uukma

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാൻ ഇനി ഏതാനും ആഴ്ചകൾ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ ബാസിൽഡണിൽ നിന്നുള്ള സിജോ ജോർജ്ജ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്.

മുൻ വർഷങ്ങളേക്കാൾ കൂടുതൽ മത്സരാർത്ഥികൾ 2019 ലെ ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുത്തിരുന്നു. ആശയപരവും സാങ്കേതികവുമായി വളരെ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് സിജോ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.

യുക്മ കലാമേളകളുടെ ചരിത്രവുമായി എക്കാലവും അഭേദ്യമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് എസ്സെക്സിലെ ബാസിൽഡൺ. തുടർച്ചയായി നാലുതവണ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയ്ക്ക് ബാസിൽഡൺ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഏറ്റവും കൂടിയ പോയിന്റുകൾ വാരിക്കൂട്ടി ജേതാക്കളായ ചരിത്രവും ബാസിൽഡണിന് സ്വന്തം. റീജിയണൽ-ദേശീയ കലാമേളകളിൽ കലാതിലകങ്ങളായി നിരവധി തവണ ബാസിൽഡണിന്റെ ചുണക്കുട്ടികൾ കിരീടം അണിഞ്ഞിട്ടുണ്ട്.

ബാസിൽഡണിന്റെ യുക്മ കലാമേള പെരുമയിലേക്ക് ഒരുതൂവൽകൂടി ചേർക്കപ്പെടുകയാണ് സിജോയുടെ സർഗ്ഗ ചേതനയിലൂടെ. ചെംസ്ഫോർഡിൽ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്ന സിജോ കണ്ണൂർ ആലക്കോട് സ്വദേശിയാണ്. വിജയിയെ യുക്മ ദേശീയ കലാമേള നഗറിൽവച്ച് ആദരിക്കുന്നതാണ്.

നവംബർ രണ്ടാം തീയതി ശനിയാഴ്ചയാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ആണ്. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ഇതാദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണിലേക്ക് ദേശീയ മേള എത്തുമ്പോൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും പാർസ് വുഡ് സെക്കണ്ടറി സ്കൂളിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേള ദേശീയ കോർഡിനേറ്റർ സാജൻ സത്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് അഡ്വ.ജാക്സൺ തോമസ് എന്നിവർ അറിയിച്ചു.

യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ രാവിലെ 10 മണിക്ക് യുക്മ മുൻ നാഷണൽ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന മൽസരങ്ങൾ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദശാബ്ദിയുടെ നിറവിൽ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ് രക്ഷാധികാരിയും റീജിയണൽ പ്രസിഡന്റ് അഡ്വ. ജാക്സൺ തോമസ് ചെയർമാനും റീജിയണിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷൻ ആയ ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രതിനിധിയുമായ ശ്രീ കുരൃൻ ജോർജ്ജ് വൈസ് ചെയർമാനും ആർട്സ് കോർഡിനേറ്റർ രാജീവ് കൺവീനറും ആയ കമ്മിറ്റിയിൽ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റർ, ഷാരോൺ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണൽ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറർ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജി മോനും മുൻ പ്രസിഡന്റ് ഷിജോ വർഗ്ഗീസും അവാർഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വർക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണൽ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുൻ റീജിയണൽ സെക്രട്ടറി തങ്കച്ചൻ ഏബ്രഹാമും ചേർന്ന് ആയിരിക്കും.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംപൂർണ്ണ ഓൺലൈൻ രജിസ്ട്രേഷൻ മുതൽ പരാതികൾക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണൽ കലാമേളക്ക് തയ്യാറെടുത്തിരിക്കുന്നത്.

13 അംഗ സംഘടനകളും തങ്ങളുടെ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് കടുത്ത മൽസരങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ്. കേരളത്തിലെ കലാമേളകളുടെ അതേ വേഗവും താളവും ഈണവും വരികളും സംഗീതവും എല്ലാം സംയോജിക്കുന്നത് ബോൾട്ടനിലെ നാല് വേദികളിലായിട്ടായിരിക്കും.

