തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിരിക്കുന്നത്. ഇക്കാര്യം സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേ സമയം അന്വേഷണം ആരംഭിക്കുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.

ശ്രീജുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 766 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. സാമുഹിക മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ശ്രീജിത്തിന്റെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്.