UK

ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേർവാഴ്ചയാണ് ബോദ്ധ്യമാക്കുന്നതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.

ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നൽകുന്നതിന് കൈകോർക്കുവാൻ ഐഒസി പ്രതിജ്ഞാബദ്ധമാണെന്നും പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു.

മാന്യമായി പൊതു പ്രവർത്തനം നടത്തുന്ന കെ എസ് യു – യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ക്രിമിനലുകളായ പാർട്ടി ഗുണ്ടകളെയും, പോലീസിനെയും, സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ല.

അടുത്തകാലത്ത് പാർട്ടിയെയും സർക്കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം പൊറാട്ട് നാടകങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.

വണ്ടിപ്പെരിയറിൽ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡിവൈ എഫ്ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരിൽ ഡി വൈ എസ് പിയുടെ ജീപ്പ് അടിച്ചു തകർത്ത എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും, വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചുണ്ടാക്കുന്ന പാർട്ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പൽ കൊള്ളുന്ന പിണറായി പോലീസ്, ഒരു സമരത്തിന്റെ പേരിൽ യൂത്ത്‌ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എടുക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണ്. കേരളത്തിലെ പൊതു സമൂഹം ഇതിനു ഇതിനു ശക്തമായി മറുപടി നൽകും.

പ്രതിഷേധ യോഗത്തിൽ അജിത്‌ മുതയിൽ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിഫ്, അശ്വതി നായർ, സൂരജ്‌ കൃഷ്ണൻ, ജെന്നിഫർ ജോയ്, ആഷിർ റഹ്‌മാൻ, എഫ്രേം സാം, അളക ആർ തമ്പി തുടങ്ങിയവർ സംസാരിച്ചു.

നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം മഞ്ഞു പെയ്യും രാവിൽ മലയാളികൾക്കിടയിൽ വേറിട്ട അനുഭവമായിരുന്നു. മുഖ്യ ഉദ്ഘാടകനായി മലയാളികളുടെ സ്വന്തം ഡയറക്ടർ ശ്രീ ജയരാജ് തിരി തെളിയിച്ചു തുടങ്ങിയ പ്രോഗ്രാമിൽ, സെക്രട്ടറി അഷ്വിൻ കെ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് സാവിയോ ജോസിന്റെ നേതൃത്വത്തിൽ മനോഹരമായി നടന്ന പ്രോഗ്രാമിൽ ശ്രീ. ശ്രീകുമാർ സദാനന്ദനും (ആനന്ദ് ടി.വി, ആനന്ദ് ട്രാവൽസ്, ഏഷ്യാനെറ്റ് യൂറോപ്പ്), യുക്മ കൺവീനിയർ ജയകുമാർ നായരും, റവ. ഫാദർ ജോബി ഇടവഴിയിൽ, റവ. ഫാദർ വിൽഫ്രഡ് പെരപ്പാടൻ എന്നിവരും വിശിഷ്ടാഥികളായെത്തി.

നാടക രംഗത്ത് കഴിവ് തെളിയിച്ച ശ്രീജിഷ്മോൻ സംവിധാനം ചെയ്ത ഏദൻ മുതൽ ബേത്ലഹേം വഴി വെളിപാട് വരെ എന്ന നേറ്റിവിറ്റി സ്കിറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കൊച്ചിൻ ഗോൾഡൻഹിറ്റിന്റെ ഗാനമേള കൂടിയായപ്പോൾ പരുപാടി അരങ്ങു തകർത്തു. സിറിയക്ക് മെമ്മോറിയൽ ജംഗിൾബെൽസ് കരോൾ കോംപറ്റീഷൻ മഞ്ഞു പെയ്യും രാവിന്റെ മറ്റൊരു ഹൈലൈറ്റ്സ് ആയിരുന്നു. നോട്ടിങ്ങാമിലെ മറ്റു കലാകാരൻമാരും, കലാകാരികളും ,വിഭവ സമൃദ്ദമായ സദ്യയും കൂടിയായപ്പോൾ പരിപാടി പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരനുഭവമായി . പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും NMCA യുടെ എല്ലാ കമ്മറ്റി മെംബേഴ്സും നന്ദി രേഖപ്പെടുത്തുകയുണ്ടായി.

