ഹീത്രോവിലെ മിന്നൽ പണിമുടക്ക് മാറ്റിവെച്ചെങ്കിലും ഓഗസ്റ്റിലെ വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. വേനൽ അവധിക്ക് വളരെ അധികം യാത്രക്കാരെ സമരം ബാധിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഫയർ ഫൈറ്റെർസ്, റെസ്ക്യൂ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഹീത്രോ വിമാനത്താവളത്തിൽ ഓഗസ്റ്റിലെ ചില ദിവസങ്ങളിൽ സമരം നടത്താൻ ജീവനക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. യുണൈറ്റഡ് യൂണിയൻ നടത്താൻ തീരുമാനിച്ചിരുന്ന ജൂലൈ 26, 27 തീയതികളിൽ മിന്നൽ പണിമുടക്ക് മാറ്റിവെച്ചു .എങ്കിലും ഓഗസ്റ്റ് 5 6 23 24 തീയതികളിൽ സമരം നടത്താൻ തന്നെയാണ് തീരുമാനം. ശമ്പള പരിഷ്കരണത്തിന് വേണ്ടിയാണ് ജീവനക്കാർ സമരം നടത്തുന്നത്.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ അടച്ചിടേണ്ടി വന്നേക്കും. ഇത്രയധികം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുക ആണെങ്കിൽ എയർപോർട്ട് മൊത്തത്തിൽ പ്രവർത്തനരഹിതമായേ ക്കാം. ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടേണ്ടി വരുമെന്നാണ് യൂണിയൻ പറയുന്നത്. എന്നാൽ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കും എന്ന് എയർലൈൻ പ്രതികരിച്ചു.
ഒന്നരലക്ഷത്തോളം യാത്രക്കാരാണ് വേനലൊഴിവിന് ഓരോ ദിനത്തിലും എയർപോർട്ട് സേവനം ഉപയോഗപ്പെടുത്തുക എന്നാണ് കണക്കുകൂട്ടൽ. യാത്രക്കാർക്ക് പല അസൗകര്യങ്ങളും നേരിടേണ്ടിവരും. സെക്യൂരിറ്റി മുതൽ എല്ലാ ജോലിക്കാരും ഉയർന്ന വേതന ബില്ലിനായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്ക്രീനിങ് പ്രോസസുകൾ വൈകുകയും ബാത്ത്റൂമുകൾ കൂടുതൽ മോശമാവുകയും ചെയ്യും. യുകെയിലെ മറ്റു വിമാനത്താവളങ്ങളെയും സമരം ബാധിക്കാനാണു സാധ്യത.
സേവനം യുകെ തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കി കൊണ്ട് സജീവമായി സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കേരളക്കരയെ പിടിച്ചുലച്ച വെള്ളപ്പൊക്ക സമയത്തും അതിന് ശേഷവും പ്രവാസി മലയാളികളാണ് പുനര്‍ജീവന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നത്. ചെറുതും വലുതുമായ നിരവധി സഹായങ്ങളാണ് കേരള ജനതയെ തേടിയെത്തിയത്. ഇത്തരത്തില്‍ സേവനം യുകെയും ഒരു സഹായം ചെയ്തതിന്റെ കൃതാര്‍ത്ഥതയിലാണ്.
സേവനം യുകെ നാട്ടില്‍ പണിത് നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം ശിവഗിരി മഠം ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷം പ്രവര്‍ത്തിച്ച ശ്രീ ഋതംബരാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു.
കഴിഞ്ഞ ഓണം മലയാളികള്‍ക്ക് മറക്കാനാവില്ല. കേരളം വെള്ളപ്പൊക്കത്തില്‍ വലഞ്ഞ നാളുകള്‍. സേവനം യുകെ തങ്ങളുടെ ചതയദിനാഘോഷം മാറ്റിവച്ച് കേരളത്തെ സഹായിക്കാനായി മുന്നോട്ടിറങ്ങി. ഒപ്പം സേവനം യുകെ നടത്തിയ വിഷു നിലാവ് പരിപാടിയില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കൊണ്ട് നാട്ടില്‍ വീടുപണിതു നല്‍കുകയായിരുന്നു.
പെരിഞ്ഞനം പോളശ്ശേരി ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സ്വാമി ഋതംബരാനന്ദ മുഖ്യ പ്രഭാഷണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷനായിരുനനു.
സേവനം യുകെ ചെയര്‍മാന്‍ ഡോ ബിജു പെരിങങതതറ ആമുഖ പ്രഭാഷണം നടത്തി. ഗുരു ധര#മ്മ പ്്രചാരണ സഭ കേന്ദ്രകമ്മറ്റി വൈസ പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു, പഞ്ചായത്തംഗം റീജ ദേവദാസ്, ഇ ആര്‍ കാര്‍ത്തികേയന്‍, കെ കെ ബാബു രാജ് എന്നിവര്‍ സംസാരിക്കും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുകൊണ്ടാണ് പെരിഞ്ഞനം മുമ്പുവീട്ടില്‍ മനോജിന് വീട് നിര്‍മ്മിച്ചു നല്‍കിയത്. 700 ഓളം സ്‌ക്വയര്‍ഫീറ്റില്‍ അഞ്ചു ലക്ഷം രൂപ ചിലവാക്കിയാണ് വീട് നിര്‍മ്മിച്ചത്. പ്രസിഡന്റ് ഡോ ബിജു ബെരിങ്ങത്തറ, കണ്‍വീനര്‍ സാജന്‍ കരുണാകരന്‍, വൈസ് പ്രസിഡന്റ് സി ആര്‍ അനില്‍, വനിതാ കണ്‍വീനര്‍ ആശ്‌ന, പിആര്‍ഒ ദിനേശ് വെള്ളാപ്പള്ളി എന്നീ ഭരണ സമിതി അംഗങ്ങളുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ സേവനം യുകെയ്ക്ക് അഭിമാനമാകുകയാണ്.
ലോര്‍ഡ്‌സ്: വെള്ളക്കുപ്പായത്തിലെ പരമ്പരാഗത ശക്തികള്‍ എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ടിന് അത്ര നല്ല ദിനമായിരുന്നില്ല ലോര്‍ഡ്‌സില്‍. ഏകദിന ലോകകപ്പ് നേട്ടവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുത പ്രകടനവുമായി എറിഞ്ഞൊതുക്കി. അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളയ്‌ക്കുന്നതിന് നേതൃത്വം നല്‍കിയത്.
മുര്‍ത്താഗിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മറ്റൊരു പ്രധാന്യം കൂടിയുണ്ട്. ആദ്യമായാണ് ടെസ്റ്റില്‍ ഒരു അയര്‍ലന്‍ഡ് താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്നത്. ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്‍മാരെ പവലിയനിലേക്ക് മടക്കിയത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ജേസന്‍ റോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, മൊയിന്‍ അലി എന്നിവരാണ് മുര്‍ത്താഗിന് മുന്നില്‍ കീഴടങ്ങിയത്.
മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്തായി. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ടോപ് സ്‌കോറര്‍. ഓലി സ്റ്റോണ്‍(19), സാം കറന്‍(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
സ്റ്റോക്ക് ഓൺ ട്രെന്റ് : ഐഡിയ സ്റ്റാർ സിങ്ങർ വാണി ജയറാമിന്റെ മാതാവ് വസന്ത ജയറാം ആണ് യുകെ സന്ദർശനത്തിനിടെ നിര്യാതയായത്. യുകെയിൽ സന്ദർശനത്തിനെത്തിയ വസന്ത മകളോടൊപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിൽ ആയിരുന്നു. ഞായറാഴ്ച്ച, 21 /07/ 2019 വൈകീട്ടോടുകൂടിയാണ് മരണം സംഭവിച്ചത്. സ്ട്രോക്ക് ഉണ്ടായതായാണ് മരണത്തിന് കാരണമായത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ശവസംക്കാരം ഈ വരുന്ന വെള്ളിയാഴ്ച്ച ന്യൂ കാസിൽ അണ്ടർ ലൈയിം ക്രെമറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. രണ്ട് പെൺ മക്കളാണ് വസന്ത ജയറാമിനുള്ളത്. മൂത്ത മകൾ ദുബായിൽ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള നാഷണൽ ഹെൽത്ത് സർവീസിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് വാണി ജയറാം. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ശവസംസ്ക്കാരം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
BRADWELL CREMATORIRIUM
Newcastle under lyme
ST5 8LE
DATE 26/07/2019
TIME 1:30 TO 2:40PM
ഇന്നത്തെക്കാലത്ത് പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുന്ന ആളുകൾ ഏറെയാണ് . അങ്ങനെ ഇൻസ്റ്റാഗ്രാം വഴി പ്രശസ്തയായിരിക്കുകയാണ് ബ്രിട്ടീഷുകാരി ബെൽ ഡെൽഫീന്റേതും. 4.5 മില്ല്യൻ ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ കാലംകൊണ്ട് ബെൽ നേടിയത് .തന്റെ ‘ദാഹിക്കുന്ന’ ആരാധകരെ തൃപ്തിപ്പെടുത്താൻ താൻ കുളിക്കുന്ന വെള്ളം ഇൻസ്റ്റാഗ്രാമിലൂടെ വിൽപ്പനയ്ക്ക് വച്ചു ബെൽ . സെക്കൻഡുകൾ കൊണ്ടുതന്നെ സംഗതി വിറ്റുപോവുകയും ചെയ്തു .ബെല്ലിന്റെ ഒരു ജാർ ‘കുളിവെള്ള’ത്തിന്റെ വില 2039 രൂപയാണ് . ഈ വെള്ളം കുടിക്കാൻ പാടില്ലെന്ന് ബെൽ പറഞ്ഞിരുന്നുവെങ്കിലും നിരവധി പേർ ഇത് അകത്താക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിയമങ്ങൾക്ക് എതിരാണ് ബെല്ലിന്റെ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടി .ഈ 19 വയസുകാരിയെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ നിന്നും ബാൻ ചെയ്തു.
എന്നാൽ ബെല്ലിന്റെ യൂട്യൂബ്, ട്വിറ്റർ അക്കൗണ്ടുകൾ ഇപ്പോഴും നിലവിലുണ്ട്. അശ്ളീല വെബ്സൈറ്റായ പോൺഹബ്ബിലെ അക്കൗണ്ട് വഴിയാണ് ബെൽ തുടക്കത്തിൽ പ്രശസ്തി നേടിയത്. അൽപ്പം കൂടി അശ്ലീലം കലർന്ന മറ്റ് ഇടപാടുകളും ബെല്ലിനുണ്ട്. പക്ഷെ അത് മെസേജിങ് ആപ്പുകളിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്
ന്യൂഡൽഹി: മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം . ഇൻസുലിൻ ഉള്ള ബാഗ് കൈവശം വെച്ചതിനാണ് തന്നെ രൂക്ഷമായി ചോദ്യം ചെയ്തതെന്ന് അക്രം ട്വിറ്ററിൽ കുറിച്ചു. 1992 ലോകകപ്പ് കിരീടം നേടിയ പാകിസ്ഥാൻ ടീമിൽ അംഗമായിരുന്നു ലോകത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ അക്രം.
“മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് ഇന്ന് വളരെ മോശം അനുഭവമുണ്ടായി. ഇൻസുലിൻ ബാഗ് കയ്യിൽ വെച്ച് കൊണ്ടാണ് ലോകത്തെല്ലായിടത്തും ഞാൻ യാത്ര ചെയ്യാറുള്ളത്. ഇൻസുലിൻ ബാഗ് തുറന്ന് അതിനുള്ളിലുള്ളതെല്ലാം പുറത്തിടാൻ ആവശ്യപ്പെട്ടു. അവരെന്നെ വളരെ രൂക്ഷമായി ചോദ്യം ചെയ്യുകയും ബാഗിലുള്ളത് പുറത്തിടാൻ ആജ്ഞാപിക്കുകയും ചെയ്തു,” അക്രം ട്വീറ്റ് ചെയ്തു.
പാകിസ്ഥാന് വേണ്ടി അക്രം 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 414 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 356 ഏകദിനങ്ങളിൽ നിന്ന് 502 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ കമൻററി ടീമിലും അക്രം ഉണ്ടായിരുന്നു.
