സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്‌ദി വർഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാർഗ്ഗരേഖകളുടെ അടിസ്ഥാനത്തിലാകും പുരോഗമിക്കുക.
പുതുക്കിയ കലാമേള മാനുവൽ റീജിയണുകൾ വഴി അംഗ അസ്സോസിയേഷനുകളിലേക്ക് ഇതിനകം എത്തിച്ചു കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡൻറും ദേശീയ കലാമേള ചെയർമാനുമായ മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോർഡിനേറ്ററുമായ അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. കേരളത്തിന് പുറത്തു നടക്കുന്ന മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന ഖ്യാതി ഇതിനകം നേടി കഴിഞ്ഞിട്ടുണ്ട് യുക്മ ദേശീയ കലാമേളകൾ. നൂറ്റി ഇരുപതോളം അംഗ അസോസിയേഷനുകൾ, ഒൻപത് റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ മികവുതെളിയിച്ചാണ് ദേശീയ കലാമേളയിൽ എത്തുന്നത്.
കലാകാരന്റെ ക്രീയാത്മകതക്കോ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനോ അതിർവരമ്പുകൾ സൃഷ്ടിക്കാതെ, പ്രായോഗീകത എന്ന ആശയം മുൻനിറുത്തി, യു കെ മലയാളികളുടെ കലാപരമായ കഴിവുകളുടെ വളർച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുക എന്ന യുക്മ കലാമേളകളുടെ പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന വിധമാണ് പരിഷ്‌ക്കരിച്ച കലാമേള മാനുവൽ തയ്യാർ ചെയ്തിരിക്കുന്നതെന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും ദേശീയ കലാമേള ജനറൽ കൺവീനറുമായ സാജൻ സത്യൻ പറഞ്ഞു. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാഡമി സംസ്ഥാന അവാർഡ് ജേതാവും, ശംഖുമുഖം ആർട്ട് മ്യൂസിയം ഡയറക്റ്ററുമായ ഡോ.അജിത്കുമാർ ജി ആണ് കലാമേള 2019 മാനുവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ വർഷത്തെ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് jmpsoftware.co.uk.
നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. രാവിലെ പത്തുമണിമുതൽ രാത്രി പത്തുമണിവരെ, അഞ്ചു സ്‌റ്റേജുകളിലായി നടക്കുന്ന മേളയിൽ, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കാലാകാരന്മാരും കലാകാരികളും വേദിയിലെത്തും. മത്സരാർത്ഥികളും കുടുംബാംഗങ്ങളും കാണികളും വിപുലമായ സംഘാടക നിരയുമുൾപ്പെടെ അയ്യായിരത്തോളമാളുകൾ വന്നെത്തുന്ന, ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്ക്കാരിക ഒത്തുകൂടലിനായിരിക്കും നവംബർ രണ്ടിന് ചരിത്രനഗരമായ മാഞ്ചസ്റ്റർ സാക്ഷ്യംവഹിക്കുക.
യുക്മ ദേശീയ കലാമേള 2019 മാനുവൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കുക:-
ഇംഗ്ലണ്ടിൻെറ സൗത്ത് വെസ്റ്റ് തീരത്തേക്ക് ഈ ശനിയാഴ്ച ഓണപ്പൂക്കളും പൂവിളിയുമായി ഡോർസെറ്റ് മലയാളികളുടെ വക ഓണാഘോഷം . ആഘോഷങ്ങൾക്ക് മണിക്കൂറുകളുടെ കയ്യകലം മാത്രം ബാക്കി നിൽക്കെ പൂവിളിയും സദ്യയും പുലികളിയും ഒക്കെയായി ഒരു കുറവും ഇല്ലാത്ത ഓണാഘോഷം സംഘടിപ്പിച്ചു ആഘോഷ തിമിർപ്പിനെ ഉച്ചസ്ഥായിയിൽ എത്തിക്കുകയാണ് ഡോര്സെറ് കേരള കമ്യുണിറ്റി . ഇത്തവണ ആഘോഷങ്ങൾക്ക് പകിട്ടേറിയപ്പോൾ യുക്മ ദേശീയ അധ്യക്ഷനും ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ളയാണ് മുഖ്യാതിഥി എന്നതും പ്രത്യേകതയായി .
