ബിനോയി ജോസഫ്
യുകെയിലെ ബ്രിട്ടീഷ് സ്റ്റീൽ പ്ളാൻറുകൾ തകർച്ചയിലേയ്ക്ക്. ഇതു മൂലം 5000 പേർക്ക് നേരിട്ടും സപ്ളൈ ചെയിനിൽ 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്റ്റീൽ വ്യവസായത്തെ രക്ഷിക്കാനായി ഗവൺമെൻറുമായി യൂണിയനുകളും ബ്രിട്ടീഷ് സ്റ്റീൽ ഉടമകളായ ഗ്രേബുൾ ക്യാപിറ്റലും നടത്തിയ റെസ്ക്യൂ പാക്കേജിനായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഇൻസോൾവൻസി പ്രോസസ് ആരംഭിച്ചു. അക്കൗണ്ടിംഗ് കമ്പനിയായ ഇ.വൈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് സ്റ്റീലിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്രിട്ടീഷ് സ്റ്റീലിനെ തകർച്ചയിലേക്ക് നയിച്ചത്.
TATA STEEL MARCH ON 10th NOVEMBER, 2015
2015 നവംബറിൽ, ബ്രിട്ടീഷ് സമൂഹത്തോടൊപ്പം മലയാളി സമൂഹവും ടാറ്റാ സ്റ്റീലിന്റെ സ്കൻതോർപ്പിലെ പ്ളാൻറിനെ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ സമരമുഖത്ത് ഇറങ്ങിയിരുന്നു. ടാറ്റാ സ്റ്റീൽ, പ്ളാന്റുകൾ തുടർന്ന് ഗ്രേബുൾ ക്യാപിറ്റലിന് വിൽക്കുകയായിരുന്നു. കാർബൺ ടാക്സ് അടക്കമുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളാൽ സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സ്റ്റീലിന് യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാവസായിക വ്യാപാര ബന്ധങ്ങൾ അനിശ്ചിതത്വത്തിലായത് ദോഷകരമായി ഭവിച്ചു. ഇതു മൂലം സ്കൻതോർപ്പ് പ്ളാന്റിൽ 3000 പേർക്കും ടീസൈഡിൽ 800 പേർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം വൈശാഖ മാസാചരണമായി മെയ് 25ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ആഘോഷിക്കും.
വൈശാഖപുണ്യമാസം ഗുരുവായൂര്‍ ഉള്‍പ്പെടയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. പുണ്യകര്‍മ്മങ്ങള്‍ക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ എല്ലാ വിഷ്ണു ക്ഷേത്രങ്ങളില്‍ ഭഗവദ് ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. ഈ മാസത്തില്‍ വിഷ്ണുപ്രീതിക്കായ് പല കര്‍മങ്ങളും ഭക്തജനങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. വൈകിട്ട് 5:30 മുതല്‍ ഭജന, ഭാഗവതപാരായണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ വൈശാഖ മാസാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു. ഭഗവദ് സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ആഘോഷപരിപാടിയിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയ്ര്‍മാന്‍ ശ്രീ തെക്കും മുറി ഹരിദാസ് അറിയിക്കുകയുണ്ടായി
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: 731-735, London Road, Thornton Heath, Croydon CR7 6AU Email: [email protected]
വിനോജ് സൈമണ്‍
ബ്രിട്ടനില്‍ കുടിയേറിയ റാന്നി സ്വദേശികളുടെ വാര്‍ഷിക പൊതു യോഗവും കുടുംബ സംഗമവും ഈ വരുന്ന ജൂണ്‍ മാസം 21 നു ആരംഭിച്ചു 23 ഞായറാഴ്ച അവസാനിക്കും. മുന്ന് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ കുടുംബ സംഗമം നടക്കുന്നത്. കൂടാതെ ശനിയാഴ്ച 22ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ റാന്നിയില്‍ നിന്നും യുകെയിലെത്തി പ്രമുഖരായ കഴിവ് തെളിയിച്ച റാന്നിയിലെ പ്രതിഭകളെ ആദരിക്കുകയും ചെയുന്നു. വൂസ്റ്റര്‍ഷയറിലെ ട്വാകിസ്ബെറിയിലെ ക്രോഫ്റ്റ് ഫാം വാട്ടര്‍പാര്‍ക്കില്‍ ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടത്തപ്പെടുന്നത്. റാന്നി സ്വദേശികളായ മുഴുവന്‍ ആളുകളെയും പ്രസ്തുത പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.
ചരിത്ര പ്രസിദ്ധമായ ശബരിമല സ്ഥിതി ചെയുന്ന പത്തനംതിട്ടയിലെ പ്രധാന താലൂക്കുകളില്‍ ഒന്നാണ് റാന്നി. പുണ്യ പുരാതന പമ്പാ നദിയുടെ തീരത്തെ പടര്‍ന്നു കിടക്കുന്ന പഴവങ്ങാടി, അങ്ങാടി, വടശേരിക്കര, വെച്ചൂച്ചിറ, അയിരൂര്‍, ചേത്തെക്കല്‍, ചെറുകോല്‍, കൊല്ലമുള, അത്തിക്കയം തുടങ്ങിയ ഭൂപ്രദേശങ്ങളെ സംയുക്തമായി റാന്നി എന്ന് വിളിച്ചു പോരുന്നത്. റാന്നിയില്‍ നിന്നും കുടിയേറിയ ആളുകളുടെ കൂട്ടായ്മയാണ് റാന്നി മലയാളി അസോസിയേഷന്‍ നിരവധി സന്നദ്ധ സംഘടനകളുമായി കുടി ചേര്‍ന്ന് കൊണ്ട് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്‍പോട്ടു പോകുന്ന അസോസിയേഷനാണ് റാന്നി മലയാളി അസോസിയേഷന്‍.
അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായ് 21ന് നാലു മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 23ന് അവസാനിക്കും. പൊതുസമ്മേളനം, കുടുംബ സംഗമം, കലാപരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രയോജന പ്രദമായ ക്ലാസുകള്‍ കലാപരിപാടികള്‍ എന്നിവ ക്യാംപിനു മറ്റു കൂട്ടും. 21 ശനിയാഴ്ചയാണ് പൊതു സമ്മേളനം നടക്കുന്നത്. ബോട്ടിംഗ് അടക്കം നിരവധി സൗകര്യങ്ങളുള്ള ക്രോഫ്റ്റ് ഫെയിം വാട്ടര്‍ പാര്‍ക്കു നയനമനോഹരമായ കാഴ്ചയാണ്. കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സ്വകാര്യ ക്യാബിനുകളടക്കം ഉള്ള പാര്‍ക്ക് ഒരു ഒഴിവുകാല ആസ്വാദനത്തിനു ഏറ്റവും സൗകര്യ പ്രദമായ സ്ഥലങ്ങളില്‍ ഒന്നാണ്.
പരിപാടിയില്‍ മുന്ന് ദിവസവും താമസിച്ചു പങ്കെടുക്കുകയും കൂടാതെ പ്രസ്തുത പൊതുസമ്മേളനത്തില്‍ മാത്രമായും പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് റാന്നി മലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. റാന്നിയിലെ ക്രിസ്തുമസുമായി ബന്ധപ്പെട്ട കേക്ക് വിതരണം കൂടാതെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സഹായ വിതരണം തുടങ്ങിയവ വന്‍ വിജയമായി മാറിയ പ്രവര്‍ത്തന വര്‍ഷത്തില്‍ റാന്നി മലയാളികളായ നിരവധി പേരുടെ സഹായ സഹകരണം ലഭിക്കുകയുണ്ടായി.
Team Ranni
Vinoj Simon (President)
Aneesh John ( Secretary)
Ajith Onnitan (Treasurer)
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
യുക്മ കലാമേളകള്‍ക്കൊപ്പം ഇനി കായികമേളകളും ഡിജിറ്റല്‍ മികവോടെ നടത്തപ്പെടും. ജൂണ്‍ 15ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ്ണ സജ്ജമായ സോഫ്‌റ്റ്വെയറിന്റെ ഔദ്യോഗിക ലോഞ്ചിങ് കേരളത്തിന്റെ ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു. ധനമന്ത്രിയ്ക്ക് യുക്മ നല്‍കിയ സ്വീകരണയോഗത്തില്‍ നടത്തിയ ഹൃസ്വമായ ചടങ്ങിലായിരുന്നു സോഫ്‌റ്റ്വെയര്‍ ലോഞ്ചിങ് നടത്തിയത്. സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാവായ ജോസ്.പി.എം ന് ധനമന്ത്രി യുക്മ ദേശീയ കമ്മറ്റിയുടെ വകയായുള്ള പ്രത്യേക ഉപഹാരം സമ്മാനിച്ചു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ്, എം.ഡി ശ്രീ. എ.പുരുഷോത്തമന്‍, യുക്മ ദേശീയ ഭാരവാഹികളായ അലക്‌സ് വര്‍ഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, ടിറ്റോ തോമസ് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മുതല്‍ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ ഇതേ രീതിയിലുള്ള സോഫ്‌റ്റ്വെയര്‍ വളരെ വിജയകരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ പുതിയ സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്‌ഫോം കാലാനുസൃതമായി പരിഷ്‌ക്കരിച്ചിട്ടുള്ളതാണ്. ദേശീയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ റീജിയണല്‍ നേതൃത്വത്തിനും അതോടൊപ്പം അംഗ അസോസിയേഷനുകള്‍ക്കും ഉപയോഗിക്കത്തക്ക വിധമാണ് സോഫ്‌റ്റ്വെയര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.
ഈ പ്രത്യേക സോഫ്‌റ്റ്വെയര്‍ രൂപകല്പന നിര്‍വഹിച്ച് നിര്‍മ്മിച്ചിരിക്കുന്നത് യുക്മ മുന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി കൂടിയായ പാലാ രാമപുരം സ്വദേശി ജോസ്.പി.എം ആണ്. ലണ്ടനിലെ നാല് പതിറ്റാണ്ട് പാരമ്പര്യമുള്ള മലയാളി സംഘടനയായ സൗത്താള്‍ ബ്രിട്ടീഷ് കേരളൈറ്റ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു ജോസ്. യു.കെയിലെ ഹെല്‍ത്ത് കെയര്‍ രംഗത്ത് എന്‍.എച്ച്.എസിനും നഴ്‌സിങ് ഏജന്‍സികള്‍ക്കും ഉള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ സോഫ്‌റ്റ്വെയര്‍ & വെബ് സൈറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജെ.എം.പി സോഫ്റ്റ് വെയര്‍ (www.jmpsoftware.co.uk) എന്ന കമ്പനി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്.
ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ് ഡെസ്ക്
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള തീരുമാനം ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍. താത്കാലിക ചെയർമാൻ സ്ഥാനം ഇപ്പോൾ പി.ജെ ജോസഫാണ് വഹിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ പാർട്ടി ചെയർമാനെ തീരുമാനിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. അതു തന്നെയാണ് പാർട്ടിയുടെ ഭരണഘടനയും പറയുന്നത്. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന അഭിപ്രായ ഭിന്നതയിൽ കേരളാ കോൺഗ്രസ് അണികൾ ദുഃഖിതരാണ്.
പൊടുന്നനെയുണ്ടായ കെ.എം മാണിയുടെ വിയോഗത്തോടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ മുതിർന്ന പാർട്ടി നേതാവ് രഹസ്യ നീക്കം നടത്തിയതായാണ് അണികൾ കരുതുന്നത്. കെ എം മാണി അനുസ്മരണത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ഈ നേതാവിന്റെ മറവിൽ ഒരു പാർട്ടി എം.എൽ.എ ചരടുവലിച്ചതായി പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. മുതിർന്ന നേതാവിനെ മുന്നിൽ നിറുത്തി, പാർട്ടിയുടെ മുൻ എംഎൽഎയും രാജ്യസഭാ എം പിയുമായിരുന്ന പാർട്ടി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെ സ്വന്തം പാളയത്തിലെത്തിച്ച് നെറികെട്ട രാഷ്ട്രീയക്കളി നടത്തിയത് അപലപനീയമാണെന്ന് കെ.എം മാണി എന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യഥാർത്ഥ കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
നിലവിൽ വൈസ് ചെയർമാനായ ജോസ് കെ മാണി എം.പിയെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു യുവ എംഎൽഎയെയും തമ്മിൽ തെറ്റിക്കാൻ, അഭ്യൂഹങ്ങൾ പരത്തുന്ന വിധത്തിലുള്ള വാർത്ത പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് വിവിധ ന്യൂസുകൾക്ക് പ്രസിദ്ധീകരിക്കാൻ എത്തിച്ചു നല്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെ എം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പ്രവർത്തന രംഗത്ത് അത്ര സജീവമല്ല എന്നറിഞ്ഞു കൊണ്ട് കിട്ടിയ അവസരത്തിൽ കുത്സിത മാർഗ്ഗത്തിലൂടെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയവർക്ക് എതിരെ യുഡിഎഫ് നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാവായ പി ജെ ജോസഫിന് ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഉപജാപക വൃന്ദം, അദ്ദേഹത്തിന്റെ നേതൃ സാധ്യതകൾ ഇല്ലാതാക്കിയിരിക്കുന്ന നിലയിലാണ്. പാർട്ടി നേതാക്കളെ സ്വാധീനിക്കാനും മറുപക്ഷത്ത് എത്തിക്കാനും നടത്തിയ നീക്കങ്ങൾ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജോസ് കെ മാണി എം.പിയാണ്. കോട്ടയം എംപിയായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തത് ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ്.
പാർട്ടി പ്രതിസസികളിലൂടെ കടന്നു പോയപ്പോളൊക്കെ മുതലെടുപ്പിന് ശ്രമിച്ച ഒരു നേതാവിനും പാർട്ടിയെ തീറെഴുതി നല്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പി. ജെ ജോസഫ് ചെയര്‍മാന്‍, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ ഉപാധി. എന്നാല്‍ ആര് ആകുന്നതിനോടും വിയോജിപ്പില്ല, പക്ഷെ, അത് പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താകണം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കും എന്ന് മാണി വിഭാഗം പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല എന്ന തീരുമാനവുമായി ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതിനോട് യോജിക്കാന്‍ യു ഡി എഫിലെ മറ്റ് ഘടകകക്ഷികളും തയാറല്ല. കേരളാ കോണ്‍ഗ്രസ് എം എന്നത് കെ എം മാണിയുടെ പാര്‍ട്ടിയാണെന്നും മാണിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ആ പാര്‍ട്ടിയില്‍ ഉള്ളതെന്നുമാണ് യു ഡി എഫ് നേതാക്കളുടെ നിലപാട്.
ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. പാര്‍ട്ടിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു ഡി എഫ് നേതാക്കളോട് ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. എ കെ ആന്റണിയുടെ നിലപാടും ജോസഫിന് അനുകൂലമല്ല. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി പി ജെ ജോസഫ് തന്റെ ആഗ്രഹം വ്യക്തമാക്കട്ടെയെന്നും അവര്‍ തീരുമാനം എടുക്കട്ടെയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 450 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരെ നോക്കുകുത്തിയാക്കി 7 പേരുടെ പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ജോസഫ് പറയുന്നത് യു ഡി എഫിലെ നേതാക്കളും തള്ളിക്കളയുന്നു.
2006 മുതല്‍ ഗ്ലാസ്ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമായി 2014-ല്‍ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഒരു സംഘടന എന്ന നിലയില്‍ സ്വപ്നതുല്യമായ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച ജോമോന്‍ ജോസഫ്, പോള്‍സണ്‍ ലോനപ്പന്‍, തോമസ് ജോസ്, ജയന്‍ ലോനപ്പന്‍,ആന്റണി ജോസഫ്, സുനിത സൂസന്‍ വര്‍ഗീസ്, ടെസ്സി കാട്ടടി എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ ,സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഗ്ലാസ് ഗോ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.
സംഘടനാപാടവവും, കൃത്യവും, പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: സെബാസ്റ്റ്യന്‍ കാറ്റാടി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമ്പോള്‍, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടും, പ്രവര്‍ത്തന പരിചയം കൊണ്ടും ഗ്ലാസ്‌ഗോ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: സിബി തോമസ് പാലയ്ക്കലാണ് സെക്രട്ടറി. സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: ബാബു തോമസ് ട്രെഷററായും, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന ശ്രീ: സേവ്യര്‍ ഇടശ്ശേരി വൈസ് പ്രസിഡന്റായും, കലര്‍പ്പില്ലാത്ത കൈ പുണ്യവും, കലവറയോളം സേനഹവും കൈമുതലാക്കിയ ശ്രീ: ഫ്രാന്‍സിസ് മനക്കില്‍ ജോളി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. കൂടാതെ വനിതാപ്രതിനിധികളായി ശ്രീമതി: മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത് കേരളത്തെ പിടിച്ചുലച്ച പ്രളയദുരിതത്തില്‍,കലാകേരളത്തിന്റെ കൈത്താങ്ങ് എല്ലാ ജില്ലകളിലും എത്തിക്കാന്‍ മുന്‍ ഭരണ സമിതിക്കു കഴിഞ്ഞു. കലാകേരളവും, ഫാദര്‍പോള്‍ മോര്‍ട്ടന്റെ നേതൃത്വത്തില്‍ സെന്റ്.ബ്രൈഡ്‌സ് ചര്‍ച്ച് കാമ്പസ് ലാംഗും ചേര്‍ന്നു നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ രണ്ടു വീടുകളില്‍ ആദ്യത്തേതിന്റെ വെഞ്ചരിപ്പ് കര്‍മ്മം മേയ് 16 ന് നടക്കുകയുണ്ടായി. ജൂലൈ 6ന് സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത നേതാക്കളുടെയും കലാകേരള പ്രവര്‍ത്തക പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന അതിവിപുലമായ ചടങ്ങില്‍ വെച്ച് താക്കോല്‍ദാന – ഗ്രഹപ്രവേശന ചടങ്ങും നടത്തപ്പെടും.
ഈ വര്‍ഷത്തെ കലാകേരളത്തിന്റെ കൂട്ടായ്മ യോഗങ്ങളില്‍ ചാരിറ്റി ഷോപ്പ് വഴി സമാഹരിക്കുന്ന തുക കൊണ്ട് കേരളത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ ഒരു വീട് എന്ന വലിയ ആശയമാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. മാതൃഭാഷ അന്യമാകുന്ന പുതു തലമുറയ്കായി മലയാളം ക്ലാസുകള്‍, വാദ്യോപകരണസംഗീതം, സംഗീത – ഡാന്‍സ് ക്ലാസുകള്‍ എന്നിവ ഉടനേ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ചെയ്തു കഴിഞ്ഞു
ആറു മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട് ,ഒരിക്കല്‍ അപമാനത്തിന്റെ കൂരമ്പുകള്‍ എല്‍ക്കേണ്ടി വന്ന ഒരു ചെറിയ പ്രസ്ഥാനം യു.കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി മാറുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്.ചേര്‍ച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുള്‍ക്കൊള്ളുന്ന കലാകേരളം, അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക് ഏറെ പ്രാധാന്യം നല്‍കുന്നു. നിലപാടുകളിലെ ദൃഢതയും, പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി ഗ്ലാസ്‌ഗോ മലയാളികളെ ആഹ്വാനം ചെയ്തു.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാരന്റെ ശമ്പളത്തില്‍ കൈയിട്ടു വാരുന്ന സ്ഥാപന ഉടമകളുണ്ട്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ശമ്പളത്തിന്റെ നാലിലൊന്ന് ഭാഗം തൊഴില്‍ദാതാവിന്റെ പോക്കറ്റിലെത്തും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് നിയമ വിരുദ്ധമാണ്. ജീവനക്കാരന്റെ ശമ്പളത്തില്‍ കൈവെക്കാന്‍ തൊഴിലുടമക്ക് യാതൊരു അവകാശമില്ല.
നാഷണല്‍ ഇന്‍ഷ്വറന്‍സ്, ടാക്‌സ് പോലുള്ള തുക ശമ്പളത്തില്‍ നിന്ന് കുറക്കുന്നതിന് പോലും ജീവനക്കാരന്റെ മുന്‍കൂര്‍ അനുമതി വേണം. അടുത്തയിടെ ഉണ്ടായ ഒരു സംഭവം. ഏഷ്യക്കാരന്റെ ഹോട്ടലില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ടോയിലറ്റില്‍ പേപ്പര്‍ വീണ് ബ്ളോക്കായി. ടോയ്‌ലറ്റ് നന്നാക്കുന്നതിനുള്ള തുക ജീവനക്കാരില്‍ നിന്ന് പിടിക്കാനായി ഹോട്ടലുടമയുടെ നീക്കം. പക്ഷേ നിയമവിരുദ്ധമായ നടപടിയെ ചോദ്യം ചെയ്യാന്‍പോലുമുള്ള ധൈര്യം ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമ നല്‍കിയ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് ആ സംഭവത്തെ ചോദ്യം ചെയ്യാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അവിടെതന്നെ ജോലി ചെയ്തിരുന്ന ചില ഇംഗ്ലീഷുകാര്‍ സംഭവം അറിഞ്ഞതോടെ സാലറിയില്‍ നിന്ന് പിടിക്കാനുള്ള നീക്കം ഹോട്ടല്‍ ഉടമ ഉപേക്ഷിച്ചു.
ഇതു തന്നെയാണ് പല നേഴ്‌സിങ് ഹോമുകളിലെയും സ്ഥിതി. പല കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണത്. അണ്‍ലോഫുള്‍ ഡിഡക്ഷന്‍സ് എന്നാണ് ഇത്തരം നിയമ വിരുദ്ധ കട്ടിങ്ങിനെ പറയുന്നത്. എംപ്ലോയ്‌മെന്റ് ട്രൈബൂണലില്‍ എത്തുന്ന പരാതികളുടെ സംഖ്യയില്‍ രണ്ടാം സ്ഥാനം നിയമവിരുദ്ധ സാലറി ഡിഡക്ഷനാണ്. നമ്മള്‍ മലയാളികള്‍ ഇത്തരം കട്ടിനെതിരേ എവിടെയും പോകാറില്ല. എന്നാല്‍ മറ്റുള്ളവര്‍ ഇത് വിട്ടുകൊടുക്കാറില്ല.
ബോണസും ഹോളിഡേപേയും അതുപോലുള്ള മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും ശമ്പളത്തിന്റെ ഭാഗമാണ്. ഇവ കൃത്യമായി കരാറില്‍ പറഞ്ഞിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2005ല്‍ ഉണ്ടായ ഒരു സുപ്രാധന കേസ് വിവരിക്കാം. ഒരു ജീവനക്കാരന്‍ ജോലിക്ക് ചേരുമ്പോള്‍ ബോണസ് നല്‍കുമെന്ന് തൊഴില്‍ ദാതാവ് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കരാറില്‍ അത് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് തൊഴില്‍ ദാതാവ് ബോണസ് നല്‍കാമെന്ന വാക്ക് പാലിച്ചില്ല. ഇതിനെതിരേ ട്രൈബൂണലിനെ സമീപിച്ചപ്പോള്‍ വാക്ക് അനുസരിച്ചുള്ള ബോണസ് നല്‍കാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. അതുപോലെ തന്നെ ജീവനക്കാരുടെ അവകാശമാണ് ആനുവല്‍ ലീവ്. അത് തടയാന്‍ തൊഴില്‍ദാതാവിന് അവകാശമില്ല.
അതുപോലെ മറ്റൊരു കേസുകൂടി . ഇത് 1993 ല്‍ ട്രൈബൂണല്‍ തീര്‍പ്പാക്കിയതാണ്. ഒരു സ്ഥാപനത്തില്‍ സ്‌റ്റോക്കില്‍ കുറവ് കണ്ടെത്തി. മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഇരുപതുമാസം കൊണ്ട് തുക തിരികെ പിടിക്കാന്‍ മാനേജരും തൊഴില്‍ ദാതാവും തമ്മില്‍ ധാരണയായി. എന്നാല്‍ അതിന് ശേഷവും സ്‌റ്റോക്കില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് മാനേജരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും കട്ട് ചെയ്തു. അതിന് മാനേജര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേസ് ട്രൈബൂണലില്‍ എത്തി. രണ്ടാമത്തെ ശമ്പളത്തില്‍ നിന്നുള്ള കട്ട് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.
പൊതുജനങ്ങള്‍ക്ക് നേരിട്ട് സാധനമോ സേവനമോ നല്‍കുന്ന ജീവനക്കാരുടെകാര്യത്തില്‍, പണത്തില്‍ കുറവു വന്നാല്‍ അനുമതിയോടുകൂടി പത്തു ശതമാനം തിരിച്ച് പിടിക്കാമെന്ന് വ്യവസ്ഥയുണ്ട്. അതായത് പെട്രോള്‍ പമ്പിലോ കടയിലോ ജോലി ചെയ്യുന്നവര്‍ പണം കൈകാര്യം ചെയ്യുന്നപക്ഷം, വൈകുന്നേരം പണം എണ്ണുമ്പോള്‍ കണ്ടെത്തുന്ന കുറവ് ശമ്പളത്തില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ പിടിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുറവ് മൂഴുവന്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറക്കരുതെന്നാണ് നിയമം. അതായത് ഒരു ദിവസത്തെ മൊത്തം ശമ്പളത്തിന്റെ പത്തുശതമാനമാണ് കൗണ്ടറില്‍ കുറഞ്ഞു എന്ന കാരണംകൊണ്ട് പിടിക്കാവുന്നത്. അതിനും ജീവനക്കാരന്റെ അനുമതി ലഭിച്ചിരിക്കണം. ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് വില്‍ക്കുന്നയാളെ കബളിപ്പിക്കുമ്പോള്‍ ടിക്കറ്റ് വിറ്റവന്റെ ശമ്പളത്തില്‍ നിന്ന് മുഴുവന്‍ കട്ട് ചെയ്യുന്നവരുണ്ട്. അത് തെറ്റാണെന്ന് സാരം.
ഇടുക്കി ജില്ലയില്‍ നിന്നും യു.കെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ (IJS) 2019-20 പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബെര്‍മിംഹ്ഹാമില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തില്‍ കവന്‍ട്രിയിലുഉള്ള ജിമ്മി ജേക്കപ്പിനെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു.
ജിമ്മി ജേക്കപ്പിന് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു. യഥാക്രമം ജോയിന്റ് കണ്‍വീനര്‍മാരായി
വിന്‍സി വിനോദ്(മാഞ്ചസ്റ്റര്‍), സൈജൂ വേലംകുന്നേല്‍(ലിവര്‍പൂള്‍), സാന്റ്റോ ജേക്കബ്(ബര്‍മിംഹ്ഹാം), റോയി ജോസഫ്(പീറ്റര്‍ബ്രോ) തുടങ്ങിയവരും, കമ്മറ്റി മെമ്പര്‍മാരായി, ബാബു തോമസ്(നോര്‍ത്താംബറ്റണ്‍), ജസ്റ്റിന്‍ എബ്രഹാം(റോതര്‍ഹാം), റോയി മാത്യു(മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍(കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം), പീറ്റര്‍ താണോലി (വെയില്‍സ്), ജിന്റ്റോ ജോസഫ്(മാഞ്ചസ്റ്റര്‍), സിബി ജോസഫ്(ബാസില്‍ഡണ്‍), ജില്‍ജി ഇമ്മാനുവല്‍(ചെംസ് ഫോര്‍ഡ്), ബാലസജീവ് കുമാര്‍(കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് മാത്രമേ ചാരിറ്റി നടത്തുന്നുള്ളൂ. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌നേഹകൂട്ടായ്മ യു.കെയിലും, നാട്ടിലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമം നടത്തി വരുന്നു. അതില്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്വത്തില്‍ നാല് വീടുകളുടെ പണികള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
പരസ്പര സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുന്‍ഗണന നല്‍കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. യു.കെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കി ജില്ലക്കാരായവരുടെയും, മറ്റുള്ളവരുടെയും, വ്യക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈത്താങ്ങായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും, ഈ സ്‌നേഹ കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യു.കെയിലുള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും സഹകരണം ഉണ്ടാകണം എന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ജിമ്മി ജേക്കപ്പ് അഭ്യര്‍ത്ഥിക്കുന്നു.
ജയന്‍ എടപ്പാള്‍
ലണ്ടന്‍: നവകേരള നിര്‍മിതിക്കും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസി ക്ഷേമത്തിനുമായി ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ ‘മസാല ബോണ്ടിനും’ പ്രവാസി ചിട്ടിക്കും വമ്പിച്ച ജനപിന്തുണയാണ് ബ്രിട്ടനിലെ പ്രവാസി സമൂഹം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍, കേരളത്തിന്റെ വികസന നായകന്‍ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോഴും ഉച്ചക്കുശേഷം ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പ്രവാസി ചിട്ടിയും വന്‍ കരഘോഷതോടു കൂടിയാണ് ബ്രിട്ടനില്‍ മലയാളി സമൂഹം നെഞ്ചേറ്റിയത്.
ലണ്ടനിലെ മോണ്ടുകാം റോയല്‍ ലണ്ടണ്‍ ഹൗസ് ഹോട്ടലില്‍ നടന്ന, പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ ഉദ്ഘാടനം, ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ച യോഗത്തില്‍, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് വിഷയാവതരണം നടത്തി. ലണ്ടനിലെ മോണ്ട് കാം ഹോട്ടലില്‍ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹം, ഇടതു സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിന്റെ തെളിവാണെന്ന് ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ‘സമീക്ഷ’ ബ്രിട്ടന്‍ വിലയിരുത്തി.
തുടര്‍ന്ന് നടന്ന കേരള വികസന സെമിനാറില്‍, ദേശീയരും വിദേശീയരും ആയ വിദഗ്ദ്ധര്‍ ആശയങ്ങള്‍ പങ്കുവെച്ചു. നാളെയും മറ്റന്നാളും ബ്രിട്ടനിലെ രണ്ടു മേഖലകളിലും അയര്‍ലന്‍ഡിലും നടക്കുന്ന സൗഹൃദ സമ്മേളനങ്ങളില്‍ തോമസ് ഐസക്കും ഔദോഗിക പ്രധിനിധികളും പങ്കെടുക്കുമെന് കെഎസ്എഫ്ഇ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളിലും മഹാ പ്രളയത്തിലും അകപ്പെട്ട കൊച്ചു കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍, ഇച്ഛാ ശക്തിയോടെയും നിച്ഛയ ദാര്‍ഢ്യത്തോടുകൂടിയും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടനിലെ മലയാളി സമൂഹം കക്ഷി രാഷ്ട്രീയത്തിന് അധീതമായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.