USA

കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിത്താഴുകയായിരുന്നു.

റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ്‌ വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൌന്റ് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ്‌ റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.

കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെ ഉണ്ടായിരുന്ന ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അ റിയിച്ചു.

കാനഡയിലെ ആദിവാസി, ഗോത്രവിഭാഗ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന പ്രത്യേക സ്കൂളുകളോടു ചേർന്നു വീണ്ടും കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലാണു റഡാർ ഉപയോഗിച്ചു ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയത്.

സർക്കാർ ധനസഹായത്തോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന മറ്റു 2 റസിഡൻഷ്യൽ സ്കൂളുകളിലും സമാനമായ നൂറുകണക്കിന് കുഴിമാടങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ കണ്ടെത്തിയിരുന്നു. പ്രതിഷേധം ആളിപ്പടരുന്നതിനിടെ കാനഡയുടെ ദേശീയ ദിനമായ ജൂലൈ 1ന് പല സംസ്ഥാനങ്ങളും ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു.

ഗോത്രവർഗക്കാരായ കുട്ടികളെ സംസ്​കാരം പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്ന്​ കൊടുംപീഡനങ്ങൾക്കിരയാക്കി മരണത്തിന്​ വിട്ടുകൊടുത്ത സംഭവങ്ങൾ വ്യാപകമായി പുറത്തുവന്നു തുടങ്ങിയതോടെ പ്രതിഷേധം അണപൊട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. ‘വംശഹത്യയിൽ അഭിമാനമില്ല’ എന്ന്​ മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ്​ പ്രതിഷേധ പരിപാടികളിൽ പ​ങ്കെടുക്കുന്നത്.

ഇതിൻ്റെ തുടർച്ചയായിട്ടാണ്​ കോളനി കാലത്തി​െൻറ ഓർമകളായ രാജ്​ഞിമാരുടെ പ്രതിമകൾ തകർത്തത്​​. വിന്നിപെഗിൽ നടന്ന പ്രതിഷേധത്തിനിടെയാണ്​ വിക്​ടോറിയ രാജ്​ഞിയുടെ പ്രതിമ തകർത്തത്​. ഗോത്രവർഗക്കാരുടെ വേഷമണിഞ്ഞെത്തിയവർ പ്രതിമ മറിച്ചിട്ട്​ ചുറ്റുംനിന്ന്​ നൃത്തം ചെയ്​തു.

തൊട്ടടുത്ത്​ സ്​ഥാപിച്ചിരുന്ന എലിസബത്ത്​ രാജ്​ഞിയുടെ പ്രതിമയും മറിച്ചിട്ടു. കാനഡ ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ഭാഗമായിരുന്ന കാലത്താണ്​ വിക്​ടോറിയ രാജ്​ഞി ജീവിച്ചിരുന്നതെങ്കിൽ, രാജ്യം സ്വതന്ത്രമായ ഇക്കാലത്തും പേരിനെങ്കിലും പരമോന്നത മേധാവിയാണ്​ എലിസബത്ത്​​ രാജ്​ഞി.

അടുത്തിടെ നടന്ന ഖനനങ്ങളിൽ മാത്രം ബ്രിട്ടീഷ്​ കൊളംബിയയിലും സാസ്​കചെവാനിലുമായി 1,000 ഓളം ശ്​മശാനങ്ങളാണ്​ കണ്ടെത്തിയത്​. സർക്കാർ സാമ്പത്തിക സഹായത്തോടെ കത്തോലിക സഭ നടത്തിയ റസിഡൻഷ്യൽ സ്​കൂളുകളിലാണ്​ നിരവധി കുരുന്നുകൾ മരണത്തിന്​ കീഴടങ്ങിയിരുന്നത്​. 1996 വരെ 165 വർഷം നിലനിന്ന സ്​കൂളുകളിൽ നടന്നത്​ സാംസ്​കാരിക വംശഹത്യയാണെന്നായിരുന്നു ട്രൂത്​ ആൻറ്​ റീകൺസിലിയേഷൻ കമീഷൻ ക​ണ്ടെത്തൽ.

ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്​ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്​നിബാധയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം ലിട്ടണിൽ​ രേഖപ്പെടുത്തിയ ചൂട്​. ​ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാനഡയിലും വടക്കുകിഴക്കൻ യുഎസിലുമാണു പ്രകൃതിയുടെ സംഹാര താണ്ഡവം ഏറ്റവും രൂക്ഷം.

അതേസമയം, നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ്​ അഗ്​നിബാധ വർധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ്​ ബ്രിട്ടീഷ്​ കൊളംബിയയിൽ രേഖപ്പെടുത്തിയത്​. രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്​.

കാനഡയിലെ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്- പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണതരംഗം ശക്തമാണ്. ഒറിഗനിലും വാഷിങ്ടണിലും നിരവധി പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇത്ര വലിയ ചൂട് ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത സിയാറ്റിലും വാൻകൂവറിലും മറ്റും പല വീടുകളിലും എസി ഇല്ല. ഇതിനിടെ, വാൻകൂവറിനു വടക്കുള്ള ചിൽകോറ്റിൻ പ്രദേശം മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മഞ്ഞുരുകി വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൻ പട്ടണത്തിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷ്യസ് ചൂടു രേഖപ്പെടുത്തിയത് കാനഡയിലെ സർവലകാല റെക്കോർഡാണ്.

നികുതിവെട്ടിപ്പ്​ നടത്തിയതിന്​ മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ അലൻ വെയീസ്​ബെർഗിനെ അറസ്റ്റ്​ ചെയ്​തു​. ട്രംപിന്‍റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. ഏകദേശം 15 വർഷത്തോളം നികുതിവെട്ടിപ്പ്​ നടത്തിയെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. വ്യാഴാഴ്ച രാത്രിയാണ്​ മാൻഹട്ടൻ കോടതി ചീഫ്​ ഫിനാൻഷ്യൽ ഓഫീസർക്കെതിരെ കുറ്റം ചുമത്തിയത്​.

ട്രംപിന്‍റെ കമ്പനികളിൽ രണ്ട്​ തരത്തിലുള്ള അക്കൗണ്ട്​ ബുക്കുകളാണ്​ കൈകാര്യം ചെയ്​തിരുന്നത്​. ഒന്ന്​ കമ്പനിയുടെ അഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കിൽ ജീവനക്കാർക്ക്​ നൽകുന്ന അപ്പാർട്ട്​മെന്‍റ്​, കാർ, ഫർണീച്ചർ, ട്യൂഷൻ പേയ്​മെന്‍റ്​, ഗിഫ്​റ്റുകൾ എന്നിവക്കായി മുടക്കിയ മുഴുവൻ പണത്തി​േന്‍റയും വിവരങ്ങളാണ്​ ഉണ്ടാവുക. എന്നാൽ, രണ്ടാമത്തെ ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ്​ നികുതി വകുപ്പിന്​ കൈമാറിയതെന്നാണ്​ റിപ്പോർട്ട്​. ഇതിലൂടെ 15 വർഷ​േത്താളം നികുതിവെട്ടിച്ചുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​.

ഏകദേശം 900,000 ഡോളറിന്‍റെ നികുതി നഷ്​ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​. ട്രംപിന്‍റെ കമ്പനിയിലെ പല ജീവനക്കാരും കൃത്യമായ നികുതി നൽകിയിരുന്നില്ല. അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ്​ കുറ്റചുമത്തിയതെന്ന ആരോപണങ്ങൾ മാൻഹട്ടൻ ഡിസ്​ട്രിക്​ട്​ അറ്റോർണി നിഷേധിച്ചു.

അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക.

ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്,“ ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു.

നിലവില്‍ ബ്രൂക്ക് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ല്‍ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു അദ്ദേഹം. 2006-ല്‍ ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്.

സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കരുവിള. പോലീസ് ജോലി തന്റെ ഒപ്ഷനായിരുന്നില്ലെന്നും അവിചാരിതമായിട്ടാണ് താന്‍ ഇതിലേക്ക് കടന്നുവന്നതെന്നും കുരുവിള പറയുന്നു. എന്നാല്‍ ജോലിയോടുള്ള എന്റെ അഭിനിവേശം വര്‍ഷങ്ങള്‍കൊണ്ട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പോലീസ് അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു. കോട്ടയം മന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിള്‍ കുരുവിള. ഭാര്യ സിബിളും യുഎസില്‍ സാമൂഹ്യപ്രവര്‍ത്തകയാണ്.

ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു ഡോണൾഡ് ട്രംപ് വീണ്ടും പൊതുവേദിയിൽ. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി.

ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.

ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂൺ 30ന് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്ലോറി‍‍ഡയിലാണു റാലി.

അതിനിടെ യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു.

അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്‍റ് കെട്ടിടമാണ് ഭാ​ഗികമായി തകർന്നത്.

അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. 130ഓളം അപ്പാർട്ട്മെന്‍റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു.

കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

1980ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു.

കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.

1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.

മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.

1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിൻെറ ചില നടപടികൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ലെന്ന്​ യു.എസ്.

വിദേശകാര്യ ഉപസമിതിയിൽ ഇന്തോ-പസഫിക്കിലെ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിനിടെയാണ് ദക്ഷിണ, മധ്യേഷ്യ സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റൻറ്​ സെക്രട്ടറി ഡീൻ തോംസൺ ഇക്കാര്യം അറിയിച്ചത്.

