സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ)
ഈ മാസം 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇൻഡ്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളപൂരം” വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.
യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ യുകെ മലയാളി സ്ത്രീകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര ആഗസ്റ്റ് 31 ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്ത്രീകളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത തിരുവാതിര ചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.
24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം കൂടുതൽ ഹീറ്റ്‌സുകളിൽ മത്സരിച്ചു മികവുതെളിയിക്കുവാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. അയ്യായിരത്തിലധികം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2019, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.
പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോർഡിനേഷൻ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
ഈസ്റ്റ് ആംഗ്ലിയ റീജിയൺ:-
സോണിയ ലുബി (ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ)
ബീനാ രഘുനാഥൻ (എൻഫീൽഡ് മലയാളി അസോസിയേഷൻ)
ആർച്ചാ അജിത്ത്, ലിബി ജോമി, ജോസ്ന എലിസബത്ത് (എഡ്മണ്ടൻ മലയാളി അസോസിയേഷൻ)
സൗത്ത് ഈസ്റ്റ് റീജിയൺ:-
സുജ ജോഷി (സഹൃദയ, കെന്റ്)
റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷൻ)
അന്നമ്മ ജോസഫ് (ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ)
സ്മിതാ പോൾ (ഡോർസെറ്റ് കേരളാ കമ്യൂണിറ്റി)
നോർത്ത് വെസ്റ്റ് റീജിയൺ:-
ആൻസി ജോയ് (എം.എം.സി.എ)
സോഫിയ ബിജു (സാൽഫോർഡ് മലയാളി അസോസിയേഷൻ)
സൗമ്യ അനിൽ ( ജവഹർ ബോട്ട് ക്ലബ്ബ്, ലിവർപൂൾ)
സിന്ധു ഉണ്ണി (സാൽഫോർഡ് മലയാളി അസോസിയേഷൻ)
പമീലാ പീറ്റർ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ)
ഷാന്റി ഷാജി (ഓൾഡാം മലയാളി അസോസിയേഷൻ)
സൗത്ത് വെസ്റ്റ് റീജിയൺ:-
ബെറ്റി തോമസ് (ഒരുമ, ബെറിൻസ്ഫീൽഡ്)
രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റർ ഷെയർ)
മേഴ്സി സജീഷ് ( എസ്.എം.എ. സാലിസ്ബറി)
രേഖാ കുര്യൻ (ഓക്സ്ഫോർഡ് മലയാളി സമാജം)
മിഡ്‌ലാൻഡ്‌സ് റീജിയൺ:-
വീണാ പ്രശാന്ത് (എഡിംഗ്ടൺ)
ഷൈനി ബിജോയ് (നോട്ടിംങ്ഹാം)
ട്രീസാ ഡിക്സ് (നോട്ടിംങ്ഹാം)
ഷൈജാ നോബി (വൂസ്റ്റർ)
വെൽകി രാജീവ് (സട്ടൻ കോൾ ഫീൽഡ്)
ബീനാ നോയൽ ( ബി.സി.എം.സി)
യോർക് ഷെയർ & ഹംമ്പർ റീജിയൺ:-
ലീനുമോൾ ചാക്കോ (സ്കന്തോർപ്പ്)
അമ്പിളി മാത്യൂസ് (സ്കന്തോർപ്പ്)
സീനാ സാജു ( ഷെഫീൽഡ്)
ആനി പാലിയത്ത് (ഷെഫീൽഡ്)
അനു ലിബിൻ (ഷെഫീൽഡ്)
വെയിൽസ് റീജിയൺ:-
റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷൻ)
സെലിൻ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷൻ)
ഇനിയും മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിൽ പറഞ്ഞിരിക്കുന്ന റീജിയണൽ കോർഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തിൽ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിന്റെ വടക്കന്‍ ജില്ലകളെ സാരമായി ബാധിച്ചിരിക്കുന്ന വെള്ളപോക്കവും, ഉരുള്‍പൊട്ടലുംകൊണ്ട് ഒട്ടേറെ ജീവനുകള്‍ നഷ്ട്ടപ്പെട്ടു .ഒട്ടേറെ ആളുകള്‍ക്ക് ജീവിതത്തില്‍ നേടിയത് എല്ലാം നഷ്ട്ടപ്പെട്ടു ചത്തതിനു ഒത്തതെ ജീവിച്ചിരിപ്പു എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത് നാം എല്ലാം മദ്ധ്യമങ്ങളില്‍കൂടി കണ്ടുകഴിഞ്ഞു .അവരെ ഒരു കൈ സഹായിക്കേണ്ടത് സഹജീവികള്‍ എന്നനിലയില്‍ നാം ഓരോരുത്തരുടെയും കടമയാണ് എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കാണുന്നു അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ വീണ്ടും കൈ നീട്ടുന്നത് .
ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട് ആവശൃപ്പെട്ടത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ് ലഭിക്കുന്ന പണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വടക്കന്‍ ജില്ലകളിലെ ആളുകളെ കണ്ടെതില്‍ നല്‍കും എന്നറിയിക്കുന്നു .നിങള്‍ തരുന്ന ഓരോ ചില്ലികാശും അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ഞങള്‍ ഉറപ്പുതരുന്നു .
സഹായം ആളുകള്‍ക്ക് ഉടനടി അവശൃമായതുകൊണ്ട് കളക്ഷന്‍ രണ്ടാഴ്ച കൊണ്ട് അവസാനിക്കുമെന്നു അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .
ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ് എന്നിവരാണ്

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ടോം ജോസ് തടിയംപാട്
കൊല്ലം: കൊട്ടാരക്കരയിൽ മുട്ടറയിൽ താമസിക്കുന്ന മാവേലിക്കോണത് വീട്ടിൽ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവർഷം മുൻപുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടർന്നാണ് ശിൽപയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. നിരവധി ചികിത്സകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ശിൽപയ്ക്ക് ബ്ലഡ് കാൻസർ എന്ന മഹാരോഗമാണെന്നു അറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയിൽ എത്തിയിരുന്നു. ഒന്നര വർഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം rcc യിൽ ആയിരുന്നു ചികിത്സകൾ നടത്തിയിരുന്നത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രീയ ചെയ്താൽ മാത്രമേ ശിൽപയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയു എന്നാണ് ഡോക്‌ടർമാരുടെ നിഗമനം. അതിനായി ശിൽപയെ ഇപ്പോൾ വെല്ലൂർ കാൻസർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അൻപതുലക്ഷത്തിൽ കൂടുതൽ ചെലവ് വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളർത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവൻ പിടിച്ചു നിറുത്താൻ നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാർഗമില്ല. ശില്പ നല്ല ഒരു ഫുഡ്‌ബോൾ താരവും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥിയുമാണ്. ഈ മകൾക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ?
പ്രിയമുള്ളവരേ ശിൽപയെയും കുടുംബത്തെയും സഹായിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് മുൻപായി നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെ കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ആഗസ്റ്റ് 31ന് സൗത്ത് യോർക്ക് ഷെയറിലെ പ്രസിദ്ധമായ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യുക്മ വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍ ഓക്സ്ഫോർഡിൽ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കേരളാ പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും, സി എം പി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണ്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് നടത്തിയ ഹൃസ്വമായ പ്രസംഗത്തില്‍ മലയാളികളുടെ കുടിയേറ്റ സംസ്ക്കാരവും സംഘാടക-സംരംഭക മേഖലകളില്‍ കൈവരിക്കുന്ന നേട്ടവുമെല്ലാം വിവിധ കാലഘട്ടങ്ങളിലെ ഉദാഹരണ സഹിതം അദ്ദേഹം വിവരിച്ചു. വിദേശരാജ്യങ്ങളിലേയ്ക്ക് പ്രത്യേകിച്ച് ബ്രിട്ടണിലേയ്ക്ക് കുടിയേറിയിരിക്കുന്ന മലയാളികള്‍ക്ക് കേരളസംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുമെന്നും അതിനായി ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിക്ഷേപങ്ങളേക്കാള്‍ കൂടുതലായി വിവിധ മേഖലകളിലായി ബ്രിട്ടണില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനം നമ്മുടെ നാടിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലാണ് കൂടുതലായ പഠനം നടക്കേണ്ടതെന്ന് അദ്ദേഹം വിശദമാക്കി. യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ അതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍ ചുമതലയുള്ള ജേക്കബ് കോയിപ്പള്ളിയാണ് സി പി ജോണിന് രജിസ്റ്റര്‍ ചെയ്ത 24 ടീമുകളുടെ പേരുകളും അവര്‍ തെരഞ്ഞെടുത്ത ജഴ്സികളുടെ മോഡലുകളും മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളുടെ വിവരങ്ങളും അടങ്ങിയ ഫയല്‍ നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷം നടന്ന വള്ളംകളിയും കാര്‍ണിവലും സംബന്ധിച്ച വിവരങ്ങള്‍ ദേശീയ ജോ. ട്രഷററും മുന്‍ ടൂറിസം ക്ലബ് വൈസ് ചെയര്‍മാനുമായ ടിറ്റോ തോമസ് യോഗത്തിൽ വിശദീകരിച്ചു. ഫയല്‍ വിശദമായി പരിശോധിച്ച സി പി ജോൺ യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സംരംഭം ഒരു വന്‍വിജയമാകട്ടെയെന്ന് ആശംസിക്കുകയും സംഘാടകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് “കേരളാ പൂരം 2019” ചുമതലയുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് അദ്ദേഹം ഫയല്‍ കൈമാറി. ചടങ്ങിന് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റ് വര്‍ഗ്ഗീസ് ചെറിയാന്‍ സ്വാഗതം ആശംസിക്കുകയും ഓക്സ്മാസ് പ്രസിഡന്റ് ജയകൃഷ്ണന്‍ നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഫിലിപ്പ് വര്‍ഗ്ഗീസ്, സിബി കുര്യാക്കോസ്, ജുനിയ റെജി, മജോ തോമസ്, എബി പൊന്നാംകുഴി, തോമസ് ജോണ്‍, സാഞ്ചോ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യുക്മ കേരളാ പൂരം വള്ളംകളി കാർണിവലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), കേരളാ പൂരം ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ (07702862186) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.

ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.
ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.
[ot-video][/ot-video]
ആഷ്ഫോഡ് കെൻറെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോർഡ് വില്ലേസ്ബോറോ റിജിനൽ ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ കായികമേള ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ ആൻസി സാം , ജോജി കോട്ടക്കൽ ജോസ് കണ്ണൂക്കാടൻ, സുബിൻ തോമസ് എന്നിവരും കമ്മിറ്റി അംഗങ്ങളും നൂറുകണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാ സംഭവമാക്കി മാറ്റി.
മലയാളീ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ “പൂരം2019” പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. അതിനുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങൾ പല വേദികളിലായി അരങ്ങേറി.
കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന ആഷ്ഫോഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടെ കൂടി കായികമേള ആരംഭിച്ചു. കൗൺസിലർ ജോർജ്ജ് കുവാരി മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. പ്രസ്തുത മത്സരം ദർശിക്കുവാൻ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു. നാട്ടിൽനിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം ലെമൺ ആൻഡ് സ്പൂൺ റേസ് എന്നിവ കാണികളിൽ കൗതുകമുണർത്തി. സാം ചീരൻ, ജോജി കോട്ടക്കൽ ആൻഡ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉച്ചഭക്ഷണവും സജി കുമാറും ജോസ് കണ്ണൂർ ഒരുക്കിയ നാടൻ നാരങ്ങാവെള്ളവും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരുന്നു കാണികൾക്കും മത്സരാർത്ഥികൾക്കും ആയി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാൾന് ലിൻസി അജിത്ത് , അക്സ സാം, സ്നേഹ അജിത്ത്, ഡോക്ടർ റിതേഷ് എന്നിവർ നേതൃത്വം നൽകി.

മുതിർന്നവരുടെ ഫുട്ബോൾ ക്രിക്കറ്റ് ചെസ്സ് കാരംസ് ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകെ അറിയിക്കുന്നതാണ് സ്പോർട്സ് കമ്മിറ്റി അറിയിച്ചു കാണികൾക്ക് കായികമേള സൗകര്യപ്രദമായ വീക്ഷിക്കുവാൻ ശീതളിമ ഉള്ള വിശ്രമകേന്ദ്രം നിശാന്തും ഷിബു വർഗീസും ചേർന്ന് ഒരുക്കി.
ആഷാഡ മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് കായികമേള മുൻവർഷങ്ങളേക്കാൾ മികച്ചതും ജനകീയമാക്കിയ അംഗങ്ങൾക്കും മത്സരങ്ങൾ നിയന്ത്രിച്ച രാജീവ് തോമസ്, മനോജ് ജോൺസൺ, സോനു സിറിയക്, ജോൺസൺ തോമസ്, സൗമ്യ ജിബി, ട്രീസ സുബിൻഎന്നിവർക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്രദിനാഘോഷം ഓഗസ്റ്റ് മാസം പതിനാറാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വില്ലെസ്ബോറോ ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷമായി സംഘടിപ്പിക്കുമെന്ന് ട്രഷറർ ജോസ് കണ്ണൂക്കാടൻ അറിയിച്ചു.
ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്‌ഫോഡ് മലയാളി അസോസിയേഷൻ ഒരുക്കങ്ങളാരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച ഓണം അതിവിശാലമായ ആഘോഷിക്കുന്നു സമൃദ്ധമായ ഓണ സദ്യക്ക് ശേഷം പൂരം2019ന് തിരിതെളിയും കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക ഘോഷയാത്ര വടംവലി മത്സരം പാസ്പോർട്ട് മലയാളി അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.


ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രാദേശിക ഉത്സവങ്ങളില്‍ വളരെയധികം പ്രസിദ്ധമായ ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് നടന്ന വര്‍ണ്ണാഭമായ ഫൈനല്‍ മത്സരത്തില്‍ ഇടുക്കിക്കാരി ‘ഇന്ത്യന്‍ മേരി’ അനില ദേവസ്യ അടക്കം പതിനാല് പേരാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന റെയിസിന്‍ അവിസ്മരണീയമായ പ്രകടനമാണ് ഫൈനല്‍ മത്സരത്തില്‍ കാഴ്ച വെച്ചത്. വിജയിയായ റോസിന്‍ മഹേര്‍ കാര്‍ലോ സ്വദേശിയാണ്. ഡബ്ലിനില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റില്‍ ഓണേഴ്‌സ് ബിരുദം നേടിയ അവര്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയത് ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടും ചോദ്യങ്ങളുമായി സ്റ്റേജിൽ എത്തിയപ്പോൾ ഓരോരുത്തർക്കും മൂന്ന് മിനിറ്റോളം അനുവദിച്ചു കൊടുത്തു. ഓരോരുത്തരുടെയും ഉത്തരങ്ങൾക്ക് അനുസരണമായി വിധികർത്താക്കൾ മാർക്കുകൾ നൽകിയപ്പോൾ ന്യൂയോര്‍ക്ക് മേരി’ യുടെ പ്രകടനം നിറഞ്ഞ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു. അമേരിക്കന്‍ റെഡ് ക്രോസ് സര്‍വീസ് ടു ആംഡ് ഫോഴ്‌സ് (സാഫ്) ടീമിലെ സന്നദ്ധപ്രവര്‍ത്തകയുമായ റോസിന്‍ കായിക താരം കൂടിയാണ്. അവതാരകന്റെ ചോദ്യങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി ഉത്തരം നല്‍കിയ ‘ന്യൂയോര്‍ക്ക് മേരി’ എങ്ങനെയാണ് കെട്ടിടങ്ങള്‍ക്കായി ‘കട്ട കെട്ടേണ്ടതെന്ന് ചോദ്യത്തിന് സ്റ്റേജില്‍ തന്നെ കാട്ടിയാണ് റെയിസിന്‍ മഹേര്‍ മികവ് വെളിപ്പെടുത്തിയത്.
വെറും രണ്ട് വർഷം മുൻപ് മാത്രം ഡൽഹിയിലെ ജോലി മതിയാക്കി ഡങ്‌ലോയില്‍ എത്തി ജോലി ചെയ്യുന്ന ഇടുക്കിക്കാരി മലയാളി നഴ്‌സ് അനില ദേവസ്യായ്ക്കും ഫൈനല്‍ മത്സരത്തില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. വേദിയില്‍ ബോളിബുഡ് ഡാന്‍സ് അവതരിപ്പിച്ച അനില കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ജീവിതത്തിലെ ഒരനുഭവം പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ അനിലയുടെ ഉത്തരം ഒരു മലയാളി നഴ്‌സിന്റെ മനസ്സ് എന്താണ് എന്ന് വിളിച്ചു പറയുന്നതായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു ഡിമെൻഷ്യ രോഗികൾ ഉണ്ടെന്നും സ്വന്തക്കാർ വരുമ്പോൾ അവരെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ കാണുന്നത് തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ഒപ്പം വേദനയും നൽകിയെന്ന് അനില പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കരഘോഷം തന്നെ അനില അവർക്ക് എത്രമാത്രം പ്രിയങ്കരിയാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/MaryFromDungloeFestival/videos/462954417891269/
തൃശൂർ: വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായമായ തൊണ്ണൂറ്റി അയ്യായിരം രൂപ ബ്ലഡ് കാൻസർ രോഗിയായ ദിൽ രഹാന് പാലയൂർ സെൻറ് തോമസ് ഫൊറോനാ പള്ളി വികാരി സിന്തോ പൊന്തക്കൽ കൈമാറി. തദവസരത്തിൽ റിട്ടയേർഡ് പോലീസ് ഓഫീസർ പി ടി വര്ഗീസ് സന്നിഹിതനായിരുന്നു. ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകൻ പന്ത്രണ്ടുകാരൻ ദിൽ രഹാൻ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടർന്നു ദിൽ രഹാൻ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ ആയിരുന്നു, എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോൾ ഡോക്റ്റർ മാരുടെ നിർദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ദിൽ രഹാൻ ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോൾ ആറുമാസത്തിലേറെയായി ദിൽ രഹാൻ തിരുവന്തപുരം rcc ആശുപത്രിയിലെ തുടർച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വർഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടർമാരുടെ നിർദ്ദേശം.
ദിൽ രഹാൻ്റെ പിതാവ് ടൈൽസ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടർച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകൾതന്നെ ഈ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകൾക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദിൽ രഹാൻ്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാൻ കഴിയാത്തതിനാൽ കുടുംബത്തിലെ ചിലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ദിൽ രഹാൻ്റെ പിതാവ്. ഇവരുടെ ജീവിത അവസ്‌ഥ മനസിലാക്കി സഹായം നൽകിയ നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് പേർ മരിച്ചതിനെത്തുടർന്നു ഹോസ്പിറ്റലുകളിൽ നൽകുന്ന ഭക്ഷണസാധനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് ഉത്തരവിട്ടു . ഒരേ സപ്ലൈയറുടെ പക്കൽനിന്നും ഹോസ്പിറ്റൽ സാൻവിച്ചു കളും സാലഡും കഴിച്ച് 5 രോഗികളാണ് മരണപ്പെട്ടിരിക്കുന്നത് എന്നതാണ് വിഷയത്തെ ഇത്രയും ഗൗരവമുള്ളത് ആക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസിന് ഒരു പുതിയ ഭക്ഷ്യസംസ്കാരം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന് ഇടയാക്കിയ ഭക്ഷ്യവസ്തുക്കൾ ആശുപത്രികളിൽ നിന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നും മെയ് 25 മുതൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ലിസ്റ്റീരിയ ഒരു അപൂർവമായ ഭക്ഷ്യ വിഷബാധയാണ്. നന്നായി വേവാത്ത മാംസത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ആരോഗ്യമുള്ള വ്യക്തികളെ സാരമായി ബാധിക്കാത്ത ഇത് ഗർഭിണികളെയും രോഗപ്രതിരോധശേഷി കുറവുള്ള വരെയും വല്ലാതെ തളർത്തിക്കളയും. ലിവർപൂളിലെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്ന്റെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ മൂന്ന് രോഗികൾ മരിച്ചത്. കഴിഞ്ഞ ആഴ്ച മരണപ്പെട്ട രോഗിയിലും ഇതേ ബാക്ടീരിയയുടെ സ്‌ട്രെയിൻ കണ്ടെത്തിയിരുന്നു.2 രോഗികൾ ചികിത്സയിൽ തുടരുന്നു.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുമായി സഹകരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് അണുബാധ ഉണ്ടായിരിക്കുന്നത്. യുകെയിൽ ഉടനീളം 43 എച്ച് എസ് ട്രസ്റ്റുകളിൽ ആണ് ഗുഡ് ഫുഡ് ചെയിൻ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഹിസ്റ്റീരിയ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇപ്പോൾ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അണുബാധയുടെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോട്ടയത്തുള്ള നേഴ്‌സായ പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ പ്രവാസിമലയാളികളുടെ സ്പെഷ്യൽ എന്ന് വേണം കരുതാൻ. തുടക്കം ഇങ്ങനെ.. പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോൾ… ‘ആളുകളെ കാണണം, സംസാരിക്കാന്‍ പറ്റണം, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ എന്റെ കൂടിയാകണം. എന്റെ കഴിവുകളെല്ലാം ജോലിയില്‍ കാട്ടണം. ഞാനുമൊരു നഴ്‌സായാല്‍ എന്താകും? ആളുകളെ കാണാനാകും, സംസാരിച്ചു നടക്കാനാകും, മോട്ടിവേഷന്‍ ഏകാനാകും, ഇന്‍സ്പിരേഷന്‍ ആകാനാകും. മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം…’ ഇങ്ങനെ ശ്വാസം വിടാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
കോട്ടയം സ്വദേശിയായ റിത്തൂസാണ് വൈറലായ പെണ്‍കുട്ടി. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യല്‍ ലോകത്ത് സുപരിചിതയാണ് റിത്തൂ ഫ്രാൻസിസ്. ഇപ്പോള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമായി തകര്‍ത്തോടുകയാണ് ഈ വിഡിയോ. വ്യക്തമായി ചടുലമായി സംസാരിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി. പഠിയ്ക്കാത്തവരല്ല നഴ്‌സുമാര്‍ ആകുന്നത്. ഒരു നഴ്‌സ് ആകണമെങ്കില്‍ നല്ലോണം പഠിക്കണമെന്നും വിഡിയോയുടെ അവസാനം പെണ്‍കുട്ടി പറയുന്നു. സൈബര്‍ ലോകത്ത് വൈറലായ വിഡിയോ താഴെ;
[ot-video]
[/ot-video]