ലണ്ടന്‍ : ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ശ്രീ ഗുരുവായൂരപ്പന്റെ പൂര്‍ണ്ണ അനുഗ്രഹത്തോടെ നവംബര്‍ 24ന് അരങ്ങേറി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസുകളോടൊപ്പം, പദ്മശ്രീ ഭരത് സുരേഷ്ഗോപി എം.പി, പദ്മശ്രീ ജയറാം, ഗായകന്‍ ശ്രീ വേണുഗോപാല്‍, നടന്‍ ശ്രീ ദേവന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിനെ ആശംസകള്‍ അറിയിക്കുകയുണ്ടായി.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ലണ്ടനിലെ സംഗീതാസ്വാദകര്‍ക്ക് കര്‍ണാടക സംഗീതത്തിന്റെ മധുരമായ അനുഭവമാണ് സംഗീതോത്സവം സമ്മാനിച്ചത്. വിശിഷ്ട അഥിതി ആയിരുന്ന ശ്രീ രാജമാണിക്യം IAS, ശ്രീ സമ്പത്ത് ആചാര്യ, ശ്രീ രാജേഷ് രാമന്‍, ശ്രീ അശോക് കുമാര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ്, ശ്രീ സുധാകരന്‍ പാലാ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.
കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് അഞ്ചാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറില്‍ പരം കലാകാരന്‍മാര്‍ ജാതിമത ഭേദമന്യേ ഗുരുവായൂരപ്പസന്നിധിയില്‍ നാദോപാസന ചെയ്തു. കര്‍ണാടിക്, ഹിന്ദുസ്ഥാനി, ഇന്സ്ട്രുമെന്റല്, മുതലായ വിവിധ സംഗീതശാഖകളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ സംഗീത മഴ പെയ്യിച്ച സംഗീതോത്സവം യുകെ സമയം വൈകുന്നേരം 5 മണിക്ക് തുടങ്ങി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 മണി വരെ നീണ്ടു നിന്നു.
വാതാപി ഗണപതിം, നഗുമോ, ബണ്ടുരീതിക്കോലു, ഭാഗ്യദാ ലക്ഷ്മി ബാരമ്മ, എന്തരോ മഹാനുഭാവുലു എന്നീ കൃതികളും, നിരവധി ഹൃദ്യമായ മറ്റു കീര്‍ത്തനങ്ങളും രാഗലയവിസ്മയം തീര്‍ത്തു. ഈ വര്‍ഷത്തെയും സംഗീതോത്സവത്തിനു അനുഹ്രഹിത ഗായകന്‍ ശ്രീ രാജേഷ് രാമന്‍ നേതൃത്വം നല്‍കി. അവതാരകരായ ഗോപി നായര്‍ , സുപ്രഭ. പി. നായരുടെയും അവതരണം സംഗീതോത്സവത്തിനു കൂടുതല്‍ ഹൃദ്യത നല്കി.
അടുത്തവര്‍ഷത്തെ വിപുലമായ സംഗീതാര്‍ച്ചനയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ലണ്ടന്‍ ഹിന്ദുഐക്യവേദി ആരംഭിച്ചു. നമ്മുടെ മഹത്തായ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ വന്‍ വിജയമായി ആഘോഷിക്കപ്പെടുന്നതില്‍ എല്ലാ സംഗീത പ്രേമികളോടും, കലാകാരന്മാരോടും, ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരോടും മലയാളം ചാനലുകളോടും ഉള്ള നന്ദി തെക്കുംമുറി ഹരിദാസ് രേഖപ്പെടുത്തുകയുണ്ടായി.
സീറോ മലബാര്‍ സഭ പിതാവ് കര്‍ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരി നവംബര്‍ മാസം 30-ാം തിയതി വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ബര്‍മിംഹാമിലെ സാള്‍ട്ട്‌ലി ദേവാലയം സന്ദര്‍ശിക്കുമ്പോള്‍ ഏറ്റവും വലിയ സവിശേഷത എതിരേല്‍ക്കാന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെക്കാള്‍ കൂടുതല്‍ ആവേശത്തോടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോങ്‌ലി പിതാവിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സമൂഹമാണെന്നുള്ളതാണ്. മറ്റു പ്രധാന പരിപാടികള്‍ മാറ്റിവെച്ചിട്ട് ബഹുമാനപ്പെട്ട് ബര്‍ണാഡ് ലോങ്‌ലി പിതാവ് നേരിട്ട് പങ്കെടുക്കുന്നത് സീറോ മലബാര്‍ സമൂഹം ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയില്‍ മുഴുവനിലും ഉളവാക്കിയ ഉണര്‍വ്വിന്റെയും ആത്മവിശ്വാസത്തിന്റെയും അലയടികളുടെ വ്യക്തമായ അടയാളമാണ്.
ഡാള്‍ട്ടിലിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയം സീറോ മലബാര്‍ സഭയുടെ ഉപയോഗത്തിനായി ദാനമായി നല്‍കുകയും കുട്ടികളുടം വിശ്വാസ പരിശീലനത്തിനായി അടുത്തുള്ള കാത്തലിക് സ്‌കൂളില്‍ സൈകര്യം അനുവദിക്കുകയും ചെയ്ത ഇംഗ്ലീഷ് സമൂഹം ഇപ്പോള്‍ വെദികരുടെ താമസത്തിനും ഉപയോഗത്തിനുമായി പള്ളിയോടു ചേര്‍ന്നുള്ള പ്രസ്ബിറ്ററി ആധുനിക രീതിയില്‍ പുനരുദ്ധരിക്കുകയാണ്.
വര്‍ഷങ്ങളായി സീറോമലബാര്‍ സഭയുടെ ചാപ്ലിയന്മാരായി സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മന, ഫാ. ജെയ്‌സണ്‍ കരിപ്പായി തുടങ്ങിയവരുടെയും നാമത്തില്‍ ഫാ. ടെറിന്‍ മുല്ലക്കര, ഫാ ജോര്‍ജ് എട്ടുപറയില്‍ എന്നിവരുടേയും ശ്രമത്തിന്റെ ഫലമായി ഇംഗ്ലീഷ് സമീഹവും സീറോ മലബാര്‍ വിശ്വാസികളും തമ്മില്‍ രൂപപ്പെട്ട വലിയ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമായിരിക്കും ഈ വെള്ളിയാഴ്ച്ച നടക്കുന്ന വലിയ പിതാവിന്റെ സന്ദര്‍ശനവും മിഷന്‍ പ്രഖ്യാപനവും. നോര്‍ത്ത്ഫീല്‍ഡ്, സ്റ്റെച്ച്‌ഫോര്‍ഡ്, വാംലി എന്നീ ചെറിയ സമൂഹങ്ങള്‍ ചേര്‍ന്ന് സെന്റ് ബനഡിക്ട് മിഷനും സെഡ്ജലി, വാല്‍ഡാല്‍, ടെല്‍ഫോര്‍ഡ്, എന്നീ സമൂഹങ്ങള്‍ ചേര്‍ന്ന് ഔവര്‍ ലേഡി ഓഫ് പെര്‍ച്ച്യല്ഡ ഹെല്‍പ്പ് മിഷനും രൂപികരിക്കപ്പെടുന്ന ധന്യ നിമിഷത്തിങ്ങള്‍.
ബര്‍മിംഹാമിലെ വലിയൊരു വിശ്വാസ സമൂഹത്തിന്റെ വര്‍ഷങ്ങളോളമുള്ള ആഗ്രഹങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പരിശ്രമങ്ങളുടെയും കാത്തിരിപ്പിന്റെയും സാക്ഷാത്കാരമായി കര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന വലിയൊരു അനഗ്രഹമാണ്. പിതാക്കന്മാരുടെ സന്ദര്‍ശനത്തിന്റെയും മിഷന്‍ പ്രഖ്യാപനത്തിന്റെയും അവസാനഘട്ട ഒരുക്കങ്ങളിലാണ് വികാരി ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബര്‍മിംഹാമിലെ വിശ്വാസി സമൂഹം.
ജെറിൻ തോമസ്, ഗെയിന്‍സ്ബറോ
ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും ‘സോറി’ എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ?
2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു.
ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ?
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?
Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ?
ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ?
നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ?
മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്?
സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.
മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം.
ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ?
ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍?
ന്യൂസ് ഡെസ്ക്
കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.
ബിനോയി ജോസഫ്
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ ക്വാളിഫൈയിംഗ് സ്കോർ നേടാനാവാത്തതിനാൽ ഒരു നഴ്സായി യുകെയിൽ രജിസ്റ്റർ ചെയ്യപ്പെടാൻ സാധിക്കാതെ വന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻഎംസിയെ സമീപിക്കാനുള്ള നടപടികൾ ഊർജ്ജിതമായി. യുകെയിലെമ്പാടുമായി എൻഎച്ച്എസ്, പൈവറ്റ് ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലും സീനിയർ കെയറർമാരായും കെയർ അസിസ്റ്റന്റുമാരായും വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ ന്യായമായ ഈ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നേതൃത്വം നല്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറും ലോയറുമായ ബൈജു വർക്കി തിട്ടാലയാണ്.
രജിസ്ട്രേഷനുള്ള മാനദണ്ഡമായി എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഐഇഎൽടിഎസും ഒഇടിയും പാസാകാൻ നിരവധി തവണ പരിശ്രമിച്ചവർ നൂറുകണക്കിനുണ്ട്. നിർഭാഗ്യവശാൽ പലർക്കും വേണ്ട സ്കോർ നേടാനായില്ല. റൈറ്റിംഗിന് സ്കോർ 6.5 ആക്കാനുള്ള നടപടികൾ എൻഎംസി ആരംഭിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി യുകെയിൽ ജീവിക്കുന്ന ഹെൽത്ത് കെയർ പ്രഫഷണലുകൾക്കായി രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ എൻഎംസിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിൽ ബ്രിട്ടീഷ് പാർലമെൻറിൽ ലോബിയിംഗ് നടത്താൻ മുൻകൈയെടുത്ത ബൈജു തിട്ടാല, എൻഎംസിയുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ കാര്യത്തിൽ അനുഭാവ പൂർണ്ണമായ സമീപനം ഉണ്ടാകണമെന്നും ഇവർക്ക് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാൻ കൺസൾട്ടേഷൻ പ്രഖ്യാപിക്കണമെന്നുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം.
കൺസൾട്ടേഷൻ ആവശ്യവുമായി ഹോം സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, എൻഎംസി, പ്രധാനപ്പെട്ട എൻഎച്ച്എസ് ട്രസ്റ്റുകൾ എന്നിവയെ സമീപിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബൈജു വർക്കി തിട്ടാല പറഞ്ഞു. യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ ഹെൽത്ത് സെക്ടറിൽ ഇതര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ഭഗീരഥപ്രയത്നത്തിൽ യുകെ മലയാളികളുടെ പൂർണ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
കൺസൾട്ടേഷൻ ആവശ്യവുമായി എൻഎംസിയെ സമീപിക്കുന്നതിന് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ഏറ്റവും കൃത്യതയോടെ ശേഖരിക്കേണ്ടത് ആവശ്യമാണ്. അതിനായി കോർഡിനേറ്റർമാരെ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ബിനോയി ജോസഫ്, സ്കൻതോർപ്പ് 07915660914
റിന്റോ ജയിംസ്, കവൻട്രി 07870828585
ജെറിഷ് ഫിലിപ്പ് 07887359660
ഈ ക്രിസ്തുമസ്/ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 21-മത് ചാരിറ്റിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്. നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും ഒരു കടാക്ഷം ഈ രണ്ട് കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേയെന്ന് ഇടുക്കി ജില്ലാ സംഗമം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയിലേക്ക് എട്ടോളം അപ്പീലുകള്‍ ആണ് ലഭിച്ചത്. അതില്‍ എല്ലാവര്‍ക്കും സഹായം ആവശ്യമാണങ്കിലും അതില്‍ ഏറ്റവും ആത്യാവശ്യമായ രണ്ട് അപ്പീലുകള്‍ ആണ് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഈ വര്‍ഷം തെരഞ്ഞെടുത്തത്.
ആദ്യ ചാരിറ്റി നല്കുന്നതിനായി തെരഞ്ഞെടുത്തത് ഇടുക്കി ജില്ലയില്‍ തോണിതടിയില്‍ (മേരികുളം) ഉള്ള മൂന്ന് വയസുകാരന്‍ അശ്വിനാണ്. ബുദ്ധിമാന്ദ്യമുള്ളതും, നടക്കാന്‍ കഴിയാതെ ശാരീരിക വൈകല്യമുള്ള അശ്വിന്‍ കിടന്നുറങ്ങുന്നത് എട്ട് കവുങ്ങിന്‍ പാളികള്‍ മണ്ണില്‍ കുത്തിയിറക്കി അതില്‍ കറുപ്പും, നീലയും ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. പെരിയാറിന്റെ കരയായതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രത്തില്‍ അവന് അടച്ചുറപ്പുള്ള വീടുണ്ടാക്കാന്‍ കൂലിപ്പണിക്കാരനായ പിതാവിനോ, ശ്വാസകോശത്തിന് കഠിനരോഗം ബാധിച്ച മാതാവിനോ കഴിയില്ല. 2019ല്‍ അശ്വിന് അടച്ചുറപ്പുള്ള ഒരു വീട് പണിത് നല്കാമെന്ന ഒരു ഉദ്യമത്തിന് ഇറങ്ങുകയാണ്. അതിന് നിങ്ങള്‍ ഏവരുടെയും പിന്തുണയും, പ്രോത്സാഹനവും ആവശ്യമാണ്. ഈ കുടുംബത്തിന്റെ വേദന നമ്മുടെ കൂടെ വേദന ആയി കാണണമെന്ന് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സ്‌നേഹിതരെയും ഓര്‍മ്മിപ്പിക്കുന്നു..
രണ്ടാമത്തെ ചാരിറ്റി നല്കുന്നതിനായി തിരെഞ്ഞടുത്തത് എടുത്തത്, ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍, മങ്ങാട്ട് കവലയില്‍ താമസിക്കുന്ന മുരളീധരനും കുംടുംബത്തിനും ആണ്. ആറിന്റെ ്തീരത്തുള്ള 7 സെന്റ് സ്ഥലത്ത് മുരളിധരനും കുടുംബവും താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വെള്ളം കേറി വീട് മൂന്നു ദിവസത്തോളം വെള്ളത്തിനടിയിലായി മണ്‍കട്ടകൊണ്ടു പണിത വീട് താമസിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയതു കൊണ്ട് അടുത്ത വീട്ടിലെ വിറകു പുരയില്‍ താമസിച്ചു പോകുന്നു. ഓട്ടോ വാടകക്ക് എടുത്തു ഓടിച്ചു കിട്ടുന്ന കാശു കൊണ്ടാണ് ജീവിക്കുന്നത്. രണ്ടു കുട്ടികളും ഭാര്യയും ആയി ജീവിക്കുന്ന മുരളീധരനും കുടുംബത്തിനും ഒരു വീടെന്ന ആഗ്രഹം സാധ്യമാകാന്‍ നല്ലവരായ നിങ്ങളുടെ ഏവരുടെയും സഹായത്തിനായി അപേക്ഷിക്കുന്നത്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ചാരിറ്റിക്ക് നമ്മുടെ രക്ഷാധികാരി ആയ ഫാദര്‍: റോയി കോട്ടക്കുപുറം ആദ്യ തുക കൈമാറി, ആശംസകള്‍ നേര്‍ന്നു. ചാരിറ്റിയില്‍ ലഭിക്കുന്ന തുക ഈ രണ്ട് കുടുംബങ്ങള്‍ക്ക് ആയി കൊടുക്കുന്നതാണ്. നമ്മുടെ ഈ രണ്ടു ചാരിറ്റിയും വഴി ഓരോ വ്യക്തിയും കൊടുക്കുന്ന ചെറിയ സഹായത്താല്‍ ഈ രണ്ട് കുടുംബങ്ങള്‍ക്ക് ചെറിയ കൈത്തിരി തെളിക്കാന്‍ സാധിക്കട്ടെ. നമ്മുടെ കൂട്ടായ്മ നടത്തുന്ന ഈ ചാരിറ്റി പ്രവര്‍ത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതിക്ഷിക്കുന്നു.
