കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എൽഡിഎഫ് സർക്കാർ നടപടിയിൽ ഐഒസി (യുകെ) നാഷണൽ കമ്മിറ്റിയും ഐഒസി (യുകെ) കേരള ചാപ്റ്ററും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ വൈകുന്നേരം ലണ്ടനിൽ വെച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എംപി രമ്യ ഹരിദാസ് പങ്കെടുക്കും. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ പ്രതിഷേധ യോഗത്തിൽ അണിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെയുള്ള കള്ളക്കേസും അറസ്റ്റും.
ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു ഐഒസി (യുകെ) കേരള ഘടകം ആരോപിച്ചു.
കെ. സുധാകരനെതിരായി കെട്ടിച്ചമച്ച കള്ളക്കഥ പൊളിയുന്നതിലെ ജാള്യതയാണ് അറസ്റ്റിനു പിന്നിൽ. വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരനെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ് പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജന തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വീട്ടുവേല ചെയ്യുന്നവരായി മാറ്റിയതായും ഐഒസി (യുകെ) ഭാരവാഹികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോർത്താംപ്ടണിൽ താമസിക്കുന്ന ഏലിയാമ്മ ഇട്ടി (69) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. കോട്ടയം അമയന്നൂർ തേമ്പിള്ളിൽ കുടമം പാറയിൽ വർഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത . ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മഇട്ടി 2003 ലാണ് യുകെയിലെത്തിയത്. വ്യാഴാഴ്ച മിൽട്ടൺ ടണിൽ താമസിക്കുന്ന മകന്റെ വീട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ശുശ്രൂഷകൾക്കായി ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്ഇടവകാംഗമാണ് പരേത
ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
2025 -ൽ ബ്രിട്ടനിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് കബഡി ടൂർണമെന്റിന്റെ ഭാഗമായി ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ. ബി.ബി.സിയിലും ഐ. ടിവിയിലുമാണ് മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം നടത്തുന്നത്. സെലക്ഷൻ ട്രയൽസിനെ കൂടാതെ ട്രെയിനിങ് സെക്ഷനും ഉള്ളതിനാൽ കബഡികളി മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വലിയ ഒരു അവസരമാണ് വന്നിരിക്കുന്നത്. ആയതിനാൽ എല്ലാ പ്ലെയേഴ്‌സിനെയും ക്യാമ്പിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
അയർലണ്ടിലെ ഡബിളിലിലും വെയ്ൽസിലെ ന്യൂ പോർട്ടിലും നോട്ടീങാമിലയുമായിരിക്കും പ്രധാന ക്യാമ്പുകൾ. ക്രിക്കറ്റോ ഫുട്ബോളോ പോലെയുള്ള മത്സരങ്ങൾക്ക് യൂറോപ്യൻ ടീമിൽ അവസരം ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യത്തിൽ കബഡി കായികതാരങ്ങൾക്ക് വളരെ വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. അതായത് സൈപ്രസ്സിലും ഇറ്റലിയിലും നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പോർച്ചുഗല്ലിൽ നടക്കുന്ന ടബ്ബിസ്സാ വേൾഡ് ചാമ്പ്യൻഷിപ്പിലും അതുപോലെതന്നെ ഖത്തറിൽ നടത്താനിരിക്കുന്ന വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിലും ക്യാമ്പിലെ പരിശീലത്തിനു ശേഷമുള്ള കായിക താരങ്ങൾക്ക് നോട്ടിങ്ങാം ടീമിനോടൊപ്പം കളിക്കുവാനുള്ള അവസരം നോട്ടിങ്ങാം റോയൽസ് മാനേജ്‍മെന്റ് കമ്മിറ്റി നേടി കൊടുക്കുന്നതാണ്. കൂടാതെ 2023 ഓഗസ്റ്റ് മാസം നോട്ടിങ്ങാം സിറ്റി കൗൺസിലുമായി സഹകരിച്ചു നടത്താനിരിക്കുന്ന റോയൽസ് സമ്മർ കപ്പിലേക്ക് യുകെയിൽ നിന്നുള്ള ടീമുകളെ കൂടാതെ ദുബായ്, ഖത്തർ, ഡന്മാർക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.
കബഡി താല്പര്യമുള്ള എല്ലാ കായികതാരങ്ങളേയും നോട്ടിങ്ങാം ടീമിന്റെ ഭാഗമാകാൻ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടിങ്ങാം കോർഡിനേഷൻ കമ്മിറ്റി മെമ്പേഴ്സിന്റെ യുകെ വാട്സാപ്പ് നമ്പറുകളിലും. വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിനെ പറ്റിയുള്ള വിവരങ്ങൾക്കായി ഖത്തർ നമ്പറിലും ബന്ധപ്പെടേണ്ടതാണ്.
