ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.
പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.
സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.
‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.
പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച മുപ്പത്തിയൊന്നുകാരിയെ ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പതിമൂന്നുകാരന്റെ കുടുംബം രംഗത്ത്. കൊളറാഡോയിലെ ആൻഡ്രിയ സെറാനോ (31) നെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ പ്ലീ ഡീൽ അനുസരിച്ചാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.
അതേസമയം പതിമൂന്നുകാരനെ പീഡിപ്പിച്ചതായി യുവതി കുറ്റസമ്മതം നടത്തിയിരുന്നു. യുവതിയെ ലൈംഗീക കുറ്റവാളിയായി തന്നെയാണ് കാണുകയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് പതിമൂന്നുകാരനെ മുപ്പത്തിയൊന്നുകാരിയായ ആൻഡ്രീയ ലൈംഗീകമായി പീഡിപ്പിച്ചത്. നിരവധി തവണ പതിമൂന്നുകാരനെയുമായി യുവതി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ പതിമൂന്ന് കാരനിൽ നിന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ എഴുപതിനായിരം ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ പിന്നീട് യുവതിക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്ലീ ഡീലിലാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പുരുഷനായിരു പ്രതിയെങ്കിൽ ഇങ്ങനെ ശിക്ഷയിൽ ഇളവ് നൽകുമോ എന്ന് കുടുംബം ചോദിക്കുന്നു. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതെ ആയതെന്നും കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛൻ ആയിരുന്നെന്നും പതിമൂന്നുകാരന്റെ മാതാവ് പറയുന്നു.
രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്‌സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.
യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.
വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.
10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.
അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2:30)യോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ’കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാൻ ഡേവിഡ് ഒകോണൽ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാൻ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
വൈദികനായും പിന്നീട് ലോസ് ഏഞ്ചൽസിൽ ബിഷപ്പായും നാൽപ്പത്തിയഞ്ച് വർഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്നേഹം പുലർത്തിയിരുന്ന ആഴമായ പ്രാർത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.
യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. ടെന്നസി സ്റ്റേറ്റ് ലൈനിന് സമീപമുള്ള മിസിസിപ്പിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുട്ട്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസോസിയേറ്റഡ് പ്രസ്/യുഎസ്എ ടുഡേ ഡാറ്റാബേസ് പ്രകാരം ജനുവരി 23ന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ കൂട്ടക്കൊലയാണിത്.
വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്ന ഒരു പുരുഷനായ പ്രതി കസ്റ്റഡിയിലുണ്ടെന്നും ഗവര്‍ണര്‍ ടേറ്റ് റീവ്‌സിന്റെ ഓഫീസ് അറിയിച്ചു. പ്രതി ഒറ്റയ്ക്ക് ആക്രമണം നടത്തിയെന്നാണ് വിശ്വാസം. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ടേറ്റ് കൗണ്ടി ഷെരീഫിന്റെ ഡിസ്പാച്ചര്‍ ഷാനന്‍ ബ്രൂവറും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രൂവര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, ഇമെയില്‍ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സമീപത്തെ ഒരു ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹൈസ്‌കൂളും അടച്ചിട്ടു. അപകട ഭീഷണി ഒഴിഞ്ഞതോടെ ഇവ വീണ്ടും തുറന്നു. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും കോള്‍ഡ്വാട്ടര്‍ എലിമെന്ററി സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ അറിയിപ്പെത്തി.
ടെന്നസിയിലെ മെംഫിസിന് തെക്ക് 30 മൈല്‍ (50 കിലോമീറ്റര്‍) അകലെയാണ് അര്‍ക്കബുട്ട്‌ല സ്ഥിതി ചെയ്യുന്നത്. 2020 ലെ സെന്‍സസ് പ്രകാരം 285 പേര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. സമീപത്തുള്ള അര്‍ക്കബുത്ല തടാകം ഒരു പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രമാണ്.
ടെക്സസിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജെയ്‌സൺ ജോൺ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ യുവാവിനെ കാണാതായ താടാകത്തിൻറെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 5നാണ് ജെയ്‌സണിനെ കാണാതാവുന്നത്. 9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.
ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിൻറെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ന്യൂയോർക്കിൽ പോർട്ട്‌ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് ജെയ്‌സണിൻറെ കുടുംബം. ഐടി രംഗത്തു പ്രവർത്തിക്കുന്ന ജേസൺ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനിൽ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലർച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിൻറെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്.