സ്വന്തം ലേഖകൻ 

മൊറോക്കോ : വഴികാട്ടി ജി20 യോഗം ,  ക്രിപ്റ്റോ വിപണിയിൽ സംഭവിച്ചതെന്ത് ?, എല്ലാം മാറ്റിമറിച്ച് മൊറോക്കോ യോഗം. ചെറിയൊരു ഇടവേളയിലെ അനിശ്ചിതത്വത്തിനു ശേഷം ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയാണ്. ക്രിപ്റ്റോയെ ലോകം പൂർണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നിന്ന് അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുകയാണോ? വിശദമായി പരിശോധിക്കാം…

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം തുടക്കത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് എതിരായിരുന്നു. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി നോക്കി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർ ബി ഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. അവസാനം സുപ്രീം കോടതി തന്നെ ക്രിപ്റ്റോ കറൻസിക്കെതിരെയുള്ള നിരോധനം എടുത്തു കളഞ്ഞു. അങ്ങനെ ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം… ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ഇതിന്റയെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. സമീപകാലത്തില്ലാത്ത സ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ക്രമാനുഗതമായി മുന്നേറുകയാണ് എല്ലാ ക്രിപ്റ്റോ നാണയങ്ങളും.

എന്താണ് ക്രിപ്റ്റോ കറൻസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ?

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന യാഥാർഥ്യം എല്ലാ ഭരണകൂടങ്ങളും തിരിച്ചറിഞ്ഞതോടു കൂടിയാണ് ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിച്ചത്.

ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിൽ ക്രിപ്റ്റോയ്ക്ക് അനുകൂലമായ തീരുമാനം വന്നതും, ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവന്നതും ക്രിപ്റ്റോയുടെ കുതിപ്പിന് കരുത്തേകി. ഇതോടെ സംശയത്തോടെ ക്രിപ്റ്റോയെ കണ്ട എല്ലാ രാജ്യങ്ങളും ക്രിപ്റ്റോയിലേയ്ക്ക് കടന്നു വന്നതും ഇവയുടെ വിശ്വാസ്യതയും മൂല്യവും വർദ്ധിപ്പിച്ചു. അങ്ങനെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ മുഴുവനും ക്രിപ്റ്റോയിലേയ്ക്ക്  തിരിച്ചെത്തുകയും എല്ലാ ക്രിപ്റ്റോ നാണയങ്ങൾക്കും ഒരേപോലെ മികച്ച വളർച്ച ഉണ്ടാവുകയും ചെയ്തു.

അതോടൊപ്പം ക്രിപ്റ്റോ കറൻസിയെ നയിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് ദിനംപ്രതി വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായി ക്രിപ്റ്റോ കറൻസികൾ മാറുമെന്നാണ് വിദഗ്ധർ കരുതുന്നത് . അതുകൊണ്ട് തന്നെ 2024 ൽ  വ്യക്തമായ ക്രിപ്റ്റോ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനുള്ള അവസാന മിനുക്ക് പണികളിലാണ് മിക്ക ലോകരാജ്യങ്ങളും. അത് നടപ്പിലാക്കി കഴിഞ്ഞാൽ ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ കിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി ആറിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. അസ്സോസിയേഷനിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചാസ്വദിക്കാൻ തക്കവണ്ണമുള്ള കൊച്ചു കൊച്ചു മത്സരങ്ങളും കുശൃതി ചോദ്യങ്ങളും ശ്രദ്ധേയമായി.

ഷൈൻ കള്ളിക്കടവിലിൻ്റെ നേതൃത്വത്തിലുള്ള സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രേക്ഷക മനസ്സുകളിൽ പുതു പുലരിയിലെ കുളിർമഴയായി ആസ്വാദനസുഖം പകർന്ന ഗാനവുമായി എത്തിയ ശ്രീമതി ഭാഗ്യലക്ഷ്മിയമ്മ കൈയ്യടി നേടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പത്ത് മണിയോടെ കിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികൾ അവസാനിച്ചു.

 

ഇപ്സ്വിച്ച്: ക്രിസ്തുമസും പുതുവത്സരവും പ്രൗഢ ഗംഭീര ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളികൾ. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളിൽ ഒന്നായ ഇപ്സ്വിച് കേരളാ കൾച്ചറൽ അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് ഉദ്ഘാടനം ചെയ്ത തിരുപ്പിറവി-നവവത്സര ആഘോഷത്തിൽ ഫാ. ടോമി മണവാളൻ ക്രിസ്മസ് സന്ദേശം നൽകി.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ വിരുന്നാണ് സമ്മാനിച്ചത്. വിവിധ മ്യൂസിക് വേദികളിലൂടെ യുകെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ അഭിജിത് യോഗിയുടെ സംഗീത വിരുന്ന് ആഘോഷത്തിന് ഇരട്ടി മധുരമാണ് പകർന്നത്. അഭിജിത്തിനൊപ്പം പ്രശസ്ത ഗായിക രേഷ്മയും കൂടി ചേർന്നപ്പോൾ ആഘോഷരാവ് സംഗീതസാന്ദ്രമായി.

ക്രിസ്തുമസ് ആഘോഷത്തിൽ ആടിയും പാടിയും സമ്മാനങ്ങളും ആശംസകളുമായി സാന്താക്ലോസും, ഇപ്സ്വിച് മലയാളികളുടെ കരോൾ സംഘത്തിന്റെ ഭക്തിസാന്ദ്രമായ കരോൾ ഗാനങ്ങളും, ഒപ്പം താളം പിടിച്ചും നൃത്തം ചെയ്തും സദസ്സും ചേർന്നപ്പോൾ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായി. ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള വിവിധ ഹോം അപ്ലയൻസസും, ട്രാവൽ വൗച്ചറും സമ്മാനമായി നൽകി.

കെസിഎ സംഘടിപ്പിച്ച കേക്ക് ബേക്കിങ് പരിശീലനത്തിൽ തയ്യാറാക്കിയ കേക്ക് മിക്സ് ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചായിരുന്നു തിരുപ്പിറവി ആഘോഷത്തിന് നാന്ദി കുറിച്ചത്. കേക്ക് മുറിച്ചു മധുരം വിളമ്പിക്കൊണ്ട് തങ്ങളുടെ സ്നേഹ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദികൂടിയാവുകയായിരുന്നു ആഘോഷം.

കെസിഎ ഒരുക്കിയ ഫൈവ് കോഴ്സ് ക്രിസ്തുമസ് ഡിന്നർ ആഘോഷരാവിലെ ഹൈലൈറ്റായി. മാസ്മരികത നിറഞ്ഞ കലാസന്ധ്യയും, ഭക്തിസാന്ദ്രമായ ക്രിസ്തുമസ് കരോളും, സംഗീത വിരുന്നും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നറും, ഡിസ്‌ക്കോയും അടക്കം വേദിയെ കോരിത്തരിപ്പിച്ച ആഘോഷ രാവ് ഇപ്സ്വിച് മലയാളി കൂട്ടായ്‌മ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തെ അവിസ്മരണീയമാക്കി.

കെസിഎ പ്രസിഡൻ്റ് ജോബി ജേക്കബ്, വൈസ് പ്രസിഡൻ്റ് സിജോ, സെക്രട്ടറി ജുനോ ജോൺ, ജോയിൻ്റ് സെക്രട്ടറി ബിലു, ട്രഷറർ ടോംജോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ സംഘടനയായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസോസിയേഷൻറെ ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം നാളെ ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ വെച്ച് വൈകുന്നേരം 4 മണിമുതൽ 11 മണി വരെ അരങ്ങേറുന്നു.