+447469679802
+447443 096594
+447411 700007
+447760956801
+447733765927
ഖത്തർ +97466958211
യുവജനങ്ങൾ നയിക്കുന്ന പുതിയ ഒഐസിസി ക്രോഡിയോൺ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു .. മിക്ക രാഷ്ട്രീയ പ്രസ്ഥാങ്ങളിലും കാണുന്നതുപോലെ യുവജങ്ങളെ മാറ്റി നിർത്തി സീനിയർ നേതാക്കന്മാർ മാത്രം തിരഞ്ഞെടുക്ക പെടുന്ന സാഹചര്യത്തിലാണ് ..ഒഐസിസി, യുകെ സറെ റീജണിലെ സീനിയർ നേതാക്കന്മാരുടെ ഈ തീരുമാനം ചരിത്രപരമായ മാതൃകയായത് , അതുപോലെ യുണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്ക പെട്ടത് യുവജന നേതാവായ “ലിലിയ പോൾ ” എന്ന വനിതയാണ് എന്നതും ഒഐസിസി ക്രോയിഡോൺന്റെ ചരിത്രമാണ് .
ഒഐസിസി, യുകെ, സറെ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു, ഒഐസിസി, യുകെ, സറെ റീജന്റെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് കഴിഞ്ഞ മീറ്റിങ്ങിന്റെയും ഇഫ്‌താർ പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു , പുതിയ വിപ്ലവ കരമായ മാറ്റങ്ങൾക്കയി യുവജങ്ങളെ നമ്മൾ മുന്നോട്ടിറക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് പ്രഖ്യാപിച്ചു , വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി എല്ലാവർക്കും നദി പറഞ്ഞു , ഒഐസിസി, യുകെ, സറെ റീജന്റെ ട്രഷർ ശ്രീ ബിജു വര്ഗീസ് , ഒഐസിസി, യുകെ, കേന്ദ്ര ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജ് , ഒഐസിസി, യുകെ, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ അൽസാർ അലി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു , യുവജങ്ങളെ മുൻപോട്ട് കൊണ്ട് വരുമെന്നുള്ള ഒഐസിസി സറേ റീജൻറെ നേതൃത്വത്തിന്റെ തീരുമാനത്തെ ശ്രീ ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസങ്ങത്തിൽ മൂകത കണ്ഠം പ്രശംസിച്ചു , യുവജങ്ങൾക്ക് എല്ലാവിധ സഹകരങ്ങളും കേന്ദ കമ്മിറ്റിയിൽ നിന്ന് ഉണ്ടാകുമെന്നും ശ്രീ അൽസാർ അലി തന്റെ ആശംസാ പ്രസങ്ങത്തിൽ ഉറപ്പ് നൽകി , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ ശക്തവും മാതൃകാപരവുമായ തീരുമാനമായിരുന്നു പുതിയ യുവജന നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ പ്രചോദനമായതെന്ന് വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി നന്ദി പ്രസങ്ങത്തിൽ അറിയിച്ചു.
ശ്രീമതി ലിലിയ പോൾ ( പ്രസിഡന്റ് ), ശ്രീ സ്റ്റാൻസൺ മാത്യു ( വൈസ് പ്രസിഡന്റ് ), ശ്രീ ജിതിൻ വി തോമസ് ( ജന സെകട്ടറി ), ശ്രീമതി ആഷാ ജോർജ് ( ജോയിൻ സെകട്ടറി ), ശ്രീ വിപിൻ പീറ്റർ ( ട്രഷറർ )
എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്, പുതിയ ഭാരവാഹികളുടെ മീറ്റിങ്ങിനു ശേഷം ഒഐസിസി ക്രോയിഡോൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉടൻ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുമെന്ന് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലിലിയ പോൾ അറിയിച്ചു , കൂടുതൽ അംഗങ്ങൾ ഉടൻ ഒഐസിസി ക്രോയ്ടോൻ യൂണിറ്റിൽ ചേരും എന്നുറപ്പ് പുതിയ ജനറൽ സെകട്ടറി ശ്രീ ജിതിൻ വി തോമസ് ഉറപ്പ് നൽകി.
പ്രശാന്ത് നായർ
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ‘ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ’ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ. എഡിറ്റിങ് ശ്യാം കൈപ്പിള്ളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ആലത്തൂർ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാൻ ക്രോയ്ഡൺ ഒരുങ്ങികഴിഞ്ഞു. ജൂൺ 24 ന് ക്രോഡനിൽ വെച്ച് നടക്കുന്ന ‘യുവ 2023’ ന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി IOC ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.
യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന ‘യുവ 2023’, IOC UK കേരള ചാപ്റ്റർ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടന വേദി കൂടിയാകും.
എംപിമാർ, മേയർമാർ, കൗൺസിലർമാർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘യുവ 2023’ ചടങ്ങിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാർന്ന കലാപരിപാടികളും സംഘാടകർ ‘യുവ 2023’ ൽ ഒരുക്കിയിട്ടുണ്ട്.
