uukma

സജീഷ് ടോം

യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്‍റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടക്കുന്നു.

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്‍റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്‍ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്‍കപ്പെടുന്നു.

ഒരു പവന്‍ വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു- ഗ്രാന്‍റ് 2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്‍റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്‍ക്സ്‌വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി.എസ് മിത്രന്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാല്‍ മതിയാകും.

യു- ഗ്രാന്‍റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്‌.

സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തില്‍, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി, ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

“യുക്മ ആദരസന്ധ്യ 2020″ല്‍ വച്ച് ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് യുക്മ ദേശീയ കമ്മറ്റി സ്വീകരണം നല്‍കുന്നതാണ്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തില്‍ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജനുവരി 10 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അയക്കേണ്ടതാണ്.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. നിലവിലുള്ള ഭരണസമിതി അധികാരമേറ്റത് മുതല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവു കൊണ്ടും ശ്രദ്ധേയമായപ്പോൾ, ലണ്ടൻ പ്രോഗ്രാം എല്ലാറ്റിലും മികച്ചതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

യുക്മയുടെ യശ്ശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍ ഒരേ റീജിയണില്‍ നിന്നുള്ളവര്‍ നേടിയെടുത്തുകൊണ്ട് മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് ദേശീയ കലാമേള ശ്രദ്ധേയമായിരുന്നു. എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ദേവപ്രിയ ബിബിരാജ് കലാതിലകപ്പട്ടം സ്വന്തമാക്കിയപ്പോള്‍ ലൂട്ടണ്‍ കേരളൈറ്റ്സില്‍ നിന്നുള്ള ടോണി അലോഷ്യസ് കലാപ്രതിഭയായി തിളങ്ങി. യുക്മയുടെ ഈ രണ്ടു അപൂർവ്വ താരങ്ങളെയും ആദരിക്കുന്ന ഒരു ചടങ്ങ് ലണ്ടനില്‍ സംഘടിപ്പിക്കുമെന്ന്, യുക്മ ദേശീയ കലാമേളയുടെ അവലോകനത്തോടനുബന്ധിച്ച് പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസും പ്രഖ്യാപിച്ചിരുന്നു. “ആദരസന്ധ്യ 2020” ലണ്ടനില്‍ സംഘടിപ്പിക്കപ്പെടുമ്പോൾ അത് യാഥാർഥ്യമാകുകയാണ്.

ഇവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്. യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തിൽ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്. യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്.

യുക്മ നഴ്സസ് ഫോറം നാഷണൽ ജോയിൻറ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കൽ (പള്ളിക്കുന്നേൽ) പി.എം.മൈക്കിൾ (കുട്ടിച്ചേട്ടൻ – 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (ബുധൻ) രാവിലെ 9.30ന് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കുറുമണ്ണ് സെൻറ്.ജോൺസ് പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇടമറുക് തെറ്റാലിക്കൽ കുടുംബാംഗം മോനിയാണ് ഭാര്യ. മക്കൾ ഡോളി, പരേതനായ ബെന്നി, സിസ്റ്റർ ജൂലിയ (ഡി. എസ്. ടി), റെജീന, ബിജു, ബിജി. മരുമക്കൾ ജോസ് കുറ്റിക്കാട്ട് പ്രവിത്താനം, ഡേവി നെടിയപറമ്പിൽ കുര്യച്ചിറ, ഷൈനി വടക്കേടത്ത് കുറിച്ചിത്താനം, ഡോ.അജിത്ത് ലക്നൗ.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുഎൻ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി, എഫ്.ഒ.പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

കുര്യൻ ജോർജ് ( നാഷണൽ കോർഡിനേറ്റർ യുക്മ സാംസ്കാരിക വേദി)

യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ – മാഗ്നാവിഷൻ ടി വി സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോയ്ക്ക് ആവേശകരമായ പ്രതികരണം. യുകെയിലെ ജൂണിയർ ഗായക പ്രതിഭകളെ കണ്ടെത്തുവാനുള്ള ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാൻ ഇതിനോടകം നിരവധി കുട്ടി ഗായകർ ഓഡിഷനു വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിച്ചു കഴിഞ്ഞു. ഓഡിഷനിൽ പങ്കെടുക്കുവാനുള്ള അപേക്ഷകൾ അയക്കേണ്ട അവസാന ദിവസമായ ഡിസംബർ 15 അരികിൽ എത്തിയിരിക്കേ ഇനിയും അപേക്ഷകൾ അയക്കുവാൻ ആഗഹിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ അപേക്ഷകൾ അയക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാർ സിംഗർ സീസൺ 4 ൽ 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി പാട്ടുകാർക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ച സ്റ്റാർ സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്ഥമായി യു. കെ യിലെ മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാർ സിംഗർ സീസൺ 4ൽ എന്നതാണ് പ്രധാന സവിശേഷത.

സ്റ്റാർ സിംഗർ സീസൺ 4 ൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള അപേക്ഷ ഡിസംബർ 15 ഞായറാഴ്ചയ്ക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 31/12/2019 ആയിരിക്കും പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. ഈ വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ ഡിസംബർ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷൻ തീയതിയും സ്ഥലവും ഡിസംബർ 15 നകം അപേക്ഷ സമർപ്പിക്കുന്ന മത്സരാർത്ഥികളെ അറിയിക്കുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി മദ്ധ്യവാരത്തോടെയും തുടർന്ന് വരുന്ന മത്സര റൗണ്ട്സുകൾ 2020 ഫെബ്രുവരി മാർച്ച് മാസങ്ങളിലും ഗ്രാന്റ് ഫിനാലേ ജൂൺ അവസാനത്തോടെയും നടത്തുവാനാണ് സ്റ്റാർ സിംഗർ സീസൺ 4 ന്റെ കോ ഓർഡിനേറ്റിംഗ് ടീം ഉദ്ദേശിച്ചിരിക്കുന്നത്. യുക്മ സാംസ്കാരിക വേദി കലാവിഭാഗം കൺവീനർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ മാഗ്നാവിഷൻ മാനേജിംഗ് ഡയറക്ടർ ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ, ഹരീഷ് പാല, സാൻ ജോർജ്ജ് തോമസ് എന്നിവരടങ്ങുന്ന ടീം അതിനായുള്ള തയ്യാറെടുപ്പുകൾ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

യുക്മ – മാഗനാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ യുക്മ സ്നേഹികളുടേയും യുകെയിലെ സംഗീത പ്രേമികളുടേയും പ്രോത്സാഹനങ്ങളും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ P R O സജീഷ് ടോം, സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ് , വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജയ്സൺ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.
സ്റ്റാർ സിംഗർ സീസൺ 4-മായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിനെ
07828739276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുവാൻ താഴെ കൊടുക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://magnavision.tv/?page_id=2668

ബര്‍മ്മിങ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി. വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്.

കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷനായിരുന്നു. യുക്മ ദേശീയ വൈസ് പ്രസിഡന്റും ഇവന്റ് ഓര്‍ഗനൈസറുമായ ലിറ്റി ജിജോ ആമുഖ പ്രഭാഷണം നടത്തി.

ആന്ധ്രപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ ശ്രീ. ബാബു അഹമ്മദ് ഐ.എ.എസ് കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വളരെയേറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിനും അതിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളുമൊക്കെ നേട്ടങ്ങള്‍ കൈവരിച്ച പുതിയ തലമുറ തന്നെ പകര്‍ന്ന് നല്‍കുന്നത് ഓരോ മേഖലകളിലേയ്ക്കും കടന്നു ചെല്ലാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഗവണ്‍മെന്റിലെ വിദേശ വ്യാപാര വകുപ്പില്‍ അസ്സിസ്റ്റന്റ്റ് ഡയറക്റ്ററും സീനിയര്‍ ഉപദേഷ്ടാവുമായ ഡോ.അനൂജ് മാത്യു ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് സിവില്‍ സര്‍വീസിന്റെ ഏത് ഉന്നതമായ സ്ഥാനത്തേയ്ക്ക് എത്തിച്ചേരുന്നതിനും അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തുവാന്‍ മലയാളി സമൂഹത്തിന്റെ പുതിയ തലമുറയ്ക്ക് ആവണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണം എന്നതിലുപരിയായി ഏറെ വിജ്ഞാനപ്രദമായ ഒരു ക്ലാസ്സ് ഈ വിഷയത്തില്‍ അദ്ദേഹം എടുക്കുകയും ചെയ്തു.

ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ ദേശീയ ഭാരവാഹികളായ അലക്സ് വര്‍ഗ്ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, ജയകുമാര്‍നായര്‍, ഡിക്സ് ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. ആതിഥേയരായ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സാന്റോ ജേക്കബ് നന്ദി രേഖപ്പെടുത്തി. ആഷ്മി ജേക്കബ്, ജെം പിപ്സ് എന്നീ മിടുക്കികുട്ടികള്‍ അവതാരകരായി തിളങ്ങി. ജിജോ ഉതുപ്പിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. യുവജനങ്ങള്‍ക്ക് ക്ലാസ്സുകള്‍ നടന്നതിനൊപ്പം തന്നെ മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. ലിറ്റി ജിജോ, സെലീന സജീവ്, ഡോ. ബിജു പെരിങ്ങത്തറ, തമ്പി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകളും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടത്.

ആരോഗ്യ സുരക്ഷാ – മാനവ വിഭവശേഷി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയും നേഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനില്‍ പഠിച്ചു വളര്‍ന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്പേസ് എന്‍ജിനീയറും പ്രോഗ്രാം മാനേജ്‍മെന്റ് മേധാവിയുമായ ജിതിന്‍ ഗോപാല്‍, ഡര്‍ബി യൂണിവേഴ്സിറ്റിയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആന്‍റ്റണി, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ഗോപാല്‍, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എന്‍ എച്ച് എസ് ട്രസ്റ്റില്‍ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്, ഹെയെന്‍ എന്ന സ്ഥാപനത്തില്‍ ടീം ലീഡറും മെയിന്റനന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് റോബോട്ടിക് എഞ്ചിനീയറുമായ മെല്‍ബിന്‍ തോമസ്, അക്കൗണ്ടിംഗ് ആന്‍ഡ് ഫൈനാന്‍സില്‍ ബിരുദധാരിയും ലോര്‍ഡ്‌സ് കെയര്‍ റിക്രൂട്ട്മെന്‍റ് എന്ന സ്ഥാപനത്തിന്റെ മാനേജറും ആയ എല്‍ബെര്‍ട്ട് ജോയ്, ജാഗുവാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ ഡിസൈന്‍ വാലിഡേഷന്‍ എന്‍ജിനിയര്‍ ആയി ജോലിചെയ്യുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരി ജോയല്‍ ജോയ്, ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥി എലെന്‍ ഷാജി, ലണ്ടണ്‍ കിംഗ്‌സ് കോളേജില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥി നയന്‍ തമ്പി, ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ ഡെന്‍റ്റല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി ബിജു, ആന്‍ മരിയ ജോയ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കി.

യൂത്ത് കണ്‍വന്‍ഷനോട് അനുബന്ധിച്ച്‌, കഴിഞ്ഞ അദ്ധ്യായന വര്‍ഷം ജി സി എസ് ഇ, എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിച്ചു.

ജി സി എസ് ഇ വിഭാഗത്തില്‍ സെറീന സെബാസ്ററ്യന്‍ (ക്രോയ്‌ഡണ്‍), മാനുവല്‍ വര്‍ഗീസ് ബേബി (യോവില്‍), ആഷ്‌ലന്‍ സിബി (മാഞ്ചസ്റ്റര്‍), ആഗ്‌നോ കാച്ചപ്പള്ളി (സട്ടന്‍), ഐവിന്‍ ജോസ് (ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍), അമിത് ഷിബു (എര്‍ഡിംഗ്ടണ്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍) എന്നിവര്‍ “ഔട്ട്‍സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡി”നും; ഡെനിസ് ജോണ്‍ (വാറ്റ്‌ഫോര്‍ഡ്), ലിയാം ജോര്‍ജ്ജ് ബെന്നി (ഷെഫീല്‍ഡ്), ജെര്‍വിന്‍ ബിജു (ബര്‍മിംഗ്ഹാം) എന്നിവര്‍ “അക്കാഡമിക് എക്സലന്‍സ് അവാര്‍ഡും നേടി.

എ – ലെവല്‍ വിഭാഗത്തില്‍ അലീഷ ജിബി (സൗത്താംപ്റ്റണ്‍), പ്രണവ് സുധീഷ് (കെറ്ററിംഗ്‌), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റര്‍), കുര്യാസ് പോള്‍ (ല്യൂട്ടന്‍), സറീന അയൂബ് (ക്രോയ്‌ഡണ്‍), മേഘ്‌ന ശ്രീകുമാര്‍ (ഗ്ലോസ്റ്റര്‍ഷെയര്‍) എന്നിവര്‍ “ഔട്ട്‍സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡി”നും; ശ്വേത നടരാജന്‍ (ബര്‍മിംഗ്ഹാം), ക്ലാരിസ് പോള്‍ (ബോണ്‍മൗത്ത്‌), ലക്ഷ്മി ബിജു (ഗ്ലോസ്റ്റര്‍ഷെയര്‍), അന്ന എല്‍സോ (റെഡിച്ച്) എന്നിവര്‍ “അക്കാഡമിക് എക്സലന്‍സ് അവാര്‍ഡും നേടി.

യുക്മ നേതാക്കളായ ബൈജു തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, വീണാ പ്രശാന്ത്, എബ്രാഹം പൊന്നുംപുരയിടം, ദേവലാൽ സഹദേവൻ, ബി.സി.എം.സി നേതാക്കളായ രാജീവ് ജോണ്‍, ജെയിംസ് രണ്ടാംകാട്ടില്‍, ജോളി സിറോഷ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരായ സ്റ്റഡി വെല്‍ മെഡിസിന്‍ ഡയറക്ടര്‍ രാജു മാത്യു, ഫൈന്‍കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഷോയി കുര്യാക്കോസ്, യുക്മ മെഗാ സ്പോണ്‍സര്‍ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍മാരായ ജോയി തോമസ്, ബിജോ ടോം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

യുക്മ നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ പരിപാടികള്‍ നടന്നപ്പോള്‍ തന്നെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും യുവജന പ്രതിനിധികളുടെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. നാളെകളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെയുള്ള വിജ്ഞാനപ്രദമായ പരിപാടികള്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കണമെന്നും അതിന് നേതൃത്വം നല്‍കാമെന്നുമുള്ള ആത്മവിശ്വാസമാണ് പരിപാടിയില്‍ പങ്കെടുത്ത പുതിയ തലമുറയ്ക്കുള്ളത്. ദേശീയ തലത്തില്‍ നടത്തിയ പരിപാടി വന്‍വിജയമായിരുന്നുവെന്നും ഏറെ പ്രയോജനപ്രദമായിരുന്നുവെന്നും പങ്കെടുത്ത യുവജനങ്ങളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം യൂത്ത് കണ്‍വന്‍ഷന്‍ വിവിധ റീജണുകള്‍ കേന്ദ്രീകരിച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കം നടന്നു വരുന്നു. ആതിഥേയത്വം വഹിക്കുന്നതിന് ആഗ്രഹിക്കുന്ന അംഗ അസോസിയേഷനുകള്‍ യുക്മ ദേശീയ നേതൃത്വവുമായി ബന്ധപ്പെടേണ്ടതാണ്.

സജീഷ് ടോം

യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ – മാഗ്നവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കുന്നു. നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് തുടക്കം കുറിച്ച സ്റ്റാർ സിംഗർ സീസൺ 4 ൽ 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടി പാട്ടുകാർക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ച സ്റ്റാർ സിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്ഥമായി യു. കെ യിലെ മലയാളി യുവഗായക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാർ സിംഗർ സീസൺ 4ൽ എന്നതാണ് പ്രധാന സവിശേഷത.

സ്റ്റാർ സിംഗർ സീസൺ 4 ൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള അപേക്ഷകൾ ഡിസംബർ 15 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. 8 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 31/12/2019 ആയിരിക്കും പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. ഈ വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ ഡിസംബർ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷൻ നടത്തുന്ന തീയതിയും സ്ഥലവും ഡിസംബർ 15 നകം അപേക്ഷ സമർപ്പിക്കുന്ന മത്സരാർത്ഥികളെ അറിയിക്കുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി മദ്ധ്യവാരത്തോടെയും തുടർന്ന് വരുന്ന മത്സര റൗണ്ട്സുകൾ 2020 ഫെബ്രുവരി മാർച്ച് മാസങ്ങളിലും ഗ്രാന്റ് ഫിനാലേ ജൂൺ അവസാനത്തോടെയും നടത്തുവാനാണ് സ്റ്റാർ സിംഗർ സീസൺ 4 ന്റെ കോ ഓർഡിനേറ്റിംഗ് ടീം ഉദ്ദേശിച്ചിരിക്കുന്നത്. യുക്മ സാംസ്കാരിക വേദി കലാവിഭാഗം കൺവീനർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ മാഗ്നാവിഷൻ മാനേജിംഗ് ഡയറക്ടർ ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ , ഹരീഷ് പാല, സാൻ ജോർജ്ജ് തോമസ് എന്നിവരടങ്ങുന്ന ടീം അതിനായുള്ള തയ്യാറെടുപ്പുകൾ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.

യുക്മ – മാഗനാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ യുക്മ സ്നേഹികളുടേയും സംഗീത പ്രേമികളുടേയും പ്രോത്സാഹനങ്ങളും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോഡിനേറ്റർ സജീഷ് ടോം, സാംസ്കാരിക വേദി രക്ഷാധികാരി C.A. ജോസഫ് , വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകുളം, ജയ്സൺ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.
സ്റ്റാർ സിംഗർ സീസൺ 4-മായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിനെ – 07828739276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://magnavision.tv/?page_id=2668

കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ)

യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുക്മയും മാഗ്നാവിഷൻ TV യും ചേർന്നു സംഘടിപ്പിക്കുന്ന യുക്മ – മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബർ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറിൽ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയിൽ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്തു. യുക്മ നാഷണൽ പി ആർ ഒ യും, സ്റ്റാർസിംഗർ സീസൺ 2, സീസൺ 3 എന്നിവയുടെ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന സജീഷ് ടോം ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിന്റെ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ, മാഗ്നാവിഷൻ TV മാനേജിംഗ് ഡയറക്ടർ ഡീക്കൺ ജോയിസ് പള്ളിക്കമ്യാലിൽ എന്നിവർ സ്റ്റാർ സിംഗർ സീസൺ 4 നെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 8 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കൊച്ചു ഗായകരാണ് സീസൺ 4 ൽ ആവേശമുണർത്താൻ എത്തുന്നത്. മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും കൂടുതൽ രസകരവും ആസ്വാദ്യകരവുമായ രീതിയിലായിരിക്കും സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്.

യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജയ്സൺ ജോർജ്ജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡിസംബർമാസത്തോടെ ഓഡിഷൻ പൂർത്തിയാക്കി ആദ്യറൗണ്ട് മത്സരങ്ങൾ ജനുവരി പകുതിയോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. യു കെ മലയാളികൾക്കിടയിലെ അറിപ്പെടുന്ന ഗായകനായ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തിൽ, സ്റ്റാർ സിംഗറിന്റെ ആദ്യ സീസണുകളിലെ അമരക്കാരനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ്, മാഗ്നവിഷൻ TV ടീം എന്നിവർ ചേർന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

പ്രഗത്ഭരായ വിധികർത്താക്കൾ വിലയിരുത്തിയശേഷമായിരിക്കും സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ആദ്യറൗണ്ടിലേയ്ക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഉത്ഘാടനം മുതൽ ഗ്രാൻഡ് ഫിനാലേ വരെ എട്ടുമാസങ്ങൾകൊണ്ട് പൂർത്തിയാക്കുന്നരീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മത്സരറൗണ്ടിലെ എല്ലാഗാനങ്ങളും മാഗ്നാവിഷൻ TV സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ വിശദമായി വരും ദിവസങ്ങളിൽ മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.

കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ)

മാഞ്ചസ്റ്റർ:- 10-ാമത് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ്ജ് കരസ്ഥമാക്കി. 10 -ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ വിജയിച്ച സിജോ ജോർജ് ഡിസൈൻ ചെയ്ത ലോഗോയായിരുന്നു പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒദ്യോഗിക ലോഗോയായി ഉപയോഗിച്ചത്. ഈ വിജയം കൂടിയായപ്പോൾ സിജാേയ്ക്ക് ഇരട്ടി മധുരം. സി.കെ.സി കവൺട്രിയിലെ (മിഡ്ലാൻഡ്സ് റീജിയൺ) രേവതി നായർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കെ.എം എ. കീത്‌ലിയിലെ (യോർക്ക് ഷെയർ ആന്റ് ഹംബർ റീജിയൺ) ഫെർണാണ്ടസ് വർഗ്ഗീസ് മൂന്നാം സ്ഥാനം നേടി.

ജൂണിയർ വിഭാഗത്തിൽ കേരള ക്ളബ്ബ് നനീറ്റണിലെ (മിഡ്ലാൻഡ്സ് റീജിയൺ) ഷോൺ ബിൻസ് മോൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഓക്സ്മാസിലെ (സൌത്ത് വെസ്റ്റ്) മാലു ജയകൃഷ്ണൻ രണ്ടാം സ്ഥാനവും ബി.എം.എ ബോൾട്ടണിലെ (നോർത്ത് വെസ്റ്റ് റീജിയൺ) ജാക്വലിൻ ജോമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ്ബ് ജൂണിയർ വിഭാഗത്തിൽ
വിൽറ്റ് ഷെയർ മലയാളി അസ്സോസ്സിയേഷനിലെ (സൌത്ത് വെസ്റ്റ് റീജിയൺ) സുരഭി സൻജീവ്കുമാർ, നോർമ മാഞ്ചസ്റ്ററിലെ (നോർത്ത് വെസ്റ്റ് റീജിയൺ) കാതറൈൻ കെ ആൻസൺ, ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ (യോർക്ക്ഷെയർ ആന്റ് ഹംബർ റീജിയൺ) അമാൻഡ ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിവിധ റീജിയണുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയികളായ മുപ്പതോളം ചിത്രരചനാ പ്രതിഭകളാണ് നവംബർ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ നടന്ന ഫൈനൽ റൗണ്ടിൽ വളരെ ആവേശപൂർവ്വം മാറ്റുരച്ചത്.

യു കെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ചിത്രകാരനും യുക്മ സാംസ്കാരിക വേദി കലാ വിഭാഗം കൺവീനറുമായ ജിജി വിക്ടറുടെയും സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തിയുടേയും നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചതും മൂല്യ നിർണ്ണയം നടത്തിയതും. തന്റെ കലാ സൃഷ്ടികളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ജിജി വിക്ടർ, വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റും യുക്മ സൌത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റുമാണ്.

കലാമേളയുടെ പ്രധാന വേദിയിൽ നടന്ന സമ്മാനദാന ചടങ്ങിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി, സാംസ്കാരിക വേദി ചെയർമാൻ കൂടിയായ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ജിജി വിക്ടർ എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യുക്മ പി ആർ ഒ സജീഷ് ടോം, ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജയ്സൺ ജോർജ്ജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

റീജിയണൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ചിത്രരചനാ മത്സരം ആദ്യ റൗണ്ട് റീജിയണൽ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നാഷണൽ കലാമേളയോടനുബന്ധിച്ച് വിതരണം ചെയ്തു. കലാമേള സ്റ്റേജ് രണ്ടിൽ വെച്ച് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ തോമസ് മാറാട്ടുകളം, കലാ വിഭാഗം കൺവീനർ ജിജി വിക്ടർ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ജാക്സൺ തോമസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.

രണ്ട് ഘട്ടങ്ങളായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ വിജയികളായവരേയും പങ്കെടുത്തവരേയും യുക്മ ദേശീയ ഭാരവാഹികളും സാംസ്കാരിക വേദി നേതൃത്വവും പ്രത്യേകം അഭിനന്ദിച്ചു. മത്സരാർത്ഥികളുടെ രചനകൾ പൊതുവേ ഉന്നത നിലവാരം പുലർത്തുന്നവയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വരണമെന്നും ജിജി വിക്ടർ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

റീജിയണൽ വിജയികൾ

സൗത്ത് ഈസ്റ്റ് റീജിയൻ:-

സബ്ബ് ജൂണിയർ –

1. സാറ കുളത്തുങ്കൽ, ഡാർട്ട്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ.

ജൂണിയർ –

1. ഷെയ്ൻ സെബാസ്റ്റ്യൻ, ഡി.കെ.സി പൂൾ
2. മരിയ കുളത്തുങ്കൽ, ഡാർട്ട്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ
3. സിറിയക്ക് സോണി, ഡി.കെ.സി പൂൾ.

നോർത്ത് വെസ്റ്റ് റീജിയൻ :-

സബ്ബ് ജൂണിയർ –

1. ജോഷ്വ കുര്യൻ, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ
2. എയ്മി ജോഷി, വിഗൻ മലയാളി അസ്സോസ്സിയേഷൻ
3. കാതറൈൻ കെ ആൻസൺ, നോർമ.

ജൂണിയർ –

1. ജാക്വലിൻ ജോമി, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ.

