വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന പാമ്പുകളിൽ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്സ്ഫാർഡിലെ ബെൻടണിൽ ബുധനാഴ്ച രാത്രിയിലാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടന്ന് തന്നെ ഇവർക്ക് കൃത്രിമ ശ്വാസം നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രദേശവാസിയായ ഷെറിഫ് ഡൊണാൾഡിന്റെ ഉടമസ്ഥതിയിലുള്ളതാണ് പാമ്പുകളെ വളർത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളിൽ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. താമസക്കാരില്ലാത്ത ഈ കെട്ടിടത്തിൽ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. പോസ്റ്റമോർത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും ബുധനാഴ്ച പെന്റഗണ്‍ പുറത്തുവിട്ടു. പ്രതിരോധ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ ബാഗ്ദാദിയെ കഴിഞ്ഞിരുന്ന വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ഉയര്‍ന്ന മതിലുകളുള്ള ഒരു സ്ഥലത്ത് യുഎസ് സൈനികര്‍ എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
സിറിയയിലെ ഇബ്ലിബ് പ്രവിശ്യയില്‍ ബാഗ്ദാദി കഴിഞ്ഞിരുന്ന ഭാഗത്തേക്ക് യുഎസ് സൈന്യത്തെ കടത്തിവിട്ട ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരു കൂട്ടം അജ്ഞാത എതിരാളികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ റെയ്ഡിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളും വന്നിട്ടുണ്ട്.
റെയ്ഡിനുശേഷം യുഎസ് ഫോഴ്സ് പൊളിച്ചുമാറ്റിയ ഈ പ്രദേശത്തെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ മറൈന്‍ കോര്‍പ്സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞത്, ‘ആഗാധമായ ഗര്‍ത്തമായ ഒരു പാര്‍ക്കിംഗ് സ്ഥലം’ പോലെയായിയെന്നാണ്. അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തുരങ്കത്തില്‍ കയറിയ ബാഗ്ദാദി, സ്ഫോടക വസ്തുകള്‍ നിറച്ച വസ്ത്രം ധരിച്ചുകൊണ്ട് പൊട്ടിത്തെറിച്ചപ്പോള്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതുപോലെ മൂന്ന് പേര് അല്ലായെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരാണെന്ന് മക്കെന്‍സി വ്യക്തമാക്കി. തുരങ്കത്തിലേക്ക് കയറിപ്പോയ ബാഗ്ദാദി കരയുകയും വിതുമ്പുകയും ചെയ്തുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് മക്കെന്‍സി പ്രതികരിച്ചത്, ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത്, തന്റെ ആളുകള്‍ പുറത്തു നില്ക്കുമ്പോള് രണ്ട് ചെറിയ കുട്ടികളുള്ള ഒരു തുരങ്കത്തിലേക്ക് നുഴഞ്ഞുകയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു എന്നാണ്.
“…at the compound, fighters from two locations in the vicinity of the compound began firing on U.S. aircraft participating in the assault.”
– Gen Frank McKenzie CDR USCENTCOM pic.twitter.com/SkrtHNDs7w— U.S. Central Command (@CENTCOM) October 30, 2019
BREAKING: Watch: The US released video clip from parts of the raid that killed former ISIS leader al-Baghdadi. pic.twitter.com/LTD6vZ6YLr
— Heimishe Media (@HeimisheMedia) October 30, 2019
ബാഗ്ദാദിയുടെ പൊടി പോലും ഭൂമിയിൽ അവശേഷിപ്പിക്കില്ല എന്ന അമേരിക്കൻ പ്രഖ്യാപനം നടപ്പായി. ഐ.എസ് തലവൻ ബാഗ്ദാദിയുടെ ചിതറിയ ശരീരം ഏതോ ഉൾകടലിൽ അമേരിക്ക മൽസ്യങ്ങൾക്ക് ഭക്ഷണമായി നല്കി.കൊടും ഭീകരൻ ബാഗ്ദാദിക്ക് ബിൻ ലാദന്റെ അതേ മരണ വിധിയും അന്ത്യ യാത്രയും. അമേരിക്ക ബാഗ്ദാദിയുടെ ഓർമ്മകൾ പോലും ഭൂമിയുടെ ഒരു തരി മണ്ണിലും ബാക്കി വയ്ക്കില്ല എന്ന വാക്കു പാലിച്ചു. പൊട്ടി ചിതറിയ ലോകത്തേ വിറപ്പിച്ച് കൊടും ഭീകരനു അന്ത്യ വിശ്രമം കടലിൽ ഒരുക്കി. ചിന്നി ചിതറിയ മൃതദേഹത്തിൽ നിന്നും സാമ്പിളുകൾ എടുത്ത ശേഷം അമേരിക്ക മൃതദേഹ അവശിഷ്ടങ്ങൾ കടലിൽ കോൺക്രീറ്റ് കട്ടകളിൽ കെട്ടി ഇറക്കുകയായിരുന്നു.
മൃതദേഹ അവശിൂഷ്ടം കടലിൽ എറിയുന്നതിനു മുമ്പേ ഇസ്ളാമിക ആചാരങ്ങൾ പാലിച്ച് പ്രാർഥന നടത്തിയതായി അമേരിക്ക സേനാ കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ ഏത് കടലിൽ ഏത് ഭാഗത്ത് എന്നൊന്നും അമേരിക്ക പുറത്ത് വിട്ടിട്ടില്ല. എല്ലാം കൃത്യമായും പ്രസിഡന്റ് ട്രം പിനു കാണാനും ചരിത്രത്തിന്റെ ഭഗമാക്കാനും വീഡിയോയിലും പകർത്തി. അമേരിക്കയെ ആക്രമിച്ച ബിൻ ലാദനും ഇതേ അന്ത്യ വിധിയായിരുന്നു അമേരിക്ക നല്‍കിയത്. മൃതദേഹം കല്ലുകൾ കെട്ടി കടലിൽ ഇടുകയായിരുന്നു. അതായത് ഭീകരരുടെ നേതാക്കന്മാരുടെ ഓർമ്മകൾ പോലും മണ്ണിൽ അവശേഷിക്കാൻ പാടില്ല എന്നും കടലിൽ അത് മൽസ്യങ്ങൾക്ക് ഭക്ഷണം ആയി തീരും എന്നും ആയിരുന്നു പണ്ട് അമേരിക്ക പറഞ്ഞത്.
40 വര്‍ഷത്തോളമായി കലിഫോര്‍ണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേല്‍വിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. 1970/80- കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലറെയായിരുന്നു പോലീസ്തെരഞ്ഞുകൊണ്ടിരുന്നത്.
ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 51 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നിറച്ച തോക്കുമായിട്ടാണ് ഇയാള്‍ രാത്രിയില്‍ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രമായി താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാള്‍ ബലാത്സംഗം ചെയ്യുക.
വീട്ടില്‍ അഥവാ പുരുഷനുണ്ടെങ്കില്‍ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങള്‍ ഇയാളുടെ പിന്‍വശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കില്‍ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടര്‍ന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടര്ന്ന് കൊല്ലുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. അതേസമയം ഇയാള്‍ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. 13-നും 41-നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതില്‍ അധികവും.
ഇത്രയധികം കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടത്തിയ ആ ക്രിമിനലിനെ കുറിച്ച് എന്തെങ്കിലും വിവരം കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടന്ന ചിലയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ചില ഡി എന്‍ എ സാമ്പിളുകള്‍ മാത്രമായിരുന്നു പോലീസുകാരുടെ പക്കലുള്ള ആകെ സൂചന. അത് അവര്‍ ഒരു പേഴ്സണല്‍ ജീനോമിക് വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു. ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറിന്റെ ഡി എന്‍ എ-യുമായി പൊരുത്തമുള്ള ഡി എന്‍ എ ഉള്ളവരായ ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറിന്റെ പത്തോളം അകന്ന ബന്ധുക്കളെ വെബ്സൈറ്റില്‍ കണ്ടെത്തി. ഈ രംഗത്തെ വിദഗ്ദ്ധയായ ഒരു ജീനിയോളജിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പോലീസ് അവരില്‍ രണ്ടു പേര് ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറാകാനുള്ള സാദ്ധ്യത കണ്ടെത്തി. അതിലൊരാളുടെ അടുത്ത ബന്ധുവിനെ കണ്ടെത്തി ഡി എന്‍ എ പരിശോധന നടത്തിയപ്പോള്‍ അയാളല്ല ആള് എന്നുറപ്പിക്കാന്‍ കഴിഞ്ഞു. പിന്നെ അവശേഷിച്ചത് ഒരാള്‍ മാത്രമായിരുന്നു.
ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് അയാളുടെ മുഴുവന്‍ പേര്. വിയറ്റ്നാം യുദ്ധത്തില്‍ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്. പോലീസ് അയാളെ നിരീക്ഷിച്ചു തുടങ്ങി. ഏപ്രില്‍ 18-ന് അയാളുടെ കാറിന്റെ ഡോര്‍ ഹാന്‍ഡിലില്‍ നിന്നും, അയാളുടെ ചവറുവീപ്പയില്‍ നിന്നും കണ്ടെടുത്ത ടിഷ്യൂപേപ്പറില്‍ നിന്നും അയാളുടെ ഡി എന്‍ എ ശേഖരിച്ചു. അതിലെ ഡി എന്‍ എ, ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറുടെ ഡി എന്‍ എ-യുമായി യോജിക്കുന്നവയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏപ്രില്‍ 24-ന് അയാളെ അറസ്റ്റ് ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978-ല്‍ ബ്രയാന്‍ കാറ്റി മാഗിയോര്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാന്‍, ചാര്ലീന് സ്മിത്ത് എന്നിവരെ 1980-കളില്‍ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ എഫ്ബിഐക്ക് സാധിച്ചത്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50000 ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി തങ്ങളുടെ മൂക്കിന് തുമ്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോര്‍ണിയ ഇപ്പോഴും ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്പെഷല്‍ ഏജന്റ് മാര്‍കസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഇയാള്‍ ഇത്രയും കാലം ജീവിക്കുക ആയിരുന്നു എന്നത് അവരെ ഞെട്ടിച്ചു കളഞ്ഞു.
ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണ്. ഇയാള്‍ സാന്‍ഫ്രാന്‍സിസ്കോ, സാക്രാമെന്‍ഡോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986-ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്.
ചൈനീസ് വിമാനവാഹിനി യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് നേവിയുടെ പസിഫിക് ഫ്ളീറ്റ് കമാന്‍ഡര്‍. ചൈനീസ് വിമാനവാഹിനി കപ്പല്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമുദ്രത്തിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല – അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. എന്‍ഡിടിവിയുടെ ചോദ്യത്തിന് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ ചൈനയ്ക്ക് മറ്റേത് രാജ്യത്തേക്കാളും വേഗതയാണുള്ളത്. ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലെത്തിയാണ് അഡ്മിറല്‍ അക്വിലിനോ.
ഇന്ത്യ പോലുള്ള സ്വതന്ത്ര മനസ്ഥിതിയുള്ള രാജ്യങ്ങള്‍ക്ക് ചൈനീസ് സൈനിക ശാക്തീകരണം ഭീഷണിയാണ് എന്ന് അഡ്മിറല്‍ അക്വിലിനോ അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന സൈനിക താവളമുണ്ട്. ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അടക്കമുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. കടല്‍ക്കൊള്ളക്കാരെ തടയാന്‍ എന്ന് പറഞ്ഞാണ് ചൈനയുടെ ഇവിടത്തെ പ്രവര്ര#ത്തനം. ആധുനിക കപ്പല്‍വേധ മിസൈലുകള്‍ ഘടിപ്പിച്ച ടൈപ്പ് 52 ഡി ഡിസ്ട്രോയറും ടൈപ്പ് 54 ഫ്രിഗേറ്റും ഇവിടെ ചൈനയ്ക്കുണ്ട്.
ആണവവാഹിനി മുങ്ങിക്കപ്പലിനേയും ചൈന നിയോഗിച്ചിട്ടുണ്ട്. ചൈന മേഖലയില്‍ ഇനിയും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് കമാന്‍ഡര്‍ മുന്നറിയിപ്പ് നല്കി. തന്ത്രപ്രധാന വിവരങ്ങള്‍, റഡാര്‍, സോണാര്‍ ഡാറ്റകള്‍ തുടങ്ങിയ സുരക്ഷിതമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ കൈമാറ്റാന്‍ ചെയ്യാന്‍ സഹായകമാണ് ഇന്ത്യയുടേയും യുഎസിന്റേയും നാവിക സേനകള്‍ തമ്മിലുള്ള ധാരണയെന്ന് അഡ്മിറില്‍ അക്വിലിനോ പറഞ്ഞു.