‘യുവ 2023’ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് ശ്രീ. തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ എഫ്രേം സാം, ലിലിയ പോൾ, ജിതിൻ വി തോമസ്, അളക ആർ തമ്പി എന്നിവർ അംഗങ്ങളായ ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഡബ്ലിൻ എയർപോർട്ടിൽ എത്തിയ എം പിയെ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ , ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജോസ് കല്ലാനോട്, ചാൾസൺ ചാക്കോ മറ്റ് എംബസി ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
അയർലണ്ടിലെ വിവിധ പരിപാടികളിൽ രമ്യ ഹരിദാസ് പങ്കെടുക്കും. രാഷ്ട്രീയ കേരളത്തിലെ രംഗത്തെ യൂത്ത് ഐക്കണും കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ രമ്യ ഹരിദാസിന്റെ സന്ദർശനത്തോട്, അയർലണ്ടിലെ മലയാളി സമൂഹം വൻ ആവേശത്തോടെയാണ് പ്രതികരിച്ചത്.
ജോൺസൻ കളപ്പുരയ്ക്കൽ
ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.
കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.
പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.
സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.
വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.
സംഗമവേദിയുടെ അഡ്രസ്സ്
Foxes Bridge Road,
Forest Vale Industrial Estate,
Cinderford
Gloucester
GL14 2PQ
Thomas Chacko – 07872067153
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദീകരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.
26-ാം തീയതി വൈകിട്ട് ഏഴുമണിക്ക് നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.
ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ, മേഴ്സി നദിയുടെ തീരത്തുള്ള പുരാതന പട്ടണമായ ബെർക്കൻഹെഡ് ഉൾപ്പെടുന്ന വിറാലിൽ ‘ഫ്രണ്ട്സ് ഓഫ് വിറാൽ’ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ 19 – 4 – 2023 – ൽ രൂപീകൃതമായി. വലിയ ഒരു ജനപങ്കാളിത്തമുള്ള ഒരു കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ പ്രസിഡന്റായി ബാബു മാത്യുവും, സെക്രട്ടറിയായി ഷിബു മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് കമ്മറ്റി അംഗങ്ങൾ (1) . എബ്രഹാം അലക്സാണ്ടർ , (2) . ആൽവിൻ ജോർജുകുട്ടി, (3). ആന്റോ ജോസ് , ( 4 ) . ബിനു ഇഞ്ചിപറമ്പിൽ , (5) . ബിനു കുര്യൻ കാഞ്ഞിരം, (6) . ഐബി മാത്യു, (7) . ജെയ്‌സൺ കല്ലട, (8) . ജോഷി തോമസ് , (9) . മനോജ് തോമസ്, ( 10 ) . സാജു ജോസഫ് , ( 11 ) . സിൻഷോ മാത്യു , (12) . സണ്ണി ജോസഫ് , (13) . തോമസ് മാത്യു . ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് 14- 06- 2023 ൽ നടന്നു. ഏകദേശം അറുപതോളം കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകൾ ഈ യോഗത്തിൽ പങ്കെടുത്തു. അങ്ങനെ വലിയൊരു ജനപങ്കാളിത്തം കൊണ്ട് ‘ഫ്രണ്ട്സ് ഓഫ് വിറാൽ ‘ എന്ന കൂട്ടായ്മ യുകെയിലുള്ള മലയാളികളുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി.
ഫിനാൻസ് കൺട്രോളർ ബിനു ഇഞ്ചിപറമ്പിൽ അസോസിയേറ്റീവ് ഫൈനാൻസ് കൺട്രോളർ ആൽവിൻ ജോർജുകുട്ടി, പി ആർ ഒ – ബിനു കുര്യൻ കാഞ്ഞിരം എന്നിവരെ കൂടി മറ്റുള്ള കമ്മിറ്റി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ,ജോയിൻറ് സെക്രട്ടറി , ഡേറ്റാ കൺട്രോളർ , ആർട്സ് കോ – ഓർഡിനേറ്റർ, സ്പോർട്സ് കോ – ഓർഡിനേറ്റർ, ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെ അടുത്ത ജനറൽബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കുന്നതായിരിക്കും, എങ്കിലേ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമാകുകയുള്ളൂ. 2023 ജൂലൈ 30 ഞായറാഴ്ച ലാൻഡൂഡിനോയിലേയ്ക്ക് ഒരു ഏകദിന ടൂർ പോകുന്നതായിരിക്കും.
ഈ വർഷത്തെ ഓണാഘോഷം , കേരളത്തനിമയിൽ ഓഗസ്റ്റ് മാസം 29-ാം തീയതി ചൊവ്വാഴ്ച, തിരുവോണനാളിൽ തന്നെ ന്യൂ ഫെറിയിലുള്ള വില്ലേജ് ഹാളിൽ വച്ച് വളരെ വിപുലമായി കൊണ്ടാടുന്നതായിരിക്കും. അംഗങ്ങളുടെ കുട്ടികൾക്കായിട്ട് മലയാള ഭാഷാ പരിശീലനം 2023 സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതായിരിക്കും എന്ന് സംഘടനയുടെ അറിയിപ്പിൽ പറയുന്നു. നിലവിൽ സംഘടനയുമായി സഹകരിച്ച് പോരുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു. ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ഇനി മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളേവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു .