എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് പേർ മരിച്ചതിനെത്തുടർന്നു ഹോസ്പിറ്റലുകളിൽ നൽകുന്ന ഭക്ഷണസാധനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് ഉത്തരവിട്ടു . ഒരേ സപ്ലൈയറുടെ പക്കൽനിന്നും ഹോസ്പിറ്റൽ സാൻവിച്ചു കളും സാലഡും കഴിച്ച് 5 രോഗികളാണ് മരണപ്പെട്ടിരിക്കുന്നത് എന്നതാണ് വിഷയത്തെ ഇത്രയും ഗൗരവമുള്ളത് ആക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസിന് ഒരു പുതിയ ഭക്ഷ്യസംസ്കാരം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന് ഇടയാക്കിയ ഭക്ഷ്യവസ്തുക്കൾ ആശുപത്രികളിൽ നിന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നും മെയ് 25 മുതൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ലിസ്റ്റീരിയ ഒരു അപൂർവമായ ഭക്ഷ്യ വിഷബാധയാണ്. നന്നായി വേവാത്ത മാംസത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ആരോഗ്യമുള്ള വ്യക്തികളെ സാരമായി ബാധിക്കാത്ത ഇത് ഗർഭിണികളെയും രോഗപ്രതിരോധശേഷി കുറവുള്ള വരെയും വല്ലാതെ തളർത്തിക്കളയും. ലിവർപൂളിലെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്ന്റെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ മൂന്ന് രോഗികൾ മരിച്ചത്. കഴിഞ്ഞ ആഴ്ച മരണപ്പെട്ട രോഗിയിലും ഇതേ ബാക്ടീരിയയുടെ സ്‌ട്രെയിൻ കണ്ടെത്തിയിരുന്നു.2 രോഗികൾ ചികിത്സയിൽ തുടരുന്നു.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുമായി സഹകരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് അണുബാധ ഉണ്ടായിരിക്കുന്നത്. യുകെയിൽ ഉടനീളം 43 എച്ച് എസ് ട്രസ്റ്റുകളിൽ ആണ് ഗുഡ് ഫുഡ് ചെയിൻ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഹിസ്റ്റീരിയ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇപ്പോൾ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അണുബാധയുടെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോട്ടയത്തുള്ള നേഴ്‌സായ പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ പ്രവാസിമലയാളികളുടെ സ്പെഷ്യൽ എന്ന് വേണം കരുതാൻ. തുടക്കം ഇങ്ങനെ.. പ്ലസ് ടു കഴിഞ്ഞു നിൽക്കുമ്പോൾ… ‘ആളുകളെ കാണണം, സംസാരിക്കാന്‍ പറ്റണം, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ എന്റെ കൂടിയാകണം. എന്റെ കഴിവുകളെല്ലാം ജോലിയില്‍ കാട്ടണം. ഞാനുമൊരു നഴ്‌സായാല്‍ എന്താകും? ആളുകളെ കാണാനാകും, സംസാരിച്ചു നടക്കാനാകും, മോട്ടിവേഷന്‍ ഏകാനാകും, ഇന്‍സ്പിരേഷന്‍ ആകാനാകും. മകളായി, ചേച്ചിയായി, വക്കീലായി, ടീച്ചറായി പലതായി മാറുന്നുണ്ട് നഴ്‌സെന്ന കുപ്പായം…’ ഇങ്ങനെ ശ്വാസം വിടാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
കോട്ടയം സ്വദേശിയായ റിത്തൂസാണ് വൈറലായ പെണ്‍കുട്ടി. ടിക് ടോക് വിഡിയോകളിലൂടെ സോഷ്യല്‍ ലോകത്ത് സുപരിചിതയാണ് റിത്തൂ ഫ്രാൻസിസ്. ഇപ്പോള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമായി തകര്‍ത്തോടുകയാണ് ഈ വിഡിയോ. വ്യക്തമായി ചടുലമായി സംസാരിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഈ പെണ്‍കുട്ടി. പഠിയ്ക്കാത്തവരല്ല നഴ്‌സുമാര്‍ ആകുന്നത്. ഒരു നഴ്‌സ് ആകണമെങ്കില്‍ നല്ലോണം പഠിക്കണമെന്നും വിഡിയോയുടെ അവസാനം പെണ്‍കുട്ടി പറയുന്നു. സൈബര്‍ ലോകത്ത് വൈറലായ വിഡിയോ താഴെ;
[ot-video]
[/ot-video]
കൊച്ചി∙ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായുള്ള സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തുടർച്ചയായി കാരണമില്ലാതെ പുറത്തു നിർത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിലവിൽ ആറുമാസം കൂടുമ്പോൾ തന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്തലാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സർക്കാർ നടപടി. അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി അതു പൂർത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കിൽ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരായ സർക്കാർ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം ട്രൈബ്യൂണലിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സർവീസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും സർക്കാർ നയങ്ങളെ വിമർശിച്ചെന്നും ആരോപിച്ചാണ് ജേക്കബ് തോമസിനെ രണ്ടു വർഷം മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഓഖി വിഷയത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന മട്ടിൽ ജേക്കബ് തോമസിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നിലപാടെടുക്കുന്നത് ചട്ടവിരുദ്ധമെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനൊ അന്വേഷണം നതത്തുന്നതിനൊ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും നടപടിയെടുത്തിരുന്നു.
ആഷ്‌ഫോർഡ് :ജോസഫ് മയിലാടും പാറയിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള 7 ആമത്തെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലെസ്ബോറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ജൂലൈ 28 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരം ആഷ് ഫോഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജി കുമാർ ഗോപാലൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏഴാം വർഷം വളരെ ആഘോഷമായി നടക്കുമ്പോൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രശസ്തമായ ടീമുകൾ ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരക്കുന്നു.

ഒന്നാം സ്ഥാനക്കാർക്ക് ജോസഫ് മൈലാടും പാറ യിൽ എവർ റോളിംഗ് ട്രോഫിക്ക് പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാനും ബെസ്റ്റ് ബൗളർക്കും ഹോളിസ്റ്റിക്ക് സ്പോൺസർ ചെയ്യുന്ന ട്രോഫികളും നൽകുന്നതാണ്.
ടൂർണ്ണമെന്റ് ദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ കാർണിവൽ( ബൗൺസി കാസിൽ, വായിലേർ, വളയം ഏറു, കുലുക്കിക്കുത്തു, ബക്കറ്റ് ചലഞ്ച്, സ്വീറ്റ് ജാർ) സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ തനത് വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി “കയ്യെന്തി ഭവൻ” ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്നു.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ഹോളിസ്റ്റിക് കെയർ യുകെ, ഡോക്ടർ റിതേഷ് പരീക് എന്നിവർ സ്പോൺസർ ചെയ്യുന്ന ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ആഷ് ഫോർഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികൾ ആയ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വിൽസ്‌ബോറോ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ഗോപാലൻ (പ്രസിഡന്റ് ) ആൻസി സാം( വൈസ് പ്രസിഡണ്ട്) ജോജി കോട്ടക്കൽ (സെക്രട്ടറി) സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി )ജോസ് കണ്ണൂക്കാടൻ (ട്രഷറർ)ജെറി ജോസ് (സ്പോർട്സ് കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: വില്ലെസ് ബോറോ ക്രിക്കറ്റ് ഗ്രൗണ്ട്
ആഷ്‌ഫോർഡ് കെന്റ്
TN24 one

മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ശരത് സുധാകരൻ
ഒാക്സ്ഫോർഡ്: ബ്രിട്ടിനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂർ ജില്ല രൂപീകരിച്ചിട്ട് 70 വർഷം പൂർത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ലയുടെ മക്കൾ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാൻ തെരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയായി തന്നെ പറയാം.
സപ്തതിയുടെ നിറവിൽ നിൽക്കുന്ന തൃശ്ശൂർ ജില്ലയ്ക്ക് കേരളത്തേക്കാൾ ഏഴ് വയസ്സ് മൂപ്പുണ്ട്. 1949 ജൂലൈ ഒന്നിന് പിറന്നുവീണ തൃശ്ശൂർ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും. പിന്നീട് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്.
ജില്ലയുടെ മക്കൾക്ക് നിറപുഞ്ചിരിയോടെ സ്വാഗതം ഏകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേർന്ന് ആലപിച്ച പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇൗ കഴിഞ്ഞ 2018 ഒാഗസ്റ്റ് മാസത്തിൽ കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് നമ്മുടെ സഹോദരീസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് അവയെല്ലാം പുനരധിവസിപ്പിക്കാനായിട്ടുള്ള എല്ലാവിധ പ്രാർത്ഥനകളും ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പേരിൽ നേരുകയും ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുകയും ചെയ്തു.

ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്സൺ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. ഗോയത്തിൽ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീല്ല കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേൽ സോളിസിറ്റേഴ്സ് എന്ന സോളിസിറ്റർ സ്ഥാപനം നടത്തുന്ന പ്രമുഖ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കിൽ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന നാട്ടുകാർക്ക് വർഷത്തിലൊരിക്കൽ കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് ഉത്ഘാടകനായ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് സദസ്യരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
തൃശ്ശൂർ അതിരൂപതയിൽ നിന്ന് ബ്രിട്ടനിൽ വൈദികസേവനം ചെയ്യുന്ന ഫാ.ബിനോയി നിലയാറ്റിങ്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉത്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി. ശക്തന്റെ നാട്ടിൽനിന്ന് വരുന്ന ഫാ.ബിനോയി തൃശ്ശൂരിനെക്കുറിച്ച് പറഞ്ഞപ്പോൾ ഒത്തിരി വാചാലനായി. ഒരു നാടിന്റെ മുഴുവൻ വികാരമാണ് തൃശിവപേരൂർ പൂരം എന്ന് ഫാ.ബിനോയി തന്റെ പ്രസംഗത്തിൽ കൂടി സൂചിപ്പിച്ചു.
തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ മുൻ രക്ഷാധികാരി മുരളി മുകുന്ദൻ, സംഘടനയുടെ വൈസ്പ്രസിഡന്റ് ജീസൺ പോൾ കടവി, വി പ്രൊട്ടക്റ്റ് ഇൻഷ്വറൻസിന്റെ സൻജു സെബാസ്റ്റ്യൻ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേൽ നന്ദിയും പറഞ്ഞു.

സ്വയം പരിചയപ്പെടുത്തൽ പരിപാടിയിലൂടെ തങ്ങളുടെ തൊട്ടടുത്ത ദേശക്കാരെയും ബന്ധുക്കളെപ്പോലും എന്തിന് നാട്ടിൽ ഒരു ദേശത്തുനിന്നുതന്നെ യുകെയിലേയ്ക്ക് വന്നവർക്ക് പോലും കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് ജില്ല കുടുംബസംഗമത്തിലൂടെ കൈവന്നത്.
കുട്ടികളുടെ കലാപരിപാടികളിൽ ഇവിക്ക, ഫ്രെയ, ലിവിയ, നേഹ, ഇവ എന്നിവർ നയിച്ച മോഹന കല്യാണി തില്ലാന ക്ലാസിക്കൽ ഡാൻസോടുകൂടി ആരംഭിച്ചു. ബെഞ്ചമിൻ നൈജോവിന്റെ പാട്ടും തുടർന്ന് ഒാസ്റ്റിനും റൂഫസും ചേർന്നുകൊണ്ടുള്ള ഡ്യൂയറ്റ് ഡാൻസും ജുവാന മരിയ കടവിയുടെ സിംഗിൾ ഡാൻസും ഗൗതം, അർജുൻ എന്നിവർ ഹാർമോണിയവും തബലയും കൊണ്ട് നടത്തിയ മ്യൂസിക്കും തുടർന്ന് അർജുനനും ഗൗതമും കൂടിയുള്ള സിനിമാറ്റിക് ഡാൻസും എൽബയുടെ പാട്ടും ചടങ്ങിന് കൂടുതൽ മിഴിവേകി.

പൊതുസമ്മേളനത്തിനും മറ്റ് കാര്യപരിപാടികൾക്കും കൂടി ജിനിത നൈജോയും ആന്റോയും ചേർന്നുള്ള ആങ്കറിംങ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂർ ജില്ല സൗഹൃദവദിയുടെ വനിതാവിഭാഗത്തിന്റെ ദേശീയ നേതാവായ ഷൈനി വനിതാവിംഗിന് ചുക്കാൻ പിടിച്ചപ്പോൾ വനിതാവിംഗിന്റെ മുൻനിര നേതാക്കളായ പ്രിൻസി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവർ സഹായഹസ്തങ്ങളുമായി മുന്നിൽതന്നെയുണ്ടായിരുന്നു.
1960-കളിൽ ഇവിടെ എത്തിച്ചേർന്ന ശാദര മേനോന്റെ കുടുംബസംഗമത്തിലേയ്ക്കുള്ള കടന്നുവരവും അവരുടെ നാട്ടിലെയും യുകെയിലെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും ജില്ലാനിവാസികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ജില്ലാസംഗമത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ അവസാനം വരെ നടുനായകത്വം വഹിച്ചിരുന്ന പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പിന്റെ അകമഴിഞ്ഞ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ ഒത്തിരി പ്രശംസിക്കുകയും നേരിട്ടും അല്ലാതെയും ജോസഫ് ഇട്ടൂപ്പിനെ അഭിനന്ദിക്കുകയും നന്ദിപറയുന്നതും ചെയ്യുന്നത് എല്ലാവർക്കും കാണാമായിരുന്നു. വളരെ രുചിയേറിയ തൃശ്ശൂർ നാടൻ ഭക്ഷണം എല്ലാവർക്കും ഒരുക്കിയ ജോസഫ് ഇട്ടൂപ്പിനെ ജില്ലാനിവാസികൾ എെകകണ്ഠ്യേന മുക്തകണ്ഠം പ്രശംസിച്ചു.

ഇദംപ്രദമായി യൂത്ത്വിംഗിന്റെ അകമഴിഞ്ഞ പിന്തുണ ജില്ലാസംഗമത്തിന് നൽകിക്കൊണ്ട് യൂത്ത്വിംഗിന്റെ നേതാക്കളായ നേതാക്കളായ കണ്ണനും ലക്ഷ്മിയും പരിപാടികൾ സമയബന്ധിതമായി നടത്തുന്നതിന് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
അടുത്തവർഷം മുതൽ ഒരു വർഷം പ്രാതിനിധ്യ സ്വഭാവമുള്ള എജിഎം (അഏങ) നടത്തുകയാണെങ്കിൽ അതിന്റെ തൊട്ടടുത്ത കൊല്ലം വിപുലമായ ജില്ലാ കുടുംബസംഗമം നടത്തുവാൻ പൊതുയോഗം തീരുമാനിച്ചു. ഇതുപ്രകാരം അടുത്തവർഷം സംഘടനയുടെ എജിഎം ആയിരിക്കും നടത്തുക.
പ്രേഷകരിൽ സംഗീതത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചുകൊണ്ട് യുകെയിലെ ആന്റോ നേതൃത്വം കൊടുക്കുന്ന മെലഡി ബീറ്റ്സിന്റെ ഒാർക്കസ്ട്രയുടെ ഗാനമേള കാണികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. ആന്റോയും ഡിനിയും എൽബയും അടങ്ങുന്ന ഒാർക്കസ്ട്ര ഗ്രൂപ്പ് ശ്രോതാക്കളെ സംഗീതത്തിന്റെ പെരുമഴയിലേയ്ക്കാണ് കൊണ്ടുചെന്നെത്തിച്ചത്. പരിപാടികൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോൺസർമാർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. റാഫിൽ ടിക്കറ്റിൽക്കൂടി വിജയികളായവർക്ക് സംഘടനയുടെ ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി നഗരത്തിൽ അരങ്ങേറിയ ജില്ലാകുടുംബ സംഗമം വൻ വിജയമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുൻനിരനേതാക്കളായ ജോൺസൺ പെരിഞ്ചേരി, റാഫേൽ ഇടപ്പള്ളി, അജേഷ് വാസുദേവൻ, ജുബിൻ അബ്ദുൾ കരീം, ജിജി വർഗീസ്, ജിമ്മി പൊഴോലിപ്പറമ്പിൽ, നൈജോ കളപ്പറമ്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരൻ, വിമൽ ജോർജ്, പ്രജീഷ് മോഹനൻ എന്നിവരുടെ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ നന്ദിയോടെ സ്മരിച്ചു.
ലണ്ടന്റെ ഹൃദയനഗരങ്ങളായ ഇൗസ്റ്റ്ഹാമിലും ക്രോയ്ഡോണിലും മിഡ്ലാന്റ്സിനു സമീപം ഗ്ലോസ്റ്ററിലെ ചെൽറ്റനാമിലും ഇംഗ്ലണ്ടിന്റെ നോർത്തായ ലിവർപൂളിലും ഗ്രേറ്റർലണ്ടനിലെ ഹെമൽഹെംപ്സ്റ്റഡിലും ഇപ്പോൾ ബ്രിട്ടന്റെ പ്രമുഖ യൂണിവേഴ്സിറ്റി നഗരമായ സൗത്ത് ഇൗസ്റ്റിലെ ഒാക്സ്ഫോർഡിലും എത്തിനിൽക്കുകയാണ് തൃശ്ശൂർ ജില്ലയുടെ കൂട്ടായ്മ.
ആദ്യമായി ഇംഗ്ലണ്ടിന്റെ സൗത്ത് ഇൗസ്റ്റ് റീജിയണിലേയ്ക്ക് കടന്നുവന്ന ജില്ലാകൂട്ടായ്മയെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ടുള്ള നൃത്തത്തിന്റെയും വാദ്യമേളാഘോഷത്തിന്റെയും പ്രൊഫഷണൽ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് യൂണിവേഴ്സിറ്റിയുടെ നാട്ടുകാർ വരവേറ്റത്.
കേരളത്തിലെ പൂരത്തിന്റെ പൂരമായ തൃശ്ശൂർ പൂരം യുകെയിലെ തൃശ്ശൂർകാർക്ക് ഒരു ലഹരിയാണ്. സാം ശിവ, ഷിനോ പോൾ, രാജേഷ് ചാലിയത്ത് എന്നിവർ നേതൃത്വം നൽകിയ കേരളത്തിൽ നിന്ന് വന്ന പ്രെഫഷണൽ ലൈവ് മ്യൂസിക്കൽ പരിപാടി മാനത്ത് പൊട്ടിവിരിയുന്ന വിവിധ വർണ്ണങ്ങളായ അമിട്ട് കണ്ട് ആസ്വദിക്കുന്ന പൂരം ആസ്വാദകരുടെ അനുഭവം പോലെയായിരുന്നു.

കീബോർഡ്, ഗിറ്റാർ, ഡ്രം എന്നിവകൊണ്ട് സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് സംഗിതത്തിന്റെ അനന്തവിഹായസിലേയ്ക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി ഒരിക്കലും മറക്കാനാവാത്ത ഒരു നവ്യാനുഭവം സൃഷ്ടിക്കുക തന്നെയായിരുന്നു. തണ്ടർ 2019 ലൂടെ സാം ശിവയും ഷിനോ പോളും രാജേഷ് ചാലിയത്തും യുണിവേഴ്സിറ്റി നഗരമായ ഒാക്സ്ഫോർഡിൽ ചെയ്തത്.
പ്രെഫഷണൽ ലൈവ് സംഗിതത്തിന്റെ ലഹരിയിൽ അമർന്ന ജില്ലാനിവാസികൾ നേരം ഏറെ വൈകിയതിനുശേഷം തിരുവമ്പാടിയും പാറമേക്കാവും പരസ്പരം ഉപചാരം ചൊല്ലി പിരിയുന്ന ആചാരം പോലെ നമുക്ക് ഇനി അടുത്ത പ്രാവശ്യം കാണാം എന്ന് പറഞ്ഞ് പിരിയുകയായിരുന്നു.




ഗ്ലോസ്റ്റെർ പാർക്കിൽ നടന്ന മാനഭംഗശ്രമത്തിൽ സംശയാസ്പദമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂലൈ 19 വെള്ളിയാഴ്ചയാണ് മുപ്പത്തിയൊന്നും മുപ്പത്തിയെട്ടും വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രണ്ടു സ്ത്രീകളെ മാനഭംഗപെടുത്താൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗ്ലോസ്റ്റെർ പോലീസ് അധികൃതർ ഇറക്കിയ വാർത്താകുറിപ്പിൽ വെള്ളിയാഴ്ച രാത്രി നടന്ന മാനഭംഗശ്രമത്തിൽ രണ്ടു സ്ത്രീകൾ പരാതി നൽകി എന്ന് വ്യക്തമാക്കിയിരുന്നു . ഇതിന്റെ ഫലമായാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ആണ് ഇരുവരും എന്ന് അധികൃതർ അറിയിച്ചു. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പോലീസ് അധികൃതർ അറിയിച്ചു.
ലണ്ടന്‍∙ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.
പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.
ജോണ്‍സന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പു രാജിവച്ചൊഴിയുമെന്ന നിലപാടിലാണു ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇതേസമയം, ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡങ്കന്‍ രാജിവച്ചു. ബ്രെക്‌സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
ബർമിങ്ഹാം: നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ പ്രാപ്തമാക്കുന്ന ഡോർ ഓഫ് ഗ്രേസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ 07735 443778.
CBD-infused merchandise for wellness when you need it. Value is always an vital consideration. When comparing an oil-primarily based product to a product that makes use of purified water as a delivery system, when each merchandise are of the same efficacy, the results are astounding. The Physician’s Desk Reference exhibits that a CBD user would want to purchase two bottles of oil that contained 200 mg. of CBD to get the identical profit of one 200-mg. tube of CBD that uses purified water to deliver the CBD.
Nevertheless, Healthline claims that CBD water comprises only minimal quantities of CBD. The truth is, the quantity of CBD in every brand tends to fluctuate. At most, it may possibly Cbd Beverages only offer you two to 5 milligrams of CBD. This quantity is under what’s really useful – no less than 15 milligrams every single day.
As we explained above, CBD water allows for fast bioavailability so it’s going to immediately help your entire body’s cells, including your crimson blood cells, nerve cells, and heart. Also, its distinctive antioxidant quality means your immune system also receives a lift. Typical advantages include faster recovery time and diminished muscle ache.
You’re seeing a new period in CBD merchandise particularly because of the 2018 Farm Bill that was passed by Congress and signed into regulation though Cbd Beverages the FDA famous that this did not authorize using CBD in meals, drinks and dietary supplements,” Clifford said.
The issue of bioavailability is a crucial one, as it determines the efficacy of the CBD. In the event you consume the compound via an edible , for instance, as much as ninety% of it may be misplaced due to poor bioavailability. With CBD water, the speculation is that practically every part of it goes to where it needs to be,” meaning you need far much less of it to really feel the benefits.
Be aware: Water-soluble CBD does not basically dissolve in water. As a substitute, CBD molecules simply turn into extra suitable” with water. This important improvement within the CBD market will likely be gaining numerous consideration as consciousness of CBD water soluble products gain traction.
Our sixteen.9-ounce sports water is micro-infused with 12mg of hemp-derived CBD to support a balanced and healthy body. H20 Balance sports activities water employs a reverse osmosis and ozonation purification process so you receive an gratifying clean tasting H20. The CBD is infused in a method that means that you can benefit from the hydration with none additional aftertaste with all the effects and advantages of CBD.
Be part of over 8,568 people who enrolled in our FREE 5-day CBD crash course. Study Joy’s 7-Step Process for the very best high quality CBD merchandise accessible. With ease and comfort, CBD Water is able to placing your body into an total sense of calm and relaxation. Muscle pain and discomfort is rapidly alleviated, permitting your physique to heal and get better.
As a result, CBD oil resists absorption into the bloodstream—with ninety six% of it being flushed from the body without ever having an energetic effect. CanaBLU is created by a staff of scientists and derived from a hundred% pure industrial hemp. Cannabidiol is extracted from the hemp plant utilizing a method known as CO2 extraction — making a pure CBD oil freed from harmful pesticides and residue.
However, when a brand new supply system enters the market and they are providing published proof of superior bioavailability , the business will ultimately gravitate to the superior supply system. That appears to be the case with the introduction of CBD water soluble merchandise that use purified water as a substitute of a service oil.
DRAM’s cans of Gingergrass include organic substances like ginger root, amla berry, rhodiola root, and Canadian chaga mushroom. The company stated it is formulated to help scale back irritation in the body, or in the event https://validcbdoil.com/best-cbd-water you’re struggling with a hangover. The main factor individuals almost all the time say is that they really feel relaxed within a half hour of ingesting it, and that they slept like a baby that night,” Whitney stated.