യുഎസിലെ ലൊസാഞ്ചലസില്‍ പടർന്ന കാട്ടുതീയിൽ കത്തിയമർന്ന് കോടീശ്വരൻമാരുടെ വീടുകളും സ്വത്തുക്കളും. തിങ്കളാഴ്ച അര്‍ധ രാത്രി ആളിക്കത്തിയ തീയിൽനിന്നു രക്ഷ തേടി അതിപ്രശസ്തരായവരുൾപ്പെടെ വീടുവിട്ടുപോയി. സമ്പന്നർ താമസിക്കുന്ന ബ്രെന്റ്വുഡ് ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന് ആൾക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിർദേശം നൽകിക്കഴിഞ്ഞു. ബാസ്കറ്റ് ബോൾ സൂപ്പർസ്റ്റാർ ലെബ്രോൺ ജെയിംസ്, ഹോളിവുഡ് താരങ്ങൾ, നിർമാതാക്കൾ, മാധ്യമ സ്ഥാപന ഉടമകൾ തുടങ്ങിയവർ താമസിക്കുന്ന മേഖലയാണിത്.
ലൊസാഞ്ചലസ് ലേക്കേർസിലെ താരമായ ലെബ്രോൺ ജെയിംസ് അതിരാവിലെ തന്നെ ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കുമൊപ്പം വീടുവിട്ടതായി പ്രതികരിച്ചു. വീട് ഒഴിയുകയാണെന്നും കുടുംബത്തിനു താമസിക്കാൻ ഇടം അന്വേഷിക്കുകയാണെന്നും പുലർച്ചെ നാലു മണിക്ക് താരം ട്വിറ്ററിൽ കുറിച്ചു. എട്ട് ബെഡ്റൂം ഉള്ള 23 ദശലക്ഷം ഡോളർ മൂല്യമുള്ള വീടാണ് താരത്തിനു ബ്രെന്റ്വുഡിലുള്ളത്. കനത്ത പുകയും കരിയും നിറഞ്ഞ അന്തരീക്ഷത്തിൽ ഹെലികോപ്റ്ററിലെത്തി വെള്ളമൊഴിക്കുകയാണ് അധികൃതർ ചെയ്യുന്നത്. കാട്ടുതീയിൽനിന്നു രക്ഷതേടി ഒഴിഞ്ഞുപോയവരില്‍ നടനും മുൻ കലിഫോർണിയ ഗവര്‍ണറുമായ അര്‍നോൾഡ് ഷൊസ്നെഗറും ഉൾപ്പെടുന്നു. ഒഴിപ്പിക്കൽ തുടരുന്ന പ്രദേശങ്ങളിൽ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്നു പുറത്തുകടക്കണമെന്ന് അദ്ദഹം അറിയിച്ചു.
ഷൊസ്നെഗറിന്റെ ഏറ്റവും പുതിയ സിനിമയായ ‘െടർമിനേറ്റർ: ദ് ഡാർക്ക് ഫെയ്സ്’ന്റെ റെഡ് കാർപറ്റ് പ്രീമിയർ തീപിടിത്തത്തെ തുടര്‍ന്നു റദ്ദാക്കി. തീപിടിത്തമുണ്ടായതിന് മൈലുകൾ അകലെ ഹോളിവുഡിലാണു സിനിമയുടെ പ്രദർശനം തീരുമാനിച്ചിരുന്നത്. അതിനായി ഏർപ്പാടാക്കിയ ഭക്ഷണം കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന ഇടങ്ങളിൽ വിതരണം ചെയ്യും. സിനിമാ താരങ്ങളായ ക്ലാർക് ഗ്രെഗ്, കുർത് സട്ടർ എന്നിവരും വീടുവിട്ടുപോയതായി ട്വിറ്ററിൽ അറിയിച്ചു. കലിഫോർണിയയിലെ സൊനോമ കൗണ്ടിയിൽ 74,300 ഏക്കർ ഭൂമിയാണു തിങ്കളാഴ്ച മാത്രം തീയിൽ കത്തിനശിച്ചത്. സാക്രമന്റോയിലെ 66,200 ഏക്കർ സ്ഥലവും കത്തിനശിച്ചു.
അഗ്നിശമന സേന തീകെടുത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മാറിമറിയുന്ന കാറ്റിന്റെ ദിശയ്ക്കു അനുസരിച്ച് തീയും പടർന്നുപിടിക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മേഖലയിൽ ശക്തമായ കാറ്റുവീശുമെന്നാണു കാലാവസ്ഥാ റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ തീ വീണ്ടും വ്യാപിക്കാനാണു സാധ്യത. തീപിടിത്തത്തില്‍ 57 വീടുകളുൾപ്പെടെ 123 കെട്ടിടങ്ങളാണു കത്തിനശിച്ചത്. 20 കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. ഇതിനു പുറമേ 90,000 കെട്ടിടങ്ങള്‍ തീപിടിത്ത ഭീഷണിയിലുമാണ്. തീ കൂടുതൽ വേഗത്തിൽ പടരുന്ന കിഴക്ക് മൗണ്ട് സെന്റ് ഹെലെന മുതൽ തെക്ക് ഷിലോ റിഡ്ജ് മേഖല വരെയാണ് അഗ്നിശമന സേന ഇപ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ആകാശത്തുനിന്ന് വലിയ എയർ ടാങ്കറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഫയർഎൻജിനുകളും ബുൾഡോസറുകളും തീ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.
ലേക് കൗണ്ടിയിലേക്കു തീ പടരുകയാണെങ്കിൽ ദ്രുതകർമസേനയെ ഉൾപ്പെടെ രംഗത്തിറക്കാനും ചൊവ്വാഴ്ച പദ്ധതി രൂപീകരിച്ചു. ലൊസാഞ്ചലസിന്റെ പടിഞ്ഞാറു ഭാഗത്തു തിങ്കളാഴ്ച പുലർച്ചെ പൊട്ടിപ്പുറപ്പെട്ട കാട്ടുതീയെ തുടർന്ന് കലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൊനോമ കൗണ്ടിയില്‍ 40 സ്കൂളുകൾക്കു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. സാന്റ റോസയിലെ എല്ലാ പൊതു പരിപാടികളും ഒരാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്. കലിഫോർണിയയിലെ 1.3 ദശലക്ഷം ജനങ്ങളുടെ വൈദ്യുതി, പാചക വാതക വിതരണം താൽക്കാലികമായി നിർത്തിവച്ചു.
California Fires Update: Thousands Evacuated; Governor Declares State of Emergency
The Tick Fire is one of a dozen fires in the state propelled by strong winds.#fire #california #news #climatechange #usa #clima #nature #house #friday #weekend #instadaily pic.twitter.com/MfvWKh325c
— Corelion, LLC (@corelionnews) October 25, 2019
#Update: Meanwhile Wildfires continues to burn in #California, fire near a Toll Bridge in #Vallejo is burning on sidelines promoting more evacuations in the region. #US #kincadefire https://t.co/s2MEt7B4XX pic.twitter.com/iNEyNSdL7S
— Sotiri Dimpinoudis (@sotiridi) October 27, 2019
തന്റെ നഗ്ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചല്‍സ് നിന്നുള്ള ഡെമോക്രാറ്റിക് എം.പിയായ കാറ്റി ഹില്ലാണ് പരാതിക്കാരി. പത്രം അവരുടെ ഓണ്‍ലൈനിലാണ് വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചത്. ‘എത്രയും പെട്ടെന്ന് ആ ഫോട്ടോകളെല്ലാം നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകര്‍ പത്രത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഹില്ലിന്റെ ശരീരത്തില്‍ നാസികളുടെതിനു സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് നിഷേധിച്ച ഹില്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധമാരോപിക്കപ്പെടുന്ന 32 കാരിയായ ഹില്ലിനെതിരെ സഭാ ചട്ടങ്ങള്‍ ലഘിച്ചുവെന്ന് കാണിച്ച് എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്.
ഒരു സ്റ്റാഫറുമായി തനിക്ക് ‘അനുചിതമായ’ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഹില്‍ ‘കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം അനുചിതമാണെന്ന് എനിക്കറിയാം എന്നാലും അത് തുടരാന്‍ തന്നെയാണ് തീരുമാനം’ എന്നാണ് പ്രതികരിച്ചത്. ‘അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.
