World

ന്യൂ​​യോ​​ർ​​ക്ക് ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന കെ​​ട്ടി​​ട​​ങ്ങ​​ളി​​ലൊ​​ന്നാ​​യ പ്ലാ​​സാ ഹോ​​ട്ട​​ൽ വാ​​ങ്ങു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​റി​​ൽ ഖ​​ത്ത​​ർ ഒ​​പ്പു വെ​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റിെ​​ൻ​​റ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പ്ലാ​​സാ ഹോ​​ട്ട​​ൽ 600 മി​​ല്യ​​ൻ ഡോ​​ള​​റി​​നാ​​ണ് ക​​ച്ച​​വ​​ട​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ഖ​​ത്ത​​റി​​ലെ ക​​താ​​റ ഹോ​​ൾ​​ഡിം​​ഗാ​​ണ് ഹോ​​ട്ട​​ലിെ​​ൻ​​റ മു​​ഴു​​വ​​ൻ ഉ​​ട​​മ​​സ്​​​ഥാ​​വ​​കാ​​ശ​​വും സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ബി​​സി​​ന​​സ്​ ഗ്രൂ​​പ്പ് സ​​ഹാ​​റ ഇ​​ന്ത്യ​​ൻ പ​​രി​​വാ​​റിെ​​ൻ​​റ 75 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യും ഇ​​തി​​ലു​​ൾ​​പ്പെ​​ടും.
അ​​തേ​​സ​​മ​​യം, ഇ​​ത് സം​​ബ​​ന്ധി​​ച്ച് ക​​താ​​റ​​യും സ​​ഹാ​​റ​​യും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ മു​​ന്നോ​​ട്ട് വ​ന്നി​​ട്ടി​​ല്ല. ഇ​​രു കൂ​​ട്ടു​​രും ത​​മ്മി​​ലു​​ള്ള ക​​രാ​​ർ യ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ന്നും എ​​ന്നാ​​ൽ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.
ക​​ടു​​ത്ത ഉ​​പ​​രോ​​ധം നി​​ല​​നി​​ൽ​​ക്കു​​ന്ന സ​​മ​​യ​​ത്തും വ​​മ്പ​​ൻ നി​​ക്ഷേ​​പ പ​​ദ്ധ​​തി​​ക​​ളാ​​ണ് ഖ​​ത്ത​​ർ മു​​ന്നോ​​ട്ട് വെ​​ച്ചി​​രി​ക്കു​​ന്ന​​ത്.
ഉ​​പ​​രോ​​ധം ആ​​രം​​ഭി​​ച്ച​​തി​​ന് ശേ​​ഷ​​മു​​ള്ള ഖ​​ത്ത​​റിെ​​ൻ​​റ വെ​​സ്​​​റ്റേ​​ൺ േപ്രാ​​പ​​ർ​​ട്ടി വി​​പ​​ണി​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ​​മാ​​ണ് 600 മി​​ല്യ​​ൻ ഡോ​​ള​​റിെ​​ൻ​​റ പ്ലാ​​സാ ഹോ​​ട്ട​​ൽ ക​​രാ​​ർ.
1988ലാ​​ണ് പ്ലാ​​സാ ഹോ​​ട്ട​​ൽ ട്രം​​പിെ​​ൻ​​റ കൈ​​ക​​ളി​​ലെ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ട് ര​​ണ്ട് ദ​​ശാ​​ബ്ദ​​ക്കാ​​ലം സൗ​​ദി രാ​​ജ​​കു​​മാ​​ര​​ൻ അ​​ൽ വ​​ലീ​​ദ് ബി​​ൻ ത​​ലാ​​ലിെ​​ൻ​​റ കൈ​വ​​ശ​​മാ​​യി​​രു​​ന്നു ഹോ​​ട്ട​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.
ഖ​​ത്ത​​ർ ക​​രാ​​റി​​ലാ​​കു​​ന്ന സ​​മ​​യ​​ത്തും ഹോ​​ട്ട​​ലി​​ൽ ചെ​​റി​​യ നി​​ക്ഷേ​​പം ത​ലാ​​ലി​​നു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ വ​​ലീ​​ദിെ​​ൻ​​ര കി​​ങ്ഡം ഹോ​​ൾ​​ഡിം​​ഗ് ഇ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.
ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി മ​​റിക​​ട​​ക്കാ​​നാ​​യി സ​​ഹാ​​റാ ഗ്രൂ​​പ്പ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പ് ത​​ന്നെ ഹോ​​ട്ട​​ൽ വി​​ൽ​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു.

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.

1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.

വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കെ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി​​​യാ​​​യ 52 കാരനാണ്  ബാ​​​ഗി​​​ൽ നി​​​ന്ന് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കൊ​​​ല്ലം പു​​​ന​​​ലൂ​​​ർ സ്വ​​​ദേ​​​ശി തോ​​​മ​​​സ് ബി​​​ജു(52)​​​വി​​​ന്‍റെ ബാ​​​ഗി​​​ൽ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ഞ്ചു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു സിം​​​ഗ​​​പ്പൂ​​​ർ വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് തോ​​​മ​​​സ് ബി​​​ജു ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നോ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ല​​​ഗേ​​​ജ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വെ​​​ടി​​​യു​​​ണ്ട ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ യാ​​​ത്ര​​​യും മു​​​ട​​​ങ്ങി.  അ​​​വ​​​ധി​​​ക്ക് നാ​​​ട്ടി​​​ലെ​​​ത്തി മ​​​ട​​​ങ്ങി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. പ​​​ക്ഷി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഉ​​​ണ്ട​​​ക​​​ളാ​​​ണ് ബാ​​​ഗി​​​ൽനി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ ഇ​​​യാ​​​ൾ​​​ക്ക് അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ന്യൂസ് ഡെസ്ക്

പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.

2015ൽ ആണ് ഡീസൽ എമിഷൻ  സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ സം​​​​സ്ഥാനത്തെ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ശു​​​​ഭം ഗോ​​​​യ​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​കു​​​​ന്നു. വ​​​​ർ​​​​ച്വ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി ക​​​​ന്പ​​​​നി​​​​യി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വാ​​​​വ് പ്ര​​​​ചാര​​​​ണ​​​​ത്തി​​​​നാ​​​​യി വ​​ർ​​​​ച്വ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ഉത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു കു​​​​ടി​​​​യേ​​​​റി​​​​യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു ബി​​​​രു​​​​ദം നേ​​​​ടി.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ത​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​​​​​മെ​​​​ന്നു ഗോ​​​​യ​​​​ൽ പ​​​​റ​​​​യു​​​​ന്നു. സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യാ​​​​ണ് മ​​​​ത്സ​​​​രം. ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​നു ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഗോ​​​​യ​​​​ൽ അ​​​​ട​​​​ക്കം 22 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ണ്ട്.

 

ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്.

വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ബോംബെ ഭെല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.

മുന്‍പ്, ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൂറിച്ച്: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഉള്ള പ്രമുഖ മ്യൂസിക് ബാന്‍ഡ് സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്നു. കേളിയുടെ ഇരുപതാം വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ചാണ് സ്റ്റീഫന്‍ ദേവസിയും കൂട്ടരും സംഗീത നിശ ഒരുക്കുന്നത്. സെപ്റ്റംബര്‍ 8നാണ് വിശാലമായ ഓണാഘോഷം, പൊന്നോണം 2018 സൂറിച്ചില്‍ അരങ്ങേറുന്നത്.

കേളി ഒരുക്കിയ അന്താരാഷ്ട്ര യുവജനോത്സവവേദിയില്‍ വെച്ച് പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജില്‍ നിന്നും ശ്രീമതി റോസാ റാഫേല്‍ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു. പ്രീ സെയില്‍ ആയി വില്‍ക്കുന്ന ടിക്കറ്റിന് നിരക്ക് കുറവ് സംഘാടകര്‍ നല്‍കുന്നുണ്ട്. നിലവില്‍ ജനറല്‍ കാറ്റഗറി ടിക്കറ്റിന് 45, 30 ഫ്രാങ്ക് ആണ് വില. രുചികരമായ ഓണസദ്യ സ്റ്റീഫന്‍ ദേവസ്യയുടെയും കൂട്ടരുടെയും സംഗീതവിരുന്ന് തെരഞ്ഞെടുത്ത സ്വിസ് കലാവിസ്മയങ്ങള്‍ എന്നിവയാണ് ഓണാഘോത്തിന് കേളി ഒരുക്കുന്നത്.

കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതി ആയ കേളി ഷെല്‍ട്ടര്‍ ആണ് നൂതന പദ്ധതി.

മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്‍കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്‌ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്.

ആരോപണങ്ങളെ ഷ്‌നൈഡര്‍മാന്‍ എതിര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ #മീടൂ കാംപെയ്‌ന്റെ ഭാഗമായിരുന്നു എറിക്. ക്യാംപെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയില്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെയും സഹോദരന്‍ ബോബ് വെയ്ന്‍സ്‌റ്റെയിനെതിരെയും ഷ്‌നൈഡര്‍ കേസ് നടത്തിയിരുന്നു.