Very disheartened at Manchester airport today,I travel around the world with my insulin but never have I been made to feel embarrassed.I felt very humiliated as I was rudely questioned & ordered publicly to take my insulin out of its travel cold-case & dumped in to a plastic bag pic.twitter.com/UgW6z1rkkF
— Wasim Akram (@wasimakramlive) July 23, 2019
2008 ഫെബ്രുവരി 19 രാവിലെ ആറരയ്ക്കാണ് പതിനഞ്ചു വയസ്സുകാരി ബ്രിട്ടിഷ് പെൺകുട്ടി സ്കാർലറ്റ് ഈഡൻ കീലിങ്ങിന്റെ അർധനഗ്നമായ മൃതദേഹം ഗോവയിലെ അൻജുന ബീച്ചിൽ പരുക്കുകളോടെ കാണപ്പെട്ടത്. മുങ്ങിമരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തൽ. വൈദ്യപരിശോധനയിൽ സ്കാർലറ്റിന്റെ ശരീരത്തിൽ ലഹരിമരുന്നിന്റെ അമിതമായ സാന്നിധ്യവും കണ്ടെത്തി.
എന്നാൽ ഗോവയിൽ ഷാക്ക് നിർമാതാവായ സാംസൺ ഡിസൂസ, പ്ലാസിഡോ കാർവലോ എന്നിവരോടൊപ്പം സമയം ചെലവഴിച്ച് രണ്ടു മണിക്കൂറുകൾക്കു ശേഷമാണ് സ്കാർലറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന വിവരം സംഭവം കൊലപാതകമാണെന്ന സൂചന നൽകി. സ്‌കാർലറ്റിന്റെ മൃതദേഹത്തിൽ കണ്ട മുറിപ്പാടുകൾ സംശയത്തിനു ബലം നൽകി. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സ്കാർലറ്റിനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചെങ്കിലും മരണത്തിൽ പങ്കില്ലെന്നു മൊഴി നൽകി.
ഇതിനിടെ, സ്കാർലറ്റ് മുങ്ങിമരിച്ചതാണെന്നു കാണിച്ചു പൊലീസ് കേസ് അവസാനിപ്പിക്കാൻ നോക്കുകയാണെന്ന് ആരോപിച്ച് അമ്മ ഫയോന മാക്കിയോവെൻ രംഗത്തവന്നു. തുടർന്നു കേസ് സിബിഐ ഏറ്റെടുത്തു. കൊലപാതകം, പീഡനം, ലഹരിമരുന്നു നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ഇരുപ്രതികൾക്കെതിരെയും ചുമത്തിയത്. എന്നാൽ 2016 സെപ്റ്റംബറിൽ വിചാരണ കോടതി സാംസൺ ഡിസൂസയെയും പ്ലാസിഡോ കാർവലോയെയും കുറ്റവിമുക്തരാക്കി.
പ്രതികൾ കുറ്റംചെയ്തുവെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കാണിച്ചാണ് കോടതി ഇരുവരെയും വെറുവിട്ടത്. എന്നാൽ ഫയോന മാക്കിയോവെൻ എന്ന ബ്രിട്ടിഷ് വനിതയുടെ പോരാട്ടവീര്യം അവിടെ അവസാനിച്ചിരുന്നില്ല. സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയവർക്കെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വീണ്ടും കുറ്റപത്രം സമർപ്പിക്കാനും വിചാരണം നടത്താനും കോടതി ഉത്തരവിട്ടു. അവസാനം, ഈ മാസം 20ന് ഗോവയിലെ ബോംബെ ഹൈക്കോടതി സാംസൺ ഡിസൂസയെ 10 വർഷം തടവിനു വിധിച്ചു. പ്ലാസിഡോ കാർവലോയെ കുറ്റവിമുക്തനാക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തു.
മൃതദേഹത്തിനു സമീപം കണ്ടെത്തിയ സ്ലിപ്പർ ചെരുപ്പുകൾ. അനാവശ്യമെന്നു കരുതി പൊലീസ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ച ഓറഞ്ച് നിറത്തിലുള്ള ആ സ്ലിപ്പറുകൾ പിന്നീട് കൊലപാതക കേസിൽ നിർണായക തെളിവായി. പ്രതിക്കു 10 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയും ചെയ്തു. ഗോവയിലെ സ്കാർലറ്റ് കീലിങ് വധക്കേസിലാണ് സ്ലിപ്പർ ചെരുപ്പുകൾ നിർണായക തെളിവാകുകയും പ്രതിക്കു ശിക്ഷ ലഭിക്കുകയും ചെയ്തത്
അൻജുന ബീച്ചിൽ സ്കാർലറ്റിന്റെ മൃതദേഹം കണ്ടെത്തിയതിനു മൂന്നു മീറ്ററുകൾക്ക് അപ്പുറത്തു നിന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസ് കോൺസ്റ്റബിൾ ഗുരുനാഥ് നായിക് ഓറഞ്ച് നിറത്തിലുള്ള സ്ലിപ്പർ ചെരുപ്പിന്റെ ജോടി കണ്ടെത്തിയത്. ഈ കാര്യം സാക്ഷിമൊഴിയിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ കേസിൽ ആവശ്യം വരില്ലെന്ന ധാരണയിൽ ഗുരുനാഥ് സ്ലിപ്പറുകള്‍ സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ചു.