കൂടാതെ ഇക്കഴിഞ്ഞ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ പ്രതിഭ തെളിയിച്ചു, വിജയത്തിന്റെ മിന്നൽക്കൊടി പാറിച്ച ഡികെസിയുടെ കായികതാരങ്ങളെ പ്രത്യേകം അഭിനന്ദിക്കുവാനും ഇത്തവണത്തെ ഓണാഘോഷം വേദിയാകും. ഇക്കഴിഞ്ഞ എ ലെവൽ , ജി സി എസ ഇ പരീക്ഷകളിൽ വിജയം നുണഞ്ഞ പ്രതിഭകളും ഓണാഘോഷ പരിപാടികളിൽ മിന്നിത്തിളങ്ങുമെന്നു ഡി കെ സി പ്രസിഡന്റ് സോണി കുര്യൻ വ്യക്തമാക്കി. ഇത്തവണ ഡോര്സെറ്റിന്റെ അഭിമാനമായി ഒരു പിടി കുട്ടികളാണ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയിരിക്കുന്നത് .
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനുമുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം.
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാം. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബർ 23 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
സംഘടന സ്ഥാപിതമായതിന്റെ പത്താം വാർഷികാഘോഷവേളയിൽ നടക്കുന്ന ദേശീയ കലാമേള എന്ന നിലയിൽ മാഞ്ചസ്റ്റർ കലാമേള യുക്മയുടെ ചരിത്രത്തിൽ തങ്കലിപികളിൽ തന്നെ എഴുതപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, കലാമേള ദേശീയ ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അഭിപ്രായപ്പെട്ടു.
യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണൽ കലാമേളയുടെ പ്രഖ്യാപനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ കാണികളായും ഒത്തുചേരുമ്പോൾ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക.
കലാമേള നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
യുക്മയുടെ കൾച്ചറൽ വിഭാഗമായ യുക്മ സാംസ്ക്കാരികവേദി പുറത്തിറക്കുന്ന “ജ്വാല” ഇ-മാഗസിന്റെ സെപ്റ്റംബർ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടൽകടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവർഗത്തിന്റെയും ചതിയിൽ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുവാൻ പോകുന്നത് നോക്കിനിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കൽ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാർട്ട്മെന്റ്സ് വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് ശക്തമായി ആവശ്യപ്പെടുന്നു.
മലയാള സാഹിത്യകാരന്മാരിൽ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എൻ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ-മാഗസിന്റെ സെപ്‌റ്റംബർ ലക്കത്തിൽ, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവ്വ ദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ് മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദൻ എഴുതിയ ‘എന്തായിരുന്നു? എന്താവണം? നവോത്ഥാനം’ എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.
മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങൾ എഴുതുന്ന രവി മേനോൻ. അദ്ദേഹം എഴുതിയ ‘എന്നിട്ടും തോൽക്കാതെ ജോൺസൺ’ എന്ന ഓർമ്മക്കുറിപ്പിൽ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ……. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാർട്ടൂൺ പംക്തിയായ വിദേശവിചാരത്തിൽ പുതിയൊരു വിഷയുമായി ചിത്രകാരൻ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബർ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന യു-ഗ്രാൻറ് സമ്മാന പദ്ധതി 2019 ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായാണ് ഈ വർഷം യു-ഗ്രാൻൻറ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
യുക്മ യു ഗ്രാൻറ് – 2019 ന്റെ ടിക്കറ്റ് വിൽപ്പനക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശീക അസോസിയേഷനുകളുടെ തിരുവോണാഘോഷ പരിപാടികൾ യു-ഗ്രാൻഡ് വിൽപ്പനക്കുള്ള വൻ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. പല അസോസിയേഷനുകളും റാഫിൾ സമ്മാനമായി യു-ഗ്രാൻഡ് ടിക്കറ്റുകൾ നൽകുന്നത് ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു.
കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ.
യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. ഈ വർഷത്തെ ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാൻ യുക്മ ദേശീയ കലാമേള വരെ കാത്തിരുന്നാൽ മതിയാകും. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജിയണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാൻറിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.
യു-ഗ്രാൻറ് ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവിരങ്ങൾക്ക് യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), ദേശീയ ട്രഷറർ അനീഷ് ജോൺ (07916123248), ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് (07723956930) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്.
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷകൾ ക്ഷണിക്കുന്നു.
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ.എൻ.വി.കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗർ – ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബർ 23 തിങ്കളാഴ്ചക്ക് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകുന്നതാണ്.
നാദവീചികളും മഞ്ജീരധ്വനികളും കൊണ്ട് മുഖരിതമായ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ കാണികളായും ഒത്തുചേരുമ്പോൾ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ യുക്മ ദേശീയ കലാമേള 2019 നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാകുവാൻ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ)
നാളെ, ശനിയാഴ്ച സൗത്ത് യോർക് ഷെയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിൽ അരങ്ങേറുന്ന കേരള പൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി സംഘാടകർ അറിയിക്കുന്നു. രാവിലെ 10ന് ഉദ്ഘാടന സമ്മേളത്തോടെ പരിപാടികൾ ആരംഭിക്കും. വള്ളംകളി കാണുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേൽക്കാൻ അതി മനോഹരമായ മാൻവേഴ്സ് തടാകവും പരിസരങ്ങളും പൂർണ്ണ തോതിൽ സജ്ജമായിക്കഴിഞ്ഞു. ഇൻഡ്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളപൂരം” വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.
യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുന്ന വനിതകൾ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര കേരളാപൂരം വള്ളംകളി കാർണിവലിന്റെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയിൽ പങ്കെടുക്കുന്ന എല്ലാവരും പന്ത്രണ്ട് മണിയോടെ മാൻവേഴ്സ് തടാകത്തിന് സമീപമുള്ള പുൽത്തകിടിയിൽ അണിനിരക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം കൂടുതൽ ഹീറ്റ്‌സുകളിൽ മത്സരിച്ചു മികവുതെളിയിക്കുവാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
അയ്യായിരത്തിലധികം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2019, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല. V4 U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ, തുടങ്ങി വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ, കുട്ടികൾക്ക് ചെറിയ ബോട്ടുകളിൽ സൗജന്യമായി തുഴയാനുള്ള സൗകര്യം, വിവിധ ഫുഡ് സ്റ്റാളുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യം വന്നാൽ കോർഡിനേറ്റർമാരായ നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
കേരളാപൂരം വള്ളംകളിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
07960357679 (മനോജ്‌കുമാർ പിള്ള),
07985641921 (അലക്സ് വർഗീസ്),
07702862186 (അഡ്വ.എബി സെബാസ്റ്റ്യൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
2000 ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റുംവിധം എല്ലാ സജ്ജീകരങ്ങളും തയ്യാർ ചെയ്തിട്ടുണ്ട്. കേരളാപൂരം നഗറിലേക്ക് താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റ് കോഡിൽ എത്തിച്ചേരുമ്പോൾ നിർദ്ദേശങ്ങളുമായി നിങ്ങളെ എതിരേൽക്കുവാൻ സംഘാടകർ തയ്യാറായിരിക്കും.
Venue Address:-
Manvers Lake, Station Road,
Wath-upon-Dearne, Rotherham,
South Yorkshire – S63 7DG
ജയകുമാർ നായർ .
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്.യുകെയില്‍ എമ്പാടുമുള്ള വള്ളം കളി പ്രേമികളുടെ സംഗമ ഭൂമിയാവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.
മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ )മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്നആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ് .
ആറാം ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്സ് 6
1 പായിപ്പാട് -സഹൃദയ ബോട്ട് ക്ലബ് ടണ്‍ ബ്രിഡ്ജ് വെല്‍സ് – ജോഷി സിറിയക്
2. പുന്നമട – ഫ്രണ്ട്സ് യുനൈറ്റഡ് ബോട്ട് ക്ലബ് – ആഷ്ഫോര്‍ഡ് – സോജന്‍ ജൊസഫ്
3.കാവാലം -കേരള വേദി ബോട്ട് ക്ളബ്ബ് -ബര്‍മിംഗ്ഹാം – സോണി പോള്‍
4.മാമ്പുഴക്കരി -ഫീനിക്സ് ബോട്ട് ക്ലബ്ബ് – നോര്‍താംപ്ടന്‍ -റിജന്‍ അലക്സ്
നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും കായല്‍ റെസ്റ്റോറന്‍റെ ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്
ആഷ്ഫോര്‍ഡിലെ ഫ്രണ്ട്സ് യുനൈറ്റഡ് ബോട്ട് ക്ലബ് ഇത്തവണ മല്‍സരത്തിനെത്തുന്നത് പുന്നമട വള്ളത്തിന്റെ പേരിലാണ്. അവസാന വട്ട പരിശീലനവും പൂര്‍ത്തിയാക്കി ആഷ്ഫോര്‍ഡിലെ ചുണക്കുട്ടികള്‍ ശനിയാഴ്ച ഷെഫീല്‍ഡില്‍ എത്തുമ്പോള്‍ മത്സരം തീ പാറുമെന്നതില്‍ സംശയം വേണ്ട. നാളുകള്‍ക്ക് മുന്‍പ് തന്നെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ആരംഭിച്ച പരിശീലനം തങ്ങള്‍ക്ക് മേല്‍കൈ നല്‍കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം പുന്നമട സോജന്‍ ജോസഫ് ക്യാപ്റ്റനായ ടീമിന്‍റെ സ്പോണ്‍സേഴ്സ് മാഗ്നാവിഷന്‍ ടിവി ആണ്.
വള്ളം കളി പ്രേമികളുടെ ചുണ്ടില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് കാവാലം ചുണ്ടന്‍. ഇത്തവണ കാവാലം ചുണ്ടന്റെ പേരില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് ബര്‍മിംഗ്ഹാം കേരളവേദി ബോട്ട് ക്ലബ്ബ് ആണ് . സോണി പോളിന്‍റെ ക്യാപ്റ്റന്‍സിയില്‍ വള്ളംകളിയുടേയും വഞ്ചിപ്പാട്ടിന്റേയും പ്രാക്ടീസ് നടത്തിയാണ് മത്സരിക്കാനെത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ കാവാലം വള്ളമെത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാവുമെന്നുള്ളത് തീര്‍ച്ച. ടീമിന്‍റെ സ്പോണ്‍സേഴ്സ് അലൈഡ് ഫിനാന്‍സിയെഴ്സ് ആണ്
കുട്ടനാടന്‍ കരുത്തിന്റെ പര്യായമായിട്ടാണ് മത്സരത്തിനു മുന്‍പ് തന്നെ ഫീനിക്സ് ബോട്ട് ക്ലബ്ബ് നോര്‍താംപ്ടന്‍റെ മാമ്പുഴക്കരി വള്ളം വിലയിരുത്തപ്പെടുന്നത്. കുട്ടനാടന്‍ വള്ളംകളി മത്സരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റിജന്‍ അലക്സ് നയിക്കുന്ന ടീമില്‍ കുട്ടനാട്ടുകാരെയും മറ്റുള്ളവരേയും ചേര്‍ത്ത് ടീം രൂപീകരിച്ച് ചിട്ടയായി പരിശീലനം നടത്തിയാണ് മാമ്പുഴക്കരിയെത്തുന്നത് . ഒരേ മനസ്സില്‍ ഒരേ താളത്തില്‍ തുഴയെറിഞാല്‍ വിജയം സ്വന്തമാക്കാമെന്നു വിശ്വസിക്കുന്ന മാമ്പുഴക്കരിയുടെ സ്പോണ്‍സേഴ്സ് മുത്തൂറ്റ് ഫിനാന്‍സ് ആണ് .
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.
ജയകുമാർ നായർ .
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്. മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.
പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ )മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്നആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .
പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ് .അഞ്ചാം ഹീറ്റ്സിൽ പങ്കെടുക്കു ന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്സ് 5
1 കായിപ്രം -സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്റ്രി -ബാബു കളപ്പുരയ്ക്കല്‍
2. ആര്‍പ്പൂക്കര -കേംബ്രിഡ്ജ് സിറ്റി ബോട്ട് ക്ളബ്ബ് – കൌണ്‍സിലര്‍ തിട്ടാല
3. നെടുമുടി – റാന്നി ബോട്ട് ക്ളബ്ബ് -സുധിന്‍ എം ഭാസ്ക്കര്‍
4.കുമരംകരി ഇപ്സ്വിച് ബോട്ട് ക്ലബ്ബ് – ഷാജു കടമറ്റം
കഴിഞ്ഞ വര്‍ഷത്തെ വള്ളം കളിയില്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഫൈനലില്‍ മൂന്നാം സ്ഥാനം നേടിയ സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്റ്രി ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള കഠിന പരിശീലനത്തിലാണ്. യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത് മുന്‍ വര്‍ഷങ്ങളിലേതു പോലെ ബാബു കളപ്പുരയ്ക്കല്‍ ആണ്.ടീമിന്‍റെ സ്പോണ്‍സേഴ്സ് അലൈഡ് ഫിനാന്‍സിയെഴ്സ് ആണ്.
യുകെ മലയാളികളുടെ അഭിമാനമായ കേംബ്രിഡ്ജിലെ മലയാളി കൌണ്‍സിലര്‍ ബൈജു തിട്ടാല നയിക്കുന്ന കേംബ്രിഡ്ജ് സിറ്റി ബോട്ട് ക്ലബ് വള്ളം കളിക്കെത്തുന്നത് ആര്‍പ്പൂക്കര വള്ളവുമായിട്ടാണ്. കിരീട നേട്ടത്തില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ദൃഡ നിശ്ചയത്തില്‍ ആണ് കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ ടീമംഗവും.MARIE DE LOUISE SOLICITORS ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്.
പമ്പയുടെ ഓളങ്ങളെ കീറിമുറിച്ചു കുതിച്ചു പാഞ്ഞ ചരിത്ര പിന്‍ബലവുമായി ആറന്മുള ,അയിരൂർ പുതിയകാവ് ,റാന്നി വള്ളം കളികളിൽ പങ്കെടുത്ത തുഴക്കാരുടെ പരിചയ സമ്പത്തുമായാണ് റാന്നി ബോട്ട് ക്ലബ് നെടുമുടി വള്ളവുമായി ഇത്തവണ വള്ളം കളിക്ക് എത്തുന്നത്. യുകെ യിലെ റാന്നി മലയാളികളുടെ കൂട്ടായ്മ മത്സരത്തിനിറകുബോൾ ഇത്തവണ മത്സരം കടുക്കും . സുധിന്‍ എം ഭാസ്ക്കര്‍ ക്യാപ്റ്റനായ ടീമിന്‍റെ സ്പോണ്‍സേഴ്സ് സെന്റ് ജോണ്‍സ് ട്രാവല്‍സ് ആണ്.
