UK

മലയാളം യുകെ ന്യൂസ് ബ്യുറോ

ഹെയ്ത്രോ വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത ഏറെ എന്ന് റിപ്പോർട്ടുകൾ. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്നത്. വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ ജീവനക്കാരുടെയും അധികൃതരുടെയും ഇടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാമേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 26, 27, ഓഗസ്റ്റ് മാസം 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താൻ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാലത്തെ യാത്രയെ ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളം ശരിയായ രീതിയിൽ നടത്തി കൊണ്ടുപോകേണ്ട ജീവനക്കാരുടെ ഇടയിലെ സമരം, വിമാനത്താവളത്തെ വളരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജിയണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് രേഖപ്പെടുത്തി. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസവേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള എല്ലാ നടപടികളും എയർപോർട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

ല​ണ്ട​ന്‍: റാ​ഫേ​ൽ ന​ദാ​ലി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ച് റോ​ജ​ർ ഫെ​ഡ​റ​ർ വിം​ബി​ൾ​ഡ​ണി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 7-6, 1-6, 6-3, 6-4.  നദാലിനെതിരെ ഒ​രു സെ​റ്റു​ മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.   ക​ലാ​ശ​പ്പോ​രി​ൽ ഒ​ന്നാം സീ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി.

ജോൺസൺ കളപ്പുരയ്ക്കൽ

കുട്ടനാട് സംഗമത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി പതിനൊന്നാമത് കുട്ടനാട് സംഗമം ബർകിൻ ഹെഡിൽ ഡോക്ടർ അയ്യപ്പപണിക്കർ നഗർ സെന്റ് തോമസ് കാതോലിക് പ്രൈമറി സ്കൂളിൽ വർണ്ണാഭമായി നടന്നു. കുട്ടനാട് സംഗമം ജനറൽ കൺവീനർ ജോർജ് ജോസഫ് തോട്ടു കടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഗമത്തിൽ പങ്കെടുത്ത കുട്ടനാട്ടുകാരിൽ നിന്ന് തെരഞ്ഞെടുത്ത ശ്രീ റോയി തോമസ് പതിനൊന്നാമത് കുട്ടനാട് സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ റോയി മൂലം കുന്നം ആമുഖപ്രസംഗം നടത്തി. ശ്രീമതി ജെസ്സി വിനോദ് , ഡോക്ടർ അയ്യപ്പപണിക്കർ സ്മൃതിപദം അവതരിപ്പിച്ച് സംസാരിച്ചു. ശ്രീ ഷൈമോൻ തോട്ടുങ്കൽ, ശ്രീമതി ഷേർളി ആന്റണി പുറവടി, സിനി കാനച്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി ജയ റോയ് മൂലംകുന്നം സ്വാഗത പ്രസംഗവും ശ്രീമതി ബീന ബിജു നന്ദിയും രേഖപ്പെടുത്തി. പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും അതിൽ യുകെ പ്രവാസികളുടെ പങ്കും എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയത്തിൽ ശ്രീ ജോൺസൺ കളപ്പുരയ്ക്കൽ പ്രബന്ധാവതരണ പ്രസംഗം നടത്തി. ശ്രീ മോനിച്ചൻ കിഴക്കേചിറ ജെസ്സി വിനോദ് എന്നിവർ അനുബന്ധ പ്രസംഗങ്ങൾ നടത്തി.GSCC A ലെവൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ഈ വർഷത്തെ പി ടി ജോസഫ് പെരുമ്പള്ളിൽ കുട്ടനാട് ബ്രില്യൻസ് സ്മാരക അവാർഡ് ആഞ്ചല ബെൻസൺ ഏറ്റുവാങ്ങി.

