സ്വകാര്യ വിമാനം പറത്തുന്നതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഇട്ടശേഷം പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53) കുറ്റസമ്മതം നടത്തി. കുട്ടികളുടെ അശ്‌ളീല വിഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്.
വിമാനം പറത്തുന്നതു പഠിപ്പിക്കാന്‍ ഒപ്പം കൂട്ടിയ പതിനഞ്ചുകാരിയുമായാണ് സ്റ്റീഫന്‍ സ്വകാര്യവിമാനത്തില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയുടെ അമ്മയാണ് വിമാനം പറത്തുന്നതു പഠിക്കാന്‍ പെണ്‍കുട്ടിയെ സ്റ്റീഫനൊപ്പം വിട്ടത്. മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് സ്റ്റീഫന്‍ പിടിയിലായിട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍.
പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് മുകളില്‍ ഒരാള്‍ പിടിച്ചു കയറിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഗോപുരം കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിക്കുന്നത് ഫ്രാന്‍സ് ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരാണ് ഗോപുരത്തിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.
പൊലീസ് സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈഫല്‍ ഗോപുരം താത്കാലികമായി അടച്ചു പൂട്ടിയതായി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
Un homme aperçu escaladant la tour Eiffel, le monument évacué pic.twitter.com/JXRg0cwIls
— BFM Paris (@BFMParis) May 20, 2019
ഒമ്പതുകാരിയായ വളർത്തുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ വീട്ടമ്മ കുറ്റക്കാരെയന്ന് കണ്ടെത്തി. അമേരിക്കയിലെ ക്യൂൻസിലാണ് ക്രൂര സംഭവം സംഭവം. ഷംഡായ് അർജുൻ (55) എന്ന വനിതയാണു ക്രൂരകൃത്യം നടത്തിയത്.
കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു സംഭവം.
ഷംഡായും ഇവരുടെ മുൻ ഭർത്താവും രണ്ടു പേരക്കുട്ടികളും വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തിൽ കുട്ടി വീടിനകത്തെ ബാത്ത് റൂമിൽ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ പല തവണ ഇവർ മർദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂൺ 3 ന് ഇവർക്ക് ശിക്ഷ വിധിക്കും.
ചിക്കാഗോ: ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയറ്‌കീറി പുറത്തെടുത്ത സംഭവത്തില്‍ അമ്മയും മകളും അറസ്റ്റില്‍. മര്‍ലിന്‍ ഓക്കോവ ലോപ്പസ് എന്ന പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്.
ഒരു മാസം മുമ്പ് കാണാതാവുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു മര്‍ലിന്‍. ജോലികഴിഞ്ഞ് മൂത്ത മകനെ ഡേകെയറില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴിയാണ് മര്‍ലിനെ കാണാതായത്. ആരോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ലിന്റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. വയറ് കീറിയ അവസ്ഥയിലായിരുന്നു മൃതശരീരം. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയാണ് മര്‍ലിന്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നും തുടര്‍ന്നാണ് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.
അമ്മമാര്‍ക്ക് വേണ്ടിയുള്ള ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിന് മര്‍ലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ഈ ഗ്രൂപ്പിലുള്ള ക്ലാരിസ ഫിജുറോ എന്ന 46കാരി കുഞ്ഞുടുപ്പുകള്‍ വാഗ്‌ദാനം ചെയ്‌ത് മര്‍ലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്ലാരിസയുടെ മകള്‍ ഡിസൈറി ഫിജുറോയും കേസില്‍ പ്രതിയാണ്. ഇരുവരെയും കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്‌തു. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് ക്ലാരിസയുടെ പുരുഷസുഹൃത്ത് പീറ്റര്‍ ബോബക്കിനെതിരെയും കേസെടുത്തിട്ടുണ്ട്.
മര്‍ലിനെ കാണാതായ ദിവസം വൈകുന്നേരം ആറ് മണിയോടെ ക്ലാരിസ് തന്റെ നവജാതശിശുവിന് ശ്വാസതടസ്സമുണ്ടെന്ന് അറിയിച്ച് അത്യാഹിതവിഭാഗത്തിന്റെ സഹായം തേടിയിരുന്നു. ഈ ഫോണ്‍റെക്കോഡും കൃത്യത്തില്‍ ക്ലാരിസിന്റെ പങ്കുതെളിയിക്കുന്നതായി. ക്ലാരിസ് സഹായം ചോദിച്ചത് മര്‍ലിന്റെ കുഞ്ഞിന് വേണ്ടിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല.
കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി അമ്മയും മകളും ചേര്‍ന്ന് മര്‍ലിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ക്ലാരിസിന്റെ 27കാരനായ മകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി ക്ലാരിസ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം മര്‍ലിനെ വിളിച്ചുവരുത്തുകയായിരുന്നു.
വാഷിംഗ്ടണ്‍: കായികാധ്യാപകനായ ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഏകദേശം ഒരു വര്‍ഷം. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. ആണ്‍കു്ട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കേസില്‍ ദില്ലോണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ദില്ലോണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉറങ്ങുകയായിരുന്ന കുട്ടിയെ അടുത്ത് വന്ന കിടന്ന ശേഷം ലെെംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ദില്ലോണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. 2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള സമയത്തായിരുന്നു പീഡനം. ക്രൂരപീഡനം സഹിക്കാനാകാതെ വന്നതോടെ കെെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. എന്നാല്‍, കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നില്ലെന്നാണ് ദില്ലോണിന്‍റെ വാദം. തനിക്ക് ചില ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കൊപ്പമുള്ള സമയം തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം കുട്ടികളെ പോലും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്ര-സാങ്കേതിക സ്കൂളില്‍ വെടിവെപ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ് ആന്റ് മാത്സ് (സ്റ്റെം) സ്കൂളില്‍ നിന്നും വെടിയൊച്ച കേട്ടയുടനെ നടപടികള്‍ സ്വീകരിച്ചതായി ഡഗ്ലസ് കൗണ്ടി പൊലീസ് വ്യക്തമാക്കി. ഒരു അക്രമി ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും, മറ്റൊരാള്‍ പുറത്ത് നിന്നും ആണ് അക്രമം നടത്തിയതെന്ന് പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഗിത്താറിന്റെ പെട്ടിയില്‍ നിന്നാണ് ഒരു അക്രമി തോക്ക് പുറത്തെടുത്ത് വെടിവെപ്പ് നടത്തിയതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
എട്ട് വിദ്യാര്‍ത്ഥികളെയാണ് വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മാരകമായി പരുക്കേറ്റിരുന്ന 18കാരനാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
വിദ്യാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. രണ്ട് അക്രമികളും സ്കൂളിന്റെ രണ്ട് സ്ഥലത്താണ് ഒരേസമയം വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മിനുട്ടുകള്‍ക്കുളളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അക്രമികളെ കീഴടക്കിയത് കാരണമാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. കൊളംബിയന്‍ ഹൈസ്കൂള്‍ വെടിവെപ്പിന്റെ 20ാം വാര്‍ഷികം കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് അമേരിക്കയെ ഞെട്ടിച്ച് ആക്രമണം. 1999ല്‍ കൊളംബിയയിലെ ഹൈസ്കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
റഷ്യയിൽ സുഖോയ് സൂപ്പർജെറ്റ് വിമാനം തീപിടിച്ച് തകരുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് വിമാനം തകർന്നുവീണത്. മോസ്കോയിലെ ഷെറെമെറ്റിയേവോ രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയ വിമാനം കത്തിയത്.
നിലത്തടിച്ചു പൊങ്ങിയ വിമാനം തൊട്ടുപിന്നാലെ തകർന്നുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വലിയ വേഗതയിലായിരുന്നു ലാൻഡിങ്ങ്. റണ്‍വേ തൊട്ട വിമാനം ബൗൺസ് ചെയ്യുന്നതും നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറുന്നതും വിഡിയോയിൽ കാണാം.
അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രണ്ടാം ശ്രമം. വിമാനത്തിനു എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ധന ടാങ്കുകൾ ഉപേക്ഷിക്കാൻ പൈലറ്റിനു സാധിച്ചില്ല.
വിമാനത്തിലുണ്ടായിരുന്നു 78 യാത്രക്കാരിൽ 41 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.
Видео с камер Шереметьево: “Суперджет” на большой скорости ударяется о полосу, подскакивает, после чего бьётся ещё раз и загорается. pic.twitter.com/zAncjmzBg5
— baza (@bazabazon) May 5, 2019
റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ഞായറാഴ്ച്ച മോസ്കോയിലെ ഷെറെമെറ്റ്യോവോയില്‍ നിന്നും മുര്‍മാന്‍സ്കിലേക്ക് പോവുകയായിരുന്ന വിമാനം അഗ്നിബാധയെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. മോസ്കോ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയെങ്കിലും വിമാനത്തിന്റെ പിന്‍ഭാഗം പൂര്‍ണമായും അഗ്നി വിഴുങ്ങിയിരുന്നു.
വിമാനത്തില്‍ 78 പേരുണ്ടായിരുന്നതായും റഷ്യല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് ക്രൂവിലുണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഇറക്കുന്നതിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ശേഷം 45 മിനുറ്റകള്‍ പിന്നിട്ടപ്പോഴേക്കും വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരില്‍ 37 പേരെ മാത്രമാണ് രക്ഷിക്കാനയതെന്ന് റഷ്യയുടെ അന്വേഷണ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിലും വിമാനം പറന്നുയര്‍ന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ ഫ്ളോറിഡയില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നി നദിയില്‍ വീണു. 136 യാത്രക്കാരുമായി ബോയിംഗ് 737 വിമാനമാണ് ഫ്ളോറിഡയിലെ ജാക്ക്സണ്‍വില്ലെയ്ക്കു സമീപമുള്ള സെന്റ്. ജോണ്‍സ് നദിയില്‍ വീണത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല.
മരണത്തിലേക്കാണ് ഇളംനീല കുപ്പായവും വശ്യമായ ചിരിയും നോട്ടവുമായി ടേൽസ് സൊവാറസ് റാംപ് വാക്ക് നടത്തിയത്. കരഘോഷങ്ങൾ പെട്ടെന്നാണ് കണ്ണീരായി മാറിയത്. ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന സദസിന് മുന്നിലേക്ക് ആത്മവിശ്വാസത്തോടെയാണ് ടേൽസ് നടന്നുവന്നത്. എന്നാൽ അപ്രതീക്ഷിതമായി ചെരുപ്പിന്റെ വള്ളിയിൽ തട്ടി ഇവർ നിലത്തേക്ക് വീഴുകയായിരുന്നു. പ്രമുഖ ബ്രസീലിയന്‍ മോഡൽ എഴുന്നേൽക്കുമെന്നാണ് കാണികൾ കരുതിയത്. പക്ഷേ ദാരുണാന്ത്യമാണ് സംഭവിച്ചത്.
വീഴ്ച ഷോയുടെ ഭാഗമാണെന്നും ഇപ്പോൾ ചാടിയെഴുന്നേൽക്കുമെന്നും കരുതി കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ, മോഡലിന്റെ വായിൽനിന്നു നുരയും പതയും വരാൻ തുടങ്ങി. ഉടൻതന്നെ, സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ ഓടിയെത്തി. ശനിയാഴ്ച നടന്ന ഫാഷൻ ഷോയിൽ, വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്പോഴാണു ടേൽസ് (26) നിലത്തടിച്ചുവീണത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ടേൽസ് മരിച്ചിരുന്നു. മോഡലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്നും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നുമാണു മോഡലിങ് ഏജൻസി അറിയിച്ചത്. എന്നാൽ, വെജിറ്റേറിയനായിരുന്ന ടേൽസിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.