വൈവാഹിക ജീവിതത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുന്ന നോബിള്‍ തെക്കേമുറിയ്ക്കും ലിസി നോബിളിനും ആശംസകള്‍ അറിയിക്കുന്നതായി സമീക്ഷ യുകെയിലെ സുഹൃത്തുക്കള്‍. ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ സജീവ പ്രവര്‍ത്തകരായ നോബിളും ലിസിയും പൂളില്‍ താമസിക്കുന്നു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ പഠിക്കുന്ന സനല്‍ എബ്രഹാം, ബോണ്‍മൌത്ത് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പഠിക്കുന്ന സ്നേഹ മരിയ എബ്രഹാം എന്നിവര്‍ മക്കളാണ്.
ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,
പി എംഎഫ് യൂറോപ്പ് ഓസ്ട്രേലിയന്‍ റീജിയന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നതായി പി എം എഫ് ഗ്ലോബല്‍ അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍ (യൂറോപ്പ് -ഓസ്ട്രേലിയന്‍) വര്‍ഗീസ് ജോണ്‍ അറിയിച്ചു. ഫിലോമിന നിലവൂര്‍, ഓസ്ട്രിയ (വനിതാ കോ ഓര്‍ഡിനേറ്റര്‍), എബി പാലമറ്റം, ഓസ്ട്രിയ (പ്രസിഡന്റ്), ഷിജു വര്‍ഗീസ്, ഇറ്റലി (ജനറല്‍ സെക്രട്ടറി), തോമസ് മാത്യു, സ്വിറ്റ്‌സര്‍ലാന്‍ഡ് (ട്രെഷറര്‍), തോമസ് ജേക്കബ്, ഓസ്ട്രേലിയ (വൈസ് പ്രസിഡന്റ്), ജോണ്‍ ഇലഞ്ഞിക്കല്‍, ജര്‍മനി (ജോയിന്റ് സെക്രട്ടറി), സിമി ജോര്‍ജ്, യു.കെ (ചാരിറ്റി കണ്‍വീനര്‍), ജോളി കുര്യന്‍, ഓസ്ട്രിയ (യൂറോപ്പ കോ ഓര്‍ഡിനേറ്റര്‍), ഷിജി ചീരംവേലില്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍), ജോവിഷ് ജോര്‍ജ്, ന്യൂസിലാന്‍ഡ് (എക്‌സി. മെമ്പര്‍), സാബു ജോസഫ്, അയര്‍ലന്‍ഡ് (എക്‌സി. മെമ്പര്‍), സുമേഷ് സുകുമാരന്‍, ഡെന്‍മാര്‍ക്ക് (എക്‌സി. മെമ്പര്‍), ആല്‍ബി ജോര്‍ജ്, പോളണ്ട് (എക്‌സി.മെമ്പര്‍), ജോര്‍ജ് കോശി, പോളണ്ട് (എക്‌സി. മെമ്പര്‍), സദന് എടക്കാട്ട്,ഫ്രാന്‍സ് (എക്‌സി. മെമ്പര്‍), മാത്യു കെവിന്‍ രാജ്, മാള്‍ട്ട (പി ആര്‍ ഓ), രാജീവ് കളംതോഡി, സ്വീഡന്‍ (സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ), ബിനോ സിറിയക്ക്,ഹോളണ്ട് (എക്‌സി.മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പുതിയ ഭാരവാഹികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന് പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, ഗ്ലോബല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്എം എഫ് ഗ്ലോബല്‍, ഗ്ലോബല്‍ ട്രെഷറര്‍ നൗഫല്‍ മടത്തറ എന്നിവര്‍ ആശംസിച്ചു.
ജെഗി ജോസഫ്
മരയിന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ടോള്‍വര്‍ത്ത് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ് 3-ാം തീയതി വെള്ളിയാഴ്ച 6 pm മൂതല്‍ 11 pm വരെ നടത്തപ്പെടുന്നു. സീറോ മലബാര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടും, ഔവര്‍ലേഡി ഓഫ് ഇമ്മാക്കുലേറ്റ്, ടോള്‍വര്‍ത്ത് പള്ളി വികാരിയുമായ കാനന്‍ എഡ്വേര്‍ഡ് പെരേരയും മരിയന്‍ മിനിസ്ട്രിയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റേഴ്സ് മി. ബിനോയ് 07792087492, മി. ജോണ്‍ ക്ലിന്റ് 07908868448 എന്നിവരെ ബന്ധപ്പെടുക
എ. പി രാധാകൃഷ്ണന്‍
സ്വിറ്റ്‌സര്‍ലാന്‍ഡ് വിന്റര്‍ത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ യുകെയില്‍ വരുന്നു. സെപ്തംബര്‍ 8ന് ശനിയാഴ്ച വൈകീട്ട് സട്ടനില്‍ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയില്‍ ‘ഗീതയിലെ ധര്‍മ്മം’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും. വിപുലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ആണ് ഭഗവദ് ഗീതയുടെ പ്രചാരണം. സെല്‍ഫി വിത്ത് ഭഗവദ് ഗീത എന്ന നൂതന ആശയത്തിലൂടെ ഇതിനോടകം തന്നെ 100 ല്‍ പരം ഭഗവദ് ഗീത പുസ്തകരൂപത്തില്‍ സൗജന്യമായി സദ്ഗമയ ഫൗണ്ടേഷന്‍ ജനങ്ങളില്‍ എത്തിച്ചു. വിവിധ സംഘടനകളുമായി നിരന്തരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ ‘കൂട്ടായ സഹകരണത്തിലൂടെ ലക്ഷ്യ പ്രാപ്തി’ എന്ന ആശയമാണ് പങ്കുവെക്കുന്നത്.
സ്വിസ് പൗരനായ ആചാര്യ വിദ്യാഭാസ്‌കര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ട്രിയായിലും കൂടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഋഷികേശിലുള്ള ശ്രീ കൈലാസ ആശ്രമം ബ്രഹ്മ വിദ്യാപീഠത്തില്‍ നിന്നും വേദ വേദാന്തങ്ങള്‍ അവഗാഹം നേടി. പിന്നീടുള്ള ജീവിതം സംസ്‌കൃത ഭാഷയുടെ യൂറോപ്പിലെ പ്രചാരണ പരിപാടികളിലും സനാതന സംസ്‌കൃതിയുടെ അമൂല്യങ്ങളായ രചനകളുടെ ജര്‍മന്‍ പരിഭാഷക്കും ആയി നീക്കി വെച്ചിരിക്കുന്നു. ഇതിനോടകം സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം, വിവേകചൂഢാമണി എന്നിവ തര്‍ജമ ചെയ്തത് കൂടാതെ സ്വിസര്‍ലാന്‍ഡ് ജര്‍മ്മനി എന്നിവിടങ്ങളില്‍ സംസ്‌കൃത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടുന്ന എല്ലാവിധ പഠന വിഷയങ്ങളും തയ്യറാക്കി നല്‍കുന്നതിനും ആചാര്യ വിദ്യാഭാസ്‌കര്‍ സ്ത്യുതാര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്.
മെയ് മാസത്തില്‍ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ നടത്തിയ പ്രഭാഷണ പരിപാടിയുടെ തുടര്‍ച്ചയായാണ് മറ്റൊരു വിഷയത്തില്‍ ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ആചാര്യനായ വിദ്യ ഭാസ്‌കര്‍ സംസാരിക്കുക. ഭഗവദ് ഗീതയുടെ പ്രാരംഭം എന്ന വിഷയം ആണ് ആദ്യത്തെ പ്രഭാഷണത്തെ സമ്പന്നമാക്കിയത് എങ്കില്‍ ഇത്തവണ അതിനേക്കാള്‍ ഗഹനമായ ഗീതയുടെയും ഭാരതത്തിന്റെയും സര്‍വോപരി സനാതന സംസ്‌കാരത്തിന്റെയും അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന ‘ധര്‍മ്മം’ എന്ന അതി ബൃഹത്തായ വിഷയം ആണ് ചിന്തിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണെങ്കിലും സീറ്റുകള്‍ മുന്‍കൂട്ടി റിസേര്‍വ് ചെയാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കില്‍ പോയി ആവശ്യമുള്ള സീറ്റുകള്‍ റിസേര്‍വ് ചെയാവുന്നതാണ്.
https://www.eventbrite.co.uk/e/bagavad-gita-sutton-2-the-dharma-tickets-47589319937
പ്രിയമുള്ളവരേ, ഒരുകൈസഹായിക്കുക! ‘വെള്ളം വെള്ളം സര്‍വത്ര കുടിക്കാനൊരിറ്റില്ലതാനും’ മഴകെടുതിയെപറ്റിയുള്ള വാര്‍ത്തകള്‍ നിങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ മായാതെ നില്‍ക്കുകയാണെന്നറിയാം. മഴശക്തി കുറഞ്ഞു. പലസ്ഥലത്തും വെള്ളം ഇറങ്ങി തുടങ്ങി.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി ചെയ്യുന്നുണ്ടെങ്കിലും, കുടിവെള്ളവും, വസ്ത്രവും അടക്കം മിക്ക അവശ്യതകള്‍ക്കും കുഞ്ഞു കുട്ടികളും, സ്ത്രീകളും, പ്രായമായവരും എല്ലാം ബുദ്ധി മുട്ടുന്ന ദയനീയമായ അവസ്ഥയാണ് കുട്ടനാട്ടിലെ മിക്ക ഗ്രാമങ്ങളിലും നിലവിലുള്ളത്.
അതോടൊപ്പം കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നില്‍ക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെയുള്ള സമാധാനം അവരില്‍ കുറെപേര്‍ വെള്ളം ഇറങ്ങി തുടങ്ങിയതിനാല്‍ നാളെ മുതല്‍ സ്വന്തം വീടുകളിലേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ കുടിവെള്ളം, വസ്ത്രങ്ങള്‍ എല്ലാം ആവശ്യത്തിനുണ്ട്. ക്ഷാമം മുഖ്യമായും വീടുകള്‍ വൃത്തിയാക്കാനുള്ള ചൂലുകള്‍, ബ്രഷുകള്‍, ബ്ലീച്ചിങ്പൌഡര്‍, ക്ലീനിങ് ലോഷന്‍ തുടങ്ങിയവയാണ്.
ചെന്നൈ വെള്ളപ്പൊക്കത്തിന് കൈമെയ് മറന്നുത്സാഹിച്ച നമ്മുടെ സുഹൃത്തുക്കള്‍ അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ കുട്ടനാട്ടിലെ സാധാരണ ജനങ്ങള്‍ കടന്നുപോകുന്നത് എന്നോര്‍ക്കണം. മടവീണ ഗ്രാമങ്ങളിലെ ഏകദേശം 35000 പേര്‍ക്കെങ്കിലും അടുത്ത ഒന്നോ, ഒന്നരയോമാസം ദുരിതപര്‍വ്വങ്ങള്‍ താണ്ടി ദുരിതാശ്വാസ ക്യാമ്പുകളില്‍തന്നെ കഴിയേണ്ടിവരും.
പൊട്ടിയ ബണ്ടുകള്‍ മുഴുവന്‍ കെട്ടിപ്പൊക്കി, വെള്ളം മുഴുവന്‍ പമ്പ് ചെയ്തു കളഞ്ഞശേഷം അവരുടെ വീടുകള്‍ പഴയനിലയില്‍ താമസയോഗ്യമാക്കണമെങ്കില്‍, കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. അതുവരെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ആണ് അവരുടെ ജീവിതം എന്നോര്‍ക്കുക. കുട്ടികളുടെ പാഠപുസ്തകങ്ങളും, ബാഗും, യൂണിഫോമും തുടങ്ങി എല്ലാം വെള്ളത്തില്‍ ഒളിച്ചുപോയി. വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും, കട്ടിലും, കിടക്കയും എല്ലാം ഉപയോഗ ശൂന്യമായി. ഒരു ജീവിത കാലത്തെ അധ്വാനം മുഴുവന്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതായ ദയനീയമായ അവസ്ഥ. അവര്‍ക്കായി നമുക്ക് കൈകോര്‍ക്കണം. പറ്റാവുന്നത് ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി എത്തിക്കുന്നുണ്ട്. അത് ആവശ്യമുള്ള കാലത്തോളം ചെയ്യാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്താതെ ചെയ്യുകയും ചെയ്യും.
പക്ഷെ പ്രശ്നങ്ങള്‍ അവിടംകൊണ്ട് തീരില്ല എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്‍കണം. കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗും, നോട്ട്ബുക്കും നല്‍കണം. പ്രായമായവര്‍ക്ക് കമ്പിളിപുതപ്പും, സാരിയും, ഷര്‍ട്ടും, മുണ്ടും, ലുങ്കിയും, നൈറ്റിയും ലഭ്യമാക്കണം. കിടക്കാന്‍ കിടക്കയും, ബെഡ്ഷീറ്റുകളും നല്‍കണം. ഉടനെ കേടുവരാത്ത ഭക്ഷ്യ വിഭവങ്ങള്‍ നല്‍കണം. അതിനായുള്ള ഒരു ചെറിയ ശ്രമത്തിലാണ് ഞങ്ങള്‍. ആദ്യഘട്ടം നന്നായി തുടങ്ങി. ഇനി നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെയുള്ളൂ. ഉപയോഗ ശേഷം എല്ലാ പ്ലാസ്റ്റിക്കുപ്പികളും, മാലിന്യമായി പുറംതള്ളാതെ കൃത്യമായി ശേഖരിക്കാനുള്ള സംവിധാനം ആലപ്പുഴ ജില്ലാഭരണകൂടം, മിടുക്കനായ അവരുടെ കളക്ടര്‍ സുഹാസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
മലയാളി ദുരിതങ്ങള്‍പോലും ആഘോഷിക്കുന്നവരോ, ചിലപ്പോഴെങ്കിലും പരിഹാസരൂപേണ കാണുന്നവരോ ആയിരിക്കാം . പ്രത്യേകിച്ചും സാമൂഹ്യമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്. അത്കൊണ്ടാണ് വള്ളം കളിയും, വെള്ളം കളിയും വ്യാപകയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നാംകൊണ്ടാടിയതും, പ്രചരിപ്പിച്ചതും, അതിനിടയിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ നമ്മില്‍ ബഹുഭൂരിപക്ഷവും കാണാന്‍ മടിച്ചു, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. അതിനൊരു പ്രായശ്ചിത്തമാവണം ഇനിയുള്ള നമ്മുടെ പരിശ്രമം
നാം കടന്നുവന്ന വഴികളില്‍ കണ്ടുമറന്നവര്‍, നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടില്‍ ഒരു താങ്ങായി മാറേണ്ടവര്‍ ഇന്ന് ദുരിതത്തിന്റെ നിലയില്ലാകയത്തിലാണ്. ഇപ്പോഴാണ് അവര്‍ക്ക് നാം കൈത്താങ്ങാവേണ്ടത്. അതിനായി മാഞ്ചസ്റ്റര്‍ മലയാളി അസ്സോസിയേഷനൊപ്പം അണിചേരാം. MMAയുടെ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാം. നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ മലയാളി ചാരിറ്റബിള്‍ ട്രസ്റ്റായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ലോവര്‍ കുട്ടനാട്ടിലെ ഫ്ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ശുദ്ധജലവും ഭക്ഷണവുമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന അസോസിയേഷന്‍ അക്കൗണ്ടിലേക്കു സംഭാവന ചെയ്യുക. പണമയക്കുന്നവര്‍ ദയവായി MMA FLOOD RELIEF FUND എന്ന ഫറന്‍സ് ചേര്‍ക്കാന്‍ മറക്കാതിരിക്കുക.