പ്രശസ്തമായ കുമരങ്കരിയുടെ പേരിലുള്ള വള്ളം തുഴയുവാനെത്തുന്നത് പോരാട്ടവീര്യമേറെയുള്ള ഇപ്സ്വിച്ച് ബോട്ട് ക്ലബിന്റെ ചുണക്കുട്ടികളാണ്.കഴിഞ്ഞ തവണ ശക്തമായ പ്രകടനം കാഴ്ചവെച്ച ഇപ്സ്വിച്ച് ബോട്ട് ക്ലബ് ഇത്തവണ കരുത്തുറ്റ പ്രകടനം പുറത്തെടുക്കും എന്നു കരുതാം .ഷാജു കടമറ്റം നയിക്കുന്ന ടീമിന്‍റെ സ്പോണ്‍സേഴ്സ് പോള്‍ ജോണ്‍ ആന്‍ഡ് കമ്പനി സോളിസ്റ്റെഴ്സ് ആണ് .
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.
അവസാന ഹീറ്റ്സിലെ ജലരാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങൾ നാളെ.
ജയകുമാർ നായർ .
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും
എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.
മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.
പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ ) മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .
പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. നാലാം ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്സ് 4
1 തായങ്കരി – ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂള്‍ – തോമസുകുട്ടി ഫ്രാന്‍സീസ്
2.വെള്ളം കുളങ്ങര -TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ് – ഡോണി ജോണ്‍
3.നടുഭാഗം -യുനൈറ്റഡ് ബോട്ട് ക്ളബ്ബ് ഷെഫീല്‍ഡ് -രാജു ചാക്കോ
4.ആയാ പറമ്പ് – വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് – ജോസ് പരപ്പനാട്ട്
പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും,
പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു
പരിശീലനവും നേതൃത്വവും കൊടുത്ത് ആദ്യ വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചപ്പോള്‍ രണ്ടാം തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാരുടെ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതുതന്നെയാണ് .ലവ് ടു കെയര്‍ നഴ്സിംഗ് എജെന്‍സിയാണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്
നെഹ്റു ട്രോഫിയില്‍ വിജയികളായ വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള വള്ളം തുഴയുന്നത് TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ് ആണ്. ഡോണി ജോണ്‍ ആണ് ടീം ക്യാപ്റ്റന്‍. ഇത്തവണത്തെ വള്ളം കളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദ്യം രെജിസ്റ്റര്‍ ചെയ്ത ടീമാണ് TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ്.
അതുകൊണ്ട് തന്നെ മുന്നോരുക്കങ്ങളുടെ കാര്യത്തില്‍ വെള്ളംകുളങ്ങര ഒരു വള്ളപ്പാട് മുന്നില്‍ തന്നെയാണെന്ന് വേണം മനസിലാക്കുവാന്‍. Health Skills Training ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്
വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് പോരാട്ടത്തിനെത്തുന്നത്.
യോര്‍ക്ക്ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്.
കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിന് സെമിഫൈനലില്‍ അടിയറവ് പറയേണ്ടി വന്ന നടുഭാഗം ആറാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളുമടച്ച് ഒന്നാം സ്ഥാനം നേടുമെന്ന വാശിയില്‍ പരിശീലനം നടത്തിയാണ്
ഷെഫീല്‍ഡിന്റെ താരങ്ങളെത്തുന്നത് ,പോള്‍ ജോണ്‍ സോളിസ്റ്റെഴ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്
കേരളത്തിലെ മത്സരവള്ളംകളികളില്‍ പലവട്ടം ചാമ്പ്യന്മാരായിട്ടുള്ള പ്രശസ്തമായ ആയാപറമ്പ് വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് ആണ്.
യുകെയിലെ മലയാളി കായിക പ്രേമികള്‍ക്ക് പ്രിയങ്കരനായ വോളിബോള്‍ താരം ജോസ് പരപ്പനാട്ട് ആണ് ടീമിന്‍റെ ക്യാപ്റ്റന്‍
മികച്ച മുന്നൊരുക്കങ്ങളോടെ മത്സരത്തിനെത്തുന്ന വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഈ ഈ കരുത്തുറ്റ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ടീമിന്റെ സ്പോണ്‍സേഴ്സ്. തറവാട് റെസ്റ്റോറന്‍റെ ഗ്രൂപ്പ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.