്. -ഇസ്രായേല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവതി തുറന്നു പറഞ്ഞു. അവര്‍ ശരീരമാസകലം തന്നെ പീഡിപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് തളര്‍ന്നുവീണ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ താന്‍ അര്‍ധ നഗ്‌നയായിരുന്നു.
കൂട്ടത്തില്‍ ഒരാള്‍ വന്നെന്നെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരായി മണിക്കൂറുകള്‍ ഇടപെട്ട് തന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിനിടെ തളര്‍ന്നു വീണപ്പോള്‍ 12 അംഗസംഘം തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുറിക്ക് പുറത്തിറങ്ങിയ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകായിരുന്നെന്ന യുവതി പറയുന്നു. പുലര്‍ച്ചെ ഒരുമണി വരെയുള്ള കാര്യങ്ങള്‍ തനിക്ക് ഓര്‍മയുണ്ട്. സംഘത്തില്‍ തൻ്റെ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് തനിക്ക് ഓര്‍മയില്ല. കൂട്ടത്തില്‍ ചിലര്‍ ഗര്‍ഭ നിരോധന ഉറകളുമായി വന്നു. ചിലര്‍ അതില്ലാതെയും. അവര്‍ എന്നെ തന്നെ ഇല്ലാതാക്കിയെന്നും യുവതി അഭിമുഖത്തില്‍ പറയുന്നു.
“താൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും വരുന്നോ എന്നും മാനേജർ എനിക്ക് മെസ്സേജ് അയച്ചു. ഞാൻ നമ്പർ ബ്ലോക്ക് ചെയ്തതിന് ക്യാമറ ഇല്ലാത്ത സ്റ്റോക്റൂമിൽ വച്ച് അയാൾ സ്വന്തം പാന്റ് വലിച്ചൂരി എന്നെ അപമാനിക്കാൻ ശ്രമിച്ചു ” . മക്ഡൊണാൾഡ്സിലെ വനിതാ ജീവനക്കാരി യുടെ പരാതിയിൽ ഇങ്ങനെ പറയുന്നു . സമാന രീതിയിലുള്ള ആയിരത്തിലധികം ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ആണ് മാക് ഡൊണാൾഡ്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .
ക്യാമ്പയിനേഴ്‌സ് മാധ്യമങ്ങളോട് പറയുന്നു “മാക് ഡൊണാൾഡ്സിൽ ഒരു മോശമായ തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നത്. ചുരുങ്ങിയത് ആയിരം വനിതാ ജീവനക്കാർ എങ്കിലും അവിടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പരാതിപ്പെട്ടാൽ കുഴപ്പക്കാരായ ജീവനക്കാരെ ശിക്ഷിക്കുന്നതിനു പകരം സ്ഥലംമാറ്റാറാണ് പതിവ്. മാനേജർമാർ മുതൽ സീനിയർ ജീവനക്കാർ വരെ അവിടെ സ്ത്രീകളോട് മോശമായി പെരുമാറുകയോ ഫോൺ നമ്പർ തേടിപ്പിടിച്ചു മെസ്സേജ് അയക്കുകയോ , വിളിച്ചു ശല്യപ്പെടുത്തുക ചെയ്യാറുണ്ടെന്ന് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. മോശം ഫോട്ടോകൾക്കും സെക്സിനും പകരമായി ജോലിക്കയറ്റവും നല്ല ജോലി സമയവും അവർ ഓഫർ നൽകാറുണ്ട്.
ഫുഡ് സെക്ടറിലെ ഏറ്റവും വലിയ വ്യാപാരി വ്യവസായി സമിതി ആയ ബി എഫ് എ ഡബ്ല്യുയു വിന് യുകെയിൽ ഉടനീളം ഉള്ള ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ യൂണിയൻ നേതാവ് ഇയാൻ ഹഡ്സൺ പറയുന്നത് പരാതികൾ മറച്ചുവയ്ക്കപ്പെടുകയും പരാതിക്കാർ ഇരകൾ ആവുകയും ആണ് പതിവ് എന്നാണ്. ചിലർക്കാവട്ടെ പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം നൽകാറുണ്ട്.
എന്നാൽ മാക് ഡൊണാൾഡ്‌സ് അധികൃതർ പറയുന്നത് അതിക്രമം ഉണ്ടാകുന്നപക്ഷം മാനേജറോട് പരാതിപ്പെടുകയോ എംപ്ലോയ് ഹെൽപ് ലൈനിൽ വിളിക്കുകയോ ചെയ്താൽ ഉടനടി അന്വേഷണം ഉണ്ടാകുമെന്നാണ്. എന്നാൽ പരാതിക്കാരിയെ കൂടുതൽ ഉപദ്രവിക്കുന്ന പ്രവണതയാണ് ഇവിടെ എന്നാണ് ബി എഫ് എ ഡബ്ല്യു യു പ്രതിനിധി പറയുന്നത്. സ്ത്രീകൾ പൊതുവേ പരാതിപ്പെടാനും മടിക്കുന്നുണ്ട്. കാരണം പരാതിക്കാർ കൂടുതൽ ഇരകളാവുന്നു. സീനിയർ സ്റ്റാഫുകളും മാനേജർമാരും കുറ്റക്കാർ ആവുന്നത് അവരെ കൂടുതൽ നിസ്സഹായരാക്കുകയാണ്. പരാതിപ്പെട്ടാൽ “ഉടൻ “ഒരു അന്വേഷണം ഉണ്ടാകും എന്നല്ലാതെ മറ്റു നടപടികളില്ല. അതിനുശേഷം അവർ ഒരേ സ്ഥലത്ത് ഒരുമിച്ചാണ് ജോലി ചെയ്യേണ്ടത്. അധികൃതർ ഇടപെടാറേയില്ല. പരാതിക്കാരായ വനിതകളുടെ അവസ്ഥ പരിതാപകരമാണ്. പലപ്പോഴും പരാതിക്കാരെ വിശ്വസിക്കാറു പോലും ഇല്ല.
വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.
കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.
മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്നു കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു. മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാൻ പറയുന്നു.
വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.
രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട് എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.
കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.
സ്റ്റോക്ക് ഓൺ ട്രെൻഡ്: രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.
2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.
സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.