സൗത്ത് വെസ്റ്റ് റീജിയൻ:-

സബ്ബ് ജൂണിയർ –

1. സുരഭി സൻജീവ് കുമാർ, WMA
2. ഡവീന അബി, WMA
3. ഏബൽ ജോർജ്ജ് തരകൻ, WMA.

ജൂണിയർ –

1. മാലു ജയകൃഷ്ണൻ, ഓക്സ്മാസ്
2. അഞ്ജലി റെജി, ഓക്സ്മാസ്
3. ഹന്ന സക്കറിയ, IMA ബാൻബറി.
സീനിയർ –
1. നീന ആൻ ജേക്കബ്ബ്, WMA

മിഡ്ലാൻഡ്സ് റീജിയൻ:-

സബ്ബ് ജൂണിയർ –

1. ആഗ്നസ് അജിത് പുല്ല്കാട്ട്, BCMC
2. മരിയ സന്തോഷ്, കേരളൈറ്റ് കമ്യൂണിറ്റി
3. അലക്സ അജിത് പുല്ല്കാട്ട്, BCMC

ജൂണിയർ –

1. അനറ്റ് അജിത് പുല്ല്കാട്ട്, BCMC
2. ഷോൺ ബിൻസ്മോൻ, കേരള ക്ളബ്ബ് നനീറ്റൺ
3. ആൻഡ്രു അജിത് പുല്ല്കാട്ട്, BCMC.

സീനിയർ –

1. രേവതി നായർ, CKC കവൺട്രി
2. സരിൻ ജോർജ്ജ്, കേരളൈറ്റ് കമ്മ്യൂണിറ്റി
3. അന്ന മാത്യൂസ്, കേരളൈറ്റ് കമ്മ്യൂണിറ്റി.

ഈസ്റ്റ് ആംഗ്ളിയ റീജിയൻ :-

സബ്ബ് ജൂണിയർ –

1. നിക്കോളാസ് രാജു, BMA
2. അലീന ജോർജ്ജ്, BMA
3. നോറ ബാബു, കേംബ്രിഡ്ജ് അസ്സോസ്സിയേഷൻ
.
ജൂണിയർ –

1.ജോയൽ ജോസഫ്,
BMA
2. സുഭദ്ര സുമേഷ് മേനോൻ, കോൾചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി.
സീനിയർ –
1. സിജോ ജോർജ്ജ്, BMA.

യോർക്ക്ഷെയർ ആന്റ് ഹംബർ റീജിയൻ :-

സബ്ബ് ജൂണിയർ –

1. ജാസ്മിൻ ജേക്കബ്ബ്, LEMA
2. അമാൻഡ ജോസഫ്, ഷെഫീൽഡ്
3. ഓസ്റ്റിൻ ജോസഫ്, ഷെഫീൽഡ്.

ജൂണിയർ –

1. സെഹ്റ ഇർഷാദ്, ഹൾ
2, തൻമയ തോമസ്, ഹൾ
.
സീനിയർ –

1. അജയ് ചന്ദ്രൻ, SKCA
2. ലക്ഷ്മി അജയ്, SKCA
3. ഫെർണാണ്ടസ് വർഗീസ്, KMA.

 

യുക്മ ദേശീയ കലാമേളക്ക് ഗംഭീര പരിസമാപ്തി. മാഞ്ചസ്റ്ററിന്റെ മണ്ണിൽ ആദ്യമായെത്തിയ ദേശീയ മേള ചരിത്രത്തിലേക്ക് നടന്നു കയറിയത് ഒരുപിടി മനോഹര ഓർമ്മകൾ ബാക്കി വച്ചുകൊണ്ടാണ്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻ പട്ടം തിരികെ പിടിച്ചു. കഴിഞ്ഞവർഷത്തെ ജേതാക്കളായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഫസ്റ്റ് റണ്ണർഅപ്പും സൗത്ത് വെസ്റ്റ് റീജിയൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

രാജ്യത്തിന്റെ നാഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം യു കെ മലയാളികളാണ് മാഞ്ചസ്റ്റർ പാർസ് വുഡ് സ്കൂളിൽ അണിയിച്ചൊരുക്കിയ “ശ്രീദേവി നഗറി”ലേക്ക് വന്നെത്തിയത്. മുൻ കേരളാ ചീഫ് സെക്രട്ടറിയും മലയാള ചലച്ചിത്ര ഗാനരചയിതാക്കളിൽ പ്രമുഖനുമായ കെ ജയകുമാർ ഐ എ എസ് കലാമേളയ്ക്ക് തിരിതെളിയിച്ചു. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് സ്വാഗതം ആശംസിച്ചു. കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ, ഇവന്റ് ഓർഗനൈസർ ഷീജാ വർഗ്ഗീസ് തുടങ്ങി യുക്മ ദേശീയ – റീജിയണൽ നേതാക്കൾ സന്നിഹിതരായിരുന്നു. യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ യോഗത്തിന് നന്ദി അർപ്പിച്ചു

തുടർന്ന് നേരം പുലരുവോളം 5 സ്റ്റേജുകളിലായി നടന്ന വിവിധ കലാ മത്സരങ്ങളിൽ അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ (ഹൾ), മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എന്നിവരെ പിന്നിലാക്കി ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ചാമ്പ്യന്മാരായി. കലാതിലകം, കലാപ്രതിഭ അവാർഡുകൾ കരസ്ഥമാക്കികൊണ്ട് ഈസ്റ്റ് ആംഗ്ലിയ റീജിയൺ ചരിത്രനേട്ടം കൈവരിച്ചു. ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ ടോണി അലോഷ്യസ് കലാതിലകം ആയപ്പോൾ, എൻഫീൽഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ് എന്ന കൊച്ചു മിടുക്കി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇവാ മരിയ കുര്യാക്കോസ് നാട്യമയൂരം അവാർഡും, സൈറ ജിജോ ഭാഷാകേസരി അവാർഡും സ്വന്തമാക്കി. ദേവനന്ദ, ഇവാ മരിയ, ടോണി എന്നിവർ തങ്ങളുടെ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയപ്പോൾ, സീനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി അനുചന്ദ്ര ചന്ദ്രകുമാർ തെരഞ്ഞെടുക്കപ്പെട്ടു.

രാവിലെ 8:45 ന് രജിസ്‌ട്രേഷൻ തുടങ്ങുവാൻ കഴിഞ്ഞതും, കൃത്യം പത്തുമണിക്ക് തന്നെ അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കാനായതും കൃത്യമായ പ്ലാനിംഗിന്റെയും സംഘാടക മികവിന്റെയും എടുത്തുപറയേണ്ടുന്ന നേട്ടമായി. യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, യുക്മ സ്ഥാപക പ്രസിഡന്റ് വർഗ്ഗീസ് ജോൺ, മുൻ പ്രസിഡന്റ് കെ.പി.വിജി, ദേശീയ വനിതാ നേതാക്കളായ ലിറ്റി ജിജോ, സലീന സജീവ്, കലാമേള ഇവന്റ് ഓർഗനൈസർ ഷീജോ വർഗീസ് തുടങ്ങിയവർ ദേശീയ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കലാമേള കൺവീനർ എന്നിവർക്കൊപ്പം തോളോട് തോൾചേർന്ന് കുറ്റമറ്റവിധം പരിപാടികൾ വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ രജിസ്‌ട്രേഷൻ ചുമതലകൾ നിയന്ത്രിച്ചു.

സദസ്സിനെ ധന്യമാക്കിയ സരസ്വതീ വചസ്സുമായി കെ ജയകുമാർ ഐ എ എസ്

യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിൽ ഇത്രയും ധന്യമായ ഒരു ഉദ്ഘാടന വേദി ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. കലയെയും സാഹിത്യത്തെയും ഭാഷയെയും കുറിച്ചുള്ള ഉദ്ഘാടകന്റെ ഓരോ വാക്കുകളും ഒരു പ്രാർത്ഥനപോലെ സദസ്യരുടെ മനസ്സുകളെ ധന്യമാക്കുകയായിരുന്നു. ഹർഷാരവങ്ങളോടെ ആയിരുന്നു നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം ജയകുമാർ സാറിന്റെ സൗമ്യ ദീപ്തമായ പ്രസംഗം നെഞ്ചിലേറ്റിയത്.

ജെ എം പി സോഫ്റ്റ്‌വെയർ സാങ്കേതിക മികവിന്റെ വിജയം

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പത്താമത് യുക്മ ദേശീയ കലാമേള. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് വിജയകരമെന്ന്‌ തെളിയിച്ച ഡിജിറ്റൽ കലാമേള സോഫ്റ്റ്‌വെയർ, ആവശ്യമായ മാറ്റങ്ങളോടെ പൂർണ്ണമായി കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് 2019 ലെ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി. എട്ട് റീജിയണൽ കലാമേളകളിലും ദേശീയ കലാമേളയിലും ഈ സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചത്. യുക്മയുടെ സഹയാത്രികനും, സൗത്ത് ഈസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറിയുമായ ജോസ് പി എം വർഷങ്ങളായി നടത്തിവരുന്ന JMPsoftware.co.uk എന്ന സ്ഥാപനം നേഴ്‌സിംഗ് ഏജൻസികളുടെ റോട്ട മാനേജ്‌മെന്റുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകൾ ആണ് പ്രധാനമായും ഡെവലപ് ചെയ്യുന്നത്.

ഉദ്ഘാടകന്റെ ആദരവ് നേടിയെടുത്ത അവതാരകർ

പത്താമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന – സമാപന വേദികൾ കഴിവ് തെളിയിച്ച അവതാരകർ ആണ് കൈകാര്യം ചെയ്തത്. മാഞ്ചസ്റ്ററിൽനിന്നുള്ള സീമാ സൈമൺ, നോർത്താംപ്റ്റണിൽനിന്നുള്ള നടാഷ സാം എന്നീ അവതാരകർ സദസ്സിനെ അനായാസം കയ്യിലെടുത്ത പ്രകടനമാണ് നടത്തിയത്. സ്വരശുദ്ധമായും അനർഗ്ഗളമായും മലയാള ഭാഷയിൽത്തന്നെ അവതരണം നടത്തിയ അവതാകരെ കലാമേള ഉദ്ഘാടകനായ കെ ജയകുമാർ പ്രത്യേകം അഭിനന്ദിച്ചു.

യുക്മ ദേശീയ കലാമേള – 2019 ന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഒരു വിഭാഗം ലൈറ്റ് & സൗണ്ട് എഞ്ചിനീയേഴ്‌സാണ്. ഇദംപ്രദമമായി അവാർഡ് നൈറ്റുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ എൽ.ഇ.ഡി സ്ക്രീനിന്റെ സഹായത്തോടെ ദൃശ്യ ശബ്ദവിസ്മയമൊരുക്കി ഗ്രേസ് ഹാംപ്ഷെയറിന്റെ ഉണ്ണികൃഷ്ണൻ നായർ പ്രധാന സ്റ്റേജ് കൈകാര്യം ചെയ്തപ്പോൾ റെക്സ് ബാന്റിന്റെ റെക്സ് ജോസ്, ജെ.ജെ. ഓഡിയോസിന്റെ ജോജോ തോമസ്, എന്നിവർ മറ്റ് 4 സ്റ്റേജുകളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.

സ്റ്റോക് ഓൺ ട്രെന്റിൽ നിന്നുള്ള സ്പൈസ് ഹട്ട് മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം കലാമേള നഗറിൽ വിതരണം ചെയ്തു. മഗ്നാവിഷൻ ടി വി ലൈവ് ആയി കലാമേള സംപ്രേക്ഷണം ചെയ്തിരുന്നു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി ആയിരക്കണക്കിന് മലയാളി കലാപ്രേമികളും യുക്മ സ്നേഹികളുമാണ് “ശ്രീദേവി നഗറി”ലേക്ക് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥയിൽ കൂടുതൽ കരുത്താർജ്ജിക്കുക എന്ന അതിജീവന മന്ത്രം യുക്മ ദേശീയ കലാമേളയിൽ അക്ഷരംപ്രതി അർത്ഥവത്താകുകയായിരുന്നു. യുക്മ ന്യൂസ് ടീം, യുക്മയുടെ പോഷക സംഘടനകളായ സാംസ്കാരിക സമിതി, നഴ്സസ് ഫോറം, കലാമേളയുടെ സ്റ്റേജുകൾ കൈകാര്യം ചെയ്ത സ്റ്റേജ് മാനേജർമാർ, ഓഫീസ് കൈകാര്യം ചെയ്തവർ, റീജിയണൽ അസാേസിയേഷൻ ഭാരവാഹികൾ ഉൾപ്പെടുന്ന വാളണ്ടിയേഴ്സ് തുടങ്ങി നൂറ് കണക്കിന് യുക്മ പ്രവർത്തകർ ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ വിജയം കൂടിയാണ് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ കാണാൻ കഴിഞ്ഞത്.

യുക്മ ദേശീയ നിർവാഹക സമിതിയുടെയും നോർത്ത് വെസ്റ്റ് റീജിയണൽ കമ്മറ്റിയുടെയും മാസങ്ങൾ നീണ്ട പ്രയത്നങ്ങളുടെ അഭിമാനകരമായ വിജയദിനം എന്ന് 2019 നവംബർ രണ്ട് യുക്മയുടെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് സമ്മാനദാനത്തോടെ ദേശീയ മേളക്ക് കൊടിയിറങ്ങിയപ്പോൾ അടുത്തവർഷം കാണാമെന്ന ആശംസകളോടെ, വിങ്ങുന്ന മനസ്സോടെ യുക്മയുടെ സൗഹൃദ പൂമുറ്റത്തുനിന്നും മടക്കയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

   

 യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ചാണ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായുള്ള പരിശീലന കളരിയും അവാർഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്.

മുൻവർഷങ്ങളിൽ യുക്മ യു കെ യിലെ പല റീജിയനുകളിലായി നടത്തിയ ഇത്തരം സെമിനാറുകൾ വളരെ വിജയകരമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ‘ദേശീയ യുവജന ദിനം’ എന്ന പേരിൽ സംഘടിപ്പിക്കുവാൻ പ്രേരണയായത്. സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവരും, വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ നിരവധി പ്രമുഖ വ്യക്തികൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതാണ്. കുട്ടികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുവാൻ സഹായകരമാവും വിധമാണ് വിവിധ സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പത്താം വാർഷികം ആഘോഷിക്കുന്ന യുക്മയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകും യുവജന ദിന പരിപാടികൾ എന്നതിൽ സംശയമില്ല. മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യന്മാരായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആയിരിക്കും ദേശീയ യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുക. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാർത്ഥിക്കും യുവജന പരിശീലക്കളരിയിൽ പങ്കെടുക്കാവുന്നതാണ്.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9:30 ന് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ (07828424575), സെലിന സജീവ് (07507519459), ഡോ.ബിജു പെരിങ്ങത്തറ (07904785565) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

“യുക്മ യൂത്ത് അക്കാദമി” അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളിക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഉന്നതമായ മാർക്കുകൾ നേടിയ വിദ്യാർത്ഥികളോ രക്ഷിതാക്കളോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2019 ലെ മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്. GCSE, A-Level അവാർഡുകൾക്ക് അപേക്ഷിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾക്ക് വീതമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. നവംബർ 15 വെള്ളിയാഴ്ചയാണ് അപേക്ഷകൾ അയക്കേണ്ടുന്ന അവസാന തീയതി.

RECENT POSTS
Copyright © . All rights reserved