 ശ്രീമതി ജെസ്സി വിനോദിന്റെ നേതൃത്വത്തിൽ ബർക്കിന് ഹെഡ് ടീം അവതരിപ്പിച്ച അമ്മ മനസ്സ് എന്ന നൃത്തശില്പം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടനാടൻ യുവപ്രതിഭകളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ വഞ്ചിപ്പാട്ടിന്റെ ദൃശ്യാവിഷ്കരണം, കുട്ടനാടിന്റെ തനതായ കലാരൂപങ്ങൾ എന്നിവ കുട്ടനാട് സംഗമത്തെ നിറച്ചാർത്തണിയിച്ചു. കുട്ടനാടൻ വള്ളസദ്യ ആസ്വാദ്യകരമായി.
കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിൽ പ്രളയാനന്തര കാലത്ത് സഹായം എത്തിച്ച ” കുട്ടനാടിന് ഒരു ചെറുകൈയ്യ്‌ സഹായം  ” എന്ന പദ്ധതി തുടരണമെന്നത് പൊതുവികാരമായി മാറി. റോണ റോയി മൂലംകുന്നവും ധന്യ മാത്യവും മികച്ച അവതാരകരായി തിളങ്ങി. ശ്രീ ജിമ്മി മൂലംകുന്നം , ശ്രീ യേശുദാസ് തോട്ടുങ്കൽ, ആന്റണി പുറവടി, ജോർജ് കളപ്പുരയ്ക്കൽ, ജോസ് ഓട്രാറ്റിൽ, ജേക്കബ് കുര്യാളശ്ശേരി, അനിൽ ജോസഫ്, സിജു മോൻ നെല്ലിക്കുന്നത്തു, സിജു കാനച്ചേരി, വിനോദ് മാലിയിൽ, റെജി ജോർജ്, ബ്ലാസ്സൻ മണി മുറിയിൽ എന്നിവർ വിവിധ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

വഞ്ചിപ്പാട്ടും , ആരവങ്ങളും, ആർപ്പുവിളികളും മുഖരിതമായ അന്തരീക്ഷത്തിൽ  പതിനൊന്നാമത് കുട്ടനാട് സംഗമ ഭാരവാഹികളിൽ നിന്ന് കുട്ടനാട് ചുണ്ടന്റെ പങ്കായം അടുത്ത കുട്ടനാട് സംഗമ ജനറൽ കൺവീനർ ശ്രീ സോണി കൊച്ചുതെള്ളിയിൽ സ്വിൻഡൻ ടീമിനുവേണ്ടി ഏറ്റുവാങ്ങി.

കുട്ടനാട് സംഗമം 2019 വിജയകരമാക്കിയ എല്ലാവർക്കും ബർക്കിൻ ഹെഡ് ടീം നന്ദി അർപ്പിച്ചു.

കാണാന്‍ നല്ല ഭംഗിയുണ്ടെങ്കിലും ഉടുക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ സാരി ഒരു ‘ഭീകരജീവി’യാണെന്നാണ് പല സ്ത്രീകളും പറയുന്നത്. ‘ജോലിസ്ഥലത്തായാലും പൊതുസ്ഥലങ്ങളിലായാലും സാരിയുടുത്ത് പോകുന്നത് അത്ര കംഫര്‍ട്ടല്ല’ എന്നും ഇവര്‍ പറയുന്നു. കൃത്യമായി ഞൊറിവുകളൊക്കെ ഇട്ട് സാരിയുടുക്കാനുള്ള സമയക്കൂടുതല്‍, അത് ധരിച്ച് നടക്കുന്നതിലെ അനായാസക്കുറവ് തുടങ്ങി ഒരുപാടു കാര്യങ്ങള്‍ അവര്‍ വാദത്തിനായി നിരത്തുന്നുമുണ്ട്. ചുരിദാറോ മറ്റോ ആണെങ്കില്‍ വളരെ വേഗത്തില്‍ ധരിക്കാനാവുമെന്നും അനായാസമായി നടക്കാനാകുമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ, കവി പാടിയതുപോലെ ‘അഴകിന്റെ ദേവതമാരാ’യി തോന്നുമെങ്കിലും സാരിയുടുക്കുന്നത് അത്ര എളുപ്പമല്ലെന്ന് പറയുന്നവരാണ് കൂടുതല്‍പേരും അവര്‍ക്കിടയിലേക്കാണ് സാരി ഒരു ‘ഭീകരജീവി’യല്ലെന്ന് പ്രഖ്യാപിച്ച് ഒന്നര മിനിറ്റ് കൊണ്ട് പുരുഷൻ സാരി ഉടുപ്പിക്കുന്നത്.