Account Details
Name: Manchester Malayalee Association
A/c No. 61586904
Sort Code 40-31-30
ലണ്ടന്‍: സ്‌നേഹം, ധര്‍മ്മം, അനുകമ്പ, ദയ ഇവക്ക് ജാതി മതങ്ങളില്ല. ഒരല്‍പം കരുണയും കാരുണ്യവും ചൊരിയാന്‍ മതങ്ങളുടെ കാര്‍മേഘങ്ങള്‍ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. മറ്റ് മത വിശ്വാസങ്ങളെ വെറുക്കാനും ഉപദ്രവിക്കാനും തന്ത്രപ്പെടുന്ന മതങ്ങള്‍ എത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്താലും അതിന്റ പിന്നാമ്പുറ രഹസ്യങ്ങള്‍ ജനങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിക്കാറുണ്ട്. ഇത് സാമൂഹികമായ അരാജകത്തുമാണ് നല്‍കുന്നത്. ഇവിടെയാണ് സ്വതന്ത്ര-മതേതര-വികസിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മതങ്ങളുടെ വേലികെട്ടില്‍ നിന്നും പുറത്തുകൊണ്ടുവന്നു എന്നതാണ് പത്തനാപുരം ഗാന്ധി ഭവന്റെ പേരും പെരുമയും. അത് ചില തല്‍പരകക്ഷികള്‍ അടിച്ചേല്‍പിക്കപ്പെടുന്ന അപവാദ-തടസ്സങ്ങളില്‍ ഉരുകിയൊലിച്ചു പോകുന്നതല്ല.
മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ കട്ടന്‍ കാപ്പിയും കവിതയും ഒരുക്കിയ സദസ്സില്‍ ഗാന്ധിഭവന്‍ സ്ഥാപകനും ശില്‍പിയുമായ ഡോ.പുനലൂര്‍ സോമരാജന്‍ തന്റെ അനുഭങ്ങള്‍ പങ്കുവെച്ചു. തുറന്ന ചര്‍ച്ചാ വേദിയിലെ രണ്ട് മണിക്കൂര്‍ സമയം ഗാന്ധിഭവന്റെ ആരംഭവും പ്രവര്‍ത്തനങ്ങളും, പ്രതിസന്ധികളും, പരിഹാരങ്ങളും പൊതു ജനത്തില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ സഹകരണവും, കുടുംബന്തരീക്ഷങ്ങളില്‍ വറ്റിപോകുന്ന കാരുണ്യത്തിന്റ അനേകം അനുഭവകഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു.
സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ സോമരാജനെ സദസ്സിനു പരിചയപ്പെടുത്തി. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകള്‍ ഡയറക്ടര്‍ ആയ ശ്രീജിത്ത് ആരാഞ്ഞു. മീഡിയഹൗസ് പ്രസിദ്ധികരിച്ച കാരൂര്‍ സോമെന്റ് ‘കാലയവനിക’ എന്ന നോവല്‍ എഴുത്തുകാരിയായ സിസിലി ജോര്‍ജിന് നല്‍കിഡോ. പുനലൂര്‍ സോമരാജന്‍ പ്രകാശനം ചെയ്തു. മുരളി മുകുന്ദന്‍ നന്ദി പറഞ്ഞു.
അവധിക്ക് കേരളത്തിലെത്തുന്ന മലയാളം മിഷന്‍ പഠിതാക്കള്‍ക്കായി അവധിക്കാല ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലില്‍ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ത്യക്ക് പുറത്തുനിന്നും എത്തുന്ന മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്.
ഒരു രക്ഷകര്‍ത്താവ് കുട്ടിയെ അനുഗമിക്കേണ്ടതാണ്. താമസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പരിചയപ്പെടുത്തുന്ന യാത്രകള്‍, പാട്ട് കളരി, സിനിമാ പ്രദര്‍ശനം, കളിമൂല തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ക്യാമ്പ് അംഗങ്ങളെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കായി പ്രത്യേക സെഷന്‍സും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടാകും.
പത്ത് വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭ്യമാക്കിയിരിക്കുന്നത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ ഏറെയും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കുട്ടികളാണെങ്കിലും യുകെ മലയാളം മിഷന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് രജിസ്ട്രേഷന്‍ തീയതി ജൂലൈ ഇരുപത്തിയഞ്ച് വരെ നീട്ടിയിട്ടുണ്ട്. പത്ത് കുട്ടികള്‍ക്ക് കൂടി രജിസ്ട്രേഷന്‍ സൗകര്യമുള്ളതായി യുകെ മലയാളം മിഷന്‍ അറിയിച്ചു.
പൂക്കാലം ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കുകയോ അല്ലെങ്കില്‍ ചുവടെ കുടുക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ രജിസ്‌ട്രേഷനും അനുബന്ധ സഹായങ്ങളും ചെയ്തു നല്‍കും. യുകെ മലയാളം വിദ്യാര്‍ത്ഥികളുടെ സഹായങ്ങള്‍ക്കായി കമ്മറ്റി അംഗമായ എസ്.എസ് ജയപ്രകാശ് ക്യാമ്പില്‍ ഉണ്ടായിരിക്കും.
ജയപ്രകാശ്: 946933776
ടോം ജോസ് തടിയംപാട്
നാമെല്ലാവരും പുത്തന്‍ ഉടുപ്പുകളണിഞ്ഞ് ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ അങ്ങകലെ ചേര്‍ത്തലയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഒരു വീട്ടമ്മ. ഓട്ടത്തിനിടയില്‍ ശ്വാസംവിടാതെയാണ് രണ്ടു പ്രാവശ്യം എന്നോട് ഫോണില്‍ സംസാരിച്ചത്. ഭര്‍ത്താവിന്റെ രോഗം ആ കുടുംബത്തിന്റെ സകല പ്രതീക്ഷയും തകര്‍ത്തു. ഇനി കടം കൊണ്ട് മൂടിയ ഒരു വീടുമാത്രം. അതും എപ്പോള്‍ ജപ്തി ചെയ്യുമെന്നറിയില്ല. ഭര്‍ത്താവ് സാബു കുര്യന്‍ കൂലിപ്പണി ചെയ്തിരുന്ന കാലത്ത് ആ കുടുംബം സന്തുഷടമായിരുന്നു. ഇവരെ സഹായിക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു പിന്തുണയുമായി ചേര്‍ത്തല സ്വദേശികളും മറ്റു നല്ല മനുഷ്യരും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചേര്‍ത്തല മുനിസിപ്പാലിറ്റി, 28-ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപ്പണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഇനി അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രിക്കിടക്കയിലെ ദയനീയ അവസ്ഥകണ്ട് മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാ തന്നെ കേള്‍വിയില്ല. അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാര്യ ആന്‍സി ഓടിത്തളരുകയാണ്.
നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് ആകണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു ഏബ്രഹാമാണ്. ആജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485. ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ മൂന്നു കുടുംബങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണു നിങ്ങളുടെ മുന്നില്‍ കൈനീട്ടുന്നത്. വാഹനാപകടത്തില്‍ തളര്‍ന്നു കിടക്കയിലായ ഇടുക്കി, ചുരുളിയിലുള്ള 25 വയസുകാരന്‍ ഡെനിഷ് മാത്യവിനും ഈ മഴക്കാലത്ത് കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ അലയുന്ന ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മണിയാറന്‍കുടി സ്വദേശി ബിന്ദു പി.വി. എന്ന വീട്ടമ്മക്ക് വീടുവയ്ക്കാനും വേണ്ടിയാണ്. നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴിയോ, ഫേസ്ബുക്ക് മെസേജ് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെക്കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളു”,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം രാമായണ മാസാചരണം ആയി ജൂലൈ 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കും. നിലവിളക്ക് വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ദേഹത്തിനും, ഗൃഹത്തിനും, ദേശത്തിനും എന്നും സുകൃതം പ്രദാനം ചെയ്ത് വന്നിരുന്നു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്‌കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
കേരളത്തില്‍ തിരിമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകം ഇപ്പോള്‍ മലയാളിയുടെ രാമായണ മാസമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മ രാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. രാമായണം സമൂഹ ജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യമാക്കുന്നത്.
വൈകിട്ട് 5:30 മുതല്‍ ഭജന, രാമായണ പാരായണം, പ്രഭാഷണം, കുട്ടികളുടെ നാമജപം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ രാമായണ മാസാചരണം ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]