ഈ ചാരിറ്റി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
മണമ്പൂര്‍ സുരേഷ്
പ്രമുഖ ചിന്തകനും വാഗ്മിയും ഗ്രന്ഥകര്‍ത്താവും ആയ പ്രൊഫസര്‍ സുനില്‍ പി. ഇളയിടത്തിനെതിരെയുള്ള വധ ഭീഷണിക്കും, യൂണിവേഴ്‌സിറ്റി ഓഫീസില്‍ കയറി ആക്രമണം നടത്തിയതിനും എതിരെ ലണ്ടനില്‍ പ്രതിഷേധം നടന്നു. ഈ അക്രമത്തില്‍, യോഗം ശക്തമായ അമര്‍ഷം രേഖപ്പെടുത്തി. ഒപ്പം ഇത് പോലെ സാംസ്‌കാരിക ഫാസിസത്തിന് വിധേയരാകുന്ന ശ്രീചിത്രന്‍, സണ്ണി എം കപിക്കാട് തുടങ്ങിയവര്‍ക്കൊപ്പവും എപ്പോഴും ഉണ്ടാവും എന്നും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാംസ്‌കാരിക കേരളത്തിനു അപമാനം വരുത്തുന്ന കാര്യങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ പൊരുതി നേടിയ നേട്ടങ്ങള്‍ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ അടിയറവു വയ്ക്കാനാവില്ലെന്നു യോഗം ഐകകണ്‌ഠ്യേന പറഞ്ഞു.
യൂജിന്‍ അയ്‌നെസ്‌കൊയുടെ കാണ്ടാമൃഗം എന്ന വിഖ്യാത ഫ്രഞ്ച് നാടകത്തെ അനുസ്മരിപ്പിക്കുന്ന ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇന്ന് കടന്നു പോകുന്നത് എന്ന് ഡോ മിര്‍സ പറഞ്ഞു. ജാതി മത വര്‍ഗീയ വിദ്വേഷങ്ങളുടെ പേക്കോലങ്ങള്‍ തുള്ളിയാടുന്ന, ഭീതിയുടെയും, വെറുപ്പിന്റെയും, കാണ്ടാമൃഗങ്ങള്‍ മുക്രയിട്ടലറുന്ന കാലം, നാം നോക്കി നില്‍ക്കെ നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി പരിണമിക്കുന്നു. നമ്മുടെ പ്രിയ സുഹൃത്തുക്കള്‍, നവോഥാന പ്രസ്ഥാനത്തോടൊപ്പം പണ്ട് നടന്ന ചങ്ങാതികളടക്കം, ജാതിയുടെയും മതത്തിന്റെയും വെറി പൂണ്ട് മനുഷ്യാകാരം വെടിയുന്നത് ഭീതിദമായ കാഴ്ചയാണ്. എങ്കിലും കാണ്ടാമൃഗം എന്ന നാടകത്തിലെ നായകനില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ബെറിഞ്ചര്‍, സുഹൃത്തുക്കളെല്ലാം എന്തിനു തന്റെ പ്രിയ സഖിയടക്കം കാണ്ടാമൃഗമായി പരിണമിക്കുന്നത് കണ്ടിട്ടും ബെറിഞ്ചര്‍ പറയുന്നു: ”നമുക്ക് ചെറുത്തു നിന്നെ പറ്റൂ. നമുക്ക് മനുഷ്യരായി തുടര്‍ന്നേ പറ്റൂ.” സാംസ്‌കാരിക ഫാഷിസത്തിന്റെയും, അക്രമത്തിന്റെയും, അഴുക്കു നിലങ്ങളിലേക്ക് സാധാരണ മനുഷ്യരടക്കം ഊളിയിടുന്ന ഇക്കാലത്ത് സുനില്‍ പി ഇളയിടവും, ശ്രീചിത്രനും ഒക്കെ ഉയര്‍ത്തുന്ന പ്രതിരോധങ്ങളെ പിന്തുണയ്‌ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം നമുക്ക് പിന്നാലെ വരുന്ന തലമുറകളോടുള്ള നമ്മുടെ പരമമായ കടമയും.
ഇന്നത്തെ ഈ ഇരുട്ടിനെ മറികടക്കേണ്ടത് ശ്രീനാരായണ ഗുരുവും, അംബേദ്കറും, ജവഹര്‍ലാല്‍ നെഹ്രുവും കാട്ടിയ വെളിച്ചത്തിലൂടെ ആണ്. അവരെയാണ് നമ്മള്‍ ആഘോഷിക്കേണ്ടത്. നമ്മള്‍ തിരിച്ചു പോണം എന്നാണീ ഇരുട്ടിന്റെ ശക്തികള്‍ പറയുന്നത്. ഇല്ല ഇരുട്ടിലേക്ക് പോകാന്‍ നമുക്ക് മനസ്സില്ല എന്ന് ജോസ് ആന്റണി പറഞ്ഞു.
വിദ്യാസമ്പന്നനാണ് മലയാളി എന്ന് അഭിമാനിച്ചിരുന്ന നമ്മള്‍ ഇന്ന് ലോകത്തിനുമുമ്പില്‍ ലജ്ജിക്കേണ്ടിവരുന്ന അവസ്ഥയിലാണ് എന്ന് ഡോ സന്തോഷ് പിള്ള പറഞ്ഞു. സ്ത്രീയും പുരുഷനും നിയമത്തിന്റെ മുന്നില്‍ തുല്യരാണ് എന്നുപറഞ്ഞ സുപ്രീംകോടതി വിധിക്കെതിരെ സംസ്‌കാരശൂന്യമായി, അക്രമവും ഭീഷണിയും ഉപയോഗിച്ചുകൊണ്ട്, കേരളസമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നിലേക്കു തള്ളിവിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. കാലചക്രം മുന്നോട്ടു മാത്രമേ ഉരുളാറുള്ളൂ. ആചാരങ്ങള്‍ കാലാനുസൃതമായി എന്നും മാറിയിട്ടുണ്ട്, ഇനിയും അവ മാറും എന്ന് ഉറപ്പാണ്.
ഇന്ന് നുണ പ്രചാരണത്തിന്റെ കാലമാണ്- സത്യാനന്തര കാലം. തുടര്‍ച്ചയായി നുണ പറഞ്ഞു അസത്യം സത്യമാക്കി മാറ്റുന്നു. മാധ്യമങ്ങളും ഇവിടെ മാറണം, റേറ്റിങ്ങിന്റെ പിന്നാലെ മാത്രം പോകാതെ മാധ്യമങ്ങള്‍ സമൂഹത്തോടുള്ള കടമ കൂടി നിര്‍വഹിക്കണം ഏന്നു ഇന്ദുലാല്‍ അഭിപ്രായപ്പെട്ടു. കേരളം എന്തായിരുന്നോ അത് അപനിര്‍മ്മാണത്തിനു വിധേയമാവുകയാണ്. പുരോഗമന നേട്ടങ്ങളെ പടിപടിയായി അട്ടിമറിക്കുകയാണ്. ഈ നേട്ടങ്ങളെ തിരിച്ചു പിടിച്ചു മുന്നോട്ടു പോകേണ്ട കാലമാണിതെന്ന് മണമ്പൂര്‍ സുരേഷ് പറഞ്ഞു. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് അല്ലാതെ അക്രമത്തിലൂടെ അല്ല, ഇത് എല്ലാപേരും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് പ്രിയവ്രതന്‍ അഭിപ്രായപ്പെട്ടു.
