ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ലണ്ടൻ ബ്രിഡ്ജിൽ കാൽനടക്കാരുടെ മേൽ ഭീകരർ വാൻ ഇടിച്ചു കയറ്റി. ഉടൻ തന്നെ സായുധ പോലീസ് പരിസരം വളഞ്ഞു. ഭീകരർ പോലീസിന്റെ വെടിയേറ്റു വീണു. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്ത് പാഞ്ഞെത്തി. പോലീസിനെ സഹായിക്കാൻ ഹെലികോപ്റ്റർ വിംഗ് ആകാശത്ത് വട്ടമിട്ടു പറന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഏയർ ആംബുലൻസും ഉടൻ എത്തി. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിട്ടു. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് മുന്നറിയിപ്പ് നല്കിക്കൊണ്ടിരുന്നു. ശനിയാഴ്ച രാത്രി 10.08 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്. ലണ്ടൻ ബ്രിഡ്ജിൽ ആറോളം പേർക്ക് വാനിടിച്ച് പരിക്കേറ്റു.
അതേ സമയം തന്നെ തൊട്ടടുത്തുള്ള ബോറോ മാർക്കറ്റിലും ഭീകരൻ കത്തിയുമായി നിരപരാധികളെ കുത്തി വീഴ്ത്തി. ‘ഇത് അള്ളാഹുവിനു വേണ്ടി ‘ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് അക്രമികൾ താണ്ഡവമാടിയത്. ആറ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50 ലേറെ പേർക്ക് പരിക്കുണ്ട്. 12 ഇഞ്ചോളം നീളമുള്ള ബ്ലേഡ് ഉള്ള കത്തി ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു അക്രമികൾ. ഓടിയൊളിക്കാൻ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നല്കി. ഒരു കൊച്ചു പെൺകുട്ടിയെയും ഭീകരർ നിഷ്കരുണം കുത്തി വീഴ്ത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ലണ്ടനിലെ ആറ് ഹോസ്പിറ്റലുകളിലായി അടിയന്തിര ചികിത്സക്ക് വിധേയമാക്കി.
വെടിയേറ്റ് വീണ ഭീകരരുടെ ദേഹത്ത് സൂയിസൈഡ് വെസ്റ്റ് ഘടിപ്പിച്ചിരുന്നതായി കരുതുന്നു. സായുധ പോലീസിനൊപ്പം ബോംബ് ഡിസ്പോസൽ റോബോട്ടുകളും വിന്യസിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 12.25 ന് ലണ്ടനിലുണ്ടായത് ഭീകരാക്രമണമാണെന്ന് മെട്രോ പോലിറ്റൻ പോലീസ് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികൾ പ്രധാനമന്ത്രിയെ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചു കൊണ്ടിരുന്നു. പ്രധാനമന്ത്രി തെരേസ മെയും ലണ്ടൻ മേയറും അമേരിക്കൻ പ്രസിഡന്റും ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു.
സാബു ചുണ്ടക്കാട്ടില്‍
കൈപ്പുഴ സംഗമത്തിന്റെ 10-ാം വാര്‍ഷികവും ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാളും ജൂണ്‍ 24ന് വോഴസ്റ്റര്‍ഷയറില്‍ വെച്ച് നടത്തപ്പെടുന്നു. തങ്ങളുടെ സഹപാഠികളെ കാണുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ 10 വര്‍ഷമായി തങ്ങളുടെ സംഗമത്തെ കണ്ടു വരുന്നത്.
ജൂണ്‍ 24ന് 10 മണിക്ക് തിരുനാള്‍ കുര്‍ബാനയോട്കൂടി തിരുനാള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൈപ്പുഴ നിവാസികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറുന്നതുമായിരിക്കും. ഈ ദശാബ്ദി വര്‍ഷം മോടി പിടിപ്പിക്കുന്നതിനായി കൈപ്പുഴ സാബുവും സംഘവും അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കൈപ്പുഴ നിവാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.
contatct: Joby Lukose- 07411317991, Jijo Kizhakkekkattil- 0796192796
venue: Warndon Youth and Community Centre, Shap Drive, Warndon, Worcester, WR 49 NX
ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിസിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം കരസ്ഥമാക്കി മലയാളി നഴ്‌സുമാര്‍.. ത്രസിപ്പിക്കുന്ന വിജയം നേടിയത് തെരേസയും തൊട്ടു പിന്നില്‍ ജോസഫും..രിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.
ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു.
ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.
മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.
തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.
തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.
നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഖലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.
കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….
ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിരിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.
ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു. ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.
മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.
തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.
തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.
നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഘലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.
കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….
ജാഗി ജോസഫ്
പാട്ടുകള്‍ക്ക് വല്ലാത്ത മാസ്മരfക ശക്തിയാണ്. മനുഷ്യ മനസുകളെ ഏറെ സ്വാധീനിക്കാന്‍ നല്ല ഗാനങ്ങള്‍ക്കാകും. ദൈവം ചിലര്‍ക്കു മാത്രമായി നല്‍കിയ വരദാനമാണ് മധുരമായ ശബ്ദം. ഇത്തരത്തില്‍ ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് വില്‍സ്വരാജിന് സംഗീതം. തന്റെ സംഗീത ജീവിതത്തിന്റെ ഓരോ പടിയും കയറുമ്പോഴും ഇനിയേറെ മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവാണ് ഈ ഗായകനെ വിനയാന്വിതനാക്കുന്നത്. വില്‍സ്വരാജിന്റെ മനോഹരമായ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബ്രിസ്റ്റോളിലേയും കവന്‍ട്രിയിലേയും സംഗീത പ്രേമികള്‍.
ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വില്‍സ്വരാജിനെ ബെറ്റര്‍ഫ്രെയിംസ് ഡയറക്ടര്‍ ശ്രീ. രാജേഷ് നടേപ്പിള്ളിയും കൂട്ടരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. ഇനി ഒരു മാസത്തിലേറെ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ആയി നടക്കുന്ന വിവിധ സംഗീത നിശകളില്‍ അദ്ദേഹം പങ്കെടുക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബ്രിസ്റ്റോളില്‍ ജൂണ്‍ 11 നും കവന്‍ട്രിയില്‍ ജൂണ്‍ 23 നും അദ്ദേഹം ആ സ്വരമാധുര്യം സംഗീതപ്രേമികള്‍ക്കായി പകര്‍ന്നു നല്‍കും. നാളെ ഉച്ചകഴിഞ്ഞു 3.30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിലും വില്‍സ്വരാജിന്റെ സ്വരമാധുര്യം നുകരാന്‍ സാധിക്കും.
ന്യൂകാസിലിലും സ്വിന്‍ഡനിലും ഗ്ലോസ്റ്ററിലും വൈവിധ്യമാര്‍ന്ന രീതിയില്‍ സംഗീത സായാഹ്നങ്ങള്‍ അരങ്ങേറും. ഇത് കൂടാതെ ചില സ്വകാര്യ പരിപാടികളിലും പങ്കെടുത്തു ജൂലൈ ആദ്യ പകുതിയോടെയാകും നാട്ടിലേക്ക് മടങ്ങുക. തന്റെ തിരക്കേറിയ ജീവിതത്തിലെ പല പരിപാടികളും മാറ്റി വച്ചാണ് വില്‍സ്വരാജ് യുകെ മലയാളികളെ സംഗീതത്തില്‍ ആറാടിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളുകളിലും ടിക്കറ്റുകള്‍ ലഭ്യമാകുന്നതായിരിക്കും എന്ന് ബെറ്റര്‍ ഫ്രെയിംസിന് വേണ്ടി രാജേഷ് നടേപ്പിള്ളി അറിയിച്ചു. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.
വിശദ വിവരങ്ങള്‍ക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക:
രാജേഷ് നടേപ്പിള്ളി: 00447951263954
രാജേഷ് പൂപ്പാറ: 00447846934328
ഇന്ന് പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദിലീപിനും ലിറ്റിയ്ക്കും ആശംസകള്‍ നേരുന്നതായി സുഹൃത്തുക്കള്‍. മലയാളം യുകെ ഡയറക്ടര്‍ കൂടിയായ ദിലീപ് മാത്യു കടുത്തുരുത്തി പൂഴിക്കോല്‍ കുടുംബാംഗമാണ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുമുള്ളൂര്‍ കൊളവിപറമ്പില്‍ കുടുംബാംഗമായ ലിറ്റിമോള്‍ ജോസഫിനെ ജീവിത സഖിയാക്കിയ ദിലീപിന് മൂന്ന് മക്കള്‍ ആണ്. ജെഫ് മാത്യു, സ്റ്റീവ് മാത്യു, ജോഷ്വ മാത്യു എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.