വൈകുന്നേരം 4 മണിക്ക് ക്രിസ്ത്മസ് സാന്തായുടെ വരവേൽപോടെ കലാപരിപാടികൾ ആരംഭിക്കും, തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ നടനും, സംവിധായകനും, കൈരളി ടിവി അശ്വമേധം പരിപാടി സംവിധായകനും, പ്രശസ്തമായ കൈരളി ഓൺ ഡിമാൻഡ് പ്രോഗ്രാം അവതാരകനും, റേഡിയോ ലൈം ഡയർക്ടറുമായ ശ്രീ സന്തോഷ് പാലി മുഖ്യ അതിഥിയും, ബെഡ്ഫോർഡ് സെയിന്റ്റ് അൽഫോൻസാ മിഷൻ ഡയർക്ടർ ഫാ.എബിൻ തോമസ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നാഷണൽ കോഡിനേറ്റർ ശ്രീ സണ്ണിമോൻ മത്തായി, വെല്ലിൻ ഗാർഡൻ സിറ്റി കൗൺസിലർ ഡോക്ടർ ശിവകുമാർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. അതിനെ തുടർന്ന് കരോൾ സമൂഹ ഗാനം, നേറ്റിവിറ്റി പ്രോഗ്രാം, ഡി.ജെ, ഹോർഷം സീയോൻ മെലോഡീസ് അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, സ്കിറ്റ്, ബി .എം.കെ.എ യുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണശബളമായ മറ്റു പരിപാടികൾ എന്നിവ അരങ്ങേറും.കൂടാതെ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെ പാചകം ചെയ്ത സ്വാദിഷ്ടമായ ക്രിസ്ത്മസ് ഡിന്നർ പരിപാടികൾക്ക് സ്വാദേകും.

ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സ്പോണ്സറുമാരായെത്തുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് , ഐക്കോൺ മോർട്ടഗേജ് ലിമിറ്റഡ് , എസ്സെൻഷിയാൽ സൂപ്പർമാർകറ്റ് ബെഡ്ഫോർഡ് എന്നിവരാണ്. അവതാരകരായെത്തുന്നത് നീതു, റോസിറ്റ് & മെൽബ എന്നീ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെയാണ്. ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 6 മണിക്കൂർ നീളുന്ന കലാപരിപാടികളാണ് അണിയറയിലൊരുങ്ങുന്നത്.ഈ ആഘോഷങ്ങളിൽ പങ്കെടുത്ത്‌ പരിപാടികൾ വിജയപ്രദമാക്കുവാൻ ഓരോ അംഗങ്ങളെയും സവിനയം ക്ഷണിക്കുന്നതായി ബി .എം.കെ.എ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജോമോൻ മാമ്മൂട്ടിൽ (പ്രസിഡണ്ട്൦):07930431445
മഞ്ജു മാത്യു (വൈസ് പ്രസിഡണ്ട് ):07859020742
ആൻറ്റോ ബാബു (സെക്രട്ടറി):07429499211
നികിത ലെൻ (ജോയിന്റ്റ് സെക്രട്ടറി):07405294812
ബേസിൽ മാത്യു (ട്രെഷെറെർ):07737461788

വേദിയുടെ വിലാസം: Addison Centre, Kempston, Bedford, MK42 8PN

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈദ്യശാസ്ത്രത്തിൽ ഉള്ള അറിവുകൊണ്ട് മാത്രം ആർക്കും മികച്ച ഡോക്ടറും നേഴ്സും ആകാൻ സാധിക്കില്ല. മനുഷ്യ സ്നേഹവും അർപ്പണവും ആത്മാർത്ഥതയും ഒത്തുചേർന്നാൽ മാത്രമേ ആരോഗ്യ രംഗത്ത് ശോഭിക്കാൻ സാധിക്കുകയുള്ളൂ. എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടാവുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നത് . അച്ഛനും മകളും ഒരുമിച്ച് നേഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ അഭിമാനത്തോടെയാണ് എൻഎച്ച്എസ് പുറത്തുവിട്ടിരിക്കുന്നത് .

42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നേഴ്സിംഗ് ബിരുദം കരസ്ഥമാക്കിയത്. ഇപ്പോൾ ഇരുവരും ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22 വയസ്സുകാരിയായ സ്റ്റീവിലി പറഞ്ഞു.

അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നേഴ്സിംഗ് കോഴ്സിന് ചേർന്നത്. താൻ ഈ ജോലിയെ വളരെ സ്നേഹിക്കുന്നതായി എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മിസ് ജൂവൽ പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെത്തുന്ന എല്ലാ മലയാളികൾ കുടുംബങ്ങളുടെയും ആഗ്രഹമാണ് ഒരു ഭവനം സ്വന്തമാക്കണമെന്നത് . അടുത്തവർഷം യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വില കുറയുമെന്ന പൊതുവായ വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പക്ഷേ മോർട്ട്ഗേജ് നിരക്കുകൾ കൂടുന്നതും സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനവും ഒരു വീട് വാങ്ങുന്നതിൽ നിന്ന് മലയാളികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.

എന്നാൽ വീട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് യുകെയിൽ എവിടെയൊക്കെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവനങ്ങൾ ലഭ്യമാകുക എന്നതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു. ഭവന വില ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഹാലി ഫാക്സ് ആണ് . ഇതിൻറെ അടിസ്ഥാനത്തിൽ യുകെയിൽ ഭവനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷം 15 % വരെയാണ് നിരക്കുകൾ കുറഞ്ഞത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശരാശരി വിലയിൽ 30,978 പൗണ്ടിന്റെ വരെ വിലക്കുറവുണ്ടായതാണ് കണക്കുകൾ കാണിക്കുന്നത്. ഇതിന് വിപരീതമായി ഹഡെഴ്സ് ഫീൽഡിൽ ഭവന വില കുതിച്ചുയർന്നു. ഇവിടെ ഏകദേശം 22,137 പൗണ്ടിന്റെ ശരാശരി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.


ഹഡേഴ്സ് ഫീൽഡിന് പുറമെ ബ്രാഡ് ഫോർഡ് , ഹില്ലിംഗ്ടൺ, ന്യൂ പോർട്ട് എന്നിവിടങ്ങളിലും വില കൂടിയിട്ടുണ്ട്. 2008 – ന് ശേഷം ആദ്യമായി യുകെയിൽ ഭവനവില കുറഞ്ഞെങ്കിലും വീടുവാങ്ങാൻ മടിച്ചു നിൽക്കുകയാണ് യുകെ മലയാളികൾ . പലിശ നിരക്ക് വൻതോതിൽ കൂടിയതാണ് ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടി കാണിക്കുന്നത്

പതിനെട്ടു മലകൾക്ക് അധിപനും സനാതന മൂർത്തിയുമായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ജനുവരി ഏഴാം തീയതി അരങ്ങേറുകയാണ് .

മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ അനു ചന്ദ്ര, രഞ്ജിത്ത് ഗണേഷ്, സത്യനാരായണൻ,രാഗി ജി.ആർ., രാജീവ് ജി. കാഞ്ഞങ്ങാട്, അനീഷ് കുട്ടി നാരായണൻ തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് ശ്രീ മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷയകുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു.

ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ഡോ.ജോണ്‍.ഡി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം യുകെ യില്‍ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ആത്മീയശുഷ്രൂഷാ മേഖലയില്‍ യുകെയിലും യൂറോപ്പിലും നിരവധിപേരെ ഒരുക്കിയ ഡോ. ജോണ്‍ ഡി യുടെ ശുഷ്രൂഷകളിലൂടെ മനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും കടന്നുവന്നിട്ടുള്ളത് നിരവധി വ്യക്തികളും കുടുംബങ്ങളുമാണ്.

2024 ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുന്ന ”ഗ്ലോറി എന്‍കൗണ്ടര്‍ കോണ്‍ഫറന്‍സ് ‘ എന്ന നാലുദിവസത്തെ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്റ്റാഫോഡ്‌ഷെയറിലെ യാങ്ക്ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംങ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.www.afcmuk.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 07414 747573 ബ്രദര്‍. ജോസ് കുര്യാക്കോസ്, 07877 290779 ബ്രദര്‍. സണ്ണി ജോസഫ് .

RECENT POSTS
Copyright © . All rights reserved