UK

ജോസി ജോസഫ്

സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 2018 ജൂലൈ 7, 8 തീയതികളില്‍ അത്യാഘോഷപൂര്‍വ്വംകൊണ്ടാടും. തിരുന്നാളാഘോഷങ്ങള്‍ ഗംഭീരമാക്കുവാനുള്ള ഒരുക്കങ്ങള്‍ സെന്റ് ജോസഫ് ചര്‍ച്ച് ലോംഗ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ചുമതല വഹിക്കുന്ന ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിരുനാളിനോട് അനുബന്ധിച്ച് 2018 ജൂണ്‍ 30 മുതല്‍ ജുലൈ 6ാംതീയതിവരെ എല്ലാ വാര്‍ഡ് യൂണിറ്റുകളിലും നൊവേന ഉണ്ടായിരിക്കുന്നതാണ്.

തിരുനാള്‍ കൊടിയേറ്റ് ദിവസമായി ജൂലൈ 7ാം തീയതി ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. സാജന്‍ നെട്ടപ്പെങ് ദിവ്യബലിക്കും നൊവേനക്കും കാര്‍മ്മികനാകും. നൊവേനക്ക് ശേഷം കൃത്യം 4.30ന് ഫാ. ഇയാന്‍ ഫാരല്‍ തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3ന് പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സെന്ററില്‍ നിന്നും തിരുശേഷിപ്പുമായി പ്രദക്ഷിണമായി ബഹുമാനപ്പെട്ട വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ട് കുര്‍ബാനയും ആരംഭിക്കും. വിഥിന്‍ഷോ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിനും പ്രശസ്ത വചന പ്രഘോഷകനും കൂടിയായ റവ. ഫാ. ജോസ് അഞ്ചാനിക്കലാണ് തിരുനാളിന്‍ മുഖ്യകാര്‍മ്മികനാകുന്നത്. മറ്റ് വൈദികര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്വാദവും നടക്കും.

തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വിമണ്‍ഫോറത്തിന്റെയും സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

തുടര്‍ന്ന് 5.30ന് സീറോ മലബാര്‍ സെന്ററില്‍ മതബോധന സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്നതാണ് ഇടവകാംഗങ്ങളുടെയും സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും.

ന്യത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 8ന് സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും റവ. ഫാ. മാത്യു പിണക്കാട്ടും തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും കമ്മിറ്റി അംഗങ്ങളും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:

ഹാന്‍സ് ജോസഫ് 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ 07812365564

ദേവാലയത്തിന്റെ വിലാസം:-

ST.JOSEPH CHURC-H,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.

സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന് ജൂണ്‍ 22ാം തിയതി ചെല്‍ട്ടണ്‍ ഹാമിലെ ക്രോഫ്റ്റ് ഫാമില്‍ തുടക്കമാകും. ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തില്‍ വിശിഷ്ട അതിഥിയായി എത്തുന്നത് പ്രമുഖ സിനിമതാരം ലാലു അലക്‌സാണ്. യു.കെയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയായിരിക്കും ഉഴവൂര്‍ സംഗമം.

പരസ്പരം അറിയുക, സ്‌നേഹിക്കുക, സഹായിക്കുക എന്നീ സന്ദേശങ്ങളുമായി യുകെയിലെ ഉഴവൂര്‍ നിവാസികള്‍ ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന പാരിപാടികളുമായി ഒന്നിക്കുന്നു. ജൂണ്‍ 22 വെള്ളിയാഴ്ച്ച നടക്കുന്ന സൗഹൃദ സായാഹ്നത്തിന് യുകെയിലെ പ്രശ്‌സ്ത എന്റര്‍ടൈയ്ന്‍മെന്റ് ഗ്രൂപ്പായ Desi Natchഉം യുകെയിലെ പ്രശ്‌സതരായ ഗായകരും ചേര്‍ന്ന് കൊഴുപ്പേകും.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായ യുകെയിലെ നാല് റീജിണില്‍ നിന്നുള്ള ഉഴവൂര്‍ക്കാരായ ചുണക്കുട്ടന്മാര്‍ നാല് വള്ളങ്ങളിലായി തുഴയെറിയുന്ന വാശിയേറിയ വള്ളംകളി മത്സരം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ക്രോഫ്റ്റ് ഫാമിലെ തടാകത്തില്‍ വെച്ച് നടക്കും. ഇതിനെ തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരവും പ്രൗഢഗംഭീരമായ സാംസ്‌ക്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ശ്രീ. സ്റ്റീഫന്‍ ജോസഫ് തെരുവത്ത് ചീഫ് കോഡിനേറ്റര്‍ ഉം ശ്രീ ജെയിംസ് ഫിലിപ്പ് ചെയര്‍മാനും ആയുള്ള കമ്മറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് Midlands Insurance, Firstring Global Online Tution, Study Well Medicine എന്നീ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍മാരായി രംഗത്ത് ഉള്ളത്. Team Moon Light Event ആണ് ഈ വര്‍ഷത്തെ ഉഴവൂര്‍ സംഗമത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് നിര്‍വ്വഹിക്കുന്നത്.

ലോകകപ്പ് പോലെ തന്നെ റഷ്യയിൽ ചർച്ചയാകുകയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയത്തിനു മുകളില്‍ കണ്ട അത്ഭുത വെളിച്ചം. ലോകകപ്പ് വേദികളിലൊന്നായ നിസ്നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. ജൂൺ 24ന് ഇംഗ്ലണ്ടിന്‍റെ മത്സരം നടക്കാനിരിക്കുന്ന ആ സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു. മത്സ്യത്തിന്റെ ആകൃതിയിൽ ആകാശത്തിലൂടെ പോകുന്ന വെളിച്ചമായിരുന്നു അത്. ഈ വെളിച്ചത്തിന്റെ വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ അന്യഗൃഹ ജീവികൾ എത്തിയതാണെന്ന് വരെ വാര്‍ത്തകൾ പ്രചരിച്ചു.

എന്നാൽ പിന്നീടാണ് സംഭവം മനസ്സിലായത്. ലോകകപ്പിന്‍റെ ആരവത്തിനിടയില്‍ തങ്ങളുടെ ബഹിരാകാശ ശേഷിയിലെ ശക്തി ഒന്ന് പരീക്ഷിച്ചതാണ് റഷ്യ. റഷ്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തെയായിരുന്നു ഇതെന്നാണ് വിശദീകരണം. ഗ്ലോനസ് –എം എന്ന കൃത്രിമോപഗ്രഹത്തിന്‍റെ വിക്ഷേപണമായിരുന്നു അത്. മുൻ തീരുമാനിച്ചതു പ്രകാരം ജൂൺ 17നായിരുന്നു വിക്ഷേപണം.

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോർട്ട് സർക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പരിക്കേറ്റവരിൽ രണ്ടു പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകൾ നിസാരമാണെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.

ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർ‌ച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്

വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.

ല​​​​ണ്ട​​​​ൻ: കു​​​​ടി​​​​യേ​​​​റ്റ​​​​നയ​​​​ത്തി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന മാ​​​​റ്റം ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​ന്നു. ഐ​​​​ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളെ​​​​ങ്കി​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി വി​​​​സ​​​​യ്ക്കു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഇ​​​​ന്ത്യ​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ബ്രി​​​​ട്ട​​​​നി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാല​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ട​​​​യ​​​​ർ 4 വി​​​​സ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചൈന ഉൾപ്പെടെ 26 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ൽ ഇ​​​​ന്ത്യ​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. താ​​​​യ്‌​​​​ല​​​​ന്‍റ്, മെ​​​​ക്സി​​​​ക്കോ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും പു​​​​തു​​​​താ​​​​യി ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​ന്നാ​​​​ൽ ഇ​​​​ന്ത്യ​​​​യെ​​​​പ്പോ​​​​ലെ കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​യ​​​​ല്ല ഇ​​​​വ​​ ര​​​​ണ്ടും.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ആ​​​​റു​​​​മു​​​​ത​​​​ലാ​​​​ണ് ച​​​​ട്ടം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഹോം ​​​​ഓ​​​​ഫീ​​​​സി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​യോ​​​​ഗ്യ​​​​ത, സാ​​​​ന്പ​​​​ത്തി​​​​ക​​​​നി​​​​ല​​​​വാ​​​​രം, ഇം​​​​ഗ്ലീ​​​​ഷ് ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ള​​​​വ് ന​​​​ൽ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ച​​​​ട്ടം. ഇ​​​​തു​​​​വ​​​​ഴി കൂ​​​​ടു​​​​ത​​​​ൽ വി​​​​ദേ​​​​ശ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ യു​​​​കെ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

പു​​​​തി​​​​യ ച​​​​ട്ടം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​ർ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ബ്രി​​​​ട്ട​​​​നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചേ​​​​ക്കും.

ന്യൂസ് ഡെസ്ക്

ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു.  നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

ആഷ്‌ഫോര്‍ഡ്: 2018-19ലെ കര്‍മ്മപരിപാടികള്‍ വില്ലിസ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ നടന്ന ബാര്‍ബിക്യൂവും കുടുംബസംഗമവും ടീനേജേഴ്‌സ് ഫുട്‌ബോള്‍ മത്സരത്തോടും കൂടി ആരംഭം കുറിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടിയും കുടുംബസംഗമവും ആസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കെന്റ് ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരം അരങ്ങേറി. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ച ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ അജിമോള്‍ പ്രദീപിനെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും സെക്രട്ടറി ട്രീസ സുബിനും ഉപഹാരം നല്‍കിയ ആദരിച്ചു.

ഭാരതത്തിലെ പത്മ അവാര്‍ഡുകള്‍ക്ക് തുല്യമായ ബഹുമതി അജിമോള്‍ക്ക് ലഭിച്ചതില്‍ യുകെയിലെ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും വിശിഷ്യ അജിമോള്‍ പ്രദീപ്, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗവും ആയതില്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവാര്‍ഡിന് അര്‍ഹയായതില്‍ സന്തോഷവും തന്റെ കുടുംബമായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്ന് ലഭിച്ച സ്വീകരണത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദിയും അറിയിച്ചു.

കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു കുടുംബസംഗമം സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരുമായി ഒരു ജനസഞ്ചയം തന്നെ വില്ലിസ്‌ബോറോ ഗ്രൗണ്ടില്‍ എത്തിയിരുന്നു.

ഇത്തരം ഒരു കുടുംബ സംഗമം സംഘടിപ്പിച്ചത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മോളി ജോജി, ട്രീസാ സുബിന്‍, സിജോ, ജെറി ജോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പരിപാടികള്‍ കഴിഞ്ഞ് അംഗങ്ങള്‍ ഭവനത്തിലേക്ക് പിരിയുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു, ”നല്ല തുടക്കം”.

ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു.

ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്.

ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.

RECENT POSTS
Copyright © . All rights reserved