സിനോ ചാക്കോ
കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 30ന് ശനിയാഴ്ച്ച തിരി തെളിയും. സംഗമത്തില്‍ സംബന്ധിക്കുന്നതിനായി ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ്മോര്‍ സേവേറിയോസ് ഇന്നെത്തും. രാവിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മെത്രാപ്പോലീത്തയെ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും.
ശനിയാഴ്ച്ച് ന്യൂപോര്‍ട്ടിലുള്ള മോര് കിമ്മീസ് നഗറില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്, ഫാ. സജി ഏബ്രഹാം, ഡോ. മനോജ് ഏബ്രഹാം, ഏബ്രഹാം ചെറിയാന്, ജിജി ജോസഫ് എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ സംഗമത്തില്‍ ഇറ്റലി, ജര്‍മ്മനി, അയര്‍ലണ്ട്, എന്നീ ഇടവകകളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിക്കും. വിവിധ ഇടവകകളില്‍ നിന്ന് സമുദായ അംഗങ്ങള്‍ വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും.
ക്നാനായ തനിമയും പാരമ്പര്യവും ആചാരഅനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയെന്ന ആശയത്തോടെയാണ് സംഗമത്തിന് രൂപം കൊടുത്തത്. എഡി. 345ല്‍ ക്നായി തോമായുടെ നേതൃത്വത്തില്‍ മലങ്കരയിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ഇന്നും നിലനില്ക്കുന്നു. 1673ാം സിറിയന്‍ കുടിയേറ്റ വാര്‍ഷികവും സമുദായം മെയ് മാസം ആഘോഷിച്ചു. കൂനന്‍ കുരിശ് സത്യത്തിന് നേതൃത്വം ന്ല്കിയത് ക്നാനായിക്കാരനായ ആഞ്ഞിലി മൂട്ടില് ഇട്ടി തൊമ്മന് കത്തനാരാണ്. രണ്ടായിരം ആണ്ടോടെ യൂറോപ്പിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ശനിയാഴ്ച്ച ഒത്തുചേരുമ്പോള്‍ പാരമ്പര്യങ്ങള്‍ ഓര്‍ക്കുന്ന വലിയ ഒരു ക്നാനായ ആഘോഷമായി മാറും.
പൂര്‍വ്വികരുടെ ദൈവവിശ്വാസം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്കാന് ഈ സംഗമം ഇടയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകീട്ട് 6മണിയോടെ പരിപാടികള്‍ സമാപിക്കും വിപുലമായ ഭക്ഷണശാല പാര്‍ക്കിംഗ് സൗകര്യം എന്നിവ സമ്മേളന നഗറില്‍ ഒരുക്കിയിട്ടുണ്ട്. കുടിയേറ്റ സ്മരണ പുതുക്കുന്ന റാലി 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് പൊതുസമ്മേളനം രണ്ട് മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
വിലാസം.
St. Julian’s High School
Heather Road, Newport
NP197XU
ആഷ്ഫോര്‍ഡ്: 6ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്‍പ് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന് കായിക മേളയ്ക്കായി ഒരുമിക്കുന്നു. ജൂലൈ 1ാം തിയതി ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വില്ലീസ്ബ്രോ(Willesborough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ജെസ്റ്റിന് ജോസഫ് ഉദ്ഘാടനം ചെയ്യും. അതോടപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ലോഗോ തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.
ഒന്നാം തിയതി നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, ഷോട്ട്പുട്ട്, വോളിബോള്‍, കബഡി, കുട്ടികളുടെ ഫുട്ബോള്‍, എന്നിവ പല വേദികളിലായി അരങ്ങേറും. കൂടാതെ പുതുമയാര്‍ന്ന വിവിധ മത്സര ഇനങ്ങളും ഈ വര്‍ഷം ഉണ്ടാകുമെന്ന് സ്പോര്‍ട്സ് കമ്മറ്റി കണ്‍വീനര്‍ മനോജ് ജോണ്സണ് അറിയിച്ചു.
ജൂലൈ 14ാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ക്രിക്കറ്റ്, ഫുട്ബോള്‍ എന്നീ മത്സരങ്ങള്‍ നടക്കും. ചെസ്സ്, കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.
പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്വാര്‍ത്ഥ സഹകരണവും സഹായവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഭാരവാഹികളായ ജെസ്റ്റിന് ജോസഫ് (പ്രസിഡന്റ്), ജേളി മോളി (വൈസ് പ്രസിഡന്റ്), ട്രീസാ സുബിന് (സെക്രട്ടറി), സിജോ (ജോ. സെക്രട്ടറി), റെജി (ട്രഷറര്‍) എന്നിവരും സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളായ ജെറി, രാജീവ് തോമസ്, ജോണ്സണ് തോമസ്, സാം ചീരന്‍, സൗമ്യ ജീബി, ഡോ. റിതേഷ്, സോളാ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക്
ഫുട്ബോളും കാണാം രണ്ടു ബിയറുമടിക്കാം എന്നു പ്ളാൻ ചെയ്തവരൊക്കെ നിരാശയിൽ. ഇഷ്ടപ്പെട്ട ബ്രാൻഡ് ബിയറിന് പകരം എന്തെങ്കിലുമൊക്കെ കുടിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനിലിപ്പോൾ. ബിയർ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടണിൽ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി. രാജ്യത്തെ പബ്ബുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലമർന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ട പാനീയമായ ബിയർ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ജോൺ സ്മിത്ത്, സ്ട്രോങ്ങ്ബോ സൈഡർ ബിയറുകൾ പല പബ്ബിലും തീർന്നു കഴിഞ്ഞു. ഹെയ്നക്കിൻ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതർ സ്പൂണിന്റെ മിക്കവാറും പബ്ബുകളിൽ ബിയർ ക്ഷാമം രൂക്ഷമാണ്.
ബിയർ നിർമ്മാണത്തിലുപയോഗിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനത്തിൽ വന്ന കുറവാണ് ബിയർ വ്യവസായത്തെ ബാധിച്ചത്. യുകെയിലെയും യൂറോപ്യൻ മെയിൻ ലാൻഡിലെയും പല ഫാക്ടറികൾ ഉത്പാദനം നിർത്തിയതാണ് കാർബൺ ഡൈഓക്സൈഡ് ഗ്യാസിന്റെ ക്ഷാമത്തിന് കാരണം. ബിയറിനെ കൂടാതെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിയെയും കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനകുറവ് ബാധിച്ചിട്ടുണ്ട്. പായ്ക്കഡ് ഫുഡ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും സ്ളോട്ടർ ഹൗസുകളിൽ മയക്കു ഗ്യാസായും കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ഉപയോഗിക്കാറുണ്ട്. കൊക്കകോള കമ്പനിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ കാർബൺ ഡൈഓക്സൈഡിന്റെ ക്ഷാമം മൂലം നിർത്തി വച്ചു. മോറിസൺ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളും ഫ്രോസൺ ഫുഡ് ഷോർട്ടേജ് ഭീക്ഷണിയിലാണ്.
ന്യൂസ് ഡെസ്ക് .
മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു. നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
നോട്ടിങ്ഹാം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യു കെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. യുകെയില്‍ നിന്നും മലയാളികള്‍ സ്വന്തം നാട്ടില്‍ അവധിക്കായി എത്തുന്ന സമയം കൂടി കണക്കാക്കിയാണ് കേരളത്തില്‍ മത്സരം ക്രമീകരിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി യു.കെ മലയാളി ടീം സെലക്ഷന് ജൂലൈ ഒനിന്ന് ഞായറാഴ്ച്ച നോട്ടിങ്ഹാമില്‍ വച്ചാണ് നടത്തുക.
പാലാ ഫുട്ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ് സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ടീമിലേയ്ക്കുള്ള പതിനേഴ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷനാണ് നോട്ടിങ്ഹാമില്‍ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടത്തുക. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക
Assistant Manager:Anzar Ph.07735419228, Coordinator& Technical Manager: Raju George Ph.07588501409
15കാരനെ കുത്തിക്കൊന്ന കേസില്‍ 5 കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്ബാന്സ് ക്രൗണ്‍ കോടതിയുടെതാണ് വിധി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തായി ചോരയില്‍ കുളിച്ച നിലയില്‍ ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില്‍ ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള്‍ കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.
അമ്മയെ ചാരിറ്റി ജോലികളില്‍ സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്‍കുന്നതാനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്‍ച്ചില്‍ കൊണ്ടുപോയി നല്‍കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.
മൂര്‍ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള്‍ കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.
സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്‍ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന് ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള്‍ കുറ്റം നിഷേധിച്ചു.
ലണ്ടനില്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അഞ്ച് വര്‍ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ഊബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്‍പറേറ്റ് സ്വഭാവത്തില്‍ കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.
തങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഊബര്‍ കോടതിയെ അറിയിച്ചു. മൂന്ന് നോണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളെ നിയമിച്ചതായും ഊബര്‍ വ്യക്തമാക്കി. നിയന്ത്രിത ലൈസന്‍സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്‍ത്തുകയെന്ന സമീപനത്തെ വിമര്‍ശിച്ചു. ഊബര്‍ ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര്‍ നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വരുന്നത്.
ലണ്ടനില്‍ വര്‍ഷങ്ങളോളം മോശമായി പ്രവര്‍ത്തിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര്‍ പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള്‍ 15 മാസത്തെ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന് വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര്‍ നല്‍കേണ്ടി വരും.
കടുത്ത സ്റ്റാഫിംഗ് പ്രതിസന്ധിയും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തങ്ങളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയാണെന്ന് ജിപിമാര്‍. തങ്ങള്‍ സഹനത്തിന്റെ പാരമ്യത്തിലാണെന്നും രോഗികളുടെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കാനിടയുണ്ടെന്നും ജിപിമാര്‍ അറിയിക്കുന്നു. ഡെയിലി അപ്പോയിന്റ്മെന്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഫാമിലി ഡോക്ടര്‍മാര്‍. ശരിയായ വിധത്തിലുള്ള ഫണ്ടിംഗ് ലഭ്യമാക്കുന്നതു വരെ പുതിയ രജിസ്ട്രേഷനുകള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ജിപിമാരുടെ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നിലവില്‍ 70 രോഗികളെ വരെയാണ് ജിപിമാര്‍ ഓരോ ദിവസവും പരുശോധിക്കുന്നത്. ഇത് 25 രോഗികള്‍ വരെയായി ചുരുക്കണമെന്ന് ചില ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. അതേസമയം ഇത് നിലവില്‍ വന്നാല്‍ അപ്പോയിന്റ്മെന്റുകള്‍ താമസിക്കുകയും ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പേഷ്യന്റ്സ് ഗ്രൂപ്പുകള്‍ പറയുന്നു. നിലിവിലെ സാഹചര്യം ഭ്രാന്തുപിടിപ്പിക്കുന്നതാണെന്ന് ഡോക്ടര്‍മാരുടെ ആവശ്യം മുന്നോട്ടുവെച്ച ഡോ.സതീഷ് നാരംഗ് പറഞ്ഞു. ബ്രൈറ്റണില്‍ നടക്കുന്ന ബിഎംഎ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ജിപിമാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ദിവസത്തിന്റെ സമയപരിധിക്കുള്ളില്‍ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രമേ ശരിയായ സുരക്ഷ ഉറപ്പു നല്കാന് കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിംഗ് ഇല്ലാതെ, ജീവനക്കാരും ആവശ്യമായ റിസോഴ്സുകളുമില്ലാതെ ജോലി ചെയ്യിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ മോശമായി ബാധിക്കും. ഇത് രോഗികളുടെ സുരക്ഷയ്ക്കായിരിക്കും വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പോള്‍സണ്‍ ലോനപ്പന്
സ്കോട്ലാന്‍ഡിലെ സര്‍വ്വകാല റിക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ 2003ലെ 32.9 ഡിഗ്രി സെന്റി ഗ്രേഡ്നൊപ്പം ചൂടുള്ള 2018 ജൂണ്‍ 28ന് ഗ്ലാസ് ഗോ മലയാളികള്‍ ക്രിക്കറ്റും, ബാര്‍ബി ക്യുവുമായി ഓണാഘോഷ ചൂടിലേയ്ക്ക് ചുവടുവെയ്ക്കും.
അചഞ്ചലതയോടും അത്യാവേശത്തോടെയും അഞ്ചാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കലാകേരളത്തിന്റ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂണ്‍ 28ന് വ്യാഴാഴ്ച ഈസ്റ്റ്കില്‍ ബ്രൈഡ് കാല്‍ഡര്‍ ഗ്ലെന്‍ കണ്ട്രി പാര്‍ക്കിലുള്ള ഈസ്റ്റ്കില്‍ ബ്രൈഡ് ക്രിക്കറ്റ് ക്ലബില്‍ വച്ച് രാവിലെ 10 മണിക്ക് മൈത്രി ക്രിക്കറ്റ് ക്ലബ് ഗ്ലാസ് ഗോയുമായി നടത്തുന്ന സൗഹൃദ മല്‍സരത്തോടെ തുടക്കം കുറിക്കും.
ഒട്ടേറെ യുവപ്രതിഭകളെയും പരിചയസമ്പന്നതയെയും കോര്‍ത്തിണക്കി ടീം കലാകേരളം ഇലവനും ഒത്തിണക്കം കൊണ്ടും പ്രാഗല്ഭ്യം കൊണ്ടും മികച്ച ഗ്ലാസ്ഗ മൈത്രി ക്രിക്കറ്റ് ക്ലബും തമ്മിലേറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ സംശയമില്ല.
എല്ലാ ടീമംഗങ്ങളും കലാകേരളത്തിന്റെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് തയ്യാറാക്കുന്ന ബാര്‍ബിക്യു ലഞ്ച് ഉണ്ടാവും. മത്സരത്തേക്കാളുപരി പരസ്പര സൗഹൃദവും, സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന സമൂഹത്തിന്റെ മഹത്തായ മാതൃക വിളിച്ചോതി ഓണം അനുസ്മരിപ്പിക്കുന്ന ആ കൂട്ടായമയുടെ മഹനീയ സന്ദേശം പങ്കുവെയ്ക്കലു കൂടിയായി ഇത് മാറും.
കലാകേരളം ഗ്ലാസഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ വേശോജ്ജലമായ തുടക്കം കുറിക്കലിലേക്ക് എല്ലാ കായിക പ്രേമികളയും സുഹൃത്തുക്കളേയും ഈസ്റ്റ്കില്‍ ബ്രൈഡ് ക്രിക്കറ്റ് ക്ലബിലേക് സാദരം ക്ഷണിക്കുന്നു.
കലാകേരളം ഗ്ലാസ ഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് അനതി സാധാരണമായ വിസ്മയ കാഴ്ചകളാണ് അണിയറയില്‍ സജ്ജമായി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഓണാഘോങ്ങളിലേക്ക് എല്ലാ സുമനസ്സുകള്‍ക്കും ഹൃദ്യമായ സ്വാഗതം. കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍.
ജോണ്സണ് കളപ്പുരയ്ക്കല്‍
ചോര്‍ളി : ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗറില്‍ പത്താം വാര്‍ഷികം ആഘോഷിച്ച കുട്ടനാട് സംഗമം 2018 സംഗമചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറി . കുട്ടനാട്ടുകാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ കുട്ടനാട് സംഗമം 2018 പരിപാടികളിലെ വ്യത്യസ്തതകള്‍ കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കുട്ടനാട് സംഗമം ജനറല്‍ കണ്‍വീനര്‍ ജോണ്സണ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാള്‍ ഫാ:ഡോ. മാത്യു ചൂരപൊയ്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു . ഡോ : ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്നേഹ സന്ദേശം നല്കി. ഫാ : ജിന്സണ് മുട്ടത്തുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി . കേരള മുഖ്യമന്ത്രി ശ്രീ : പിണറായി വിജയന് , മുന്‍ കുട്ടനാട് എം എല്‍ എ ഡോ : കെ സി ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തി. സോണി പുതുക്കരി , ജോര്‍ജ്ജ് കാട്ടാമ്പിള്ളി, സാനിച്ചന്‍ എടത്വ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ജിമ്മി മൂലംകുന്നം സ്വാഗതവും , ജനറല്‍ കണ്‍വീനര്‍ സിന്നി കാനാച്ചേരി കൃതജ്ഞതയും അര്‍പ്പിച്ചു.കലാപരിപാടികളുടെ വ്യത്യസ്ഥത സംഗമത്തെ നിറച്ചാര്‍ത്തണിയിച്ചു . കുട്ടനാട്ടില്‍ അന്യംനിന്നു പോകുന്ന കലാപരിപാടികള്‍ പോലും യുകെയിലെ കുട്ടനാട്ടുകാര്‍ സ്റ്റേജില്‍ അവതരിപ്പിച്ച് കൈയ്യടി നേടി . ഞാറ്റുപാട്ടും , കൊയ്ത്തുപാട്ടും , കുട്ടനാടന്‍ കവിതയും , കുട്ടനാടന്‍ സെല്‍ഫിയും , ഈ മനോഹരതീരം ഫോട്ടോഗ്രാഫി മത്സരവും , ജനകീയ വഞ്ചിപ്പാട്ടും സംഗമത്തിന് ഉത്സവച്ഛായ നല്കി. കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തെ മികവുറ്റതാക്കി . ജി സി എസ് ഇ , എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജോഹാന ജോണ്സണ് , ജിഷാല്‍ മാത്യൂസ് , ജിബു ജോസ് എന്നിവര്‍ക്ക് റോണി ജോണ്‍ സ്മാരക കുട്ടനാട് ബ്രില്യന്‍സ് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചു.
