ന്യൂസ് ഡെസ്ക്
സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.
ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.
ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ജൂണ്‍ 23-ാം തീയതി പ്രസ്റ്റണ്‍, ചോര്‍ളിയില്‍ വച്ച് നടക്കുന്ന കുട്ടനാട് സംഗമം 2018ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് ലോഗോ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ സംസ്‌കാരവും പൈതൃകവും ഗൃഹാതുരത്വത്തോടെ ഓര്‍ത്തെടുക്കുകയും കുട്ടനാടന്‍ ജീവിത രീതികളും ഐക്യബോധവും തനിമയും അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന കുട്ടനാട് സംഗമം പോലെയുള്ള കൂട്ടായ്മകള്‍ ശ്ലാഘനീയമാണെന്ന് അഭിവന്ദ്യ പിതാവ് തന്റെ ലഘു പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ കുട്ടനാട്ടുകാരനായ ഫാ. ഫന്‍സ്വാ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും സിന്നി കാനാശ്ശേരിയുടെയും നേതൃത്വത്തില്‍ പ്രസ്റ്റണ്‍, ചോര്‍ളി – ബോള്‍ട്ടണ്‍, ലിവര്‍പൂള്‍- ബ്ലാക്ക്ബണ്‍ മേഖലകളിലെ ഏരിയാകോര്‍ഡിനേറ്റര്‍മാര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ആര്‍ട്ടിസ്‌ററ് ബിജു എബ്രഹാം വരച്ച കുട്ടനാടന്‍ പ്രകൃതിഭംഗി നിറഞ്ഞ ലോഗോ മികവുറ്റതായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ, സിനി സിന്നി, ഷൈനി ജോണ്‍സണ്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
ജെഫ്രി ജോര്‍ജ് – ജോസ് തുണ്ടിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നതോന്നതയുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ജൂണ്‍ 23ന് അണിയിച്ചൊരുക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മാര്‍ച്ച് 8-ാം തീയതി ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ വസതിയില്‍ കൂടുന്ന യോഗത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസ്റ്റണ്‍ ടീം അറിയിച്ചു.
കൊല്ലപ്പെട്ട സേവ്യര്‍ തേലക്കാട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാര്‍ ജോണിയുടെ വീട്ടില്‍ എത്തി ജോണിയുടെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ എത്തിയ വൈകിട്ട് അച്ചന്റെ അമ്മ ത്രേസ്യാമ്മയും കുടുബാംഗങ്ങളും ജോണിയുടെ വീട്ടില്‍ എത്തിയ പാടെ ജോണിയുടെ ഭാര്യ ആനിയും രണ്ടു മക്കളും ആ അമ്മയുടെ കാലില്‍ വീണു. പിന്നെ ഒരു കൂട്ടകരച്ചില്‍ ആയിരുന്നു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുന്നുവെന്നും, ജോണിയോട് ‘ദൈവത്തോടൊപ്പം ഞാനും ക്ഷമിച്ചിരിക്കുന്നു’ എന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. ജോണി ജയില്‍ മോചിതനാകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് അച്ചന്റെ അമ്മയും കുടുംബവും മടങ്ങിയത്.
മലയാറ്റൂര്‍ കുരിശുമുടിയില്‍ ജോണിയുടെ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ചയാണ് നടന്നത്. കൊല ചെയ്യപ്പെട്ട മകന്റെ മൃതസംസ്‌കാരം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കൊലപ്പെടുത്തിയ ആളിന്റെ വീട്ടില്‍ എത്തിയ ഈ അമ്മ, കര്‍ത്താവിന്റെ അമ്മ പരി. മറിയത്തിന്റെ പുനരവതാരമായിത്തീരുകയായിരുന്നു. ചങ്ക് തകര്‍ന്നിരിക്കുന്ന ഈ സമയത്തും അതിനു കാരണക്കാരായ ആളുടെ കുടുംബത്തുവന്നു അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഈ അമ്മ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് കണ്ണ് നിറയുന്ന രംഗങ്ങളിലൂടെ ആധുനികലോകത്തിനു പകരുന്നത്. ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തില്‍ കഴിഞ്ഞ കുടുബങ്ങള്‍… അവര്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. ക്രിസ്തീയ സ്‌നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവര്‍ക്കും അഭിമാനവും പ്രചോദനവും ആയിത്തീര്‍ന്നിരിക്കുന്നു. കപ്യാർ ജോണിയുടെ ഭാര്യ കാല് പിടിച്ച് പറഞ്ഞതുപോലെ മലയാറ്റൂർകാർ അമ്മയോട് യാചിക്കുന്നു – ഞങ്ങളുടെ നാട്ടിനെ ശപിക്കരുത് – മാപ്പാക്കണം.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ ദുഃഖത്തോടെ നടത്തിയ അനുശോചന പ്രസംഗത്തില്‍ ‘നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ മനോഭാവം പുലര്‍ത്തരുത് എന്നും, ആ സഹോദരനോട് സഭയും താനും സഹമെത്രാന്മാരും ക്ഷമിച്ചിരിക്കുന്നു എന്നും’ പറഞ്ഞിരുന്നു. മലയാറ്റൂര്‍ പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാറ്റിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ.ബിജു തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. കുറവുകളെ നിറവുകളാക്കുന്ന അനശ്വരനായ നല്ല ദൈവം സേവ്യര്‍ തേലക്കാട്ട് അച്ചന്റേയും ജോണിയുടെയും കുടുംബങ്ങളെ കാത്തുസംരക്ഷിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന.
1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്.
യുകെയിലെ മലയാളികള്‍ മറ്റൊരു മെഗാ ഷോയെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തിയഞ്ചു സംവത്സരങ്ങള്‍ തികയ്ക്കുന്ന മലയാളികള്‍ക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ ശ്രീ ജി. വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ‘ വേണുഗീതം 2018’ മെയ് മാസം 25 മുതല്‍ 28 വരെ യുകെയിലുടനീളം നടത്തപ്പെടുന്നു. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലുമാണ് പരിപാടി നടക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്റ്) പാടും പാതിരി ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് ടിവി ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. 2018 മെയ് 25ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28 ന് ലണ്ടനില്‍ അവസാനിക്കും.
ജി വേണുഗോപാല്‍
1984 -ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തു കടന്നുവന്ന ജി വേണുഗോപാല്‍ പിന്നീട് ഒരുപിടി ഇമ്പമാര്‍ന്ന ഗാനങ്ങള്‍ മലയാളചലച്ചിത്ര ഗാന ശാഖക്ക് സംഭാവന ചെയ്തിട്ടുണ്ട്. രാരീ രാരീരം രാരോ, ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, ഏതോ വാര്‍മുകിലിന്‍, താനെ പൂവിട്ട മോഹം തുടങ്ങിയ ഒരു നീണ്ട നിര ഗാനങ്ങള്‍ അദ്ദേഹത്തിന് കൈരളിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. മൂന്നു തവണ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ, ടിവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകള്‍ നിരവധിയാണ്.
മൃദുല വാര്യര്‍
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തേക്ക് കടന്നു വന്ന ഗായികയാണ് മൃദുല വാര്യര്‍. കളിമണ്ണ് എന്ന ചിത്രത്തിലെ ‘ലാലീ ലാലീ’ എന്ന ഗാനമാണ് മൃദുലയെ വലിയൊരു പോപ്പുലര്‍ ഗായികയാക്കി തീര്‍ത്തത്. ഈ ഗാനത്തിലൂടെ 2014 -ലെ കേരള സ്റ്റേറ്റിന്റെ മികച്ച ഗായികയ്ക്കുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും നേടിയിട്ടുണ്ട്.
വൈഷ്ണവ് ഗിരീഷ്
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ സിനിമ ഗാന രംഗത്തേക്ക് നടന്നു കയറിയ ഗായകനാണ് വൈഷ്ണവ് ഗിരീഷ്. ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2 വിലൂടെ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ പ്രശസ്തനായ ഗായകനാണ് വൈഷ്ണവ് ഗിരീഷ്
ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍
ഫ്‌ളവേര്‍സ് ടിവിയുടെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരിനര്‍ഹനായ ഒരു കാതോലിക്കാ പുരോഹിതനായ ഗായകനാണ് വില്‍സണ്‍ മേച്ചേരില്‍. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
ഡോ : വാണി ജയറാം
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്ന മറ്റൊരു ഗായികയാണ് ഡോ: വാണി ജയറാം. യുകെ മലയാളികള്‍ക്ക് ഏറെ പരിചിതയുമാണ് ഡോ : വാണി ജയറാം.
കൂടാതെ കൊമേഡിയന്‍ സാബു തിരുവല്ല , മജീഷ്യന്‍ രാജമൂര്‍ത്തി തുടങ്ങിയവര്‍ കോമഡിയും മാന്ത്രിക വിദ്യയും വേണുഗോപാലിനോടൊപ്പം സംഗീതത്തില്‍ സന്നിവേശിപ്പിക്കുന്ന ഒരു മെഗാ ഷോ കൂടിയായിരിക്കും ‘വേണുഗീതം-2018’ ഒപ്പം യുകെയിലെ ഒരുപിടി അനുഗ്രഹീത നര്‍ത്തകര്‍ ഈ സംഗീതത്തോടൊപ്പം ചുവടുകള്‍ വെയ്ക്കുന്നു.
മലയാള ചലച്ചിത്ര ഗാനരംഗത്ത് 35 വര്‍ഷങ്ങള്‍ പിന്നിടുന്ന മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ ജി വേണുഗോപാലിന് യുകെ മലയാളികള്‍ ആദരിക്കുന്ന ഒരു പരിപാടി കൂടെയായിരിക്കും ‘വേണുഗീതം-2018’. യുക്മ -ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലേ കൂടി ആയിരിക്കും ‘വേണുഗീതം-2018’ നോടൊപ്പം ലെസ്റ്ററില്‍ അരങ്ങേറുക. യുകെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ച കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിച്ച ‘ചിത്രഗീതം ‘ സംഗീത കലാ വിരുന്നായിരുന്നു സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെയെങ്കില്‍, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന ‘നാദവിനീതഹാസ്യം’ ആയിരുന്നു സീസണ്‍ 2 ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ അരങ്ങേറിയത്. ഇതിനോടകം വന്‍ ജന പ്രീതിയാര്‍ജ്ജിച്ച യുക്മ-ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3 യിലെ പ്രധാന വിധികര്‍ത്താവുകൂടിയായിരിക്കും ജി വേണുഗോപാല്‍.
മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ ‘വേണുഗീതം-2018’ ന് ആതിഥേയത്വം വഹിക്കുന്നത് സ്‌കോട്‌ലന്‍ഡിലെ യുണൈറ്റഡ് സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷനും(USMA) 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയില്‍ UUKMAയും, 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയില്‍ ലണ്ടന്‍ മലയാളി കമ്മ്യൂണിറ്റിയും ആതിഥേയരാകും. നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ ‘ വേണുഗീതം-2018’ യുകെയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും. ഈ മെഗാ ഷോയിലേക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.
രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.
ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.
ലണ്ടന്‍ : ബാത്തില്‍ ഫെബ്രുവരി രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ – 52) യുടെ സംസ്‌കാര ചടങ്ങ് മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്കാര ചടങ്ങുകള്‍ ആണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .
സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഹന ഗതാഗതം എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അസൗകര്യം നേരിടുമെന്നതിനാല്‍ സംസ്‌കാര ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലായിരുന്നു ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്. ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലായിരുന്നു സംസ്കാരം തീരുമാനിച്ചിരുന്നത്.
2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.
സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.
DEPOSIT BONUSESPlayers who do aspire to first deposit dollars regularly in their on the web video poker machines reports can easily benefit from their particular remains utilizing lodge bonuses. All these bonus items bring a portion of this deposit to help you your money besides a person’s transfer range, so that anyone even more money to experiment with on-line slot machine games through, but not pushing want you to spend more when compared with how much you had at first budgeted.LOYALTY BONUSESLoyalty signup bonuses compensation online players so,who play the game on the net slot machine games normally for degrees of hard earned cash of which are eligible at confirmed site. All of these signup bonuses will come in also known as free rotates, more capital simply being get right into a player’ohydrates profile, and as juiced upwards downpayment additional bonuses for all those players. Those are great for those who enjoy spots commonly and great stakes.
Are you a modern undertaking? On circumstances that you are, you must follow the trends. One of such tendencies in our generation is refusing the regular repositories and taking advantage of the. It will need years to tell about all the functionalities of the. Flipside, we decided to do it and strip away the myths about the quite expensive which do all the same as the gratuitous traditional data rooms.
In the upshot, we would place emphasis on the fact that using the you only win the multiplicity of functionalities for your work. Likewise, you demonstrate your clients that you stay modern and follow the latest tendencies.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്തര്‍ദേശീയ വനിതാ ദിനാഘോഷം ഏപ്രില്‍ 10ന് ശനിയാഴ്ച 1 മണി മുതല്‍ 5 മണി വരെ അസോസിയേഷന്‍ ആസ്ഥാനത്ത് നടക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണം, ജോലി സ്ഥലത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയുള്ള വിഷയമായ ചര്‍ച്ചകളും അസോസിയേഷന്‍ വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
എംഎംഎ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള പരിപാടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക്
യുകെയിൽ ആഞ്ഞടിക്കുന്ന സ്റ്റോം എമ്മയും സൈബീരിയൻ ശീതക്കാറ്റും ജനജീവിതം പൂർണമായും നിശ്ചലമാക്കി. M62 മോട്ടോർവേ ഗതാഗത യോഗ്യമല്ലാതായി. J20 റോച് ഡേൽ മുതൽ J24 ഹഡേഴ്സ് ഫീൽഡ് വരെ നൂറുകണക്കിനാളുകൾ ട്രാഫിക്കിൽ കുടുങ്ങിയതിനാൽ മോട്ടോവേ ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. മോട്ടോർ വേ ഒരു കാർ പാർക്കായി മാറിയിരിക്കുകയാണ്. നിരവധിയാളുകൾ രാത്രി മുഴുവനും മോട്ടോർവേയിൽ ചിലവഴിക്കേണ്ടി വന്നു. കൂടുതൽ മിലിട്ടറി രംഗത്ത് എത്തിയിട്ടുണ്ട്. റെസ്ക്യൂ ഓപ്പറേഷന് എത്തിയ ഹൈവേ ഏജൻസിയുടെ വാഹനത്തിന് തീപിടിച്ചു. മോട്ടോർ വേയിലെ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
90 മൈൽ സ്പീഡിലാണ് റോച് ഡേൽ – റേക്ക് വുഡ് ഭാഗങ്ങളിൽ കാറ്റു വീശിയടിക്കുന്നത്. അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. റോഡുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കാൻ നിരവധിയാളുകളും സംഘടനകളും രംഗത്തുണ്ട്. M62 മോട്ടോർവേ ഇന്നു വൈകുന്നേരം വരെയും അടഞ്ഞുകിടക്കാനാണ് സാധ്യത. മോട്ടോർവേയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ടെങ്കിലും വില്ലേജ് റോഡുകളുടെ അവസ്ഥ ഒട്ടും മെച്ചമല്ലാത്തതിനാൽ ഒട്ടുമിക്ക റോഡുകളിലും ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്.