യുഎസിലെ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ ഈ കഥ സന്തോഷപൂര്‍വ്വം ആഘോഷിച്ചു. തീവ്ര വലതുപക്ഷ വെബ്സൈറ്റായ റെഡ്സ്റ്റേറ്റിലാണ് ആദ്യമായി അവരുടെ നഗ്ന ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റിപ്പബ്ലിക്കന്മാര് 20 വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ചിരുന്ന കാലിഫോര്‍ണിയയിലെ 25-ാമത്തെ കോണ്‍ഗ്രസ് ജില്ലയില്‍നിന്നും 2018-ല്‍ ഹില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ‘പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. അത് തല്ക്കാലം വിജയിക്കാന്‍ പോകില്ല’ ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇംപീച്ച്മെന്റ് അന്വേഷണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് കൂടുതല്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഉക്രൈന് വിവാദവുമായി ബന്ധപ്പെട്ട വാദം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു പ്രധാന നയതന്ത്രജ്ഞന് ട്രംപിനെതിരെ ഉയര്‍ന്ന ഗുരുതരമായ ചില ആരോപണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അതോടെ വാദം കേള്‍ക്കുന്നത് തടസ്സപ്പെടുത്താന്‍ റിപ്പബ്ലിക്കന്മാര് ശ്രമിച്ചു. ക്യാപിറ്റല്‍ ഹില്ലിലെ അടഞ്ഞ മുറിക്കകത്തുവെച്ചാണ് വാദം തുടരുന്നത്. അതിനിടെ ജനപ്രതിനിധിസഭയിലെ ഒരു കൂട്ടം റിപ്പബ്ലിക്കൻ അംഗങ്ങൾ ‘ഞങ്ങളെയും അകത്തേക്ക് കടത്തുക’ എന്ന് ആക്രോശിച്ചുകൊണ്ട് അങ്ങോട്ടേക്ക് കുതിച്ചു. അതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.
സംഘര്‍ഷം അതിരുകടന്നതോടെ ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂന്ന് ഹൗസ് കമ്മിറ്റികളും താല്‍ക്കാലികമായി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചു. ചേംബറിലേക്ക് ഇരച്ചു കയറിയ റിപ്പബ്ലിക്കന്മാര് അവിടെ നടന്ന സംഭവങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ റിപ്പബ്ലിക്കന്മാര്ക്ക് വാദം നടക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍പോലും പാടില്ല. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
കമ്മിറ്റികളില്‍ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകളും ഉണ്ട്. അവര്‍ക്കുമാത്രമാണ് അകത്തേക്ക് കയറാനും സാക്ഷികളെ വിസ്തരിക്കാനും അനുവാദമുള്ളത്. പൊതുജനങ്ങള്‍ക്കും മാധ്യമാങ്ങള്‍ക്കുമെല്ലാം അവിടെ വിലക്കുണ്ട്. എന്നാല്‍ അതിക്രമിച്ചു കയറിയ റിപ്പബ്ലിക്കന്മാര് എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി. ഹിയറിംഗുകളുടെ സ്വകാര്യത തകര്‍ത്തു. യു.എസ് മുന്‍ വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രൈന് പ്രസിഡന്റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഒരു വിസില്‍ബ്ലോവര്‍ വെളിപ്പെടുത്തിയതോടെയാണ് ട്രംപിനുമേല്‍ ഇംപീച്ച്മെന്റ് അന്വേഷണം നടത്താന്‍ യുഎസ് പ്രതിനിധിസഭ തീരുമാനിക്കുന്നത്.
രാജ്യരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള നടപടിയാണ് പ്രസിഡന്റ് സ്വീകരിച്ചതെന്ന ആരോപണത്തിലൂന്നിയാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്. ഉക്രൈനുമായുള്ള ബന്ധംതന്നെ രണ്ട് അന്വേഷണങ്ങളെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോവുകയെന്ന് ട്രംപ് വ്യക്തമായ സന്ദേശം നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനായ ബില്‍ ടെയ്ലര് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അതോടെ റിപ്പബ്ലിക്കന്മാര് കൂടുതല്‍ അസ്വസ്ഥരായി. അതിക്രമിച്ചു കയറിയവര്‍ വൈകുന്നേരം വരെ അവിടെത്തന്നെ നിന്നു. പിസ്സയും ഫാസ്റ്റ്ഫുഡും വരുത്തിച്ച് വിശപ്പടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഷിംഗ്ടണ്‍: യുഎസില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാ(45)മാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്റ്റെര്‍ലിങ് ഹൈറ്റ്സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പുറത്തുവന്ന വിവരം. ഇന്നലെയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.