അശ്രദ്ധമായ വണ്ടിയോടിച്ചു എന്നാരോപിച്ചാണ് നിക്കോള്‍സിനെതിരേ ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തിയത്.എന്നാല്‍ അങ്ങനെ വണ്ടിയോടിച്ചതിന് തെളിവ് നല്‍കാന്‍ മര്‍ദിച്ച പോലീസുകാര്‍ക്കായില്ല.ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്.
പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ പലവിധത്തില്‍ ക്രൂരമായി ആക്രമിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്.
പക്ഷേ, തങ്ങളുടെ ക്രൂരവിനോദങ്ങളില്‍ നിക്കോളാസിന് വേദനിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് പോലീസുകാര്‍.നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്. ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടും, അത്തരത്തിലൊന്ന് വീണ്ടുമെങ്ങനെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ഭുതം കൂറുകയാണ് ലോകം.
തെറിവിളികളും അക്രമങ്ങളുമടങ്ങിയ മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യമൊരു പോലീസ് നിക്കോളാസിനെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നുണ്ട്. തുടര്‍ന്ന് നിലത്ത് കിടത്താന്‍ ശ്രമിക്കുന്ന പോലീസിനോട് ഞാനൊന്നും ചെയ്തില്ലെന്ന് പറയുകയാണ്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേയടിക്കും. തുടര്‍ന്ന് നിരന്തരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.
അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പിടിച്ചുവെച്ചും ബാക്കിയുള്ളവര്‍ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പുറത്തുവന്നത്. മുഖത്തും വയറിനും തുടങ്ങി ശരീരത്തില്‍ അടി കൊള്ളാത്ത ഒരിടമില്ല എന്നു പറയാനാവുന്ന വിധത്തില്‍ പെരുമാറിയിട്ടുണ്ട് പോലീസുകാര്‍.
അതേസമയം സംഭവത്തില്‍ നിക്കോള്‍സിന്റെ അമ്മ റോവോഗന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയതോതില്‍ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നഗരം ചുട്ടെരിക്കാനോ തെരുവുകളില്‍ അക്രമം അഴിച്ചുവിടാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. എന്തെന്നാല്‍ അതിനുവേണ്ടിയല്ല എന്റെ മകന്‍ നിലകൊണ്ടത്. നിങ്ങള്‍ ഇവിടെ എനിക്കുവേണ്ടിയും എന്റെ മകന്റെ കൊലപാതകത്തിനെതിരായുമാണ് നിലകൊള്ളുന്നതെങ്കില്‍ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും അമ്മ പറഞ്ഞു.
This Tyre Nichols video should truly disgust every American. The vast majority of police are good people but Police brutality is a massive problem in this nation. Violence won’t fix this but we need Justice for Tyre from the Memphis Police.
— Brian Krassenstein (@krassenstein) January 28, 2023
പറക്കുംതളികകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. വീണ്ടും പറക്കുംതളികയെ കണ്ടുവെന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത രൂപത്തെ അമേരിക്കയിലെ ആകാശത്ത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
അതേസമയം ഈ രൂപം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ഒരു വസ്തുവാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയിലുള്ള യാതൊന്നുമായും അതിന് സാമ്യമില്ല. പരിശോധനയില്‍ കണ്ടെത്തിയതും അങ്ങനെയാണ്.
ഇതുവരെ കാണാത്ത അജ്ഞാതമായ ഒരു സ്‌പേസ്ഷിപ്പിന്റെ രൂപത്തിലുള്ള വസ്തുവിനെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് മുകളിലായിട്ടാണ് ഇവയെ കണ്ടത്. എന്നാല്‍ പറക്കുംതളികയായിട്ടാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെ പറയുന്നത്. ആകാശത്ത് ഇത്തരമൊരു രൂപത്തെ കണ്ട് സൈനികര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഇതൊരു ഡ്രോണാണെന്ന വാദങ്ങളെ ഈ നാവികസേന ഉദ്യോഗസ്ഥന്‍ തള്ളുന്നു.
