സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ A516 ക്ലയിറ്റൺ റോഡിൽ നടന്ന കാർ അപകടത്തിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. മാഞ്ചസ്റ്റർ പാസ്പോർട്ട് ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് നിർഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്. അപകടത്തെത്തുടർന്ന് ക്ലയിറ്റൺ റോഡ് ഭാഗീകമായി ഇന്ന് രാവിലെ ഏറെ നേരത്തേക്ക് അടച്ചിരുന്നു. രാവിലെ 9:30 ത്തോടെ ഹോട്ടൽ ഹോളിഡേ ഇൻനിന് സമീപത്തായിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. നെഞ്ചുവേദന അനുഭവപ്പെട്ട മലയാളിയായ റെജിനോൾഡിനെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം പ്രാഥമിക ചികിത്സ നൽകി പറഞ്ഞയക്കുകയായിരുന്നു. അതിനു മുന്പായിത്തന്നെ ആ വഴി കടന്നു വന്ന മലയാളി സുഹൃത്തുക്കൾ വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. സ്ഥിരമായി ജോലിക്കുപോകുന്ന വഴിയായിരുന്നു മലയാളിയുടെ യാത്ര.
രണ്ടു കാറുകൾ ഉൾപ്പെട്ട അപകടത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ റെജിനോൾഡ് ഓടിച്ചിരുന്ന ടൊയോട്ട ഓറീസ് കാറിന്റെ മുൻവചം പൂർണ്ണമായി തകർന്നു പോയി. ആദ്യ ഇടിയിൽ തന്നെ എയർബാഗുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ എതിർവശത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആ സമയത്തു എതിർ ദിശയിൽ വണ്ടികൾ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു എന്നതിൽ ആശ്വസിക്കാം . ഹോട്ടലിലേക്ക് സിഗ്നൽ ഇടാതെ പെട്ടെന്ന് തിരിഞ്ഞ കാറിനെയാണ് മലയാളിയുടെ കാർ ഇടിച്ചത്.
ആഴ്ചയിൽ ഒരപകടമെങ്കിലും സ്ഥിരമായി നടക്കുന്ന ഈ റോഡിലെ സ്‌പീഡ് ലിമിറ്റിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. A500 റൗണ്ട് എബൌട്ട് മുതൽ ക്ലയിറ്റൺ റൗണ്ട് എബൌട്ട് വരെയുള്ള ഒരു മൈൽ ദൂരം രണ്ടുമാസം മുൻപ് വരെ ത്രീ ലെയിൻ ഡ്യൂവൽ കരിയേജ് വേ സ്‌പീഡ് ലിമിറ്റായിരുന്നു. ആക്സിഡന്റ് ഹോട്ട് സ്പോട്ടാണ് എന്ന തിരിച്ചറിവും സമീപവാസികളുടെ പരാതിയും ഉയർന്നപ്പോൾ 40Mph ലേക്ക് സ്പീഡ് കുറച്ചിരുന്നു. എന്നാൽ ഈ റോഡിൽ നിന്നും ഹോട്ടലിലേക്ക് തിരിയുന്നതിന് പ്രത്യേക റോഡ് സൈൻ ഒന്നും കൊടുത്തിട്ടില്ല എന്നതും കൂടുതൽ ഡ്രൈവേഴ്‌സ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. നമ്മൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം പരിചിത റോഡുകളിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുക. ആർക്കും അപകടങ്ങൾ സംഭവിക്കാതെയിരിക്കട്ടെയെന്നും ആശിക്കാം..
ന്യൂസ് ഡെസ്ക്
നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.
rനോട്ടിംങ്ങാമിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയില്ല. ട്രെയിന് പകരം റോഡ് മാർഗമുള്ള ഇതര യാത്രാ സൗകര്യം റെയിൽവേ ചെയ്യുന്നതല്ല. രാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട അഗ്നിബാധയെ തുടർന്ന് സമീപത്തുള്ള റോഡുകൾ പോലീസ് അടച്ചു.

കെറ്ററിംഗ് മലയാളികളുടെ കലാ സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. എളിമയുടെയും കരുണയുടെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കി ഭൂജാതനായ ക്രിസ്തുദേവന്‍റെ പിറവിയുടെ സന്ദേശവും, പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ട് കടന്നു വരുന്ന ന്യൂ ഇയറിന്റെ പ്രത്യാശയും ഒത്തു ചേര്‍ന്ന് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിനൊപ്പം ഇവിടുത്തെ മലയാളി സമൂഹം.