മൃതദേഹം പോസ്റ്റമോർട്ടത്തിനു കൊണ്ടുപോയതിനു ശേഷവും കടൽത്തീരത്തെ മണ്ണിൽ അതു താഴ്ന്നുകിടന്നു. നാലുപേരുടെ സാക്ഷിമൊഴിയിലാണ് മൃതദേഹത്തിനു സമീപം സ്ലിപ്പർ കണ്ടകാര്യം രേഖപ്പെടുത്തിയത്. എന്നിട്ടും പൊലീസ് അതു മുഖവിലയ്ക്ക് എടുത്തില്ല. എന്നാൽ അന്നു വൈകിട്ടു ഷാക്കിൽ തിരിച്ചെത്തിയ സാംസൺ ഡിസൂസ സ്ലിപ്പറിനെ കുറിച്ച് അന്വേഷിച്ചതാണ് കേസിൽ നിർണായകമായത്. സ്കാർലറ്റ് കീലിങ്ങിന്റെ മരണത്തിൽ സാംസണു പങ്കുണ്ടാകാമെന്ന ആദ്യ സൂചന അവിടെ നിന്നാണ് ലഭിക്കുന്നത്. സാംസൺ ഷാക്ക് ഉടമയോടും അവിടുത്തെ വെയ്റ്ററോടും തന്റെ സ്ലിപ്പർ കാണാതായ വിവരം പറഞ്ഞു.
സ്കാർലറ്റിന്റെ മൃതദേഹത്തിനു സമീപം സ്ലിപ്പർ ചെരുപ്പുകൾ കണ്ടെന്നു പൊലീസിനു മൊഴി നൽകിയവരിൽ ഒരാളായിരുന്നു ഷാക്കിലെ വെയ്റ്ററായ ചന്ദ്രു ചവാൻ. ഈ കാര്യമറിഞ്ഞ സാംസൺ സ്ലിപ്പർ എടുത്തുകൊണ്ടുവരാൻ ചന്ദ്രുവിനെ നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും അവധി നൽകാമെന്ന വാഗ്ദാനത്തിൽ ചന്ദ്രു സമ്മതിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്ലിപ്പറുകൾ ചന്ദ്രു സാംസണു കൈമാറി. പിന്നീട് ഇതുവരെ ആ സ്ലിപ്പറുകൾ കണ്ടെത്താൻ പൊലീസിനോ സിബിഐക്കോ സാധിച്ചില്ല.
സ്കാർലറ്റിന്റെ മരണത്തിൽ സാംസണു പങ്കുണ്ടെന്നതിനു വ്യക്തമായ തെളിവാണ് അയാൾ സ്ലിപ്പറുകൾ അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരുന്നതെന്നു വിചാരണയ്ക്കിടെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായ ആർ.ഡി.ധനുക്കയും പൃഥിരാജ് ചവാനും നിരീക്ഷിച്ചു. സ്വയം പോകുന്നതിനു പകരം സ്ലിപ്പർ കൊണ്ടുവരാൻ ഷാക്കിലെ വെയ്റ്ററിനോട് ആവശ്യപ്പെട്ടതും സാംസണെ സംശയനിഴലിൽ നിർത്തുന്നു. സ്കാർലറ്റിന്റെ മരണം സ്വാഭാവികമെല്ലെന്നു പ്രതിക്കു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തെളിവു നശിപ്പിക്കുകയെന്ന ഉദേശ്യത്തോടെയായിരുന്നു സാംസൺന്റെ നീക്കമെന്നും കോടതി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.
1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.
അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു. 2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു. വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 4 ന് ഡെവോണിലെ എക്സ്മൗത്തിൽ 10 വയസുകാരി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് ലൈംഗികമായി പീഡിപ്പിച്ചു പതിനേഴുകാരൻ വിചാരണ നേരിടുന്നത്. 17 കാരനായ കുട്ടി ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ വിചാരണ നടത്തിയ ആദ്യ ദിവസം തന്നെ കുറ്റം സമ്മതിച്ചു. വിചാരണ വേളയിൽ, ആൺകുട്ടി പെൺകുട്ടിയെ പിടികൂടിയത് എങ്ങനെയെന്ന് ജുഡീഷ്യൽ ചോദ്യങ്ങൾക്കു ചെറുപ്പകന്റെ മറുപടിയിൽ ഞെട്ടി കോടതി പരിസരം.
സ്കൂൾ കഴിഞ്ഞ് വരുകയായിരുന്ന അവളെ അയാൾ കഴുത്തിൽ ഒതുക്കി ഒരു നദീതീരത്തിനടുത്ത് ബലാത്സംഗം ചെയ്തു. എന്തുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞു: ‘എനിക്ക് അസാധാരണമായ വികാരങ്ങൾ എന്റെ തലയിലൂടെ കടന്നുപോകുന്നു. എനിക്ക് ദേഷ്യം വന്നു ഞാൻ വിഷാദത്തിലായി ഏകാന്തത ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ നഷ്ടപ്പെട്ടു് എനിക്ക് മറ്റാരെയെങ്കിലും എന്തെങ്കിലും ചെയ്യണമെന്നായി. ആ ചെറുപ്പക്കാരൻ പറഞ്ഞു.
ആൺകുട്ടിയെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും നവംബർ 11 ന് ശിക്ഷിക്കപ്പെടുമെന്നും സേന പറഞ്ഞു. ശിക്ഷാവിധിക്കുശേഷവും ഇരയ്ക്കും പ്രതിയെയും തിരിച്ചറിയാൻ പാടില്ലെന്നും പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയെ മാർച്ചിൽ ഒരു ജൂറി കുറ്റവിമുക്തനാക്കിയെങ്കിലും ബലാത്സംഗം, ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ശ്വാസം മുട്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷ വിധിക്കും
വിവാദങ്ങൾക്ക് വഴിവച്ച ലോകകപ്പ് ഫൈനലായിരുന്നു ഇത്തവണത്തേത്. ഫൈനലിൽ ന്യൂസിലന്റും ജംഗ്ലണ്ടും ഏറ്റുമുട്ടി സമനിലയിൽ എത്തിയപ്പോൾ സൂപ്പർ ഒാവറിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും ഒരേപോലെ റൺസ് നേടി. അവസാനം ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിച്ചു. ഇതോടെ വിവാദങ്ങളും തലപൊക്കി. ഇത്തരമൊരു നിയമം ക്രിക്കറ്റിൽ ഇല്ലെന്നും ഇല്ലാത്ത ബൗണ്ടറികൾ ഇംഗ്ലണ്ടിനും നൽതകിയെന്നുമെല്ലാം സീനിയർ താരങ്ങൾ പ്രതികരിച്ചു. അംപയർമാരുടെ തെറ്റായ തീരുമാനത്തേയും എല്ലാവരും വിമർശിച്ചു.
എന്നാൽ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓവർത്രോയ്ക്ക് 6 റൺസ് നൽകിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അംപയർ കുമാർ ധർമസേന.തനിക്കതിൽ മനസ്താപമില്ലെന്നും ധർമസേന വ്യക്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു.
ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സര ഫലത്തിൽ നിർണായകമായി. ശരിക്കും അഞ്ചു റൺസ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമൺ ടോഫൽ ഉൾപ്പെടെയുള്ള അംപയർമാർ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമർശിക്കാൻ എളുപ്പമാണ്.
റീപ്ലേ കണ്ടപ്പോൾ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അംപയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റൺസ് അനുവദിച്ചത്. ആ തീരുമാനത്തെ ഐസിസി അഭിനന്ദിച്ചതുമാണ്’– ശ്രീലങ്കയുടെ മുൻ ഓഫ് സ്പിന്നർ കൂടിയായ ധർമസേന പറഞ്ഞു.