ഉന്മൂല നാശം വരുത്തുക എന്ന അജണ്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എഴുത്തുകാരുടെ കൊലപാതകങ്ങളിലൂടെ ഇപ്പോള്‍ നമ്മുടെ വീട്ടിനകത്ത് എത്ത്തിനില്‍ക്കയാണ്. ഇതിന്റെ മാരകമായ അപകടം നമ്മള്‍ കാണാതെ പോകരുതെന്നു ജ്യോതി പാലച്ചിറ പറഞ്ഞു. മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രൊഫ ഗോപാലകൃഷ്ണന്‍, പവിത്രന്‍, കൌണ്‍സിലര്‍ ബൈജു തിട്ടാല, മുന്‍കൌണ്‍സിലര്‍ രാജേന്ദ്രന്‍, അജയ കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചു.
മിനി രാഘവന്‍ തന്റെ സന്ദേശം ഫോണിലൂടെ വായിച്ചു. അസത്യത്തിന്റെ ആസുര കാലങ്ങളില്‍ ചിന്തയും ചോദ്യങ്ങളും സത്യാന്വേഷണത്തിന്റെ ദുര്‍ഘടപാതകളാണ്. സത്യത്തിന്റെ ചരിത്രാന്വേഷകന്‍ സുനില്‍ പി ഇളയിടത്തോടൊപ്പം. ചോര മണക്കുന്ന ഇരുള്‍ക്കൂടുകളില്‍, വെളിച്ചത്തിന്റെ സൂര്യകിരണങ്ങള്‍ക്കായി, അപരന്റെ ശബ്ദം സംഗീതമായി കേള്‍ക്കുന്നൊരു പുലര്‍വേളയിലേക്കായി കണ്ണും കാതും തുറന്നു നാം കാത്തിരിക്കുക.
പുരോഗമന നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ആ ആശയങ്ങളുടെ പ്രാധാന്യം മുന്നോട്ടു വയ്ക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്ന് യോഗം തീരുമാനിച്ചു. ‘സംസ്‌കാര’ എന്ന പേരില്‍ ഈ ഗ്രൂപ്പ് ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കും. മുരളി മുകുന്ദന്‍, ഷീജ, ജയശ്രീ തുടങ്ങിയവര്‍ അവരുടെ ഉത്കണ്ഠകളും, ആശയങ്ങളും പങ്കുവച്ചതിനോടൊപ്പം ഇത്തരം കൂടിച്ചേരലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ന്യൂസ് ഡെസ്ക്
ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.
ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.
സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.
ലണ്ടന്‍ : ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനില്‍ കൊടിയേറുകയാണ് നവംബര്‍ 24 ന്. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തില്‍ യു.കെയിലെ സംഗീതോപാസകര്‍ സംഗീതാര്‍ച്ചന ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്തി, ജാതിമത പ്രായഭേദമന്യേ കുട്ടികളും പ്രഗത്ഭരും ശുദ്ധ സംഗീതത്തിന്റെ അലകളുയര്‍ത്തുമ്പോള്‍, ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ കഴിഞ്ഞ വര്ഷങ്ങളിലെ പോലെ തന്നെ ഗുരുപവനപുരിയായി മാറൂം.
നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. ഇത്തവണ നൂറില്‍ പരം നാദോപാസകര്‍ കര്‍ണാടിക്, ഡിവോഷണല്‍, സെമി ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി, ഇന്സ്ട്രുമെന്റല് മുതലായ സംഗീത ശാഖകള്‍ അവതരിപ്പിക്കും.
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരന്‍ ശ്രീ രാജേഷ് രാമന്‍ സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യുകെയിലെ പ്രശസ്ത കലാകാരന്മാരായ ശ്രീ സമ്പത് കുമാര്‍ ആചാര്യ (MA, MPhil സപ്തസ്വര സ്‌കൂള്‍ ഓഫ് മ്യൂസിക്), ശ്രീ സേതു വാരിയര്‍ (ആകാശവാണി നാഷണല്‍ അവര്‍ഡ് ജേതാവ്), ശ്രി ജോസ് ജെയിംസ് (ഗാനഭൂഷണം), ശ്രീ ഘടം പ്രകാശ് (മൃദംഗം), ശ്രി മനോഹരന്‍ രതീഷ്‌കുമാര്‍ (വയലിന്‍), ഹിന്ദുസ്ഥാനി സംഗീത വിദുഷി ശ്രിമതി പ്രാചി റാണഡേ, ശ്രീ സൂരജ് പുട്ടിഗെ (വയലിന്‍/ ഫ്‌ലൂട്ട് – SAARC ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഡല്‍ ജേതാവ്) കൂടാതെ യു.കെയിലെ മറ്റു കലാകാരന്മാരും സംഗീതവിദ്യാര്‍ത്ഥികളും ചേരുമ്പോള്‍ നമ്മുടെ മഹത്തായ സംഗീതപാരമ്പര്യം ഇന്ത്യയ്ക്ക് പുറത്തും ഭദ്രം എന്നത് നിസംശയം പറയുവാന്‍ സാധിക്കും. യുകെയിലെ യുവസംഗീത പ്രതിഭകളായ ജിയാ ഹരികുമാര്‍, ടെസ്സ ജോണ്‍, നിവേദ്യ സുനില്‍, ലക്ഷ്മി രാജേഷ് എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നു. ഗായിക സുപ്രഭയും, ശ്രി ഗോപി നായരും അവതാരകരായി എത്തുമ്പോള്‍, ശ്രി ഉല്ലാസ് ശങ്കരന്‍ ശബ്ദവും.വെളിച്ചവും കൈകാര്യം ചെയ്യുന്നു.
ത്യാഗരാജ സ്വാമികള്‍ രചിച്ച ‘എന്തരോ മഹാനുഭാവുലു’ പഞ്ചരത്നകീര്‍ത്തനാം പാടി, എല്ലാ സംഗീത മഹാനുഭാവര്‍ക്കും പ്രണാമമര്‍പ്പിക്കും. ദീപാരാധനയും അന്നദാനവും കഴിയുന്നതോടു കൂടി സംഗീത മാമാങ്കം കൊടിയിറങ്ങും. യു.കെയിലെ എല്ലാ സംഗീതാസ്വാദകരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നാമത്തില്‍ ശ്രി തെക്കുംമ്മുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു. ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരായ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യ(ബ്രിസ്റ്റോള്‍ ), കൗണ്‍സിലര്‍ ഡോ. ശിവ (Welwyn council) എന്നിവരോടൊപ്പം മുഖ്യാഥിതിയായി രാജാമണിക്ക്യം IAS എത്തുന്നു. ഇതിനോടകം തന്നെ സര്‍ഗ്ഗധനരായ നമ്മുടെ കലാകാരന്‍മായ പത്മശ്രീ സുരേഷ്ഗോപി, പത്മശ്രീ ജയറാം, ശ്രീ ജി വേണുഗോപാല്‍, ശ്രീ ദേവന്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോക്ടര്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരി, വ്യവസായ പ്രമുഖന്‍ ശ്രീ ബി ആര്‍ ഷെട്ടി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക:
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]