ക്രിസ്തുവിന്‍റെ പിറവിയെ മികച്ച ഒരു ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയിലൂടെ പുനരാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ തയ്യാറായിരിക്കുന്ന കലാകാരന്മാരും കലാകാരികളും. ഏറ്റവും മനോഹരമായ ഒരു കലാസന്ധ്യ അവതരിപ്പിക്കാനോരുങ്ങി സംഘാടകരും ഒരുങ്ങിയിരിക്കുമ്പോള്‍ നാളത്തെ സായാഹാനം ആസ്വദിക്കാന്‍ ഒരുങ്ങുകയാണ് കെറ്ററിംഗ് മലയാളികള്‍.
കെറ്ററിംഗിലെ എല്ലാ മലയാളികളെയും മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്‍റെ അംഗങ്ങള്‍ക്കൊപ്പം ഈ പ്രോഗ്രാം ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വേദിയുടെ അഡ്രസ്സ്:
KGH Social Club
Kettering
NN16 8UZ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
സുജിത്ത് : 07447613216
ബിജു: 07900782351
സാം തിരുവാതിലില്‍
ബേസിംഗ് സ്റ്റോക് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ആള്‍ഡ്വര്‍ത്ത് സയന്‍സ് കോളേജില്‍ ശനിയാഴ്ച അഞ്ചുമണിക്ക് തുടക്കം കുറിക്കും. ബിഎംഎ പ്രസിഡന്റ് വിന്‍സന്റ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഹ്രസ്വമായ സമ്മേളനത്തോട ആരംഭിയ്ക്കുന്ന പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് തിരു പിറവിയുടെ’ അനുസ്മരണ പുലര്‍ത്തുന്ന കുട്ടികളുടെ സ്‌കിറ്റും, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികളും ഉണ്ടാവും.
ചാരുതയാര്‍ന്ന ചടുല നൃത്തചുവടുകളാല്‍ വിസ്മയം ഒരുക്കുന്ന ഇംഗ്ലീഷുകാരടങ്ങിയ ബോളിവുഡ് ഡാന്‍സ് നൃത്ത സംഘമായ ദേശിനാച്ചിന്റെ പ്രകടനം ആവും മുഖ്യ ആകര്‍ഷണം.
ബേസിംഗ് സ്റ്റോക്കിലെ അനുഗ്രഹീത ഗായകരെ ഒത്തിണക്കി രൂപീകൃതം ആയ സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക് ആര്‍ട്ടിസ്റ്റ്സ് എന്ന പേരില്‍ രൂപീകൃതമായ ഗാനമേള സംഘത്തിന്റെ ലോഞ്ചിംഗ് ആഘോഷത്തോടെ ഒപ്പം ഉണ്ടാവും.
വേദിയുടെ അഡ്രസ്സ്:
Aldworth School
Western Way
Basingstoke
RG22 6HA
കോട്ടയം: യൂറോപ്പിൽ നേഴ്സ് ജോലി സ്വപ്നം കണ്ട് അയർലന്റിൽ എത്തിയ പെൺകുട്ടികൾ അടക്കമുള്ള മലയാളി നേഴ്സുമാർ ചതിക്കപ്പെട്ടു.കോട്ടയത്തേ ഏറ്റുമാനൂരിലേയും അയർലന്റിലേ മലയാളിയായ ഏജന്റും ലക്ഷങ്ങൾ തട്ടിയെടുത്ത് ഇവരെ ചതിക്കുകയായിരുന്നു. അയർലന്റിൽ പൂട്ടി കിടക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിന്റെ പേരിൽ വർക്ക് പെർമിറ്റ് ഉണ്ടാക്കി ഇവരേ നാട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു. ജോലിക്കായി വൻ തുക ഏജന്റിനു കൈമാറി അയർലന്റിൽ ജോലിക്ക് പോയ നേഴ്സുമാർ വഞ്ചിക്കപ്പെട്ടു. കേരളത്തിൽ നിന്നും വന്ന ഇവർ പണിയും, ചിലവിനു നിവർത്തിയുമില്ലാതെ കഷ്ടപെടുന്നു. ഫാം ഹൗസിലെ കുതിര ലായത്തിലാണ് 9ഓളം നേഴ്സുമാർ ഇപ്പോൾ ജീവിക്കുന്നത്. ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ഇവർ മലയാളികൾ നല്കുന്ന സഹായത്തിലാണ് ജീവൻ പോലും നിലനിർത്തുന്നത്. പ്രവാസിശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
കോട്ടയം ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് എന്നെ സ്ഥാപനം വഴിയാണ് നിരവധി നേഴ്സുമാർ അയർലന്റിൽ വന്നിരിക്കുന്നത്. അയർലന്റിലേക്കുള്ള റിക്രൂട്ട്മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്, ജോലിക്കായി വന്നാൽ താമസം ശരിയാകുന്നതുവരെയുള്ള പാർപ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്കും എന്നിരിക്കേ ഏജൻസി 4.5 മുതൽ 10 ലക്ഷം രൂപ വരെ പലരിൽ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയർലന്റിൽ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവർക്ക് ഇവർ ജോലി ഏർപ്പാട് ചെയ്തിരുന്നു. പിന്നീട് അയർലന്റിൽ തൊഴിൽ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആർത്തിയിൽ നേഴ്സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവർ എത്തിച്ച നേഴ്സുമാർക്ക് തൊഴിലോ പാർപ്പിടമോ ഭക്ഷണമോ പോലും ഇല്ല.