‘ശക്തമായ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയാണ്​. അമേരിക്കയുമായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തമാണ്​ ഇന്ത്യക്കുള്ളത്​. എന്നിരുന്നാലും, സർക്കാറിൻെറ ചില നടപടികൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്കകൾ ഉയർത്തിയിട്ടുണ്ട്​.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്​, മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും തടങ്കലിൽ വെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ യു.എസ് പതിവായി ഇടപെടുന്നുണ്ട്​’ -തോംസൺ പറഞ്ഞു.

പാകിസ്​താനിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെക്കുറിച്ച് അമേരിക്കക്ക്​ ആശങ്കയുണ്ടെന്ന് നിയമനിർമാതാക്കളുടെ ചോദ്യത്തിന് മറുപടിയായി തോംസൺ പറഞ്ഞു. ‘അതുപോലെ, ചില സമയങ്ങളിൽ ഇന്ത്യയിലും ഇത്​ സംഭവിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ മൊത്തത്തിൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനവും സർക്കാറിനെക്കുറിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു’ -തോംസൺ കൂട്ടിച്ചേർത്തു.

പെൻ‌സിൽ‌വാനിയയിൽ നിന്നുള്ള കോൺഗ്രസ്​വുമൺ ക്രിസി ഹൗലഹാൻ യോഗത്തിൽ കശ്​മീർ വിഷയം ഉന്നയിച്ചു. ‘എൻെറ പ്രദേശത്ത്​ ഏറെ കശ്​മീരികളുണ്ട്. ഇന്ത്യയിൽ കശ്​മീരി ജനതയോടുള്ള സമീപനത്തിൽ ആശങ്കയുണ്ട്. ഈ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ അമേരിക്കൻ ഭരണകൂടവും ഇന്ത്യൻ സർക്കാറും തമ്മിൽ നടക്കുന്ന ചർച്ചകൾ എന്താണ്, അവ ഇവിടെ പങ്കുവെക്കാൻ കഴിയമോ’ -ക്രിസി ഹൗലഹാൻ ചോദിച്ചു.

ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ബൈഡൻ ഭരണകൂടം പതിവായി ഉന്നയിക്കുന്നുണ്ടെന്ന് തോംസൺ മറുപടി പറഞ്ഞു. ‘കശ്​മീരിൽ കഴിയുന്നത്ര വേഗത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. തടവുകാരുടെ മോചനം, 4ജി പുനഃസ്​ഥാപിക്കൽ എന്നിവയെല്ലാം നടന്നു’ -തോംസൺ കൂട്ടിച്ചേർത്തു.

കാനഡയിൽ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സൽമാൻ അഫ്സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് 20–കാരനായ കാഡഡ സ്വദേശിയായ യുവാവാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കടുത്ത വംശീയതയെന്നാണ് കണ്ടെത്തൽ. പിടികൂടുന്ന സമയത്ത് കയ്യിൽ സ്വസ്തിക അടയാളം പച്ചകുത്തിയിരുന്ന ഇയാൾ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്താനിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിന് നേരെയാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. 46–കാരനായ സൽമാൻ അഫ്സൽ, ഭാര്യ 44–കാരിയായ മദിഹ, 15–കാരി മകൾ യമുന, 74–കാരിയായ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്സലിന്റെ മകൻ ഫായെസ് പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

നതാനിയൽ വെൾട്ട്മാൻ എന്ന ഒൻടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മതവിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
പകയും വിദ്വേഷവും കാരണം ഉണ്ടായ ഭീകരാക്രമണമാണിതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞത്. വംശീയതയും വിദ്വേഷവും നമ്മുടെ രാജ്യത്ത് നിലനിൽക്കില്ലെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്: ആശുപത്രിയിൽ കഴിയുന്ന ആ കുട്ടിയോട് ഈ ക്രൂരതയെക്കുറിച്ച് എങ്ങനെ വിവരിക്കും? അവരുടെ കുടുംബങ്ങളുടെ കണ്ണിൽ നോക്കി നമുക്ക് പറയാനാകുമോ ഇവിടെ ഇസ്ലാം വിരുദ്ധത എന്നത് വാസ്തവവിരുദ്ധമാണെന്ന്…? ട്രൂഡോ ചോദിക്കുന്നു.

കൊലയാളിയായ വെൾട്മാൻ വാഹനം ഇടിച്ച ശേഷം പുറത്തേക്കിറങ്ങിയത് അതി സന്തോഷവാനായാണ്. പൊലീസിനെ വിളിക്കാൻ അയാൾ തന്നെയാണ് അവിടെയുള്ളവരോട് ആവശ്യപ്പെട്ടത്. പൊലീസെത്തി അയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ പറയുന്നു.

RECENT POSTS
Copyright © . All rights reserved