‘ഫങ്ഷന് സാരിയുടുക്കാനോ നടന്നത് തന്നെ. എന്നെക്കൊണ്ടൊന്നും പറ്റില്ലപ്പാ….’ മലയാളിമാരുടെ കംഫര്‍ട്ടബിള്‍ ലെവലിന് അന്നും ഇന്നും വെല്ലുവിളിയാണത്രേ നമ്മുടെ തനത് വസ്ത്രമായ സാരി. പെട്ടെന്നൊന്നു പുറത്തു പോകണമെന്ന് നിനച്ചാല്‍, നിനച്ചിരിക്കാത്ത നേരത്ത് ഒരു റിസപ്ഷനിലോ ചടങ്ങിലെ അറ്റന്‍ഡ് ചെയ്യണമെന്ന് വച്ചാല്‍ സാരി പലര്‍ക്കും സെക്കന്‍ഡ് ഓപ്ഷനായിരിക്കും. നമ്മുടെ അമ്മമാര്‍ സാരിയുടുക്കും പോലെ നേരാം വണ്ണം ഉടുക്കാന്‍ അറിയില്ലെന്നായിരിക്കും പലരുടേയും മറുപടി. ഇനി ഉടുത്താല്‍ തന്നെ സ്വസ്ഥമായി നടക്കാനാകില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും സാരിപ്രേമത്തിനും അതിന്റെ മൊഞ്ചിനും ന്യൂജെനറേഷനും ഓള്‍ഡ് ജനറേഷനും ഒരു പോലെ നല്‍കുന്നത് നൂറില്‍ നൂറ് മാര്‍ക്ക്. സാരിയിഷ്ടം കലശലായുള്ളവരുടെ കണ്ണുതള്ളിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നത്. ഞൊടിയിട കൊണ്ട് സാരിയുടുക്കുന്ന ട്രിക്ക് പറയാതെ പറയുന്നതാണ് വിഡിയോ. പെണ്ണുങ്ങള്‍ സാരിയുടുക്കുന്നതിലും ഇരട്ടി വേഗത്തില്‍ സാരിയുടുപ്പിച്ച് നല്‍കുന്ന ഒരു പുരുഷനാണ് വിഡിയോയിലെ ഹൈലൈറ്റ്. ഒരുപക്ഷെ ഇത് ഏറ്റവും അധികം ഉപകാരപ്പെടുന്നത് പ്രവാസി  മലയാളികൾക്ക് തന്നെ…

വീഡിയോ….

https://www.facebook.com/ViralMalayalamVM/videos/404581913598500/

 

മലയാളം യുകെ ന്യൂസ് ബ്യുറോ

മൂന്നു ദശാബ്ദത്തോടുകൂടി ലണ്ടനിലെ കാലാവസ്ഥ ബാർസലോണയിലെ പോലെ ആയി തീരുമെന്നു ഗവേഷണ റിപ്പോർട്ടുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ, 2050 ഓടുകൂടി സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലെ കാലാവസ്ഥ മോറോക്കോയിലെ മാറാകെചിലെ പോലെ ആയി തീരുമെന്നും പ്രതിപാദിക്കുന്നു. ഇന്ന് തണുപ്പ് കാലാവസ്ഥയുള്ള പലരാജ്യങ്ങളും, ഭാവിയിൽ ഇക്വറ്റോറിനോടു ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥയിലേക്ക് വഴിമാറാനിടയുണ്ട്.

നൂറോളം നഗരങ്ങളുടെ ഭാവി 2050-ൽ എന്തായി തീരും എന്നുള്ള വ്യക്തമായ വിവരങ്ങൾ ഗവേഷകർ നൽകുന്നുണ്ട്.മോസ്കോ നഗരം ബൾഗേറിയയുടെ സ്ഥലമായ സോഫിയ പോലെയും, ന്യൂയോർക്ക് വിർജീനിയ ബീച്ച് പോലെയും ആയിത്തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെംപറേറ്റ് കാലാവസ്ഥയുള്ള നഗരങ്ങളിൽ ഭാവിയിൽ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടും. 520 പ്രധാന നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പത്തിൽ എട്ടു നഗരങ്ങൾക്കും ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഗവേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ്, 2008-ൽ ബാർസിലോണ വൻ വരൾച്ച അഭിമുഖീകരിച്ചതാണ്. 10 മില്ല്യൻ യൂറോയോളം ഫ്രാൻസിൽ നിന്നും ജലം ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കിയതാണ്. ഇതേ പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ലണ്ടൻ പോലുള്ള നഗരങ്ങളും അഭിമുഖീകരിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. സിങ്കപ്പൂർ, കോലാലമ്പൂർ, തുടങ്ങിയ നഗരങ്ങൾ ഭാവിയിൽ എന്തായിതീരും എന്നുള്ള ആശങ്ക വളരെയധികമാണെന്ന് ഗവേഷണം നടത്തിയ, സ്വിറ്റ്സർലൻഡിലെ ക്രോതേർ ലാബ് ചെയർമാൻ, ടോം ക്രോതേർ വ്യക്തമാക്കുന്നു. മറ്റെങ്ങും ഇതുവരെ അനുഭവപ്പെടാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയോടൊപ്പം തന്നെ  , മഴ മൂലം ഉള്ള വെള്ളപ്പൊക്കങ്ങൾ മറ്റു ചില നഗരങ്ങളെ ബാധിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിൽ നടത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക വക്താവ് മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ, അതിനെ ചെറുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം യുകെ ന്യൂസ് ബ്യുറോ