ഭൂമിയില്‍ നിന്നുള്ള ഒരു വാഹനവുമല്ല അത്. തീരെ ചെറുതായ ഒരു വാഹനമാണ് അത്. ഡ്രോണുകളുടെ ഗണത്തില്‍ വരുന്നതല്ല അതെന്ന് ഇയാള്‍ പറയുന്നു. യുഎസ്എസ് പോള്‍ ഹാമിള്‍ട്ടണിനെ നാവികനാണ് ഈ ദൃക്‌സാക്ഷി. എന്നാല്‍ തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഒരു പോഡ്കാസ്റ്റിന് വേണ്ടിയാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. സാധാരണ കാണുന്ന ഡ്രോണുകളെ പോലെയല്ല ഇവ പെരുമാറിയിരുന്നത്. അതിന്റെ പറക്കലും അത്തരത്തില്‍ ഉള്ളതല്ല. ഇവ കപ്പലിന് മുകളിലൂടെ സഞ്ചരിച്ച് ബേസ് സ്റ്റേഷനിലേക്ക് മടങ്ങി പോകവുകയാണ് ചെയ്യാറുള്ളത്.
ഇത് ഒരു സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമായ രീതികള്‍ തീര്‍ത്തും വിചിത്രമായിരുന്നു. സാധാരണ നിരീക്ഷണത്തിനായി അയക്കുന്ന ഡ്രോണുകള്‍ പരിശോധന കഴിഞ്ഞാല്‍ വേഗം മടങ്ങി പോകും. എന്നാല്‍ ഈ പറക്കുംതളിക അത്തരത്തിലായിരുന്നില്ല. അതുകൊണ്ട് യുഎസ് ഇന്റലിജന്‍സിനെ വിവരമറിയിച്ചു എന്നാണ് നാവികന്‍ പറയുന്നത്. പെന്റഗണ്‍ കുറച്ച് കാലമായി ഈ അജ്ഞാത ബഹിരാകാശ വാഹനത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ പറക്കുംതളികയെന്ന് വിശേഷിപ്പിക്കാറില്ല. അണ്‍ഐഡന്റിഫൈഡ് എരിയന്‍ ഫെനോമെന എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ഈ നാവികന്‍ പറയുന്നത് ഇതെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത വാഹനങ്ങളെന്നാണ്. അതിനര്‍ത്ഥം പറക്കുംതളികകള്‍ തന്നെയാണെന്നാണ്. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ച് പറയുന്നില്ല. യുഎഎസ് എന്ന് മാത്രമാണ് ഇപ്പോള്‍ വിളിക്കുക. അതേസമയം ഈ വാഹനത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് യുഎസ് നാവികന്‍ പറയുന്നു. കാരണം അത്രത്തോളം വലിപ്പമുള്ള ഒന്നായിരുന്നില്ല ഇത്. അതിന് മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായിരുന്നു. അതുകൊണ്ട് ആളില്ലാത്ത ഒരു നിരീക്ഷണ വാഹനമായി ഇതിനെ തോന്നിയെന്ന് നാവികന്‍ പറഞ്ഞു.
ഞങ്ങളുടെ കപ്പല്‍ നിന്നിരുന്ന സ്ഥലം, സമുദ്രത്തില്‍ നിന്ന് വളരെ ഉള്ളിലോട്ടായിരുന്നു. അടുത്തൊന്നും കരയില്ലായിരുന്നു. അവിടേക്ക് ഡ്രോണുകള്‍ക്ക് ഒരിക്കലും എത്തിപ്പെടാനാവില്ല. അത് മാത്രമല്ല ഇവയിലേക്ക് പിന്നീട് കരയിലേക്ക് പോകാനും സാധിക്കില്ല. ഏതെങ്കിലും ശത്രു രാജ്യത്തിന്റെ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാവാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ വന്നതാണെന്ന കാര്യത്തെ ഇവര്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് റിപ്പോര്‍ട്ടുകളെ വിദഗ്ധര്‍ തള്ളുന്നു.
ഇതൊരിക്കലും ശത്രു രാജ്യത്തിന്റെ നിരീക്ഷണ വാഹനമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയ്ക്ക് സമയത്തെയും, മറികടന്ന്, അതിന്റെ സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. 1800 മൈലുകള്‍ താണ്ടി ഒരു ഡ്രോണ്‍ എത്തുകയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അജ്ഞാത വാഹനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. കൃത്യമായി കാണുന്ന തരത്തിലായിരുന്നില്ല ഇവയുണ്ടായിരുന്നത്. അത് മാത്രമല്ല യുഎസ്സിനോ ഭൂമിയിലുള്ള മറ്റേതെങ്കിലും രാജ്യത്തിനോ അറിയാത്ത സാങ്കേതികവിദ്യയാണ് ഇവ ഉപയോഗിച്ചതെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞു.