ജയകുമാർ നായർ .

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും
എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.

യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.

പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ ) മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .

പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്‌. നാലാം ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്സ് 4

1 തായങ്കരി – ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂള്‍ – തോമസുകുട്ടി ഫ്രാന്‍സീസ്
2.വെള്ളം കുളങ്ങര -TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ് – ഡോണി ജോണ്‍
3.നടുഭാഗം -യുനൈറ്റഡ് ബോട്ട് ക്ളബ്ബ് ഷെഫീല്‍ഡ് -രാജു ചാക്കോ

4.ആയാ പറമ്പ് – വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് – ജോസ് പരപ്പനാട്ട്

പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും,
പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു
പരിശീലനവും നേതൃത്വവും കൊടുത്ത് ആദ്യ വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചപ്പോള്‍ രണ്ടാം തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാരുടെ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതുതന്നെയാണ് .ലവ് ടു കെയര്‍ നഴ്സിംഗ് എജെന്‍സിയാണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്

നെഹ്റു ട്രോഫിയില്‍ വിജയികളായ വെള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള വള്ളം തുഴയുന്നത് TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ് ആണ്. ഡോണി ജോണ്‍ ആണ് ടീം ക്യാപ്റ്റന്‍. ഇത്തവണത്തെ വള്ളം കളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദ്യം രെജിസ്റ്റര്‍ ചെയ്ത ടീമാണ് TMA ബോട്ട് ക്ളബ്ബ് ട്രഫോര്‍ഡ്.
അതുകൊണ്ട് തന്നെ മുന്നോരുക്കങ്ങളുടെ കാര്യത്തില്‍ വെള്ളംകുളങ്ങര ഒരു വള്ളപ്പാട് മുന്നില്‍ തന്നെയാണെന്ന് വേണം മനസിലാക്കുവാന്‍. Health Skills Training ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്

വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി കൂടിയായ രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് പോരാട്ടത്തിനെത്തുന്നത്.
യോര്‍ക്ക്ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്.
കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിന് സെമിഫൈനലില്‍ അടിയറവ് പറയേണ്ടി വന്ന നടുഭാഗം ആറാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ഇത്തവണ എല്ലാ പഴുതുകളുമടച്ച് ഒന്നാം സ്ഥാനം നേടുമെന്ന വാശിയില്‍ പരിശീലനം നടത്തിയാണ്
ഷെഫീല്‍ഡിന്റെ താരങ്ങളെത്തുന്നത് ,പോള്‍ ജോണ്‍ സോളിസ്റ്റെഴ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്

കേരളത്തിലെ മത്സരവള്ളംകളികളില്‍ പലവട്ടം ചാമ്പ്യന്മാരായിട്ടുള്ള പ്രശസ്തമായ ആയാപറമ്പ് വള്ളത്തില്‍ തുഴയെറിയാനെത്തുന്നത് വെയ്ക്ക്ഫീല്‍ഡ് ബോട്ട് ക്ലബ്ബ് ആണ്.
യുകെയിലെ മലയാളി കായിക പ്രേമികള്‍ക്ക് പ്രിയങ്കരനായ വോളിബോള്‍ താരം ജോസ് പരപ്പനാട്ട് ആണ് ടീമിന്‍റെ ക്യാപ്റ്റന്‍
മികച്ച മുന്നൊരുക്കങ്ങളോടെ മത്സരത്തിനെത്തുന്ന വെസ്റ്റ്‌ യോര്‍ക്ക് ഷെയറിലെ ഈ ഈ കരുത്തുറ്റ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ടീമിന്റെ സ്പോണ്‍സേഴ്സ്. തറവാട് റെസ്റ്റോറന്‍റെ ഗ്രൂപ്പ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്

യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.