എൻഎച്ച്‌ എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.

ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച്‌ എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.

അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.

എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.

എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.

വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് , ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചു കൊണ്ട് അയച്ച ഈമൈലുകൾ ചോർന്നത് പല വിവാദങ്ങൾക്കും തിരികൊളുത്തി. ഡാരോച്ചിന്റെ ഈ അഭിപ്രായത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തെരേസ മേയും തന്റെ അഭിപ്രായം രേഖപ്പെടുത്തി. കിം ഡാരോച്ചിനെ പൂർണ വിശ്വാസം ഉണ്ടെന്നും എന്നാൽ യുഎസിനെ പറ്റിയുള്ള അദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്നും മേ അറിയിച്ചു. ഒരു ക്രിമിനൽ അന്വേഷണം വേണമെന്ന് മുതിർന്ന കൺസേർവേറ്റിവ് പാർട്ടി എംപി പോലീസിനോട് ആവശ്യപ്പെട്ടു. സത്യസന്ധമായ അഭിപ്രായങ്ങൾ നൽകുക എന്നതാണ് അംബാസഡറുടെ കടമയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ” ഈ ചോർന്ന ഇമെയിലുകൾ അസ്വീകാര്യമായവയാണ്. ഈ മെയിലുകൾ തീർത്തും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ട്രംപ് ഭരണകൂടത്തെ അറിയിക്കാൻ ഞങ്ങൾ ശ്രമിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശകാര്യ കമ്മിറ്റി ചെയർമാൻ ടോം ടുഗൻഡ്ഹാറ്റ് ഇപ്രകാരം അറിയിച്ചു ” ഈ പ്രശ്നത്തിൽ ഒരു അന്വേഷണം നടത്താൻ വേണ്ടി കമ്മീഷണർ ക്രീസിഡ ഡിക്കിന് കത്തെഴുതിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്, ചോർന്ന മെയിലിന്റെ ഉറവിടം കണ്ടെത്തണം എന്നും അവരോട് ആവശ്യപ്പെട്ടു.” ഒരു അന്വേഷണം ആവശ്യമാണെന്ന് വിദേശ കാര്യാലയ മന്ത്രി സർ അലൻ ഡങ്കനും അഭിപ്രായപ്പെട്ടു. ഈ ചോർച്ച അധാർമ്മികവും ദേശസ്നേഹമില്ലാത്തതുമാണെന്നും ഇമെയിലുകൾ പുറത്തുവിടുന്നവർ യുകെയും യുഎസും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നുവെന്നും വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ബിബിസിയോട് പറഞ്ഞു. “കുറ്റവാളിയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.ഇത്തരത്തിൽ ഉള്ള ആളുകൾക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടായിരിക്കുകയില്ല” ഫോക്സ് കൂട്ടിച്ചേർത്തു.

ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി കിമ്മിനെ അനുകൂലിച്ച് സംസാരിച്ചു.കിം സത്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയതെന്നും അത് അദേഹത്തിന്റെ ജോലിയാണെന്നും അവർ പറഞ്ഞു. എന്നാൽ യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു “ഞങ്ങൾ ആരും കിമ്മിന്റെ ആരാധകരല്ല, കിം യുകെയെ വേണ്ടുംപോലെ സേവിച്ചിട്ടില്ല”. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായാൽ കിമ്മിനെ പോലുള്ള ആളുകൾ ഉണ്ടാവില്ലെന്ന് ബ്രെക്സിറ്റ്‌ പാർട്ടി ലീഡർ നിഗെൽ ഫരാഗ്, ബിബിസി റേഡിയോ 4 പ്രോഗ്രാമിൽ പങ്കെടുക്കവേ അഭിപ്രായപ്പെടുകയുണ്ടായി.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .

ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.

പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .

 

രാജകുമാരി ഹയാ ബിന്ത് അൽ ഹുസൈൻ ബ്രിട്ടനിലേക്കുള്ള ഒളിച്ചോട്ടം നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചേക്കും . ദുബൈ ഭരണാധികാരിയും ഗൾഫിലെ പ്രധാന സഖ്യകക്ഷിനേതാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ കുടുംബത്തിലെ സ്ത്രീകളോട് പെരുമാറിയ പ്രവർത്തികളോട് രൂക്ഷമായ വിമർശനങ്ങൾ നേരിടുന്നു.

ജോർദാൻ രാജാവിന്റെ അർദ്ധസഹോദരിയായ 45 കാരി നിരവധി അടുത്ത ബന്ധുക്കളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് തട്ടിക്കൊണ്ടുപോകൽ ഭയന്ന് ലണ്ടനിൽ താമസിക്കുന്നതായി മനസ്സിലാക്കുന്നു.

ഏറ്റവും കുപ്രസിദ്ധമായ തിരോധാനത്തിൽ 33 കാരിയായ ലത്തീഫ രാജകുമാരി ഷെയ്ഖ് മുഹമ്മദിന്റെ മകളാണ് ദുബായിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ തീരത്ത് നിന്ന് കമാൻഡോകൾ പിടികൂടി നിർബന്ധിച്ച് നാട്ടിലേക്ക് മടങ്ങി. അക്കാലത്തെ അവകാശവാദങ്ങളെ ഫിക്ഷൻ ആണെന്ന് എമിറാത്തി അധികൃതർ തള്ളിക്കളഞ്ഞു.

ലത്തീഫ രാജകുമാരിയെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു  ബോട്ടിൽ  നിന്ന് തട്ടിക്കൊണ്ടുപോയതായും രാജകുടുംബം അവർ നിർബന്ധിതമായി മടങ്ങിയെത്തിയ പങ്കിനെക്കുറിച്ചും തെളിവുകൾ അഭ്യർത്ഥിക്കാമെന്നും സ്റ്റിർലിംഗ് നിർദ്ദേശിച്ചു. സാക്ഷ്യപ്പെടുത്താൻ ലത്തീഫ തന്നെ, സ്റ്റിർലിംഗ് നിർദ്ദേശിച്ചു.

2000 ൽ, ഷെയ്ക്കിന്റെ മറ്റൊരു പെൺമക്കളായ ഷംസ രാജകുമാരി സർറേയിലെ ചോബാമിനടുത്തുള്ള പിതാവിന്റെ എസ്റ്റേറ്റിൽ നിന്ന് ഓടിപ്പോയി. ആ വർഷം ഓഗസ്റ്റിൽ കേംബ്രിഡ്ജിലെ തെരുവുകളിലാണ് അവളെ അവസാനമായി കണ്ടത്, അവിടെ നിന്ന് ഷെയ്ഖിന്റെ സ്റ്റാഫ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കേംബ്രിഡ്ജ്ഷയർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

ലത്തീഫയ്ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കിയ ഹയ രാജകുമാരി ദുബായിൽ നിന്ന് പലായനം ചെയ്യാൻ തീരുമാനിച്ചതായി പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി, ലത്തീഫയുടെ വിധി അന്വേഷിച്ച് “എസ്‌കേപ്പ് ഫ്രം ദുബായ്, ദി മിസ്റ്ററി ഓഫ് മിസ്സിംഗ് പ്രിൻസസ്” എന്ന ഡോക്യുമെന്ററിയുടെ ആവർത്തനം ബിബിസി  പ്രദർശിപ്പിച്ചിരുന്നു .69 കാരനായ ശതകോടീശ്വരനും റേസ്‌ഹോഴ്‌സ് ഉടമയുമായ ഷെയ്ഖ് മുഹമ്മദ് ജൂണിൽ റോയൽ അസ്‌കോട്ടിൽ രാജ്ഞിയോട് അവസാനമായി സംസാരിക്കുന്നത്

യുകെയിൽ അഭയം തേടാനുള്ള ശ്രമത്തിൽ, ഹയ രാജകുമാരിക്ക് കൂടുതൽ സംരക്ഷണത്തിന്റെ ഒരു തലമായി നയതന്ത്ര പ്രതിരോധം അവകാശപ്പെടാൻ കഴിഞ്ഞേക്കും. കഴിഞ്ഞ മാസം ആദ്യം പ്രസിദ്ധീകരിച്ച ലണ്ടനിലെ ഏറ്റവും പുതിയ നയതന്ത്ര പട്ടികയിൽ അംഗീകൃത ഉദ്യോഗസ്ഥയായി അവർ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, മുമ്പ് ജോർദാൻ ഉദ്യോഗസ്ഥനായി രജിസ്റ്റർ ചെയ്തിരുന്നു.ഹയ രാജകുമാരി മധ്യ ലണ്ടനിലെ കെൻസിംഗ്ടൺ കൊട്ടാരത്തിനടുത്തുള്ള തന്റെ ഉയർന്ന സുരക്ഷയുള്ള വീട്ടിലാണ് താമസിക്കുന്നതെന്ന് കരുതപ്പെടുന്നു, 2017 ൽ കോടീശ്വരൻ ലക്ഷ്മി മിത്തലിൽ നിന്ന് 85 മില്യൺ ഡോളറിന് വാങ്ങിയതാണ്. അംബാസഡോറിയൽ വസതികളും അതിസമ്പന്നരും താമസിക്കുന്ന ഒരു സ്വകാര്യ തെരുവിലുള്ള സ്വത്ത് അവർ പിന്നീട് പുതുക്കിപ്പണിതു.

തട്ടിക്കൊണ്ടുപോകുമെന്ന ഭയം കാരണം പോലീസ് സംരക്ഷണത്തിനായി  അവർ അഭ്യർത്ഥന നടത്തിയെന്ന നിർദ്ദേശങ്ങളുണ്ടെങ്കിലും അവർ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്റെ സംരക്ഷണയിലാണെന്ന് കരുതപ്പെടുന്നു. സുരക്ഷാ വിശദാംശങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് സ്കോട്ട്ലൻഡ് യാർഡ് പറഞ്ഞു.

മെട്രോപൊളിറ്റൻ പോലീസിന്റെ മുൻ കമ്മീഷണറായിരുന്ന ജോൺ സ്റ്റീവൻസിന്റെ ഉടമസ്ഥതയിലുള്ളതും യുകെയിലെ സ്വകാര്യ സുരക്ഷാ കമ്പനിയായ ക്വസ്റ്റ് നിരവധി വർഷങ്ങളായി ഹയ രാജകുമാരിക്ക് സുരക്ഷയും രഹസ്യാന്വേഷണ ഉപദേശവും നൽകിയിട്ടുണ്ട്.

രാജകുമാരി ഒദ്യോഗികമായി ഷെയ്ഖ് മുഹമ്മദിൽ നിന്ന് വിവാഹമോചനം തേടുമോ എന്ന് വ്യക്തമല്ല. അവൾ അവരുടെ ആറാമത്തെ ഭാര്യയാണെന്ന് കരുതപ്പെടുന്നു.

ഈ ആഴ്ച ഗാർഡിയൻ വെളിപ്പെടുത്തിയതുപോലെ ദമ്പതികൾ ഉൾപ്പെട്ട ഒരു ഹൈക്കോടതി കേസ് നിലവിലുണ്ട്, എന്നാൽ അടുത്ത വാദം ജൂലൈ 30 വരെ നടക്കില്ല.

വിവാഹമോചനം നേടിയപ്പോൾ ചാൾസ് രാജകുമാരനെ പ്രതിനിധീകരിച്ച ഫിയോണ ഷാക്കിൾട്ടൺ ക്യുസിയാണ് ഹയ രാജകുമാരിയെ പ്രതിനിധീകരിക്കുന്നത്. ഷാക്കിൾട്ടന്റെ സ്ഥാപനമായ പെയ്ൻ ഹിക്സ് ബീച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്തയാളാണ് ഹയാ. രാജ്ഞിയുമായും, ചാൾസ് രാജകുമാരൻ എന്നിവരോടൊപ്പം പതിവായി സ്വഹൃദ ബന്ധം പുലർത്തിയിരുന്നു

ലണ്ടനിലെ വിദേശകാര്യ കാര്യാലയം വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു, ഇത് ഒരു സ്വകാര്യ കാര്യമായി കാണുന്നു. ഹയയുടെ മടങ്ങിവരവ് തേടുന്നതിനുള്ള സഹായത്തിനായി ദുബായ് രാജകുടുംബം യുകെ സർക്കാരിനെ സമീപിച്ചതായി അവകാശവാദങ്ങളുണ്ട്.

ഈ വീഴ്ച ജോർദാനും യുഎഇയും തമ്മിലുള്ള ബന്ധത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അയർലണ്ടിൽ, മുൻ പ്രസിഡന്റ് മേരി റോബിൻസൺ കഴിഞ്ഞ ഡിസംബറിൽ ദുബായ് സന്ദർശനത്തെക്കുറിച്ച് ഹയ രാജകുമാരിയുമായുള്ള സ്വഹൃദത്തെ പറ്റിയും ചോദ്യങ്ങൾ നേരിട്ടിരുന്നു, അവിടെ ലത്തീഫയെ കണ്ടുമുട്ടുന്നതിന്റെ ഫോട്ടോയെടുത്തു.

ബുധനാഴ്ച ഡബ്ലിനിൽ നടന്ന ട്രേഡ്സ് യൂണിയൻ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച റോബിൻസൺ പറഞ്ഞു: “എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഒരു സുഹൃത്തായ ഹയ രാജകുമാരിയൊഴികെ ഞാൻ ഒരിക്കലും ചങ്ങാതിമാരായിട്ടില്ല, അദ്ദേഹം ഇപ്പോഴും എന്റെ സുഹൃത്താണ്. ”

ഹയ രാജകുമാരി യുകെയിലേക്ക് പലായനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചോ കേസിന്റെ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ  ഷെയ്ഖ് മുഹമ്മദിന്റെ വക്താവ് വിസമ്മതിച്ചു.

നാട്ടുകാർക്കു മുന്നിൽ കന്നിക്കിരീടം നേടി ജ്വലിച്ചുയരുന്നതു സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്റെ മുൻനിരപ്പോരാളിയാണ് ജൊനാഥൻ മാർക് ബെയർസ്റ്റോ എന്ന ജോണി ബെയർസ്റ്റോ. തുടർച്ചയായ രണ്ടു മൽസരങ്ങളിൽ സെഞ്ചുറി നേടി മിന്നിനിൽക്കുകയാണ് ഈ ഇംഗ്ലിഷ് ഓപ്പണർ. ലോകത്തിലെ മികച്ച രണ്ടു ടീമുകൾക്കെതിരെയായിരുന്നു ഈ സെഞ്ചുറി നേട്ടങ്ങളെന്നത് ഇരട്ടിത്തിളക്കം നൽകുന്നു. ഇന്ത്യയ്‌ക്കെതിരെ 111 റൺസും ന്യൂസീലൻഡിനെതിരെ 106 റൺസുമെടുത്ത ബെയർസ്റ്റോ ഇരു കളികളിലും മാൻ ഓഫ് ദ് മാച്ച് ആവുകയും ചെയ്തു. ബെയർസ്റ്റോ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യയെ 31 റൺസിനും ന്യൂസീലൻഡിനെ 119 റൺസിനുമാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. മാത്രമല്ല, പുറത്താകലിന്റെ വക്കിൽനിന്ന് സെമിയിലേക്കു കുതിക്കുകയും ചെയ്തു!

ബെയർസ്റ്റോ– ജെയ്സൻ റോയ് സഖ്യത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പ്രതീക്ഷകൾ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇവർ ചേർത്തുപണിയുന്ന അടിത്തറയിലാണ് ഓയിൻ മോർഗന്റേയും ബെൻ സ്റ്റോക്സിന്റേയും ജോ റൂട്ടിന്റേയും ജോസ് ബട്‍ലറിന്റേയുമൊക്കെ വമ്പനടികൾ ടീമിനെ 300നും 350നും അപ്പുറം കടത്തുന്നത്. ലോകകപ്പിൽ 9 കളികളിൽനിന്ന് 462 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. ജോ റൂട്ട് (500) കഴിഞ്ഞാൽ ഇംഗ്ലിഷ് നിരയിൽ രണ്ടാമൻ. രണ്ടു സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും സ്വന്തമാക്കിക്കഴിഞ്ഞു. ശരാശരിയാകട്ടെ 51 ഉം. ബെയർസ്റ്റോയെപ്പോലൊരു താരമുള്ളപ്പോൾ ഇംഗ്ലണ്ട്, കിരീടം സ്വപ്നം കാണുന്നതിൽ തെറ്റുപറയാനാകില്ല അല്ലേ.


