Uncategorized

ഷാജു കടമറ്റം.

പത്താം വർഷികം ആഘോഷിക്കുന്ന ഇപ് സ്വിച് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനവും, ആനുവൽ ജനറൽ ബോഡി യോഗവും ഇപ് സ്വിച്ചിലെ ലെ സ്കൗട്ട് ഹാളിൽ ജൂൺ 2ന് ഞായറാഴ്ച വൈകുന്നേരം ചേരുകയുണ്ടായി. അസോസിയേഷൻ പ്രസിഡൻറ് ജോ ജോ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജെയിൻ കുര്യാക്കോസ് വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഐ എം എ നടത്തിയിട്ടുള്ള സേവനങ്ങളും ഭവന നിർമ്മാണ പദ്ധതിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഭരണികുളങ്ങര സദസ്സിനെ അഭിസംബോദ ന ചെയ്ത് സംസാരിച്ചു. അതിനു ശേഷം ട്രെഷറർ ബാബു റ്റി.സി അവതരിപ്പിച്ച വിശദമായ വരവ് ചില വ് കണക്കുകൾ യോഗം പാസാക്കി. ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പിലാക്കുവാൻ സഹകരിച്ച ഏവരോടും പ്രസിഡന്റ് ജോ ജോ തോമസ് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സദസ്സിന്റെ അനുമതിയോടെ കമ്മിറ്റി പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു. അതിനു ശേഷം നടന്ന പൊതുയോഗം ഐക്യകണ്ഠേനെയാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭരണ സാരഥികളെ തെരഞ്ഞെടുത്തത്.

പ്രസിടന്റ്
ജെയ്സൻ സെബാസ്റ്റ്യൻ.
ഇപ് സ്വിച്ച് നിവാസികൾക്ക് എക്കാലത്തെയും പ്രീയങ്കരനും, ഐ എം എ യുടെ സ്ഥാപക നേതാക്കളിലൊരാളുമായ ജെയ്സൻ സെബാസ്റ്റ്യന്റെ നേതൃത്ത പാoവം ഐ എം എ യെ വിജയ വീഥികളിലൂടെ നയിക്കുമെന്ന് നിസ്സംശയം പറയാം.
സെക്രട്ടറി
ബിബിൻ ആഗസ്തി
ഐ എം എ യുടെ സന്തത സഹചാരിയും സർവ്വോപരി സാമൂഹിക പ്രവർത്തനങ്ങളിൽ അതീവ തല്പരനുമാണ് ബിബിൻ.പ്രളയം തകർത്തെറിഞ്ഞ കോട്ടയം സ്വദേശി വാളയാനിയിൽ തമ്പിക്കും കുടുംബത്തിനും ഐ എം എ യുടെ ആഭിമുഖ്യത്തിൽ വീട് വച്ച് നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ആളാണ്. ആ സത് പ്രവർത്തി ഐ എം എ യെ പ്രശസ്തിയുടെ പടവുകൾ കയറുന്നതിനോടൊപ്പം നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാക്കുകയും ചെയ്തിരുന്നു.
ട്രെഷറർ
പോൾ ഗോപുരത്തിങ്കൽ
ഐ എം എ യുടെ മുൻകാലത്തെ സെക്രട്ടറി ,കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ച് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് ഐ എം എ യെ വിജയ വീഥികളിലൂടെ നയിക്കുന്നതിൽ വിജയിച്ച പോളിന്റെ പ്രവർത്തന ചാതുരി ഈ കമ്മിറ്റിയ്ക്കും ഗുണപ്രദമാകുമെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ പറയാം.
വൈസ് പ്രസിഡന്റ്
ഷിബി വൈറ്റസ്
ഐ.എം എ യുടെ സ്ഥാപക നേതാവും പ്രഥമ  സെക്രട്ടറിയും ,എക്കാലത്തെയും ഐ എം എ യു ടെ ആവേശവുമായ ഷിബി വൈറ്റ സിന്റെ പ്രവർത്തന ശൈലി ഈ കമ്മിറ്റിക്കും ഗുണം ചെയ്യും
ജോയിൻറ് സെക്രട്ടറി
നിഷ ജിനീഷ്
കുട്ടികളിലെയും മുതിർന്നവരിലെയും കലാവാസനകൾ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിച്ച് അർഹമായ അംഗീകാരങ്ങൾ നേടിക്കൊടുക്കുന്നതിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നിഷ.ജോയിന്റ് സെക്രട്ടറിയായുള്ള നിഷയുടെ മുൻകാല പരിചയം ഐ എ യെ വളർച്ചയുടെ പടവുകൾ താണ്ടുവാൻ ഏറെ സഹായകമാക്കും
ഐ റ്റി കോർഡിനേറ്റർ
ബാബു മത്തായി
&
ബിൻ സു  ബാസി
ഐ എം എ യുടെ സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്റും, പ്രസഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുമുള്ള ബാബു മത്തായിയുടെ പ്രവർത്തനം ഐ.എം എ യ്ക്ക് ഇതര അസേ സിയേഷന് കളിൽ നിന്നും വേറിട്ട് തനതായ ശൈലി കൈവരിച്ച് മുന്നേറുന്നതിൽ സഹായകമാകും.
ബിൻ സു ബാസിയുടെ തുടർന്നുള്ള പ്രവർത്തനം ഐ എം എ യെ പൊതുജന സമക്ഷത്തു പ്രശസ്തിയുടെ പടവുകൾ താണ്ടാൻ സഹായിക്കുമെന്ന് നിസ്സംശയം പറയാം.
ആർട്സ് കോർഡിനേറ്റർ
ജോസ് ഗീവർഗിസ്
നല്ലൊരു ഗായകൻ,വൈസ് പ്രസിഡന്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ജോസിന്റെ അനുഭവ സമ്പത്ത് ഐ എം എ യ്ക്ക് ഏറെ ഗുണം ചെയ്യും
സ്പോർട്സ് കോർഡിനേറ്റർ
ബാബു മങ്കുഴയിൽ
ഐ എം എ മുൻ പ്രസിഡന്റ് ,ട്രഷറർ കമ്മിറ്റി   അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള  ബാബു മങ്കുഴിയിൽ യുക്മ ഈസ്റ്റ് ആഗ്ലിയയുടെ നിലവിലെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു.
പബ്ലിക് റിലേഷൻസ് ഓഫീസർ
ഷാജു കടമറ്റം.
ഐ എം എ യുടെ എക്കാലത്തെയും സന്തത സഹചാരിയും, സ്ഥാപക നേതാക്കളിലൊരാളുമാണ്.ഐ എം എ യുടെ വളർച്ചയുടെ പാതയിൽ നേർവഴി കാട്ടിക്കൊടുക്കുന്നതിൽ നിർണ്ണായക സാന്നിദ്ധ്യമാണ്.
യുക്മ പ്രതിനിധികളായി യഥാക്രമം ബാബു മങ്കുഴിയിൽ, ഷിബി വൈറ്റസ്, ജിനീഷ് ലൂക്ക എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പത്താം  വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ഐ എം എ നിരവധി കർമ്മ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.തുടർന്നുള്ള ഭാവി പദ്ധതികൾക്ക് സ്ഥാനമൊഴിയുന്ന മുൻ പ്രസിഡന്റ് ജോ ജോ തോമസ് എല്ലാ പിന്തുണയും ആശംസകളും നേർന്നു.ഐ എം എ യുടെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവരോടും   മുൻ സെക്രട്ടറി ജെയിൻ കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.
സമ്മേളനാനന്തരം അംഗങ്ങൾ തയാറാക്കിയ വിഭവ സമൃദ്ധമായ വിരുന്ന്  സൽക്കാരത്തിൽ എവരും പങ്കുകൊണ്ടു.

മോഹൻദാസ് കുന്നൻചേരി

ഓസ്‌ഫോർഡ് : തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 6 ശനിയാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ഓക്സ്ഫോർഡിലെ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടത്തുന്ന ജില്ലാ കുടുംബ സംഗമത്തിന്റെ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റർ ചെയ്യാത്ത ജില്ല നിവാസികൾ ഉടനെ തന്നെ സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഹാളിന്റെ വിലാസം : Northway Evangelical Church
Sutton Road
Oxford
OX3 9 RB
കൂടുതൽ വിവരങ്ങൾക്ക് : 07825597760, 07727253424

UKMA Yorkshire & HumberU Region-ന്റെ 2019-ലെ Sports Meet ജൂൺ 1 (ശനിയാഴ്ച) Leeds-ലെ East Keswick Cricket ground-ൽ വെച്ച് നടന്നു. യുക്മ ദേശീയ പ്രതിനിധി ശ്രീ. സാജൻ സത്യൻ Sports Meet ഉദ്ഘാടനം ചെയ്ത് എല്ലാ മത്സരാര്ഥികള്ക്കും വിജയാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മത്സരാത്ഥികൾക്കുള്ള രെജിസ്ട്രേഷൻ Online വഴി 3 ആഴ്ച മുൻപ് തന്നെ തുടങ്ങിയിരുന്നു. രാവിലെ 9:30am മുതൽ വേദിയിൽ വെച്ചും ബാക്കി രജിസ്ട്രേഷനുകൾ പൂർത്തീകരിച്ചപ്പോൾ, ആകെ 107 പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വ്യക്തമായി.

അപ്രതീക്ഷിതമായി എത്തിയ ചാറ്റൽ മഴ കുറച്ചു സമയം പരിപാടിയെ തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് അങ്ങോട്ടുള്ള നല്ല കാലാവസ്ഥ മത്സരാർത്ഥികൾക്ക് ഉണർവ്വേകി. ആദ്യം ട്രാക്ക് ഇനങ്ങളും പിന്നീട് ഇനങ്ങളും നടത്തപ്പെട്ടു. ആദ്യമായി നടത്തിയ മത്സരത്തിൽ ഒട്ടേറെ പേർ പങ്കാളികളായി. കമ്മറ്റിക്കാർ വിതരണം ചെയ്ത ഉച്ചഭക്ഷണവും snacks- ഉം മൃദുപാനീയങ്ങളും എല്ലാവരും ആസ്വദിച്ചു.

Sports meet- നോട് അനുബന്ധിച്ച് നടത്തിയ 6-a-side Football ചാമ്പ്യൻഷിപ്പിൽ 7 ടീമുകൾ മാറ്റുരച്ചു. Group stage, Semi final, Final എന്നീ ഘട്ടങ്ങളിലൂടെ കടന്നു ഫൈനലിൽ ഷെഫീൽഡ് ബ്ളാസ്റ്റേഴ്സ് ലീഡ്‌സിലെ ചുണക്കുട്ടികളുമായി മാറ്റുരച്ചു. ഫൈനലിൽ 2-1 എന്ന സ്‌കോറിൽ ക്യാപ്റ്റൻ ജെസ്വിൻ റ്റോമി നയിച്ച ലീഡ്സ് ടീം ജേതാക്കളായി.

വടംവലി മത്സരത്തിൽ ഘട്ടങ്ങൾ കടന്നു ഫൈനലിൽ എത്തിയ ടീമുകളിൽ, കരുത്തരായ ബ്രാഡ്ഫോഡ് ടീമിനെ തറപറ്റിച്ച് ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ‘Back Benchers’ ടീം വിജയികളായി.

വൈകിട്ട് 7:00 മണിയോടുകൂടി സമ്മാന ദാനം നടന്നു. ആകെ 123 പോയിന്റ് നേടി സ്കന്തോർപ് മലയാളി അസോസിയേഷൻ (SMA) Overall Champion ആയി. റീജിയൻ പ്രസിഡന്റ് അശ്വിൻ മാണിയിൽ നിന്നും SMA-ക്ക് വേണ്ടി ശ്രീമതി അമ്പിളി മാത്യൂസും സംഘവും Over all trophy സ്വീകരിച്ചു. 109 പോയിന്റോടെ Runner up-നുള്ള ട്രോഫി Sheffield Kerala Cultural Association-നു വേണ്ടി വർഗീസ് ഡാനിയേൽ ഏറ്റുവാങ്ങി.

വ്യക്തിഗത മികവിനുള്ള അവാർഡുകൾ കീത് ലി മലയാളി അസോസിയേഷന്റെ ജിയോ അഗസ്റ്റിനും സ്കന്തോർപ്പ് മലയാളി അസോസിയേഷന്റെ അമ്പിളി മാത്യൂസും കരസ്ഥമാക്കി.

റീജിയന്റെ വിവിധ പരിപാടികളുടെ നടത്തിപ്പിനായുള്ള ധനശേഖരണത്തിനായി Raffle ടിക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ അംഗ അസ്സോസിയേഷനുകളും ഈ മത്സരങ്ങളിൽ പങ്കെടുത്തു എന്നതാണ് ഈ കായികമേളയുടെ വിജയം എന്നും അതോടൊപ്പം ഇതിന്റെ ഭാഗഭാക്കായ എല്ലാവർക്കും റീജിയൻ പ്രസിഡണ്ട് അശ്വിൻ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയും ചെയ്തു

ബിബിൻ എബ്രഹാം

സൗത്താംപ്ടൺ: യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 ഞായറാഴ്ച രാവിലെ 11 മണിമുതൽ സൗത്താംപടൺ അതലറ്റിക്ക് ക്ലബിൽ വച്ച് റീജണൽ കായികമേളയും,റീജിയണിലെ അസോസിയേഷനുകൾക്കായി ഒന്നാം സമ്മാനം 401 പൗണ്ടും,രണ്ടാം സമ്മാനം 201 പൗണ്ടുമായി വടംവലി മത്സരവും നടത്തുവാൻ 2-6-19ൽ സൗത്താംപടണിൽ കൂടിയ റീജിയണൽകമ്മറ്റി തീരുമാനിച്ചു.കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാർത്ഥികളിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കികൊണ്ടും,പ്രവേശനം പൂർണമായും സൗജന്യമാക്കുവാനും റീജിയണൽ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.

ഏറ്റവും കൂടുതൽ പോയിന്റുമായി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫിക്ക് പുറമേ ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്. പോയിന്റ് നിലയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന അസോസിയേഷനുകൾക്കും എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യനാകുന്ന സ്ത്രീക്കും,പുരുഷനും ട്രോഫിയും സർട്ടിഫിക്കേറ്റും സമ്മാനമായി നൽകി റീജിയൺ ആദരിക്കുന്നതാണ്.കൂടാതെ എല്ലാ മത്സര ഇനങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് മെഡലും സർട്ടിഫിക്കേറ്റും സമ്മാനമായി ലഭിക്കുന്നതാണ്.

മത്സരങ്ങൾക്ക് മുന്നോടിയായി അസോസിയേഷനുകളുടെ മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കും. വടംവലിയിൽ ഒരു അസോസിയേഷനിൽ നിന്ന് 7 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.ടീമിന്റെ ആകെ തൂക്കം
590kg ആയിരിക്കും. വടംവലിക്ക് മാത്രം ടീമൊന്നിന് 50 പൗണ്ട് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
റീജണൽ കമ്മറ്റി സംഘടിപ്പിച്ച ഓൾ യു കെ 20-20. ക്രിക്കറ്റിന്റെ വൻ വിജയത്തെ തുടർന്ന് സൗത്ത് ഈസ്റ്റ് റീജണൽകമ്മറ്റി വലിയ ആവേശ തിമർപ്പിൽ ആണ്.യു.കെ പ്രവാസി മലയാളി കായിക ചരിത്രത്തിൽ വീണ്ടും ഒരു വിജയഗാഥ രചിയ്ക്കുവാനുള്ള വേദിയാക്കി മാറുകയാണ് സ്പോർട്സ് മീറ്റും വടംവലി മത്സരവും.
സൗത്താംപടനിൽ റീജിയണൽ പ്രസിഡന്റ് ശ്രീ ജോമോൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ ഔദ്യോഗിക യോഗത്തിൽ വച്ച് റീജണൽ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക കമ്മറ്റിയെയും തിരഞ്ഞെടുത്തു.

രക്ഷാധികാരി : മാത്യു ഡൊമനിക് ( ASM Slough)
ചെയർമാൻ : ബിനു ജോസ് ( FMA Hampshire)
വൈസ് ചെയർമാൻ : മാത്യു വുഗീസ്(Southumpton )
ജനറൽ കൺവീനർ : ജോമോൻ ചെറിയാൻ ( റീജണൽ പ്രസിഡന്റ്)
പ്രോഗ്രാം കോർഡിനേറ്റർ : ജിജോ അരയത്ത് ( റീജണൽ സെക്രട്ടറി)
ഫിനാൻസ് & രജിസ്ട്രേഷൻ : ജോഷി ആനിതോട്ടത്തിൽ(റീജണൽ ട്രഷറർ), വരുൺ ജോൺ( ജോയിന്റ് ട്രഷറർ)
ഓഫീസ് നിർവഹണം : ലിറ്റോ കോരുത്ത് ( റീജണൽ ജോയിന്റ് സെക്രട്ടറി )
ട്രാക്ക് &ഫീൽസ് ഇൻചാർജ് : ലാലു ആന്റണി ( നാഷണൽ എകസിക്യൂട്ടിവ്), അനിൽ വറുഗീസ്
വടംവലി കോ-ഓർഡിനേറ്റേഴസ്: ജോഷി സിറിയക്ക്,ആൽബർട്ട് ജോർജ്.
അപ്പിൽ കമ്മറ്റി: റോജിമോൻ വറുഗീസ്, അജിത്ത് വെൺമണി, ജോമോൻ കുന്നേൽ, മംഗളൻ വിദ്യാസാഗരൻ
പി ആർ ഒ: ബിബിൻ ഏബ്രഹാം
ജനറൽ കൺവീനേഴസ് : ജൂബി സൈജു (WMCA WOKING), എഡ്വവിൻ ജോസ് (SEEMA Eastbourn), അരുൺ മാത്യു(MISMA Burgess Hill), ടിനോ സെബാസ്റ്റ്യൻ (HUMCA Heywardsheath), ജോസഫ് വറുഗീസ്( RHYTHM Horsham), എബി ഏബ്രഹാം(MMA Maidstone), സോജൻ ജോസഫ്( Friends Ashford ), വിവേക് ഉണ്ണിത്താൻ (SANGEETHA UK), അനൂപ് കെ ജോസ് (Canterbury ), ബിജു ചെറിയാൻ (Sahrudhaya Kent ), സജി ലോഹിതദാസ് (KCWA CROYDON ), ഡോൺ കൊച്ചുകാട്ടിൽ ( FRIENDS Hampshire ), രാജു കുര്യൻ (MAP Portsmouth ), റെജീഷ് കുര്യൻ (FRIENDS Hampshire), മാർട്ടിൻ ( ASM Slough)
First Aid Incharge: Dr.അജയ് മേനോൻ, പൊന്നില ഷാലു, ടെസി ദീപു, കീർത്തി ആരോമൽ, നിത്യ രാജ്
ഫോട്ടോഗ്രാഫി : ഫോട്ടോജീൻസ് / ജിനു c വർഗീസ്

Address: Southampton Sports Centre
Thornhill Road
Southampton
SO16 7AY

ജോജി തോമസ്

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷപാർട്ടിയായ ബിജെപി മതാധിഷ്ടിതവും ദേശീയതയിൽ മാത്രം ഊന്നിയ പ്രചാരണ രീതികളിലൂടെ വീണ്ടും തേരോട്ടം നടത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷങ്ങൾ കൂടി കാവി രാഷ്ട്രീയത്തിൻറെ നിഴലിൽ ആയിരിക്കുമെന്ന  സൂചനകളാണ് പുറത്തു വരുന്നത്. കാർഷിക രംഗത്ത് തകർച്ച, അഴിമതി, ചെറുകിട വ്യാപാരരംഗത്തിന്റെ കിതപ്പുകൾ അതിലൂടെ ഉണ്ടായ അതി ഭീമമായ തൊഴിൽ നഷ്ടം, കഴിഞ്ഞ അഞ്ചു വർഷങ്ങളായി   ഫാസിസ്റ്റ്     മുഖമുള്ള ഭരണകക്ഷിയുടെ തണലിൽ സവർണ ലോബി  നടത്തിയ ദളിത് പീഡനം, പശു രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന ആൾകൂട്ട വിചാരണങ്ങളും കൊലപാതകങ്ങളും തുടങ്ങിയവ ഒരു പരിധിവരെ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവന്ന ദേശിയ സുരക്ഷയെ  കുറിച്ചുള്ള ആശങ്കകളും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കപടതകളും  കൊണ്ട് മറക്കാനായപ്പോൾ ബിജെപി നേതൃത്വം തന്നെ പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് അവർക്ക് ലഭിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലേയേ പൊതുജനത്തിന് അനുഭവപെടാറുള്ളൂ.  ഇതിനു പ്രധാന കാരണം രണ്ടാം യുപിഎ ഗവണ്മെന്റ്റിന്റെ ഭരണകാലത്തു നടന്ന അഴിമതിയുടെ കഥകൾ ഇപ്പോഴും പൊതു ജനത്തിന്റെ മനസ്സിൽ നിറം മാറാതെയിരിക്കുന്നതുകൊണ്ടാണ് .

മൂന്നാം ലോക രാജ്യങ്ങളിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടലുകൾ നടത്തുന്നത് സർവ്വസാധാരണമെങ്കിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ വിദേശ ഇടപെടൽ ആദ്യമാണ്. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും, ശ്രീലങ്കൻ തെരഞ്ഞെടുപ്പിലെ ഇന്ത്യ നടത്തിയ നീക്കങ്ങളും ഇത്തരത്തിലുള്ള വൈദേശിക കൈകടത്തലുകൾക്ക് ഉദാഹരണമാണ്. അഗസ്റ്റിയ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ പ്രതിയായ ക്രിസ്റ്റിൻ മിഷലിനെ  അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് യുഎഇ ഇലക്ഷന് തൊട്ടുമുൻപ് ഇന്ത്യക്കു കൈമാറിയത് ഇലക്ഷൻ പ്രചാരണത്തിന് നരേന്ദ്ര മോദിക്ക് ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പു വരുത്തി. പ്രചാരണത്തിൻെറ മൂർദ്ധന്യത്തിൽ ജയ്‌ഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുമെല്ലാം അമേരിക്ക ഉൾപ്പെടെ ഉള്ള പാശ്ചാത്യ ശക്തികളുടെ ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഇടപെടലിനു ഉദാഹരണമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപ്പിക്കാൻ ഇന്ത്യ വർഷങ്ങളായി ശ്രമിക്കുന്നതായിരുന്നു. ഇന്ത്യയുടെ ചിരകാല സുഹൃത്തും, രാജ്യത്തിൻെറ ഇന്ധനാവശ്യത്തിനു പ്രധാനമായി ആശ്രയിക്കുന്ന ഇറാനെതിരെ അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങൾക്കു മോദിയുടെ പിന്തുണയാണ് ഇതിലൂടെ പാശ്ചാത്യ ശക്തികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്കു ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് പാശ്ചാത്യ ശക്തികൾ നരേന്ദ്ര മോദിയെ കണക്കാക്കുന്നത്.

ലോക സാമ്പത്തിക ശക്തികളുടെയും, കോർപറേറ്റുകളുടെയും മാനസപുത്രനായ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാജ്യതാത്പര്യങ്ങൾക്ക് പലപ്പോഴും രണ്ടാം സ്ഥാനമേ ഉള്ളൂ. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കഴിഞ്ഞ കാല ഭരണ പരിഷ്‌കാരങ്ങൾ  ഇതിന് തെളിവാണ്. കോർപറേറ്റുകളുടെ താത്പര്യാർത്ഥം ചെറുകിട വ്യാപാരമേഖല തകർന്നതാണ്‌  ഇന്ത്യയിലെ തൊഴിലില്ലായ്മ കുതിച്ചുയരാൻ കാരണമായത്. നോട്ട് നിരോധനത്തിൻെറ പ്രധാന ഗുണഭോക്താക്കൾ കോർപ്പറേറ്റ് മേഖലയായിരുന്നു. ബാങ്കുകളിൽ പണം കുന്നുകൂടിയപ്പോൾ വായ്പകളിലൂടെ കുറഞ്ഞ പലിശക്ക് വൻ വ്യവസായ ഗ്രൂപ്കൾക്കു പണം ലഭ്യമായി.രാജ്യത്തു കർഷക ആത്മഹത്യകൾ പെരുകുമ്പോൾ കോർപ്പറേറ്റ് വായ്പയിലെ നല്ലൊരു ശതമാനം കിട്ടാകടമായി അവശേഷിക്കുകയാണ്.

എന്തായാലും അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിയുള്ള കാവി രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്നത്. ദുർബലമായ പ്രതിപക്ഷം ഐക്യമില്ലായ്മയിലും ആശയദാരിദ്രത്തിലും ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷത്തെ പ്രധാന ശബ്ദമായ രാഹുൽ ഗാന്ധിക്ക് അമേഠിയിലെ ആഘാതത്തിൽനിന്ന് മോചിതനാവാൻ സമയമെടുക്കും.  അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ കണ്ണുകെട്ടി കളി ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറേ കാലം കൂടി തുടരാനാണ് സാധ്യത.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

ഇടിഞ്ഞുവീഴാറായ വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്ക് വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതിൽ ഇല്ലാതെയും ടോയിലറ്റ് ഇല്ലാതെയും ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകൾക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടിയും തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠനു അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1046 പൗണ്ട് ലഭിച്ചു കളക്ഷന്‍ തുടരുന്നു . ബാങ്കിന്‍റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിധികരിക്കുന്നു .

മൂന്നാറിലെ സ്ത്രീ ക്ക് സഹായം നല്കുന്നതിനോട് അനുബന്ധിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് ഇടുക്കി കളക്റ്ററുമായി സംസാരിക്കുകയും സഹായം അറിയിക്കുകയും ചെയ്തിരുന്നു .ഞങ്ങൾ പിരിക്കുന്ന പണം സബ് കളക്ടർ ഡോക്ടർ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു . മണികണ്ടനു വേണ്ടി യു കെ യിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526 )ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് .ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്നുപെര്‍ക്കുമായി വീതിച്ചു നല്‍ക്കും എന്നറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004 ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .കഴിഞ്ഞ വെള്ളപോക്കത്തിലും ഞങള്‍ പണം പിരിച്ചു മുഖൃമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു .ഞങ്ങള്‍ക്ക് ജാതി ,മത ,വര്‍ണ്ണ ,വര്‍ഗ, സ്ഥലകാല പരിഗണനകള്‍ ഇല്ല.കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു . ഞങ്ങൾ ഇതു വരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക .ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

” ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..
ടോം ജോസ് തടിയംപാട്

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

ആരോഗ്യ മേഖലയിൽ ജോലി ചെയുന്ന നേഴ്സുമാരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം അവരുടെ പ്രവത്തനക്ഷമതയെ (fitness to practice) ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) employer Nursing And Midwifery Council നെ അറിയിക്കാൻ സാധ്യതയുണ്ട്. ഒരു നേഴ്സിന്റെ പ്രവർത്തനക്ഷമതയിൽ സംശയം ഉണ്ടായാൽ വിശദമായ investigation നടത്തുകയും പ്രവർത്തനക്ഷമത കുറവെന്ന് കണ്ടാൽ വസ്തുതകൾ Nursing And Midwifery Council- നെ അറിയിക്കേണ്ടതും, പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടതും തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണ്.

ഒരു നഴ്‌സിന്റെ fitness to practice ൽ സംശയം ഉണ്ടാകണമെങ്കിൽ ഒന്നിൽ കൂടുതൽ തവണ നഴ്‌സിന്റെ പെരുമാറ്റതിൽ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതിൽ വ്യക്തമായ investigation നടത്തുകയും പ്രവർത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പർവിഷൻ, alternate job തുടങ്ങി എല്ലാ മാർഗങ്ങളും സ്വീകരിച്ചതിനു ശേഷം, പ്രവത്തനക്ഷമതയിൽ പുരോഗതി ഉണ്ടയില്ലാ എങ്കിൽ മാത്രമേ Nursing And Midwifery Council അറിയിക്കാവു എന്നാണ് Standing Committee നിർദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)) മറ്റൊരു വിധത്തിൽ പറഞ്ഞാൽ മേൽ പറഞ്ഞ നിയമം പാസ്സാക്കുമ്പോൾ പാർലമെന്റ് ചർച്ച ചെയ്തു തീരുമാനിച്ചത്, നിസാരമായ കരണങ്ങൾക്കു പ്രവത്തനക്ഷമതയിൽ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റർ (Nursing And Midwifery Council) അറിയിക്കുന്ന രീതി അവലംബിക്കരുത് എന്നാണ്. എങ്കിൽ തന്നെയും ക്രിമിനൽ കുറ്റങ്ങൾ, misconduct മുതലായ സഹചര്യങ്ങൾ ഇതു ബാധകമല്ല.

2011 -ലെ ഒരു ഹൈക്കോടതി വിധി പരാമർശിക്കുന്നത് ഉചിതമായിരിക്കും. തുടർച്ചയായി പ്രവർത്തനക്ഷമതയിൽ സംശയം ഉളവാക്കിയിരുന്ന ഒരു midwife വളരെ രൂക്ഷമായ ഭാഷയിൽ പ്രസവസമയത് സംസാരിക്കുകയും, ധൃതിയിലും പരുഷമായും സ്ത്രീയുടെ പാർട്ണറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയിൽ midwifeൻറെ fitness to practice impairment ആയതായി employer കണ്ടെത്തുകയും midwife-ന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും, ഹിയറിങ്ങിൽ പാനൽ കണ്ടെത്തിയത് midwifeന്റെ fitness to practice impairment – ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തൽ തെറ്റാണെന്നും പൊതു ജന സംരക്ഷണം (Public Safety, Public Protection) ഉറപ്പാക്കാൻ വേണ്ടി റെഗുലേറ്ററി ബോഡി ഹൈക്കോടതി അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി പാനലിൻറെ കണ്ടെത്തൽ തെറ്റാണെന്നും, midwife -ഇന്റെ fitness to practice impaired എന്ന് കണ്ടെത്തി.

ഒരു നഴ്സിന്റെ മാനസിക ആരോഗ്യത്തിൽ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസിക ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിതിയിൽ വരുന്ന ആളുകൾ എന്ന അർത്ഥത്തിൽ അല്ല. ഒരു നഴ്‌സിന്റെ മാനസീക ആരോഗ്യത്തിൽ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങൾ: മെഡിക്കൽ സപ്പോർട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാൻ കൂട്ടാക്കാതെയിരിക്കുക, ഒരു പക്ഷെ കാരണം ഓവർ ടൈം ജോലിയാകാം.) ജിപിയെ കണ്ടാൽ തന്നെയും നിർദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക, Occupational health Practitioner റെ കാണാതിരിക്കുക. മേൽ പറഞ്ഞ കാരണങ്ങളാൽ employer ക്കു investigation നടത്താവുന്നതാണ്. Investigation fitness to practice impairment ആയി എന്ന് കണ്ടാൽ Nursing And Midwifery Council നെ അറിയിക്കാൻ നിയമപരമായ ബാധ്യത എംപ്ലോയർക്കുണ്ട്.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

വാൽത്സിങ്ങാം: ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ ‘നസ്രത്ത്‌’ എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സീറോ മലബാർ സഭയുടെ ഈ മഹാ തീർത്ഥാടനത്തിന് മുഖ്യകാർമ്മികത്വവും, നേതൃത്വവും അരുളുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ എന്ന നിലയിൽ സഭാ സമൂഹത്തിന്റെ ആത്മീയ,അജപാലന,വിശ്വാസ-ക്ഷേമ പരിപാടികൾക്ക്‌ കൂടുതൽ ഊർജ്ജവും, ഭാവവും നൽകി സുവിശേഷ വൽക്കരണത്തിന്റെ പാഥയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ തൻ്റെ ആല്മീയ കർമ്മ മണ്ഡലത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശ്രദ്ധേയമായ ചുവടുറപ്പിച്ചു കഴിഞ്ഞു. യു കെ യിലെ പ്രവാസ മണ്ണിൽ വിവിധ മാതൃ പുണ്യ കേന്ദ്രങ്ങളിൽ മരിയൻ വിശ്വാസത്തിനു സാക്ഷ്യമേകുവാനും പ്രാർത്ഥിക്കുവാനും അവസരങ്ങൾ ഒരുക്കി വരുന്ന ജോസഫ് പിതാവ്, ഏറ്റവും വലിയ മരിയൻ തീർത്ഥാടനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുമ്പോൾ, മൂന്നാമത് വാൽത്സിങ്ങാം മഹാ തീർത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീർച്ച.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് പരിശുദ്ധ അമ്മക്ക് നൽകപ്പെട്ട മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് മാതാവിന്റെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് ‘നസ്രത്ത്’ അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാൽത്സിങ്ങാമിൽ ഈ വർഷത്തെ തിരുന്നാളിന് പ്രസുദേന്തിത്വവും, ആതിഥേയത്വവും വഹിക്കുക ഈസ്റ്റ്‌ ആന്ഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടിയാണ്.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെൻട്രി എട്ടാമന്‍ അടക്കം പല രാജാക്കന്മാരും, പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്ന പാദരായിട്ട് പല തവണ തീർത്ഥാടന യാത്ര ചെയ്തു പോന്ന മരിയ പുണ്യ കേന്ദ്രമായ വാൽത്സിങ്ങാം ക്രമേണ കൂടുതൽ വിഖ്യാതമാവുകയും, ആഗോള മാതൃഭക്ത തീർത്ഥാടകർക്കു ആത്മീയ അനുഗ്രഹ അഭയ കേന്ദ്രവുമാവുകയും ആയിരുന്നു. അക്കാലത്ത് പാദ രക്ഷകൾ അഴിച്ചു വെക്കുന്ന ചാപ്പൽ എന്ന നിലക്ക് സ്ലിപ്പർ ചാപ്പല്‍ എന്ന് നാമകരണം ലഭിക്കുകയും ചെയ്ത സ്ലിപ്പർ ചാപ്പൽ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോൾ ഉള്ളത്.

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി മരിയ ഭക്തര്‍ നടത്തുന്ന തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകും. ഉദ്ദിഷ്‌ടകാര്യ ഫലസിദ്ധിയും, ഉത്തരവും ലഭിക്കുമെന്നു പരിശുദ്ധ അമ്മ വാഗ്ദാനം നൽകുകയും, അത് അനുഭവേദ്യമാവുകയും ചെയ്തു പോരുന്ന ഈ പുണ്യകേന്ദ്രം മലയാളി മാതൃ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായിക്കഴിഞ്ഞു.

ആയിരങ്ങള്‍ മാതാവിന്റെ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും, ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ സീറോ മലബാർ സഭയുടെ മുഴുവൻ മക്കളെയും പ്രതീക്ഷിക്കുന്നതായും, ഏവരും മുൻകൂട്ടി അവധി ക്രമീകരിച്ചു മഹാതീർത്ഥാടനത്തിൽ പങ്കാളികളാവണമെന്നും മാർ സ്രാമ്പിക്കൽ പിതാവിനോടൊപ്പം തീർത്ഥാടനത്തിന്റെ ആല്മീയ സഹകാരികളായ ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, പ്രസുദേന്തിമാരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരും അഭ്യർത്ഥിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.

ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.

ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : നാളെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ഗാർഡൻ പാർട്ടിയിലേക്ക് ജി എം എ യുടെ പ്രതിനിധികളായി 2018/19ലെ പ്രസിഡന്റ് ആയിരുന്ന ശ്രീ വിനോദ് മാണിക്കും , സെക്രട്ടറി ശ്രീ ജിൽസ് പോളിനും അപ്രതീക്ഷിത ക്ഷണം. 250 തിൽപരം കുടുംബങ്ങളുള്ള ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങൾ. അസോസിയേഷന്റെ തുടർച്ചയായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും , അതിലേറെ കഴിഞ്ഞ വർഷം കേരളത്തിലെ മഴക്കെടുതിയിൽ പെട്ടവർക്ക് വേണ്ടി £38000 പൗണ്ട് സമാഹരിച്ചു നൽകിയതിനും , കേരളത്തിലെ നിർദ്ധരരായവർക്ക് വീടായും , വീട്ടുപകരണമായും നൽകിയതിനുള്ള  അംഗീകാരമായാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. ജി എം എ അഞ്ചു വീടുകളാണ് കേരളത്തിൽ പണി കഴിപ്പിച്ച് നൽകുന്നത് . രണ്ടരലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും കേരളത്തിലെത്തിച്ചിരുന്നു .

ഈയൊരു വലിയ പദ്ധതിക്ക്  പ്രെസിഡന്റിനോടും, സെക്രട്ടറിയുടെയും കൂടെ തോളോട് തോളു ചേർന്നു നിന്ന് പ്രവർത്തിച്ചത്  ജി എം എ യുടെ ട്രെഷറർ ആയിരുന്ന ശ്രീ വിൻസെന്റ് സ്കറിയ , വൈസ് പ്രെസിഡന്റായിരുന്ന ബാബു തോമസ് , ജോയിന്റ് സെക്രട്ടറി രശ്മി മനോജ് , ജോയിന്റ് ട്രെഷറർ ബിനുമോൻ കുര്യാക്കോസും , കേരള ഫ്ലഡ് കമ്മിറ്റി അംഗങ്ങളായ ശ്രീ ലോറൻസ് പെല്ലിശേരി , ശ്രീ തോമസ് ചാക്കോ , ഡോ : ബിജു പെരിങ്ങത്തറയോടൊപ്പം ജി എം എയുടെ ഓരോ കുടുംബങ്ങളുമാണ്.

ഓരോ വർഷവും കേരളത്തിലെ ജില്ലാ ആശുപത്രികൾക്കുള്ള ധനസഹായവും , അലിഷാ എ ലൈറ്ഹൗസ് ഓഫ് ഹോപ്പിലൂടെ , മെയ്ക് എ വിഷ് ചാരിറ്റി , ഗ്ലോസ്റ്റെർഷെയർ ഹോസ്പിറ്റൽ ചാരിറ്റി , ജി എം എ സ്പോർട്സ് ലീഡറായ ആയ ശ്രീ ജിസോ അബ്രഹാമിലൂടെ ഗ്ലോസ്റ്റെർ ഡ്രാഗൻ ബോട്ട്റേസിൽ , ജോൺ ഹോപ്കിൻസ് , പൈഡ് പൈപ്പർ ചാരിറ്റി എന്നിവയൊക്കെ ജി എം എയുടെ ചാരിറ്റി സംരംഭങ്ങളാണ്. അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളും ജി എം എ യുടെ നെടുംതൂണായ പേട്രൻ ഡോ. തിയോഡോർ ഗബ്രിയേലിന്റെ അനുഗ്രഹാശിസോടെയാണ് തുടങ്ങുന്നതും എന്നുള്ളതും ഈ അസോസിയേഷന്റെ മാത്രം ഒരു പ്രത്യേകതയാണ്.

ജി എം എ അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോളും സമൂഹത്തോടുള്ള പ്രതിബദ്ധത 2002ലെ അസോസിയേഷന്റെ തുടക്കം മുതൽ ചെയ്തിരുന്നു എന്ന ആത്മാഭിമാനത്തോടെയാണ് ബെക്കിങ്ഹാം കൊട്ടാരത്തിന്റെ പടിചവിട്ടുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ ഗാർഡൻ പാർട്ടിയിലേക്ക് ക്ഷണം കിട്ടിയത് എല്ലാ ഗ്ലോസ്റ്റെർ മലയാളികൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഗാർഡൻ പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന ശ്രീ വിനോദ് മാണിയും, ജിൽസ് പോളും അറിയിച്ചു. ജി എം എ യുടെ മുഖമുദ്രയായ ചാരിറ്റിക്ക്  ഈ വർഷം അലൈഡ് ഫിനാൻസിൽ ആൻഡ് മോർഗേജ് സ്പോൺസർ ചെയ്‌ത ഉണ്ണി മേനോൻ ഷോയോടെ ചിട്ടയായി തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിച്ചത് 2019/20ലെ പ്രസിഡന്റ് സിബി ജോസഫ് , സെക്രട്ടറി ബിനുമോൻ കുര്യാക്കോസ് , ട്രെഷറർ ജോർജ്ജുകുട്ടിയും ആണെന്നുള്ളത് ജി എം എയ്ക്ക്  അഭിമാനത്തിന്റെ നിമിഷങ്ങളാണ്. അതോടൊപ്പം മുൻകാലങ്ങളിലെ ചാരിറ്റി കോർഡിനേറ്റേർസ് ആയ എല്ലാവരുടെയും പ്രവർത്തനങ്ങളും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. ജി എം എ യുടെ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും , ഐക്യവും , സമൂഹ്യ പ്രതിബദ്ധതയോടെയുള്ള കൂട്ടായ പ്രവർത്തനവും മറ്റുള്ളവർക്കെന്നും മാതൃകയാണ്.

RECENT POSTS
Copyright © . All rights reserved