Videsham

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 2017-ൽ നടന്ന ജനറൽ ഇലക്ഷന് ശേഷം രണ്ടരവർഷം കഴിയുന്നതിനു മുൻപേ ബ്രിട്ടൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ബ്രെക്സിറ്റിനെ കുറിച്ച് പുനർവിചിന്തനം ചെയ്യുവാൻ ജനങ്ങൾക്ക് കൂടുതൽ സമയം നൽകാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. എന്നാൽ ഇതിനു പകരമായി രണ്ടുമാസത്തിനുള്ളിൽ ഒരു ജനറൽ ഇലക്ഷൻ നടത്തണമെന്ന ആവശ്യം ആണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. ഡിസംബർ 12ന് ഇലക്ഷൻ നടത്തുന്നതിനെ കുറിച്ച് ഹൗസ് ഓഫ് കോമൺസിന്റെ അഭിപ്രായം അറിയുവാൻ ജോൺസൻ തയ്യാറെടുക്കുകയാണ്. അടുത്ത ഒരു ഇലക്ഷന്റെ മുഖ്യ പ്രചാരണ വിഷയവും ബ്രെക്സിറ്റ് തന്നെയാവും.

എല്ലാ പ്രാവശ്യവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതനുസരിച്ച് 2022 മെയ് അഞ്ചിനാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ സമയത്തിനും നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മൂന്നിൽ രണ്ട് എംപിമാരുടെയും സമ്മതം ആവശ്യമാണ്. ഇതിനു മുൻപ് രണ്ട് പ്രാവശ്യവും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഈ ആവശ്യം പാർലമെന്റ് നിരാകരിച്ചിരുന്നു. അതിനാലാണ് പുതിയ തന്ത്രം അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോടും ഇലക്ഷനെ അനുകൂലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഏകദേശം 650 കോൺസ്റ്റിട്യുൻസികളാണ് ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലായി ഉള്ളത്. ഏതുവിധേനയും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന് ആവശ്യമാണ് ബോറിസ് ജോൺസൺ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ലേബർ പാർട്ടി രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. വീണ്ടുമൊരു ഇലക്ഷൻ നടക്കുമോ എന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷ് ജനങ്ങൾ.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് കീഴിലുള്ള ആശുപത്രികളിൽ ജോലി ചെയ്യാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരും വിദേശികൾ. ഏകദേശം പതിനായിരത്തോളം ഡോക്ടർമാർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. 2003 – ന് ശേഷമുള്ള ഏറ്റവും വലിയ കണക്കുകളിൽ ഒന്നാണ് ഇത്. എന്നാൽ ബ്രിട്ടണിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങുന്നത് വെറും 7500 പേർ മാത്രമാണ്. നാഷണൽ ഹെൽത്ത് സർവീസിന് ആശുപത്രികളിൽ ഏകദേശം പതിനായിരത്തോളം സ്റ്റാഫുകളുടെ കുറവുണ്ട്.

ഡോക്ടർമാരുടെ എണ്ണത്തിൽ ലോകത്തിലാകമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ ഡിമാൻഡ് വർധിച്ചുവരികയാണെന്നും ജനറൽ മെഡിക്കൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ചാർളി മാസ്സയ് രേഖപ്പെടുത്തി. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ വിദേശ ഡോക്ടർമാർ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഏകദേശം 8115 വിദേശ ഡോക്ടർമാരെ ആണ് നാഷണൽ ഹെൽത്ത് സർവീസ് റിക്രൂട്ട് ചെയ്തത്. എന്നാൽ അതേ വർഷം തന്നെ 7186 പേർ മാത്രമാണ് ബ്രിട്ടനിൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. 2019 – ൽ ഏകദേശം 19500 ഒഴിവുകളിൽ, പതിനായിരത്തോളം വിദേശ ഡോക്ടർമാരെ ആണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ നാഷണൽ ഹെൽത്ത് സർവീസ് വിദേശ ഡോക്ടർമാരെ ഇത്തരത്തിൽ ആശ്രയിക്കുന്നത് അപകടമാണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്നും ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണത്തിന് ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ ആണ് പുറത്തുനിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഹെഡ് ഡോക്ടർ ചാന്ത്‌ നാഗ്പോൾ രേഖപ്പെടുത്തി.

വാഷിംഗ്ടണ്‍: യുഎസില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാ(45)മാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പുറത്തുവന്ന വിവരം. ഇന്നലെയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ലണ്ടൻ: മനുഷ്യ കടത്തിന്റെ മുഖം ദുരന്തമായി മാറിയ വാർത്തയാണ് ലണ്ടൻ അടുത്തുള്ള എസെക്‌സിൽ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ വടക്കുകിഴക്കൻ നഗരമായ എസ്സെക്സിൽ ഒരു കണ്ടെയ്നർ ലോറിയിൽ  നിന്നും 39 മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. എസ്സെക്സിലെ  ഏറ്റവും വലിയ പട്ടണമായ ഗ്രേയ്സിലെ വാട്ടർഗ്ലോട്  ഇൻഡസ്ട്രിയൽ പാർക്കിലാണ് സംഭവം. നോർത്തേൺ അയർലൻഡിൽ നിന്നുള്ള ഇരുപത്തഞ്ചുകാരനായ ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബൾഗേറിയയിൽ നിന്നും പുറപ്പെട്ട വാഹനം, ആംഗിൾസെയ്‌ വഴി ബ്രിട്ടനിലേക്ക് പ്രവേശിച്ചതായി ആണ് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തുന്നത്. മരിച്ച 39 പേരിൽ ഒരു കൗമാരക്കാരൻ മാത്രമേ ഉൾപ്പെടുന്നുള്ളൂവെന്നാണ് ആദ്യ നിഗമനം. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങളാണ് ലോറിയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണമായ സംഭവം ആണ് നടന്നതെന്ന്  ചീഫ് സൂപ്രണ്ട് ആൻഡ്രൂ മാറിനെർ രേഖപ്പെടുത്തി. അന്വേഷണം ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു എന്നും, അന്വേഷണം കഴിയുന്നതുവരെ കസ്റ്റഡിയിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തരവകുപ്പും പോലീസും ഫോറൻസിക് എന്നിവർ സംയുക്തമായി പ്രവർത്തിക്കുകയാണെന്നും ഉടനെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മരണപ്പെട്ടവരെ കുറിച്ചുള്ള ദുഃഖവും അദ്ദേഹം പങ്കുവെച്ചു. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ള പല പ്രമുഖരും സംഭവത്തെ അപലപിച്ചു.

2000ല്‍ സമാനമായ സാഹചര്യത്തില്‍ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കില്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലക്സംബർഗ് : യൂറോപ്യൻ യൂണിയൻ ദ്വിദിന ഉച്ചകോടിയിൽ ബ്രെക്സിറ്റ്‌ ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ്‌ വക്താവ് മൈക്കിൾ ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മന്ത്രിമാരുടെ യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, നല്ല ഉദ്ദേശ്യങ്ങളൊക്കെ നിയമപരമായ പാഠമാക്കി മാറ്റുവാൻ ബ്രിട്ടന് സമയമായെന്നും അറിയിച്ചു. ഈ ബ്രെക്സിറ്റ്‌ ഇടപാട് ബുദ്ധിമുട്ടാണെങ്കിലും ഇരുപക്ഷവും വിശദാംശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും ബാർനിയർ അഭിപ്രായപ്പെട്ടു. ചർച്ചകൾ രൂക്ഷമായപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഫ്രാൻസിന്റെ ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു.ചർച്ചകൾ ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ഒക്ടോബർ അവസാനം തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം ഒരു കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രി നിർബന്ധിതനാവും.

ഒരു കരാറിൽ എത്തുന്നത് ഇപ്പോഴും സാധ്യമായ കാര്യമാണെന്നും അതിനാൽ എല്ലാവരുമായി ചേർന്ന് പോകുന്ന കരാർ സൃഷ്ടിക്കണമെന്നും ബാർനിയർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ ആവശ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം ഐറിഷ് കടലിലെ കസ്റ്റംസ് അതിർത്തി അംഗീകരിക്കുകയും വേണം.ഒപ്പം ഐറിഷ് ബാക്കസ്റ്റോപ് വിഷയത്തിലും യുകെ വ്യക്തമായ നിലപാട് സ്വീകരിക്കണം. ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേയും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു ബ്രെക്സിറ്റ്‌ ഇടപാട് ഈയാഴ്ചയിൽ സാധ്യമാണെന്നും അതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണെന്നും ബാർനിയർ കൂട്ടിച്ചേർത്തു.

ഈ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിർണായക ദ്വിദിന ഉച്ചകോടി ആരംഭിക്കും. നിലവിൽ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി വെച്ചിരിക്കുന്ന അവസാനത്തെ മീറ്റിംഗാണിത്. അതിനാൽ തന്നെ ഈ യോഗം ജോൺസന് വളരെ പ്രധാനപ്പെട്ടതാണ്. ഒരു കാലതാമസം ആവശ്യപ്പെടാതിരിക്കാനായി ശനിയാഴ്ചയോടെ എംപിമാർ അംഗീകരിച്ച പുതിയ കരാർ ജോൺസന് നേടേണ്ടതായി വരും.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അവധി ആഘോഷിക്കുന്നതിനിടയിൽ യുഎസ് -കാനഡ അതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് കുടുംബത്തെ ബുധനാഴ്ചയോടുകൂടി വിട്ടയയ്ക്കും. മുപ്പതുകാരനായ ഡേവിഡ് കോണെഴ്സ്, ഭാര്യ ഇരുപത്തിനാലുകാരി എലീൻ എന്നിവരാണ് ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരോടൊപ്പം ഇവരുടെ ഇളയ കുഞ്ഞും പെൻസിൽവേനിയ ജയിലിൽ തടവിലായിരുന്നു. അറസ്റ്റിലായ ശേഷം വാഷിങ്ടണിൽ നിന്നും മാറ്റിയ ഇവരെ, പെൻസിൽവാനിയയിലെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഇത്തരമൊരു അനുഭവം തങ്ങളെ മാനസികമായി തളർത്തിയതായി കുടുംബം ബിബിസി ന്യൂസ് വാഷിംഗ്‌ടൺ കറസ്പോണ്ടന്റ് ക്രിസ് ബക്ക്ലറിന് അയച്ച ഇ-മെയിലിൽ രേഖപ്പെടുത്തി. പ്രത്യേകിച്ച് തങ്ങളുടെ കുഞ്ഞിന് ഈ അനുഭവം ഒരു പേടിസ്വപ്നമായിരുന്നു. മുൻപ് പലതവണ തങ്ങൾ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും , ഇത്തരമൊരു അനുഭവം ആദ്യമാണ്. വിട്ടയക്കപ്പെട്ടതിനുശേഷം യുഎസിലേക്ക് തിരിച്ചുവരുവാൻ പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും, എന്നാൽ മകനോടൊപ്പം ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

അവധി ആഘോഷിക്കുകയായിരുന്ന കുടുംബം വ്യാൻകവൗർ നഗരത്തിന് തെക്കു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു മൃഗത്തെ ഒഴിവാക്കുന്നതിനായി മറ്റൊരു വഴി സ്വീകരിച്ച പ്പോഴാണ് അതിർത്തി ലംഘിച്ചത്. എന്നാൽ ഈ വസ്തുത കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തങ്ങളെ തടഞ്ഞുനിർത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാനഡയിലേക്ക് തിരിച്ചുപോകുവാൻ പോലും അനുവദിച്ചില്ല എന്ന് അവർ പറഞ്ഞു. അറസ്റ്റിലായ ശേഷം ഡേവിഡിനെ പുരുഷന്മാരുടെ സെല്ലിലും, ഭാര്യയെയും മകനെയും വനിത സെല്ലിലുമാണ് പാർപ്പിച്ചിരുന്നത്. സെല്ലുകളിൽ വളരെ മോശമായ അന്തരീക്ഷമായിരുന്നുവെന്നും, തണുപ്പ് ഒഴിവാക്കുന്നതിനായി ഹീറ്റർ പോലും നൽകിയില്ല എന്നും അവർ പറഞ്ഞു . കുഞ്ഞിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായതായും അവർ അറിയിച്ചു. ക്രിമിനലുകളെ പോലെയാണ് തങ്ങളെ പരിഗണിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബെർക്സ് ഫാമിലി ഡിറ്റൻഷൻ സെന്റർ അധികൃതർ നിക്ഷേധിച്ചു .

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബർ 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph’s Catholic Church,
Forest Road, Bristol
BS16 3QT
email: [email protected]

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ : ഇമിഗ്രേഷൻ നിയമങ്ങളുടെ നൂലാമാലകൾ കാരണം ഡോക്ടർ യുകെ വിടാൻ ഒരുങ്ങുന്നു . എൻഎച്ച് എസിന്റെ ഏറ്റവും പ്രഗൽഭനായ പീഡിയാട്രിക് സൈക്യാട്രിസ്റ്റായ ഡോക്ടർ നിശ്ചിന്ത്‌ വാരിക്കൂ ആണ് രാജ്യം വിടാൻ ഒരുങ്ങുന്നത്. ചൈൽഡ് ആൻഡ് അഡോളസെൻസ് മെന്റൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർ വാരിക്കൂ ഈ വിഷയത്തെ സംബന്ധിച്ച് ബോറിസ് ജോൺസൺനും , ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിനും പരാതി നൽകിയിട്ടുണ്ട്. 71 കാരിയായ മാതാവ് ഭൂല ഇന്ത്യക്കാരിയാണ്, എന്നാൽ വാരിക്കൂ 2014ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നു.

വിധവയായ മാതാവിനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ ആവില്ലെന്നും, അമ്മയെ നോക്കാൻ അവിടെ ബന്ധുക്കളായി ആരും ഇല്ലെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ്. ഡിസംബർ നുള്ളിൽ അമ്മയുടെ വിസാ കാലാവധി നീട്ടി ലഭിച്ചില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് പോകാനാണ് തീരുമാനം. അവിടെ ഡോക്ടറും ഭാര്യയും 13 വയസ്സായ മകളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസയും താമസവും ജോലി സൗകര്യവും ലഭ്യമാണ്.

ബ്രിട്ടൻ വിട്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കുകയും അതിലുമധികം ആളുകളെ ചികിത്സിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. എന്നോടും കുടുംബത്തോടും നീതി പുലർത്തും എന്ന് വിശ്വസിക്കുന്നു. മകളെ ജന്മ ദേശത്തുനിന്നും ഇത്ര ചെറുപ്പത്തിലെ പറിച്ചു നടേണ്ടി വരുന്നതിൽ വേദനയുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡോക്ടർ വാരിക്കൂ രാജ്യം വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ വിടവ് എൻഎച്ച്എസ്ന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നികത്താനാവാത്തതായിരിക്കുമെന്ന് മെഡിക്കൽ ട്രസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇംഗ്ലണ്ട് : യുകെയിലെ പ്രധാന പദവികളിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ മാർക്ക്‌ കാർണി 2020 ജനുവരി 31ന് സ്ഥാനമൊഴിയും. പുതിയ ഗവർണറെ കണ്ടെത്താനുള്ള നിയമനടപടികൾ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു. വേനൽകാലത്ത് തന്നെ അഭിമുഖങ്ങൾ പൂർത്തിയാക്കിയിരുന്നു. ശരത്കാലത്ത് പുതിയ ഗവർണറെ പ്രഖ്യാപിക്കാനായിരുന്നെങ്കിലും ബ്രെക്സിറ്റ് കാലതാമസവും പൊതുതെരഞ്ഞെടുപ്പും ഉൾപ്പെടെ വൻ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനാൽ പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.

പലിശ നിരക്ക് നിശ്ചയിക്കുന്നതും, സാമ്പത്തിക സ്ഥിരത നിരീക്ഷിക്കുന്നതും, സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതുമായ മൂന്ന് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനായിരിക്കും പുതിയ ഗവർണർ. ഒപ്പം ഐഎംഎഫ് സമ്മേളനത്തിലും ജി 7നിലും യുകെയെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരിക്കും. ഗവർണർ പദവിയിലേക്ക് എത്തിയേക്കാവുന്ന പ്രധാന വ്യക്തികൾ ഇവരൊക്കെയാണ് ;
ആൻഡ്രൂ ബെയ്ലി – 1985ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്ന ബെയ്‌ലി, ഡെപ്യൂട്ടി ഗവർണർ, ചീഫ് കാഷ്യർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.പല വിവാദങ്ങൾക്കും പാത്രമാവേണ്ടി വന്നു.
ശ്രീതി വടേര – ഉഗാണ്ടയിൽ ജനിച്ചശേഷം യുകെയിലേക്ക് മാറിയ ശ്രീതി, ലേബർ ഗവണ്മെന്റിൽ മന്ത്രിയായിരുന്നു. 1999 ൽ യുകെ ട്രഷറിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിൽ ചേരുന്നതിന് മുമ്പ് സ്വിസ് നിക്ഷേപ ബാങ്കായ യുബിഎസിൽ പത്തുവർഷത്തിലേറെ പ്രവർത്തിച്ചു. നിലവിൽ സാന്റാൻഡർ യുകെയിൽ ചെയർമാനായി പ്രവർത്തിക്കുന്നു.
ബെൻ ബ്രോഡ്‌ബെന്റ്- മുൻ ഗോൾഡ്മാൻ സാക്സ് സാമ്പത്തിക ശാസ്ത്രജ്ഞനും ട്രഷറിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ഇദ്ദേഹം, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സ് പ്രൊഫസറായിയിരുന്നു. 2011 ൽ പലിശ നിരക്ക് നിശ്ചയിക്കുന്നയാളായി ബാങ്കിൽ ചേർന്നശേഷം 2014 ൽ ധനനയത്തിന്റെ ഡെപ്യൂട്ടി ഗവർണറായി.ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലച്ച ഒന്നാണെന്ന പരാമർശത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു.


ജോൺ കൻലിഫ് – 2013ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്നു. യൂറോപ്യൻ യൂണിയനിൽ യുകെയുടെ പ്രതിനിധി ആയിരുന്നു. 2016 ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുന്നോടിയായി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പ്രോജക്ട് ബുക്കെൻഡ് എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ടാസ്‌ക്ഫോഴ്‌സിന് അദ്ദേഹം നേതൃത്വം നൽകി.

മിനൗച്ചെ ഷാഫിക് – 36-ാം വയസ്സിൽ, നെമാറ്റ് മിനൗച്ചെ ഷാഫിക് ലോക ബാങ്കിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി. മാർക്കറ്റ്സ്, ബാങ്കിംഗ് എന്നിവയുടെ ഡെപ്യൂട്ടി ഗവർണറായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടറും ആയിരുന്നു.

ജോൺ കിംഗ്മാൻ, ജെറാർഡ് ലിയോൺസ്, ഹോവാർഡ് ഡേവിസ് തുടങ്ങിയ പ്രമുഖരും സാധ്യത പട്ടികയിലുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഇൻഡിപെൻഡൻഡ്, ഗാർഡിയൻ, ദി ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം റിപ്പോർട്ടർ ആയി പ്രവർത്തിച്ചിരുന്ന കഴിവുറ്റ മാധ്യമ പ്രവർത്തകയായിരുന്നു ഹന്ന. ഹ്രസ്വമായ കരിയർ കാലയളവിൽതന്നെ വിവാദപരവും നിസ്സാരമല്ലാത്തതുമായ ധാരാളം റിപ്പോർട്ടുകൾ ഹന്ന ചെയ്തിട്ടുണ്ട്. കോസ്റ്റാ കോഫിയിലെ മോശമായ തൊഴിൽ സാഹചര്യം, തെരുവിലെ മനുഷ്യ ജീവിതങ്ങളുടെ അന്തി ഉറക്കം, പാർപ്പിടം ഇല്ലായ്മ തുടങ്ങിയവയാണ് പ്രധാന റിപ്പോർട്ടുകൾ.

ഇൻഡിപെൻഡൻഡിൽ എഴുതുന്ന സമയത്ത് “റേസിസം ഇൻ ദ മീഡിയ “, “ജോയ്‌സ് ഓഫ് ഹലാൽ ഹോളിഡേയ്‌സ് ” തുടങ്ങിയവ ഹന്നയുടെ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു . കഴിഞ്ഞ രണ്ട് വർഷമായി ഹന്ന ബിബിസിയുടെ റിപ്പോർട്ടറാണ്. ഹന്നയുടെ മരണത്തിൽ തീവ്രമായ ദുഃഖമുണ്ടെന്ന് ബിബിസി ഡയറക്ടർ ഫ്രാൻ അൺസ്വാർത്‌ പറഞ്ഞു.

ഹന്ന യൂസഫ് അത്യധികം പ്രതിഭയുള്ള ഒരു മാധ്യമ പ്രവർത്തകയും ബിബിസിയിൽ ആരാധിക്കപ്പെട്ട ഒരു റിപ്പോർട്ടറും ആയിരുന്നു . തിളങ്ങിനിന്ന ഒരു വ്യക്തി പ്രഭാവം പെട്ടെന്ന് ഈ ലോകത്തുനിന്ന് ഇല്ലാതാകുന്നത് വേദനാജനകമാണ് എന്ന് കോർപ്പറേഷൻ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടൻസ് ആയ ലൈസ് ഡൗസെറ്റ് പറഞ്ഞു . നെതർലൻഡ്സിലും മാഞ്ചസ്റ്ററിലും ലണ്ടനിലും ആയി ജീവിച്ച ഹന്ന 1992 സൊമാലിയയിൽ ആണ് ജനിച്ചത് . മരണ കാരണം എന്താണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

RECENT POSTS
Copyright © . All rights reserved