ഷ്‌നൈഡഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്, മിഷേല്‍ മാനിങ് ബാരിഷ്, തന്യയ സെല്‍വരത്‌നം. മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മകള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വാര്‍ത്ത പുറത്തു വന്നതിന് ശേഷം മിഷേല്‍ മാനിങ് പ്രതികരിച്ചു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയടക്കം എറിക് ക്യാംപെയ്ന്‍ നടത്തുന്നത് കണ്ടാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായതെന്ന് സ്ത്രീകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ചാംപ്യനാകാന്‍ ശ്രമിക്കുന്ന എറിക് രഹസ്യമായി അവരെ ഉപദ്രവിക്കുകയാണെന്നും ഇതു പുറത്തു കൊണ്ടുവരേണ്ടിയിരുന്നുവെന്നും തന്യ സെല്‍വരത്‌നം പറഞ്ഞു.

ട്രംപിന്റെ വിമര്‍ശകനായി വളര്‍ന്നു വരുന്ന എറിക് ഷ്‌നൈഡര്‍മാന്‍ 2010ലാണ് അറ്റോര്‍ണി ജനറലായത്.

 

അമേരിക്കന്‍ ഐഡല്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ പ്രകടനം ഇന്ത്യന്‍ വംശജയായ അലീസ്സാ രഘുവിനെ എത്തിച്ചിരിക്കുന്നത് പ്രശസ്തിയുടെ പുതിയ ഉയരങ്ങളിലാണ്. നീലക്കണ്ണുള്ള സുന്ദരിയെന്ന് കാറ്റി പെറി ഉള്‍പ്പടെയുള്ള ഗായകര്‍ വാഴ്ത്തിയ അലീസ്സയ്ക്ക് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെ പതിനാറുകാരിയായ ഈ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാവിഷയം. അമേരിക്കന്‍ ഐഡലിന്റെ അവസാന റൗണ്ടിലെത്തിയ 24 മത്സരാര്‍ഥികളില്‍ ഒരാളാണ് അലീസ്സാ. അലീസ്സയുടെ ഓരോ റൗണ്ടിലെയും പ്രകടനങ്ങള്‍ അമ്പരപ്പോടെയാണ് വിധികര്‍ത്താക്കളും ആസ്വാദകരും കണ്ടത്.

പ്രശസ്ത സംഗീതജ്ഞരായ കാറ്റി പെറി, ലൂക്ക് ബ്രയാന്‍, ലയണല്‍ റിച്ചി എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. അലീസ്സ ഒടുവില്‍ നടത്തിയ പ്രകടനത്തെ വിസ്മയമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. റിഹാനയുടെ ‘സ്റ്റേ’ എന്ന ഗാനമാണ് അലീസ്സ അന്ന് വേദിയില്‍ ആലപിച്ചത്. അലീസ്സയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗാനമെന്നാണ് പാട്ടു കേട്ട ശേഷം വിധികര്‍ത്താക്കള്‍ പറഞ്ഞത്. വലിയ വേദിയില്‍ പതര്‍ച്ചയില്ലാതെ പാടിയ അലീസ്സയുടെ പക്വതയെയും ആസ്വാദകരെ കയ്യിലെടുക്കുന്ന പൊടിക്കൈകളെയും കാറ്റി പെറി വാനോളം പുകഴ്ത്തി. ‘വിന്‍ഡ് ബിനീത്ത് മൈ വിങ്‌സ്’ എന്ന ഗാനം പാടിയതോടെയാണ് അലീസ്സ ഷോയുടെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യക്കാരനായ ഹന്‍സ്‌രാജ് ഡെന്നിസ് രഘുനാഥനാണ് അലീസ്സയുടെ പിതാവ്. യു.എസ് എയര്‍ഫോഴ്‌സില്‍ ജോലിക്കാരനായിരുന്ന ഇദ്ദേഹം വേള്‍ഡ് ഓട്ടമോട്ടീവ് സെര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ്. അലീസ്സയ്ക്കു രണ്ടു വയസ്സുള്ളപ്പോള്‍ രഘുനാഥനും ഭാര്യയും വേര്‍പിരിഞ്ഞു. പിന്നീടങ്ങോട്ട് അച്ഛനായിരുന്നു അലീസ്സയുടെ എല്ലാം. അച്ഛനാണ് തന്റെ സംഗീതവാസനയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്നും അച്ഛന് അഭിമാനമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഒരിക്കല്‍ അലീസ്സ പറഞ്ഞിട്ടുണ്ട്. ലോക പ്രശസ്ത ഷോയുടെ അവസാനഘട്ടത്തിലെത്തിയതോടെ അലീസ്സയ്ക്ക് ആരാധകരേറിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള കടമ്പകള്‍ എളുപ്പമല്ലെങ്കിലും ഇതിനോടകം തന്നെ ആളുകളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കാനായതില്‍ അലീസ്സയ്ക്ക് അഭിമാനിക്കാം.

RECENT POSTS
Copyright © . All rights reserved