പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എംപി യുകെ സന്ദർശിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള കർമ്മ പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. കൂടുതൽ കാര്യക്ഷമമായി യുകെയുടെ എല്ലാ ഭാഗങ്ങളിലും ഉള്ള കേരള കൊണ്ഗ്രെസ്സ് അനുഭാവികളെയും നേതാക്കളെയും ഏകോപിപ്പിക്കുന്നതിനും മുൻപ് പാർട്ടിയിലും പോഷക സംഘടനകളിലും നേതൃ സ്ഥാനം വഹിച്ചിരുന്ന ആളുകളെ കണ്ടെത്തി നേതൃ നിരയിലേക്ക് കൊണ്ട് വരുന്നതിനും പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശനങ്ങൾക്കു നാട്ടിൽ നിന്നും പരിഹാരം കാണേണ്ട പ്രശ്നങ്ങളിൽപാർട്ടിയുടെ നേതാക്കന്മാരുമായും എംപിമാരുമായും എംഎൽഎമാരുമായും ആശയ വിനിമയം നടത്തുന്നതിനും യോഗം തീരുമാനം എടുത്തു.
പ്രവാസി കേരള കോൺഗ്രസ് യുകെ ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദേശീയ സെക്രെട്ടറി സി എ ജോസഫ് സ്വാഗതം ആശംസിച്ചു , ദേശീയ ഓഫിസ് ചാർജ് ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാനുവൽ മാത്യു നന്ദി രേഖപ്പെടുത്തി .ദേശീയ ഭാരവാഹികളായ ജിജി വരിക്കാശ്ശേരി ,ബിനു മുപ്രാപ്പള്ളി, വിനോദ് ചുങ്കക്കാരോട്ട്, ജോബിൾ ജോസ് , ബിജു തുടങ്ങിയവർ സംസാരിച്ചു.