ദിലീപിനും ലിറ്റിമോള്‍ക്കും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.
ലണ്ടനിൽ വീണ്ടും ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കാൽനടക്കാരുടെ മേൽ വാൻ ഇടിച്ചു കയറി. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സായുധ പോലീസ് പരിസരം വളഞ്ഞു. ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ട്. ഏയർ ആംബുലൻസും രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിടുകയാണ്. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് അറിയിച്ചു. രാത്രി 10.30 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്.
ഒന്നിലേറെ മരണം സംഭവിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. 20 ലേറെ പേർക്ക് പരിക്കുണ്ട്. വാൻ ഉപയോഗിച്ച് കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാനിൽ നിന്ന് ചാടിയിറങ്ങിയ മൂന്നു പേർ 12 ഇഞ്ച് നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ബോറോ മാർക്കറ്റിലും വോക്സ് ഹാളിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
റോയ് പാനികുളം
ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ച് മേയ് ഇരുപത്തേഴിന് നടന്ന ഓള്‍ യുകെ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച നാടകമായി ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘മാവോയിസ്റ്റ്’ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായി ചെല്‍ട്ടന്‍ഹാം റിഥം തീയറ്റേഴ്‌സ് അവതരിപ്പിച്ച ”ദാഹം” തെരെഞ്ഞെടുക്കപ്പെടുകയും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 251 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തു.
ഏറ്റവും മികച്ച മൂന്നാമത്തെ നാടകമായി ഹോളിഫാമിലി പ്രയര്‍ ഫെലോഷിപ് ചിചെസ്റ്റര്‍ അവതരിപ്പിച്ച ‘മത്തായിയുടെ മരണം’ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മൂന്നാമത്തെ നാടകത്തിനുള്ള ക്യാഷ് അവാര്‍ഡായ 151 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ടി സി എസ് നഴ്‌സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ചെറുത്തുനില്‍പ്പുകള്‍ അനിതരസാധാരണമായ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതാണ് അക്ഷര തീയറ്റേഴ്‌സിനെ മറ്റു നാടകസമിതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
വിധികര്‍ത്താക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ ”മാവോയിസ്‌ററ്” എന്ന നാടകം ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു. ഒരു കൂട്ടം അനുഗ്രഹീതരായ കലാകാരന്മാരുടെ സമഞ്ജസമായ സമ്മേളനത്തില്‍ നിന്നും ഉടലെടുത്ത ഗ്ലോസ്റ്റര്‍ അക്ഷര തീയറ്റേഴ്‌സ്, അവരുടെ കന്നി സംരംഭത്തില്‍ത്തന്നെ വിജയതിലകമണിയുകയും, ബീ വണ്‍ ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ്റി ഒന്ന് പൗണ്ടും പ്രശസ്തിപത്രവും കരസ്ഥമാക്കുകയും ചെയ്തു.
മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ലണ്ടന്‍ നാടക വേദിയുടെ തീന്‍ മേശയിലെ ദുരന്തത്തില്‍ അഭിനയിച്ച ജെയ്‌സണ്‍ ജോര്‍ജ്ജ് കരസ്ഥമാക്കി. മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്ത അവാര്‍ഡിനര്‍ഹരായത് വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ലെസ്റ്റര്‍ സൗപര്‍ണികയാണ്.
യുകെയിലെ ഏറ്റവും പ്രഗത്ഭ വിധികർത്താക്കളായ ശ്രീ അനിൽ നായരും, ശ്രീ മനോജ് ശിവയുമായിരുന്നു ഈ നാടകമത്സരത്തിൽ വിധികർത്താക്കളായി എത്തിയത്. സാധാരണയിൽ നിന്നും വിഭിന്നമായി അവർ ഓരോ നാടകവും സസൂഷ്മം വീക്ഷിക്കുകയും, മത്സരത്തിന്‍റെ അവസാനം എഴുതി തയ്യാറാക്കിയ പേപ്പറിൽ നോക്കി ഓരോ നാടകവും അവതരിപ്പിച്ച രീതിയും വളരെ വിശദമായി പ്രേക്ഷകരോട് വിവരിക്കുകയുണ്ടായി.
ചാരിറ്റി പ്രവർത്തനങ്ങൾ ജീവശ്വാസം പോലെ കൊണ്ട് നടക്കുന്ന ജി എം എ അംഗങ്ങൾ വീട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ട് വന്ന് ജി എം എ കൗണ്ടറിലൂടെ വിറ്റും, റാഫിൾ ടിക്കറ്റെടുത്തും ചാരിറ്റി ഫണ്ടിലേക്ക് തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നത് നാടക മത്സരത്തിനിടക്ക് കാണുന്ന പതിവ് കാഴ്ചകളിൽ ഒന്നായിരുന്നു. നാടകത്തിന്‍റെ ഇടവേളകളിൽ ജി എം എ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ കാതിനിമ്പമേകുന്ന സംഗീത നിശയും ഉണ്ടായിരുന്നു
മരിച്ചു കൊണ്ടിരിക്കുന്ന ഒരു കലയെ പുനരുജ്ജീവിപ്പിക്കുക, അതോടൊപ്പം ആ മത്സരത്തില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക നാട്ടിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണ പ്രക്രിയകള്‍ക്കു നല്‍കി പാവപ്പെട്ടവന് നല്ല ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന നവീന ആശയത്തില്‍ നിന്നുമാണ് ഇപ്രാവശ്യത്തെ ചാരിറ്റി ഇവന്റിന് തുടക്കം കുറിച്ചത്. ജനകീയ കലയായ നാടകത്തിന് ഒരു പുതുജീവന്‍ നല്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആഗ്രഹിച്ചത് പോലെ, അത് കലാസ്വാദകര്‍ക്കും അതോടൊപ്പം,നമ്മുടെ സഹജീവികള്‍ക്കും ഒരു തണല്‍മരമായി വളര്‍ന്നു പന്തലിക്കുന്ന കാഴ്ചയാണ് മേയ് ഇരുപത്തേഴിന് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാളില്‍ കണ്ടത്.
നാടകാചാര്യന്മാരായ സി എല്‍ ജോസ് ,കാവാലം, സി ജെ തോമസ് തുടങ്ങിയവര്‍ ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍ നിന്നും ചാരുതയാര്‍ന്ന ശില്‍പ്പങ്ങള്‍ മെനെഞ്ഞെടുക്കുന്ന കരവിരുത് നാടകമത്സരത്തിലുടനീളം നമുക്ക് കാണാമായിരുന്നു.
സഖറിയ പുത്തന്‍കളം
ചെല്‍ട്ടന്‍ഹാം: യു.കെ.കെ.സി.എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരുന്ന 101 വനിതകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് മുന്‍കൈ എടുത്ത വുമണ്‍സ് ഫോറം 16-ാമത് കണ്‍വെന്‍ഷനില്‍ ‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി’ എന്ന പേരില്‍ 500ലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടനസര്‍ഗ്ഗം 2017 വിസ്മയമാകും. യു.കെ.കെ.സി.എയുടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയില്‍ ചരിത്ര സംഭവമാകും.
മാര്‍ഗ്ഗം കളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ നൃത്തങ്ങള്‍ 500-ലധികം വരുന്ന ക്നാനായ സമുദായാംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് തിളക്കമേറും. നടന സ്വര്‍ഗ്ഗത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ലിറ്റി ജിജോ (07828424575), ജോമോള്‍ സന്തോഷ് (07833456034) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ഇതേസമയം 16-ാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലി മത്സരത്തിന് യൂണിറ്റുകള്‍ വാശിയേറിയ തയ്യാറെടുപ്പിലാണ്. കണ്‍വെന്‍ഷന്‍ കലാസന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്നതുമായ കലാവിരുന്നാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ലെസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരരായ എബിച്ചേട്ടനും മേഴ്സിചേച്ചിയും ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. കോട്ടയം ജില്ലയിലെ നീഴൂര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഇടവകാംഗങ്ങളായ എബി ജോസഫും ഭാര്യ മേഴ്സിയും വിവാഹ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒപ്പം ഇവരുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ നാല് മനോഹര പുഷ്പങ്ങള്‍ കൂട്ടിനുണ്ട്. മക്കളായ റോഷ്നി എബി, രേഷ്മ എബി, റെമി എബി, റിയ എബി എന്നിവരാണ് അവര്‍. നീഴൂര്‍ ചരലേല്‍ കുടുംബാംഗമാണ് എബി ജോസഫ്.
എബിച്ചേട്ടനും മേഴ്സിചേച്ചിക്കും വിവാഹ രജത ജൂബിലി ആശംസകള്‍ നേരുന്നതായി ലെസ്റ്ററിലെ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുന്നു. ഒപ്പം മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകളും നേരുന്നു.