രാവിലെ 9 മണിമുതൽ മൽസരാർതഥികൾക്ക് തങ്ങളുടെ അസ്സോസിയേഷൻ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നംബർ വാങ്ങാവുന്നതാണ്. ആവശ്യപ്പെട്ടാൽ ബോദ്ധ്യപ്പെടുത്താൻ മൽസരാർത്ഥികൾ ആവശ്യമായ തിരിച്ചറിയൽ രേഖകൾ കരുതണമെന്നും സംഘാടകർ പ്രത്യേകം ഓർമ്മിപ്പിച്ചു.

മൽസരാർതഥികളുടെയും കാണികളുടെയും സൗകര്യാർത്ഥം മിതമായ നിരക്കിൽ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.

യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം രാവിലെ 9 മുൽ 10 വരെ നടക്കും. നോർത്ത് വെസ്റ്റ് റീജിയണിലെ യുക്മയിൽ അംഗത്വമില്ലാത്ത ആളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചിത്രരചനാ മത്സരത്തിന്റെ ചുമതല വഹിക്കുന്ന മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിനെ ( 07883022378) ബന്ധപ്പെടേണ്ടതാണ്.

വേദിയുടെ വിലാസം:-
ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാൾ,
275 പ്ളോഡർ ലെയിൻ, ബോൾട്ടൻ, BL4 0BR

 

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്.

ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ ശ്രീ. ഉണ്ണി ശിവപാല്‍ നിരവധി സിനിമകളില്‍ അഭിനേതാവായും അതിലേറെ മലയാള സിനിമ നിര്‍മ്മാണ-വിതരണ രംഗത്തെ പ്രശസ്തമായ ക്ലാപ്പ് ബോര്‍ഡ്‌ സിനിമാസ്, ഫ്രീഡ് റിലീസ് എന്നീ കമ്പനികളുടെ ഉടമ എന്ന നിലയിലും സജീവമാണ്. സമൂഹം, ഭാരതീയം, അമ്മക്കിളിക്കൂട്, അറേബ്യ, നിറം, ക്വട്ടേഷന്‍, റെയ്ന്‍ റെയ്ന്‍ കം എഗേന്‍, ഫിംഗര്‍പ്രിന്റ്, നവംബര്‍ റെയിന്‍, സൂര്യ കിരീടം, കല്‍ക്കട്ടാ ന്യൂസ്, മകള്‍ക്ക്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, കേരള കഫേ, ദ്രോണ 2010, സിനിമ കമ്പനി, ഹൈഡ് ആന്‍ഡ്‌ സീക്ക്, ഗുഡ് ഐഡിയ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ രംഗത്ത് നിരവധി പരിപാടികളുടെ അവതാരകനായും വിവിധ ചാനലുകളിലെ ശ്രദ്ധേയങ്ങളായ സീരിയലുകളില്‍ പ്രധാന റോളുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ കലാമേള ഉദ്ഘാടനം ചെയ്യാനെത്തുന്നത് അങ്കമാലിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ റോജി. എം.ജോണ്‍ എം.എല്‍.എയാണ്. സമാപനസമ്മേളനത്തിന് സിനിമാതാരമായ ശ്രീ ഉണ്ണി ശിവപാല്‍ കൂടിയെത്തുന്നതോടെ പത്താമത് റീജിയണല്‍ കലാമേള ജനപങ്കാളിത്തം കൂടാതെ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകും. യുക്മയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ചരിത്രത്തിനിടയില്‍ ഇതുവരെ നടന്നിട്ടുള്ള എല്ലാ റീജണല്‍ കലാമേളകളേക്കാള്‍ മികവുറ്റ കലാമേളയാക്കുവാന്‍ സംഘാടകസമിതി തീവ്രശ്രമത്തിലാണ്. 2010ല്‍ യുക്മ കലാമേള ആരംഭിച്ചപ്പോള്‍ ബ്രിസ്റ്റോളില്‍ നടന്ന ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ റെഡ്ഡിങിലാണ്. പത്താം വര്‍ഷത്തില്‍ വീണ്ടും റീജണല്‍ കലാമേള റെഡ്ഡിങിലെത്തുമ്പോള്‍ അതിനെ ഒരു വന്‍വിജയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹത്തിന്റെ നേതൃത്വത്തിലുള്ള റീജണല്‍ കമ്മറ്റിയും ദേശീയ നേതൃത്വവും.

കേരളത്തിന് പുറത്ത് സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ച് കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്ലാന്റ്സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്ക്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ “കലാമേള 2019” ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു ഒക്ടോബര്‍ 12 ശനിയാഴ്ച്ച റെഡ്ഡിങില്‍ വച്ച് നടത്തപ്പെടുമ്പോള്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു.

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഡിങ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ റെഡ്ഡിങിലെ ആബി സ്ക്കൂളിലും നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയുടെ പാരിഷ് ഹാളിലുമാവും നടത്തപ്പെടുക.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവജനപ്രതിനിധികളിലൊരാളായ ശ്രീ. റോജി. എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്നുള്ള അദ്ദേഹം വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലെ സജീവപ്രവര്‍ത്തനങ്ങളിലൂടെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും മണ്ഡലത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച്ച നീണ്ട് നില്‍ക്കുന്ന യു.കെ-അയര്‍ലണ്ട് സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിനെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഒക്ടോബര്‍ 12 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് റെഡ്ഡിങ് ആബി സ്ക്കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ശ്രീ. റോജി എം ജോണ്‍ എം.എല്‍.എ തിരിതെളിക്കുമ്പോള്‍ യുക്മയുടെ പത്താമത് കലാമേളയുടെ കേളികൊട്ട് ഉയരും. യുക്മ കലാമേളകളുടെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം പ്രാധാന്യമുള്ള നഗരമാണ് റെഡ്ഡിങ്. 2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ആരംഭിച്ചപ്പോള്‍ അതിന് മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ റെഡ്ഡിങിലാണ്. ടോമി തോമസ് പ്രസിഡന്റായും മനോജ് കുമാര്‍ പിള്ള സെക്രട്ടറിയായും യുക്മയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണിന്റെ നേതൃത്വത്തില്‍ റെഡ്ഡിങില്‍ വച്ച് മാതൃകാപരമായി നടത്തപ്പെട്ട പ്രഥമ റീജണല്‍ കലാമേളയുടെ ചുവട് പിടിച്ചാണ് മറ്റ് റീജണുകളിലും കലാമേളകള്‍ നടത്തിയത്. പത്ത് വര്‍ഷം മുന്‍പ് ആതിഥേയത്വം വഹിച്ച് ലോകമലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട യുക്മ കലാമേളയ്ക്ക് റെഡ്ഡിങ് വീണ്ടും വേദിയാകുമ്പോള്‍ അത് കലാസ്വാദകര്‍ക്ക് ഒരു മികച്ച വിരുന്നായി തീരുമെന്നുള്ളതിന് സംശയമില്ല.

കേരളത്തിന് പുറത്ത് സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ച് കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്ലാന്റ്സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്ക്കോട്ട്ലാന്റ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ് എന്നിവര്‍ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ അതിഥികളായി പങ്കെടുക്കും.

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരി രിച്ചു. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു ഒക്ടോബര്‍ 12 ശനിയാഴ്ച്ച റെഡ്ഡിങില്‍ വച്ച് നടത്തപ്പെടുമ്പോള്‍ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

നവംബർ 2ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കലാമേള നഗറിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുവാൻ ഭക്ഷണ ശാലകൾ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും ക്ഷണിക്കുന്നതെന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അറിയിച്ചു.

ഭക്ഷണ ശാലകൾ ഒരുക്കുന്നവർ രാവിലെ പത്തുമണിമുതൽ രാത്രി മത്സരം തീരുന്ന സമയം വരെ വിവിധ കൗണ്ടറുകളിലായി തുടർച്ചയായി ഭക്ഷണം വിതരണം ചെയ്യുവാൻ കഴിയുന്നവരാകണം. ഫുഡ് സ്റ്റാളുകളുടെയും ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിന്റെയും ക്വട്ടേഷനുകൾ നൽകുന്നവർ, മുൻകാലങ്ങളിൽ സമാനമായ പരിപാടികൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെങ്കിൽ അത് പ്രത്യേകം പരിഗണിക്കുന്നതാണ്.

ക്വട്ടേഷനുകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ, യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് (07985641921), കലാമേള കൺവീനർ സാജൻ സത്യൻ (07946565837), ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള (07960357679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കൂടാതെ കലാമേള വേദിയിൽ പരസ്യം ചെയ്യുന്നതിനും സമ്മാനങ്ങൾ സ്പോണ്‍സർ ചെയ്യുന്നതിനും താൽപ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേൽപ്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്. വിപുലമായ സൗകര്യങ്ങളോടുകൂടിയ മാഞ്ചസ്റ്റർ പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂൾ ആണ് പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്റ്റോബർ 14 ന് മുൻപായി ക്വട്ടേഷനുകൾ ലഭിക്കേണ്ടതാണ്.

യു കെ യിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണൽ കലാമേളയിലേക്ക്‌ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു.

കലാമേള നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-

Parrs Wood High School,
Wilmslow Road,
Manchester – M20 5PG

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറിയും യു എൻ എഫ് മുൻ നാഷണൽ കോർഡിനേറ്ററുമാണ് സിന്ധു.  ലീനുമോൾ ചാക്കോ ആണ് പുതിയ ജനറൽ സെക്രട്ടറി. യു കെ കെ സി എ വിമൻസ് ഫോറം നാഷണൽ സെക്രട്ടറി കൂടിയാണ് ലീനുമോൾ. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനായും, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായി പ്രവർത്തിക്കും.
മലയാളി നഴ്സുമാർക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ മിനിജ ജോസഫ്, രാജേഷ് കെ ജെ, ജാസ്മിൻ മാത്യു എന്നിവരാണ് യു എൻ എഫ്  അഡ്വൈസറി പാനൽ മെംബേർസ്. രാജേഷ് കെ ജെ നിലവിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പേഷ്യന്റ്‌ സേഫ്റ്റി, ഫ്രീഡം ടു സ്പീക്ക് അപ്പ് ഗാർഡിയൻ , CQC യുടെ സ്പെഷ്യലിസ്റ് അഡ്വൈസർ, UK നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി പാനൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിവരുന്നു.
നേഴ്‌സിംഗ് സംബന്ധമായ വിഷയങ്ങളിൽ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന  ട്രെയിനറും പ്രഭാഷകയുമാണ് മിനിജ ജോസഫ്. കാർഡിയാക് സർജറിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്. അത്യന്താധുനിക സൗകര്യങ്ങളോടെ തയ്യാറായിക്കൊണ്ടിരിക്കുന്ന ക്ലെവെലൻഡ് ക്ലിനിക്, ലണ്ടന്റെ തീയറ്റർ നേഴ്‌സിംഗ് മാനേജർ ആയി നിലവിൽ ജോലിചെയ്യുന്ന മിനിജ യു കെ നഴ്‌സിംഗ് മേഖലയിൽനിന്നും നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗും ആയി സഹകരിച്ചു early warning scoring നെ കുറിച്ച് ബാംഗ്ലൂരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ജാസ്മിൻ മാത്യു. ലണ്ടനിൽ ക്രിട്ടിക്കൽ കെയർ ഔട്ട് റീച്ച് സിസ്റ്റർ ആയി പ്രവർത്തിക്കുന്നു.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും ലീഡ് അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷണറുമായ സാജൻ സത്യനാണ് നേഴ്‌സസ് ഫോറം നാഷണൽ കോർഡിനേറ്റർ. ഇതാദ്യമായി യുക്മ നേഴ്‌സസ് ഫോറത്തിന് ഒരു ട്രെയിനിംഗ് ടീമിനും രൂപം നൽകിയിട്ടുണ്ട്. യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സഹയാത്രികനും ഓർത്തോപീഡിക്‌സ് സ്പെഷ്യലിസ്റ്റ് നേഴ്‌സുമായ ദേവലാൽ സഹദേവൻ, ഹെൽത്ത് കെയർ അംബാസിഡർ, ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പാനൽ അംഗം, യൂണിവേഴ്സിറ്റി ഗസ്റ്റ് ലെക്ച്ചർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സോണിയ ലൂബി,  സ്റ്റാഫ് നേഴ്‌സ് ആയി യു കെ യിൽ എത്തി, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിൽ നിന്നും പി എച്ച് ഡി ബിരുദം നേടിയശേഷം, സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ തന്നെ ലക്ച്ചർ ആയി ജോലിചെയ്യുന്ന ഡില്ല ഡേവിസ് എന്നിവരാണ് ട്രെയിനിംഗ് ടീമിന്റെ ചുമതല വഹിക്കുന്നത്.
റെയ്നോൾഡ് മാനുവൽ ആണ് യു എൻ എഫ് ട്രഷറർ. യു എൻ എഫ് മുൻപ്രസിഡന്റ് ബിന്നി മനോജ്, മുൻ ജനറൽ സെക്രട്ടറി അലക്സ് ലൂക്കോസ് എന്നിവർ എക്സ്-ഒഫീഷ്യോ അംഗങ്ങളായി പുതിയ കമ്മറ്റിയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സഹകരിച്ചു പ്രവർത്തിക്കും.
മനോജ് ജോസഫ്, സിനി ആന്റോ,എന്നിവരായിരിക്കും യു എൻ എഫ് വൈസ് പ്രസിഡന്റുമാർ. ബിജു മൈക്കിൾ, സീന ഷാജു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി പ്രവർത്തിക്കും. പ്രശ്ന സങ്കീർണ്ണമായ തൊഴിൽ മേഖല എന്നനിലയിൽ നേഴ്‌സുമാരുടെ വിവിധങ്ങളായ നിയമ പ്രശ്നങ്ങൾക്ക് സഹായകമാകുവാൻ തക്കവിധം യു എൻ എഫ് ലീഗൽ സെല്ലും പ്രവർത്തിക്കുന്നതാണ്. യു കെ യിൽ സോളിസിറ്റർമാരായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല (കേംബ്രിഡ്ജ് സിറ്റി കൗൺസിലർ), ലൂയിസ് കെന്നഡി എന്നിവരായിരിക്കും ലീഗൽ സെല്ലിന്റെ ചുമതല വഹിക്കുക.
സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി യുക്മയുടെ ഒൻപത് റീജിയണുകളിൽ നിന്നും റീജിയണൽ കോർഡിനേറ്റർസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. അംഗ അസ്സോസിയേഷനുകളുമായും പ്രാദേശിക ആശുപത്രികളുമായും, ജി പി, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ തൊഴിലിടങ്ങളുമായും ബന്ധപ്പെടുവാൻ ദേശീയ നേതൃത്വത്തിന്  കോർഡിനേറ്റേഴ്‌സ് വഴി എളുപ്പത്തിൽ സാധിക്കുന്നു.

ബൈജു ശ്രീനിവാസ് (സൗത്ത് ഈസ്റ്റ്), ബെറ്റി തോമസ് (സൗത്ത് വെസ്റ്റ്), ഷൈനി ബിജോയ് (മിഡ്‌ലാൻഡ്‌സ്), ദീപാ എബി (നോർത്ത് വെസ്റ്റ്), റോബിൻ ചെറുവള്ളിപ്പറമ്പിൽ (ഈസ്റ്റ് ആംഗ്ലിയ), ജിനറ്റ് അവറാച്ചൻ,  (യോർക്ക്‌ഷെയർ ആൻഡ് ഹംബർ), ബൈജു ഫ്രാൻസിസ് (നോർത്ത് ഈസ്റ്റ്), സുജിത്ത് തോമസ് (വെയ്ൽസ്), അനു മാത്യു (സ്കോട്ട്ലൻഡ്) എന്നിവരാണ് യു എൻ എഫ് റീജിയണൽ കോർഡിനേറ്റർമാർ.

ഇന്ത്യയിലെ പ്രൊഫഷണൽ നഴ്സുമാരുടെ സംഘടനയായ “ട്രെയിൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ” – TNAI യുടെ കേരള ഘടകവുമായി സഹവർത്തിച്ചു പ്രവർത്തിക്കുവാൻ TNAI യും UNF ഉം ആയി ധാരണയായി. കേരളത്തിൽ TNAI യുമായി യോജിച്ചു CPD ഇവെന്റുകൾ സംഘടിപ്പിക്കുക, UK യിലേക്ക് എത്തുന്ന മലയാളികളായിട്ടുള്ള TNAI അംഗങ്ങൾക്ക് UNF / UUKMA സംഘടനകളുമായി ബന്ധപ്പെടുവാനും ട്രെയിനിംഗ്, രജിസ്ട്രേഷൻ, പ്രൊഫഷണൽ മേഖലകളിൽ ഉള്ള സംശയ നിവാരണം തുടങ്ങിയവയ്ക്കും ഇത് ഉപകരിക്കും.
UK യിൽ ഉള്ളതും വരാൻ ഉദ്ദേശിക്കുന്നതുമായ മലയാളി നേഴ്സ് മാർക്ക് വേണ്ടി ഒരു ഹെല്പ് ലൈൻ ഇ-മെയിലും യു എൻ എഫ് തുടങ്ങിയിട്ടുണ്ട്. പ്രൊഫഷണൽ, കരിയർ സംബദ്ധമായ സംശയങ്ങൾക്കു നിഷ്പക്ഷമായ അഭിപ്രായങ്ങൾക്കു
[email protected] എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേഴ്‌സസ് ഫോറം നേതൃത്വത്തിന് യുക്മ ദേശീയ കമ്മറ്റി ആശംസകൾ നേർന്നു.

റജി നന്തികാട്ട് ( പി. ആർ. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച രാവിലെ ഒൻപതു മണി മുതൽ എസ്സെസ്സിലെ റെയ്‌ലിലുള്ള സ്വെയൻ പാർക്ക് സ്കൂളിൽ നടത്തപ്പെടുന്നു. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ കലാമേള യുക്മയുടെ പ്രധാന റീജിയണൽ കലാമേളകളിൽ ഒന്നായിരിക്കും.

യുക്മയുടെ ജനകീയ പരിപാടികളായ റീജിയൻ കലാമേളകളും നാഷണൽ കലാമേളയും ജനകീയ പങ്കാളിത്വത്തിലും സംഘാടക മികവിലും മുന്നിൽ നില്‌ക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കലാമേളയുടെ വിജയത്തിനായി അംഗഅസോസിയേഷനുകൾ സജീവമായി പങ്കെടുക്കണമെന്നും പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിലും സെക്രെട്ടറി സിബി ജോസഫും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഒക്ടോബർ6 ആം തീയതിയോടെ നിലവിൽ വരും. അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷൻ ഭാരവാഹികൾ റീജിയണൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. . കലാമേളയുടെ കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ (07793122621 ), റീജിയൻ സെക്രട്ടറി സിബി ജോസഫ് ( 07563544588 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കലാമേള നടക്കുന്ന വേദിയുടെ വിലാസം.

Sweyne Park School
Sir Walter Raleigh Drive
Rayleigh, Essex, SS6 9BZ

യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ റീജിയണായ നോർത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബർ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും.

2019ലെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ശനിയാഴ്ച റെഡിംങ്ങിൽ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു. യുക്മയിലെ തന്നെ അംഗബലം കൊണ്ട് മുൻനിരയിൽ നിൽക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ 24 അസോസിയേഷനുകൾ പങ്കെടുക്കുന്ന ഈ കലാമേള പങ്കെടുക്കുന്നവർക്കും കാണികൾക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

യു.കെ നിവാസികളായ മലയാളികളുടെ ഇടയിൽ, വളർന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണൽ കലാമേള. പല വേദികളിലായി സംഘടിപ്പിക്കപ്പെടുന്ന ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ തനതു സംസ്കാരം വിളിച്ചറിയിക്കുന്ന വൈവിധ്യമാർന്ന കലാരൂപങ്ങൾ കണ്ണിനും കാതിനും കുളിരണിയിച്ചുകൊണ്ടു കടന്നുവരാൻ ഇനി കേവലം പതിനാറ് ദിവസങ്ങളുടെ കാത്തിരുപ്പു മാത്രം!

സൗത്ത് ഈസ്റ്റ് റീജിയനിലെങ്ങും ആവേശത്തിന്റെ പെരുംപറയുണർത്തുന്ന കലകളുടെ ഈ മാമാങ്കം വിജയകരമായി നടപ്പിലാക്കാൻ ഈ വരുന്ന ഞായറാഴ്ച (29/9/19) വൈകിട്ട് 5 മണിക്ക് വോക്കിങ് നഗരത്തിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മുൻ യുക്മ പ്രസിഡന്റ് വർഗ്ഗീസ് ജോൺ, മുൻ യുക്മ ട്രഷറർ ഷാജി തോമസ്, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ വെച്ച് സ്വാഗതസംഘം രൂപീകരിക്കുകയും കലാമേളയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങളും എടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള വൻപിച്ച വിജയമാക്കുവാൻ വിളിച്ച് ചേർത്തിരിക്കുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

 

കുര്യൻ ജോർജ്ജ്
(സാംസ്ക്കാരിവവേദി കോർഡിനേറ്റർ)

പത്താം വാർഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികൾക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയിൽ വരുന്ന, യു കെ യിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര വിവിരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയി ആഗസ്തി പറഞ്ഞു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. എട്ട് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിൽ പ്രായമുള്ളവർ സബ് ജൂനിയേർസ് വിഭാഗത്തിലും, പന്ത്രണ്ട് വയസ്സിനും പതിനേഴ് വയസ്സിനുമിടയിൽ വരുന്നവർ ജൂനിയർ വിഭാഗത്തിലും, പതിനേഴ് വയസ്സിന് മുകളിലുള്ളവർ സീനിയേഴ്‌സ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 2019 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം നിശ്ചയിക്കുന്നത്. മത്സരങ്ങൾക്ക് സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല.

രണ്ട് ഘട്ടങ്ങളായാണ് മത്സരങ്ങൾ നടക്കുക. ഒന്നാംഘട്ട മത്സരം അതാത് റീജിയണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോട് അനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. പ്രസ്തുത മത്സരങ്ങളിൽ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനല്‍ മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും സംഘടിപ്പിക്കുക. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് നൽകുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. യുക്മ റീജിയണൽ കലാമേളകളോട് അനുബന്ധിച്ചായിരിക്കും മേഖലാതല മത്സരങ്ങൾ നടക്കുക. ഒക്ടോബര്‍ പന്ത്രണ്ടാം തീയ്യതി നോര്‍ത്ത് വെസ്റ്റ് റീജിയൺ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൗത്ത് ഈസ്റ്റ് റീജിയണൽ മത്സരങ്ങള്‍ റെഡിങ്ങിലും വച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബര്‍ ഇരുപത്തിയാറാം തീയ്യതി ഈസ്റ്റ് ആംഗ്ലിയ റീജിയൺ മത്സരങ്ങള്‍ ബാസില്‍ഡണിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ മത്സരങ്ങള്‍ ബര്‍മിംഗ്ഹാമിലും, യോര്‍ക്ക് ഷയര്‍ ആന്റ് ഹംബര്‍ റീജിയൺ മത്സരങ്ങള്‍ ഹള്ളിലും, സൗത്ത് വെസ്റ്റ് റീജിയൺ മത്സരങ്ങൾ ഓക്സ്ഫോർഡിലും വച്ച് നടത്തപ്പെടുന്നതാണ്.

യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിൽ കഴിവും അഭിരുചിയുമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും, മറ്റുള്ളവരെ പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, സാംസ്ക്കാരികവേദി രക്ഷാധികാരി സി എ ജോസഫ്, സാംസ്ക്കാരികവേദി ജനറൽ കൺവീനർമാരായ തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.

മത്സരങ്ങളുടെ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്ക്കാരികവേദി കലാവിഭാഗം കൺവീനർ ജിജി വിക്റ്റർ (07450465452), സാംസ്ക്കാരികവേദി ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്ജ് (07877348602), സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയി ആഗസ്തി (07979188391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. റീജിയണല്‍ മത്സരങ്ങള്‍ നടത്തപ്പെടുന്ന സ്ഥലത്തിന്റെ അഡ്രസ്സ് മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും.

യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കലാമേള ഒക്ടോബർ 26 ശനിയാഴ്ച ക്രോയ്ഡോണിൽ വച്ചു നടക്കും. ക്രോയ്ഡോണ് സമീപം സട്ടനിലെ വാലിങ്ടൺ ഗേൾസ് ഹൈ സ്കൂൾ ആണ് കലാമേളയുടെ വേദിയായി റീജിയണൽ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ രണ്ടാം തിയതി നടക്കുന്ന നാഷണൽ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണൽ മേള യുക്മയുടെ ഏറ്റവും വലിയ റീജിയണൽ കലാമേളയായിരിക്കും.

യുക്മയുടെ ജനകീയ സ്വീകാര്യതയെ ഊട്ടി ഉറപ്പിക്കുന്നതിനും വിവിധ അംഗ സംഘടനകളിലെ അംഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനും അംഗങ്ങളുടെ കാലാഭിരുചികൾ വളർത്തിയെടുക്കുന്നതിനും പ്രധാനവേദിയായിരുന്നത് യുക്മ കലാമേളവേദികളാണ്. ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച യുക്മ കാലമേളകളുടെ ശ്രേണിയിലെ പത്താമത് കലാമേളയാണ് ഈ വർഷം ക്രോയ്ഡോണിൽ അരങ്ങേറുന്നത്.
യുക്മയുടെ റീജിയണൽ കലാമേളകൾക്ക് തുടക്കമിട്ട യുക്മയുടെ പ്രഥമ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയന്റെ ഏറ്റവും തിളക്കമാർന്ന പരിപാടിയായിരിക്കും റീജിയണൽ കലാമേള.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. മത്സര വിഭാഗങ്ങളും, മത്സര ഇനങ്ങളും നാഷണൽ കമ്മറ്റിയുടെ അറിയിപ്പിൻ പ്രകാരം നടത്തുമെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും കലാമേളയിൽ താല്പര്യപൂർവം പങ്കെടുക്കണമെന്നും പരമാവധി മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കലാമേള വിജയപ്രദമാക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ, മത്സര ഇനം, പ്രായം എന്നിവ അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയണൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്. കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് റീജിയണൽ ഭാരവാഹികളായ ജോമോൻ ചെറിയാൻ (പ്രസിഡന്റ് – 07588429567), ജിജോ അരയത്ത് (സെക്രട്ടറി – 07403158044), ജോഷി ആനിത്തോട്ടത്തിൽ (ട്രഷറർ – 07944067570 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
കലാമേള നടക്കുന്ന വേദിയുടെ വിലാസം.
Wallington High School for Girls
Woodcote Rd
Wallington
SM6 0PH

RECENT POSTS
Copyright © . All rights reserved