റേസിങ്ങ് ട്രാക്കുകളിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഈ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരും കൈയ്യുകളും, കാലുകളും നഷ്ടപ്പെട്ടവർ നിരവധിയാണ്. എന്നാൽ വളരെ അപൂർവ്വമായൊരു അപകടമാണ് ഇന്ന് പ്രമുഖ ബൈക്ക് റേസിങ്ങ് ടൂർണ്ണമെന്റായ മോട്ടോ ജിപിയിൽ നടന്നത്. മോട്ടോജിപിയിടെ മോട്ടി 3 കാറ്റഗറിയിലുള്ള റേസിനിടെയാണ് ഏവരെയും അമ്പരിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസത്തിന് അനന്യമായ ഒരടിസ്ഥാനമുണ്ട്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കയും മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. ഈ രണ്ട് അടിസ്ഥാന സത്യങ്ങളാണ് ക്രിസ്തീയതയെ നിസ്തുലമാക്കുന്നത്. ദൈവത്തിനായി ജീവിക്കേണ്ടതിനാണു നമ്മെ എല്ലാം ദൈവം സൃഷ്ടിച്ചത്. എന്നാല്‍ നാം നമുക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അവസരോചിതമായ നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ വിശ്വാസത്തെ വിസ്മരിക്കുന്നു. നമുക്കുവേണ്ടി ക്രിസ്തു മരിച്ചതിലുള്ള നന്ദിയോടും, മരിച്ചവരില്‍ നിന്നും ഉയിര്‍ത്തവനായി അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന വിശ്വാസത്തോടും കൂടെ നാം ദൈവത്തിന്റെ അടുത്തുവരണം. യേശു ഇന്നും ജീവിക്കുന്നവനല്ലെങ്കില്‍ നമുക്ക് അവനോട് പ്രാര്‍ത്ഥിക്കാന്‍ കഴികയില്ല. യേശു മരിച്ചുയിര്‍ത്ത് ജീവിക്കുന്നതിനാല്‍ നമുക്ക് അവനോട് സംസാരിക്കാന്‍ കഴിയും. ദൈവം നിങ്ങളോട് ക്ഷമിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുകയും, ക്രിസ്തുവിന് അവിടുത്തെ ആത്മാവിനാല്‍ നിങ്ങളില്‍ വസിച്ച് നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന്റെ ഭവനമാക്കിതീർക്കാനും കഴിയും. ഇതാണ് സുവിശേഷത്തിന്റെ അത്ഭുതസന്ദേശം. ക്രിസ്തു ഉള്ളില്‍ വസിക്കുമ്പോള്‍ നിങ്ങളുടെ ശരീരങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങളത്ര.
ക്രിസ്തീയജീവിതം ഒരു ഓട്ടംപോലെയാണ്. പാപത്തോട് പുറംതിരിഞ്ഞ് ഈ ദീര്‍ഘദൂര ഓട്ടത്തിന്റെ തുടക്കത്തിലെത്തുന്നു. പിന്നെ ജീവിതാവസാനം വരെ ഒരു മാരത്തോണ്‍ ഓട്ടമാണ്. നാം നിരന്തരം ഓടി, ഓരോ ദിവസവും ലക് ഷ്യത്തോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മുടെ ഓട്ടം ഒരിക്കലും നിര്‍ത്തിക്കൂടാ. ഓരോ ദിവസം കഴിയുന്തോറും ജീവിതത്തില്‍ നിന്നു തിന്മകളെ അകറ്റി, നല്ല ക്രിസ്ത്യാനിയായി മാറുന്ന മാര്‍ഗ്ഗമാണിത്. ലക്ഷ്യപൂർത്തീകരണത്തിന് കുമ്പസാരത്തിനും കുർബാനക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരിക്കലും ക്രിസ്തുവിന് ഹിതകരമല്ലാത്ത ഒന്നും ചെയ്യില്ല. യേശുവിനോടുള്ള കൂട്ടായ്മയില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും ഒരു ക്രിസ്ത്യാനി ചെയ്യുകയില്ല. യേശു നമ്മുടെ ഭാവി അവിടുത്തെ കരങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാല്‍ ആകുലചിന്തയും ഭയവും അകന്ന് സന്തോഷഭരിതമായ ഒരു ജീവിതം സാദ്ധ്യമാകുന്നു… നമ്മൾ കയ്ക്കുഞ്ഞായിക്കുമ്പോൾ മാമോദീസ വഴി വിശ്വാസം സ്വീകരിക്കുകയും തിരിച്ചറിവിന്റെ തുടക്കം എന്നപോലെ കുമ്പസാരവും ആദ്യകുർബാനയും ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിലെ നാഴികക്കല്ലാകുന്നു എന്ന് പറയുവാനാണ് ഇത്രയും പറഞ്ഞത്…
വിശ്വാസജീവിതത്തിൽ മലയാളികളായ നാമെല്ലാവരും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. പ്രത്യേകിച്ച് പ്രവാസ ജീവിതത്തിൽ. ഏത് മതമായാലും തങ്ങളുടെ കുട്ടികളെ വിശ്വാസജീവിതത്തിൽ കൊണ്ടുവരുന്നതിന് എന്ത് ത്യാഗവും പേറുന്ന ഒരു പ്രവാസി മലയാളികളെ ആണ് നമുക്ക് ചുറ്റും കാണാൻ കഴിയുക. തന്റെ എല്ലാ പരിമിതികളിൽ നിന്നുകൊണ്ട് വിശ്വാസത്തെ കുട്ടികളിൽ വളർത്തിയെടുക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു. അത്തരത്തിൽ ഒരു കുട്ടിയുടെ വിശ്വാസജീവിതത്തിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഒന്നാണ് ആദ്യകുർബാന സ്വീകരണം.
അയർലണ്ടിൽ ഡബ്ലിന് അടുത്തുള്ള സോർട്‌സിൽ ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന ആരൺ, ഹെയ്‌ഡൻ, ഡോൺ എഡ്‌വിൻ, റിയോൺ, എയ്‌ഡൻ, ആഗ്‌നസ് എന്നീ ആറ് മലയാളി കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ മലയാളികളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്നതാണ്. സിറോ മലബാർ സഭയുടെ കീഴിൽ ഉള്ള ചാപ്ലൈൻസിയുടെ മേൽനോട്ടത്തിൽ നടന്ന കുട്ടികളുടെ ആദ്യകുർബാന സ്വീകരണം പ്രസിമലയാളികളുടെ കൂട്ടായ്മയുടെ മറ്റൊരു ചിത്രം കൂടി വെളിപ്പെടുത്തുന്നു.
മൂന്ന് മണിയോട് കൂടി ഭക്തിനിർഭരമായ കുർബാന.. നാട്ടിൽ നിന്നും എത്തിയ രക്ഷിതാക്കളെ ഉൾപ്പെടുത്തി നടന്ന കാഴ്‌ചവെപ്പ്.. നാട്ടിലെ പള്ളിയങ്കണത്തെ ഓർമ്മയിൽ വരുത്തി ഒഴുകിയിറങ്ങുന്ന മനോഹരമായ പാട്ടുകൾ.. നൂറിനോടടുത്ത കുടുംബങ്ങളുള്ള സോർട്‌സിലെ വിശ്വാസികൾ എല്ലാവരും ഒന്നുപോലെ വന്നുചേർന്നപ്പോൾ പള്ളിയങ്കണം വിശ്വാസത്തിന്റെ വിളിച്ചുപറയലായി… എല്ലാറ്റിനും ഉപരിയായി റോമിൽ നിന്നും പോപ്പ് ഫ്രാൻസിസിന്റെ അനുഗ്രഹം സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ കുട്ടികളിൽ എത്തിയപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ പ്രകാശം.. കാപ്പി സൽക്കാരത്തോടെ പള്ളിയിലെ ചടങ്ങുകൾക്ക് വിരാമമായി…
ഏഴ് മണിയോടുകൂടി ഹോട്ടൽ കാർട്ടണിൽ പാർട്ടി.. ആറു കുടുംബങ്ങൾ ഒത്തു ചേർന്നപ്പോൾ കുട്ടികൾക്കും മുതിന്നവർക്കുമായി കലാവിരുന്നുകൾ.. കുട്ടികളെ എങ്ങനെ ഹാളിനുള്ളിൽ നിർത്താം എന്നതിന് ഉത്തമ ഉദാഹരണമായി അവരെ ഉൾപ്പെടുത്തിയുള്ള മാജിക് ഷോ… ഹാളിലെ എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് ആവാഹിച്ചെടുത്തു ഐറിഷ് ഡാൻസ് ബാൻഡിന്റെ രംഗപ്രവേശം.. കുട്ടികൾ എല്ലാവരും അവരോടു ചേർന്നപ്പോൾ.. ബാൻഡിനെ തോപ്പിക്കുന്ന താളവുമായി മലയാളികളും.. ഓർമ്മയിൽ ഒരായിരം മധുരമായി സോർട്‌സ് മലയാളികൾ.. നമ്മുടെ കുട്ടികൾ ഏതു നാട്ടിൽ വളരുന്നുവോ അവിടുത്തെ സംസ്ക്കാരമേ കുട്ടികളെ ആകര്ഷിക്കുകയുള്ളു എന്നത് ഒരു അനുഭവപാഠം…
[ot-video][/ot-video]
[ot-video][/ot-video]
ബിനോയ് പൊന്നാട്ട്
കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ യാതൊരുവിധ ആരോപണങ്ങളും കേള്‍ക്കാത്ത, അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട്തന്നെ സംശുദ്ധിയുടെ പ്രകാശഗോപുരത്തില്‍ നില്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും സുസ്സമ്മതനുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസംഗങ്ങളില്‍ ആക്രോശമോ വെല്ലുവിളിയോ ഇല്ല. മുഖം തികച്ചും ശാന്തം തികഞ്ഞ മര്യദയും, മാന്യതയും പ്രസരിപ്പിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വo.
പക്ഷേ വാചകങ്ങള്‍ക്ക് മൂര്‍ച്ചയും ശക്തിയുമുണ്ട് ശബത്ഥത്തിനു ദൃഢതയും ഇതാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രെസുകളില്‍ ഇന്നുള്ള നേതാക്കളെ ഫ്രാന്‍സിസ് ജോര്‍ജിന്റെ മികച്ച വ്യക്തിത്വവുമായി താരതമ്യം ചെയ്യാന്‍ ആവില്ല. അതുകൊണ്ടാണ് ഒരിക്കല്‍ പി ജെ ജോസഫ് പരസ്യമായി കെ എം മാണിയുടെ സാനിധ്യത്തില്‍ പ്രസംഗിച്ചത് ഫ്രാന്‍സിസ് ജോര്‍ജ് പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയാണെന്ന്. ഓണ്‍ ലൈന്‍ മാധ്യമ രംഗത്തു കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിറഞ്ഞു നില്‍ക്കുകയും, മികച്ച അവതരണത്തിലൂടെ സത്യ സന്ധമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന മലയാളം യു.കെ യ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.
മലയാളം എന്ന പേരില്‍ തന്നെ ഒരു ഓണ്‍ ലൈന്‍ മാധ്യമo യു.കെയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് മലയാളികള്‍ക്ക് ഏറെ സന്തോഷകരമാണ്. മലയാളികളായ നഴ്‌സുമാരുടെ ഒരു കൂട്ടായ്മ യു.കെയില്‍ മലയാളം യു.കെ സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. മലയാളം യു.കെയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അവാര്‍ഡ് നൈറ്റിനും, നഴ്‌സിംഗ് ദിനാചരണത്തിനും വിജയാശംസകള്‍ നേരുന്നു. ഭാവിയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രൊഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.
മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന് പറഞ്ഞ ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കാവ്യയ്ക്ക് ഒപ്പം നടന്‍ ദിലീപ് അമേരിക്കയില്‍ എത്തി. നാദിര്ഷയാണ് പരിപാടിയുടെ സംവിധായകൻ. പിഷാരടി, റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഷോയിലൂടെ കാവ്യാ വീണ്ടും അരങ്ങിലേക്ക് വരും എന്നും റിപ്പോര്‍ട്ട് ഉണ്ട്. അമേരിക്കന്‍ ഷോയുടെ നായകന്‍ നടന്‍ ദിലീപ് ആണെങ്കില്‍ നായിക സ്വന്തം ഭാര്യ കാവ്യ തന്നെ. ഇതിനെ കുറിച്ച് കാവ്യ മാധവൻ സംസാരിക്കുന്നു.
പൊതുവേദികളിൽ ഭാര്യയായ കാവ്യയെ പങ്കെടുപ്പിക്കുന്നില്ല എന്ന ആരോപണത്തിനാണ് ഇതിലൂടെ മറുപടി നൽകിയത്. അവസാനത്തെ റിപ്പോർട്ട് അനുസരിച്ചു് ഷോയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്നാണ്. എന്തായാലും കാവ്യയെ ദിലീപ് കൊണ്ടുവന്നതാണോ അതോ ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് ആരാധകർക്കുള്ളത്…
കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണമായ ജൂഡ് ആന്റണിയും നിവിന്‍ പോളിയും ഒന്നിച്ച ഷോര്‍ട്ട് ഫിലിം പുറത്തുവന്നു. ലൈംഗിക ചൂഷണത്തിന് ഇരയാവാതിരിക്കാന്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം.
ബാലലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ തനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്‍കരണം എടുക്കണമെന്ന് തോന്നിയതാണ് ഈ ഷോര്‍ട്ട് ഫിലിമിലേക്ക് നയിച്ചതെന്ന് ജൂഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.
നിവിന്‍ പോളി തന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്താലോ എന്ന് താന്‍ ചോദിച്ചതായും അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് നിവിന്‍ സമ്മതിച്ചതു കൊണ്ടുമാണ് ഇതിലേക്ക് നീങ്ങിയതെന്നും ജൂഡ് വ്യക്തമാക്കി. കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെ താന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും ജൂഡ് പറഞ്ഞു.
“ആയിടക്കാണ് ‘ബോധിനി’ എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു. വിഡിയോ ഷൂട്ടിന് ആവശ്യമായ തുക(പ്രതിഫലം ഇല്ല) അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചത് ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംഗിനോട് അനുബന്ധിച്ചായിരുന്നു മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജൂഡ് ആന്റണി വിവാദത്തില്‍പെട്ടത്. പിന്നീട് കൊച്ചിന്‍ പോര്ട്ട് ട്രസ്റ്റ് പാര്‍ക്കിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കേരള രാഷ്ട്രീയ വിഹായസ്സില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്‍ക്കുന്ന സൂര്യന്‍ ഒന്നേയുള്ളൂ..! അത് സാക്ഷാല്‍ കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടുപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര്‍ ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന്‍ കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.
നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്‍തിരിച്ച് നേരായ വാര്‍ത്തയില്‍ക്കൂടി സമൂഹത്തിലെ പ്രശ്‌നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന്‍ മലയാളം യു കെ നടത്തുന്ന പ്രയത്‌നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
മെയ് 13 ശനിയാഴ്ചയാണ് ലെസ്റ്ററിലെ മെഹര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മലയാളം യുകെയുടെ രണ്ടാം വാര്‍ഷികവും അവാര്‍ഡ് നൈറ്റ് പ്രോഗ്രാമും അരങ്ങേറുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയിരിക്കും. മലയാള സിനിമാ രാഷ്ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ മറ്റ് നിരവധി ആളുകളും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നുണ്ട്. യൂറോപ്പിലെ തന്നെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് അവാര്‍ഡ് നൈറ്റിന് ആതിഥ്യമരുളുന്നത്.
ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയം, വിവാഹം, വിവാഹസത്കാരം എന്നിവ കോർത്തിണക്കിയ വിഡിയോയ്ക്ക് പിന്നിൽ ടുസ്ഡേ ലൈറ്റ്സ് ആണ്.
ഏപ്രില്‍ ഏഴിന് കണ്ണൂരിൽവച്ചായിരുന്നു ധ്യാനിന്റെയും അർപിതയുടെയും വിവാഹം. എറണാകുളം ഗോകുലം പാര്‍ക്കിലാണ് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം ഒരുക്കിയത്. മമ്മൂട്ടിയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വിശന്നാൽ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്രയോ ശരിയെന്ന് കുട്ടികൊമ്പനും അപകടകാരിയായ മുതലയും തമ്മിൽ നടക്കുന്ന ഒരു ജീവൻ മരണപോരാട്ടത്തിന്റെ വീഡിയോ കണ്ടാൽ മനസ്സിലാകും. സംഭവം നടക്കുന്നത് ഈ കഴിഞ്ഞ പത്താം തിയതിയാണ്. ആഫ്രിക്കയിലെ മലാവിയിലുള്ള ലീവോണ്ടേ നാഷണൽ സഫാരി പാർക്കിൽ ആണ് സംഭവം ഉണ്ടായത്. വെള്ളം കുടിക്കാനായി നീങ്ങുന്ന ആനക്കൂട്ടം. കൂടെയുള്ള എല്ലാവരെയും പിന്നിലാക്കി കുട്ടിക്കൊമ്പൻ മുമ്പിൽ എത്തി വെള്ളം കുടിക്കാൻ ആരംഭിച്ചതും, ഭയം അൽപം പോലും തീണ്ടിയിട്ടില്ലാത്ത കില്ലർ മുതലയുടെ ചാട്ടവും ഒന്നിച്ചായിരുന്നു.
ചാട്ടത്തിൽ കുട്ടിക്കൊമ്പന്റെ തുമ്പിക്കയ്യിൽ കടിച്ചു തൂങ്ങിയ മുതല, കാര്യമായ ഒരു ഡിന്നർ കഴിച്ചേ മടങ്ങു എന്ന തീരുമാനത്തിൽ ആയി എന്നപോലെ കുട്ടിക്കൊമ്പനെ വീഴ്ത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു.. കുടഞ്ഞെറിയാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ശ്രമവും പരാജയപ്പെടുന്നു.. ആദ്യം ഒന്ന് ഭയന്നോടിയ ആനക്കൂട്ടം.. അപകടം മനസിലാക്കിയ ആനക്കൂട്ടത്തിന്റെ പ്രത്യാക്രമണം… ചവിട്ടി പപ്പടം ആക്കും എന്ന് തിരിച്ചറിഞ്ഞ മുതല ഇന്നത്തെ ഡിന്നർ വേണ്ട തടി രക്ഷിക്കാം എന്ന തീരുമാനത്തിൽ ഇരയെ ഉപേക്ഷിക്കുന്നു… മലാവി സ്വദേശിയും യുകെയിൽ താമസക്കാരനുമായ അലക്സാണ്ടർ അമുളി എന്ന ബയോ മെഡിക്കൽ ശാസ്ത്രജ്ഞൻ പകർത്തിയ വീഡിയോ…
ഓഹിയോ : യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച് അച്ഛന്റെ വാന്‍ ഓടിച്ച് 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.
നാലു ട്രാഫിക്ക് സിഗ്നലുകളും ഒരു റയില്‍വേട്രാക്കും മുറിച്ചു കടന്നാണ് ഈ എട്ട് വയസുകാരന്‍ വാന്‍ ഓടിച്ചത്. അമിത വേഗമെടുക്കാതെ സിഗ്നലുകളെല്ലാം പാലിക്കുകയും ചെയ്തു. മാക്ടൊണാള്‍ഡിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പരിചയക്കാരാണ് കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും വീട്ടില്‍ അറിയിച്ചതും.