കുട്ടനാട് സംഗമത്തിനും , വള്ളംകളിക്കും , കുട്ടനാടിനും നല്കിയ സമഗ്ര സംഭാവനയ്ക്ക് ആന്റണി പുറവടി , തോമസ്കുട്ടി ഫ്രാന്‍സിസ് , സന്തോഷ് ചാക്കോ , മോന്‍സ് ചമ്പക്കുളം , സന്നദ്ധ സേവനരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫാ ; ജിന്സണ് മുട്ടത്തുകുന്നിലിനും 10 വര്‍ഷം കുട്ടനാട് സംഗമത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത ജീമ്മി മൂലങ്കുന്നം , ജയാ റോയി , ജോണ്സണ് കളപ്പുരയ്ക്കല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു . വ്യത്യസ്ഥമായ അവതരണശൈലികൊണ്ട് ഷേര്‍ളി പുറവടിയും , സിനി സിന്നിയും , റോഷന് സുബിനും , ധന്യ മാത്യൂവും കുട്ടനാടന്‍ മക്കളെ കൈയിലെടുത്തപ്പോള്‍ പ്രോഗ്രാം റിസപ്ഷന് കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന് കിഴക്കേച്ചിറ , ഷൈനി ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ മികവുറ്റതാക്കി.
ജിമ്മി മൂലംകുന്നം , സുബിന് പെരുമ്പള്ളീല്‍ , ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ , പൂര്‍ണ്ണിമ ജയകൃഷ്ണന് , ആന്റണി പുറവടി , റോയി മൂലംകുന്നം , ജോര്‍ജ്ജ് കാവാലം , യേശുദാസ് തോട്ടുങ്കല്‍ , മോനിച്ചന് കിഴക്കേച്ചിറ , ജോസ് തുണ്ടിയില്‍ , ജയ റോയി , മെറ്റി സജി , സൂസന് ജോസ് , ബിന്‍സി പ്രിന്‍സ് , ജോബി വെമ്പാടുംതറ , സിജു കാനാച്ചേരി , സന്തോഷ് ചാക്കോ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , ഷാജി സ്ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളുടെ സംഘാടനം കുട്ടനാട് സംഗമം വര്‍ണ്ണാഭമാക്കി . അതിരുചികരമായ കുട്ടനാടന്‍ വള്ളസദ്യ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കുട്ടനാട്ടുകാരെ കൊണ്ടെത്തിച്ചു.
യുകെയുടെ വിവിധപ്രദേശങ്ങളില്‍ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടനാട്ടുകാരായ യുവപ്രതിഭകളെ കുട്ടനാട് യംന്ഗ് റ്റാലാന്റ് അവാര്‍ഡ് നല്കി സംഗമം അനുമോദിച്ചു . ധന്യ മാത്യൂ , ജെയ്മിന്‍ ജോണ്സണ് , ബെല്ലാ ജോസ് , അന്നാ ജിമ്മി , ആല്ബിന് ജോര്‍ജ്ജ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
കുട്ടനാട് സംഗമചുണ്ടന്റെ പങ്കായം അടുത്ത വര്‍ഷത്തെ കണ്‍വീനര്‍മാരായ ജയാ റോയി മൂലംകുന്നം , ജോര്‍ജ്ജ് തോട്ടുകടവില്‍ കാവാലം , ജെസി വിനോദ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കല്‍ , സിന്നി കാനാച്ചേരി എന്നിവര്‍ ആന്റണി പുറവടിയുടെ സാന്നിധ്യത്തില്‍ ജനകീയ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൈമാറി . അടുത്ത വര്‍ഷം ബെര്‍ക്കിന്‍ഹെഡില്‍ കാണാമെന്ന വിശ്വാസത്തില്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വരും വര്‍ഷങ്ങളില്‍ കുട്ടനാടന്‍ വള്ളംകളിയോട് കൂടിയുള്ള സംഗമം സംഘടിപ്പിക്കണമെന്നുള്ള പൊതു അഭിപ്രായം പരിഗണനയ്ക്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു .
എല്ലാ പ്രതിസന്ധികളെയും , പ്രശ്നങ്ങളെയും അതിജീവിച്ച് സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കലും , സിന്നി കാനാച്ചേരിയും , മോനിച്ചന് കിഴക്കേച്ചിറയും നന്ദി അറിയിച്ചു . അതോടൊപ്പം ഈ സംഗമം ജനങ്ങളിലെത്തിക്കാന്‍ സഹായിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു .