Uncategorized

TokenMarket offers cross-promotion chances for media partners. tokens before issuing company decides to get them back or sell off them to additional users in trade for models of cryptocurrency. The CFTC investigation in to the ethereum toll flash crash on GDAX can be however around other signal of the increased emphasis USA regulators are positioning on the cryptocurrency market segments.

For those who have any ideas for future videos such as for example Day Trading, Investing, CURRENCY MARKETS, Real Estate, Car Revenue, Robinhood, TD Ameritrade, Crypto & bitcoin, Entrepreneurship, Forex, INTERNET MARKETING, Online Product sales or fun daily vlogs.

The main elements that appeal to others to forex currency trading are that it requires 24 hour trading, five days weekly, they get access to an enormous liquid market that makes it simple to trade almost all of the currencies, many choices designed for zero commission trading, leveraged trading with low margin requirements plus much more.

“My concern as an investor can be focus and diluted work,” he said, because the TON aims to disrupt the same areas as other blockchain startups that contain also recently raised money via token sales. Orders happen to be executed with the COIN token which will be sent and kept in escrow by the Coinvest clever contract.

THE ICOS DISCUSSED HEREIN Experience NOT BEEN REVIEWED BY THE SECURITIES AND EXCHANGE COMMISSION OR ANY Point out SECURITIES REGULATORY AUTHORITY. some persons were suspected of participating in against the law financial activities and critically disturbing the monetary and financial order.

Prove to potential shareholders the soundness of issuing their individual cryptocurrency at the ICO. The company’s activities consist of cryptocurrency and ICO consulting solutions and https://icopanic.com/news/ conducting seminars to entice investors. Before investing in a token, evaluate the crew, the financials, the job, competitors, and other things that may influence the coin.

Anyone purchasing a volatile asset class such as for example cryptocurrencies should think about the great things about diversification. The announcement was paired with a declaration that Kodak and Wenn will concern an Ethereum-based cryptocurrency referred to as Kodak Coins, or KodakCoin, which is used to greatly help photographers receive payment for his or her work.

Over the last couple of months, the Indian federal government and the Reserve Lender of India have continuously expressed their discomfort over bitcoin and different cryptocurrencies. The development ability and its own vision ought to be in conformity with the marketplace, and ICOs which usually do not worry about running read more aside are recommendable.

Instead, IOTA uses what’s referred to as a Tangle, which solves the scalability and deal charge issues confronted by digital currencies such as for example bitcoin by requiring the individual who sends cash to perform a verification as well he / she sends the funds.

In this reports section, you will discover archived news, in the event you should do any analysis on coins or ICOs, we also cover media surrounding successful Original Coin Offerings and always keep tabs on them even while they go into the cryptocurrency sphere.

automatically have the digital tokens that comprise its individual keys. Typically, whenever a project linked with an ICO fails, the affiliated tokens will plummet in worth. Potential investors are highly advised to check with their legal, taxes and economic advisors before investing.

ന്യൂസ് ഡെസ്ക്

മോസ്കോയ്ക്കു സമീപം റഷ്യൻ പാസഞ്ചർ എയർലൈനർ തകർന്നു വീണു. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഭയക്കുന്നു. ആരും ജീവനോടെ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് അധികൃതർ പറയുന്നത്. 65 യാത്രക്കാരും 6 ക്രൂ മെമ്പേഴ്സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഡോമോഡെഡോവോ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് കൺട്രോൾ റൂമുമായി ഉള്ള ബന്ധം ഏതാനും മിനിട്ടുകൾക്കുള്ളിൽ നഷ്ടപ്പെടുകയായിരുന്നു.

സാരറ്റോവ് എയർലൈൻസിന്റെ ദി ആന്റനോവ് An-148 വിമാനം ഉറാൽസിലെ ഓർസ്ക് സിറ്റിയിലേക്ക് ആഭ്യന്തര സർവീസ് നടത്തുന്നതിനിടെ ആണ് തകർന്നു വീണത്. സമീപ വില്ലേജായ അർഗുണോവോ നിവാസികൾ തീഗോളമായി എയർലൈനർ നിലം പതിക്കുന്നതിന് ദൃസാക്ഷികളായി. അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സ്റ്റേറ്റ് ടെലവിഷൻ പുറത്തുവിട്ട വീഡിയോയിൽ മഞ്ഞ് പുതച്ച് കിടക്കുന്ന പ്രദേശത്ത്  തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണാം. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേയ്ക്ക് എത്തിപ്പെടുന്നതിൽ ബുദ്ധിമുട്ടാക്കുന്നുണ്ട്.

യുകെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ സ്റ്റാൻലി തോമസ്- എൽസി സ്റ്റാൻലി ദമ്പതികൾ ഇന്ന് 32-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന പ്രിയപ്പെട്ടവരായ ഈ ദമ്പതികൾ യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  എന്നും സജീവമാണ്.

സ്റ്റാൻലി തോമസും എൽസി സ്റ്റാൻലിയും യുകെയിലേക്ക് കുടിയേറിയത് 2003 ലാണ്.  കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി എന്നിവർ മക്കൾ. കുഷേലിൻറെ ഭാര്യ ഐറിൻ കുഷേലൽ യുകെയിലെ നിരവധി സ്റ്റേജുകളിൽ ആങ്കർ ആയി തിളങ്ങിക്കഴിഞ്ഞു. ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്‌. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്. സ്റ്റാൻലി തോമസിനും എൽസി സ്റ്റാൻലിയ്ക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ വിവാഹ വാർഷികാശംസകൾ.

മലയാളം യുകെ ന്യൂസ് ടീം.

മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.

2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.

മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.

മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ  താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.  ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)

നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.

ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും  ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം,  ജനതയുടെ മനസറിഞ്ഞ്  സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും  ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ. കത്വ ജില്ലയില്‍ നിന്ന് കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ് ടീമിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായ ദീപക് കുജാരിയയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

28കാരനായ കുജാരിയ  ജനവരി 10ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പയ്യനുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഒന്നും അറിയാത്ത പോലെ കുട്ടിയെ തിരയുന്ന സംഘത്തിന്റെ കൂടെ പ്രവര്‍ത്തിച്ചു. ആട്ടിടയന്‍മാരുടെ കുടുംബമാണ് കുട്ടിയുടേത്. മുന്‍പ് തന്നെ ഈ പോലീസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായും കുട്ടിയുടെ കുടുംബം പറഞ്ഞു.

സ്വന്തം ലേഖകന്‍

ഡെല്‍ഹി : സഞ്ജയ്‌ സിംഗ് എന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് എന്തുകൊണ്ടും ആപ്പിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ ഒരു നേതാവ് ആണെന്ന് നിസ്സംശയം പറയാം . കെജ്രിവാളല്ലാതെ വേറെ വല്ലോനുമുണ്ടോ ആം ആദ്മി പാര്‍ട്ടിയെ നയിക്കാന്‍ എന്ന് ചോദിച്ച് പരിഹസിച്ചവരോടെല്ലാം ഇനി ധൈര്യവുമായി പറയാം സഞ്ജയ്‌ സിംഗ് എന്ന നല്ലൊരു നേതാവുണ്ട് ആപ്പിനെ നയിക്കാനെന്ന് . കെജ്രിവാള്‍ , മനീഷ് സിസ്സോദിയ , ഗോപാല്‍ റായ് തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ച വ്യക്തിയാണ് താനെന്ന് രാജ്യസഭയിലെ കന്നിപ്രസംഗം കൊണ്ടും , നാളിതുവരെ നടത്തിയ പ്രവര്‍ത്തങ്ങള്‍കൊണ്ടും സഞ്ജയ്‌ സിംഗ് തെളിയിച്ചു കഴിഞ്ഞു.

പഞ്ചാബില്‍ ആം ആദ്മി നേടിയ ഐതിഹാസിക വിജയത്തിന്റെ അമരക്കാരനായിയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സഞ്ജയ്‌ സിംഗ് .  ഈ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ഒന്നുകൊണ്ടുമാത്രം ലോകം മുഴുവനും ലക്ഷകണക്കിന് ആരാധകരെയാണ് സഞ്ജയ്‌ സിംഗും , ആം ആദ്മി പാര്‍ട്ടിയും നേടിയെടുത്തത്. പാരമ്പരാഗത പാര്‍ട്ടികള്‍ എന്ന അവകാശപെട്ട രാജ്യസഭ അംഗങ്ങളുടെ തൊലി ഉരിയിച്ചു കളഞ്ഞു ശരിക്കും സഞ്ജയ്‌ സിംഗ് തന്റെ കന്നിപ്രസംഗത്തിലൂടെ.

ഇതാണ് പ്രസംഗം . ഇത് ക്രിക്കറ്റ് കളിക്കാരനോ . സിനിമാ നടനോ അല്ല , സാധാരണകാരനുവേണ്ടി പോരാടുന്ന  വെറും ഒരു സാധാരണകാരൻ ശബ്ദം .  പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാജ്യസഭയിലും , ലോകസഭയിലും മൃഷ്ടാനം തിന്നും  കുടിച്ചും , കിടന്നുറങ്ങിയവർ കണ്ടു പഠിക്കട്ടെ സഞ്ജയ്‌ സിംഗിനെ . ബിജെപി പാളയത്തിൽ വെപ്രാളം വിതച്ചു കൊണ്ട് അരങ്ങേറ്റ പ്രസംഗത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരുടെ തട്ടകമായ രാജ്യസഭ ഇളക്കി മറിച്ചു.

സഞ്ജയ് സിംഗിനെ ആം ആദ്മിയുടെ രാജ്യസഭ അംഗമായി നിയോഗിച്ചത് വെറുതെയായില്ലെന്ന് മാധ്യമങ്ങൾക്ക് എഴുതേണ്ടിയും വന്നു. ഫാസിസ്റ്റുകള്‍ക്കെതിരെ തീപന്തമായി മാറി  രാജ്യസഭയില്‍ സഞ്ജയ് സിംഗ് . ഇടിനാദം പോലെ മുഴങ്ങി സഞ്ജയ് സിംഗ്  എന്ന ആം ആദ്മിയുടെ ശബ്‌ദം രാജ്യസഭയില്‍ .  ഉറക്കവും , സുഖചികിത്സയും , ലോകപര്യടനവും നടത്തി വാഗ്ദാനങ്ങൾ മാത്രം നൽകി സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന മോഡി സർക്കാരിന്റെ കപടമുഖം ഓരോന്നായി സഞ്ജയ് സിംഗ് അഴിഞ്ഞു വീഴ്ത്തും എന്നതിൽ ഒരു സംശയവും വേണ്ട.

എനിക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് തന്റെ രാജ്യസഭയിലെ കന്നിപ്രസംഗത്തിലൂടെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് സഭയിൽ അനുവദിച്ച സമയം കൂടി ഈ ആം ആദ്മി എം പി ക്ക് പ്രസംഗിക്കാന്‍ കൊടുക്കണമെന്ന് മുസ്ലിം ലീഗ് എം പിയായ പി വി അബ്ദുൽ വഹാബ് രാജ്യസഭയിൽ സഞ്ജയ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണുക.

രാജ്യത്ത്‌ ഏറ്റവും ഗൗരവമുള്ള ശബ്ദം ഓരോ സാധാരണകാരന്റേതാണ് .  അതിനെ അവഗണിച്ചതാണ് മൂന്നംകിട രാഷ്ട്രീയക്കാർ ഇപ്പോൾ ഡെൽഹിയിൽ അനുഭവിക്കുന്നത്. രാഷ്ട്രീയ കച്ചവടക്കാരുടെ ഇടയിലേക്ക് സാധാരണക്കാരന്‍ വന്ന് ഭരണം തുടങ്ങിയപ്പോൾ പലരുടെയും മുട്ട് വിറച്ചു തുടങ്ങി. പതിനെട്ട് അടവും പയറ്റി നോക്കി അവര്‍ ആം ആദ്മി രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഇന്ത്യയിലും , ലോകം മുഴുവനിലും ഈ രാഷ്ട്രീയത്തിന് ജനപ്രീതി കൂടി വരുന്നതാണ് പാരമ്പരാഗത പാര്‍ട്ടികളെ വെട്ടിലാക്കുന്നത്.

സാധാരണക്കാരനെ ഇനിയെങ്കിലും വില കുറച്ച് കാണരുത് . അവരെ പ്രകോപിപ്പിച്ചാൽ ഡെല്‍ഹി ഇനിയും പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആവർത്തിക്കും എന്നുറപ്പാണ് . ആം ആദ്‌മി പാർട്ടിയുടെ ആശയങ്ങളും ,  പ്രവര്‍ത്തികളും ഇന്നിന്റെ ഇന്ത്യക്ക് അനിവാര്യമാണ് . അതീവ ഗൗരവമുള്ളതാണ് ആപ്പ് മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ സഞ്ജയ് സിംഗിന്റെ വാക്കുകള്‍ ഇന്നു നിലവിലുള്ള മറ്റ് രാഷ്ട്രീയക്കാരുടെ വാക്കുകളെക്കാള്‍ പ്രതീക്ഷ നൽകുന്നുണ്ട് . സഞ്ജയ് സിംഗിനെ പോലെയുള്ള ആയിരങ്ങളെയാണ് രാജ്യത്തിന് വേണ്ടത്. അല്ലാതെ കട്ട്‌ മുടിക്കുകയും ,  പാവപ്പെട്ടവന്റെ മേലിൽ കുതിര കേറുകയും ചെയ്യുന്ന ധിക്കാരികളെയല്ല .

സഞ്ജയ് സിംഗിന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യം ബലി കഴിക്കപ്പെട്ടിട്ടില്ല എന്ന ചെറിയൊരു പ്രത്യാശ നല്‍കുന്നു . സാധാരണക്കാരന്റെ ഈ ചങ്കൂറ്റത്തിനു മുന്നിൽ ഇന്നല്ലെങ്കില്‍ നാളെ കപട രാഷ്ട്രീയ പാർട്ടികള്‍ക്ക് മുട്ടു മടക്കേണ്ടി വരും എന്നുറപ്പാണ് . ഇവരെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം.

സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ മുഴു നീള ദൃശ്യങ്ങള്‍ കാണുക

നരേന്ദ്രമോദി അധികാരത്തിൽ കയറിയ ശേഷം ബിജെപിയുടെ പൈശാചിക ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാരിൽ നിന്ന് ഇതുപോലെയൊരു ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിയിട്ടില്ല എന്നതാണ് സത്യം. സാധാരണക്കാരനു വേണ്ടി വാദിക്കുവാന്‍ ആപ്പിന്റെ എം പിമാരുടെ കൂടെ ആപ്പിന്റെ പുലികുട്ടി സഞ്ജയ്‌ സിംഗ് കൂടി എത്തുമ്പോള്‍ ഭരണകഷി മാത്രമല്ല പ്രതിപക്ഷവും വിയര്‍പ്പൊഴുക്കെണ്ടി വരും എന്നുറപ്പാണ് ,

ന്യൂസ് ഡെസ്ക്

അമേരിക്കൻ മോഡലിംഗ് രംഗത്ത് തരംഗമായി സിസ്റ്റീൻ സ്റ്റാലോൺ. റെഡ് കാർപ്പറ്റിൽ എല്ലാവരും വിസ്മയത്തോടെ നോക്കുന്നത് ഈ പത്തൊമ്പതുകാരിയിലേയ്ക്കാണ്. ഹോളിവുഡ് സ്റ്റാർ സിൽവസ്റ്റർ സ്റ്റാലിൻറെ മകളാണ് സിസ്റ്റീൻ. ന്യൂയോർക്കിൽ നടന്ന എഎംഎഫ്എ ആർ ഗാലയിൽ എല്ലാവരെയും ശ്രദ്ധാകേന്ദ്രം സിസ്റ്റീനായായിരുന്നു. എമറാൾഡ് ഗൗൺ അണിഞ്ഞാണ് യുവസുന്ദരി എത്തിയത്. സിസ്റ്റീൻറെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവാൻ ക്യാമറക്കണ്ണുകളുടെ മത്സരമായിരുന്നു പിന്നീട്. ദീർഘനേരം വിവിധ പോസുകളിൽ മീഡിയയ്ക്കു മുമ്പിൽ നിൽക്കാനും സിസ്റ്റീൻ തയ്യാറായി. ആഞ്ചലീന ജോളിയുടെ സ്റ്റൈലിനെ അനുകരിച്ചാണ് സിസ്റ്റീൻ പോസു ചെയ്തത്.

ഡിസ്നി സ്റ്റാർ ഗ്രേഗ് സുൾക്കിനെ സിസ്റ്റീൻ ഡേറ്റു ചെയ്യുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് റെഡ് കാർപറ്റിൽ യുവസുന്ദരി തിളങ്ങിയത്. സിസ്റ്റിന് രണ്ടു സഹോദരിമാർ കൂടിയുണ്ട്. 21 വയസുകാരി സോഫിയയും 15കാരി സ്കാർലറ്റും. 2017 ൽ  മൂവരെയും മിസ് ഗോൾഡൻ ഗ്ലോബ്സ് ആയി പ്രഖ്യാപിച്ചിരുന്നു. 2017 ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നൈറ്റിൽ സ്റ്റേജ് തിളങ്ങി നിന്നത് ഈ സഹോദരികളായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിസ്റ്റീന് 712K ഫോളോവേഴ്സ് ഉണ്ട്.

 

 

ന്യൂസ് ഡെസ്ക്

ബിറ്റ് കോയിൻ വിലയിടിവ് താത്കാലിക പ്രതിഭാസം മാത്രമെന്ന് സാമ്പത്തിക വിദഗ്ദർ. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെൻറുകളും ബാങ്കുകളും അടിയന്തിരമായി  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ കറൻസി മാനിയ മൂലം ബിറ്റ് കോയിൻ വില 20,000 ഡോളറിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ച വിലയിടിഞ്ഞ് 6,000 ഡോളറിലേയ്ക്ക് താഴ്ന്നിരുന്നു. മിക്ക രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി വരുന്നതേയുള്ളൂ. സമയദൈർഘ്യമുള്ള ഈ പ്രക്രിയയ്ക്കു മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിന് ആവശ്യമായ റെഗുലേഷൻ ഏർപ്പെടുത്താൻ വേണ്ട സമയം ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ ബ്ലോക്ക് ചെയിൻ ക്യാപ്പിറ്റൽ പാർട്ണർ സ്പെൻസർ ബോഗാർട്ട് നടത്തിയ പ്രവചനമനുസരിച്ച് ബിറ്റ് കോയിനിൻറെ വില 2018 ൽ 50,000 ഡോളറിൽ എത്താമെന്നാണ്. ക്രിപ്റ്റോ കറൻസി കൂടുതൽ മുഖ്യധാരയിലേക്ക് 2018ൽ എത്തുമെന്ന് അംസിസ് ഗ്രൂപ്പിൻറെ ഫൈനാൻഷ്യൽ അനലിസ്റ്റ് ഇമ്രാൻ വാസിം പറഞ്ഞു. വിലയിടിവ് നല്ല കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണെന്നും ബിറ്റ് കോയിൻ വില 2018ൽ 30,000-35,000 ഡോളറിൽ എത്തുമെന്നും വാസിം കരുതുന്നു.

ബിറ്റ് കോയിൻ വില വീണ്ടും ഇടിഞ്ഞേക്കാമെന്ന് കരുതുന്നവരും ഇല്ലാതില്ല. വില 5,000 ഡോളറായി താഴുമെന്നാണ്  ജി വി എ റിസേർച്ചിൻറെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഗാരിറ്റി കരുതുന്നത്. എന്നാൽ ബിറ്റ് കോയിൻ വില 100,000 ഡോളർ ആയാലും അത്ഭുതപ്പെടേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദനായ ഷോപ്പിൻ സിഇഒ ഇറാൻ ഇയാൽ പറഞ്ഞത്. ആദ്യ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ ചൈനയിലെ ബിറ്റിസിസിയുടെ സിഇഒ ബോബി ലീയ്ക്ക് ബിറ്റ് കോയിൻ വില അടുത്ത 20 വർഷത്തിൽ ഒരു മില്യൺ ഡോളറാകുമെന്നതിൽ സംശയമേയില്ല. ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ മണിയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. വിവേകത്തോടെ സമീപിച്ചാൽ സാമ്പത്തിക മെച്ചം നേടിയെടുക്കാൻ പറ്റുന്ന സ്രോതസ്സായി ബിറ്റ് കോയിൻ മാർക്കറ്റ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. സംഭവത്തില്‍ മനംനൊന്ത പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാളുടെ ആത്മഹത്യക്കിടയാക്കിയ സംഭവം വിദ്യാര്‍ത്ഥികളിലൊരാളായ ആതിരയാണ് ഫെബ്രുവരി മൂന്നിന് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ചില രക്ഷിതാക്കളുടെ ആവശ്യം. സംഭവം വിവാദമായതോടെ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്തിരുന്നു.

ലണ്ടന്‍ : നഴ്‌സിങ് ക്ഷാമം രൂക്ഷമായതോടെ ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ മലയാളി നഴ്സുമാരെ. മതിയായ യോഗ്യതകളോടെ അപേക്ഷിക്കുന്ന നഴ്സുമാരെ എന്‍എച്ച്എസ് സ്കൈപ്പ് ഇന്റര്‍വ്യൂകള്‍ വഴി തെരഞ്ഞെടുത്ത് യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി യുകെയിലേക്ക് കൊണ്ട് വരുന്നതിന് യുകെയിലെ വിവിധ ഹോസ്പിറ്റലുകള്‍ തുടക്കമിട്ടു കഴിഞ്ഞു. വിവിധ ആശുപത്രികളിലെക്കായി 1500 നഴ്സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഈ മാസം തന്നെ ഇവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഇത്രയും പേരെ കണ്ടെത്തുന്നതിനുള്ള കരാര്‍ ലഭ്യമായിരിക്കുന്ന BGM Consultancy UK Ltd എന്ന സ്ഥാപനം അറിയിച്ചതാണ് ഈ വിവരം. ഐഇഎല്‍ടിഎസ് എല്ലാ മോഡ്യൂളിലും 7.0 ഉള്ളവര്‍ക്കും അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും ഉടന്‍ നിയമനം നടക്കും 

ഐഇഎല്‍ടിഎസ് പരീക്ഷയില്‍ റൈറ്റിംഗില്‍ 6.5 ഉം ബാക്കിയുള്ള മോഡ്യൂളുകളില്‍ 7.0ഉം സ്കോര്‍ ഉള്ളവര്‍ക്കും ഇപ്പോള്‍  അവസരം ലഭിക്കുന്നതാണ്. ഒഇടി പാസ്സായവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. റൈറ്റിംഗില്‍ C+ ഉം ബാക്കി മോഡ്യൂളുകളില്‍ B യും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാലുടന്‍ തന്നെ സ്കൈപ്പ് ഇന്റര്‍വ്യൂവിനുള്ള തീയതി നല്‍കുകയും , ഓഫര്‍ ലെറ്റര്‍ നല്‍കിയതിനുശേഷം അടുത്ത ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവര്‍ ഐഇഎല്‍ടിഎസ് പാസ്സാവുകയാണെങ്കില്‍ അവര്‍ക്ക് വിസ നല്‍കികൊണ്ട് യുകെയിലെയ്ക്ക് കൊണ്ടുവരാനുമാണ്‌ എന്‍എച്ച്എസ് ട്രസ്റ്റിന്റെ പദ്ധതിയിടുന്നത്.

റിക്രൂട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ്, ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയാണ് സൗജന്യമായി എന്‍എച്ച്എസ് തന്നെ അനുവദിക്കുന്നത്. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്സ് നല്‍കുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.

സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ട്രസ്റ്റ് ഉടന്‍ തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

അപേക്ഷ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്.

ഇന്ത്യ : 0091 9744753138 
യുകെ: 0044 – 01252-416227 or oo44 7796823154

അല്ലെങ്കില്‍ നിങ്ങളുടെ സിവിയും ഐഇഎല്‍ടിഎസ് സ്കോറും സ്കൈപ്പ് ഐഡിയും [email protected] എന്ന ഇമെയില്‍ വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയച്ച് കൊടുത്ത് നിങ്ങളുടെ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ഉറപ്പ് വരുത്താവുന്നതാണ്.

 

RECENT POSTS
Copyright © . All rights reserved