കിടപ്പാടം പണയം വെച്ച് എത്തിയവർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു . അയർലന്റിൽ ചേന്ന നേഴ്സുമാരായ യുവതികൾ കഷ്ടപാടുകൾ ഒലിവർ പ്ലേസ്മെന്റ് എന്ന ഏജൻസിയുടെ അയർലന്റിലെ പ്രതിനിധിയേ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇവരേ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു എന്നും ബന്ധപ്പെട്ടവർ പരാതി പറയുന്നു. നിശബ്ദമായി ഇരുന്നില്ലേൽ രാജ്യത്ത് താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ പോലീസിൽ വിവരം അറിയിക്കും എന്നും നാട്ടിൽ വിളില്ലെന്നും ഒക്കെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.
കബളിപ്പിച്ചത് ഒലിവർ പ്ലേസ്മെന്റ് ഏജന്റ് .ഏറ്റുമാനൂരിലെ സ്ഥാപനത്തിൽ റെജി എന്ന് പറയുന്ന ആളിന് കൈവശം ലക്ഷങ്ങൾ കൊടുത്തതാണ് നേഴ്‌സുമാർ ലീമെറിക്കിലെ എന്നീസ് റോഡിലെ നേഴ്‌സിങ് ഹോമിലേക്ക് ജോലി ശരിയാക്കിയത് .പല കാരണം പറഞ്ഞു പലതവണയായി ഇവർ അഞ്ചര ലക്ഷം രൂപ വാങ്ങിച്ചു എന്ന് ഇതിലെ തട്ടിപ്പിനിരയായ നേഴ്സുമാർ പറയുന്നത് .തട്ടിപ്പിൽ ജോലി ഇല്ലാതെ കഴിഞ്ഞ മൂന്നു മാസമായായി ഇവർ അലയുകയാണ് .ഇവർ അയർലന്റിൽ എത്തിയ ശേഷം ഏജന്റ് പറഞ്ഞ തൊഴിൽ ഉടമയേ ബന്ധപ്പെട്ടു. എന്നാൽ തൊഴിൽ ഉടമ പറയുന്നത് തന്റെ സ്ഥാപനം ഇപ്പോൾ പൂട്ടിയിരിക്കുകയാണെന്നും ഈ ഏജന്റിന് എല്ലാ മുന്നറിയിപ്പും നല്കിയിരുന്നതായും പറയുന്നു. അയർലന്റിലേ ചില നിയമപരമായ കാരണത്താൽ അടച്ചു പൂട്ടിയ നേഴ്സിങ്ങ് ഹോമിന്റെ പേരിലാണ് ഏറ്റുമാനൂരിലേ പ്ലേസ്മെറ്റ്ൻ സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തിയത്. ഈ സ്ഥാപനത്തിലേക്ക് വന്ന മലയാളി നേഴ്സുമാർക്ക് മറ്റൊരിടത്ത് ജോലി നോക്കാനും പറ്റില്ല. നേഴ്സുമാർക്ക് ഉള്ളതാകട്ടെ വെറും 3 മാസത്തേ വർക്ക് പെർമിറ്റ് വിസ മാത്രം. അതിന്റെ കാലാവധിയും കഴിഞ്ഞു. എല്ലാവരും ഇപ്പോൾ ആശങ്കയിലും ഒളിവിലും എന്നപോലെ കഴിയുന്നു.
ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് അയർലന്റ് റിക്രൂട്ട്മെന്റ് പേരിൽ ഇതിനകം തട്ടിയത് കോടി കണക്കിന് രൂപയാണ്.നേഴ്സുമാർക്ക് അയർലന്റ് റിക്രൂട്ട്മെന്റിനായി ഒരു രൂപ ചിലവില്ലാതിരിക്കെയാണ് അയർലന്റിലേക്ക് വരുന്നവരിൽ നിന്നും മധ്യവർത്തിയായി നിന്ന് ഇവർ പണം വാങ്ങിക്കുന്നത്. പൂട്ടി കിടക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വരെ ഇവർ നേഴ്സുമാരേ കേരളത്തിൽ നിന്നും കൊണ്ടുവന്ന് വഞ്ചിക്കുന്നു. ചില ലോക്കൽ ഇന്റർനെറ്റ് സൈറ്റിലും, ബ്ളോഗിലുമൊക്കെ പരസ്യം ചെയ്താണ് ഇവർ ഉദ്യോഗാർഥികളേ വലയിലാക്കുന്നത്. ചില ട്രാവൽ ഏജന്റുമാരും ഇതിനു പിന്നിൽ ഉണ്ടെന്നും ഇതിൽ ചിലർ പ്രവാസികൾ ആണെന്നും ചതിയില്പെട്ടവർ പറയുന്നു.
വ്യാജ ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്റ്റ് വരെ ഏർപ്പെടുത്തി നല്കുന്ന വൻ കണ്ണികൾ ഇതിനു പിന്നിൽ ഉണ്ട്. ഒരു ഐ.ഇ എൽ ടി.എസ് സർട്ടിഫികറ്റിനായി 25 ലക്ഷം ഒക്കെയാണ് വാങ്ങിക്കുന്നത്. .ഇരുപത്തി അഞ്ചും മുപ്പതും ലക്ഷം രൂപ കൊടുത്ത് ഫെയിക്ക് ഐ എൽ ടി എസ് സർട്ടിഫിക്കറ്റുകൾ പ്രകാരം എത്തി ചതിക്കപ്പെട്ടു പിടിയിലായ നൂറു കണക്കിന് നേഴ്‌സുക്കാർ അയർലണ്ടിൽ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു പോയിരിക്കുന്നു . ഇവർക്ക് ചിലവിട്ട 25 ലക്ഷം രൂപയും പോയി..മാത്രമല്ല ഒരിക്കലും ആ പാസ്പോർട്ടിൽ യൂറോപ്പിലേക്കും വിദേശത്തും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം തകരുകയും ചെയ്യുകയാണ്.ഇതിനു പിന്നിലും ഒലിവർ പ്ളേസ്മന്റ് ഉണ്ട് എന്നും ഇവർ വഴി വന്ന് ചതിക്കപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.
ബിസിനസ് ട്രിപ്പ് എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

ലക്സന്‍ ഫ്രാന്‍സിസ് മാഞ്ചസ്റ്റര്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു
തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.
2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ് ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.
ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.
മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.
വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.
ലണ്ടന്‍: ന്യൂപൗണ്ട് കോമണില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. അപകടത്തില്‍പ്പെട്ട മസ്ദ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് വയസ്സുകാരന്റെ നില അതീവ ഗുരുതരമാണ്. മരിച്ച കുട്ടിയുടെ സഹോദരനാണ് പരിക്കേറ്റത്. കുട്ടിയെ ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്‌ബോറോ ഗ്രീനിന് അടുത്ത് ന്യൂപൗണ്ടിലാണ് അപകടമുണ്ടായത്. മസ്ദ കാര്‍ ഓടിച്ചിരുന്നയാളുടെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മുന്‍സീറ്റിലിരിക്കുകയായിരുന്ന ഇയാളുടെ ഭാര്യയുടെ കാലിന് സാരമായ പരിക്കുണ്ട്. ഇവരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്‍സ്‌ബോറോ സ്വദേശികളാണ് ഇവര്‍.
മസ്ദയില്‍ ഇടിച്ച വോക്‌സ്‌ഹോള്‍ കോഴ്‌സ കാറിന്റെ ഡ്രൈവര്‍, 36 കാരനായ പുള്‍സ്‌ബോറോ സ്വദേശിക്കും നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വര്‍ത്തിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് മുമ്പ് ഈ കാറുകള്‍ കണ്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ യുകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ പങ്കെടുക്കും. നാലുപേര്‍ സഭയില്‍ പ്രതിനിധികളായും ഒരാള്‍ പ്രത്യേക ക്ഷണിതാവായുമാണ് പങ്കെടുക്കുന്നത്.
പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് പ്രതിനിധിയുമായ കാര്‍മല്‍ മിരാണ്ട, ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷയുടെ വൈസ് പ്രസിഡണ്ടുമായ രാജേഷ് കൃഷ്ണ, ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ പ്രസിഡന്റുമായ ടി ഹരിദാസ്, പ്രശസ്ത എഴുത്തുകാരനായ മനു സി പിള്ള എന്നിവരാണ് പ്രതിനിധികള്‍. ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ചറല്‍ എന്ജിനീയരും സാമൂഹ്യ പ്രവര്‍ത്തകയുമായ രേഖാ ബാബുമോനാണ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഇവരെയെല്ലാം സർക്കാർ നോമിനേറ്റ് ചെയ്യുകയായിരുന്നു.
ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമായിരിക്കും. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. 
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കും. ലോക നിലവാരത്തിലേക്കുയര്‍ന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാന്‍ ലോക കേരള സഭ വേദിയാകണം, പ്രവാസികളില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകര്‍ത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കാനാണ് നീക്കം. ലോക കേരള സഭയുടെ ആദ്യ യോഗം ചേര്‍ന്ന് കഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും.
കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്.
പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് ബംഗ്ലാവിന്റെ ഉടമസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതായി ലെന പറയുന്നു. നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നതായും ലെന പറയുന്നു.
ഒരുപക്ഷേ ഒറ്റയ്ക്ക് ആ നിലവറയ്ക്കുള്ളിലിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് ഒരു ധൈര്യമൊക്കെ തോന്നും ലെന പറയുന്നു. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ലെന്നും അഭിമുഖത്തില്‍ ലെന കൂട്ടിച്ചേര്‍ത്തു.
ഓരോ ഹിന്ദുവിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മകരസംക്രമദിവസം. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ഈ മണ്ണിലും ഹൈന്ദവതയുടെ ആചാരാനുഷ്ഠാനങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ മകരവിളക്കും അയ്യപ്പപൂജയും ജനുവരി 14 ന് ഞായറാഴ്ച്ച 3 മണിമുതല്‍ സ്‌കെയ്ന്‍സ് ഹില്‍ മില്ലേനിയം സെന്റില്‍ വെച്ചു നടക്കും.
ശ്രീ രാകേഷ് ത്യാഗരാജന്‍ (സൗത്താംപ്റ്റണ്‍) മുഖ്യകാര്‍മികത്വം വഹിക്കും. ലണ്ടന്‍ ഹിന്ദുഐക്യവേദി, കെന്റ് ഹിന്ദു സമാജ0, ഹാംപ്‌ഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജം, സൗത്താംപ്ടണ്‍ ഹിന്ദു സമാജം, ഡോര്‍സെറ്റ് ഹിന്ദുസമാജം എന്നിവര്‍ പങ്കാളികളാകും. യു.കെ യിലെ പ്രമുഖകലാകാരന്‍മാര്‍ പങ്കെടുക്കുന്ന അയ്യപ്പനാമസങ്കീര്‍ത്തനം, ശ്രീ കണ്ണന്‍ രാമചന്ദ്രന്‍ (L.H.A) പ്രേത്യേക പ്രഭാഷണം എന്നിവ ഈ വര്‍ഷത്തെ അയ്യപ്പപൂജക്കു മാറ്റുകൂട്ടും.സമാജം പ്രസിഡന്റ് ശ്രീസുജിത് സ്വാഗതവും, സെക്രട്ടറി ശ്രീ ഗംഗാപ്രസാദ് നന്ദിയും പ്രകാശിപ്പിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രേത്യേക അന്നദാനവും ഉണ്ടാകും. നമ്മുടെ നാട്ടിലെപോലെ കഞ്ഞിയും പുഴുക്കും പ്രേത്യേകമായ് തയ്യാറാക്കി നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Gangaprasad: 07466396725, Sujith Nair:07412570160, Sunil Natarajan: 07425168638,
Suma Sunil: 07872030485
Acharyan: Rajesh Thiagarajan,Southampton.
Venue: Scaynes Hill Millennium centre, Lewes Road, West Sussex, RH17 7PG.
Sunday ,14 January 2018, 2PM to 8PM