മമ്മൂട്ടിയും സുരേഷ്ഗോപിയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഇരുവരും തമ്മില്‍ പിണക്കം മറന്ന് അഭിനയിച്ച അവസാനചിത്രം ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ആയിരുന്നു. അതിനുശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകളും ഒരുമിച്ചിട്ടില്ല. രണ്ടുപേരും വീണ്ടും ഒന്നിക്കും എന്ന് പ്രതീക്ഷയുണ്ടാക്കിയ ഒരു പ്രൊജക്ട് ‘സി ബി ഐ’ സീരീസിന്‍റെ അഞ്ചാം ഭാഗമാണ്. എന്നാല്‍ അതില്‍ സുരേഷ്ഗോപി ഉണ്ടാകില്ലെന്ന് ഉറപ്പായി.
സേതുരാമയ്യരുടെ പ്രധാന സഹായി ഹാരിയായി സുരേഷ്ഗോപി വരുമെന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടിനോട് താല്‍പ്പര്യം കാണിക്കാതിരുന്നപ്പോള്‍ സുരേഷ്ഗോപിയെ നായകനാക്കി സി ബി ഐയുടെ അഞ്ചാം ഭാഗം ഒരുക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുന്നു, മമ്മൂട്ടി തന്നെ സി ബി ഐയുടെ അഞ്ചാം പതിപ്പില്‍ നായകനാകും. സുരേഷ്ഗോപി ചിത്രത്തിന്‍റെ ഭാഗമാകില്ല.

കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കി. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുക രണ്‍‌ജി പണിക്കരാകുമെന്നറിയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവചനാതീതമായ കഥാഗതികളില്‍ മുന്നേറുന്ന തിരക്കഥയാണ് സി ബി ഐയുടെ പുതിയ ചിത്രത്തിനായി സ്വാമി എഴുതിയിരിക്കുന്നത്.