ക്രിക്കറ്റ് രക്തത്തിൽ അലിഞ്ഞ ജന്മമാണ് ബെയർസ്റ്റോയുടേത്. മുൻ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകൻ പാരമ്പര്യഗുണം കൊണ്ടുതന്നെ വിക്കറ്റ് കീപ്പിങ്ങിലും കേമൻ. എന്നാൽ അടിപൊളി ബാറ്റ്സ്മാനെന്ന നിലയിലാണ് ബെയർസ്റ്റോയുടെ ലോകകപ്പ് അവതാരം. ജോസ് ബട്‌ലർ കീപ്പറായുള്ളതിനാൽ ബെയർസ്റ്റോയ്ക്ക് ബാറ്റിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
അച്ഛനെപ്പോലെ യോർക്‌ഷറിൽ തന്നെയാണ് ജോണിയും കളിച്ചുതുടങ്ങിയതും തെളിഞ്ഞുമിന്നിയതും. 15 വയസ്സിൽ താഴെയുള്ളവരുടെ യോർക്‌ഷർ ടീമിൽ കളിക്കുമ്പോൾ യങ് സ്കൂൾ വിസ്‍ൻ ക്രിക്കറ്റർ പുരസ്കാരം (2007) സ്വന്തമാക്കി. തൊട്ടടുത്ത വർഷം ക്ലബുമായി മുഴുവൻ സമയ കരാറുമൊപ്പിട്ടു. 2011ൽ ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. കാർഡിഫിൽ 21 പന്തിൽ പുറത്താകാതെ 41 റൺസെടുക്കുകയും ചെയ്തു. 2011ൽ വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിലും 2012ൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.

മൂന്ന് ഫോർമാറ്റിലും കളിക്കുമെങ്കിലും ഏകദിനത്തിലാണ് ബെയർസ്റ്റോ തകർത്തുമിന്നുന്നത്. ഇതുവരെ കളിച്ചത് 72 മൽസരങ്ങൾ. 2791 റൺസാണ് സമ്പാദ്യം. 141 നോട്ടൗട്ട് അടക്കം ഒൻപതു സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. നൂറിനു മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ശരാശരിയാകട്ടെ 48 ഉം. 63 ടെസ്റ്റുകളിൽ 3806 റൺസും ആറു സെഞ്ചുറികളും ട്വന്റി20യിൽ 513 റൺസും അക്കൗണ്ടിലുണ്ട്.
തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ സെഞ്ചുറി നേടിയ ആദ്യ ഇംഗ്ലണ്ട് താരമെന്ന പകിട്ടും ബെയർസ്റ്റോയ്ക്കുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയ നേട്ടത്തിനുടമയാണ് ഈ വലംകയ്യൻ. രണ്ടു ടെസ്റ്റുകളിൽ 9 പേരെ വീതം പുറത്താക്കുന്ന ആദ്യ ഇംഗ്ലിഷ് താരമാണിദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമായിരുന്നു ഈ നേട്ടങ്ങൾ. ഒരു കലണ്ടർ വർഷം കൂടുതൽ ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി 2016 ൽ ബെയർസ്റ്റോ സ്വന്തമാക്കിയിരുന്നു. 70 പേരായിരുന്നു ഇരകൾ. അതേവർഷം ടെസ്റ്റിൽ കൂടുതൽ റൺസ് (1470) നേടുന്ന കീപ്പറെന്ന സ്ഥാനവും ചേർത്തുവച്ചു.

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ, ബെയർസ്റ്റോ നന്ദിയോടെ ഓർക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് നൽകിയ പരിചയസമ്പത്തിനെയാണ്. ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയത്തിനുശേഷം തന്റെ ബാറ്റിങ് മികവിനു കാരണക്കാരൻ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണാണെന്നാണ് ബെയർസ്റ്റോ പ്രതികരിച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായിരുന്ന തനിക്ക് മെന്ററായിരുന്ന ലക്ഷ്മൺ നൽകിയ ഉപദേശങ്ങളാണ് സ്പിന്നിനെതിരെ നന്നായി കളിക്കാൻ ഗുണകരമായതെന്ന് ബെയർസ്റ്റോ വെളിപ്പെടുത്തി. ഐപിഎല്ലിൽ 10 കളികളിൽനിന്ന് 55 ലേറെ ശരാശരിയിൽ 445 റൺസാണ് ബെയർസ്റ്റോ സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരെ 56 പന്തിൽ 114 റൺസെടുത്തും ശ്രദ്ധേനായി.

Copyright © . All rights reserved