വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്‍റെ പ്രകോപനപരമായ പരാമർശങ്ങളെ അപലപിച്ച് യു.എസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടി സഭയിലെ 240 അംഗങ്ങളില്‍ 187 പേരും അനുകൂലിച്ച് വോട്ട് ചെയ്തു.
ടെക്സസിലെ പ്രതിനിധികളായ വിൽ ഹർഡ്, പെൻസിൽവാനിയയിലെ ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്, മിഷിഗനിലെ ഫ്രെഡ് ആപ്‌റ്റൺ, ഇന്ത്യാനയിലെ സൂസൻ ബ്രൂക്‍സ് എന്നീ നാല് റിപ്പബ്ലിക്കൻമാർ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചത്. ട്രംനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്ത ശേഷം അടുത്തിടെ പാർട്ടി വിട്ട് സ്വതന്ത്രനായി രജിസ്റ്റർ ചെയ്ത മിഷിഗഗണില്‍നിന്നുള്ള മുന്‍ റിപ്പബ്ലിക്കൻ പ്രതിനിധി ജസ്റ്റിൻ അമാഷും ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തു.
യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപ് തുടരെത്തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ പുരോഗമനവാദികളാണ്, ഇടതുപക്ഷ ചായ്‌വുള്ള നയങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ്.
നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍, ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘പ്രസിഡന്റിന്റെ വംശീയ ട്വീറ്റുകളെ അപലപിച്ചുകൊണ്ട് എല്ലാ അംഗങ്ങളും ഈ സഭയ്ക്കൊപ്പം നില്‍ക്കണമെന്നാണ്’ സ്പീക്കർ നാൻസി പെലോസി പറഞ്ഞത്. അതില്‍ കുറഞ്ഞ് എന്തെങ്കിലും ചെയ്യുന്നത് നമ്മുള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ തിരസ്കരിക്കുന്നതിനു തുല്യവും, അമേരിക്കൻ ജനതയെ സംരക്ഷിക്കുമെന്ന നമ്മുടെ സത്യപ്രതിജ്ഞാ ലംഘനവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രസിഡന്റിന്റെ വാക്കുകളെ പൂര്‍ണ്ണമായും ശേരിവെച്ചുകൊണ്ടാണ് റിപ്പബ്ലിക്കൻമാർ പ്രമേയത്തെ നേരിട്ടത്. ഇതൊരു വംശീയ വിഷയമല്ലെന്നും പ്രത്യേയശാസ്ത്രപരമായ പ്രശ്നമാണെന്നും അവര്‍ വാദിച്ചു. ഡെമോക്രാറ്റിക് കോൺഗ്രസ് വനിതകളെ “സോഷ്യലിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ച അവര്‍ ‘രാജ്യദ്രോഹികളെന്നു’ മുദ്രകുത്തുകയും ചെയ്തു. ‘പ്രസിഡന്റ് വംശീയവാദിയല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് നേതാവ് മിച്ച് മക്കോണൽ, യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ചു നാമിനിയും സംസാരിച്ചു തുടങ്ങിയിട്ടില്ല എന്നും പറഞ്ഞു.
വാഷിംഗ്ടൺ ഡിസി: ബാരി കൊടുങ്കാറ്റിനെത്തുടർന്നു ലൂയിസിയാന സംസ്ഥാനത്ത് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനിടയുണ്ടെന്നും കനത്ത മഴയുണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി നാഷണൽ ഗാർഡ്സിനെ സംസ്ഥാനത്തു വിന്യസിച്ചു. മിസിസിപ്പി നദിയിൽ ജലനിരപ്പ് ഉയർന്നു. ന്യൂഓർലിയൻസിൽ പ്രളയത്തിനു സാധ്യതയുണ്ട്. സംസ്ഥാനത്തു ചിലേടങ്ങളിൽ 63 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
അമേരിക്കയിലെ അറ്റ്‌ലാന്റ ഹൈവെയില്‍ രാത്രി റോഡില്‍ നിന്നും പണം പെറുക്കിയെടുക്കുന്നവരുടെ വീഡിയോ വൈറല്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അറ്റ്‌ലാന്റയിലെ വെലസ്റ്റ് ബോണ്ടിലേക്ക് പോകുകയായിരുന്ന മണി ട്രക്കില്‍ നിന്നും പണം റോഡില്‍ വീഴുകയായിരുന്നു.
ഏകദേശം 1,75,000 ഡോളറോളം ട്രാക്കില്‍ ഉണ്ടായിരുന്നു. അപകട സമയത്ത് ആ വഴിയേ കടന്നുപോയ വാഹനങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിവന്ന് പണമെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇതു കണ്ടവരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. എന്നാല്‍ വഴിയാത്രക്കാരും മറ്റുമായി പണമെടുത്തതു കാരണം നഷ്ടപ്പെട്ട തുക എത്രയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.
