ഐപിസി യുകെ ആൻ്റ് അയർലണ്ട് റീജിയൻ അടുത്ത മൂന്നു വർഷത്തെക്കുള്ള (2022-2025) പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഒക്ടോബർ 15ന് ലിവർപൂൾ പട്ടണത്തിൽ പാസ്റ്റർ ബാബു സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ:
സീനിയർ മിനിസ്റ്റർ – പാസ്റ്റർ ബാബു സഖറിയ; പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ – പാസ്റ്റർ ജേക്കബ് ജോർജ്; വൈസ് പ്രസിഡൻ്റ് – പാസ്റ്റർ വിൽസൻ ബേബി ; സെക്രട്ടറി – പാസ്റ്റർ സി.ടി.എബ്രഹാം; ജോയൻ്റ് സെക്രട്ടറി – പാസ്റ്റർ വിനോദ് ജോർജ്; പ്രമോഷനൽ സെക്രട്ടറി – പാസ്റ്റർ സീജോ ജോയി; ട്രഷറർ – ബ്രദർ ജോൺ മാത്യു.
കൂടാതെ പാസ്റ്റർ പി.സി.സേവ്യർ – റീജിയൻ അഡ്മിനിസ്ട്രേറ്റർ, ബ്രദർ റിനോൾഡ് എബനേസർ – ജനറൽ കൗൺസിൽ മെംബർ, ബ്രദർ തോമസ് മാത്യു -Northern അയർലൻ്റ് കോ-ഓർഡിനേറ്റർ എന്നിവർ അടങ്ങുന്ന 42 അംഗ റീജിയൻ കൗൺസിൽ നിലവിൽ വന്നു.
പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.
പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.
വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം
എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു.
ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമർപ്പിച്ച 1,000 ലധികം പാഡിംഗ്ടൺ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
യുകെയിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉൾപ്പെടെ സ്നേഹ സമ്മാനങ്ങൾ നൽകാൻ അനുവാദം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിൻഡ്സർ കാസിലിന് പുറത്തുള്ള റോയൽ പാർക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാഡോസിന് പാവകൾ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്പ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും പ്രഖ്യാപിച്ചു.
കെറ്ററിംഗ്: യുകെ മലയാളികൾക്ക് വേദന നൽകി യുകെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന മാർട്ടിന ചാക്കോ (40) ആണ് ഇന്ന് മരണമടഞ്ഞത്. കോഴിക്കോട് സ്വദേശിനിയാണ് പരേത. നമ്പിയാമഠത്തിൽ കുടുംബാംഗം. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു മരണം ഉണ്ടായത്.
മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന. എങ്കിലും ചികിസയുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്ന മാർട്ടിനയുടെ വിയോഗം കെറ്ററിംഗ് മലയാളികളെ മുഴുവൻ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.
ഇന്ന് രാത്രി എട്ട് മണിവരെ ഭവനത്തിൽ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരിയച്ചൻ അറിയിച്ചിട്ടുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാതമേ അറിയുവാൻ സാധിക്കുകയുള്ളു.
ലെസ്റ്റര്‍ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ മാര്‍ട്ടിനയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അനുശോചനങ്ങള്‍ അറിയിക്കുകയും സംസ്കാര ചടങ്ങിനും മറ്റുമുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ സഹകരണങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.
കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. കോട്ടയം മാഞ്ഞൂർ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. ഇവർക്ക് നാല് കുട്ടികളുണ്ട്. രണ്ടാൺകുട്ടിയും രണ്ട് പെൺകുട്ടിയും അടങ്ങുന്ന കുടുംബം.
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് എന്നാണ് അറിയുന്നത്.
മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. കേറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ്, സെക്രട്ടറി അരുൺ സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ അഞ്ചാം സീസൺ 2022 ഡിസംബർ 10 ശനിയാഴ്ച ബിർമിങ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ കരോൾ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ഒക്ടോബർ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 10 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Contact numbers: 07958236786 / 07828456564 / 07500058024
ജോർജ് മാത്യൂ എർഡിങ്ടൺ
യുകെ – ലെസ്റ്റർ സെന്റ് .ജോർജ് മലങ്കര ഓർത്തഡോൿസ് ദേവാലയം ഒരുക്കുന്നു മെസ്‌തൂസോ -2022.
മലങ്കര (ഇന്ത്യൻ ) ഓർത്തഡോൿസ് സഭാ യൂക്കെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപെട്ട യുകെ ലെസ്റ്റർ സെന്റ് .ജോർജ് ഓർത്തഡോൿസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ശനിയാഴ്‌ച മെസ്‌തൂസോ 2022 എന്ന പേരിൽ സംഗീത മത്സരം നടത്തപ്പെടുന്നു .
ഭദ്രാസനത്തിലെ യുകെയിൽ ഉള്ള വിവിധ ഇടവകയിൽ നിന്നുള്ള ഗായകസംഘമാണ് മത്സരാത്ഥികൾ . മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും , മൂന്നും ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും , പ്രസ്‌തുത പരിപാടിയോടൊപ്പം മലങ്കര ഓർത്തഡോൿസ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് യോഗത്തിൽ സ്വീകരണം നൽകുന്നതാണെന്നും ഇടവക വികാരി റവ. ഫാ ബിനോയ് ജോഷ്വാ , സെക്രട്ടറി ജോർജി വി .പോൾ, ട്രസ്റ്റി മെബിൻ മാത്യു എന്നിവർ അറിയിച്ചു .
സൗത്താപ്ടൺ റീജിയൺ ബൈബിൾ കലോത്സവം പോർട്ട്സ്മത്തിൽ ഭംഗിയായി നടന്നു. വി. ബൈബിൾ പ്രതിഷ്ഠിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച ബൈബിൾ കലോത്സവം രൂപത വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് MCBS ൻ്റെ നേതൃത്വത്തിൽ റീജിയൺ ബൈബിൾ കലോത്സവം കോർഡിനേറ്റർമാരായ മി. ബൈജു മാണി, മി. മോനിച്ചൻ തോമസ് മിസ്സിസ് ലിൻറു തോമസ് എന്നിവർക്കൊപ്പം അണിചേർന്ന വ്യത്യസ്തങ്ങളായ കമ്മറ്റികളുടെ സഹായത്തോടെ രാവിലെ 9 മണി മുതൽ 6 മണിവരെയുള്ള സമയത്ത് ഏറ്റവും സമയബന്ധിതമായി നടന്നു.
റീജിയണൽ ബൈബിൾ അപ്പസ്തലേറ്റ് ഇൻചാർജ് റെവ ഫാ ജോസ് അന്ത്യാക്കുളം MCBS ഉദ്ഘാടനം ചെയ്ത ബൈബിൾ കലോത്സവത്തിന്റെ മുഴുവൻ സമയവും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനകളും ഒരു പ്രത്യേകത ആയിരുന്നു. റീജിയണിലെ വൈദികരും അത്മായ സഹോദരങ്ങളും ഒരു മനസ്സോടെ പങ്കെടുത്ത ബൈബിൾ കലോത്സവത്തിൽ പോർട്ട്സ്മത്ത് ഒന്നാം സ്ഥാനവും കിൻസൺ രണ്ടാം സ്ഥാനവും ലിറ്റിൽ കോമൺ മൂന്നാം സ്ഥാനവും നേടി. ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷൻ പോർട്ട് സമത്തിലെ 75 ലധികം വോളണ്ടിയേഴ്സ് നേതൃത്വം കൊടുത്ത ബൈബിൾ കലോത്സവം 4 സ്റ്റേജുകളിലായി ആണ് നടന്നത്.
രുചികരമായ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏറ്റവും നന്നായിരുന്നുവെന്ന് രൂപത ബൈബിൾ അപ്പസ്തലേറ്റ് കമ്മീഷൻ കോർഡിനേറ്റർ മി ആൻറ്ണി മാത്യുവും കമ്മീഷൻ റീജ്യൺ പ്രതിനിധി ജോർജ്ജ് തോമസും നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.
ബിന്ദു തെക്കേത്തൊടി
ലണ്ടൻ: ആംബുലൻസിന് കടന്നുപോകാൻ വഴിമാറി കൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കിയതിൽ പ്രതിഷേധം പങ്കുവെച്ച് ജെയിംസ് ഷെറിഡൻ-വിഗോർ . ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം.
വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ ദുരനുഭവം ഉണ്ടായത്.ഇക്കഴിഞ്ഞ സപ്തംബർ പത്തൊമ്പതിനായിരുന്നു സംഭവം നടന്നത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാർ കയറ്റി നിർത്തുകയായിരുന്നു.
എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. പിഴ ഈടാക്കിയ സംഭവം ജെയിംസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നു.
‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.
തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് സഞ്ചരിക്കാൻ ആംബുലൻസിന് കഴിയില്ലായിരുന്നുവെന്നും ജെയിംസ് മറുപടി നൽകി. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചതോടുകൂടി ആയിരക്കണക്കിന് ആളുകളാണ് ജെയിംസിന് പിന്തുണ നൽകികൊണ്ട് എത്തിയിരിക്കുന്നത്. പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും , അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി പണം നഷടപ്പെട്ടെന്നും പലരും അനുഭവം പങ്കുവെച്ച് രംഗത്തെത്തി. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്.
എന്തു തന്നെയായാലും രണ്ട് തവണ അപ്പീൽ നൽകിയിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിയാതെ മർക്കട മുഷ്ടി കാണിച്ചിരുന്ന കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ അല്പമൊന്ന് അയഞ്ഞു .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കൌൺസിലിൻറെ ഇപ്പോഴത്തെ നിലപാട്. 130 പൌണ്ട് പിഴ ഈടാക്കിയതും കൗൺസിൽ റദ്ദു ചെയ്തു.
“ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു. ഒരു കാരണവശാലും ബസ് ലൈനിലൂടെ വണ്ടി ഓടിക്കരുത് എന്നതിന് ഈ സംഭവം വലിയ പാഠമാണ് നൽകുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ഉയരുന്ന സന്ദേശം.
സിബി തോമസ് കാവുകാട്ട്
ഒക്ടോബർ 8 -ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഒരു ക്ഷണിതാവായി പങ്കെടുത്തപ്പോഴാണ് കലയും കഴിവും മനുഷ്യൻ നിർമ്മിച്ച ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകളെയും മായിച്ചു കളയുന്ന മാസ്മരികതയാണെന്നത് നേർക്ക് നേർ കാണുന്നത്.
കിത്തലിയുടെ മേയർ , എംപി, കൗൺസിലർ തുടങ്ങി അനേകം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന എല്ലാ കലാപ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. നിർലോഭമായ പ്രോത്സാഹനങ്ങളാൽ എല്ലാ കലാകാരേയും സദസ്സ് ആരിച്ചപ്പോഴും സദസ്സിൽ നിന്ന് ഉണ്ടായ ആ വേറിട്ട പ്രതികരണം അത്യന്തം ആഹ്ലാദദായകമായിരുന്നു.
3 വയസ്സുകാരി വേദിയിൽ മൈക്കുമായി എത്തിയപ്പോൾ കൊച്ചു കുഞ്ഞല്ലേ സഭാകമ്പം ഇല്ലാതെ ഇത്രയും വലിയ സദസിനു മുൻപിൽ നിൽക്കുന്നല്ലേ കൊള്ളാം നല്ലത് എന്നാദ്യം മനസ്സിൽ തോന്നി. പിന്നീട് എന്തെങ്കിലും രണ്ടുവരി കവിതയോ കുഞ്ഞു കഥയോ കുഞ്ഞുവായിൽ പറയും എന്നാണ് കരുതിയത്. പക്ഷേ സകലരെയും അമ്പരപ്പിച്ചുകൊണ്ട് ഏതാണ്ട് അഞ്ചു മിനിറ്റോളം ഒരു വാക്കുപോലും തെറ്റാതെ ശ്രുതി ശുദ്ധമായി യാതൊരുവിധത്തിലുള്ള പ്രോംപ്റ്റിംഗും ഇല്ലാതെ നടത്തിയ ആ കലാപ്രകടനം സകല പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു.
പരിപാടി കഴിഞ്ഞതേ മലയാളിയുടെ പരമാവധി പ്രോത്സാഹനമായ ഉഗ്രൻ ഒരു കൈയ്യടിയിൽ തീർക്കാനുറച്ച അഭിനന്ദനത്തേ അതിന്റെ ഉച്ചസ്ഥായിലാക്കിക്കൊണ്ട് ഒരു സ്പ്രിങ് ആക്ഷൻ പോലെ ചാടി എഴുന്നേറ്റ് കൈകൾ ആകാശത്തേക്കുയർത്തി വട്ടം കറങ്ങി ഈ പൊൻമുത്തിനു ഒരു സ്റ്റാൻഡിങ് ഒറേഷൻ നൽകിയത് മേയറും എംപിയും കൗൺസിലറും ഒന്നിച്ചായിരുന്നു. ഭാഷ അറിയാവുന്ന മലയാളികൾക്ക് ഒപ്പം ഭാഷ അറിയാത്ത തദേശീയരും ഒരുപോലെ ആസ്വദിച്ചപ്പോൾ അവിടെ വീണുടഞ്ഞത് ഭാഷയുടെയും ദേശത്തിന്റെയും മതിൽക്കെട്ടുകളായിരുന്നു. കല പൂർണ്ണമാകുന്നത് നയന വിസ്മയത്തിലും ശ്രവണ മാധുര്യത്തിലും മാത്രമല്ല, അത് ഹൃദയത്തിൻറെ ഉള്ളറകളെ ഉണർത്തുമ്പോഴാണ് നിത്യ സത്യത്തെ അടിവരയിട്ടുറച്ചതായിരുന്നു വിശിഷ്ടാതിഥികളുടെ പ്രതികരണം.
ഈ കുരുന്നിന്റെ പ്രതിഭയ്ക്ക് മുമ്പിൽ ശിരസ്സ് നമിച്ചത് സദസ്സാണെങ്കിൽ ജയിച്ചത് കലയാണ്. തെളിഞ്ഞത് ലോകത്ത് ഏതു ദേശക്കാരന്റെ ആണെങ്കിലും ഭാഷക്കാരന്റെ ആണെങ്കിലും ഭാഷ ഒന്നേയുള്ളൂ അതാണ് ഹൃദയത്തിൻറെ ഭാഷ എന്ന സത്യം.
ഇത്രയും വലിയ വിസ്മയം ഈ ഇളം പ്രായത്തിൽ പ്രകടിപ്പിച്ച ഈ കുഞ്ഞിന് എല്ലാ അനുഗ്രഹാശംസകളും നേരുന്നു.
സിബി തോമസ് കാവുകാട്ട്
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹഡേഴ്സ് ഫീൽഡ് : വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ തോപ്പിൽ വർഗീസിന്റെ പിതാവ് എരുമേലി തോപ്പിൽ ടി .വി . ജോൺ (84 )നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് എരുമേലി കറുകപ്പാലം സെന്റ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടും.
ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ :- ജോൺ തോപ്പിൽ വർഗീസ് (യുകെ) ജോൺ തോപ്പിൽ ജോസഫ് . മരുമക്കൾ :- ബിന്ദു, മിനി.
ജോൺ തോപ്പിൽ വർഗീസിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.