സ്റ്റോക്ക് ഓൺ ട്രെൻഡ്: ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ് പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്…. ലോകമെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ക്രിസ്‌മസ്… മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന നാളുകളുമായി ക്രിസ്‌മസ് ആഘോഷങ്ങൾ കടന്നുവരികയായി…
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത് മൂമെന്റ് (SMYM) സംഘടിപ്പിച്ച രണ്ടാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ആവശ്യമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ് സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കളർഫുൾ ആയ സാരികളൾ ഷർട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ പിശുക്ക് കാണിച്ചില്ല എന്നുള്ളതാണ്. അതോടൊപ്പം യുകെയിൽ നടക്കുന്ന ഏതൊരു മത്സരത്തിലും പങ്കെടുക്കുവാൻ തക്ക കഴിവുള്ള പാട്ടുകാരുടെ ഒരു കൂട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ളത് എന്നും ജഡ്ജുമാർ പറയുകയുണ്ടായി.
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒരിക്കൽ കൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെന്റ് അൽഫോൻസാ യൂണിറ്റ് ഹാൻലീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രാവിലെ പത്തുമണിയോട് കൂടി ക്ലയിറ്റൺ ഹാളിൽ റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം. ഉത്ഘാടന പരിപാടികൾ എല്ലാം ചെറുപ്പക്കാർക്ക് നൽകി മലയാളികൾക്ക് പരിചയം ഇല്ലാത്ത മാതൃക കാണിച്ച ഇടവക വികാരി എട്ടുപറയിൽ, ജഡ്ജുമാർ എന്നിവർ കാഴ്ചക്കാരായപ്പോൾ എളിമ എന്നത് എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു, സെക്രട്ടറി മെൽബിൻ ബേബി ജോയിന്റ് സെക്രട്ടറി ക്ലിന്റ ജോണി ട്രെഷറർ അർലിൻ ജോയി എക്സിക്യൂട്ടീവ് മെമ്പർമാരായ ആഷാ പോളി, ജോർജോ ബ്ലെസ്സൺ എന്നിവർ തിരി തെളിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം തെളിയിക്കുന്നത്. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്ററും ട്രസ്റ്റിയും ആയ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
SMYM ഭാരവാഹികൾ ആസൂത്രണം ചെയ്‌ത റാഫിൾ വിജയി ആയവർക്ക് വിലയേറിയ സമ്മാനങ്ങൾ, ഫുഡ് സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു.











ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം മണ്ഡലചിറപ്പുമഹോത്സവവും, ധനുമാസ തിരുവാതിരയായും ഈ മാസം 29ന് ക്രോയിഡോണില്‍ നടക്കും. ലണ്ടന്‍ നഗരത്തിന്റെ ജീവിതതിരക്കുകള്‍ക്കിടയിലും നമ്മുടെ സംസ്‌കാരത്തിന്റെ ഉള്‍വേരുകള്‍ അടുത്ത തലമുറയ്ക്കും കാട്ടികൊടുക്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെയും ചെയ്യുന്നത് എന്നതിന് വീണ്ടും ഉദാഹരണമായിത്തീരുകയാണ് ധനുമാസതിരുവാതിരയുടെയും അയ്യപ്പപൂജയുടെയും ആവിഷ്‌ക്കരണത്തിലൂടെ ചെയ്യുന്നത്.
സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജ്ജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന തിരുവാതിര നൊയമ്പ് നമ്മുടെ ക്ഷേത്രാചാരങ്ങളില്‍ മാത്രമല്ല നമ്മുടെ സംസ്‌കാരത്തില്‍പോലും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് ധനുമാസ തിരുവാതിര ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വനിതകളുടെ തിരുവാതിരകളി കേരളീയ തനതു രീതിയില്‍ കഴിഞ്ഞ കുറെകാലങ്ങളായി നടത്തിവരുന്നുണ്ട്.

ഓരോ ജന്മാന്തരങ്ങള്‍ കൊണ്ട് ഓരോരുത്തരിലും വന്നു ചേരുന്ന പാപഫലങ്ങളില്‍ നിന്നും മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള അവസരമാണ് വൃശ്ചികമാസം മുതലുള്ള മണ്ഡലകാലം, 41 ദിവസത്തെ വ്രതം കൊണ്ടാണ് ഓരോരുത്തരിലും ആ മാറ്റം വന്നു ചേരുന്നത്. ആ മണ്ഡലകാലത്ത് വ്രതശുദ്ധിയോടെ മലചവിട്ടുന്ന ഓരോ വിശ്വാസിക്കും തന്റെ ജീവിതം പൂര്‍ണ്ണമായി തീരുന്നു. വ്രത ശുദ്ധിയുടെ പുണ്യവുമായി കടന്നുവരുന്ന ഓരോ മണ്ഡല കാലവും എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും പുണ്യം പകര്‍ന്നു നല്‍കിയാണ് കടന്നു പോകുന്നത് അതിനോടൊപ്പം അത് ഒരു നനുത്ത ഓര്‍മ്മയായി തീരുകയും ചെയ്യും പ്രവാസകാലത്ത് പക്ഷെ ഈ മണ്ഡലകാലം അയ്യപ്പപൂജയുടെയും മണ്ഡലചിറപ്പ് ആഘോഷങ്ങളുടെയും വേദിയായി ത്രോണ്‍ടോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ മാറുമ്പോള്‍ ലണ്ടനിലെ ഓരോ മലയാളികള്‍ക്കും ഭക്തിയുടെ നവ്യാനുഭവം തന്നെ സമ്മാനിക്കുന്നു, ഈ വര്‍ഷത്തെ അയ്യപ്പപൂജയും അയ്യപ്പഭജനയും നടത്തപ്പെടുന്നത് യു.കെയിലെ മറ്റു ഹിന്ദു സമാജങ്ങളോടെ ചേര്‍ന്നാണ്, ഈ മാസത്തെ ഭജന കൃത്യം 5:30ന് ആരംഭിക്കുന്നതാണ് തുടര്‍ന്നു തിരുവാതിര ദീപാരാധന അന്നദാനം എന്നിവ നടത്തപെടുന്നതാണ്.

കഴിഞ്ഞ ഏതാനം കുറെ വര്‍ഷങ്ങളായി നടത്തിവരുന്ന എട്ടങ്ങാടി വിഭവങ്ങളോടൊപ്പമുള്ള അന്നദാനവും ഈ മാസത്തെ സത്സംഗത്തിന്റെ വേറൊരു പ്രത്യകതയാണ്. കഞ്ഞിയും പുഴുക്കും കഴിക്കാത്ത മലയാളികള്‍ വിരളമാണ്. അതും പാളകൊണ്ട് നിര്‍മ്മിച്ച പാത്രത്തില്‍ കഴിക്കുന്നത് ഒരു പക്ഷെ നമ്മളില്‍ പലര്‍ക്കും പഴയ ഒരു ഓര്‍മ്മ മാത്രം. ഈ സത്സംഗത്തിലെ അന്നദാനം ലണ്ടന്‍ മലയാളികളെ ആ പഴയ ഓര്‍മ്മകളിലേക്കു കൂട്ടി കൊണ്ടുപോകും. കൂടുതല്‍ വിവരങ്ങള്‍ക്കായി
For more information and to confirm your attendance kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Email:[email protected]
ബിനോയി ജോസഫ്
പ്രധാനമന്ത്രി തെരേസ മേയെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൻമേൽ വോട്ടിംഗ് ആറു മണിക്ക് ആരംഭിക്കും. പാർട്ടിയിലെ 48 എംപിമാർ തെരേസ മേയുടെ മേൽ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്കിയതിനാൽ ആണിത്. രണ്ടു മണിക്കൂർ നേരമാണ് കൺസർവേറ്റീവ് പാർലമെൻററി പാർട്ടി പ്രതിനിധികൾ നിർണായകമായ വോട്ടിംഗിൽ പങ്കെടുക്കുന്നത്. രാത്രി ഒൻപതു മണിയോടെ റിസൽട്ട് പുറത്തുവരും. അവിശ്വാസ പ്രമേയം പാസായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം തെരേസ മേ രാജിവയ്ക്കേണ്ടി വരും.
അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ തെരേസ മേയ്ക്ക് 159 പാർലമെൻററി പാർട്ടി പ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. 174 എംപിമാർ ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ബാലറ്റായതിനാൽ ഇതിന് മാറ്റം വരാം. 34 എം.പിമാർ എതിർത്ത് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. 315 എംപിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിൽ അസംതൃപ്തരായ റിബൽ വിഭാഗമാണ് തെരേസ മേയെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.
ഇയു റെഫറണ്ടത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് വിമതരുടെ പരാതി. ബ്രിട്ടീഷ് അറ്റോർണി ജനറൽ ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന് നല്കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാർലമെന്റിൽ ഗവൺമെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടർന്ന് ലീഗൽ അഡ് വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതാവ് കൺസർവേറ്റീവ് പാർട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയത്തെ സർവ്വ സന്നാഹങ്ങളുമൊരുക്കി പ്രതിരോധിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആ പദവിയിൽ തുടരാൻ സാധിക്കുമോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.വി. ജോര്‍ജുകുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള ഒന്നാമത് അഖില യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഷ്‌ഫോര്‍ഡില്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് അതിവിപുലലമായി നടന്നു. രാവിലെ 10 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

യു.കെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തുകയും, വാശിയേറിയ മത്സരങ്ങള്‍ 4 കോര്‍ട്ടുകളിലായാണ് ക്രമികരിച്ചിരുന്നത്. പ്രസ്തുത മത്സരങ്ങള്‍ ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.
അതികഠിനമായ പ്രാഥമിക റൗണ്ടിന് ശേഷം മത്സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയും, ക്വാര്‍ട്ടര്‍ കടന്ന് ജിന്‍സ്, ലെവിന്‍ എന്നിവരടങ്ങിയ നോര്‍ത്താംപ്ടണ്‍, ജോമ്പിയും സിനുവും അണിനിരന്ന വോക്കിംഗ്, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു, പ്രവീണ്‍, മെയ്ഡ് സ്റ്റോണിനെ പ്രതിനിധീകരിച്ച് നിപ്പിയും അമലും സെമിഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടി.

വാശിയേറിയ സൈമിഫൈനലുകള്‍ക്ക് ശേഷം നോര്‍ത്താംപ്ടണും മെയ്ഡ് സ്റ്റോണും ഫൈനലില്‍ പ്രവേശിക്കുകയും മറ്റ് രണ്ട് ടീമുകള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടി. വോക്കിംഗില്‍ നിന്നുള്ള ജോബിയും സിനുവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. അത്യന്ത്യം ആവേശം നിറഞ്ഞ കലാശപോരില്‍ നോര്‍ത്താംപ്ടണ്‍ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മെയിഡ് സ്റ്റോണിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിന്‍സും ലെവിനും കെ.വി ജോര്‍ജ്ജുകുട്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടി നിപ്പി, അമല്‍ എന്നിവര്‍ക്ക് 125 പൗണ്ടും ട്രോഫിയും മുന്നാം സ്ഥാനം നേടിയ ജോബിയും സിനുവിനും 75 പൗണ്ടും സമ്മാനം നല്‍കുകയുണ്ടായി. ജസ്റ്റിന്‍ ജോസഫ്(പ്രസിഡന്റ്), മോജി ജോളി(വൈസ്. പ്രസിഡന്റ്), സിജോ ജെയിംസ്(ജോ. സെക്രട്ടറി), ജെറി ജോസ്(ട്രഷറര്‍) എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
തോമസ്, ജോണ്‍സണ്‍ തോമസ്, ബൈജു, രാജീവ്, സോനു, ജോണ്‍സണ്‍ മാത്യൂസ്, ഡോ. റിതേഷ്, ജോജി കോട്ടക്കല്‍, ജോളി ആന്റണി, ജോളി തോമസ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സാംചീരന്‍, സജി ഗോപാലന്‍, സോജാ മധു, സൗമ്യ, ലിന്‍സി, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഏവര്‍ക്കും ഇഷ്ടപ്പെട്ടു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിന്റെ ലോഗോ ”ഉദയം” അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് പ്രോഗ്രാം കമ്മറ്റി കണ്‍വിനര്‍ ജോണ്‍സണ്‍ മാത്യൂസിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ത്ത ഏവരോടും ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ നന്ദി, സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി.

സജ്ജീകരണത്തിലും ആതിഥേത്വത്തിലും മികച്ച നിലവാരം പുലര്‍ത്തിയെന്ന് മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
‘ഉദയം’
…………………….
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്മസ്, പുതുവത്സര ആഘോഷം ‘ഉദയം’-2019 ജനുവരി 5-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ക്ക് 2018 ഡിസംബര്‍ 4-ാം തിയതി വെള്ളിയാഴ്ച്ച മുതല്‍ കരോള്‍ സര്‍വീസോടെ തുടക്കം ആരംഭം കുറിച്ചു. തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയതും പഴയതുമായ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസംബര്‍ 22-ാം തിയതി നടക്കുന്ന പുല്‍ക്കൂട് മത്സരത്തിന് അത്യാകര്‍ഷകമായ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നല്ല 50 തൊഴിലിടങ്ങളില്‍ ഒന്നായി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്ത പ്രമുഖ ഐടി കമ്പനിയായ ലിറ്റ്മസ്7 സ്‌പോണ്‍സര്‍ ചെയ്യുന്ന ലിറ്റ്മസ്7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍ ഡിസംബര്‍ 16ന് ഫോര്‍ട്ടുകൊച്ചി വെളി വെളിയില്‍ സംഘടിപ്പിക്കും. കൊച്ചിന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷനാണ് സംഘാടകര്‍. വളര്‍ന്നുവരുന്ന തലമുറക്ക് ആരോഗ്യം സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്നതിനായും പശ്ചിമകൊച്ചിയുടെ പൈതൃക വൈവിധ്യം സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാരിലേക്ക് എത്തിക്കുന്നതിനുമായാണ് ഓട്ടം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. 15 കിലോമീറ്റര്‍ മത്സരവിഭാഗത്തിലും 5 കിലോമീറ്റര്‍ മത്സരേതര വിഭാഗത്തിലും ആയിട്ടാണ് ഓട്ടം. 15 കിലോമീറ്റര്‍ വിഭാഗം ഐഎന്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ സൈമണ്‍ മത്തായി രാവിലെ 5.30ന് ഫ്‌ളാഗ്ഓഫ് ചെയ്യും. 5 കിലോമീറ്റര്‍ വിഭാഗം രാവിലെ 6.30 ന് മുംബൈ ജിഎസ് ടി കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ആണ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്.
ഓപ്പണ്‍ വിഭാഗത്തിലും വെറ്ററന്‍ വിഭാഗത്തിലും സീനിയര്‍ വെറ്ററന്‍ വിഭാഗത്തിലുമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. കെ.വി തോമസ് എം.പി, കെ ജെ മാക്‌സി എം എല്‍ എ, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ ഷീബ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ വിവിധ വിഭാഗത്തിലുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പല വിഭാഗത്തിലുള്ള ഓട്ടക്കാര്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ പയ്യന്നൂര്‍ സ്വദേശി രജീഷ് കൃഷ്ണന്‍, ക്രച്ചസ് ഉപയോഗിച്ച് ഓടുന്ന ബേബി ജോര്‍ജ്, ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി അതില്‍ നിന്നും മോചിതനായ പത്ത് വയസ്സുകാരന്‍ അജ്മല്‍ ആസിഫ്, ലോകഅത്ലറ്റിക്‌സ് മത്സരങ്ങളില്‍ നിന്നും അയേണ്‍ മാന്‍ പദവി കരസ്ഥമാക്കിയ കേരളത്തിലെ ജോബി പോള്‍, ശിവ സതീഷ് എന്നിവരും ഏറ്റവും കൂടുതല്‍ മാരത്തോണില്‍ പങ്കെടുത്തിട്ടുള്ള മുംബൈ സ്വദേശി വിട്ടല്‍ കാംബ്ലെ, എന്നിവര്‍ ഉള്‍പ്പെടെ വിദേശികളും സ്വദേശികളുമായ രണ്ടായിരത്തോളം പേര്‍ ആണ് രണ്ടു വിഭാഗങ്ങളിലായി ഓടുന്നത്. മൂന്നര വയസ്സുകാരന്‍ മുതല്‍ എണ്‍പത്കാരി വരെ ഓട്ടത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊച്ചിയുടെ പൈതൃക വഴികളിലൂടെയുള്ള ഈ ഫോര്‍ട്ടുകൊച്ചി ഹെറിറ്റേജ് റണ്‍ ഭാവിയില്‍ കേരളത്തിലെ, വിശേഷിച്ച് കൊച്ചിയുടെ ടൂറിസം മാപ്പില്‍ ഇടം പിടിപ്പിക്കുന്ന ഒരു മാരത്തോണ്‍ മത്സരമായി വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘റണ്‍ ഫോര്‍ കേരള’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഈ പരിപാടിയുടെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലിറ്റ്മസ്7 ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കൊച്ചുപിള്ള കൈമാറുമെന്ന് കൊച്ചിന്‍ കോളേജ് അലൂംനി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി പി സലിം കുമാര്‍ അറിയിച്ചു.
ജനറല്‍ കണ്‍വീനര്‍ പി ജി വിദ്യ, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് എന്നിവരും ലിറ്റ്മസ്7 കമ്പനിയെ പ്രതിനിധീകരിച്ച് അജി തോട്ടുങ്കലും കൃഷ്ണകുമാര്‍ ഉണ്ണിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വെള്ളിയാമറ്റം: കാലവര്‍ഷക്കെടുതിയില്‍ വീടും 12 സെന്റ് സ്ഥലവും നഷ്ടപ്പെട്ട ഓട്ടോ ടാക്‌സി ജീവനക്കാരനായ മനോജിനെ തേടി കടല്‍ കടന്നെത്തിയ പ്രളയസഹായം ആശ്വാസമാകുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് വേങ്ങത്താനത്ത് മനോജും ഭാര്യ സിന്ധുവും ഏകമകനായ അജയ്‌യും അന്തിയുറങ്ങാന്‍ വീടില്ലാതായിട്ട് 5 മാസമായി.
സര്‍ക്കാര്‍ നല്‍കിയ 10000 രൂപ അല്ലാതെ സ്ഥലം വാങ്ങാനോ, വീട് നിര്‍മ്മിക്കാനോ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ മാനസികമായി തകര്‍ന്ന് കഴിയുമ്പോളാണ് പ്രളയ സഹായം കടല്‍ കടന്ന് ഇവര്‍ക്കെത്തിയത്. ഇംഗ്ലണ്ടിലെ ടോണ്ടന്‍ മലയാളി അസോസിയേഷനാണ് ഒരു ലക്ഷം രൂപയുടെ സഹായം ഇവര്‍ക്ക് നല്‍കിയത്. ടോണ്ടന്‍ മലയാളി അസോസിയേഷ്ന്‍ കേരളത്തിലെ പ്രളയ മേഖലകളില്‍ നേരിട്ട് സഹായമെത്തിച്ചു നല്‍കാന്‍ എടുത്ത തീരുമാനത്തില്‍ ഒരു പങ്കാണ് താമസം തുടങ്ങി ഒരു മാസം മാത്രമായ പുതിയ വീട് തകര്‍ന്ന് എല്ലാം നഷ്ടപ്പെട്ട മനോജിന് നല്‍കിയത്.
അറക്കുളം സ്വദേശിയും പ്രവാസിയുമായ ബിജു ഇളംതുരു ത്തിയിലും, തെക്കും ഭാഗം സ്വദേശി സിജോ വള്ളിയാനിപുറവും സുഹൃത്തായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡോ. അജിത് എം.കെ. പ്രസിഡന്റും ബോബി ചാക്കോ സെക്രട്ടറിയുമായ പ്രവാസി സംഘടനയുടെ സഹായം മനോജിനും കുടുംബത്തിനും ഉറപ്പാക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിന രാത്രിയില്‍ ദൈവത്തിന്റെ നിയോഗം പോലെ തന്റെ ജീവനായ ഭാര്യയും മകനെയും മറ്റൊരു വീട്ടിലാക്കി ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനം തിരുവനന്തപുരത്തിന് തിരിച്ച് വിട്ടപ്പോള്‍ വെള്ളിയാമറ്റം സ്വദേശിനിയെ കൂട്ടികൊണ്ടു വരുന്നതിനായി തിരുവല്ലയ്ക്ക് പോയതും അന്ന് ഉണ്ടായ മഹാ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടതും ഇന്നും ഞെട്ടലോടുകൂടിയാണ് മനോജും കുടുംബവും ഓര്‍ക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വെള്ളിയാമറ്റത്തെ വീട്ടിലെത്തി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കൂടിയായ എം. മോനിച്ചന്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ചെക്ക് മനോജിനും ഭാര്യ സിന്ധുവിനുമായി കൈമാറി. ബ്ലോക്ക് മെമ്പര്‍ മര്‍ട്ടില്‍ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു കുട്ടപ്പന്‍, വെള്ളിയാമറ്റം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, സെബാസ്റ്റ്യന്‍ കാവുങ്കല്‍, കെ.എം. രവീന്ദ്രനാഥ് കോട്ടൂര്‍, വിക്ടര്‍ സിറിയക് കൂമ്പുങ്കല്‍, ഷൈല ജോയി തൊട്ടിയില്‍ എന്നിവരും സന്നിഹിതരായിരുന്നു.
Глобальная космонавтика и различные информативные технологии, руководствуясь объективному закону научно-технического прогресса, продолжают свое передовое движение и рост, спровоцированное полвека вспять. Еще в конце прошедшего столетия мы начали сталкиваться с логическими следствиями активного формирования техники. Это преступность, естественные и техногенные катастрофы, угрожающие нашему жизни. Уже с средины века мир в силах повстречаться с неслыханным кризисом, а к 2080-м годам — с настоящей катастрофой. (more…)
മഹാ പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയില്‍ലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്‍കി സഹായിച്ചു. രണ്ട്‌ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് നല്‍കി.
സരോജിനി- മുട്ടം, ബീനാ സത്യന്‍- പൊന്‍മുടി, സിബി- താന്നികണ്ടം, വിദ്യാ, ദിവാകരന്‍, അപ്പച്ചന്‍, മാത്യുകുട്ടി- ഉപ്പുതോട്. തുടങ്ങിയവര്‍ക്ക് തുക കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ പ്രളയ സഹായ നിധിയിലേക്ക് സഹായിച്ച ഏവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയില്‍ലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ചാരിറ്റി വഴി ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
В область грандиозных работ интегрируются исследования из многих учено-технологических сфер, именно в связи с этим астронавтика сегодня оказывает существенное действие на жизнь населения земли. На данный момент частью экономико-хозяйственной активности и культурной жизни общества сделались навигация, природный, техногенный и террористический мониторинг, тв и связь, которые были бы невыполнимы без мировых исследований. (more…)
ജെഗി ജോസഫ്
വയലിനിലെ മഹാത്ഭുതം ബാലഭാസ്‌കര്‍ അകാലത്തില്‍ നമ്മെ വിട്ടകന്നപ്പോള്‍ ഒരു നിമിഷം ചുറ്റുമുള്ള ലോകം സ്തംഭിച്ചതായി തോന്നിയവരാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. തന്റെ വയലിന്‍ സംഗീതത്തിലൂടെയും നിഷ്‌കളങ്കമായ ചിരിയുമായി വേദികളില്‍ സംഗീതാസ്വാദകരുടെയും സാധാരണക്കാരുടെയും ഹൃദയത്തില്‍ ചേക്കേറിയ ബാലഭാസ്‌കര്‍ ഇപ്പോഴും നമ്മുടെയുള്ളില്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഒരുവട്ടം കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് വേദിയില്‍ വയലിന്‍ തന്ത്രികളിലൂടെ ആ മഹാനുഭാവന് പ്രണാമം അര്‍പ്പിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്ത് കൂടിയായ വയലിനിസ്റ്റ് സുരാജാണ് ബ്രിസ്‌ക അംഗങ്ങളെ ആ ഓര്‍മ്മകുറിപ്പിലൂടെ ഒരുവട്ടം കൂടി കൂട്ടിക്കൊണ്ടുപോയത്.

സുരാജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് ഇക്കുറി ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ഹൃദ്യമായി കൊണ്ടാടിയത്. മറ്റൊരു സുപ്രധാനമായ കര്‍മ്മം കൂടി ഈ വട്ടം ബ്രസ്‌കയ്ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നു. പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക അംഗങ്ങളുടെ ഒരു ചെറിയ സഹായം. ആ ആഹ്വാനം ഉയര്‍ന്നത് മുതല്‍ ലഭിച്ച മികച്ച പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ സ്വരൂപിച്ച ധനത്തില്‍ പ്രതികരിച്ചുവെന്ന് തറപ്പിച്ച് പറയാം. 5000 പൗണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി ബ്രിസ്‌ക അംഗങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ശേഖരിക്കപ്പെട്ടത്.

അകാലത്തില്‍ നമ്മെ വിട്ടുപോയ ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് സുരാജ്, ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, ബ്രിസ്‌ക ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി വിന്റര്‍ ഗാതറിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിസ്‌ക നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് മുതല്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായങ്ങള്‍ വരെ ഉള്‍പ്പെട്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ളെക്കുറിച്ച് സമഗ്രമായി സംസാരിച്ച അദ്ദേഹം ഈ ദൗത്യങ്ങളില്‍ കൈകോര്‍ത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

ബ്രിസ്‌ക സ്പോര്‍ട്സിലും, ജിസിഎസ്ഇയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും ബ്രിസ്‌ക പ്രസിഡന്റും, മുഖ്യാതിഥി സുരാജും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. കേരളത്തിന്റെ പ്രളയദുരിതം പരിഗണിച്ച് ഇക്കുറി ഓണാഘോഷം ഒഴിവാക്കിയതിനാലാണ് സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിംഗില്‍ വിതരണം ചെയ്തത്.

വേദിയില്‍ നൃത്തത്തിന്റെ ചടുലതാളങ്ങളുമായി ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സിലെ നൃത്ത അധ്യാപിക ദുര്‍ഗ്ഗ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും ഗാനാലാപനവും സദസ്സിന്റെ കൈയടി നേടി. മോഹിനിയാട്ടവും, ഭരതനാട്യവും, സിനിമാറ്റിക് ഡാന്‍സിനും പുറമെ ബ്രിസ്റ്റോളിലെ പ്രശസ്ത ഗായകര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി. പിന്നീട് ത്രസിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സുമായി ലോയ്സ് ആന്‍ഡ് ടീമും രംഗത്തെത്തി. ബോളിവുഡിലെ ഫാസ്റ്റ് നമ്പറുകള്‍ക്കൊപ്പം ഇവര്‍ വേദിയില്‍ ആഘോഷത്തിന്റെ നിറവ് സമ്മാനിച്ചു. പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങി നൃത്തം ചെയ്തുകൊണ്ടാണ് ടീം വിസ്മയിപ്പിച്ചത്.
ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വയലിനില്‍ ബാലഭാസ്‌കറിന്റെ പ്രിയ ഗാനങ്ങള്‍ ആലപിച്ചു. വേദിയെ വികാരനിര്‍ഭരമാക്കിയ നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്. ഒപ്പം വാദ്യ ഉപകരണമായ ഓടക്കുഴലിലും മനോഹരമായ ഗാനങ്ങള്‍ അവതരിപ്പിച്ചു. ബ്രിസ്‌കയുടെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ ഊഴമായിരുന്നു അടുത്തത്. റോജി ചെങ്ങനാശേരിയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോളിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരാപാടി മികച്ച നിലവാരം പുലര്‍ത്തി.

കേരളത്തിന്റെ കണ്ണീരൊപ്പാനായി ബ്രിസ്‌ക ചാരിറ്റിയുടെ ഭാഗമായി നടത്തിയ റാഫിളില്‍ ഭാഗ്യം റെജി തോമസിനൊപ്പമായിരുന്നു. യുകെയിലെ പ്രശസ്ത മോര്‍ട്ട്ഗേജസ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്സ് സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിനാണ് റെജിക്ക് സമ്മാനമായി ലഭിച്ചത്. അംഗങ്ങള്‍ക്കായി രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ മുഖ്യ കോഡിനേറ്ററും, ലിറില്‍ അവതാരകയായിരുന്നു. ലൈറ്റ്ആന്റ് സൗണ്ട്‌സ് ജിജി ലൂക്കോസ് കൈകാര്യം ചെയ്തു. പരിപാടി മികച്ച വിജയമാക്കാന്‍ യത്നിച്ച എല്ലാവര്‍ക്കും ബ്രിസ്‌ക പിആര്‍ഒ ജെഗി ജോസഫ് നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടു കൂടിയാണ് ബ്രിസ്‌കയുടെ വിന്റര്‍ഗാതറിംഗിന് തിരശീല വീണത്. ഏറെക്കാലം മനസ്സില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിന്‍ര്‍ ഗാതറിംഗ് കടന്നുപോയത്.

ബ്രിസ്‌കയുടെ ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് വിന്റര്‍ ഗാതറിംഗ് സംഘടിപ്പിച്ചത്. ഉടന്‍ ചേരുന്ന എക്സിക്യൂട്ടീവില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. നേരത്തേ നാലരയോടെ ചേര്‍ന്ന ബ്രിസ്‌ക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മാനുവല്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍സന്‍ മേനാച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബിജു കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കുകളും ജനറല്‍ ബോഡി ഏക കണ്ഠേന പാസാക്കി. ബ്രിസ്‌ക സ്വരൂപിച്ച അയ്യായിരം പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ജനറല്‍ ബോഡിക്ക് ശ്രീനിവാസ് നന്ദി രേഖപ്പെടുത്തി.