“പണം നിലത്തു വീണു കിടക്കുന്നതു കണ്ടാല്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും പ്രലോഭനമുണ്ടാകുമെന്നത് സത്യം തന്നെ. എന്നാല്‍ ഒരിക്കലും ഇതിനെ ന്യയീകരിക്കാനാവില്ല. റോഡില്‍ നിന്നും പണം എടുത്തവര്‍ എല്ലാവരും മോഷ്ടാക്കള്‍ തന്നെയാണ്.” പോലീസ് പറഞ്ഞു
ഡൊണാൾഡ് ട്രംപ് തെരേസ മേയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പ്രസിഡന്റിനെ “കഴിവില്ലാത്തവർ ”, “പ്രവർത്തനരഹിത” എന്നീ വാക്കുകളിൽ വിലയിരുത്തി. യുഎസ് ഇനി വാഷിംഗ്ടണിലെ ബ്രിട്ടീഷ് അംബാസഡറുമായി ഇടപെടില്ലെന്ന് പറഞ്ഞു.
യുഎസ്-യുകെ ബന്ധത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ സൂചനയായി, ട്രംപ് സർ കിം ഡാരോച്ചിനെ തുടർച്ചയായി രണ്ടാം ദിവസവും ആക്രമിച്ചു, “അരക്ഷിതാവസ്ഥ പ്രസരിപ്പിക്കുന്നു” എന്ന് വിശേഷിപ്പിച്ച മെമ്മോകളുമായി ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി.
അദ്ദേഹത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി മെയ്, അവരുടെ പ്രതിനിധികൾ ബ്രെക്സിറ്റിനെച്ചൊല്ലി ഒരു കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ്, യുകെ സന്ദർശിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വ്യക്തിപരമായി പ്രശംസിച്ചു, “വളരെ നല്ലൊരു ജോലി” ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപ് ഡാരോച്ചിനെതിരെ ഒരു അപവാദം നടത്തി: “എനിക്ക് അംബാസഡറെ അറിയില്ല, പക്ഷേ യുഎസിനുള്ളിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ നന്നായി ചിന്തിക്കുകയോ ഇല്ല. ഞങ്ങൾ അദ്ദേഹവുമായി ഇനി ഇടപെടില്ല. യുണൈറ്റഡ് കിംഗ്ഡത്തിന്റെ സന്തോഷവാർത്ത അവർക്ക് ഉടൻ ഒരു പുതിയ പ്രധാനമന്ത്രിയുണ്ടാകും എന്നതാണ്. കഴിഞ്ഞ മാസം ഗംഭീരമായ രാജ്യ സന്ദർശനം ഞാൻ നന്നായി ആസ്വദിച്ചപ്പോൾ, എന്നെ ഏറെ ആകർഷിച്ചത് രാജ്ഞിയാണ്! ”
ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് ശേഷം ട്രംപിന് ഡാരോച്ചിനോടുള്ള അതൃപ്തി രൂക്ഷമായതിന്റെ സൂചനയാണ് ട്വീറ്റുകൾ: “ഞങ്ങൾ ആ മനുഷ്യന്റെ വലിയ ആരാധകരല്ല, അദ്ദേഹം യുകെ നന്നായി സേവിച്ചിട്ടില്ല… എനിക്ക് അത് മനസിലാക്കാനും അദ്ദേഹത്തെക്കുറിച്ച് എനിക്ക് പറയാൻ കഴിയും, ഞാൻ ശല്യപ്പെടുത്തുകയില്ല. ”
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പുതിയ പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കുന്നു, മിക്കവാറും ബോറിസ് ജോൺസൻ ആയിരിക്കും, ഡാരോക്കിനെ മാറ്റിസ്ഥാപിക്കണമോ എന്ന് തീരുമാനിക്കേണ്ടിവരും, ട്രംപിന്റെ നടപടിയെ ഭീഷണിപ്പെടുത്തിയെന്നപോലെ റിസ്ക് കാണുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ പോസ്റ്റിൽ നിലനിർത്തുന്നത് യുകെയുടെ ഏറ്റവും അടുത്ത അന്താരാഷ്ട്ര സഖ്യകക്ഷിയുമായുള്ള നയതന്ത്ര ബന്ധത്തിന് കൂടുതൽ നാശമുണ്ടാക്കും.
….thought of within the U.S. We will no longer deal with him. The good news for the wonderful United Kingdom is that they will soon have a new Prime Minister. While I thoroughly enjoyed the magnificent State Visit last month, it was the Queen who I was most impressed with!
— Donald J. Trump (@realDonaldTrump) July 8, 2019
വാഷിങ്ടണ്‍: കനത്ത മഴയെതുടര്‍ന്ന് വാഷിങ്ടണില്‍ വെള്ളപ്പൊക്കം. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല.
വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്. തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു.പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം.
ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ നോഹയും തോംസണുമാണ് തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്.
കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.
ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഒക്കലഹോമ: കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഡാളസ് സെന്റ് തോമസ് കത്തോലിക്കാ പള്ളി അംഗമായ ജോസ്-ലൈലാമ ദമ്പതികളുടെ മകളാണ് മരിച്ച ജെസ്ലിന്‍. അടുത്തകാലത്ത് കേരളത്തില്‍ എത്തിയ ജെസ്ലിന്റെ വിവാഹവും നടന്നിരുന്നു. ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.
മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ജെസ്ലിന്‍ ഡാളസ്സില്‍ നിന്നും ഒക്കലഹോമയിലെ ടര്‍ണര്‍ഫോള്‍സില്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന സ്ഥലത്താണ് ഇവര്‍ നീന്താനിറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡേവിസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തിയത്. പ്രധാന പൂള്‍ അടച്ചശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹിയായ രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ്ലിന്‍.
ലോകത്തിലെ ഏറ്റവും ‘ചെലവേറിയ’ വിവാഹമോചന നടപടികള്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. വിവാഹ മോചിതരാകുമ്പോള്‍ ജെഫ് ബെസോസ് നിയമപരമായി മക്കെന്‍സിക്ക് നല്‍കാനുള്ള സ്വത്തുവകകളുടെ കൈമാറ്റമാണ് ഈ ആഴ്ച പൂര്‍ത്തിയാകുക.
സ്വത്ത് വീതം വെക്കുമ്പോള്‍ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തിയിരുന്നു. ഏപ്രിലിലാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. മക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തു. സ്വത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനുള്ള മക്കെന്‍സിയുടെ തീരുമാനത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്‍റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.
ആമസോണിന്‍റെ 12 ശതമാനം ഓഹരി സ്വന്തമായുള്ള ബെസോസ് ലോകത്തിലെ അതിസമ്പന്നനായി തന്നെ തുടരും. 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്. 1993-ലാണ് ബെസോസും എഴുത്തുകാരിയായ മക്കെന്‍സിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. 1994-ലാണ് ഇരുവരും ചേര്‍ന്ന് യുഎസിലെ സിയാറ്റിലില്‍ ആമസോണ്‍ സ്ഥാപിച്ചത്.
ടെക്സാസ്: ഞായറാഴ്ച രാവിലെ സബർബൻ ഡാളസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് വിമാനം ഉയരത്തിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചു. പ്രാദേശിക അധികാരികളും സാക്ഷികളും പറഞ്ഞു.രണ്ട് ക്രൂ അംഗങ്ങളും എട്ട് യാത്രക്കാരുമാണ്. അപകടത്തെക്കുറിച്ച് എൻടിഎസ്ബിയുടെ പ്രധാന അന്വേഷകൻ ജെന്നിഫർ റോഡി പറഞ്ഞു
അഭയാർത്ഥി ദുരിതത്തിൽ നിന്നും ജീവിതത്തിന്റെ മറുകര േതടിയിറങ്ങിയ അച്ഛനും മകൾക്കും പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ട കാഴ്ച്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അച്ഛന്റെ ടീഷർട്ടിനുളളിൽ കരുതൽ തേടിയ കുഞ്ഞുവലേറിയയും കുഞ്ഞോമനയെ കൈവിടാതെ അടക്കിപ്പിടിച്ച അച്ഛൻ മാർടിനസും അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപിന്റെയും മനസ്സിന് വേദനയായി മാറിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ‘ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണ്. ഇതാണ് ആ ഫോട്ടോ കണ്ട ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുന്നതിനിടെയാണ് കുഞ്ഞു വലേറിയയ്ക്ക് മുൻപിൽ ട്രംപും നിശബ്ദനായത്.
അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല
മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്ക് പകർത്തിയ ചിത്രം പുറത്തെത്തിയതോടെ ലോകം കുഞ്ഞു വലേറിയയുടെ മരണത്തിൽ വേദനിച്ചു. ഇനിയൊരു കുഞ്ഞിനും ഇത്തരം ഗതി വരരുതെന്ന് ആഗ്രഹിച്ചു. ‘ഈ ഫോട്ടോ കണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കില്‍. അതിര്‍ത്തിയിലെ നദിയില്‍ ഇങ്ങനെ മുങ്ങി മരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇനിയും ആവില്ല’ ജൂലിയ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനായി യുഎസും മെക്സിക്കോയും കർശനമായ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവഡോർ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് യുഎസിനെ സ്വപ്നം കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതൽ സാഹസത്തിലേക്കും അപടകടത്തിലേക്കും തള്ളിവിടുന്നതെന്നാണ് രാഷ്ട്രീയ വിമർശകർ ഉയർത്തുന്ന ആരോപണം.