Uncategorized

പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മാനുഷൃരെയും വയനാട്ടിലെ പുത്തുമലയിലെ മാനുഷൃരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്.ലഭിച്ചു കളക്ഷന്‍ തുടരുന്നു നിങള്‍ ഈ കണ്ണുനീര്‍ കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.

ഇതുവരെ ലഭിച്ചു തുകയുടെ .ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു

ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചിട്ടുണ്ട് കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..
.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

2017 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ലണ്ടനിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കേരള ഗവണ്മെന്റ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച കവൻട്രിയിൽ ചേർന്ന അഡ് ഹോക് കമ്മറ്റി മീറ്റിഗിൽ വീഡിയോ കോൺഫറൻസിംഗിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്, രജിസ്ട്രാർ ശ്രീ സേതുമാധവൻ എം, ശ്രീമതി ജലിൻ മലയാളം മിഷൻ അഡ് ഹോക് കമ്മറ്റിയംഗം ശ്രീ ശ്രീജിത്ത് ശ്രീധരൻ എന്നിവർ കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങൾ ചീഫ് കോ-ഓർഡിനേറ്റർ ശ്രീ മുരളീ വെട്ടത്തിന്റെ നേതൃത്വത്തിൽ യു കെയിൽ നിന്നും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനീക അക്കാദമിക് രീതിയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മലയാളം മിഷൻ വഹിക്കുന്ന പങ്ക് പ്രൊഫ. സുജ സൂസൻ ജോർജ് എടുത്ത് പറഞ്ഞു. യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തിൽ പ്രവർത്തനം ശക്തമാക്കുവാൻ ആഹ്വാനം ചെയ്തു. അതിനായി ഇപ്പോൾ യു കെ ചാപ്റ്ററിനെ
യു കെ സൗത്ത്,
യു കെ മിഡ്ലാൻഡ്സ്,
യു കെ നോർതേൺ അയർലൻറ്,
യു കെ സ്കോട്ട്ലാൻഡ് & നോർത്ത് ഈസ്റ്റ്,
യു കെ നോർത്ത്,
യു കെ യോർക്ക് ഷയർ,
എന്നീ ആറ് മേഖലകളാക്കി തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കിൽ പുതിയ മേഖലകൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകൾക്ക് മേഖലാ കോഓർഡിനേറ്റർ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവർ യു കെ ചാപ്റ്ററിൽ നിന്നുള്ളവരല്ലെങ്കിൽ അവരെ യു കെ ചാപ്റ്ററിൽ ഉൾപെടുത്തുന്നതിനും തീരുമാനിച്ചു.

മലയാളം മിഷന്റെ മൂല്യനിർണ്ണയമായ പഠനോത്സവത്തിന്റെ മാർഗ്ഗ നിർദ്ദേശം മിഷൻ രജിസ്ട്രാർ ശ്രീ സേതുമാധവൻ നൽകി. ഇപ്പോൾ നിലവിലുള്ള സ്ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ ‘കണിക്കൊന്ന’ കോഴ്സിൽ മൂല്യനിർണ്ണയം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാർ വാഗ്ദാനം ചെയ്തു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും പുതിയ ഭാരവാഹികളായി ശ്രീ മുരളി വെട്ടത്ത് -പ്രസിഡന്റ്, ഡോ.സീനാ പ്രവീൺ -വൈസ് പ്രസിഡന്റ്,
ശ്രീ ഏബ്രഹാം കര്യൻ -സെക്രട്ടറി,
ശ്രീ സി എ ജോസഫ് , ശ്രീമതി സ്വപ്ന പ്രവീൺ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും ശ്രീ ബേസിൽ ജോൺ, ശ്രീ ജനേഷ് സി എൻ , ശ്രീ ജയപ്രകാശ് എസ് എസ് , ശ്രീ ശ്രീജിത്ത് ശ്രീധരൻ , ശ്രീ ഇന്ദുലാൽ സോമൻ, ശ്രീ സുജു ജോസഫ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള ഭരണ സമിതിയെയാണ് പുതിയതായി തിരഞ്ഞെടുത്തത് .

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ നിരവധി സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അഡ്ഹോക് കമ്മറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും , വിദ്യാർത്ഥികളുടെ മൂല്യ നിർണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തുകയുണ്ടായി. നടത്തിയ പ്രവർത്തനങ്ങൾ യഥാ സമയം മലയാളം മിഷൻ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിനുമായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി ശ്രീ സി എ ജോസഫിനെയും കമ്മറ്റി ചുമതലപ്പെടുത്തി.

കൂടാതെ നിലവിലുള്ള സ്ക്കൂളുകൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം നൽകി അവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, യു കെയിലെ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യു കെ യിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് ശ്രീ മുരളി വെട്ടത്ത് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുത്ത ഭരണസമിതിക്ക് പുറമേ ശ്രീ ഇന്ദു ലാൽ സോമനെ ജനറൽ കൺവീനറായും, ശ്രീ ജയപ്രകാശ് എസ് . എസ് ന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയും ശ്രീ സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയും രൂപീകരിക്കുവാനുമുള്ള നിർദ്ദേശവും മലയാളം മിഷൻ നൽകുകയുണ്ടായി.

യുകെയിൽ പുതിയസ്‌കൂളുകൾ തുടങ്ങുന്നതിനും മറ്റു മാർഗ്ഗ നിർദ്ദേശങ്ങൾക്കും താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ് .

ശ്രീ ഏബ്രഹാം കുര്യൻ: 07882791150
ശ്രീ സി എ ജോസഫ് : 07846747602

വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക്  38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

മലയാളീ അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ അവധിക്കാലത്തു കുട്ടികൾക്കായി 2 ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് നടത്തുന്നു .8 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.17, 18 തീയ്യതി കളിലായി നടത്തപ്പെടുന്ന പ്രസ്‌തുത ക്യാമ്പ് ശനിയാഴ്ച്ച രാവിലെ 9 .30 ഡോക്ടർ റോയ്‌ മാത്യു ഉദ്‌ഘാടനം ചെയ്യന്നതാണ് .

ഉദഘാടനത്തെ തുടന്നു കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോ ൽസാഹിപ്പിക്കുന്നതിനായി സ്റ്റേജ് ഫിയർ മാറ്റുക , പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡിസ്‌കഷൻ , സ്ക്രീൻ ലൈഫ് പ്രൊട്ടക്ഷൻ,വിവിധ ക്യാമ്പ് ഗെയിംസ് ,
ഇന്ത്യ മഹാരാജ്യത്തെ മനസിലാക്കുക ,കേരള സംസ്‌കാരം ,മലയാള ഭാഷ ,തുടങ്ങിയ രണ്ടുദിവസത്തെ ക്യാമ്പിൽ മാതാപിതാക്കളും മറ്റു നിരവധി റിസോഴ്സ്‌ പെർസെന്സും ചേർന്നയിരിക്കും സെമിനാറുകൾ
നയിക്കുക .അവധിക്കാലത്തെ കുട്ടികളുടെ ബോറടിമാറ്റുവാനും കമ്പ്യൂട്ടർ ,മൊബൈൽ ഗെയിംസ് ഒഴിവാക്കി പുതിയൊരു അധ്യയന വർഷത്തിലേക്കു പ്രവേശിക്കുന്ന കൂട്ടികൾക്കു ഈ സമ്മർ ക്യാമ്പ് ഒരു മുതൽകൂട്ടായി മാറുകയും ചെയ്യും .

മലപ്പുറത്തെ കവളപ്പാറയില്‍നിന്നും വയനാട്ടിലെ പുത്തുമലയില്‍നിന്നും ദിനം പ്രതി പുറത്തെടുക്കുന്ന ശവശരീരങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നില്ലേ ? എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് ഒന്നും തിരിച്ചു നല്‍കാന്‍ നമുക്ക് കഴിയില്ല പക്ഷെ ഒരു ചെറിയ കൈകൊടുത്തു സഹായിക്കാന്‍ കഴിയും അതിനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ശ്രമിക്കുന്നത്, നിങ്ങള്‍ ദയവായി സഹായിക്കണം ഇതുവരെ 1094 പൗണ്ട് കളക്ഷന്‍ലഭിച്ചു.
കളക്ഷന്‍ വരുന്ന 25ാം തിയതി വരെ തുടരും ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.
ഇതുവരെ ലഭിച്ചു തുകയുടെ .ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചിട്ടുണ്ട് കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..

.

ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട് ആവശൃപ്പെട്ടത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം ,നിലമ്പൂര്‍ സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.

ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.

ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.

ബ്രംപ്ടൺ: ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് നടക്കും. വൈദേശികരും പ്രവാസികൾക്കൊപ്പം കേരളക്കരയിലുള്ള വള്ളംകളി പ്രേമികളും വലിയ ആവേശത്തോട്‌ ആണ് ഈ വള്ളംകളിയെ കാത്തിരിക്കുന്നത്. ആലപ്പുഴയുടെ ആവേശവും പായിപ്പടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളി ആണ് കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളി.

പത്താമത് വർഷം നടത്തുന്ന ഈ വള്ളംകളിയില്‍ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അധികാരികളും പങ്കെടുക്കുന്നതാണ്. വള്ളംകളിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു.വിവിധ ടീമുകള്‍ രജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞതായി കണ്‍വീനര്‍ ശ്രീ ബിനു ജോഷ്വാ അറിയിച്ചു.

വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സമാജം എന്റര്‍ട്ടൈന്‍മെന്‍റ്റ് കണ്‍വീനര്‍ സണ്ണി കുന്നംപിള്ളില്‍ അറിയിച്ചു. ഷിബു ചെറിയാന്‍,ജോസഫ്‌ പുന്നശ്ശേരി തുടങ്ങിയവര്‍ അംഗങ്ങളായി ഉള്ള ഫിനാന്‍സ് കമ്മറ്റി പ്രവർത്തിക്കുന്നു. വള്ളംകളിയുടെ കഴിഞ്ഞ പത്തു വര്‍ഷമായുള്ള പ്രധാന സ്പോണ്സര്‍ മനോജ്‌ കരത്തായെ ജലോത്സവ വേദിയിൽ ആദരിക്കും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്നും രാവിലെ കൃത്യം പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കുമെന്നും റേസ് കമ്മറ്റി അംഗങ്ങളായ ഗോപകുമാര്‍ നായര്‍ ,തോമസ്‌ വര്‍ഗീസ്‌ ,മജു മാത്യു എന്നിവര്‍ അറിയിച്ചു.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ , ബ്രംപ്ടന്‍ എം പി ശ്രീമതി റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ടോം വര്‍ഗീസ്‌, ജോബ്സണ്‍ ഈശോ,തുടഞ്ഞിയവരുടെ നേതൃത്വത്തില്‍ വിവിധ ജലോത്സവ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. ഭക്ഷണത്തിനായി തട്ടുകട ഉണ്ടായിരിക്കുമെന്ന് മത്തായി മാത്തുള്ള അറിയിച്ചു. മത്സരങ്ങള്‍ക്ക് എല്ലാ വിഭാഗം ആളുകളുടെയും പൂര്‍ണ്ണ സഹകരണമാണ് ലഭിക്കുന്നതെന്നു കണ്‍വീനര്‍മാരായ സഞ്ജയ്‌ മോഹന്‍ ,ഡേവിസ് ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

ഫാസില്‍ മുഹമ്മദ്‌ എഡിറ്റര്‍ ആയി ഉള്ള സുവനീർ ജലോത്സവ വേദിയിൽ പ്രകാശനം ചെയ്യുമെന്ന് ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായിരിക്കും ഇടുക്കി ചാരിറ്റി മുന്‍ഗണന നല്‍കുന്നതെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട് .
,ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട് കളക്ഷന്‍ ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു നിങളുടെ നിര്‍ലോഭമായ സഹായം ഞങള്‍ പ്രതീക്ഷിക്കുന്നു .ദയവായി കൈവിടരുത് .
ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട് ആവശൃപ്പെട്ടത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌ ലഭിക്കുന്ന പണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വടക്കന്‍ ജില്ലകളിലെ ആളുകളെ കണ്ടെതില്‍ നല്‍കും എന്നറിയിക്കുന്നു .നിങള്‍ തരുന്ന ഓരോ ചില്ലികാശും അര്‍ഹിക്കുന്നവരുടെ കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ ഉറപ്പുതരുന്നു .
സഹായം ആളുകള്‍ക്ക് ഉടനടി അവശൃമായതുകൊണ്ട് കളക്ഷന്‍ വരുന്ന 25ാം കൊണ്ട് അവസാനിക്കുമെന്നു അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..
ടോം ജോസ് തടിയംപാട്

പ്രിയ സുഹൃത്തുക്കളെ,
കേരളത്തിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുൾപൊട്ടലിലും കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമവും, ഫീനിക്സ് നോർത്താബറ്റൺ ക്ലബും കൈകോർക്കുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരും, സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കൺമുമ്പിൽ തകർന്ന കാഴ്ചകൾ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങൾ ഇപ്പോൾ ദുരിതാശ്വാസക്യാമ്പിൽ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തിൽ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാൻ നമ്മൾ എല്ലാവരും കൈകോർക്കണം
എന്ന് താഴ്മയോടെ അപേഷിക്കുന്നു. നിങ്ങളാൽ കഴിയുന്ന ഒരു തുക ഈ ദുരന്തങ്ങളിൽ അകപ്പെട്ട കുടുംബങ്ങൾക്ക്
താങ്ങും തണലും ആകട്ടെ, നിങ്ങൾക്ക് പറ്റുന്ന രീതിയിൽ ഒരു ചെറിയ തുക തന്ന് നമുക്കും ഈ ദുരന്തത്തിൽ അകപ്പെട്ടിരിക്ക്കുന്നവരോട് ചേർന്നുനിൽക്കാം. കേരളത്തിന്റെ രക്ഷക്കായി ദുരിതമനുഭവിക്കുന്നവർക്ക് കരുത്തേകാൻ ജാതി, മത , രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഫീനിക്സ് ക്ലബ്ലിന്റ അക്കൗണ്ടിലേക്ക് അല്ലങ്കിൽ ജസ്റ്റ് ഗിവിങ്ങ് വഴി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയായി അപേഷിക്കുന്നു,
നമ്മുടെ സംഭാവനകൾ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് കൈമാറുന്നതായിരിക്കും.
ഇടുക്കി ജില്ലാ സംഗത്തിന് വേണ്ടി,
കൺവീനർ
ജിമ്മി ജേക്കപ്പ്:

Account Name: Phoenix Northampton
Sort Code: 30-96-26
Account Number: 39144968

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ)

ഈ മാസം 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇൻഡ്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളപൂരം” വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ യുകെ മലയാളി സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര ആഗസ്റ്റ് 31 ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്ത്രീകളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത തിരുവാതിര ചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.

24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം കൂടുതൽ ഹീറ്റ്‌സുകളിൽ മത്സരിച്ചു മികവുതെളിയിക്കുവാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. അയ്യായിരത്തിലധികം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2019, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോർഡിനേഷൻ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയൺ:-
സോണിയ ലുബി (ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ)
ബീനാ രഘുനാഥൻ (എൻഫീൽഡ് മലയാളി അസോസിയേഷൻ)
ആർച്ചാ അജിത്ത്, ലിബി ജോമി, ജോസ്ന എലിസബത്ത് (എഡ്മണ്ടൻ മലയാളി അസോസിയേഷൻ)

സൗത്ത് ഈസ്റ്റ് റീജിയൺ:-
സുജ ജോഷി (സഹൃദയ, കെന്റ്)
റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷൻ)
അന്നമ്മ ജോസഫ് (ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ)
സ്മിതാ പോൾ (ഡോർസെറ്റ് കേരളാ കമ്യൂണിറ്റി)

നോർത്ത് വെസ്റ്റ് റീജിയൺ:-
ആൻസി ജോയ് (എം.എം.സി.എ)
സോഫിയ ബിജു (സാൽഫോർഡ് മലയാളി അസോസിയേഷൻ)
സൗമ്യ അനിൽ ( ജവഹർ ബോട്ട് ക്ലബ്ബ്, ലിവർപൂൾ)
സിന്ധു ഉണ്ണി (സാൽഫോർഡ് മലയാളി അസോസിയേഷൻ)
പമീലാ പീറ്റർ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ)
ഷാന്റി ഷാജി (ഓൾഡാം മലയാളി അസോസിയേഷൻ)

സൗത്ത് വെസ്റ്റ് റീജിയൺ:-
ബെറ്റി തോമസ് (ഒരുമ, ബെറിൻസ്ഫീൽഡ്)
രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റർ ഷെയർ)
മേഴ്സി സജീഷ് ( എസ്.എം.എ. സാലിസ്ബറി)
രേഖാ കുര്യൻ (ഓക്സ്ഫോർഡ് മലയാളി സമാജം)

മിഡ്‌ലാൻഡ്‌സ് റീജിയൺ:-
വീണാ പ്രശാന്ത് (എഡിംഗ്ടൺ)
ഷൈനി ബിജോയ് (നോട്ടിംങ്ഹാം)
ട്രീസാ ഡിക്സ് (നോട്ടിംങ്ഹാം)
ഷൈജാ നോബി (വൂസ്റ്റർ)
വെൽകി രാജീവ് (സട്ടൻ കോൾ ഫീൽഡ്)
ബീനാ നോയൽ ( ബി.സി.എം.സി)

യോർക് ഷെയർ & ഹംമ്പർ റീജിയൺ:-
ലീനുമോൾ ചാക്കോ (സ്കന്തോർപ്പ്)
അമ്പിളി മാത്യൂസ് (സ്കന്തോർപ്പ്)
സീനാ സാജു ( ഷെഫീൽഡ്)
ആനി പാലിയത്ത് (ഷെഫീൽഡ്)
അനു ലിബിൻ (ഷെഫീൽഡ്)

വെയിൽസ് റീജിയൺ:-
റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷൻ)
സെലിൻ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

ഇനിയും മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിൽ പറഞ്ഞിരിക്കുന്ന റീജിയണൽ കോർഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തിൽ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

RECENT POSTS
Copyright © . All rights reserved